പനാജി: ഐഎസ്എല്ലിൽ(ISL 2021-22) ഇന്ന് ജംഷഡ്‌പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും(Jamshedpur Fc vs Hyderabad Fc) നേര്‍ക്കുനേര്‍. ഇരു ടീമുകള്‍ക്കും സീസണിലെ മൂന്നാമത്തെ മത്സരമാണിത്. ജംഷഡ്‌പൂരിന് നാലും ഹൈദരാബാദിന് മൂന്നും പോയിന്‍റ് വീതമുണ്ട്. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും തമ്മിലുള്ള രണ്ട് മത്സരവും സമനിലയിൽ അവസാനിച്ചിരുന്നു.
വമ്പന്‍ ജയവുമായി മുംബൈ
ഐഎസ്എല്ലില്‍ ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തിൽ മുംബൈ സിറ്റി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മുന്‍ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മുംബൈ തകര്‍ത്തു. ആദ്യ പകുതിയിൽ മുംബൈ സിറ്റി 3-0 എന്ന നിലയിൽ മുന്നിലെത്തി. നാല്, 25 മിനിറ്റുകളില്‍ ഗോള്‍ നേടിയ വിക്രം പ്രതാപ് സിംഗ് കൊൽക്കത്തന്‍ വമ്പന്മാരെ ഞെട്ടിച്ചു. 38-ാം മിനിറ്റില്‍ ഇഗോര്‍ അംഗുലോ ലീഡുയര്‍ത്തി 47-ാം മിനിറ്റില്‍ മൗര്‍ത്താഡ ഫോള്‍, 52-ാം മിനിറ്റില്‍ ബിപിന്‍ സിംഗ് എന്നിവരും ഗോള്‍ നേടി ചാമ്പ്യന്മാരുടെ ജയം ആധികാരികമാക്കി.
മുംബൈ തലപ്പത്ത്
60-ാം മിനിറ്റില്‍ ഡേവിഡ് വില്ല്യംസാണ് എടികെയുടെ ആശ്വാസ ഗോള്‍ നേടിയത്. ദീപക് താംഗ്രി 49-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് എടികെ മോഹന്‍ ബഗാന്‍ മത്സരം പൂര്‍ത്തിയാക്കിയത്. മൂന്ന് കളിയിൽ 6 പോയിന്‍റുമായി മുംബൈ സിറ്റി ലീഗില്‍ ഒന്നാമതെത്തി. ആറ് പോയിന്‍റുണ്ടെങ്കിലും ഗോള്‍ ശരാശരിയിൽ നാലാം സ്ഥാനത്താണ് എടികെ മോഹന്‍ ബഗാന്‍.
In what is set to be an epic encounter, @JamshedpurFC will lock horns with @HydFCOfficial to grab all 3 points! ⚔️
— Indian Super League (@IndSuperLeague) December 2, 2021
Are we in for another high scoring thriller tonight? 🤩#JFCHFC #HeroISL #LetsFootball pic.twitter.com/Ngu0W4yhkm
Santosh Trophy : ലക്ഷദ്വീപിനെതിരെ ഗോള്‍മഴ; കേരളത്തിന് വിജയത്തുടക്കം
from Asianet News https://ift.tt/31l84oD
via IFTTT
No comments:
Post a Comment