തിരുവനന്തപുരം: സിപിഎം (CPM) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പെരിയ ഇരട്ടക്കൊലക്കേസില്‍ (Periya murder case) ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ (KV Kunjihraman) സിബിഐ (CBI) പ്രതിചേര്‍ത്ത സാഹചര്യത്തില്‍ സിപിഎം പ്രതിരോധത്തിലാണ്. ഒരിടവേളക്ക് ശേഷം സിബിഐക്കെതിരായ രാഷ്ട്രീയ പ്രചാരണം സിപിഎം തുടങ്ങുമോ എന്നതാണ് പ്രധാനം. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ലീഗ് നീക്കം ദുര്‍ബലപ്പെടുത്താനായതോടെ തുടര്‍ നീക്കങ്ങളും സിപിഎം ചര്‍ച്ചചെയ്‌തേക്കും. കോടിയേരി ബാലകൃഷ്ണന്‍ ഏരിയാ സമ്മേളനങ്ങളിലും പൊതു പരിപാടികളിലും സജീവമായതോടെ സെക്രട്ടറി സ്ഥാനത്തെക്കുള്ള മടക്കം തീരുമാനിക്കുമോ എന്നതും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തെ ശ്രദ്ധേയമാക്കുന്നു.
from Asianet News https://ift.tt/3IislvE
via IFTTT
No comments:
Post a Comment