Saturday, December 4, 2021

43 രേഖകളും, ഇരുമ്പ് വടിയും; പരമേശ്വരന്‍ കൊലപാതകത്തില്‍ രമണിക്ക് ജീവപര്യന്തം കിട്ടിയത് ഇങ്ങനെ

തൃശൂര്‍: ഉറങ്ങിക്കിടന്നിരുന്ന ഭർത്താവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ. മാള അണ്ണല്ലൂർ പഴൂക്കര പ്രേംനഗർ കോളനിയിൽ ആവീട്ടിൽ പരമേശ്വരന്റെ ഭാര്യ രമണിയെ ആണ് തൃശൂര്‍ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2019 ജൂൺ 27ന് പുലർച്ചെയാണ് മാളയെ നടുക്കിയ കൊലപാതകമുണ്ടായത്. പരമേശ്വരന്‍റെയും രമണിയുടെയും മകൻ പ്രതീഷ് ഒരു കേസില്‍ പ്രതിയായിരുന്നു. മകനെ ജാമ്യത്തിലെടുക്കാന്‍ പരമേശ്വരന്‍ വീടിന്‍റെ ആധാരവും മറ്റ് രേഖകളും സൂക്ഷിച്ചിരുന്ന ബാഗ് എടുത്തിരുന്നു. വീട് വില്‍ക്കാനാണ് പരമേശ്വരൻ ശ്രമിക്കുന്നതെന്ന് രമണി തെറ്റിദ്ധരിച്ചു.ഇതിൻറെ വൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചത്.

രാത്രി ഭക്ഷണം കഴിഞ്ഞ് വീടിന്‍റെ മുൻവശത്തെ ഹാളില് ഉറങ്ങി കിടക്കുകയായിരുന്നു പരമേശ്വരൻ. ഈ സമയത്ത് ഇരുമ്പ് വടി കൊണ്ട് രമണി തലക്കടിക്കുകയായിരുന്നു. വീണ്ടും അടിക്കാൻ തുനിയവെ മക്കളും കൊച്ചുമക്കളും ഓടിയെത്തി. തലപിളർന്ന നിലയിൽ ഗുരുതരമായി പരിക്കേറ്റ പരമേശ്വരനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിറ്റേന്ന് പുലര്‍ച്ചെ മരിച്ചു. 

കേസില്‍ പ്രൊസിക്യൂഷന്‍ ഭാഗത്തു നിന്നും 43 രേഖകളും,കൊലപ്പെടുത്താന്‍ഉപയോഗിച്ച ഇരുമ്പ് വടി ഉള്‍പ്പടെ 7തൊണ്ടിമുതലുകളും ഹാജരാക്കി.പ്രതിരമണിയുടെയും പരമേശ്വരന്റെയും മക്കളായപ്രീതി,പ്രതീഷ്എന്നവരും,പേരക്കുട്ടിയായ ലക്ഷ്മിപ്രിയയും ഉള്‍പ്പെടെ 4 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.

അതിക്രൂരവുംപൈശാചികവും നീതികരിക്കാന്‍പറ്റാത്തതുമായ കുറ്റകൃത്യമാണ് പ്രതി ചെയ്തത് എന്നും കൊലപാതക കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 302 പ്രകാരം ശിക്ഷിക്കണമെന്നുമുളള ജില്ലാ പബ്ലിക്ക്സിക്യൂട്ടര്‍ അഡ്വ.കെ.ഡി.ബാബുവിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. മാള സർക്കിൾ ഇൻസ്പെക്ടർ സജിൻ ശശിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.



from Asianet News https://ift.tt/3Ih9fq5
via IFTTT

Maruti Suzuki Ertiga : പരസ്യമായ പരീക്ഷണയോട്ടവുമായി പുത്തന്‍ എര്‍ട്ടിഗ

2022-ൽ വിപണിയില്‍ അവതരിപ്പിക്കുന്നതിനായി ചില മോഡലുകളെ പരിഷ്‍കരിക്കുന്ന തിരക്കിലാണ് മാരുതി സുസുക്കി (Maruti Suzuki). അതിൽ ജനപ്രിയ മോഡലായ എർട്ടിഗ എം‌പി‌വിയും (Ertiga MPV)  ഉൾപ്പെടുന്നു. 2022 മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോൾ ആദ്യമായി പുറത്തുവന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിരത്തില്‍ മറവില്ലാതെ പരീക്ഷണയോട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാഹനത്തെയാണ് കണ്ടെത്തിയിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിക്ക മാരുതി ഫെയ്‌സ്‌ലിഫ്റ്റുകളെയും പോലെ, പുതിയ എർട്ടിഗയുടെ അപ്‌ഡേറ്റുകളും വളരെ കുറവായിരിക്കും. എർട്ടിഗയുടെ കൂടുതൽ പ്രീമിയം ഡെറിവേറ്റീവ് ആയ - മാരുതി XL6 ഫേസ്‌ലിഫ്റ്റിന്റെ സ്പൈ ഫോട്ടോകളും അടുത്തിടെ പുറത്തുവന്നിരുന്നു.

മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ്: എക്സ്റ്റീരിയർ അപ്‌ഡേറ്റുകൾ
ഈ പരീക്ഷണയോട്ട വാഹനത്തില്‍ മറയ്ക്കപ്പെട്ടിരിക്കുന്ന ഒരേയൊരു ഘടകം ഗ്രില്ലിന് ചുറ്റുമുള്ള പ്രദേശമാണ്. അത് എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്ന കോസ്‌മെറ്റിക് അപ്‌ഡേറ്റുകളില്‍ പ്രധാനമായിരിക്കും.  രണ്ട് മോഡലുകൾക്കും ഗ്രില്ലിന് സമാനമായ പാറ്റേൺ ഉള്ളതിനാൽ മാരുതി ബലേനോ ഫെയ്‌സ്‌ലിഫ്റ്റുമായി ഇതിന് സാമ്യം ഉണ്ടാകുമെന്ന് ഗ്രില്ലിനെ സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാകും. ഈ ചിത്രങ്ങളിൽ വ്യക്തമായി കാണാൻ കഴിയുന്ന MPV-യുടെ ബാക്കി ഭാഗങ്ങൾ വലിയ മാറ്റമില്ലാതെ തുടരുന്നു. ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ തുടങ്ങി അലോയ് വീലുകൾ പോലും അതേപടി മുന്നോട്ട് കൊണ്ടുപോകും. രസകരമെന്നു പറയട്ടെ, അടുത്തിടെ കണ്ടെത്തിയ XL6 ഫെയ്‌സ്‌ലിഫ്റ്റിന്റെ ടെസ്റ്റ് വാഹനം കനത്ത മൂടുപടം ധരിച്ചാണ് വന്നത്. ഗ്രിൽ, ഫ്രണ്ട് ബമ്പർ, അലോയ് വീലുകൾ എന്നിവയ്‌ക്കായുള്ള പുതിയ രൂപകൽപ്പനയോടെ അപ്‌ഡേറ്റ് ചെയ്‌ത XL6 ന് കൂടുതൽ സമഗ്രമായ മേക്ക് ഓവർ ലഭിക്കും.

മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ്: ഇന്റീരിയർ അപ്‌ഡേറ്റുകൾ
ഈ ചിത്രങ്ങൾ എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറിന്റെ ഒരു ദൃശ്യം നൽകുന്നില്ല, എന്നാൽ ആ മുൻവശത്ത് കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. അപ്‌ഹോൾസ്റ്ററിക്കുള്ള പുതിയ നിറങ്ങൾ, പുതിയ ഇന്റീരിയർ ട്രിമ്മുകൾ, ഫീച്ചറുകളുടെ പട്ടികയിൽ കുറച്ച് കൂട്ടിച്ചേർക്കലുകൾ എന്നിവയിൽ മാത്രം അപ്‌ഡേറ്റുകൾ പരിമിതപ്പെടുത്താം. സീറ്റിംഗ് 7-സീറ്റ് കോൺഫിഗറേഷനിൽ തുടരും.  അതേസമയം 6-ഉം 7-ഉം സീറ്റ് കോൺഫിഗറേഷനുകളിൽ അപ്‌ഡേറ്റ് ചെയ്‌ത XL6 ലഭിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ്: എഞ്ചിൻ വിശദാംശങ്ങൾ
എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് മെക്കാനിക്കലായി മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതിനർത്ഥം, 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ നിലവിലെ മോഡലിൽ നിന്ന് മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഇതിന് കഴിയും എന്നാണ്. ഈ എഞ്ചിൻ 105 എച്ച്പി പവറും 138 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കും. നിലവിലെ 5-സ്പീഡ് മാനുവൽ, 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകളിൽ നിന്ന് ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകൾ മാറ്റമില്ലാതെ തുടരും. പെട്രോൾ മാത്രമുള്ള മാരുതി എർട്ടിഗയ്ക്ക് വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല, എന്നിരുന്നാലും ഈ സെഗ്‌മെന്റിൽ ഡീസൽ പവർ നൽകുന്ന മഹീന്ദ്ര മരാസോയിൽ നിന്നുള്ള മത്സരം മാരുതി പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം ടൊയോട്ട ഇന്നോവയും എര്‍ട്ടിഗയുടെ എതിരാളിയാണ്. 

എര്‍ടിഗയുടെ ചരിത്രം
മാരുതി സുസുക്കി തങ്ങളുടെ ആദ്യ കോംപാക്‌ട്‌ മള്‍ട്ടിപര്‍പ്പസ്‌ വാഹനമായ (എംപിവി) എര്‍ടിഗയെ 2012 ജനുവരിയിലാണ് ആദ്യമായി പുറത്തിറക്കിയത്. തുടര്‍ന്ന് 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ഈ മോഡലാണ് നിലവില്‍  വിപണിയിലുള്ളത്. എംപിവി സെഗ്മെന്റില്‍ സാന്നിധ്യം വീണ്ടും ശക്തമാക്കാന്‍ പുതിയ മോഡല്‍ ജനപ്രിയ ബ്രാന്‍ഡിനെ സഹായിച്ചു. മാരുതിയുടെ ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ നിലവിലെ എര്‍ടിഗ മുന്‍ മോഡലിനേക്കാള്‍ വലിപ്പം കൂടിയതാണ്. ഇതിനനുസരിച്ച് ക്യാബിന്‍ സ്‌പേസും മറ്റ് സൗകര്യങ്ങളും ഈ വാഹനത്തില്‍ കൂടിയിട്ടുണ്ട്.

തുടക്ക നാളില്‍ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് എര്‍ട്ടിഗ എത്തിയിരുന്നത്. എന്നാല്‍ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇപ്പോൾ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ആണ് ലഭ്യമാക്കിയിരിക്കുന്നത്.

ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹെര്‍ടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എംപിവി നിര്‍മ്മിക്കുന്നത്. 104 bhp കരുത്തും 138 Nm ടോർക്കും 1.5 ലിറ്റര്‍ SHVS യൂണിറ്റ് എൻജിൻ സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്സ്. നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി നല്‍കിയിരിക്കുന്നു.

പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നീ സൗകര്യങ്ങളുള്ള 7.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിലുണ്ട്. ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഡ്യുവല്‍ എയര്‍ബാഗ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്സ്, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സംവിധാനങ്ങളും സുരക്ഷയ്ക്കായി വാഹനത്തിലുണ്ട്.

അടുത്തിടെയാണ് എര്‍ട്ടിഗയ്ക്ക് മാരുതി സ്‍മാർട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം നല്‍കിയത്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ,  ബ്ലൂടൂത്ത് കണക്ടിവിറ്റി,  ഓക്സിലറി ഇൻ,  യുഎസ്ബി പോർട്ട്, മൊബൈൽ ഫോൺ അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ സംവിധാനം മുതലായവ ഈ സിസ്റ്റത്തിൽ മാരുതി ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ മറ്റു ചില ആപ്ലിക്കേഷനുകൾ കൂടി ഈ സിസ്റ്റത്തിൽ സപ്പോർട്ട് ചെയ്യുന്നതാണ്. ഇപ്പോള്‍ ആറ് ലക്ഷത്തോളം എര്‍ട്ടിഗകള്‍ നിരത്തുകളില്‍ ഉണ്ടെന്നാണ് കണക്കുകള്‍.

എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങുകയാണ് മാരുതി എന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  ZXi ട്രിം ലെവലില്‍ ഒരു സിഎന്‍ജി ഓപ്ഷന്‍ ചേര്‍ത്താണ് കമ്പനി മോഡല്‍ നിര വിപുലീകരിക്കാന്‍ തയ്യാറെടുക്കുന്നത്. നിലവില്‍, VXi ട്രിമില്‍ മാത്രം സിഎന്‍ജി കിറ്റിനുള്ള ഓപ്ഷന്‍ എര്‍ട്ടിഗയ്ക്ക് ലഭിക്കുന്നുള്ളു. 

വരാനിരിക്കുന്ന മാരുതി സുസുക്കി മോഡലുകള്‍
പുത്തന്‍ എര്‍ടിഗയ്ക്കും വിറ്റാര ബ്രെസയുടെ ഒരു പ്രധാന അപ്‌ഡേറ്റിനും കൂടാതെ  മാരുതി വളരെയധികം പരിഷ്‌ക്കരിച്ച ബലേനോ ഹാച്ച്ബാക്കും ഒരുക്കുന്നുണ്ട്. കൂടാതെ, മേൽപ്പറഞ്ഞ XL6 ഫെയ്‌സ്‌ലിഫ്റ്റിന് പുറമെ, ആൾട്ടോ ഹാച്ച്‌ബാക്കിന്റെ ഒരു പുതിയ തലമുറയെ മാരുതി ഒരുക്കുന്നു. മാത്രമല്ല, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ അണിനിരക്കുന്ന എസ്‌യുവികളുടെ വിപുലമായ നിര തന്നെ മാരുതിയുടെ പണിപ്പുരയിലുണ്ട്.


 



from Asianet News https://ift.tt/31wrPt6
via IFTTT

കടിച്ച മൂര്‍ഖനെ പിടികൂടി, വനപാലകര്‍ക്ക് കൈമാറാന്‍ കാത്തുനിന്നു; യുവാവ് മരണപ്പെട്ടു

പുനലൂര്‍: കടിച്ച മൂര്‍ഖനെ പിടികൂടി, അതിനെ വനപാലകരെ ഏല്‍പ്പിക്കാന്‍ കാത്തുനിന്ന യുവാവ് മരണപ്പെട്ടു. പുനലൂര്‍ തെന്മല പഞ്ചായത്തിലെ ഇടമണ്‍ ഉദയഗിരി നാലുസെന്‍റ് കോളനിയിലെ സികെ ബിനുവാണ് മരണപ്പെട്ടത്. മുപ്പത്തിനാല് വയസായിരുന്നു. തോട്ടില്‍ കാല്‍ കഴുകുന്നതിനിടെയാണ് ബിനുവിന് മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റത്. തോളിക്കാട്ടെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുംവഴി ബിനു കാല്‍ കഴുകാന്‍ തോട്ടിലിറങ്ങിയപ്പോഴാണ് കടിയേറ്റത് എന്നാണ് സമീപവാസികള്‍ പറയുന്നത്.

കടിയേറ്റ ബിനു ഉടന്‍ തന്നെ മൊബൈല്‍ ടോര്‍ച്ചിന്‍റെ സഹായത്തോടെ അടുത്തുള്ള പൊന്തയില്‍ നിന്നും മൂര്‍ഖനെ പിടികൂടി. ഈ ശ്രമത്തിനിടെ വീണ്ടും കടിയേറ്റതായി സംശയമുണ്ട്. തുടര്‍ന്ന് അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് റാപ്പിഡ് ഫോഴ്സ് സ്ഥലത്ത് 20 മിനുട്ടിനുള്ളില്‍ സ്ഥലത്ത് എത്തി. ഇത്രയും സമയം ബിനു പാമ്പിനെയും പിടിച്ച് സ്ഥലത്ത് തന്നെ നില്‍ക്കുകയായിരുന്നു. വനപാലകര്‍ പാമ്പിനെ ഏറ്റുവാങ്ങി സ്ഥലത്ത് നിന്നും പോയി. 

തുടര്‍ന്നാണ് ബിനുവിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും, വെഞ്ഞാറന്‍മൂട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കടിയേറ്റ ആദ്യ നിമിഷങ്ങളില്‍ എടുക്കേണ്ട പ്രഥമിക ചികില്‍സ ലഭിക്കാത്തതും, ആശുപത്രിയിലേക്ക് പോകാത്തതുമാണ് മരണത്തിലേക്ക് നയിച്ചത് എന്ന് കരുതുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ടോടെ ചിറ്റാലംകോട് ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു. 

പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്

കേരളത്തില്‍ ഏകദേശം 106 ഇനം പാമ്പുകളുണ്ട്. ഇതില്‍ 10 ഇനം മാത്രമാണ് വിഷമുള്ളവ. ഈ 10 എണ്ണത്തില്‍ തന്നെ അഞ്ചോളം എന്ന് പറയുന്നത് കടലില്‍ കാണുന്നതാണ്. പാമ്പു കടിച്ചാല്‍ അതിന്റെ വിഷ പല്ലുകള്‍ക്കൊപ്പം തന്നെ ഉള്ളിലുള്ള ചെറിയ പല്ലുകളും കാലില്‍ പതിഞ്ഞു എന്ന് വരാം.

 നമ്മുടെ നാട്ടില്‍ കാണുന്ന ചേര പോലുള്ളവ കടിച്ചാല്‍ ചെറിയ പാടുകൾ ഉണ്ടാകാം. ഇത് വിഷ‌പ്പല്ല് അല്ല എന്നത് മനസിലാക്കുക. വിഷപല്ല് എന്ന് പറയുന്നത് സൂചി കുത്തുന്നത് പോലെ മൂര്‍ച്ചേറിയ രണ്ട് പോയിന്റുകള്‍ മാത്രമായിരിക്കം ഉണ്ടാവുക. ഇതില്‍ നിന്നും രക്തം വരാനും സാധ്യതയുണ്ട്.

 ആന്റിവെനം നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കുമ്പോള്‍ ഇവ ആ ഭാഗത്ത് ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടാക്കും. ഇങ്ങനെ ഒരു മുറിവില്‍ ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടെങ്കില്‍ മനസിലാക്കാം പാമ്പിന്റെ വിഷം ശരീരത്തിൽ എത്തിയിട്ടുണ്ടെന്ന കാര്യം. പാമ്പ് കടിയേറ്റാൽ ആ​ദ്യം ചെയ്യേണ്ടത് എന്താണെന്ന് ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.

 ഒന്ന്...

പാമ്പ് കടിയേറ്റാല്‍ ആദ്യം ഭയപ്പെട്ട് ഓടുകയല്ല വേണ്ടത്. ഓടികഴിഞ്ഞാല്‍ ഈ വിഷം രക്തത്തിലൂടെ ശരീരം മുഴുവന്‍ വ്യാപിക്കാനും അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആദ്യം ചെയ്യേണ്ടത് ഓടാതെ സമാധാനത്തില്‍ ഒരിടത്തില്‍ ഇരിക്കുക. ശേഷം കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റർ മുകൾ ഭാഗത്തായി ഒരു തോർത്തോ വള്ളിയോ ഉപയോ​ഗിച്ച് കെട്ടുക. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. ശേഷം ആശുപത്രിയിലേക്ക് കൊണ്ട് പോവുക. 

രണ്ട്...

ചിലർ പാമ്പ് കടിച്ച ഭാഗത്ത് രക്തം കളഞ്ഞ് കൂടുതല്‍ മുറിവ് ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് ഡോ. രാജേഷ് പറയുന്നു. 

മൂന്ന്...

സമയം പാഴാക്കാതെ കാല്‍ കെട്ടി വച്ച ശേഷം ഉടനെ ഒരു ആശുപത്രിയിലേക്ക് കൊണ്ട് പോവുക. ആന്റിവെനം ഇല്ലാത്ത ആശുപത്രിയിലേക്ക് രോഗിയെ കൊണ്ട് പോയി സമയം നഷ്ടപ്പെടുത്താതിരിക്കുകയാണ് വേണ്ടതെന്നും ഡോ. രാജേഷ് പറയുന്നു.

നാല്...

കടി കൊണ്ടയാൾ നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളിൽ പ്രധാനം. കടിയേറ്റ ആൾ പരിഭ്രമിക്കുന്നതും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കടിച്ചത് ഏതു പാമ്പാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചാൽ ചികിത്സ‌ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം.

അഞ്ച്...

യഥാസമയം ചികിത്സ കിട്ടാത്തതാണ് പാമ്പുകടിയേൽക്കുന്നവരിൽ നല്ലൊരു ശതമാനത്തിനും മരണം സംഭവിക്കാൻ കാരണമെന്ന് ഡോ. രാജേഷ് പറയുന്നു. 



from Asianet News https://ift.tt/3rwqNbI
via IFTTT

EPL : മാഞ്ചസ്റ്റർ സിറ്റി തലപ്പത്ത്; ചെൽസിക്ക് ബ്രേക്കിട്ട് വെസ്റ്റ് ഹാം, നാടകീയ ജയവുമായി ലിവര്‍പൂള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) ചെൽസിയുടെ (Chelsea Fc) ജൈത്രയാത്രയ്ക്ക് അവസാനം. വെസ്റ്റ് ഹാം (West Ham) രണ്ടിനെതിരെ മൂന്ന് ഗോളിന് ചെൽസിയെ ഞെട്ടിച്ചു. തിയാഗോ സിൽവയും (Thiago Silva) മേസൺ മൗണ്ടുമാണ് (Mason Mount) ചെൽസിയുടെ ഗോളുകൾ നേടിയത്. ഒന്നാം പകുതിയിലായിരുന്നു രണ്ട് ഗോളും. എന്നാല്‍ ലാൻസീനി (Manuel Lanzini), ബോവെൻ (Jarrod Bowen), മസൗകു (Arthur Masuaku) എന്നിവരുടെ ഗോളുകള്‍ക്ക് വെസ്റ്റ് ഹാം ജയം സ്വന്തമാക്കി. 

കളി തീരാൻ മൂന്ന് മിനിറ്റുള്ളപ്പോഴായിരുന്നു വെസ്റ്റ് ഹാമിന്‍റെ വിജയ ഗോൾ. സീസണിൽ ചെൽസിയുടെ രണ്ടാം തോൽവിയാണിത്. 

ലിവര്‍പൂളിന് നാടകീയ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂള്‍ നാടകീയ ജയം സ്വന്തമാക്കി. ലിവർപൂൾ ഇഞ്ചുറിടൈമിലെ ഒറ്റ ഗോളിന് വോൾവ്സിനെ തോൽപിച്ചു. 94-ാം മിനിറ്റിൽ ഡിവോക് ഒറിഗിയാണ് ലിവർപൂളിന്‍റെ രക്ഷകനായത്. മുഹമ്മദ് സലായുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. തുട‍ർച്ചയായ നാലാം ജയത്തോടെ ലിവർപൂൾ ലീഗിൽ രണ്ടാം സ്ഥാനത്താണ്. 15 കളിയിൽ 34 പോയിന്‍റാണ് ലിവർപൂളിനുള്ളത്. 33 പോയിന്‍റുള്ള ചെല്‍സി മൂന്നാമത് നില്‍ക്കുന്നു. 

സില്‍വയ്‌ക്ക് ഡബിള്‍, സിറ്റി ഹാപ്പി

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു. വാറ്റ്ഫോർഡിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. നാലാം മിനിറ്റിൽ സ്റ്റെർലിംഗിലൂടെയായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. പിന്നീട് 31-ാം മിനിറ്റിലും 63-ാം മിനിറ്റിലും ബെർണാഡോ സിൽവ സിറ്റിക്കായി വല കുലുക്കി. കുചോയാണ് വാറ്റ്‌ഫോർഡിന്‍റെ ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ സിറ്റി ലീഗിൽ ഒന്നാമതെത്തി. 15 മത്സരങ്ങളില്‍ 35 പോയിന്‍റാണ് സിറ്റിക്കുള്ളത്. 

ISL :ബെഗലൂരുവിനെ വീഴ്ത്തി മുംബൈ തലപ്പത്ത്, പെനല്‍റ്റി നഷ്ടമാക്കി ഛേത്രി



from Asianet News https://ift.tt/3ElO6bI
via IFTTT

Amit Shah : 100 ദിവസം കുടുംബത്തോടൊപ്പം ചെലവിടാൻ സൈനികര്‍ക്ക് അവസരം ഒരുക്കുമെന്ന് അമിത് ഷാ

ജയ്സാൽമീർ: വർഷത്തില്‍ നൂറു ദിവസം സൈനികർക്ക് അവരുടെ കുടുംബവുമൊത്ത് ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് ജയ്സാൽമീരില്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. ജയ്സാൽമീറിലെ രോഹിതാഷ് ഇന്തോ -പാക്ക് അതിർത്തി സന്ദർശിക്കാനെത്തിയതായിരുന്നു അമിത് ഷാ. ‘ജീവിതത്തിന്റെ സുവർണ കാലം രാജ്യത്തിനായി സമർപ്പിക്കുന്ന ജവാനു കുടുംബവുമൊത്തു കഴിയാൻ സമയം ഒരുക്കേണ്ടതു സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്’- ആഭ്യന്തര മന്ത്രി പറഞ്ഞു.

അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അംഗങ്ങൾ നേരിടുന്ന വിഷമങ്ങൾ നേരിട്ടു മനസിലാക്കാൻ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം ഒരു ദിവസം താമസിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. ജയ്സാൽമീറിൽ നടന്ന സൈനിക സമ്മേളനത്തിൽ അമിത് ഷാ പങ്കെടുത്തു. രാജ്യത്തിന്റെ അതിർത്തി കാക്കാൻ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നും അമിത് ഷാ പറഞ്ഞു.

ബിഎസ്എഫ് ജവാൻമാർക്ക് ആരോഗ്യ കാർഡുകൾ വിതരണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങില്‍ നിര്‍വഹിച്ചു. ഇനി ബിഎസ്എഫ് ജവാന്മാരുടെ കുടുംബാംഗങ്ങൾക്കടക്കം രാജ്യത്ത് എവിടെയും സൗജന്യ ചികിത്സ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ആയുഷ്മാൻ ഭാരത് യോജനയുടെ ഭാഗമായാണ് കാർഡുകൾ നൽകിയത്. നാലരലക്ഷം ജവാന്മാർക്ക് ഇതുവരെ കാർഡുകൾ നൽകി കഴിഞ്ഞതായി മന്ത്രി അറിയിച്ചു. 

സൈനിക് സമ്മേളന്‍ പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി ബിഎസ്എഫ് ജവാന്മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിന്‍റെ ചിത്രങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു. കേന്ദ്ര സഹമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അമിത് ഷായെ ഈ സന്ദര്‍ശനത്തില്‍ അനുഗമിച്ചിരുന്നു. 
 

'കൊവിഡ് വരുന്നതിന് മുൻപ് മോദി അധികാരത്തിലെത്തിയത് ഭാഗ്യമായി';വെല്ലുവിളികളെ നേരിടാൻ കഴിഞ്ഞെന്ന് അമിത്ഷാ

 

ദില്ലി: കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ (omicron) നേരിടാന്‍ വാക്സിനേഷന്‍ തന്നെയാണ് പോംവഴിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (Amit Shah). സാഹചര്യത്തെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഒമിക്രോണിനെ തടയാന്‍ മന്ത്രാലയങ്ങൾ ഏറെ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കൊവിഡ് വരുന്നതിന്  മുന്‍പ് നരേന്ദ്രമോദി അധികാരത്തിലെത്തിയത് ഭാഗ്യമായെന്നും വെല്ലുവിളികളെ അദ്ദേഹം സമര്‍ത്ഥമായി നേരിടുന്നുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഒമിക്രോൺ തീവ്രമായേക്കില്ലെന്നാണ് കേന്ദ്ര നിലപാട്. രോഗലക്ഷണങ്ങൾ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുൻ വകഭേദങ്ങളേക്കാൾ വേഗത്തിൽ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കിൽ മൂന്നാം തരംഗ സാധ്യത കുറവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്‍റെ സജീവപരിഗണനയിലാണ്.

നിലവിലെ വാക്സീനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമിക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യം ശക്തമാകുന്നത്. 40 വയസിന് മുകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് സര്‍ക്കാരിന്‍റെ തന്നെ കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പ് ശുപാര്‍ശ നല്‍കുകയും ചെയ്തു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ വാക്സിനേഷിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന സൂചന ആരോഗ്യമന്ത്രി നല്‍കി.
 



from Asianet News https://ift.tt/3lAl9BH
via IFTTT

Farm Law : കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ; താങ്ങുവിലയടക്കം ആറാവശ്യങ്ങളും അംഗീകരിച്ചേക്കും

ദില്ലി: കർഷകരുമായി (farmers)കേന്ദ്ര സർക്കാരിന്റെ ചർച്ച (discussion)ഉടൻ. സർക്കാരുമായി ചർച്ച നടത്താൻ കിസാൻ മോർച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങൾ ആശയ വിനിമയം നടത്തി. നാളെ യോഗം നടന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കർഷകർ മുന്നോട്ട് വെച്ച 6 ആവശ്യങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അംഗീകരിച്ചേക്കുമെന്നാണ് സൂചന. 

കർഷകരുമായി ചർച്ചക്ക് തയാറാണെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം യുദ്ധ് വീർ സിങ്ങിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ അനുഭാവപൂർവമായ നടപടി എടുക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. 

കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കുക,ലംഖിപൂർഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ആശിഷ് മിശ്രയുുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുക തുടങ്ങിയ ആവശശ്യങ്ങളാണ് കർഷകർ ഉന്നയിച്ചിട്ടുള്ളത്,



from Asianet News https://ift.tt/3rBZsEQ
via IFTTT

Sex On Scooter : സ്‍കൂട്ടറിലെ 'സെക്സ്', പരിഹാസവുമായി അയല്‍ക്കാര്‍; പെണ്‍കുട്ടിയുടെ പ്രശ്നത്തില്‍ ഇടപെടല്‍.!

ദില്ലി: യുവതിയുടെ സ്കൂട്ടര്‍ നമ്പര്‍ പ്ലേറ്റില്‍ SEX എന്ന പദം കയറിക്കൂടിയ സംഭവത്തില്‍ ഇടപെട്ട് ദില്ലി വനിത കമ്മീഷന്‍. പരാതിക്കാരിയുടെ വാഹനത്തിന്‍റെ റജിസ്ട്രര്‍ നമ്പര്‍ മാറ്റി (Fancy Registration Number)  നല്‍കണമെന്ന് ആവശ്യപ്പെട്ട് ദില്ലി വനിത കമ്മീഷന്‍ ദില്ലി ആര്‍ടിഒയ്ക്ക് നോട്ടീസ് അയച്ചു. പുതുതായി വാങ്ങിയ സ്കൂട്ടറിന് SEX സീരിസിലുള്ള നമ്പര്‍ ലഭിച്ചതോടെ യുവതി പരിഹാസം നേരിടുന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു.

യുവതിയുടെ വണ്ടിയുടെ റജിസ്ട്രര്‍ നമ്പര്‍ ഉടന്‍ മാറ്റി നല്‍കാനും, ഇത്തരത്തിലുള്ള കേസുകള്‍ ഉണ്ടായിട്ടോ എന്ന് വിശദമായി അന്വേഷിച്ച് അറിയിക്കാനും അര്‍ടിഒയോട് ദില്ലി വനിത കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ കേസില്‍ എടുത്ത നടപടിയുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെടുന്നു. 

ആവശ്യപ്പെടാതെ തന്നെ ഒരു 'ഫാന്‍സി രജിസ്ട്രേഷന്‍ നമ്പര്‍' ലഭിച്ച് പുലിവാല് പിടിച്ച ഒരു പെണ്‍കുട്ടിയുടെ സംഭവം ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. മോഹിച്ച് വാങ്ങിയ സ്‍കൂട്ടറിന് കിട്ടിയ നമ്പര്‍ പ്ലേറ്റില്‍ SEX എന്നെഴുതിയതു കാരണം പുറത്തിറങ്ങാനാകുന്നില്ലെന്ന് പരാതി പറയുന്ന ദില്ലി സ്വദേശിയായി പെണ്‍കുട്ടിയെക്കുറിച്ച് ഡെയ്‌ലി ഒയെ ഉദ്ദരിച്ച് കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആ കഥ ഇങ്ങനെ. ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയാണ് ഈ  പെൺകുട്ടി. ജനക് പുരിയിൽ നിന്ന് നോയിഡയിലേക്കാണ് പെണ്‍കുട്ടിയുടെ പതിവ് യാത്ര. ദീർഘദൂര യാത്രാസമയവും ദില്ലി മെട്രോയിലെ തിരക്കും കാരണം തനിക്ക് ഒരു സ്‍കൂട്ടി വാങ്ങിത്തരണമെന്ന് പെൺകുട്ടി പിതാവിനോട് അഭ്യർത്ഥിച്ചു. അങ്ങനെ ഈ ദീപാവലിക്ക് അച്ഛൻ അവൾക്ക് സമ്മാനമായി ഒരു പുതിയ സ്‍കൂട്ടി തന്നെ വാങ്ങി നല്‍കുകയും ചെയ്‍തു. 

പുതിയ സ്‍കൂട്ടറിന് രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചതോടെയാണ് പ്രശ്‍നങ്ങളുടെ തുടക്കം. വാഹനത്തിന് ആര്‍ടി ഓഫീസില്‍ നിന്ന് 'DL 3S EX' എന്ന് തുടങ്ങുന്ന നമ്പർ പ്ലേറ്റാണ് ലഭിച്ചത്. സരായ് കാലേ ഖാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസാണ് വാഹനത്തിന് രജിസ്ട്രേഷന്‍ നമ്പർ പ്ലേറ്റ് നൽകിയത്.  എന്നാല്‍ ഈ നമ്പർ പ്ലേറ്റിന്റെ പേരിൽ അയൽവാസികൾ തന്നെ പരിഹസിക്കുകയാണെന്നാണ് പെൺകുട്ടിയുടെ പരാതി. ഈ നമ്പർ പ്ലേറ്റിനെക്കുറിച്ച് അയൽവാസികളും ബന്ധുക്കളും മോശം പരാമർശങ്ങൾ നടത്തുകയാണെന്നും പെണ്‍കുട്ടിയും കുടുംബവും പറയുന്നു.

ഈ നമ്പര്‍ പ്ലേറ്റിന്‍റെ പേരില്‍ അയൽവാസികളും ബന്ധുക്കളും തന്നെ നാണംകെട്ടെന്ന് വിളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇതോടെ മകൾക്ക് സമ്മാനമായി സ്‍കൂട്ടി വാങ്ങി നല്‍കിയ പിതാവ് നമ്പർ മാറ്റി നല്‍കാൻ ഡീലർഷിപ്പിനോട് അഭ്യർത്ഥിച്ചു. എന്നാൽ ഡീലർ ഈ അഭ്യർത്ഥന നിരസിച്ചു. മറ്റ് പലർക്കും ഇതേ നമ്പർ പ്ലേറ്റ് ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ മകൾ രാജ്ഞിയാണോ എന്ന് ചോദിച്ച് പരിഹസിച്ചെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

വാസ്‍തവത്തില്‍ ഡീലർഷിപ്പിന് സ്‍കൂട്ടിക്ക് നൽകിയ നമ്പറുമായി യാതൊരു വിധ ബന്ധവുമില്ല. നിശ്ചതമായ ഒരു രീതി അനുസരിച്ചാണ് രാജ്യത്തെ എല്ലാ റോഡ് ട്രാന്‍സ്‍പോര്‍ട്ട് ഓഫീസുകളും വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കുന്നത്. പുതിയ നിയമം അനുസരിച്ച് രജിസ്ട്രേഷന്‍ നമ്പര്‍ പതിച്ച് നല്‍കേണ്ച ചുമതല ഡീലര്‍ഷിപ്പിനാണെന്ന് മാത്രം. 

ഒരോ നമ്പർ പ്ലേറ്റും ഒരു പ്രത്യേക പാറ്റേൺ പിന്തുടരുന്നു. ദില്ലി രജിസ്ട്രേഷനിലുള്ള ഈ നമ്പര്‍ പ്ലേറ്റിന്‍റെ കാര്യം തന്നെ എടുക്കുകയാണെങ്കില്‍ ഇതിലെ 'DL' എന്ന ആദ്യത്തെ രണ്ട് അക്ഷരമാലകൾ ഡൽഹിയെ സൂചിപ്പിക്കുന്നു. '3' എന്ന സംഖ്യ ജില്ലയെയും സൂചിപ്പിക്കുന്നു. ഇരുചക്രവാഹനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് 'S' എന്ന അക്ഷരം. ബാക്കിയുള്ള രണ്ട് അക്ഷരങ്ങൾ 'EX' ആണ്. ഇത് നിലവിൽ സരായ് കാലേ ഖാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പിന്തുടരുന്ന സീരിസാണ്. അതിനാൽ, നമ്പർ പ്ലേറ്റിൽ DL 3S EX എന്ന് എഴുതിയിരിക്കുന്നു. ആർടിഒ എക്‌സ് സീരീസ് തീരുന്നത് വരെ ഈ നമ്പർ പ്ലേറ്റ് സീരീസ് തുടരും എന്ന് ചുരുക്കം.

തങ്ങളുടെ വാഹനങ്ങളെ വേറിട്ടതാക്കുന്നതിനാൽ ഫാന്‍സി നമ്പർ പ്ലേറ്റ് വേണമെന്ന് പല വാഹന ഉടമകളും ആഗ്രഹിക്കുന്നു. ഇന്ത്യയിൽ, തങ്ങളുടെ ഇഷ്‍ടത്തിനനുസരിച്ച് നമ്പർ പ്ലേറ്റ് ഇഷ്‌ടാനുസൃതമാക്കാൻ കഴിയില്ല. അതുകൊണ്ട് ആർടിഒ ഫാന്‍സി നമ്പറുകളുള്ള രജിസ്ട്രേഷൻ പ്ലേറ്റുകൾ ലേലത്തിനായി ഇടുകയാണ് ചെയ്യുക. ഒരു പുതിയ വാഹനത്തേക്കാള്‍ വിലയുള്ള നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കിയ ഉടമകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരവധിയുണ്ട്. സിനിമാ താരങ്ങളും ബിസിനസുകാരുമൊക്കെ ഇങ്ങനെ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കുന്നത് പതിവാണ്. ഇതാ അടുത്തകാലത്ത് നടന്ന ഒരു വമ്പന്‍ ഫാന്‍സി നമ്പര്‍ ലേലത്തെ പരിചയപ്പെടാം. 

007 പ്ലേറ്റുള്ള ടൊയോട്ട ഫോർച്യൂണറിന്റെ ഉടമയാണ് ആഷിക് പട്ടേൽ. ജെയിംസ് ബോണ്ടിന്റെ കടുത്ത ആരാധകനായ ആഷിക് പുതിയ ഫോർച്യൂണർ വാങ്ങിയപ്പോൾ, ജെയിംസ് ബോണ്ടിന്‍റെ "007" നമ്പർ പ്ലേറ്റ് ലഭിക്കാൻ ആഗ്രഹിച്ചത് സ്വാഭാവികം. 007 എന്ന നമ്പർ പ്ലേറ്റ് ലഭിക്കാന്‍ 34 ലക്ഷം രൂപയാണ് അദ്ദേഹം ചെലവാക്കിയത്. 30.73 ലക്ഷം രൂപ മാത്രമാണ് പുതിയ ഫോർച്യൂണറിന്റെ എക്‌സ് ഷോറൂം വില എന്നോര്‍ക്കണം.!



from Asianet News https://ift.tt/3y35Mqo
via IFTTT

Marriage Fraud : ഭിന്നശേഷിക്കരെ വിവാഹം കഴിച്ച് തട്ടിപ്പ്; സഹോദരിമാര്‍ക്ക് തടവും പിഴയും ശിക്ഷ

കൊച്ചി: വിവാഹ തട്ടിപ്പ് കേസില്‍ (Marriage Fraud) ഇന്‍ഡോര്‍ സ്വദേശികളായ യുവതികള്‍ക്ക് (Indore womans) മൂന്ന് വര്‍ഷം കഠിന തടവും, 9.5 ലക്ഷം രൂപ പിഴയും വിധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. ഭിന്നശേഷിക്കാരായാവരെ ( disabled men) വിവാഹം കഴിച്ച് പണവും സ്വര്‍ണ്ണവും തട്ടിയതിനാണ് മേഘ ഭാര്‍ഗവ (30), സഹോദരിയായ പ്രചി ശര്‍മ്മ ഭാര്‍ഗവ എന്നിവര്‍ക്ക് ശിക്ഷ വിധിച്ചത്. ഇവര്‍ തട്ടിയെടുത്ത സ്വര്‍ണ്ണവും പണവും പരാതിക്കാരന് തിരിച്ചുനല്‍കാനും കോടതി ഉത്തരവായിട്ടുണ്ട്. 

മലയാളികളായ നാലുപേര്‍ ഉള്‍പ്പടെ 11 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഇതേ കേസില്‍ മറ്റു രണ്ട് പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും അവരെ തെളിവിന്‍റെ അഭാവത്തില്‍ വിട്ടയച്ചു. വൈറ്റിലയില്‍ താമസമാക്കിയ സംസാര ശേഷി പ്രശ്നമുള്ള വ്യക്തി നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തത്. വിവാഹ തട്ടിപ്പ് നടന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ വാദിയുടെ പിതാവ് ഈ വിഷമത്തില്‍ ഹൃദയാഘാതം വന്ന് മരണപ്പെട്ടിരുന്നു. 

2015 സെപ്തംബറിലാണ് വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹലോചന നടത്തിയത് മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. പിന്നീട് രണ്ട് ദിവസം വൈറ്റിലയില്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിച്ച ശേഷം ആഭരണങ്ങളും വസ്ത്രങ്ങളും 9.5 ലക്ഷം രൂപയുമായി ഇവര്‍ ഇന്‍ഡോറിലേക്ക് പോയി. തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഫലം കാണാത്തതോടെയാണ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്.

സമ്പന്ന കുടുംബങ്ങളിലെ അംഗപരിമിതരായ യുവാക്കളെ ലക്ഷ്യം വച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഈ കേസിന്‍റെ അന്വേഷണത്തിലാണ് ഇത് ഇവരുടെ സ്ഥിരം രീതിയാണ് എന്ന് പൊലീസ് മനസിലാക്കിയത്. സമാനമായ കേസുകള്‍ വേറെയും ഇവര്‍ക്കെതിരെ ഉണ്ട്. അതേ സമയം പലരും നാണക്കേട് ഭയന്ന് സംഭവം പുറത്ത് പറയില്ല എന്നതാണ് ഇവര്‍ വീണ്ടും വീണ്ടും തട്ടിപ്പ് നടത്താന്‍ ഇടയാക്കിയത്. മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവാണ് വിധി പുറപ്പെടുവിച്ചത്. പ്രൊസിക്യൂഷന് വേണ്ടി അസി. പബ്ലിക്ക് പ്രൊസിക്യൂട്ടര്‍മാരായ ലെനില്‍ പി സുകുമാരന്‍, എസ് സൈജു എന്നിവര്‍ ഹാജറായി.



from Asianet News https://ift.tt/3xUGk69
via IFTTT

Trissur Corporation : തൃശൂർ കോർപ്പറേഷന്റെ വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാൻ നീക്കം;എതിർപ്പുമായി സിപിഎം

തൃശൂർ: സംസ്ഥാനത്ത് വൈദ്യുതി (electricity)വിതരണത്തിന് അധികാരമുള്ള ഏക തദ്ദേശ സ്ഥാപനമായ തൃശൂർ കോർപ്പറേഷനു (trissur corporation)കീഴിലുള്ള വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാൻ(company) നീക്കം. മേയർ ചെയർമാനായി തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് ലിമിറ്റഡ് എന്ന കമ്പനി രൂപവൽക്കരിക്കാനാണ് കരട് രേഖ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഇത്തരമൊരു കാര്യം അറിയില്ലെന്നും സിപിഎമ്മുമായി കൂടിയാലോചിക്കാതെയുളള മേയറുടെ നടപടി നടപ്പാക്കില്ലെന്നും ജില്ല നേതൃത്വം അറിയിച്ചു 

സിപിഎം നിയന്ത്രണത്തിലുളള കൗണ്‍സില്‍ തൃശൂർ കോര്‍പ്പറേഷൻ ഭരിക്കുമ്പോഴാണ് വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കാനുള്ള നീക്കം നടക്കുന്നത്. കോര്‍പ്പറേഷനു കീഴിലെ വൈദ്യുതി വിഭാഗം പ്രവര്‍ത്തിക്കുന്നത് മികച്ച ലാഭത്തിലാണ്. 1.12 കോടി യൂണിറ്റ് പ്രതിമാസം വാങ്ങിയാണ് കോർപ്പറേഷൻ വിതരണം ചെയ്യുന്നത്. കോർപ്പറേഷൻറെ അടിയന്തരാവശ്യങ്ങൾക്കുള്‍പ്പെടെയുളള പണം കണ്ടെത്തുന്നത് വൈദ്യുതി വിഭാഗത്തിൽ നിന്നാണ്. കമ്പനിയാക്കുന്ന നീക്കത്തിന്റെ ആദ്യപടിയായി മേയർ തയ്യാറാക്കിയ ഡ്രാഫ്റ്റ് കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസി. സെക്രട്ടറിക്ക് കൈമാറി. അടുത്ത സ്റ്റിയറിങ് കമ്മിറ്റിയിൽ ഈ വിഷയം അജണ്ടയായി വെയ്ക്കാൻ ഡ്രാഫ്റ്റിൽ മേയർ കുറിപ്പ് നൽകിയിട്ടുണ്ട്. കരട് രേഖ തയ്യാറാക്കിയാലും കൗൺസിലിൻറെയും സർക്കാരിൻറെയും അനുമതി ലഭിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച മേയര്‍ എം കെ വര്‍ഗീസ് പല കാര്യങ്ങളും സിപിഎമ്മുമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതി പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയുളള ഈ നീക്കത്തില്‍ സിപിഎം കടുത്ത അതൃപ്തിയിലാണ്.ഇക്കാര്യത്തില്‍ മേയറോട് വിശദീകരണം തേടാനാണ് ജില്ല നേൃത്വത്തിൻറെ തീരുമാനം.


 



from Asianet News https://ift.tt/31tsATR
via IFTTT

Omicron : കേരളത്തിന് വീഴ്ച; മാർഗനിർദേശത്തിന് മുമ്പ് വിദേശത്ത് നിന്ന് കേരളത്തിലെത്തിയവരെ നിരീക്ഷിക്കാനായില്ല

തിരുവനന്തപുരം: ഒമിക്രോണിൽ(omicron) കേന്ദ്ര മാർഗനിർദേശം(guidelines) നടപ്പാക്കുന്നതിന് മുൻപ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച(lapse). നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. സംഘത്തിൽ ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. ഇക്കാര്യത്തിൽ യാത്രാസംഘത്തിൽ ഒപ്പമുണ്ടായിരുന്നയാൾ തന്നെ പരാതി നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിൾ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.

28ന് റഷ്യയിൽ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ തിരികെയെത്തിയ മുപ്പതംഗ സംഘത്തിൽ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. പരിശോധിക്കുമെന്ന് സർക്കാരും പറഞ്ഞിരുന്നു. ഇതിൽ 2ന് സാംപിളെടുത്ത കോട്ടയം സ്വദേശിയാണ് പിന്നീട് കോവിഡ് പോസിറ്റീവായത്. എന്നാൽ കൂടെ യാത്ര ചെയ്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിൽ വൻവീഴ്ച്ചയാണ് ഉണ്ടായത്. കൂടെ യാത്ര ചെയ്ത, എറണാകുളത്ത് വിമാനമിറങ്ങിയ 24 പേരുടെ പട്ടിക ഇന്നലെ വൈകിട്ടാണ് എറണാകുളത്ത് തയാറായത്. അതുവരെ ഇവർ ഒരിടത്തും നിരീക്ഷണത്തിലായിരുന്നില്ല. തിങ്കളാഴ്ച്ച ഇവരെ പരിശോധിക്കും. 

നിലവിൽ ചികിത്സയിൽ കഴിയുന്ന ആളുടെ സാംപിൾ ഇന്നലെ വൈകിട്ടാണ് ജനിതക ശ്രേണീകരണത്തിനായി അയച്ചത്. ഇയാളുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ ശ്രമം തുടരുകയാണ്. അതേസമയം, തിരുവനന്തപുരത്ത് ഇറങ്ങിയവരെ മുഴുവൻ നിരീക്ഷണത്തിലാക്കിയെന്നാണ് തിരുവനന്തപുരം ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. ചുരുക്കത്തിൽ 29ന് വിമാനമിറങ്ങി റിസ്ക് രാജ്യത്ത് നിന്നെത്തിയ ഒരാൾ കോവിഡ് ബാധിതനായിട്ടും 5 ദിവസം ഉണ്ടായത് വലിയ അനാസ്ഥ.

റഷ്യ ഒമിക്രോൺ റിസ്ക് രാജ്യമാണോയെന്നതിൽ വിമാനത്താവളത്തിൽ ഉണ്ടായ ആശയക്കുഴപ്പമാണ് വീഴ്ചയ്ക്ക് ഇടയാക്കിയതെന്നാണ് ആരോഗ്യവകുപ്പ് അനൗദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ സർക്കാർ നിർദേശം പിന്നീട് വന്നിട്ടും ഗൗരവമുള്ള ഇടപെടലുണ്ടായില്ല. മാർഗനിർദേശം നടപ്പാവുന്നതിനും 10 ദിവസം മുൻപ് നവംബർ 20ന് സാംപിളെടുത്തവരിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥീരീകരിച്ചത് എന്നതാണ്, ഈ വീഴ്ച്ച എത്രത്തോളം ഗൗരവമുള്ളതാണെന്ന് അടിവരയിട്ടുറപ്പിക്കുന്നത്.


 



from Asianet News https://ift.tt/3dlmZ4L
via IFTTT

K Sudhakaran : ഭരണം ആരു പിടിക്കും? തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂർ:  തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി (indira gandhi hospital)തെരഞ്ഞെടുപ്പ്(election) ഇന്ന് നടക്കും. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയാണിത്. മുപ്പത് കൊല്ലമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരൻ മുൻകൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. 

അയ്യായിരത്തി ഇരുന്നൂറ് വോട്ടർമാരുള്ള സംഘത്തിൽ ഡയറക്ടർമാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിക്കുന്നത്. ഗുണ്ടകളെയിറക്കി കെ സുധാകരൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടർന്ന് കർശന പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ രാവിലെ പത്തുമണിമുതൽ വൈകിട്ട് നാലുവരെ വോട്ടിംഗ് നടക്കുക. ഇരുന്നൂറോളം വോട്ടർമാരുള്ള സിപിഎം ഇതുവരെ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

പാർട്ടി അച്ചടക്കം ലംഘിച്ചതിന് മമ്പറം ദിവാകരനെ നേരത്തെ കെ സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തർക്കമാണ് കണ്ണൂരിലെ മുതിർന്ന നേതാവ് മമ്പറം ദിവാകരന്‍റെ പുറത്താക്കലിൽ കലാശിച്ചത്. തർക്കം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈര്യത്തിന്‍റെ ക്ലൈമാക്സാണ് ഈ പുറത്താക്കൽ. 1992 ൽ എൻ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാൻ സുധാകരന്‍റെ വലം കൈയായി നിന്നത് ദിവാകരനായിരുന്നു. എന്നാൽ പിന്നീട് ബന്ധം വഷളായി. സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ ദിവാകരന്‍റെ നില പരുങ്ങലിലായി. 

പാർട്ടിക്ക് പുറത്താണെങ്കിലും ആശുപത്രി തെരഞ്ഞെടുപ്പിൽ വിജയിച്ച് കയറാം എന്ന ആത്മവിശ്വാസത്തിലാണ് മമ്പറം. ദിവാകരൻ കഴിഞ്ഞ 25 കൊല്ലമായി ഭരിക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ കടിഞ്ഞാണ്‍ പിടിക്കാൻ കെ സുധാകരൻ നടത്തുന്ന നീക്കം എളുപ്പം വിജയിക്കാനിടയില്ല.
 



from Asianet News https://ift.tt/3oqU2uF
via IFTTT

Mullaperiyar : കേരളത്തിന്റെ ആവശ്യത്തിന് പുല്ലുവില; ജലനിരപ്പ് 142അടിയായതോടെ മൂന്നുഷട്ടർ കൂടി തമിഴ്നാട് തുറന്നു

മുല്ലപ്പെരിയാർ: അണക്കെട്ടിലെ(mullaperiyar dam) ജലനിരപ്പ്(water level) അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെ സ്പിൽവേയിലെ മൂന്നു ഷട്ടർ (shutters open)കൂടി തമിഴ്നാട് തുറന്നു. രണ്ടു ഷട്ടറുകൾ രാത്രി എട്ടു മണിക്കാണ് തുറന്നത്. രാത്രിയിൽ അധികജലം തുറന്നു വിടരുതെന്നുള്ള സംസ്ഥാനത്തിൻറെ ആവശ്യം ഇന്നും തമിഴ്നാട് അംഗീകരിച്ചില്ല.

നിലവിൽ 30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. 1687 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. സ്പിൽവേ ഷട്ടറുകൾ താഴ്ത്തുകയും തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴ മൂലം നീരൊഴുക്കും കൂടിയിട്ടുണ്ട്. 

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.78 അടിയായി കുറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൻെറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ തമിഴ്നാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില കൽപ്പിച്ച് മുല്ലപ്പെരിയാറിൽ നിന്നും കഴിഞ്ഞ രാത്രിയിലും തമിഴ്നാട് വൻതോതിൽ വെള്ളമൊഴുക്കിയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരക്ക് പെരിയാർ തീരത്തെ ആളുകൾ നല്ലഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്നാട് എട്ടു ഷട്ടറുകൾ അറുപത് സെൻറിമീറ്റർ വീതം ഉയർത്തി വെളളം തുറന്നു വിട്ടത്.  വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നീട്ടുകാർ വീടു വിട്ട് റോഡിലേക്കിറങ്ങി. മൂന്നരയോടെ രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ തുറന്നുവിട്ട വെള്ളത്തിൻറെ അളവ് എണ്ണായിരം ഘനയടിയിലധികമായി. മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തു വീടുകളിൽ വെള്ളം കയറി. കയ്യിൽ കിട്ടിയതും പെറുക്കി ആളുകൾ ഓടി രക്ഷപെട്ടു. ഈ സമയം അനൌൺസ്മെൻറുമായെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ വാഹനം പ്രദേശവാസികൾ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പം റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധമുണ്ടായി.

അഞ്ചരയോടെ ഷട്ടറുകൾ അടച്ചു തുടങ്ങിയപ്പോഴാണ് വീടുകളിൽ നിന്നും വെളളം ഇറങ്ങിയത്. പിന്നീട് പത്തു മണിയായപ്പോൾ വീണ്ടും മൂന്നു ഷട്ടറുകൾ ഉയർത്തി. ആശങ്കയിലായ പെരിയാർ തീരദേശ വാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. 

ഇതിനിടെ മുല്ലപ്പെരിയാറിൽ പ്രശ്നത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ചെറുതോണിയിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസം ഇന്ന് അവസാനിക്കും. രാവിലെ പത്തു മണിക്ക് പി ജെ ജോസഫ് എംഎൽഎ നാരങ്ങാനീരു നൽകി സമരം അവസാനിപ്പിക്കും
 



from Asianet News https://ift.tt/331FhWT
via IFTTT

Medical College : പിജി അലോട്ട്മെന്‍റ്; പി ജി ഡോക്ടർമാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം തുടരുന്നു

തിരുവനന്തപുരം: മെഡിക്കൽ പി ജി ഡോക്ടർമാരുടെ(medical pg doctors) അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരം(op boycot strike) തുടരുകയാണ്. ഡിസംബർ 2 ന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് 3 മുതൽ അനിശ്ചിതകാല സമരം തുടങ്ങിയത്. ആറു മാസം വൈകിയ മെഡിക്കൽ പിജി അലോട്ട്മെന്‍റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം. 

കേന്ദ്ര സർക്കാർ മുന്നാക്ക സംവരണം നടപ്പിലാക്കുമ്പോഴുള്ള വരുമാന പരിധി നിശ്ചയിക്കുന്നത് വൈകിയതിനെ തുടർന്നാണ് സുപ്രീം കോടതി അലോട്ട്മെന്‍റ് നീട്ടിയത്. ഇതിനെതിരെ ഒരാഴ്ചയായി മെഡിക്കൽ പിജി വിദ്യാർത്ഥികൾ രാജ്യവ്യാപക പ്രതിഷേധത്തിലാണ്. പ്രതിഷേധത്തെ അനുകൂലിച്ചാണ് കേരളത്തിലും പണിമുടക്ക് നടക്കുന്നത്. ഒപി ബഹിഷ്കരണം തുടങ്ങിയതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ നിരവധി ശസ്ത്രക്രിയകൾ മുടങ്ങി

ശാരീരികമായും മാനസികമായും കടുത്ത സമ്മർദ്ദത്തിലാണ് പിജി വിജ്യാർത്ഥികളുള്ളത്. പരീക്ഷ അടുത്തിരിക്കെ കൊവിഡിന്റെ മൂന്നാം തരംഗത്തിന് ഒമിക്രോൺ കാരണമായേക്കുമെന്ന ഭീതി കൂടിയുണ്ട്. കേന്ദ്രസർക്കാരും സുപ്രീം കോടതിയും ഇപ്പോഴത്തെ സ്ഥിതി പുനപരിശോധിക്കാൻ തയ്യാറാകണം. അലോട്മെന്റ് വേഗം പുനരാരംഭിക്കണം. നീറ്റ് - പിജി 2021 റാങ്ക് ജേതാക്കളെ രാജ്യത്തെ ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി ഉടൻ മാറ്റണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഡിസംബർ രണ്ട് മുതൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രമേ ഇവർ ജോലിക്ക് ഹാജരാകുന്നുളളു. നീറ്റ് പി.ജി. കൗണ്‍സിലിംഗിന്റെ തുടരെത്തുടരെയുള്ള മാറ്റിവയ്ക്കല്‍ മെഡിക്കല്‍ പി.ജി. അഡ്മിഷനായി കാത്തിരുന്ന പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നു. 2021 ജനുവരിയില്‍ നടക്കേണ്ടിയിരുന്ന പിജി നീറ്റ് പരീക്ഷ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ മാത്രം നടത്തുകയും തുടര്‍ന്ന് കൗണ്‍സിലിഗ് വഴി അഡ്മിഷനായി കാത്തിരുന്ന അനേകം എം.ബി.ബി.എസ്. ഡോക്ടര്‍മാരാണ് പ്രതിസന്ധിയിലായത്. 

കോവിഡ് മഹാമാരിയെ നേരിടുന്നതിനായി ജീവന്‍ പോലും പണയം വെച്ച് പോരാടിയ ഈ മുന്നണി പോരാളികള്‍ക്ക് വലിയ നിരാശ ഉളവാക്കുന്നതാണ് ഈ തീരുമാനം. ഇനിയും 2022 ജനുവരി ആറിന് ശേഷം മാത്രമേ കൗണ്‍സലിംഗ് പുനരാരംഭിക്കുകയുള്ളൂ എന്ന തീരുമാനം വഴി 2021-ല്‍ നടക്കേണ്ട മെഡിക്കല്‍ പി.ജി. അഡ്മിഷനുകള്‍ ഇല്ലാതാവുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല ആരോഗ്യപരിപാലനരംഗത്തും ഈ തീരുമാനം പ്രതിസന്ധികള്‍ ഉണ്ടാക്കും. 2021-ല്‍ പി.ജി. എന്‍ട്രന്‍സ് നടക്കാതിരിക്കുന്നതോടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് രാജ്യത്താകമാനം ഉണ്ടാകും.



from Asianet News https://ift.tt/3lBhVxI
via IFTTT

Sabarimala : ശരംകുത്തിയില്‍ ശരക്കോല്‍ സമര്‍പ്പിക്കുന്നത് പുനരാരംഭിച്ചില്ല;ആചാരലംഘനമെന്ന് പരാതി

ശബരിമല:  സന്നിധാനത്ത് കന്നി അയ്യപ്പന്മാർ (ayyappa devotees)എത്തുമ്പോള്‍ നടത്തുന്ന പ്രധാന വഴിപാടാണ് ശരംകുത്തി ആല്‍ത്തറയില്‍ ശരക്കോല്‍ സമര്‍പ്പക്കുന്നത്.കൊവിഡ് പ്രതിരോധം(prevention of covid) കണക്കിലെടുത്ത് നിയന്ത്രണം വന്നതോടെ തീര്‍ത്ഥാടകരെ ശരംകുത്തിവഴി കടത്തിവിടുന്നത്നിര്‍ത്തി വച്ചിരിക്കുകയാണ്. 

പോരാളി ആയ അയ്യപ്പസ്വാമി മഹിഷി നിഗ്രഹം കഴിഞ്ഞ് ശബരിപീഠത്തിലെത്തി ശബരിക്ക് മോക്ഷം നൽകിയ ശേഷം ശരംകുത്തിയിലെത്തി ആയുധങ്ങള്‍ ഉപേക്ഷിച്ച് യോഗി ആയി സന്നിധാനത്തേക്ക് പോയി എന്നാണ് വിശ്വാസം ഈ വിശ്വാസത്തിന്‍റെ ഭാഗമായാണ് നൊയമ്പ് നോറ്റ് വരുന്ന കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയിലെത്തി നാളികേരം ഉടച്ച് ശരകോല്‍ സമര്‍പ്പിച്ച് സന്നിധാനത്തേക്ക് പോകുന്നത്.ഈ വഴിപാട് സമര്‍പ്പിക്കുന്നതിന് വേണ്ടി നിരവധി പേരാണ് എത്തുന്നത്.കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ ഈ വഴിപാടിന് നിയന്ത്രണം വന്നതോടെ വഴിവക്കില്‍ കാണുന്ന മരങ്ങള്‍ക്ക് ചുറ്റും ശരംകുത്തുന്നത് പതിവായി മാറി. പരമ്പരാഗമായ ആചാരം പുനസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്

മരക്കുട്ടത്ത് നിന്നും ശരംകുത്തിയിലേക്കുള്ളപരമ്പരാഗത പാത വഴിയുള്ള യാത്രക്ക് നിയന്ത്രണം വന്നതോടെ പാതയുടെ നവീകരണവും മോഡിപിടിപ്പിക്കലും നിര്‍ത്തിവച്ചിരിക്കുകയണ്. മണ്ഡല പൂജാദിവസവും മകരവിളക്ക് ദിവസങ്ങളിലും തിങ്ങിനിറയുന്ന വഴികള്‍ എല്ലാം കാട് മൂടികിടക്കുകയാണ്



from Asianet News https://ift.tt/3pqKu22
via IFTTT

Western Ghats : ഇഎസ്എ അന്തിമ വിജ്ഞാപനം: സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

ഇടുക്കി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഎസ്എ അന്തിമ വിജ്ഞാപനം വരുമ്പോൾ ജനവാസ മേഖലകൾ പൂർണ്ണമായും ഒഴിവാക്കിയെടുക്കുന്നതിന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും സമ്മർദ്ദം ചെലുത്തണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി 8656.4 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ പരിമിതപ്പെടുത്തി വിജ്ഞാപനം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സ്വാഗതാർഹമാണ്. എന്നാൽ, ഇത് യാഥാർഥ്യമാകണമെങ്കിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം.

ജണ്ടയിട്ട് വനത്തിന് പുറത്തുള്ള 1337.24 ചതുരശ്ര കിലോമീറ്റർ നോൺ കോർ ഇഎസ്എ ആക്കുന്നതിനുള്ള നീക്കം അംഗീകരിക്കില്ലെന്നും സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ വ്യക്തമാക്കി. അതേസമയം, പശ്ചിമഘട്ടത്തിലെപരിസ്ഥിതി ലോല മേഖല കോര്‍, നോണ്‍ കോര്‍ ആക്കി തരം തിരിക്കുന്നതില്‍ കേരളം വ്യക്തത തേടിയിരുന്നു. എന്തൊക്കെ ഇളവുകളാണ് നോണ്‍ കോര്‍ വിഭാഗത്തില്‍ ഉണ്ടാവുക എന്നതില്‍ കേന്ദ്രസർക്കാർ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു ഇന്നലെ മന്ത്രിയുടെ പ്രതികരണം. 1337 ചതുരശ്ര കിലോമീറ്റർ സ്ഥലം പരിസ്തിഥി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന നിലപാടില്‍ തന്നെയാണ് കേരളം ഉള്ളത്. എന്നാല്‍ ഇളവുകളുള്ള നോണ്‍കോര്‍ വിഭാഗമാക്കുന്നതില്‍ കേന്ദ്രതലത്തില്‍ ചർച്ച നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 1377 ചതുരശ്ര കിലോമീറ്റർ സ്ഥലം ജനവാസമുള്ളതാണെന്ന് കേന്ദ്രം തത്വത്തിൽ അംഗീകരിച്ചതായും മന്ത്രി ദില്ലയിൽ പറഞ്ഞു. നിലവിലെ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളാണ് ഇഎസ്എ ( പരിസ്ഥിതി ലോല മേഖല) പരിധിയിലുള്ളത്.

ഈ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയാണ് കസ്തൂരിരംഗൻ സമിതി പരിസ്ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മൻ വി ഉമ്മൻ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത്  9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് 2018 ഡിസംബറിൽ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജനവാസ മേഖലയിൽ വരുന്ന 880 ചതുരശ്ര കിലോമീറ്റര്‍ കൂടി  കുറക്കണമെന്നാണ് ഇപ്പോൾ കേരളത്തിന്‍റെ ആവശ്യം. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാൽ നിർമാണപ്രവർത്തനങ്ങൾക്കും വ്യവസായങ്ങൾക്കും കർശന നിയന്ത്രണമുള്ള വില്ലേജുകളുടെ എണ്ണം 92 ആയി കുറയും.

ഇഎസ്എ മേഖലയിൽ ഖനനം, ക്വാറി, മണൽ വാരൽ, താപോർജ്ജ നിലയം, 20,000 ചതുരശ്ര മീറ്റ‌ർ വിസതൃതിയുള്ള നിർമ്മാണങ്ങൾ, ചുവപ്പ് ഗണത്തിലുള്ള വ്യവസായങ്ങൾ എന്നിവയ്ക്ക പൂർണ്ണ നിരോധനമുണ്ട്. നാലാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 31നാണ് അവസാനിക്കുക. അതിന് മുമ്പ് അന്തിമ വിജ്ഞാപനം ഇറക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമം. ഇഎസ്എ പരിധിയിൽ മാറ്റം വരുത്തുന്നത് തടഞ്ഞ് ദേശീയ ഹരിത ട്രൈബ്യൂണൽ 2018ൽ ഉത്തരവിട്ടിരുന്നു, ഇനി ഇതിൽ മാറ്റം വരുത്തണമെങ്കിൽ ട്രൈബ്യൂണലിന്‍റെ അനുമതി വേണ്ടി വരും. 



from Asianet News https://ift.tt/3pqegUs
via IFTTT

Omicron : ഒമിക്രോൺ ഭീതിയിൽ രാജ്യം, കൂടുതൽ പരിശോധന ഫലം ഇന്ന്, കേരളത്തിനടക്കം കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ദില്ലി: ഒമിക്രോൺ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ദില്ലിയിൽ നിന്ന് അയച്ച സാമ്പിളുകളുടെ ഫലം സർക്കാർ ഇന്ന് പുറത്ത് വിടും. വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമിക്രോൺ വകഭേദമാണെന്നാണ് സൂചന. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്ക് ജാഗ്രത തുടരാൻ കേന്ദ്ര സർക്കാർ ആവർത്തിച്ച് നിർദേശം നൽകുന്നുണ്ട്. പരിശോധന, നിരീക്ഷണം എന്നിവയിൽ വീഴ്ച വരുത്തരുത്.

കൊവിഡ് കേസുകൾ കൂടുതൽ ഉള്ള കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നി സംസ്ഥാനങ്ങൾക്ക് ഇക്കാര്യം ഉന്നയിച്ച് പ്രത്യേക നിർദേശം നൽകി. കൊവിഡ് വ്യാപനം കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. കർണാടകയ്ക്ക് പിന്നാലെ ഇന്നലെ ​ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തില്‍ 72കാരനും, മഹാരാഷ്ട്രയില്‍ 32കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാലായി.

കഴിഞ്ഞ 24ന് കേപ് ടൗണില്‍ നിന്നെത്തി കല്യാണിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു താനെ ഡോംബിവലി സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ. ദില്ലി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൊവിഡും മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഒമിക്രോണും സ്ഥിരീകരിച്ചു. 32കാരന് ഇപ്പോഴും രോഗലക്ഷണങ്ങളില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് സിംബാബ്‍വേയില്‍ നിന്ന് 72കാരന്‍ ജാനംഗറിലുള്ള ഭാര്യവീട്ടിലെത്തിയത്. പനിയെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ ആര്‍ടിപിസിആർ പരിശോധനയില്‍ കൊവിഡ് കണ്ടെത്തി.

പിന്നാലെ ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്‍ററില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഒമിക്രോൺ സ്ഥിരീകരിച്ചു.  ജാംനഗറിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്ന 72കാരന് പനിയും ചുമയും ഉണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. അതേസമയം മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണ കാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പിന്നാലെ ഭയം വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. മുന്‍ വകഭേദങ്ങളെക്കാൾ വേഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും മന്ത്രാലയം വിലയിരുത്തുന്നു. വാക്സിനേഷന്‍ പുരോഗമിക്കുന്നതും രോഗ പ്രതിരോധത്തില്‍ പ്രധാനമാകും. പുതിയ വകഭേദം  നിലവിലുള്ള വാക്സീനുകളെ അതിജീവിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.



from Asianet News https://ift.tt/3EsGzI9
via IFTTT

Rain Alert : ജവാദ്: കേരളത്തിലും ഇന്ന് മഴ മുന്നറിയിപ്പ്, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ (Cyclone Jawad) പശ്ചാതലത്തിൽ കേരളത്തിലും ഇന്ന് മഴ (Rain in Kerala) മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീനം സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വി​ദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.  മലയോര മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിലും ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ദുരന്തവനിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായി. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയിൽ കര തൊടും. കൂടുതല്‍ ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദമായാണ് ജവാദ് കര തൊടുന്നത്. ആന്ധ്ര ഒഡീഷ പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തമായ മഴയുണ്ട്. ഉച്ചയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

ആന്ധ്ര ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഒഡീഷയില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. മഴക്കെടുതിയില്‍ ആന്ധ്രയില്‍ അഞ്ച് പേര്‍ മരിച്ചു.പശ്ചിമ ബംഗാൾ തീരത്തും ജാഗ്രതാ നിര്‍ദേശമുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 74 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലും ബംഗാള്‍ തീരത്തുമായി വിന്യസിച്ചു. ഈ റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്.



from Asianet News https://ift.tt/3xTGmeA
via IFTTT

Sandeep Murder : സന്ദീപിന്റെ വീട് ഇന്ന് കോടിയേരി സന്ദർശിക്കും; കണ്ണീരൊഴിയാതെ കുടുംബവും നാടും

തിരുവല്ല: സിപിഎം (CpiM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) ഇന്ന് കൊല്ലപ്പെട്ട പാർട്ടി പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ Sandeep kumar) വീട് സന്ദർശിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്ഥാന സെക്രട്ടറി ചാത്തങ്കരിയിലെ വീട്ടിലെത്തുക. സന്ദീപിന്റെ കൊലപാതകം വ്യക്തിവൈരാഗ്യമാണെന്ന  പൊലീസ് നിഗമനത്തെ അതിരൂക്ഷമായാണ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വിമർശിച്ചത്. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും.

അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉണ്ടായിരുന്നെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

സന്ദീപിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികൾ പ്രവർത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് എഫ്ഐആറിലുള്ളത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. നെ‌ഞ്ചിൽ ഒമ്പത് വെട്ടേറ്റ സന്ദീപ് ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു.

അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളില്‍ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയിൽ നിന്നും കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂറിൽ വാടക മുറിയിൽ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതികളുടെ മൊബൈൽ ഫോൺ അടക്കം  കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

സന്ദീപിന്‍റെ കൊലപാതകം വ്യക്തിവൈരാഗ്യമെന്ന പൊലീസ് നിഗമനം തള്ളി സിപിഎം രംഗത്തെത്തിയിരുന്നു. ബിജെപി വാദം പൊലീസ് പറയരുതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രതികരണം. പൊലീസ് നടപടി സർക്കാർ പരിശോധിക്കണം. സന്ദീപിന്‍റേത് ആസൂത്രിത കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണ്. ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. 
 



from Asianet News https://ift.tt/3DBfgKJ
via IFTTT

Mullaperiyar Dam: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ, സ്പിൽവേയിലെ 3 ഷട്ടർ കൂടി തുറന്ന് തമിഴ്നാട്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ( Mullaperiyar Dam ) ജലനിരപ്പ് ( Water Level )  അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെ സ്പിൽവേയിലെ ( spillway ) മൂന്നു ഷട്ടർ കൂടി തമിഴ് നാട് തുറന്നു. രണ്ടു ഷട്ടറുകൾ രാത്രി എട്ടു മണിക്കാണ് തുറന്നത്. രാത്രിയിൽ അധികജലം തുറന്നു വിടരുതെന്നുള്ള സംസ്ഥാനത്തിൻറെ ആവശ്യം ഇന്നും തമിഴ്നാട് ( Tamil Nadu ) അംഗീകരിച്ചില്ല. 

നിലവിൽ 30 സെൻറീമീറ്റർ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. 1687 ഘനയടി വെള്ളമാണ് തമിഴ് നാട് കൊണ്ടു പോകുന്നത്.  സ്പിൽവേ ഷട്ടറുകൾ താഴ്ത്തുകയും തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറക്കുകയും ചെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം.  അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് പെയ്ത മഴ മൂലം നീരൊഴുക്കും കൂടിയിട്ടുണ്ട്. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  2400.78 അടിയായി കുറഞ്ഞു. 

Read More: Mullapperiyar : മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില; മുല്ലപ്പെരിയാറിൽ നിന്ന് ഇന്നലെ രാത്രിയിലും വെള്ളമൊഴുക്കി

മുല്ലപ്പെരിയാർ ഡാമിൻെറ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ തമിഴ്നാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില കൽപ്പിച്ച് മുല്ലപ്പെരിയാറിൽ നിന്നും ഇന്നലെ രാത്രിയിലും തമിഴ്നാട് വൻതോതിൽ വെള്ളമൊഴുക്കിയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അർധ രാത്രിയിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്നത് പെരിയാർ തീരത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരക്ക് പെരിയാർ തീരത്തെ അളുകൾ നല്ലഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്നാട് എട്ടു ഷട്ടറുകൾ അറുപത് സെൻറിമീറ്റർ വീതം ഉയർത്തി വെളളം തുറന്നു വിട്ടത്.  വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നീട്ടുകാർ വീടു വിട്ട് റോഡിലേക്കിറങ്ങി. മൂന്നരയോടെ രണ്ടു ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ തുറന്നുവിട്ട വെള്ളത്തിൻറെ അളവ് എണ്ണായിരം ഘനയടിയിലധികമായി. മഞ്ചുമല ആറ്റോരം, കശ്ശിക്കാട് ആറ്റോരം എന്നിവിടങ്ങളിലെ പത്തു വീടുകളിൽ വെള്ളം കയറി. കയ്യിൽ കിട്ടിയതും പെറുക്കി ആളുകൾ ഓടി രക്ഷപെട്ടു. ഈ സമയം അനൌൺസ്മെൻറുമായെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ വാഹനം പ്രദേശവാസികൾ തടഞ്ഞ് തിരിച്ചയച്ചു. ഒപ്പം റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധമുണ്ടായി.

അഞ്ചരയോടെ ഷട്ടറുകൾ അടച്ചു തുടങ്ങിയപ്പോഴാണ് വീടുകളിൽ നിന്നും വെളളം ഇറങ്ങിയത്. പിന്നീട് പത്തു മണിയായപ്പോൾ വീണ്ടും മൂന്നു ഷട്ടറുകൾ ഉയർത്തി. ആശങ്കയിലായ പെരിയാർ തീരദേശ വാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.  കൊട്ടാരക്കര ദിണ്ടുക്കൾ ദേശീയ പാതയും വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനും നാട്ടുകാർ ഉപരോധിച്ചു.



from Asianet News https://ift.tt/3Il2GTd
via IFTTT

ആലപ്പുഴയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ദേവസ്വം പറമ്പിൽ ഷിബു - ലേഖ ദമ്പതികളുടെ മകൻ സുരാജ് (15) ആണ് മരിച്ചത്. ഇന്ന് വൈകിട്ട്  സുഹൃത്തുക്കളുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിതാഴുകയായിരുന്നു.

ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരുടെ ബഹളത്തെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ഷിബുവിനെ  കരക്കെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിമോർച്ചറിയിൽ. പറവൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. 



from Asianet News https://ift.tt/3ptfC0Q
via IFTTT

Covid 19 ; ഖത്തറില്‍ 159 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ (Qatar) 159 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 142 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 241,340 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 140 പേര്‍ സ്വദേശികളും 19 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 244,071 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

നിലവില്‍ 2,120 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 18,451 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,016,769 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 11 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.



from Asianet News https://ift.tt/3xY3Kb4
via IFTTT

ISL :ബെഗലൂരുവിനെ വീഴ്ത്തി മുംബൈ തലപ്പത്ത്, പെനല്‍റ്റി നഷ്ടമാക്കി ഛേത്രി

ബംബോലിം:  ഐഎസ്എല്ലില്‍(ISL 2021-2022) ബെംഗലൂരു എഫ്‌സിയെ(Bengaluru FC) വീഴ്ത്തി വിജയക്കുതിപ്പ് തുടര്‍ന്ന് മുംബൈ സിറ്റി എഫ്‌സി(Mumbai City FC). ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. നാലു കളികളില്‍ മൂന്നാം ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോല്‍വിയോടെ ബെംഗലൂരു ഏഴാം സ്ഥാനത്ത് തുടരുന്നു.

തുടക്കത്തിലെ ആക്രമിച്ചു കളിച്ച മുംബൈ തന്നെയാണ് ആദ്യ അവസരവും സൃഷ്ടിച്ചത്. ഒമ്പതാം മിനിറ്റില്‍ അലന്‍ കോസ്റ്റ ബോക്ലില്‍വെച്ച് പന്തു കൈകൊണ്ട് സ്പര്‍ശിച്ചതിന് മുംബൈക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്ക് എടുത്ത ഇഗോര്‍ അംഗൂളക്ക് പിഴച്ചില്ല. തുടക്കത്തിലെ ഒരടി മുന്നിലെത്തിയ മുംബൈയെ പിടിച്ചു കെട്ടാന്‍ ബെംഗലൂരു ആക്രമണം കനപ്പിച്ചു.

അതിന് അധികം വൈകാതെ ഫലം ലഭിച്ചു. ഇരുപതാം മിനിറ്റില്‍ ഫ്രീ കിക്കില്‍ നിന്ന് ക്ലൈറ്റണ്‍ സില്‍വ ബെംഗലൂരുവിന് സമനില സമ്മാനിച്ചു. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ലീഡെടുക്കാന്‍ ബെംഗലൂരുവിന് അവസരം ലഭിച്ചതാണ്.  എഡ്മണ്ടിനെ മന്ദര്‍ ദേശായി ബോക്സില്‍ ഫൗള്‍ ചെയ്യതിന് ലഭിച്ച സ്പോട് കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പാഴാക്കി. ഛേത്രിയുടെ പെനല്‍റ്റി മുംബൈ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസ് രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അഹമ്മദ് ജാഹോ ഫ്രീ കിക്കില്‍ നിന്ന് ഹെഡ്ഡര്‍ ഗോളിലൂടെ മൗര്‍ത്താദോ ഫാള്‍ മുംബൈയെ മുന്നിലെത്തിച്ചു. ഗോള്‍ തിരിച്ചടിക്കാനുള്ള ബെംഗലൂരുവിന്‍റെ ശ്രമം പലപ്പോഴും പരുക്കനായി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പോലും മഞ്ഞക്കാര്‍ഡ് കണ്ടു. 85-ാം മിനിറ്റില്‍ ഇഗോര്‍ അംഗൂളോയുടെ ഗോള്‍ ശ്രമം തടുത്തിട്ട ഗുര്‍പ്രീത് സിംഗ് സന്ധുവിന്‍റെ ശ്രമത്തിന് പിന്നാലെ റീബൗണ്ടില്‍ പന്ത് വലയിലാക്കി യഗോര്‍ കറ്റാറ്റൗ മുംബൈയുടെ ജയമുറപ്പിച്ച് മൂന്നാം ഗോളും നേടി.



from Asianet News https://ift.tt/3rAR6gN
via IFTTT

Friday, December 3, 2021

Omicron : ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം വൈകിയേക്കും, ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ- റിപ്പോര്‍ട്ട്

മുംബൈ: കൊവിഡിന്‍റെ 'ഒമിക്രോൺ' (Omicron) വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം (India tour of South Africa 2021-22) വൈകാന്‍ സാധ്യത. ഒരാഴ്‌ച വൈകി പരമ്പര ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് ബിസിസിഐ(BCCI) ക്രിക്കറ്റ് സൗത്താഫ്രിക്കയോട് (Cricket South Africa) ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമായ ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. പരമ്പരയെ കുറിച്ച് ശനിയാഴ്‌ച കൊല്‍ക്കത്തയില്‍ ചേരുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗം (BCCI Annual General Meeting) വിശദമായി ചര്‍ച്ച ചെയ്യും. 

മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബര്‍ എട്ടിനോ ഒന്‍പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഡിസംബര്‍ 15നോ 16നോ മാത്രമായിരിക്കും യാത്രതിരിക്കുക എന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വരും ദിവസങ്ങളിലെ ഒമിക്രോൺ വ്യാപനത്തിന്‍റെ വ്യാപ്തി മനസിലാക്കിയ ശേഷമാകും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ബിസിസിഐ അന്തിമ തീരുമാനം കൈക്കൊള്ളുക. പരമ്പരയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി ബിസിസിഐ ആശയവിനിമയം നടത്തുന്നുണ്ട്. ശനിയാഴ്‌ച കൊല്‍ക്കത്തയില്‍ ചേരുന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗം ദക്ഷിണാഫ്രിക്കന്‍ പര്യടനം ചര്‍ച്ചയ്‌ക്കെടുക്കും. പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ താരങ്ങള്‍ കര്‍ശന ക്വാറന്‍റീന് വിധേയരാവേണ്ടിവരുമോ എന്ന ആശങ്ക ബിസിസിഐക്കുണ്ട്.  

മൂന്ന് ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എ ടീമിനെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബിസിസിഐ ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ല. എന്നാല്‍ ഒമിക്രോൺ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയുടെ നെതര്‍ലന്‍ഡ്‌സിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നീട്ടിവച്ചിട്ടുണ്ട്. 

അതേസമയം ഒമിക്രോൺ ഭീഷണിക്കിടയിലും ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പര നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. 'ഇന്ത്യന്‍ ടീമിന്‍റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതലുകളും ദക്ഷിണാഫ്രിക്ക കൈക്കൊള്ളും. ദക്ഷിണാഫ്രിക്ക, ഇന്ത്യ എ ടീമുകള്‍ക്ക് പുറമെ സീനിയര്‍ ടീമുകള്‍ക്കും ബയോ-ബബിള്‍ ഒരുക്കും' എന്നും ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

IND vs NZ : നാല് നാഴികക്കല്ലുകള്‍ക്കരികെ രവിചന്ദ്ര അശ്വിന്‍; പിന്നിലാവുക അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും
 


 



from Asianet News https://ift.tt/3xJUQh0
via IFTTT

Virat Kohli : 'വിരാട് കോലി ഇന്ത്യന്‍ ടി20 ടീമിന് അവിഭാജ്യം'; വിമര്‍ശകരുടെ വായടപ്പിച്ച് രോഹിത് ശര്‍മ്മ

മുംബൈ: ഇന്ത്യന്‍ ട്വന്‍റി 20 ടീമിൽ (Team India) മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli) നിര്‍ണായക സ്ഥാനമുണ്ടാകുമെന്ന് നായകന്‍ രോഹിത് ശര്‍മ്മ (Rohit Sharma). അതേസമയം വിവിഎസ് ലക്ഷ്‌മൺ (VVS Laxman) ഭാവിയിൽ ഇന്ത്യന്‍ പരിശീലകന്‍ ആകുമെന്ന് ബിസിസിഐ പ്രസിഡന്‍റ് (BCCI President) സൗരവ് ഗാംഗുലി (Sourav Ganguly) സൂചന നല്‍കി. ഒരു അഭിമുഖത്തിലാണ് ഇരുവരുടെയും പ്രതികരണം

ടി20യിൽ സമീപകാലത്തെ സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തിക്കാട്ടി വിരാട് കോലിക്കെതിരെ വിമര്‍ശനം പതിവാകുന്ന പശ്ചാത്തലത്തിലാണ് രോഹിത് ശര്‍മ്മയുടെ പ്രതികരണം. കോലിയുടെ ബാറ്റിംഗ് മികവും നേതൃഗുണങ്ങളും ഇന്ത്യന്‍ ടീമിന് ആവശ്യമാണെന്ന് പുതിയ നായകന്‍ വ്യക്തമാക്കി. ഇതേസമയം ഇന്ത്യന്‍ പരിശീലക പദവിയിൽ രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി വിവിഎസ് ലക്ഷ്‌മൺ എത്തിയേക്കുമെന്ന സൂചനയാണ് സൗരവ് ഗാംഗുലി നൽകിയത്. 

യുഎഇയില്‍ നടന്ന ടി20 ലോകകപ്പോടെ വിരാട് കോലി ഇന്ത്യന്‍ ടി20 നായക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെയാണ് രോഹിത് ശര്‍മ്മ മുഴുവന്‍ സമയ ടി20 നായകനായത്. ലോകകപ്പോടെ ഇന്ത്യന്‍ പരിശീലക സംഘവും സ്ഥാനമൊഴിഞ്ഞു. രവി ശാസ്‌ത്രിക്ക് പകരക്കാരനായി ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് സ്ഥാനമേറ്റു. രോഹിത്-രാഹുല്‍ സഖ്യം ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പര 3-0ന് തൂത്തുവാരി ഇന്ത്യന്‍ ക്രിക്കറ്റിലെ പുതു യുഗത്തിന് തുടക്കമിട്ടു. 

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ വിജയകരമായി പരിശീലിപ്പിച്ചശേഷം 2019ല്‍ ദ്രാവിഡിനെ ബിസിസിഐ ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) അധ്യക്ഷനായി നിയമിച്ചിരുന്നു. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് കരാര്‍ രണ്ട് വര്‍ഷം കൂടി ബിസിസിഐ പുതുക്കുകയും ചെയ്തു. എന്നാല്‍ ആദ്യം നിരസിച്ചെങ്കിലും ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ പരിശീലക ചുമതല വന്‍മതില്‍ ഏറ്റെടുക്കുകയായിരുന്നു. എന്‍സിഎ അധ്യക്ഷനായിരിക്കെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു.

IND vs NZ : 132 വര്‍ഷത്തിനിടെ ആദ്യം, മുംബൈ ടെസ്റ്റില്‍ പിറന്നത് അപൂര്‍വ റെക്കോര്‍ഡ് 



from Asianet News https://ift.tt/3lxEGCF
via IFTTT

Models Death Case : സൈജുവിനൊപ്പം ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവർക്കെതിരെയും കേസ്, ഫോണുകൾ സ്വിച്ച് ഓഫ്

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ (models death case) പ്രതിയായ സൈജു  തങ്കച്ചനൊപ്പം (saiju thankachan) ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് (drugs)  പൊലീസ് കേസെടുത്തു. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി  ആകെ 17 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യാ‍ൻ വിളിപ്പിച്ചെങ്കിലും  ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

മിസ് കേരള അടക്കം മൂന്ന് പേര് മരിച്ച വാഹനാപകടക്കേസ് കടക്കുന്നത് മറ്റൊരു തലത്തിലേക്കാണ് . പുതിയ കേസുകള്‍ക്ക് വഴിവെച്ചത് സൈജു തങ്കച്ചന്‍റെ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങളാണ്. ഫോണിലെ രഹസ്യ ഫോള്‍ഡറിൽ നിന്ന് പൊലീസിന് ലഭിച്ചത്  രാസലഹരിയും കഞ്ചാവും ഉൾപ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ്.  ചോദ്യം ചെയ്യലില്‍ സൈജു തങ്കച്ചന്‍  ഓരോ പാര്‍ട്ടിയേയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. പാർട്ടികള്‍ നടന്ന സ്ഥലങ്ങൾ, പങ്കെടുത്തവരും പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊലീസിന് നൽകി..

സൈജുവിന്‍റെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡീയോകളുടെയും  അടിസ്ഥാനത്തിലാണ് മയക്കുമരുന്ന പാര്‍ട്ടികൾ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ  പ്രത്യേകം കേസെടുത്തത്. ഏഴ് യുവതികളടക്കം 17 പേരുടെ വിവരങ്ങല്‍ എഫ് ഐആറിലുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ കണ്ടാലറിയാവുന്ന സുഹൃത്തുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്. തൃക്കാക്കര,  ഇന്‍ഫോപാര്‍ത്ത്, ഫോര്‍ട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത് ,ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് 17 കേസുകൾ എടുത്തിട്ടുള്ളത്. മോഡലുകൾ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലില്‍ കഴിഞ്ഞ  വര്‍ഷം ഏപ്രിലില്‍ സൈജു മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസും ഇതിലുള്‍പ്പെടും.

 പ്രതികളെ ചോദ്യംചെയ്യുന്നതിനായി പൊലീസ് ബന്ധപ്പെട്ടെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്ന് പേര്‍ മാത്രമാണ് ഇത് വരെ മൊഴി നല്‍കാനെത്തിയത്. ഇനിയും ഹാജരായില്ലെങ്കില്‍ ഇവര്‍ക്ക് ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം നോട്ടീസ് നല്‍കാനാണ് പൊലീസിന്‍റെ തീരുമാനം.



from Asianet News https://ift.tt/3lwtbv2
via IFTTT

Mullaperiyar : മുല്ലപ്പെരിയാർ; ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറും തമിഴ്നാട് അടച്ചു; ജലനിരപ്പ് 141.95 അടിയായി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ (Mullapperiyar Dam) ഒരു ഷട്ടറൊഴികെ ബാക്കിയെല്ലാ ഷട്ടറും തമിഴ്നാട് അടച്ചു. നിലവിൽ 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ് (water level). മുന്നറിയിപ്പില്ലാതെ തുറക്കരുതെന്ന നിർദ്ദേശം അവഗണിച്ചാണ് ഇന്നലെ രാത്രി തമിഴ്നാട് ഷട്ടറുകൾ തുറന്നത്.

അണക്കെട്ടിൽ  നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് രാത്രി പന്ത്രണ്ടോടെ കുറച്ചിരുന്നു. നേരത്തെ തുറന്ന മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകൾ 12 മണിയോടെ അടയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് 4000 ഘനയടി (4000 cubic feet) ആയി കുറഞ്ഞിരുന്നു.

നേരത്തെ രാത്രി ഒമ്പത് മണി മുതൽ സെക്കന്‍റിൽ പുറത്തേക്കൊഴുക്കുന്ന ഘനഅടി വെള്ളത്തിന്‍റെ അളവ് കൂട്ടിയിരുന്നു. ഏഴരമണി മുതൽ സെക്കന്‍റിൽ 3246 അടി വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ഇതാണ് പിന്നീട് കൂട്ടിയത്. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകൾ ഉയർത്തിയാണ് ഒമ്പത് മണിയോടെ പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയത്. 

ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് സ്പിൽ വേയിലെ ഒരു ഷട്ടർ ഒഴികെ ബാക്കി എല്ലാം അടക്കുകയും തമിഴ്നാട് കൊണ്ടു പോകുന്ന വെളളത്തിന്‍റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.

ഡീൻ കുര്യാക്കോസ് ഇന്ന് ഉപവാസം തുടങ്ങും

മുല്ലപ്പെരിയാർ പ്രശ്നത്തിൽ സർക്കാർ അലംഭവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നുംആവശ്യപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഇന്ന് ഉപവാസം തുടങ്ങും. നാളെ രാവിലെ പത്തു മണി വരെയാണ് സമരം. ചെറുതോണിയിലാണ് ഉപവാസം അനുഷ്ഠിക്കുക. പെരിയാർ തീരത്ത് താമസിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സംസ്ഥാന സർക്കാർ തമിഴ്നാടുമായുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നുണ്ട്.
 



from Asianet News https://ift.tt/3dljTxw
via IFTTT

Sandeep Murder Case : സന്ദീപ് വധക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വേണം, അന്വേഷണ സംഘം ഇന്ന് അപേക്ഷ സമർപ്പിക്കും

പത്തനംതിട്ട: പെരിങ്ങര സന്ദീപ് വധക്കേസിലെ (sandeep murder case) പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ സമർപ്പിച്ചാൽ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. 

പ്രതികളുടെ അറസ്റ്റിന് പിന്നാലെ ആദ്യം വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ പൊലീസ് എഫ്ഐആറിൽ (FIR) പ്രതികൾ ബിജെപി (BJP)  പ്രവർത്തകരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്ക് സന്ദീപിനോടുള്ള മുൻ വൈരാഗ്യ മൂലം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം നിർവഹിച്ചതെന്നും എഫ്ആആറില്‍ പറയുന്നു.  സിപിഎം (CPM) സംസ്ഥാന സെക്രട്ടറിയടക്കം പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എഫ്ഐആറിലെ മാറ്റം. പ്രതികൾ ബിജെപി പ്രവർത്തകാരാണെന്ന് രേഖപ്പെടുത്തിയതോടെ പെരിങ്ങര കൊലപാതകം വീണ്ടും സംസ്ഥാന തലത്തിൽ ചർച്ചയാകാനാണ് സാധ്യത.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്‍റെ നെ‌ഞ്ചിൽ ഒമ്പത് വെട്ടേറ്റു. ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും രാത്രിയോടെ നാല് പേർ പിടിയിലായി. ഇന്ന് അഞ്ചാമനെയും പിടികൂടിയോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. ജിഷ്ണു രഘു, നന്ദു, പ്രമോദ്,  മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് കേസിലെ പ്രതികൾ.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരിൽ മൂന്ന് പേരെ ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയത്. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്.. എടത്വായിൽ നിന്നാണ് അബിയെ പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു. 

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, പൊലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞു. സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അതേസമയം, അറസ്റ്റിലായരിൽ മൂന്ന് പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി തിരിച്ചടിച്ചു.

പൊലീസ് നടപടി സർക്കാർ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. സന്ദീപിൻറേത് ആസൂത്രിക കൊലപാതകമാണ്. പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കൊലക്ക് പകരം കൊലയല്ല സിപിഎം നയമെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കൊലപാതകത്തിന് പിന്നാലെ ഉന്നയിച്ച ആരോപണം പൂർണമായും സംസ്ഥാന നേതൃത്വവും ഏറ്റെടുത്തു.

അതിനിടെ, സന്ദീപിൻറേത് ഹീനമായ കൊലപാതകമാണെന്നും പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. എന്നാൽ, സന്ദീപിൻറെ  കൊലപാതകവുമായി ബന്ധമുണ്ടെന്ന ആരോപണം പത്തനംതിട്ട ജില്ലാ നേതൃത്വം നിഷേധിച്ചു. സിപിഎം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.



from Asianet News https://ift.tt/3poL7ZY
via IFTTT

Thalassery : തലശ്ശേരിയിൽ ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കമ്മീഷണർ; രണ്ട് ദിവസം കൂടി നിരോധനാജ്ഞ

കണ്ണൂർ: തലശ്ശേരിയിൽ (Thalassery) ആശങ്ക ഉയർത്തുന്ന സാഹചര്യം തുടരുകയാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ. നിരോധനാജ്ഞ  ലംഘിച്ച ബിജെപിക്കാർക്കെതിരെ (BJP)  കർശന നടപടി ഉണ്ടാകും. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പൊലീസിനെ വിന്യസിച്ചു.  രാഷ്ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷണർ ആർ ഇളങ്കോ (R Ilango) അറിയിച്ചു. 
 
സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ തലശ്ശേരിയിൽ രണ്ട് ദിവസം കൂടി നിരോധനാജ്ഞ തുടരും. ആളുകൾ അനാവശ്യമായി നഗരത്തിലേക്ക് എത്തരുതെന്നും കൂട്ടം കൂടി നിൽക്കരുതെന്നും പൊലീസ് അറിയിച്ചു. ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് മാർച്ച് നടത്തിയതിന് ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപടെ അഞ്ചുപേർക്കെതിരെ കേസെടുത്തിരുന്നു. എസ്‍ഡിപിഐ- ആർഎസ്എസ് സംഘർഷം ഒഴിവാക്കാൻ തലശ്ശേരി മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്. 

നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ തടിച്ചു കൂടിയതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ വൻ സംഘർഷാവസ്ഥയാണ് ഉണ്ടായത്. തലശ്ശേരിയിലെ ബിജെപി ഓഫീസിന് മുന്നിൽ ഒത്തുചേർന്ന പ്രവർത്തകർ അവിടെ നിന്നും മുദ്രാവാക്യം വിളിയുമായി സിപിഎം ഓഫീസിലേക്ക് വരികയായിരുന്നു. ഏതാണ്ട് മുന്നൂറോളം ബിജെപി പ്രവർത്തകർ തലശ്ശേരി ടൗണിൽ എത്തിയിരുന്നു. ന​ഗരത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി ബിജെപി പ്രവ‍ർത്തകർ തമ്പടിച്ചു നിന്നു. പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പൊലീസ് ബിജെപി പ്രവ‍ർത്തകരോട് ആവശ്യപ്പെടുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തതിനെത്തുടർന്ന് പ്രവർത്തകർ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു.

രണ്ട് ദിവസം മുൻപ് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകർ തലശ്ശേരി ന​ഗരത്തിൽ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിൽ വർ​ഗീയചേരിതിരിവുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഭവം വിവാദമായതിനെ തുട‍ർന്ന് കണ്ടാലറിയുന്ന 25 ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ പ്രകടനത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം എസ്.‍ഡിപിഐ, യൂത്ത് ലീ​ഗ്, സിപിഎം സംഘടനകൾ തലശ്ശേരി ടൗണിൽ മുദ്രാവ്യം വിളിച്ചിരുന്നു. എസ്‍ഡിപിഐ പ്രകടനത്തിനിടെ വ‍ർ​ഗ്​ഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഇന്ന് ബിജെപി പ്രവർത്തകർ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു. ഇതോടെ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണൂർ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.



from Asianet News https://ift.tt/3y61Vcd
via IFTTT

Rape Attempt : പത്തൊമ്പതുകാരിക്കു നേരെ പീഡനശ്രമം; സ്പോക്കണ്‍ ഇംഗ്ലീഷ് സെന്‍റര്‍ ഉടമ പിടിയില്‍

തിരുവനന്തപുരം: സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ യുവതിക്ക് നേരെ പീഡന ശ്രമം(Rape Attempt). നെടുമങ്ങാട്  പത്തൊമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപന(Spoken English Center) ഉടമയെ പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. അരുവിക്കര കല്‍ക്കുഴി സ്വദേശി മോഹന്‍ സ്വരൂപിനെ(58) ആണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇല്ലാതിരുന്ന സമയത്ത് പഠിപ്പിക്കാന്‍ എന്ന വ്യാജേന പെണ്‍കുട്ടിയെ പ്രതി ക്ലാസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെന്‍ററിലെത്തിയ പെണ്‍കുട്ടിയെ  മോഹന്‍ സ്വരൂപ് കയറിപ്പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ പെണ്‍കുട്ടി അലറിവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അരുവിക്കര പൊലീസില്‍ പരാതി നല്‍കിയത്. 

പിന്നീട് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകുയായിരുന്നു. അരുവിക്കര, മുണ്ടേല, കുളങ്ങോട് ഭാഗങ്ങളില്‍ ബ്രയിന്‍സ് അക്കാദമി എന്ന പേരില്‍ മോഹന്‍ സ്വരൂപ്  ഇംഗ്ലീഷ് ട്യൂഷന്‍ സെന്‍റര്‍ നടത്തുന്നുണ്ട്. നേരത്തെ ഇയാളുടെ ഉടമസ്ഥതയിലുള്ള കാച്ചാണിയിലെ കണ്ണട കടയില്‍ വച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് നാട്ടുകാര്‍ മോഹനെ താക്കീത് നല്‍കിയിരുന്നു. ഭാര്യയും മക്കളുമുള്ള പ്രതിയെ പലതവണ സ്ത്രീകളോട് അപമര്യദയായി പെരുമാറിയതിന് നാട്ടുകാര്‍ താക്കീത് നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 



from Asianet News https://ift.tt/3EuLU1S
via IFTTT

Sabarimala : ശബരിപീഠത്തിലെ ആചാരങ്ങള്‍ പുനസ്ഥാപിക്കും, നീലിമലപാത തുറക്കും; പ്രതീക്ഷയോടെ വിശ്വാസികൾ

ശബരിമല: മഹിഷിനിഗ്രഹം കഴിഞ്ഞ് ശ്രീധര്‍മ്മശാസ്താവ് ശബരിമലയിലേക്ക് പോയത് പരമ്പരാഗത നീലിമലപാതയിലൂടെയാണന്നാണ് വിശ്വാസം.
കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളില്‍ ചിലത് മുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. 

മഹിഷിനിഗ്രഹം കഴിഞ്ഞ് ശ്രീധര്‍മ്മശാസ്താവ് അഴുതകടന്ന് കരിമല വഴി പമ്പയിലെത്തി നീലിമല വഴി സന്നിധാനത്തേക്ക് പോകും വഴി ശബരിക്ക് മോഷം നല്‍കിയ സ്ഥലമാണ് ശബരിപീഠം. ഈ വിശ്വാസത്തിന്‍റെ ഭാഗമായാണ് ശബരിപീഠത്തില്‍ ഭക്തര്‍ നാളികരം ഉടയ്ക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ ഈ പതിവിന് താല്‍ക്കാലിക നിയന്ത്രണം വന്നതോടെ ഇപ്പോള്‍ ശബരിപീഠം വിജനമാണ്.  ഈ ആചാരങ്ങളും മുടങ്ങി. ഇവ പഴയപടി പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

നിയന്ത്രണങ്ങളെ തുടര്‍ന്ന് നിലച്ചുപോയ ഈ ആചാരങ്ങള്‍ പുനസ്ഥാപിക്കണമെന്ന നിപാടിലാണ് ദേവസ്വംബോര്‍ഡ്. നീലിമല പാത തുറക്കുക, നേരിട്ടുള്ള നെയ്യഭിഷേകം പുനസ്ഥാപിക്കുകതുടങ്ങിയ ഉള്‍പ്പടെ അഞ്ച് ആവശ്യങ്ങള്‍ക്ക് ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വംബോര്‍ഡും വിശ്വാസികളും. 

Read Also: Omicron:പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗവ്യാപന നിരക്കിൽ ആശങ്ക; പട്ടികയിൽ കേരളത്തിലെ 9 ജില്ലകൾ



from Asianet News https://ift.tt/3Ifp5RU
via IFTTT

ചികിത്സ നല്‍കുന്നതില്‍ വീഴ്ച; സര്‍ക്കാര്‍ ഡോക്ടര്‍ 50000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

കല്‍പ്പറ്റ: സര്‍ക്കാര്‍ ആശുപത്രിയില്‍(Government Hospital) ചികിത്സ തേടി എത്തിയ കുട്ടിക്ക് ചികിത്സ(Treatment) നല്‍കുന്നത് വൈകിപ്പിച്ച ഡോക്ടര്‍ക്ക്(Doctor) പിഴയിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍(Child Rights Commission). വൈത്തിരി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഡോക്ടറുടെ ശമ്പളത്തില്‍ നിന്നുമാണ് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുള്ളത്. വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഡോ. ദീപ പി. സോമനെതിരെയായിരുന്നു പരാതി. 

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും തികഞ്ഞ ബാലാവകാശ ലംഘനം നടന്നതായി വിലയിരുത്തിയ കമ്മീഷന്‍ കുട്ടിയുടെ പ്രായവും ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള നഷ്ടവും പരിഗണിച്ച് അംഗങ്ങളായ കെ. നസീര്‍, ബി. ബബിത എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. താലൂക്ക് ആശുപത്രി ഡോക്ടര്‍, സ്റ്റാഫ് നേഴ്സ് നുഫൈല്‍ എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പരാതിക്കാരന്റെ ആരോപണങ്ങളും സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2019 ഡിസംബര്‍ അഞ്ചിന് രാത്രിയാണ് പരാതിക്കിടയാക്കിയ സംഭവം. കുട്ടിയെ വൃഷ്ണ സംബന്ധമായ  അസുഖത്തെ തുടര്‍ന്ന് വൈത്തിരി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയില്‍ കാണിച്ചു. മകന് കലശലായ വേദനയുണ്ടായിരുന്നിട്ടും ഡോക്ടര്‍ ശരിക്കു പരിശോധിക്കാതെ ഗുളികയും ഇഞ്ചക്ഷനും നല്‍കി സ്റ്റാഫ് നേഴ്സിനോട് കുട്ടിയെ നോക്കാന്‍ പറഞ്ഞു. കുട്ടിയുടെ പിതാവിനെ രോഗത്തിന്റെ ഗൗരവം അറിയിച്ചില്ല. 

ഉടനെ സര്‍ജറി ചെയ്യാന്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നെങ്കില്‍ മകന് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡോക്ടറുടെ നിരുത്തരവാദപരമായ സമീപനത്തില്‍ മകന് നഷ്ടപ്പെട്ടത് അവന്റെ ഭാവിയും ഏറ്റവും പ്രധാനപ്പെട്ട അവയവവുമാണ്. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ടാണ് കുട്ടിയുടെ അച്ഛന്‍ കമ്മീഷനെ സമീപിച്ചത്. നഷ്ടപരിഹാരമായി അനുവദിക്കുന്ന തുക കുട്ടിക്ക് വേണ്ടി മാത്രമേ  ഉപയോഗിക്കാവൂ എന്നും കമ്മീഷന്‍ വ്യക്തമായിക്കിയിട്ടുണ്ട്.



from Asianet News https://ift.tt/3ojK12f
via IFTTT

Omicron:പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗവ്യാപന നിരക്കിൽ ആശങ്ക; പട്ടികയിൽ കേരളത്തിലെ 9 ജില്ലകൾ

ദില്ലി: ഒമിക്രോൺ ഭീഷണിയുടെ (omicron)  പശ്ചാത്തലത്തിൽ കൊവിഡ് (covid)  പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗ വ്യാപന നിരക്കിൽ ആശങ്കയറിയിച്ച് കേന്ദ്രസർക്കാർ‌. കേരളത്തിലെ  9 ഉൾപ്പടെ രാജ്യത്തെ 18 ജില്ലകളിൾ വ്യാപനതോത് കൂടുതലാണ്.  പോസിറ്റിവിറ്റി നിരക്ക് 10%  വരെയെന്നും കേന്ദ്രസർക്കാർ പറയുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പോസിറ്റീവ് സാമ്പിൾ ജനിതക ശ്രേണീകരണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

അതേസമയം, അന്താരാഷ്ട്ര വിമാനയാത്രക്കാരായ 12 പേരുടെ സ്രവ പരിശോധന ഫലം കാത്തിരിക്കുകയാണ് ദില്ലി സർക്കാർ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായെത്തിയ യാത്രക്കാരിൽ 12 പേരാണ് കൊവിഡ് പോസിറ്റീവായത്. ഇവരുടെ ജനിതക ശ്രേണീകരണ ഫലം വരാൻ കുറഞ്ഞത് രണ്ടു ദിവസം കൂടിയെങ്കിലും കാക്കേണ്ടി വരും. കൊവിഡ് പൊസിറ്റീവായ 12 പേരെയും എൽ എൻ ജെ പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ, കഴിഞ്ഞമാസം യുകെയില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ ആരോഗ്യപ്രവർത്തകന് രണ്ടാമത്തെ പരിശോധനയിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. ഉമർ ഫറൂഖ് അറിയിച്ചു. ആരോഗ്യ പ്രവർത്തകനുമായി അടുത്ത് സമ്പർക്കമുണ്ടായിരുന്ന അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സ്രവ സാമ്പിളുകളും ഉടൻ ജനിതക ശ്രേണി പരിശോധനക്കായി അയക്കും. ആരോഗ്യ പ്രവർത്തകനുമായി അടുത്ത് സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റ് രണ്ട് പേർ കൂടി നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവർത്തകന്‍റെ സമ്പർക്ക പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 

വായയും മൂക്കും മറയും വിധം മാസ്ക്ശരിയായി ധരിക്കുക, ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ആളുകൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കുക , കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണു വിമുക്തമാക്കുക എന്നിവ വിട്ടുവീഴ്ച വരുത്താതെ എല്ലാവരും പാലിക്കണം. കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് വാക്സിനെടുത്ത് സുരക്ഷിതരാകണമെന്നും ഡിഎംഒ പറഞ്ഞു

Read Also: വാക്സിൻ  എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്തുവിടും; കാരണം കാണിക്കൽ നോട്ടീസും നൽകും



from Asianet News https://ift.tt/3ppKgbj
via IFTTT

Jawad : മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാം; 'ജവാദ്' ജാഗ്രതയിൽ ആന്ധ്ര-ഒഡീഷ തീരം

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ (Bay of Bengal) രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ്  (cyclonic storm Jawad) ഇന്ന് ആന്ധ്ര ഒഡീഷ തീരത്ത് എത്തും. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഉച്ചയ്ക്ക് ശേഷം കരതൊടും.  വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയിൽ ഒഡീഷയിലെ പുരിയിൽ പൂർണമായി ജവാദ് ചുഴലിക്കാറ്റ്  കര തൊടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വടക്കൻ ആന്ധ്ര തീരങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴയുണ്ട്. വരും മണിക്കൂറുകളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കര തൊടുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ജാഗ്രതാ നിർദ്ദേശം വന്നിതിനു പിന്നാലെ ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റപാര്‍പ്പിച്ചു. ആന്ധ്രയില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാൾ തീരത്തും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഒഡീഷയിലെ പുരി ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശമുണ്ട്. 'ജവാദ്' ജാഗ്രതയിൽ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 122 ട്രെയിനുകള്‍ റദ്ദാക്കി. 'ജവാദ്' മുന്‍കരുതല്‍ നടപടിയായി ഒഡിഷ തീരത്തെ കൊവിഡ് വാക്സിന്‍ വിതരണം രണ്ട് ദിവസത്തേക്ക് നിര്‍ത്തി വച്ചിട്ടുണ്ട്. ശനിയും ഞായറും വാക്സിന്‍ വിതരണമുണ്ടാകില്ല. വിവിധയിടങ്ങളില്‍ ഹെല്‍പ് ഡെസ്കും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. സൗദി അറേബ്യ നി‍ർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നൽകിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ജവാദ് ചുഴലിക്കാറ്റ് രൂപപ്പെട്ടു;100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

ജവാദ് ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം. അതേസമയം കേരളത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടായിരുന്നു.

 



from Asianet News https://ift.tt/3DiU4Zz
via IFTTT

Covid 19 : വാക്സിൻ  എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്തുവിടും; കാരണം കാണിക്കൽ നോട്ടീസും നൽകും

തിരുവനന്തപുരം: ഇതുവരെയും കൊവിഡ് വാക്സിൻ (covid vaccine) എടുക്കാത്ത അധ്യാപകരുടെ ( Teachers) കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടും. രാവിലെ ഒൻപതിന് വിദ്യാഭ്യാസമന്ത്രി  (Minister of Education) വാർത്താസമ്മേളനത്തിലൂടെ കണക്ക് പറയും. സർക്കാർ ഇതുവരെ വ്യത്യസ്തമായ കണക്കുകളാണ് അറിയിച്ചത്.  രണ്ടായിരത്തോളം അധ്യാപകർ വാക്സിൻ എടുത്തില്ലെന്നായിരുന്നു സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മന്ത്രി ആദ്യം പറഞ്ഞത്. കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് അയ്യായിരത്തോളം പേരുണ്ടെന്നാണ്. വാക്സിൻ എടുക്കാത്തവർക്ക് കാരണക്കം കാണിക്കൽ നോട്ടീസ് നൽകി നടപടിയിലേക്ക് കടക്കാനാണ് സർക്കാർ നീക്കം. വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട്..

ഇന്നലെ ഉച്ചയ്ക്ക് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ പുറത്തുവിടുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി  ശിവൻകുട്ടി (V Sivankutty) ആദ്യം പറഞ്ഞത്. എന്നാൽ കണക്കെടുപ്പ് പൂർത്തിയാകാത്തത് കൊണ്ടാണ് വൈകിയതെന്നും കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വൈകിട്ടോടെ അറിയിച്ചു.

ഇനിയും കണക്കെടുപ്പ് പൂർത്തിയായില്ല; വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ പുറത്തുവിടുന്നത് ശനിയാഴ്ചയാകും

വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ശിവൻകുട്ടി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങൾ സമൂഹം അറിയണം. വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. ഒമിക്രോൺ (Omicron) ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും, പ്ലസ് വണ്ണിന് 75 അധിക ബാച്ചുകൾ: മന്ത്രി

അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണമെന്നും വാക്സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖയെന്നും കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞിരുന്നു. മാർഗരേഖ കർശനമായി നടപ്പിലാക്കും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്സീൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലർത്തിയതാണെന്നും വാക്സീൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം ഓ‍ർമ്മപ്പെടുത്തിയിരുന്നു.

അതേസമയം വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നതിനപ്പുറമുള്ള നടപടികൾ എന്താകും എന്ന കാര്യത്തിൽ വ്യക്തമായ മറുപടിയൊന്നുമുണ്ടായിട്ടില്ല. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയിൽ തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്. ദുരന്തനിവാരണ നിയമപ്രകാരവും നടപടി ആലോചിക്കാം. എന്നാൽ അത്ര കടുപ്പിക്കേണ്ടെന്നും അഭിപ്രായമുണ്ട്. എന്നാൽ മതപരമായ കാരണങ്ങളാൽ വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാത്തതിൽ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ വാക്സീൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കി ഉത്തരവിട്ട് സ്കൂളിൽ വരാൻ അനുവദിക്കണമെന്നാണ് എയ്ഡഡ് ഹയർ സെക്കൻ‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍റെ ആവശ്യം.



from Asianet News https://ift.tt/3omjyky
via IFTTT

Farm Laws : ഒരു വ‍ർഷത്തിലേറെയായ കർഷകസമരത്തിന്‍റെ ഭാവി എന്ത്? തീരുമാനിക്കാൻ കിസാൻ സംയുക്ത മോർച്ചയുടെ വിശാല യോഗം

ദില്ലി: ഒരു വർഷമായി ദില്ലി അതിർത്തിയിൽ തുടരുന്ന കർഷകസമരത്തിന്‍റെ (Farmers Protest) ഭാവി ഇന്നറിയാം. കിസാൻ സംയുക്ത മോർച്ചയുടെ (Samyukt Kisan Morcha) വിശാല യോഗം ഇന്നു സിംഘുവിൽ ചേരും. കാർഷിക നിയമങ്ങൾ (Farm Laws) റദ്ദാക്കിയതിനാൽ സമരരീതി മാറ്റണമെന്നാണ് പഞ്ചാബിലെ സംഘടനകളുടെ നിലപാട്. എന്നാൽ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കുന്നത് ആത്മഹത്യപരമെന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ നിലപാട്.

സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായ സാഹചര്യമാണുണ്ടാക്കിയത്. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

ചരിത്രം! വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു, ബിൽ പാസ്സാക്കി ഇരുസഭകളും

പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിനു നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്ന് ഇവർ പറയുന്നു.

സംയുക്ത കിസാൻ മോർച്ചയിൽ വിള്ളൽ ഉണ്ടാക്കാൻ കേന്ദ്രം ശ്രമിക്കുന്നു; കര്‍ഷക സംഘടന നേതാക്കള്‍

കാർഷിക നിയമങ്ങൾ താങ്ങുവില സംബന്ധിച്ച ഉന്നത സമിതിയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാനുളള സർക്കാർ ആവശ്യവും ചർച്ച ചെയ്യും. സംഘടനകളുമായുളള കേന്ദ്രസർക്കാരിന്‍റെ ആശയവിനിമയ രീതിൽ അതൃപ്തിയുണ്ടെങ്കിലും അംഗങ്ങളെ നിർദേശിക്കണമെന്ന പൊതുവികാരമാണ് കിസാൻ സംയുക്ത മോർച്ചയ്ക്കുളളത്.

 

അതിനിടെ രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്കില്‍ കേന്ദ്രം ഇരുട്ടില്‍ തപ്പുകയാണെന്ന് വ്യക്തമാക്കി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി (Rahul Gandhi) രംഗത്തെത്തി. പഞ്ചാബില്‍ നിന്നുള്ള  403 കര്‍ഷകര്‍ മരിച്ചെന്ന ഔദ്യോഗിക കണക്ക് സംസ്ഥാനത്തിന്‍റെ സര്‍ക്കാരിന്‍റെ കൈയിലുളളപ്പോള്‍ ഒന്നുമറിയില്ലെന്ന് കേന്ദ്രം പറയുന്നത് ദുരൂഹമാണെന്ന് രാഹുൽ പറഞ്ഞു. കാര്‍ഷിക നിയമം പിന്‍വലിച്ച സമയം പ്രധാനമന്ത്രി മാപ്പ് പറഞ്ഞതെന്തിനെന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മരണങ്ങളുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാരിന് വ്യക്തതയിലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

'കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി മാപ്പ് പറയണം'; സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം



from Asianet News https://ift.tt/3DysR5v
via IFTTT

Muhammad Riyas : റോഡ് തകരാറിലാണോ? പൊതുമരാമത്ത് വകുപ്പിനെ ആർക്കും നേരിട്ടറിയിക്കാം; പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപും: പൊതുമരാമത്ത് റോഡുകളുടെ (Public Works Road) പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കമാകും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി (Minister of Public Works) പി എ മുഹമ്മദ് റിയാസ് (PA Muhammad Riyas) തിരുവനന്തപുരത്ത് നിര്‍വഹിക്കും. മാസ്കറ്റ് ഹോട്ടലില്‍ (Muscat Hotel) നടക്കുന്ന ചടങ്ങില്‍ നടന്‍ ജയസൂര്യയും (Actor Jayasurya) പങ്കെടുക്കും.

ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍റെ ഫോണ്‍ നമ്പര്‍ എന്നിവ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.

പൊതുമരാമത്ത് വകുപ്പ് വിവാദ ഉത്തരവ് റദ്ദാക്കി; ഇനി വകുപ്പ് മേധാവി വഴിയല്ലാതെയും മന്ത്രിയെ സമീപിക്കാം

ഡിസംബർ ഒന്നാം തിയതി വകുപ്പ് മേധാവി വഴിയല്ലാതെ പൊതുമരാമത്ത് മന്ത്രിയെ സമീപിക്കരുതെന്ന വിവാദ ഉത്തരവ്  റദ്ദാക്കിയതിനൊപ്പമാണ് സ‍ർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. എൻജിനീയർമാരുടെ ആത്മവിശ്വാസം തകർക്കുന്ന ഉത്തരവായതിനാലാണ് വകുപ്പ് മേധാവി വഴിയല്ലാതെ പൊതുമരാമത്ത് മന്ത്രിയെ സമീപിക്കരുതെന്ന ഉത്തരവ് റദ്ദാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് (PA Muhammad Riyas) അന്ന് അറിയിച്ചിരുന്നു. 2017ൽ സമാനമായ ഉത്തരവുണ്ടെന്നും ട്രാൻസ്ഫർ അപേക്ഷ പോലുള്ള കാര്യങ്ങൾ വകുപ്പു മേധാവി വഴിയേ പാടുള്ളുവെന്നും പുതിയ ഉത്തരവിൽ കൂട്ടി ചേർത്തിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി മഴ മാറുന്നതോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു,

സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാൽ കരാറുകാരന്‍റെ ജോലി തീരില്ല. പരിപാലന കായളവിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും. ജല അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടുന്നുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി. ഉടൻതന്നെ യോ​ഗം വിളിച്ച് പ്രശ്ന പരിഹാരം കാണും. ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പഴകുറ്റി -മംഗലപുരം റോഡ് നവീകരണം ഉടൻ, റോഡ് നിർമ്മാണത്തിലെ പരാതി അറിയിക്കാമെന്ന് മന്ത്രി റിയാസ്

കുടിവെള്ള പദ്ധതിക്കു വേണ്ടി പൊളിക്കുന്ന റോഡുകൾ ജല അതോറിറ്റി പിന്നീട് നന്നാക്കുന്നില്ലെന്നും അദ്ദേഹം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പരാതി.

അതിക്രമങ്ങൾ പൊലീസിനെ വേഗത്തിൽ അറിയിക്കാൻ 'ടോക് ടു കേരള പൊലീസ്



from Asianet News https://ift.tt/3Em2gJZ
via IFTTT

Mullapperiyar : 4 ഷട്ടറുകൾ അടച്ചു,  മുല്ലപ്പെരിയാറിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞു, ആശ്വാസം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ (Mullapperiyar Dam) നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് രാത്രി പന്ത്രണ്ടോടെ കുറച്ചു. നേരത്തെ തുറന്ന മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകൾ 12 മണിയോടെ അടച്ചു. ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് 4000 ഘനയടി (4000 cubic feet) ആയി കുറഞ്ഞിട്ടുണ്ട്. 

നേരത്തെ രാത്രി ഒമ്പത് മണി മുതൽ സെക്കന്‍റിൽ പുറത്തേക്കൊഴുക്കുന്ന ഘനഅടി വെള്ളത്തിന്‍റെ അളവ് കൂട്ടിയിരുന്നു. ഏഴരമണി മുതൽ സെക്കന്‍റിൽ 3246 അടി വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ഇതാണ് പിന്നീട് കൂട്ടിയത്. നിലവിൽ തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകൾ ഉയർത്തിയാണ് ഒമ്പത് മണിയോടെ പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ വെള്ളത്തിന്‍റെ അളവ് കുറച്ചതോടെ ആശ്വാസമുണ്ട്.

അതേസമയം 141.95 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് സ്പിൽ വേയിലെ ഒരു ഷട്ടർ ഒഴികെ ബാക്കി എല്ലാം അടക്കുകയും തമിഴ്നാട് കൊണ്ടു പോകുന്ന വെളളത്തിന്‍റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. \

രാജ്യത്തെ പ്രധാന ഡാമുകൾ ഇനി കേന്ദ്ര മേൽനോട്ടത്തിൽ, ഡാം സുരക്ഷാ ബിൽ പാസ്സായി

അതേസമയം കഴിഞ്ഞ ദിവസം പാത്രിരാത്രിയിൽ വൻതോതിൽ വെള്ളം തുറന്നു വിട്ടത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.68 അടിയിലെത്തി. 2401 അടിയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കേണ്ട പരിധി. ഇതിനു മുകളിലെത്തുകയും മഴ ശക്തമാകുകയും ചെയ്താൽ മാത്രം തുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നാണ് കെഎസ്ഇബി നിലപാട്.



from Asianet News https://ift.tt/3dgLOyy
via IFTTT

Wild Boar : കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ​ഗൃഹനാഥന് ദാരുണാന്ത്യം

കോഴിക്കോട്: കാട്ടുപന്നി കൂട്ടം റോഡിന് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (46) ആണ് മരിച്ചത്. കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ ഒക്ടോബർ ആറിന് രാത്രി പത്തരയ്ക്കാണ് അപകടം ഉണ്ടായത്. താമരശ്ശേരിയിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്ത് റഷീദും കുടുംബവും മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്.

പന്നികൾ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷ റോഡിൽ നിന്ന് മൂന്ന് മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു റഷീദിന്റെ മകളും എരപ്പാൻതോട് കുരുടിയത്ത് ദിൽഷാദിന്റെ ഭാര്യയുമായ റിന(21), മകൾ ഷെഹ്സാ മെഹ്റിൻ(2) എന്നിവർക്കും പരിക്കേറ്റിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 

കാട്ടുപന്നി ആക്രമണത്തിന്‍റെ ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം പരിഗണനയില്‍: കൃഷി മന്ത്രി

കാട്ടുപന്നി ആക്രമണത്തിൻ്റെ ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നത് ആലോചനയിലെന്ന് കൃഷിമന്ത്രി പി പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകേണ്ട സഹായത്തെ കുറിച്ച് സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രി കർഷകർക്ക് എംഎസിടി മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അറിയിച്ചു.

കർ‌ഷക‌ർ കൃഷിയിൽ ഉറച്ചു നിൽക്കണം, നിലവിൽ കാട്ടുപന്നിയുടെ ആക്രമണം കാരണം കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്ന് കൃഷി മന്ത്രി പറഞ്ഞു. എന്നാൽ, പന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാർക്ക് നൽകാൻ കഴിയില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രനുമായുളള ചർച്ചയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിലപാട് വ്യക്തമാക്കിയത്.



from Asianet News https://ift.tt/3DiyuV3
via IFTTT

Covid 19 : ഖത്തറില്‍ 154 പുതിയ കൊവിഡ് കേസുകള്‍, 137 പേര്‍ രോഗമുക്തരായി

ദോഹ: ഖത്തറില്‍ (Qatar) 154 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 137 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  241,198 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. 

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 128 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 26 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 243,912 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 2,103 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 18,992 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,011,489 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 11 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.



from Asianet News https://ift.tt/3xRugmi
via IFTTT

തിരുവനന്തപുരത്ത് ലഹരിക്ക് അടിമയായ മകനെ കൊന്നത് അമ്മയെന്ന് തെളിഞ്ഞു; ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മയക്ക് മരുന്നിന് അടിമയായ മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് (mother killed) തെളിഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് അമ്മ നാദിറ (43) അറസ്റ്റിലായത് (arrest). തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിദ്ദിഖ് (20) ആണ് ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് 20 കാരനായ സിദ്ദിഖിന്‍റെ ദുരൂഹമരണം. തൂങ്ങിമരണമാണെന്നായിരുന്നു സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതയാണ് ഫോറന്‍സിക് സര്‍ജന്‍മാര്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്നാണ് അമ്മ നാദിറ പൊലീസിനോട് പറഞ്ഞത്.

നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മയക്കുമരുന്നിന് അടിമയായ സിദ്ദിഖ് അമ്മയെയും സഹോദരിയെയും നിരന്തരം മര്‍ദിക്കാറുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ദൃക്സാക്ഷികളില്ലാത്ത കേസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിയിച്ചത്.



from Asianet News https://ift.tt/3ol3IH1
via IFTTT

Gulf News : ഇരട്ടക്കുട്ടികളെ ചേര്‍ത്തണച്ച് ശൈഖ് ഹംദാന്‍; ദേശീയ ദിനത്തില്‍ വൈറലായി ചിത്രം

ദുബൈ: സാമൂഹിക മാധ്യമങ്ങളില്‍ (social media) നിരവധി ഫോളോവേഴ്‌സാണ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനുള്ളത്( Sheikh Hamdan bin Mohammed bin Rashid Al Maktoum). അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹൃദയം കവരുന്ന ഒരു ചിത്രമാണ് ദേശീയ ആഘോഷത്തിനിടെ അദ്ദേഹം പുറത്തുവിട്ടത്. 

തന്റെ ഇരട്ടക്കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ആറുമാസം പ്രായമുള്ള ശൈഖ് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം, ശൈഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നിവരെ ചേര്‍ത്തുപിടിച്ചുള്ള ചിത്രമാണിത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശൈഖ് ഹംദാന്‍ ഫോട്ടോ പങ്കുവെച്ചത്. 


 

 

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

ദുബൈ: റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍(Rafale fighter jets) വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും(UAE) ഫ്രാന്‍സും( France) ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. 

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു കരാറുകളില്‍ വെള്ളിയാഴ്ച ഒപ്പിട്ടത്. എക്‌സ്‌പോ 2020 ദുബൈ നഗരിയിലെത്തിയ മാക്രോണിനെ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. 80 റഫാല്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി ട്വീറ്റ് ചെയ്തു. 



from Asianet News https://ift.tt/3Dl9ufZ
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............