ആലപ്പുഴ: ആലപ്പുഴയിലെ കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ദേവസ്വം പറമ്പിൽ ഷിബു - ലേഖ ദമ്പതികളുടെ മകൻ സുരാജ് (15) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് സുഹൃത്തുക്കളുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിതാഴുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരുടെ ബഹളത്തെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ഷിബുവിനെ കരക്കെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിമോർച്ചറിയിൽ. പറവൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
from Asianet News https://ift.tt/3ptfC0Q
via IFTTT
No comments:
Post a Comment