ലഡാക്ക്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ലഡാക്കിൽ എത്തും. സുരക്ഷ വിലയിരുത്തൽ നടത്തുന്ന മന്ത്രി സൈനികരുമായും സംവദിക്കും. അതിര്‍ത്തി തർക്കം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സേനാ തല ചർച്ചകള്‍ വീണ്ടും തുടങ്ങുമെന്നും ഇന്ത്യയും ചൈനയും തീരുമാനമെടുത്തിന് പിന്നാലെയാണ് സന്ദര്‍ശനം. കരസേനാ മേധാവി എംഎം നരവനെ മന്ത്രിയെ അനുഗമിക്കും. കിഴക്കൻ ലഡാക്കിലെ നിലവിലെ സാഹചര്യവും സുരക്ഷാ ക്രമീകരണങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പിൽ അവതരിപ്പിക്കും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3gZPmIw
via IFTTT
Somebody in the grey shade of my memory wisphers the old fact rather the all time truth that " Gone are those days which defines your heavenly moments........its high time to step in to the core of bitter truth" life.........
Saturday, June 26, 2021
TRK 502ന്‍റെ വില കൂട്ടി ബെനല്ലി ഇന്ത്യ
ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബെനലി ഈ വര്‍ഷം ജനുവരിയിലാണ് ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ TRK 502 അഡ്വഞ്ചർ ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബിഎസ്4 ബെനെല്ലി TRK 502യെക്കാൾ 30,000 രൂപ കുറവിൽ ആയിരുന്നു ബിഎസ്6 പതിപ്പ് വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. മെറ്റാലിക് ഡാർക്ക് ഗ്രേ, പ്യൂർ വൈറ്റ്, ബെനെല്ലി റെഡ് എന്നിങ്ങനെ 3 നിറങ്ങളിൽ ലഭ്യമായ ബിഎസ്6 ബെനെല്ലി TRK 502-യ്ക്ക് 4.80 ലക്ഷം ആയിരുന്നു എക്‌സ്-ഷോറൂം വില. പ്യൂർ വൈറ്റ്, ബെനെല്ലി റെഡ് നിറങ്ങൾക്കാകട്ടെ 4.90 ലക്ഷവും. നിലവിലുള്ള വില ഇൻട്രൊഡക്ടറി വിലയാണെന്നും വൈകാതെ വില വർദ്ധിപ്പിക്കും എന്നും അവതരണ വേളയില്‍ തന്നെ ബെനെല്ലി ഇന്ത്യ വ്യക്തമാക്കിയിരുന്നു. അന്നുപറഞ്ഞതുപോലെ ഇപ്പോഴിതാ ബൈക്കിന്‍റെ വില കൂട്ടിയിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ എത്തി അഞ്ച് മാസങ്ങൾക്ക് ശേഷം ബിഎസ്6 TRK 502യുടെ വില 6000 രൂപയാണ് കമ്പനി കൂട്ടിയിരിക്കുന്നതെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മെറ്റാലിക് ഡാർക്ക് ഗ്രേ നിറത്തിന് 4.86 ലക്ഷവും, ബാക്കി രണ്ട് നിറങ്ങൾക്കും 4.96 ലക്ഷവുമായിരിക്കും ഇനിമുതല്‍ എക്‌സ്-ഷോറൂം വിലയായി നല്‍കേണ്ടി വരിക. കാവസാക്കി വേർസിസ് 650 (6.79 ലക്ഷം) സുസുക്കി വി-സ്‌ട്രോം 650 XT (8.84 ലക്ഷം) എന്നിവയാണ് ബിഎസ്6 ബെനെല്ലി TRK 502-യുടെ എതിരാളികൾ. 8,500 ആർപിഎമ്മിൽ 47.5 എച്ച്പി പവറും, 6,000 ആർപിഎമ്മിൽ 46 എൻഎം ടോർക്കുമേകുന്ന 499.6 സിസി, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ ആണ് ബെനെല്ലി TRK 502യുടെ ഹൃദയം. ബെനെല്ലിയുടെ ബിഎസ്6 ശ്രേണിയിലെ രണ്ടാമത്തെ ബൈക്ക് ആണ് പുത്തൻ TRK 502. ബിഎസ്6 ബെനെല്ലി TRK 502-യുടെ ഒരു പ്രധാന ആകർഷണം പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ്. ബിഎസ്4 പതിപ്പിലെ കറുപ്പ് നിറത്തിലുള്ള ഫ്രണ്ട് മഡ്‌ഗാർഡിന് ഇപ്പോൾ ബോഡി-കളർ ഫിനീഷാണ്. ഡിജി-അനലോഗ് യൂണിറ്റായി തന്നെ നൽകിയെങ്കിലും അനലോഗ് ടാക്കോമീറ്ററും ചെറിയ ഡിജിറ്റൽ ഡിസ്പ്ലേയ്ക്കും ബാക് ലൈറ്റ് ചേർത്തിട്ടുണ്ട്. പുതിയ സ്വിച്ച് ഗിയറുകൾക്കും ബാക് ലൈറ്റുകൾ നൽകുകയും അവ പ്രീമിയം ലുക്കിലുമാണ്. വലിപ്പം കൂടിയ മിറർ, വ്യത്യസ്‍തമായ ഡിസൈനിലുള്ള നക്കിൾ ഗാർഡ് എന്നിവയാണ് മറ്റുള്ള ഫീച്ചറുകൾ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UCRBsh
via IFTTT
from Asianet News https://ift.tt/2UCRBsh
via IFTTT
വാക്സീന്‍ ക്ഷാമം മറികടക്കാനൊരുങ്ങി ഇന്ത്യ; തദ്ദേശിയമായി നിർമ്മിക്കുന്നതടക്കം 7 പുതിയ വാക്സീനുകൾ കൂടി ഉടൻ
ബെംഗളൂരു: വാക്സീന്‍ ക്ഷാമത്തിന് പരിഹാരമായി സെപ്റ്റംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്സിനുകളെത്തും. ആറ് വാക്സീനുകൾ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓൺ ഇമ്മ്യൂണൈസേഷന്‍ ചെയർമാന്‍ ഡോ. നരേന്ദ്ര കുമാർ അറോറ പറഞ്ഞു. അമേരിക്കന്‍ വാക്സിനായ ഫൈസറും ഇന്ത്യയില്‍ വിതരണം തുടങ്ങാനായുള്ള അവസാനവട്ട ചർച്ചകളിലാണെന്നു അദ്ദേഹം അറിയിച്ചു. സെപ്റ്റംബര്‍ മാസം ആദ്യം വിതരണത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാക്സീനുകൾ ഇവയൊക്കെയാണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില നിർമിക്കുന്ന സൈകോവ് ഡി. നടപടികൾ പൂർത്തിയായാല്‍ ഡിഎന്‍എ പ്ലാസ്മിഡ് സാങ്കേതിക വിദ്യയില്‍ നിർമിക്കുന്ന ലോകത്തെ ആദ്യ വാക്സീനാകും സൈകോവ് ഡി. കുട്ടികൾക്കും നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്ന വാക്സീന്‍ കൂടിയാണിത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ നിർമിക്കുന്ന കോർബേവാക്സ്. പ്രോട്ടീന്‍ സബ്യൂണിറ്റ് വാക്സീനായ കോർബേവാക്സിന്‍റെ 30 കോടി ഡോസിന് നേരത്തെതന്നെ കേന്ദ്രസർക്കാർ ഓർഡർ നല്‍കിയിരുന്നു. പൂനെ ആസ്ഥാനമായുള്ള ജെനോവ ബയോഫാർമ നിർമിക്കുന്ന HGC019 ആർഎന്‍എ വാക്സീന്‍. ഭാരത് ബയോടെക് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്ന് നിർമിക്കുന്ന ഇന്‍ട്രാ നാസല്‍ വാക്സീന്‍. മൂക്കിലൂടെ നല്‍കാവുന്ന സിംഗിൾ ഡോസ് വാക്സീനായ ഇത് ഒരു ബില്യൺ ഡോസാണ് ഉല്‍പാദിപ്പിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ നൊവാവാക്സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേർന്ന് രാജ്യത്ത് നിർമിക്കുന്ന നൊവാവാക്സ്. 20 കോടി ഡോസ് നൊവാവാക്സീനാണ് ഉല്‍പാദിപ്പിക്കുക. അമേരിക്കന്‍ കമ്പനിയായ ജോൺസൺ ആന്‍ഡ് ജോൺസണിന്‍റെ വാക്സീന്‍. വൈറല്‍ വെക്ടർ വാക്സീനായ ഇത് ഒറ്റഡോസ് എടുത്താല്‍ മതിയാകും. ഇതുകൂടാതെയാണ് അമേരിക്കന്‍ കമ്പനിയായ ഫൈസറിനും രാജ്യത്ത് വാക്സീന്‍ വിതരണത്തിന് അനുമതി നല്‍കുന്നതിനായി അവസാനവട്ട നടപടികൾ പുരോഗമിക്കുന്നത്. ഈ വാക്സീനുകളില്‍ മിക്കതും പരിശോധനയില്‍ മികച്ച കാര്യക്ഷമത തെളിയിച്ചതുകൂടിയാണ്. ഏഴില്‍ അഞ്ച് വാക്സിനും രാജ്യത്ത് തന്നെ ഉല്‍പാദിപ്പിക്കുന്നതിനാല്‍ വാക്സീന്‍ ക്ഷാമം ഇതോടെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം. മൂന്നാം തരംഗം തുടങ്ങുമെന്ന് സെപ്റ്റംബറില്‍ ദിവസം ഒരു കോടി പേർക്ക് വാക്സീന്‍ നല്‍കാനാണ് കേന്ദ്രത്തിന്‍റെ പദ്ധതി.
from Asianet News https://ift.tt/3xYwz5I
via IFTTT
from Asianet News https://ift.tt/3xYwz5I
via IFTTT
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ തുടരുന്നു; ടിപിആര്‍ പത്തിൽ കുറയാത്തതിൽ ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇന്നും തുടരും. വാരാന്ത്യ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ക്രിസ്തീയ ദേവാലയങ്ങളിൽ ഞായറാഴ്ച പ്രാർത്ഥനകൾക്ക് കൂടുതൽ ഇളവുകൾ നൽകിയിട്ടില്ലെങ്കിലും 15 പേർക്ക് പങ്കെടുക്കാം. കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകണമെന്ന് വിവിധ മതവിഭാഗങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ടിപിആർ കുറയാത്ത സാഹചര്യത്തിൽ അനുമതി നൽകേണ്ടെന്ന് ഇന്നലെത്തെ അവലോകനയോഗം തീരുമാനിക്കുകയായിരുന്നു. കെഎസ്ആർടിസി ഇന്ന് പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക. സ്വകാര്യ ബസുകൾ ഓടില്ല. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. നിർമാണമേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പ്രവർത്തിക്കാം. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വേണോ വേണ്ടയോ എന്നത് സംബന്ധിച്ച് ചൊവ്വാഴ്ച്ച വീണ്ടും അവലോകനയോഗം ചേരും. കൊവിഡ് രണ്ടാം തരംഗമവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ദർ നല്‍കുന്നത്. ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഡെൽറ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ചുള്ള പഠനം തുടങ്ങിയെങ്കിലും സാംപിളുകൾ ലഭിക്കുന്നതിലെ പ്രതിസന്ധി തിരിച്ചടിയാവുകയാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3A2yhFi
via IFTTT
from Asianet News https://ift.tt/3A2yhFi
via IFTTT
ഭീഷണി ഉയർത്തി ഡെൽറ്റ പ്ലസ് വകഭേദം; രണ്ടാം തരംഗം തീരുംമുമ്പ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് വിദഗ്ധർ
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗമവസാനിക്കും മുൻപ് തന്നെ കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ഡെൽറ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ചുള്ള പഠനം തുടങ്ങിയെങ്കിലും സാമ്പിളുകൾ ലഭിക്കുന്നതിലെ പ്രതിസന്ധി തിരിച്ചടിയാവുകയാണ്. വ്യാപനം കൂടിയ മേഖലകളിൽ പത്ത് മടങ്ങ് വരെ പരിശോധന നടത്തിയിട്ടും തുടർച്ചയായ 5 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിൽ തന്നെയാണ്. കൊവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന വിലയിരുത്തലുകൾക്കിടെയാണ് അതിന് മുൻപ് തന്നെ കേസുകൾ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പ്. നേരത്തേ നടന്ന സീറോ സർവ്വേ പ്രകാരം സംസ്ഥാനത്ത് വളരെ കുറച്ച് ശതമാനം പേരിൽ മാത്രമാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇനിയും ബാധിക്കാൻ സാധ്യതയുള്ളവരുടെ എണ്ണമാണ് കൂടുതൽ. ഇളവുകളും ഇതിനിടയിൽ സ്ഥിരീകരിച്ച വ്യാപനശേഷി കൂടിയ ഡെൽറ്റ പ്ലസ് വകഭേദവും ആശങ്കയ്ക്കിടയാക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ഇതോടൊപ്പം തീവ്രവകഭേദങ്ങൾ കണ്ടെത്താനെടുക്കുന്ന കാലതാമസവും. വ്യാപന ശേഷി കൂടിയ വൈറസ് വകഭേദങ്ങൾ കണ്ടെത്തുന്നതിന് കഴിഞ്ഞ മാസമാണ് സംസ്ഥാനം ജനിതക ശ്രേണീകരണ പഠനം തുടങ്ങിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ടിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് നിലവിൽ സംംവിദാനമുള്ളത്. എന്നാൽ സ്ഥിരീകരിച്ച മൂന്ന് ഡെൽറ്റ പ്ലസ് കേസുകളുടെയും ഫലം ലഭിച്ചത് ദില്ലിയിലയച്ച സാംപിളുകളിൽ നിന്നാണ്. ദില്ലിയിൽ നിന്ന് ഫലം ലഭിക്കുന്നതാകട്ടെ സാംപിളുകൾ നൽകി ഏറെ വൈകിയാണ്. ദില്ലിയിൽ സാംപിളുകളുടെ മൊത്തത്തിലുള്ള ശ്രേണീകരണം പഠിക്കുമ്പോൾ സംസ്ഥാനത്തുള്ളത് വൈറസിന്റെ ഭാഗങ്ങൾ ശ്രേണീകരിച്ചുള്ള പഠനത്തിനുള്ള സംവിധാനമാണ്. എല്ലാ ജില്ലകളിൽ നിന്നും പ്രശ്നസാധ്യത കൂടിയ സാംപിളുകൾ സമഗ്രമായി ലഭിക്കണമെന്നിരിക്കെ സംസ്ഥാനത്ത് ഇത് നടക്കുന്നില്ല. പല ജില്ലകളും, പ്രശ്നസാധ്യതാ സംപിളുകളും വിട്ടുപോകുന്ന സാഹചര്യമാണുള്ളതെന്ന് വിദഗ്ദർ തന്നെ പറയുന്നു. ഇങ്ങനെയെങ്കിൽ തീവ്രവകഭേദങ്ങൾ കണ്ടെത്തി പ്രതിരോധിക്കാനാകില്ല. ഇതോടെ വ്യാപനത്തിനും സാഹചര്യം കൈവിടാനും ഇടയാക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/35WJ3PA
via IFTTT
from Asianet News https://ift.tt/35WJ3PA
via IFTTT
പാലക്കാട് വൻ സ്പിരിറ്റ് വേട്ട; ഗോഡൗൺ കണ്ടെത്തി, 7 പേർ പിടിയിൽ
പാലക്കാട്: പാലക്കാട് അണക്കപ്പാറയിൽ സ്പിരിറ്റ് ഗോഡൗൺ കണ്ടെത്തി. 12 കന്നാസ് സ്പിരിറ്റ്, 20 കന്നാസിൽ വെള്ളം കലർത്തിയ സ്പിരിറ്റ്, വ്യാജ കള്ള്, വാഹനങ്ങൾ എന്നിവയാണ് എക്സൈസ് സംഘം പിടികൂടിയത്. വീട് കേന്ദ്രീകരിച്ച് വ്യാജ കള്ള് നിർമ്മണം. ഏഴ് പേരെ പിടികൂടി. ഏകദേശം12 ലക്ഷം രൂപയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കോതമംഗലം സ്വദേശിയായ സോമൻ നായരാണ് വ്യാജമദ്യ നിർമ്മാണത്തിന് പിന്നിൽ. ഇയാൾ ഒളിവിലാണ്. സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോടാണ് റെയ്ഡ് നടത്തിയത്. കള്ള് കയറ്റിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഗനങ്ങളും സ്പിരിറ്റ് കൊണ്ടുവന്ന ഒരു വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു. കട്ടിലിൽ പ്രത്യേക അറ ഉണ്ടാക്കിയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റും പഞ്ചസാരയും കലർത്തിയാണ് വ്യജകള്ള് ഉല്പാദനം. 350 ലിറ്റർ സ്പിരിറ്റ്, സ്പിരിറ്റും പഞ്ചസാര ലായനിയും ചേർത്തത് 550 ലിറ്റർ, 1500 ലിറ്റർ വ്യാജ കള്ള്, 3 പിക്കപ്പ് വാഹനം, 1 ക്വാളിസ് പിടികൂടിയത്. സി ഐമാരായ അനികുമാർ, സദയകുമാർ, കൃഷ്ണകുമാർ, എസ് ഐമാരായ മധുസൂധനൻ, നായർസെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3h7SAs4
via IFTTT
from Asianet News https://ift.tt/3h7SAs4
via IFTTT
കണ്ണൂരില്‍ തോക്കും കഞ്ചാവുമായി യുവാവ് പിടിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. തോക്കും കഞ്ചാവും കത്തിയുമായി കണ്ണൂർ സ്വദേശിയായ ഉഷസ് വീട്ടിൽ കെ.ജയേഷാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. 500 ഗ്രാം കഞ്ചാവ്, നാടൻ തോക്ക്, ഗൂർഖ കത്തി എന്നിവയാണ് എക്സൈസ് ജയേഷിന്‍റെ കൈയ്യില്‍ നിന്നും പിടികൂടിയത്. സർക്കിൾ ഇസ്പെക്ടർ കെ.സുദേവന്‍റെയും പ്രിവന്‌റീവ് ഓഫീസർ സി വി ദിലീപിന്‍റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും കഞ്ചാവുമായി യുവാവ് പിടിയിലായത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3jjNGuO
via IFTTT
from Asianet News https://ift.tt/3jjNGuO
via IFTTT
കോട്ടയത്ത് പന്ത്രണ്ട് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
കോട്ടയം: മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൂട്ടിക്കൽ സ്വദേശി ഷെമീറിൻ്റെ ഭാര്യ ലൈജീനയാണ് മകളെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നത്. മകൾ പന്ത്രണ്ട് വയസുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ നാല് മണിക്കാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ലൈജീന കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
from Asianet News https://ift.tt/3zZdz98
via IFTTT
from Asianet News https://ift.tt/3zZdz98
via IFTTT
ഇരുട്ടടിയായി ഇന്ധനവില; രാജ്യത്ത് പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറ് കടന്നു
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില പട്ടണങ്ങളിലും ഡീസല്‍ വില നൂറ് കടന്നു. ഒഡീഷയിലെ വിദൂര പട്ടണത്തിലും ഡീസല്‍ വില നൂറ് കടന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണ വിലകൂട്ടിയത്. കേരളത്തിലെ പെട്രോൾ വില ഒരു വർഷത്തിൽ 2020 മാർച്ച് 71 രൂപ 2020 ജൂൺ 72 രൂപ 2020 ജൂലൈ 80 രൂപ 2020 ഡിസംബർ 84 രൂപ 2021 ഫെബ്രുവരി 86 രൂപ 2021 മാർച്ച് 91 രൂപ 2020 ജൂൺ 100 രൂപ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2TaY8Kj
via IFTTT
from Asianet News https://ift.tt/2TaY8Kj
via IFTTT
യൂറോ: വെംബ്ലി ജ്വലിച്ചു! ആളിക്കത്തി ഓസ്‍ട്രിയ, എക്‌സ്ട്രാ ടൈമില്‍ തീയണച്ച് ഇറ്റലി ക്വാർട്ടറില്‍
വെംബ്ലി: യൂറോ കപ്പില്‍ ഓസ്‍ട്രിയയുടെ ശക്തമായ ഭീഷണി മറികടന്ന് ഇറ്റലി ക്വാർട്ടറില്‍. പ്രീ ക്വാർട്ടറില്‍ ചരിത്ര ജയം കുറിക്കാനിറങ്ങിയ മാന്‍ചീനിയുടെ സംഘത്തെ പൂർണസമയത്ത് വിറപ്പിച്ച ഓസ്‍ട്രിയ എക്‌സ്ട്രാ ടൈമില്‍ അടിയറവ് പറയുകയായിരുന്നു. സൂപ്പർസബുമാരുടെ ഗോളുകളില്‍ 2-1നാണ് അസൂറിപ്പടയുടെ ജയം. യൂറോ ചരിത്രത്തിലെ വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നിനാണ് വിഖ്യാത വെംബ്ലി സ്റ്റേഡിയം സാക്ഷിയായത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചെത്തിയ ഇറ്റലി വെംബ്ലിയില്‍ ഇമ്മോബൈല്‍, ബെറാര്‍ഡി, ഇന്‍സൈന്‍ എന്നിവരെ മുന്നിലയച്ച് 4-3-3 ശൈലിയില്‍ കളത്തിലിറങ്ങി. അർനോട്ടോവിച്ചിനെ ആക്രമണത്തിന് നിയോഗിച്ച് ഓസ്‍ട്രിയ 4-2-3-1 മാതൃകയിലും അണിനിരന്നു. പിന്നീട് കണ്ടത് തീപാറും മത്സരം. ഇറ്റലിയെ തളച്ച ആദ്യപകുതി ഇമ്മോബൈല്‍-ബെറാര്‍ഡി-ഇന്‍സൈന്‍ ത്രിമൂർത്തികള്‍ ഓസ്‍ട്രിയന്‍ ഗോള്‍മുഖത്ത് തുടക്കത്തിലെ എത്തിയെങ്കിലും പ്രതിരോധത്തില്‍ തട്ടിനിന്നു. 17-ാം മിനുറ്റില്‍ ബരെല്ലായുടെ ഉഗ്രന്‍ ഷോട്ട് ഓസ്ട്രിയന്‍ ഗോളി കാലുകൊണ്ട് തടുത്തു. 31-ാം മിനുറ്റില്‍ ഇമ്മോബൈല്‍ ലോംഗ് റേഞ്ചർ വർഷിച്ചെങ്കിലും പന്ത് ബാറില്‍ത്തട്ടി തെറിച്ചു. ഇഞ്ചുറിടൈമിലെ ഫ്രീകിക്കും ഇറ്റലി കൈവിട്ടു. ആദ്യപകുതിയില്‍ ഇറ്റാലിയന്‍ ആക്രമണങ്ങളെ ബോക്സില്‍ ചെറുക്കുന്നതില്‍ വിജയിച്ചപ്പോള്‍ ഇടയ്ക്കുള്ള കൌണ്ടർ അറ്റാക്കിലായിരുന്നു ഓസ്‍ട്രിയക്ക് കമ്പം. 36-ാം മിനുറ്റില്‍ ലഭിച്ച ഫ്രീകിക്ക് അലാബ മുതലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ കളി മാറിയേനെ. നെഞ്ചിടിച്ച് ഇറ്റലി, വാർ കാത്തു! രണ്ടാംപകുതിയിലും ഡിഫന്‍സ് കാത്തിരുന്ന ഇറ്റലിക്ക് മുന്നില്‍ ഓസ്‍ട്രിയ കൂടുതല്‍ അക്രമകാരിയായി. തുടക്കത്തില്‍ തന്നെ അർനോട്ടോവിച്ച് ഒറ്റയാന്‍ കുതിപ്പ് നടത്തിയെങ്കിലും ഫിനിഷിംഗ് പിഴച്ചു. തൊട്ടുപിന്നാലെ ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്കില്‍ അലാബക്ക് പാളി. പിന്നാലെ നായകന്‍ അലാബ തന്നെ ഓസ്ട്രിയയെ മുന്നിലെത്തിക്കാനുള്ള സുവർണാവസരമൊരുക്കിയിരുന്നു. എന്നാല്‍ 65-ാം മിനുറ്റില്‍ അലാബയുടെ ഹെഡർ ക്രോസില്‍ അർനോട്ടോവിച്ച് വല കുലുക്കിയെങ്കിലും വാറില്‍ ഓഫ്‍സൈഡ് പിടികൂടിയത് വഴിത്തിരിവായി. നിശ്ചിത സമയം ഗോള്‍രഹിതമായതോടെ മത്സരം അങ്ങനെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. കളിമാറ്റി സൂപ്പർസബുമാർ ഇറ്റലിയെ മുന്നിലെത്തിക്കാന്‍ 93-ാം മിനുറ്റില്‍ കിയേസക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഓസ്‍ട്രിയന്‍ ഗോളി മതില്‍ക്കെട്ടി. എന്നാല്‍ തൊട്ടുപിന്നാലെ സ്പിനസോളയുടെ പാസില്‍ മാർക് ചെയ്യപ്പെടാതെ നിന്നിരുന്ന സബ്‍സ്റ്റിറ്റ്യൂട്ട് കിസേയ(95) ഇറ്റലിയെ മുന്നിലെത്തിച്ചു(1-0). 105-ാം മിനുറ്റില്‍ ഇന്‍സൈനയുടെ തകർപ്പന്‍ ഫ്രീകിക്ക് ഗോളി അതിലേറെ ഭംഗിയില്‍ ചെറുത്തു. എന്നാല്‍ വൈകാതെ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ തകർപ്പന്‍ ഫിനിഷിംഗുമായി മറ്റൊരു പകരക്കാരന്‍ പെസീന ഇറ്റലിയുടെ ലീഡ് രണ്ടാക്കി(2-0). സുവർണാവസരങ്ങള്‍ ഓസ്‍ട്രിയ കളഞ്ഞുകുളിച്ചതോടെ അവസാന മിനുറ്റുകള്‍ ഇറ്റലിയുടെ കാല്‍ക്കലായി. കലാജിച്ച് 114-ാം മിനുറ്റില്‍ പറക്കും ഹെഡറിലൂടെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും ഓസ്ട്രിയ മുതലാക്കാന്‍ മറന്നു. പിന്നീടങ്ങോട്ട് സമനില പിടിക്കാന്‍ ഓസ്ട്രിയക്ക് വെംബ്ലിയില്‍ സമയം അവശേഷിച്ചിരുന്നില്ല. എങ്കിലും അതിശക്തരായ ഇറ്റലിയെ വിറപ്പിച്ച വീറുമായി അലാബക്കും സംഘത്തിനും തലയുയർത്തി മടങ്ങാം. കൂടുതല്‍ യൂറോ വാർത്തകള്‍... യൂറോ: വെയ്ല്‍സ് നാണംകെട്ടു, ഡൈനമേറ്റ് പോലെ ഡെന്‍മാർക്ക് ക്വാർട്ടറില്‍ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യഅകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3y1QqkJ
via IFTTT
from Asianet News https://ift.tt/3y1QqkJ
via IFTTT
ക്ഷേത്ര പൂജാരിയെയും കുടുംബത്തെയും വീട്ടില്‍കയറി ആക്രമിച്ചു; പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി
കൊല്ലം: കൊല്ലം അഞ്ചലില്‍ ക്ഷേത്ര പൂജാരിയെയും കുടുംബത്തെയും വീടു കയറി അക്രമിച്ച സംഘത്തിനു നേരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. അതിക്രമത്തിന്‍റെ ദൃശ്യങ്ങളടക്കം നല്‍കിയിട്ടും ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തുളളൂ എന്നാണ് ആരോപണം. അഞ്ചല്‍ നെടിയറ ക്ഷേത്രത്തിലെ മേല്‍ശാന്തി രജീഷിന്‍റെ വീട്ടില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി മൂന്നംഗ സംഘം അതിക്രമിച്ചു കയറി അസഭ്യം പറയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രജീഷിന്‍റെ ഗര്‍ഭിണിയായ ഭാര്യയടക്കം വീട്ടിലുളളപ്പോഴായിരുന്നു അതിക്രമം. അസഭ്യം പറഞ്ഞതിനു പുറമേ ഭിന്നശേഷിക്കാരനായ മകനടക്കം വീട്ടിലുണ്ടായിരുന്ന അജീഷിന്‍റെ ബന്ധുക്കളെ അക്രമി സംഘം മര്‍ദിച്ചെന്നും പരാതിയുണ്ട്. പൊലീസില്‍ പരാതിപ്പെട്ടാല്‍ നെഞ്ചത്ത് കത്തി കയറ്റുമെന്നായിരുന്നു ഭീഷണി. ഏറെ പണിപ്പെട്ടാണ് സംഘത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയത്. ഒരു പ്രകോപനവുമില്ലാതെ മദ്യപ സംഘം വീട്ടില്‍ വന്നു കയറുകയായിരുന്നെന്ന് രജീഷും കുടുംബവും പറയുന്നു. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും സംഘത്തിലെ ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത് എന്ന പരാതിയും കുടുംബത്തിനുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3gXME63
via IFTTT
from Asianet News https://ift.tt/3gXME63
via IFTTT
വിജയം തുടരാന്‍ അസൂറികള്‍; പ്രതിരോധിക്കാന്‍ ഓസ്ട്രിയ
ലണ്ടന്‍: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ രണ്ടാം മത്സരത്തില്‍ ഇറ്റലി ഇന്ന് ഓസ്ട്രിയയെ നേരിടും. വെംബ്ലി സ്‌റ്റേഡിയത്തില്‍ രാത്രി 12.30നാണ് മത്സരം. ആദ്യമായി നോക്കൗട്ട് റൗണ്ടിന് യോഗ്യത നേടിയ ടീമാണ് ഓസ്ട്രിയ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയിലടക്കം അവസാന പതിനൊന്നിലും ജയവുമയിട്ടാണ് അസൂറിപ്പട വരുന്നത്. യൂറോയില്‍ ഇതുവരെ ഏഴുഗോളടിച്ചാണ് കുതിപ്പ്. ഒറ്റഗോള്‍ വഴങ്ങിയിട്ടുമില്ല. പൈതൃകമായി കിട്ടിയ പ്രതിരോധ പാഠങ്ങള്‍ക്കൊപ്പം ആക്രമണത്തിന്റെയും മൂര്‍ച്ചകൂട്ടിയാണ് ഇറ്റാലിയുവടെ വരവ്. റോബര്‍ട്ടോ മാന്‍ചീനിയുടെ ടീം തോല്‍വി അറിഞ്ഞിട്ട് നാളുകളേറെയായി. ഗോളടിക്കാന്‍ ഇമ്മോബൈലും ബെറാര്‍ഡിയും ഇന്‍സൈനും. കളിമെനയാന്‍ വെറാറ്റിയും ലൂകാടെല്ലിയും ജോര്‍ജീഞ്ഞോയും ബരെല്ലയും. പോസ്റ്റിന് മുന്നില്‍ അടുത്തകാലത്തൊന്നും ഗോള്‍വഴങ്ങാത്ത ഡോണറുമ. പ്രതിരോധത്തില്‍ കടുകിട പിഴയ്ക്കാത്ത ലോറന്‍സോയും ബൊനൂച്ചിയും കെല്ലിനിയും ഫ്‌ളൊറെന്‍സിയും. ഡേവിഡ് അലാബയുടെ ഓസ്ട്രിയയ്ക്ക് ആശ്വസിക്കാന്‍ ഒന്നുമില്ല. ഇറ്റലിയെ വീഴ്ത്തണമെങ്കില്‍ അത്ഭുതങ്ങള്‍ പുറത്തെടുക്കണം. 1960ന് ശേഷം ഓസ്ട്രിയ്ക്ക് ഇറ്റലിയെ മറികടക്കാനായിട്ടില്ല. നേര്‍ക്കുനേര്‍ വന്നത് 35 കളിയില്‍. ഇറ്റലി പതിനാറിലും ഓസ്ട്രിയ 11ലും ജയിച്ചു. എട്ട് കളി സമനിലയില്‍. ഒടുവില്‍ ഏറ്റുമുട്ടിയ 2008ലെ സൗഹൃദമത്സരം രണ്ടുഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം.
from Asianet News https://ift.tt/3xTRhnl
via IFTTT
from Asianet News https://ift.tt/3xTRhnl
via IFTTT
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോവൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോവൂർ എംഎൽഎ റോഡിൽ താഴെ പൈമണ്ണയിൽ അശോകന്‍റെ ഭാര്യ വള്ളി (56) കോവിഡിനെ തുടർന്ന് മരിച്ചത്. കൊവിഡ് ബാധിച്ച് ഭർത്താവ് അശോകനും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: ദീപ്തി (അധ്യാപിക ഫറോക്ക് ഗണപത് എച്ച്എസ്എസ്), ദിലീപ്. മരുമക്കൾ പ്രജീഷ് (മംഗളം), ശ്യാമിലി. സഹോദരങ്ങൾ: വേലായുധൻ, ബേബി. സംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3dcTXVl
via IFTTT
from Asianet News https://ift.tt/3dcTXVl
via IFTTT
ന്യൂസിലന്‍ഡിനെതിരായ പരാജയം; ടീം ഇന്ത്യക്ക് തിരിച്ചടിയായത് മൂന്ന് കാര്യങ്ങളെന്ന് മുന്‍താരം
സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യ പരാജയപ്പെട്ടതിന്‍റെ കാരണങ്ങള്‍ തിരയുകയാണ് ക്രിക്കറ്റർ പണ്ഡിതർ. ഓസ്ട്രേലിയന്‍ മുന്‍താരവും ഇതിഹാസ ഫിനിഷറുമായ മൈക്കല്‍ ബെവനും ഇന്ത്യയുടെ പരാജയത്തിന് പിന്നിലെ കാരണങ്ങള്‍ പറയുന്നു. മൂന്ന് കാര്യങ്ങളാണ് കോലിപ്പടയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് എന്നാണ് ബെവന്‍റെ നിരീക്ഷണം. 1. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ പ്രാക്ടീസ് മത്സരങ്ങളുടെ കുറവ് ഇന്ത്യക്കുണ്ടായിരുന്നു. 2. സാഹചര്യങ്ങള്‍ ഇന്ത്യന്‍ ബൗളർമാരേക്കാള്‍ ന്യൂസിലന്‍ഡ് സ്വിങ് ബൗളർമാര്‍ക്ക് അനുയോജ്യമായിരുന്നു. 3. അവസാന ദിനത്തിലേക്ക് എത്തുമ്പോള്‍ സമനിലയോ തോല്‍വിയോ മാത്രമേ നേരിടാന്‍ കഴിയൂ എന്നത് കൂടുതല്‍ സമ്മർദം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരിലുണ്ടായി. സതാംപ്ടണിലെ റോസ് ബൗളില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് കലാശപ്പോരില്‍ ബൗളിംഗ് മേധാവിത്വവുമായാണ് കിവികള്‍ കിരീടമുയർത്തിയത്. കെയ്ല്‍ ജാമീസണ്‍, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവർക്ക് പിച്ചിന്‍റെ സ്വിങ് മുതലാക്കാനായി. ആദ്യ ഇന്നിംഗ്സിലെ അഞ്ച് വിക്കറ്റ് പ്രകടനമുള്‍പ്പടെ ഏഴ് വിക്കറ്റുമായി ജാമീസണ്‍ കളിയിലെ താരമായി. അതേസമയം ഇന്ത്യന്‍ നിരയില്‍ ജസ്‍പ്രീത് ബുമ്രക്ക് പോലും കാര്യമായി ഒന്നും ചെയ്യാനായില്ല. പരിശീലന മത്സരം കളിക്കാതെ സ്ക്വാഡിലെ താരങ്ങള്‍ തമ്മില്‍ സന്നാഹ മത്സരം മാത്രം കളിച്ചാണ് ടീം ഇന്ത്യ ഫൈനലിന് ഇറങ്ങിയത്. അതേസമയം ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടായിരുന്നു കിവികളുടെ വരവ്. ഒന്നെങ്കില്‍ സമനില, അല്ലെങ്കില്‍ തോല്‍വി എന്ന സമ്മർദത്തിലേക്ക് അവസാന ദിനം കോലിപ്പട എത്തുകയും ചെയ്തു. കലാശപ്പോരില്‍ കോലിപ്പടയെ എട്ട് വിക്കറ്റിന് കീഴ്‌പ്പെടുത്തിയാണ് കെയ്‌ന്‍ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ന്യൂസിലന്‍ഡ് കപ്പുയര്‍ത്തിയത്. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലന്‍ഡ് 249 & 140/2. രണ്ടാം ഇന്നിംഗ്‌സില്‍ 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (52*), റോസ് ടെയ്‌ലര്‍ (47*) എന്നിവര്‍ പുറത്താകാതെ നിന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ജയിക്കുമെന്ന പ്രവചനം; ന്യൂസിലൻഡ് ആരാധകരോട് മാപ്പു പറഞ്ഞ് ടിം പെയ്ൻ ഇംഗ്ലണ്ടിലെ സാഹചര്യം അനുകൂലം; സ്റ്റാർ പേസറെ ഇന്ത്യ വിളിച്ചുവരുത്തണമെന്ന് നാസർ ഹുസൈന്‍ അയാൾ പ്രതിഭയുടെ സ്വർണഖനി, ഇന്ത്യൻ യുവതാരത്തെക്കുറിച്ച് ഗ്രെയിം സ്വാൻ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യഅകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zZytF3
via IFTTT
from Asianet News https://ift.tt/3zZytF3
via IFTTT
യൂറോ: വെയ്ല്‍സ് നാണംകെട്ടു, ഡൈനമേറ്റ് പോലെ ഡെന്‍മാർക്ക് ക്വാർട്ടറില്‍
ആംസ്റ്റര്‍ഡാം: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ വെയ്ല്‍സിനെ ചാരമാക്കി ഡെന്‍മാർക്ക് ക്വാർട്ടറില്‍. കാസ്പര്‍ ഡോള്‍ബര്‍ഗിന്‍റെ ഇരട്ട ഗോള്‍ മികവില്‍ 4-0ന്‍റെ ആധികാരിക വിജയവുമായാണ് ഡെന്‍മാർക്കിന്‍റെ കുതിപ്പ്. യോക്വിമും ബ്രാത്ത്‍വെയ്റ്റുമാണ് മറ്റ് സ്‍കോറർമാർ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ റഷ്യക്കെതിരെ പുറത്തെടുത്ത മികവ് തുടരുകയായിരുന്നു ഡാനിഷ് പട. മൈതാനത്ത് കുഴഞ്ഞുവീണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യന്‍ എറിക്‌സനുള്ള സഹതാരങ്ങളുടെ സ്നേഹസമ്മാനം കൂടിയായി ഈ വിജയം. അതേസമയം ഗാരെത് ബെയ്‌ലും റാംസിയും ജയിംസും അടക്കമുള്ള സൂപ്പർതാരങ്ങള്‍ അണിനിരന്നിട്ടും കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ വെയ്ല്‍സിന് തലകുനിച്ച് മടങ്ങേണ്ടിവന്നു ഒടുക്കം. ഹാരി വില്‍സന്‍റെ ചുവപ്പ് കാർഡും നാണക്കേടായി. വെയ്ല്‍സിന്‍റെ 10 മിനുറ്റുകള്‍, പിന്നെയെല്ലാം ഡെന്‍മാർക്ക് യൊഹാന്‍ ക്രൈഫ് അരീനയില്‍ വെയ്ല്‍സിന്‍റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. വെയ്ല്‍സ് 4-2-3-1 ശൈലിയിലും ഡെന്‍മാര്‍ക്ക് 3-4-2-1 ഫോര്‍മേഷനിലും കളത്തിലെത്തി. പത്താം മിനുറ്റില്‍ തന്നെ ഗാരെത് ബെയ്ല്‍ മികച്ചൊരു ഷോട്ടുതിര്‍ത്തെങ്കിലും പോസ്റ്റിനെ ഉരുമി കടന്നുപോയി. പിന്നാലെ റാംസിയും ആക്രമണത്തിന് ശ്രമിച്ചെങ്കിലും വിലപ്പോയില്ല. 24 മിനുറ്റിനിടെ നാല് കോര്‍ണര്‍ ലഭിച്ചെങ്കിലും ഡെന്‍മാര്‍ക്കിനും മുതലാക്കാനായില്ല. എന്നാല്‍ 27-ാം മിനുറ്റില്‍ ഡാനിഷ് പട ആദ്യ വെടി പൊട്ടിച്ചു. ബോക്സിന് പുറത്തുനിന്ന് ഡാംസ്‍ഗാർഡ് ഒരുക്കിയ മനോഹരമായ പന്ത് കാല്‍ക്കലാക്കിയ സ്‍ട്രൈക്കർ കാസ്പര്‍ ഡോള്‍ബര്‍ഗിന്‍റെ മഴവില്‍ ഷോട്ട് രണ്ട് വെയ്ല്‍സ് പ്രതിരോധഭടന്‍മാരെയും ഡാനി വാർഡ്നേയും കാഴ്ച്ചക്കാരാക്കി വലയില്‍ കയറി. 32-ാം മിനുറ്റില്‍ രണ്ടാം ഗോളിനുള്ള സുവർണാവസരം ഡോള്‍ബര്‍ഗിന് ലഭിച്ചെങ്കിലും ബാക്ക്ഹീല്‍ ലക്ഷ്യം കണ്ടില്ല. ഗോളി വാർഡ് ക്ലോസ് റേഞ്ചില്‍ വെയ്ല്‍സിന്‍റെ രക്ഷകനാവുകയായിരുന്നു. എങ്കിലും ആദ്യപകുതി പൂർത്തിയാകുമ്പോഴേക്കും തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു ഡാനിഷ് പട. രണ്ടാംപകുതിയും ഡെന്‍മാർക്ക്! രണ്ടാംപകുതിയുടെ തുടക്കത്തിലെ ഡെന്‍മാർക്ക് ലീഡ് രണ്ടാക്കി. 48-ാം മിനുറ്റില്‍ വലതുവിങ്ങിലൂടെയുള്ള ബ്രാത്ത്‍വെയ്റ്റിന്‍റെ മുന്നേറ്റത്തിനൊടുവില്‍ പന്ത് ക്ലിയർ ചെയ്യുന്നതില്‍ പകരക്കാരന്‍ നെക്കോ വില്യംസിന് പിഴച്ചപ്പോള്‍ കാല്‍പ്പാകത്തിന് ലഭിച്ച പന്ത് അനായാസം വലയിലെത്തിച്ച് ഡോള്‍ബര്‍ഗ് തന്‍റെയും ടീമിന്‍റേയും ഗോള്‍ സമ്പാദ്യം രണ്ടാക്കി. 54-ാം മിനുറ്റില്‍ ഹെഡറിലൂടെ ഗോള്‍മടക്കാനുള്ള ബെയ്‌ലിന്‍റെ ശ്രമം പാളി. ഡെന്‍മാർക്കിന്‍റേതായി 66-ാം മിനുറ്റില്‍ മറ്റൊരു മഴവില്‍ ഷോട്ടിന് കളമൊരുങ്ങിയെങ്കിലും മത്യാസ് ജെന്‍സനിന്‍റെ ഷോട്ട് പോസ്റ്റിനെ ചുംബിച്ച് കടന്നുപോയി. ഒടുവില്‍ ബ്രാത്ത്‍വെയ്റ്റും പൊട്ടിച്ചു നിർണായക മേധാവിത്വം നേടിയിട്ടും പിന്നാലെയും ആക്രമണത്തില്‍ വീര്യം കുറച്ചില്ല ഡാനിഷ് പട. ഗോള്‍വീരന്‍ കാസ്പര്‍ ഡോള്‍ബര്‍ഗിനെയും പിന്‍വലിച്ചായിരുന്നു അവസാന മിനുറ്റുകളില്‍ ഡെന്‍മാർക്കിന്‍റെ ഗെയിം പ്ലാനെങ്കിലും തുടരാക്രമണങ്ങള്‍ മൈതാനത്തെ ചൂടുപിടിപ്പിച്ചു. 82, 86-ാം മിനുറ്റില്‍ ബ്രാത്ത്‍വെയ്റ്റിന്‍റെ ഗോള്‍ശ്രമം തലനാരിഴയ്ക്ക് പിഴച്ചു. ഒടുവില്‍ വെയ്ല്‍സിന് 88-ാം മിനുറ്റില്‍ ഡെന്‍മാർക്ക് മൂന്നാം അടി നല്‍കി. യോക്വിമാണ് ഇത്തവണ ലക്ഷ്യം കണ്ടത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചുവപ്പ് കാർഡ് കണ്ട് വെയ്ല്‍സിന്‍റെ ഹാരി വില്‍സണ്‍ പുറത്തുപോയി. മത്സരത്തിലുടനീളം കളംനിറഞ്ഞ മാർട്ടിന്‍ ബ്രാത്ത്‍വെയ്റ്റ് ഇഞ്ചുറിടൈമില്‍ വലകുലുക്കിയതോടെ ഡെന്‍മാർക്ക് എതിരില്ലാത്ത നാല് ഗോളിന്‍റെ ജയം സ്വന്തമാക്കി ഇക്കുറി ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി. വാറിലൂടെയാണ് ഈ ഗോള്‍ അനുവദിച്ചത്. കൂടുതല്‍ യൂറോ വാർത്തകള്‍... വിജയം തുടരാന്‍ അസൂറികള്‍; പ്രതിരോധിക്കാന്‍ ഓസ്ട്രിയ തോല്‍വി അറിയാതെയുള്ള കുതിപ്പ്; സ്വന്തം റെക്കോര്‍ഡ് തിരുത്താന്‍ ഇറ്റലി കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യഅകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3gW7kv7
via IFTTT
from Asianet News https://ift.tt/3gW7kv7
via IFTTT
കണ്ണൂരിൽ 120 കിലോ ലഹരി ഉത്പന്നങ്ങൾ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിലെ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനക്കിടെ 120 കിലോ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. 12000 പാക്കറ്റ് ലഹരി വസ്തുക്കളാണ് പിടികൂടിയത്. പച്ചക്കറിയുടെ മറവിൽ നടത്തിയ ലഹരികടത്താണ് എക്സൈസ് പിടികൂടിയത്. ചക്കരക്കല്ല് സ്വദേശി മുട്ടിണ്ട വളപ്പിൽ ഇസ്മയിൽ, രാജസ്ഥാൻ സ്വദേശി സാക്കിർ എന്നിവരെയാണ് പിടികൂടിയത്.
from Asianet News https://ift.tt/3dklGDE
via IFTTT
from Asianet News https://ift.tt/3dklGDE
via IFTTT
ജെറ്റ് എയർവേസിനെ നിയന്ത്രിക്കാൻ ഏഴ് അംഗ മോണിറ്ററിംഗ് കമ്മിറ്റി: നടപടികൾ വേഗത്തിലാക്കി ജലാൻ-കൽറോക്ക് കൺസോർഷ്യം
മുംബൈ: ജെറ്റ് എയർവേസിന്റെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏഴ് അംഗ മോണിറ്ററിംഗ് കമ്മിറ്റി എത്തുന്നു. എയർലൈനിന്റെ റെസല്യൂഷൻ പ്രക്രിയ പൂർത്തിയാകുന്നതുവരെയാകും ഈ നിയന്ത്രണ സംവിധാനം. റെഗുലേറ്ററി ഫയലിംഗിലാണ് എയർലൈൻ ഇക്കാര്യം അറിയിച്ചത്. ജെറ്റ് എയർവേയ്സിനായി മുരാരി ലാൽ ജലാനും കൽറോക്ക് ക്യാപിറ്റലും സംയുക്തമായി സമർപ്പിച്ച റെസല്യൂഷൻ ബിഡിന് ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച് അംഗീകാരം നൽകിയതിനെ തുടർന്നാണ് പുതിയ നീക്കം. സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് 2019 ഏപ്രിൽ 17 നാണ് ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയത്. 2020 ഒക്ടോബറിൽ, യുകെയിലെ കൽറോക്ക് ക്യാപിറ്റലിന്റെയും യുഎഇ ആസ്ഥാനമായുള്ള സംരംഭകനായ മുരാരി ലാൽ ജലന്റെയും നേതൃത്വത്തിലുളള കൺസോർഷ്യം സമർപ്പിച്ച പുനരുദ്ധാരണ പദ്ധതിക്ക് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് (CoC) അംഗീകാരം നൽകിയിരുന്നു. കടങ്ങൾ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2019 ൽ എയർലൈൻ പാപ്പരത്ത്വത്തിലാവുകയായിരുന്നു. ആഭ്യന്തര സ്ലോട്ടുകൾ പ്രവർത്തിപ്പിച്ചു കൊണ്ടും അന്താരാഷ്ട്ര റൂട്ടുകൾ പുനരാരംഭിച്ചും ജെറ്റ് എയർവേസ് ഈ വേനൽക്കാലത്ത് വീണ്ടും പറക്കുമെന്ന് പുതിയ ഉടമകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പുനരുജ്ജീവന പദ്ധതിയിൽ ദില്ലി, മുംബൈ, ബെംഗളൂരു എന്നിവ കൂടാതെ ചെറിയ നഗരങ്ങളിലേക്കുളള ചരക്ക് സേവനവും യാത്രാ വിമാന സർവീസും ഉൾപ്പെടുന്നു. ഒരു പുന: സംഘടനയിലൂടെ വിമാനക്കമ്പനി വീണ്ടും വിജയകരമായി മുന്നേറും എന്നാണ് നിക്ഷേപരുടെ ശുഭാപ്തി വിശ്വാസം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xW2W53
via IFTTT
from Asianet News https://ift.tt/3xW2W53
via IFTTT
ഒമാനിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ പുനഃരാരംഭിക്കുന്നു; 45നു മുകളിൽ പ്രായമുള്ളവർക്ക് നാളെ മുതൽ വാക്സിനെടുക്കാം
മസ്‍കത്ത്: ഒരാഴ്ചത്തെ ഇടവേളയ്‍ക്ക് ശേഷം ഒമാനില്‍ ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ 27 മുതല്‍ പുനഃരാംഭിക്കുന്നു. 45 വയസും അതിനു മുകളിലും പ്രായമുള്ളവർക്ക് ഈ സംവിധാനത്തിലൂടെ വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 3.00 മണി മുതൽ രാത്രി 7.00 വരെയായിരിക്കും വാക്സിൻ ലഭിക്കുക. വാക്സിൻ സ്വീകരിക്കാൻ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ആസ്ഥാനത്ത് എത്തുന്നവർ തിരിച്ചറിയൽ കാർഡ് ഒപ്പം കരുതണം. ജൂൺ 13 മുതലാണ് ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ കൊവിഡ് പ്രതിരോധ ഡ്രൈവ് ത്രൂ വാക്സിനേഷൻ ആരംഭിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ജൂൺ 20 ഇത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
from Asianet News https://ift.tt/3w3lkHL
via IFTTT
from Asianet News https://ift.tt/3w3lkHL
via IFTTT
'ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികൻ, മരക്കാർ കണ്ടത് 45 തവണ'; പ്രിയദർശനെ കുറിച്ച് ഹരീഷ് പേരടി
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ, പ്രിയദർശൻ കൂട്ടുക്കെട്ടിലെ 'മരക്കാർ അറബിക്കടലിന്റെ സിംഹം'. കഴിഞ്ഞ വർഷം മാർച്ചിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് കൊവിഡും ലോക്ഡൗണും കാരണം സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലായി. നിലവിൽ ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ അവസരത്തിൽ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തൻ്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും ഇന്ന് തന്റെ ആത്മ ധൈര്യം അതിൻ്റെ ഇരട്ടിയിലാണെന്നും പ്രിയദർശൻ തന്നോട് പറഞ്ഞതായി ഹരീഷ് കുറിക്കുന്നു. പ്രിയദർശൻ 45തവണയാണ് ചിത്രം കണ്ടെതെന്നും നടൻ കുറിക്കുന്നു. ഹരീഷ് പേരടിയുടെ വാക്കുകൾ വിവിധ ഭാഷകളിലായി 90ൽ അധികം സിനിമകൾ സംവിധാനം ചെയ്ത ഇൻഡ്യയിലെ ഈ വലിയ സംവിധായകൻ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ വിളിച്ചിരുന്നു...45 തവണ മരക്കാർ എന്ന അദ്ദേഹത്തിൻ്റെ സ്വപ്നം ആവർത്തിച്ച് കണ്ടെന്നും,ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തൻ്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും,ഇന്നെൻ്റെ ആത്മ ധൈര്യം അതിൻ്റെ ഇരട്ടിയിലാണെന്നും,പിന്നെ ഈ പാവപ്പെട്ടവൻ്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പർക്ക് വല്ലാതങ്ങ് ബോധിച്ചെന്നും,പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകൾ എന്നും എടുത്ത് പറഞ്ഞു...മകൾ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു...മതി..പ്രിയൻ സാർ..1984-ൽ ഒന്നാം വർഷ പ്രിഡിഗ്രിക്കാരനായ ഞാൻ കോഴിക്കോട് അപ്സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രുപാ ടിക്കറ്റിലിരുന്ന് "പൂച്ചക്കൊരുമുക്കുത്തി" കണ്ട് ആർമാദിക്കുമ്പോൾ എൻ്റെ സ്വപ്നത്തിൽ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്...നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയിൽ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങൾ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്..ജീവിതത്തിലെ മുഴുവൻ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ..തിരിച്ച് തരാൻ സ്നേഹം മാത്രം... കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2Sug4PP
via IFTTT
from Asianet News https://ift.tt/2Sug4PP
via IFTTT
തമിഴ്നാട്ടില്‍ മദ്യപിച്ച് വണ്ടിയോടിച്ചത് ചോദ്യംചെയ‍്ത പൊലീസുകാര്‍ക്ക് തല്ല്; എഎസ്ഐക്ക് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം. മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പൊലീസുകാരെ സ്റ്റേഷനിലെത്തി യുവാക്കള്‍ മര്‍ദ്ദിച്ചു. എഎസ്ഐ ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കുണ്ട്. നാല് പേരെ ജാമ്യമില്ലാ വകുപ്പുകളില്‍ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ദിണ്ടിഗില്‍ വത്തലുഗുണ്ടു സ്റ്റേഷനിലാണ് സിനിമാസ്റ്റൈലില്‍ യുവാക്കളുടെ സ്റ്റേഷനാക്രമണം. ദിണ്ടിഗല്‍ ജില്ലാ അതിര്‍ത്തിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് പ്രശ്നം തുടങ്ങിയത്. ദിണ്ടിഗല്‍ സ്വദേശികളായ രാജാ, രഞ്ജിത്ത് എന്നിവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ പൊലീസ് തടഞ്ഞ് ഇ പാസ് ഉള്‍പ്പടെ രേഖകള്‍ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും പൊലീസിനോട് തട്ടികയറാന്‍ തുടങ്ങി. ഇരുവരും മദ്യപിച്ചിരുന്നു. പൊലീസിനെ വെട്ടിച്ച് സ്കൂട്ടര്‍ ഓടിച്ച് പോകാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരും സ്കൂട്ടറില്‍ നിന്ന് വീണു. മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്ത് സ്കൂട്ടര്‍ അടക്കം പൊലീസ് പിടിച്ചെടുത്തു. ഇതിന് പിന്നാലെ യുവാക്കളുടെ സുഹൃത്തുക്കള്‍ സ്റ്റേഷനിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് പ്രകോപനപരമായി കേസ് ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മൂന്ന് പൊലീസുകാരെ ഈ സമയം സ്റ്റേഷനിലുണ്ടായിരുന്നുള്ളൂ. എഎസ്ഐ ലോകനാഥന്‍റെ തലയ്ക്ക് മര്‍ദ്ദനമേറ്റു.കൂടുതല്‍ യുവാക്കള്‍ സംഘടിച്ചെത്തി ആക്രമിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ആകാശത്തേക്ക് വെടിവയ്ച്ചാണ് അക്രമികളെ പിരിച്ചുവിട്ടത്. സ്ഥലത്തെ പ്രധാന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ കൂടിയാണ് ഇവര്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3dhXXDY
via IFTTT
from Asianet News https://ift.tt/3dhXXDY
via IFTTT
ഒമാനിലേക്കുള്ള യാത്രക്കാർ മരുന്നുകളുടെ കുറിപ്പടിയും ഒപ്പം കരുതണമെന്ന് പൊലീസ്
മസ്‍കത്ത്: ഒമാനിലേക്ക് വരുന്ന യാത്രക്കാർ തങ്ങൾ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊപ്പം കുറിപ്പടിയും കരുതണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ നിയമ നടപടികൾ ഒഴിവാക്കാന്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് പൊലീസ് ഇന്ന് പുറത്തിറക്കിയ ഓൺലൈൻ പ്രസ്താവനയിൽ പറയുന്നു. മയക്കുമരുന്ന് അടങ്ങിയ രാസവസ്തുക്കളുടെ അളവ് കൂടുതൽ ഉള്ള ചില ഔഷധങ്ങൾക്ക് ഒമാനിൽ നിയന്ത്രണം നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താലാണ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ അവയുടെ കുറിപ്പടി ഒപ്പം കരുതാൻ ആവശ്യപ്പെടുന്നതെന്നും റോയൽ ഒമാൻ പോലീസ് അറിയിപ്പിൽ വിശദീകരിച്ചിട്ടുണ്ട് .
from Asianet News https://ift.tt/3jhHgw8
via IFTTT
from Asianet News https://ift.tt/3jhHgw8
via IFTTT
കോഴിക്കോട് 145 പായ്ക്കറ്റ് ഹാൻസുമായി പച്ചക്കറി വ്യാപാരി വീണ്ടും പിടിയിൽ
കോഴിക്കോട്: ഹാൻസുമായി പച്ചക്കറി വ്യാപാരി പിടിയിലായി. താമരശ്ശേരി മിനി ബൈപ്പാസ് ജംഗ്ഷനിൽ പച്ചക്കറി കട നടത്തുന്ന അണ്ടോണ സ്വദേശി റഫീക്കാണ് 145 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി പൊലീസ് പിടിയിലായത്. ഏതാനും ദിവസം മുമ്പ് 140 പായ്ക്കറ്റ് ഹാൻസുമായി ഇയാളെ പൊലീസ് പിടികൂടിയിരുന്നു. കടയിലെ പച്ചമുളകിന് അടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഹാൻസ്. താമരശ്ശേരി എസ്.ഐ ശ്രീജേഷ്, സീനിയർ സി.പി.ഒ വിനോദ് കുമാർ, സി.പി.ഒമാരായ അബ്ദുൾ റസാഖ്, പ്രസാദ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
from Asianet News https://ift.tt/3jh4pPf
via IFTTT
from Asianet News https://ift.tt/3jh4pPf
via IFTTT
ഒന്നിച്ച് മദ്യപിച്ചതിന് പിന്നാലെ വാക്കേറ്റം; തിരുവനന്തപുരത്ത് മകന്‍റെ മര്‍ദ്ദനമേറ്റ പിതാവ് മരിച്ചു
തിരുവനന്തപുരം: മദ്യലഹരിയിൽ മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി ലിജുവാണ് മരിച്ചത്. ഒളിവിൽ പോയ മകൻ ഷൈജുവിനെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് പറ്റിയ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് . കഴിഞ്ഞ പതിനേഴാം തിയതിയാണ് സംഭവം. ലിജുവും മകൻ ഷൈജുവും ഒന്നിച്ച് മദ്യപിക്കുകയും തുടർന്ന് വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. വാക്കേറ്റത്തിനൊടുവിൽ ലിജുവിന്‍റെ തല ഷൈജു പിടിച്ച് തറയിൽ ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബോധം പോയ ലിജുവിനെ നാട്ടുകാര്‍ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഷൈജുവിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു . കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3hbpoQP
via IFTTT
from Asianet News https://ift.tt/3hbpoQP
via IFTTT
Friday, June 25, 2021
ആലപ്പുഴയില്‍ 16 കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് 16 കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനിൽ കുമാറിന്‍റെ മകൾ അനഘയാണ് മരിച്ചത്. കിടപ്പ് മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വള്ളികുന്നം പൊലീസിൻ്റെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ അൽപസമയത്തിനകം തുടങ്ങും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2U2FrZF
via IFTTT
from Asianet News https://ift.tt/2U2FrZF
via IFTTT
വനം വകുപ്പിൽ ജീവനക്കാരുടെ സ്ഥലമാറ്റം: ആഭ്യന്തര പ്രതിഷേധം രൂക്ഷമാകുന്നു
തിരുവനന്തപുരം: വനം വകുപ്പിൽ ജീവനക്കാരുടെ സ്ഥലമാറ്റ ഉത്തരവിനെതിരെ ആഭ്യന്തര പ്രതിഷേധം രൂക്ഷമാകുന്നു. ഉദ്യോഗസ്ഥ ലോബിയുടെ ഇഷ്ടപ്രകാരമാണ് ജീവനക്കാരെ മാറ്റുന്നതെന്നാണ് പരാതി. അച്ചടക്ക നടപടി നേരിട്ടവരെ പഴയ സ്ഥലങ്ങളിലേക്ക് വീണ്ടും മാറ്റുന്നതിനെതിരെ കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനും രംഗത്തെത്തി. വനം വകുപ്പിനെ മുഴുവൻ പിടിച്ചുലച്ച മരം മുറി വിവാദങ്ങൾ കത്തിക്കയറുന്നതിനിടയിലാണ് പുതിയ പ്രതിഷേധം. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകൾ ഉൾപ്പെട്ട ദക്ഷിണ മേഖലയിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലമാറ്റപട്ടികയാണ് പ്രതിഷേധത്തിനാധാരം. കൊല്ലം സിസിഎഫിന്റെ പട്ടികക്കെതിരെ ജീവനക്കാർക്കും ഉന്നതഉദ്യോഗസ്ഥർക്കിടയിലും ഒരേപോലെ വിമത ശബ്ദങ്ങൾ ഉയരുകയാണ്. 2017 ൽ സർക്കാർ പുതുക്കി നിശ്ചയിച്ച ജീവനക്കാരുടെ സ്ഥലമാറ്റ നിബന്ധനങ്ങൾ കാറ്റിൽപ്പറത്തിയാണ് ഉത്തരവലിറക്കിയതെന്നാണ് ആരോപണം. ജൂൺ 16 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ പിഴവുകൾ പോലും തിരുത്താതെതയാണ് 23 ന് അന്തിമ പട്ടിക ഇറക്കിയത്. ഇതിന് പുറമെ അർഹരായ ജീവനക്കാരെ ഒഴിവാക്കിയതെന്നും ആക്ഷേപമുണ്ട്. ചില ഉന്നത ഉദ്യോഗസ്ഥർ അഴിമതി നടത്താൻ അവരുടെ ഇഷ്ടരക്കാരെ തിരുകി കയറ്റുകയാണ്. തിരുവന്തപുരം ഫ്ലൈയിങ്ങ് സ്ക്വാഡിൽ ഇരിക്കെ ഇടമലയാർ ആനവേട്ട കേസിൽ പ്രതികൾക്ക് അന്വേഷണ വിവരം ചോർത്തി കൊടുത്തതിന്റെ സ്ഥലം മാറ്റ്പെട്ട ജീവനക്കാരനെ വീണ്ടും അതേ സ്ക്വേഡിലേക്ക് മാറ്റി. പത്തനംതിട്ട ഗുരുനാഥൻമൺ സ്റ്റേഷനിൽ കാട്ടുപോത്ത് വോട്ടക്കാരിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാൾക്കും പഴയ സ്ഥലത്തേക്ക മാറ്റം. കോന്നി കാട്ടാത്തി വനം സംരക്ഷണ സമിതിയിലിരിക്കെ ഫണ്ട് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനും വീണ്ടും അവിടേക്ക് തന്നെ. തടി കടത്ത് , കാട്ടിറച്ചി വിൽപ്പന, വന വിഭവങ്ങളുടെ കള്ളക്കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിചേർക്കപ്പെട്ട നിരവധി ജീവനക്കാരെയാണ് ഉദ്യേഗസ്ഥ ലോബിയുടെ ഇഷ്ടാനുസരണം സ്ഥലം മാറ്റം നൽകിയിരിക്കുന്നത്. വനം വകുപ്പിലെ ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ടിന്റെ തെളിവാണ് ഇതെന്നാണ് പ്രതിഷേധം ഉയർത്തുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രതികരണം.
from Asianet News https://ift.tt/3qqJX01
via IFTTT
from Asianet News https://ift.tt/3qqJX01
via IFTTT
ലഭ്യതക്കുറവ് വെല്ലുവിളി; കേരളത്തിന്‍റെ 'വാക്സിന്‍ ലക്ഷ്യങ്ങള്‍' പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു
തിരുവനന്തപുരം: ജൂലൈ 15നകം സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള സർക്കാർ ശ്രമം പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു. നിശ്ചയിച്ച സമയം പകുതി പിന്നിട്ടെങ്കിലും 45ന് മുകളിലുള്ള അരക്കോടി പേരിൽ പത്തുലക്ഷത്തിലധികം പേർക്കാണ് ആദ്യഡോസ് നൽകാനായത്. ലക്ഷ്യം കൈവരിക്കാനായി ഈ മാസം 38 ലക്ഷം ഡോസ് വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 18 ലക്ഷത്തോളം ഡോസ് വാക്സിനാണ്. ജൂലൈ 15നകം സംസ്ഥാനത്ത് നാൽപ്പത് വയസ്സിന് മുകലിലുള്ള മുഴുവൻ പേർക്കും ആദ്യഡോസ് വാക്സിനെങ്കിലും നൽകാൻമുഖ്യമന്ത്രി നിർദേശിച്ചത് ജൂൺ 5നായിരുന്നു. മൂന്നാംതരംഗം നേരിടുന്നതിനുള്ള പ്രധാന ഒരുക്കമായിരുന്നു ഇത്. മുന്നിലുണ്ടായിരുന്ന നാൽപ്പത് ദിവസത്തിൽ 20 ദിവസം കഴിഞ്ഞുപോയി. ലക്ഷ്യം പ്രഖ്യാപിച്ച ജൂൺ 5ന് 45ന് മുകളിലുള്ള 57 ശതമാനം പേരാണ് ആദ്യഡോസ് വാക്സിനെടുത്തിരുന്നത്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഇത് 66 ശതമാനമായി. പുതുതായി വാക്സിൻ നൽകാനായത് 9 ശതമാനം പേർക്ക്. 20 ദിവസത്തിനിടെ ഈ വിഭാഗത്തിൽ നൽകാനായത് 10 ലക്ഷത്തിലധികം പേർക്ക്. 45ന് മുകലിലുള്ളവരിൽ ആദ്യഡോസ് ലാഭിക്കാത്തവർ ഇനിയും 39 ലക്ഷത്തോളമാണ്. 40ന് മുകളിലുള്ളവരുടെ എണ്ണം കണക്കാക്കുമ്പോൾ ഇത് അരക്കോടിയിലധികം വരുമെന്നാണ് കണക്ക്. 38 ലക്ഷം ഡോസ് വാക്സിൻ ഈ മാസം എത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് വന്നത് 18 ലക്ഷത്തോളം ഡോസാണ്. 18നും 44നും ഇടയിലുള്ളവർക്ക് ഇതിനേക്കാൾ പതുക്കെയാണ് വാക്സിനേഷൻ. ഒന്നരക്കോടി പേരിൽ പതിനാറര ലക്ഷം പേേർക്കാണ് ആദ്യഡോസ് കിട്ടിയത്. രണ്ടാം ഡോസ് കിട്ടിയത് 7261 പേർക്ക്. 45 വയസ്സിന് മുകലിലുള്ള ഒരുകോടി പതിമൂന്ന് ലക്ഷത്തിലധികം പേരിൽ 20 ലക്ഷത്തോളം പേർക്കാണ് ഇതുവരെ രണ്ട് ഡോസ് വാക്സിനും കിട്ടിയത്. നിലവലുള്ള വേഗതയിൽ പോയാൽ പ്രക്യാപിത ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് ചുരുക്കം. കണക്കുകൾ ഇങ്ങനെയിരിക്കെയാണ് കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി ക്ലാസുകൾ തുടങ്ങാൻ സംസ്താനം ആലോചിക്കുന്നത്. രണ്ടര ലക്ഷം ഡോസ് വരെ വാക്സിൻ പ്രതിദിനം നൽകാൻ ശേഷിയുള്ള സംസ്ഥാനത്തിന് വാക്സിൻ ലഭ്യതക്കുറവ് ഇപ്പോഴും വെല്ലുവിളിയായി തുടരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
from Asianet News https://ift.tt/3jgGI9K
via IFTTT
from Asianet News https://ift.tt/3jgGI9K
via IFTTT
വ്യാജ വിദ്യാഭ്യാസ യോഗ്യത: ആരോപണം നിഷേധിച്ച് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ
തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യത ആരോപണം ഉന്നയിച്ച യുവതിക്ക് മറുപടിയുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. ഷാഹിദ ബി.കോം പാസ്സായിട്ടില്ലെന്നും ഡോക്ടറേറ്റ് ഇല്ലെന്നുമായിരുന്നു തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരി ന്യൂസ് അവറിൽ പറഞ്ഞത്. വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി എടുത്തെന്നും ഇന്‍റർനാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽനിന്ന് ലഭിച്ച ഡി ലിറ്റ് ഉണ്ടെന്നുമാണ് ഷാഹിദാ കമാലിന്‍റെ വാദം. വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേർത്തതാണെന്നാണ് പരാതി ഉയര്‍ന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവർ ചർച്ചയിൽ ഷാഹിദാ കമാലിനെതിരെ പരാതിയുമായി വന്ന യുവതിയാണ് ഈ ആരോപണം ഉന്നയിച്ചത്. സർവ്വകലാശാലയിൽ തനിക്ക് രേഖാമൂലം ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇവർക്ക് ബികോം വരെ മാത്രമാണ് പഠിച്ചത്. ബികോം മൂന്നാം വർഷ ഇവർ പാസായിട്ടില്ല. അതിനാൽ തന്നെ ഡിഗ്രി യോഗ്യത പോലും ഷാഹിദയ്ക്ക് ഇല്ല. അധികയോയോഗ്യത പിജിഡിസിഎ ആണെന്നാണ് സർവകാലാശ രേഖയിൽ ഉള്ളത്. ഇതും തെറ്റാണ്. ഇക്കാര്യങ്ങൾ തെളിയിക്കുന്ന രേഖകൾ സർവകലാശാലയിൽ നിന്നും വിവരാവകാശ നിയമപ്രകാരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എവിടെ വേണമെങ്കിലും ഈ രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു. പരാതിക്കാരി പറയുന്നത് ഇലക്ഷൻ കമ്മീഷനിൽ നിന്നും രണ്ട് തെരഞ്ഞെടുപ്പിലും ഷാഹിദ നൽകിയ സത്യവാങ്മൂലം ഞാൻ ശേഖരിച്ചു. തുടർന്ന് ഞാൻ കേരള സർവകലാശാലയിൽ നിന്നും വിവരാവകാശ നിയമപ്രകാരം ഇവരുടെ വിദ്യാഭ്യാസ വിവരങ്ങൾ ശേഖരിച്ചു. ആ രേഖകൾ പ്രകാരം 1987-90 കാലഘട്ടത്തിലാണ് സർവ്വകലാശാലയ്കക് കീഴിലെ അഞ്ചൽ സെന്‍റ് ജോണ്‍സ് കോളേജിൽ ഇവർ പഠിച്ചത്. എന്നാൽ ബികോം പൂർത്തിയാക്കാനായിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ രേഖകൾ പ്രകാരം ഇവർ വിദ്യാഭ്യാസയോഗ്യതയായി ബികോം, പിജിഡിസിഎ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദം നേടാത്ത ഒരാൾക്ക് പിജി പാസാവാൻ സാധിക്കില്ല. അതിനാൽ ആ വാദവും തെറ്റാണ്. തോറ്റ ബികോം ഇവർ എന്നു പാസായി. പിന്നെ എപ്പോൾ പിജിയും പിഎച്ച്ഡിയും എടുത്തു എന്നൊന്നും വ്യക്തമല്ല. ഡോ. ഷാഹിദ കമാൽ എന്നാണ് വനിതാ കമ്മീഷൻ വെബ്സൈറ്റിൽ അംഗത്തിന്‍റെ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ളത്. ഗുരുതരമായ ആരോപണം പരിശോധിക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാനും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ ബാബുവും ന്യൂസ് അവറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2009-ൽ കാസർഗോഡ് ലോക്സഭാ സീറ്റിലും 2011-ൽ ചടയമംഗലം നിയമസഭാ സീറ്റിലും ഷാഹിദാ കമാൽ മത്സരിച്ചെങ്കിലും രണ്ടിടത്ത് നൽകിയ സത്യവാങ്മൂലത്തിലും ബികോം ആണ് തന്‍റെ വിദ്യാഭ്യാസയോഗ്യത എന്നാണ് പറഞ്ഞിരുന്നത്.
from Asianet News https://ift.tt/2Uu9Ekj
via IFTTT
from Asianet News https://ift.tt/2Uu9Ekj
via IFTTT
കേരളത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകനയോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ. അവശ്യ മേഖലയിൽ ഉള്ളവർക്ക് മാത്രമാണ് ഇളവുള്ളത്. സ്വകാര്യ ബസുകൾ ഓടില്ല. കെഎസ്ആർടിസി പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. നിർമാണമേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പ്രവർത്തിക്കാം. ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. വ്യാപനം പ്രതീക്ഷിച്ച തോതിൽ കുറയാത്തതിനാൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല. ഈ ആഴ്ച്ചയിൽ തിങ്കളൊഴികെ കഴിഞ്ഞ 8 ദിവസങ്ങളിലും ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ ഇളവുകൾ വേണ്ടെന്ന ആലോചന.
from Asianet News https://ift.tt/3qq8OkF
via IFTTT
from Asianet News https://ift.tt/3qq8OkF
via IFTTT
ചൈനയിൽ ആയോധന കല പരിശീലന കേന്ദ്രത്തില്‍ തീ പിടുത്തം; 18 മരണം, മരിച്ചത് ഏറെയും കുട്ടികള്‍
ബെയ്ജിംഗ്: ചൈനയിൽ ആയോധനകലാ പഠനകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 18 മരണം. ഭൂരിഭാഗവും ഏഴിനും 16നും ഇടയിൽ പ്രായമുള്ളവരാണ്. ഹെനാൻ പ്രവിശ്യയിലെ ചെൻഷിംഗ് മാർഷൽ ആർട്സ് സെൻട്രലിൽ വെള്ളിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കുട്ടികൾ ഇവിടെ താമസിച്ചാണു പഠിച്ചിരുന്നത്. അപകടസമയത്ത് 34 കുട്ടികൾ ഇവിടെയുണ്ടായിരുന്നു. പഠനകേന്ദ്രത്തിന്റെ ചുമതലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതർ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും രക്ഷിതാക്കൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രശസ്തമായ ഷാവോലിൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഹെനാൻ പ്രവിശ്യ, ചൈനീസ് ആയോധനകലയുടെ ജന്മസ്ഥലമാണ്. ഇവിടുത്തെ കുങ്ഫു പരിശീലന കേന്ദ്രങ്ങളിൽ ആയിരക്കണക്കിനു കുട്ടികൾ പഠിക്കുന്നുണ്ട്.
from Asianet News https://ift.tt/3vZIgrz
via IFTTT
from Asianet News https://ift.tt/3vZIgrz
via IFTTT
ജോർജ് ഫ്ലോയ്ഡ് കൊലപാതകത്തിൽ വിധി; മുൻ പൊലീസ് ഓഫീസർക്ക് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ
മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസിൽ കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ വിധി. മുൻ പൊലീസ് ഓഫീസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം തടവ് ശിക്ഷ വിധിച്ചു. “അതീവമായ ക്രൂരത” യാണ് ഷോവിൻ കാണിച്ചതെന്ന് ജഡ്ജി പറഞ്ഞു. നാല്‍പ്പത്തിയാറുകാരനായ ജോർജ്ജ് ഫ്ലോയിഡന്റെ കൊലപാതകത്തിൽ അമേരിക്കയിലുടനീളം വൻപ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ജോർജ്ജ് ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. എട്ട് മിനുട്ട് 46 സെക്കന്‍റ് നേരം പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്ന് പോസ്റ്റ്മോർട്ടം വ്യക്തമാക്കുന്നു. 2020 മെയ് 25 നാണ് സംഭവം നടന്നത്. കൈവിലങ്ങ് ഉപയോഗിച്ച് പുറകിലേക്ക് കൈകൾ ബന്ധിച്ചതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് കഴുത്തിൽ കാൽമുട്ടമർത്തി ഫ്ലോയിഡിനെ കൊന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയതിനെ തുടർന്ന് വൻപ്രതിഷേധങ്ങളാണ് അമേരിക്കയിൽ നടന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3didZO7
via IFTTT
from Asianet News https://ift.tt/3didZO7
via IFTTT
ഇതു കൊണ്ടാണ് ആന്‍ഡ്രോയിഡ് ഫോണിലെ ഗൂഗിള്‍ ആപ്ലിക്കേഷന്‍ തകരാറിലാകുന്നത്
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന മിക്കവരുടെയും പരാതി ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ പെട്ടെന്ന് ക്രാഷ് ആവുന്നു എന്നതാണ്. എന്താണ്, ഇതിനു പിന്നിലെ കാരണമെന്ന് ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിന്റെ പ്രതിവിധി കണ്ടെത്തിയിരിക്കുന്നു. സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ സാധാരണയായി അതിന്റെ എല്ലാ ആപ്ലിക്കേഷനുകളും മിക്കപ്പോഴും അപ്‌ഡേറ്റുചെയ്യുന്നു. എന്നാല്‍ ഇന്റര്‍നെറ്റിലെ മിക്കവര്‍ക്കും ഈ ആപ്ലിക്കേഷന്‍ വലിയൊരു ശല്യക്കാരനാണെന്നും കൂടുതല്‍ പേരും ഈ പ്രശ്‌നത്തിലൂടെ കടന്നുപോകുന്നതായി മാഷബിള്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു, ഇത് നിരന്തരം ഫോണ്‍ ഓപ്പറേഷനെ തകരാറിലാകുന്നു. ഇക്കാര്യം ആന്‍ഡ്രോയിഡ് അഥോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുകയും 12.23.16.23.arm64, 12.22.8.23 എന്നീ വേര്‍ഷനുകളാണ് പ്രശ്‌നക്കാരെന്നും കണ്ടെത്തി. ഇവയിലേക്കുള്ള അപ്‌ഡേറ്റാണ് ഇതിന് പിന്നിലെ കാരണം. ട്വിറ്ററില്‍ ഉപയോക്താക്കള്‍ ഈ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി. അവരുടെ കുറിപ്പ് അനുസരിച്ച്, ആപ്ലിക്കേഷന്റെ ഈ ബാധിത പതിപ്പ് നിങ്ങളുടെ ഫോണില്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ എളുപ്പമാര്‍ഗ്ഗമില്ല, പക്ഷേ നിങ്ങള്‍ക്ക് ആപ്ലിക്കേഷന്റെ ബാധിത പതിപ്പ് ഉണ്ടെങ്കില്‍, ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയതായി ആവര്‍ത്തിച്ചുള്ള അറിയിപ്പുകള്‍ കാണാനാവും. . ' വെബ്‌വ്യൂവിലെ സമീപകാല പ്രശ്‌നത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ പ്രശ്‌നം'. ഈ ക്രാഷ് പരിഹരിക്കുന്നതിന് ഔദ്യോഗിക പരിഹാരങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല, എന്നാല്‍ ഫോണ്‍ സോഫ്റ്റ് റീബൂട്ട് ചെയ്യുന്നത് ഒരു പരിഹാരമായി പ്രവര്‍ത്തിക്കുമെന്ന് ഗൂഗിളിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ അഭിപ്രായപ്പെടുന്നു. ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക അല്ലെങ്കില്‍ മുമ്പത്തെ പതിപ്പിലേക്ക് പഴയപടിയാക്കുക എന്നിവയാണ് ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍.
from Asianet News https://ift.tt/2U5auDQ
via IFTTT
from Asianet News https://ift.tt/2U5auDQ
via IFTTT
ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് വേണ്ടി, 'സൗജന്യ സേവനവുമായി' ഡേറ്റിംഗ് ആപ്പ് ടിന്‍റര്‍
ജൂലൈ വരെ, ജനപ്രിയ ഡേറ്റിംഗ് ആപ്ലിക്കേഷന്‍ ടിന്‍ററിന്റെ എല്ലാ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും സൗജന്യ മാനസികാരോഗ്യ തെറാപ്പി സെഷനുകള്‍ നല്‍കുന്നു. എട്ട് ഭാഷകളിലായി ലൈസന്‍സുള്ള തെറാപ്പിസ്റ്റുകളുള്ള രണ്ട് സൗജന്യ സെഷനുകള്‍ ഉള്‍പ്പെടെ മാനസികാരോഗ്യ വിഭവങ്ങളിലേക്ക് അംഗങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് ടിന്‍റര്‍ ഇന്ത്യ പറഞ്ഞു. ഇതിനപ്പുറം ഈ സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ഡിസ്‌ക്കൗണ്ട് നിരക്കില്‍ തുടര്‍ന്നും പിന്തുണ ലഭിക്കും. ഈ രണ്ട് സെഷനുകള്‍ ഡിസംബര്‍ വരെ ഉപയോഗിക്കാം. ഇത് വീഡിയോ, ചാറ്റ് അല്ലെങ്കില്‍ കോള്‍ എന്നിവയിലൂടെ ആകാമെന്നും ടിന്‍റര്‍ പറയുന്നു. ധ്യാനങ്ങള്‍, ഫിറ്റ്‌നസ് വീഡിയോകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ വൈകാരികമായ ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന നിരവധി ഉള്ളടക്കങ്ങള്‍ ഇതിനായി നിര്‍മ്മിച്ചുവെന്ന് ടിന്‍റര്‍ വ്യക്തമാക്കുന്നു. ആപ്പ് വഴി നിലവിലുള്ളതും പുതിയ അംഗങ്ങള്‍ക്കും സൗജന്യ ആക്‌സസ് നല്‍കുന്നതിന് ജനപ്രിയ ആപ്ലിക്കേഷന്‍ വിസിറ്റ് ഹെല്‍ത്തിനെ ടിന്‍റര്‍ പങ്കാളികളാക്കിയിട്ടുണ്ട്. വിസിറ്റ് ഹെല്‍ത്തിലെ സൈക്കോളജിസ്റ്റുകള്‍ ദാമ്പത്യബന്ധം, സമ്മര്‍ദ്ദം നിയന്ത്രിക്കല്‍, ആത്മവിശ്വാസം വളര്‍ത്തല്‍, വിവാഹത്തിനു മുമ്പുള്ള സാഹചര്യങ്ങള്‍, ആത്മഹത്യാ പ്രവണതകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വൈകാരിക ആരോഗ്യ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ സജ്ജമാണ്. ഉപയോക്താക്കള്‍ക്ക് ടിന്‍റര്‍ ആപ്പില്‍ നിന്ന് വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിലോ വിസിറ്റ് ഹെല്‍ത്ത് ആപ്ലിക്കേഷനിലോ പരിധിയില്ലാതെ തെറാപ്പി സെഷനുകളിലേക്ക് മാറാന്‍ കഴിയും. നിലവിലുള്ളതും പുതിയതുമായ എല്ലാ ടിന്‍റര്‍ ഉപയോക്താക്കള്‍ക്കും ആദ്യ രണ്ട് സെഷനുകള്‍ സൗജന്യമാണ്. കൗണ്‍സിലിംഗ് സേവനങ്ങള്‍ 24/7 ലഭ്യമാകും. സെഷനുകള്‍ എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും ഉണ്ട്. മനശാസ്ത്രജ്ഞര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളില്‍ സംസാരിക്കും. ഡേറ്റിംഗ് ആപ്ലിക്കേഷനുകളില്‍ പകുതിയിലധികം പേരും ജനറല്‍ ഇസഡ് (18 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ള ചെറുപ്പക്കാര്‍) ആണ്. പാന്‍ഡെമിക് സൃഷ്ടിച്ച നഷ്ടം, സമ്മര്‍ദ്ദം, ഏകാന്തത എന്നിവ അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. അംഗങ്ങള്‍ കോവിഡ് സാഹചര്യത്തെ എങ്ങനെ കാണപ്പെടുന്നുവെന്നും അവര്‍ ഉത്കണ്ഠാകുലരാണെന്നും ഇന്ത്യയിലെ ടിന്‍റര്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായെന്ന് ടിന്‍റര്‍ & മാച്ച് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ തരു കപൂര്‍ പറയുന്നു. ചെറുപ്പക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ പകര്‍ച്ചവ്യാധി ബുദ്ധിമുട്ടാണെന്നും പലരും സ്വന്തം വീടുകളില്‍ ഏകാന്തത അനുഭവിക്കുന്നുവെന്നും അത്തരക്കാര്‍ക്ക് കൈത്താങ്ങാവുകയാണ് ടിന്‍റര്‍ ചെയ്യുന്നതെന്നും തരു വ്യക്തമാക്കി. കോളേജ്, ജോലിസ്ഥലങ്ങള്‍, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം എന്നിവപോലും അവരെ സ്വാധീനിച്ചു. സമയം തെന്നിമാറുന്നു എന്ന തോന്നല്‍ നിലവിലുണ്ട്. നഷ്ടപ്പെട്ട അവസരങ്ങള്‍, സൗഹൃദങ്ങള്‍, ഡേറ്റിംഗ് അല്ലെങ്കില്‍ ലോകത്തിന് പുറത്തുള്ള കഴിവ് എന്നിവയ്ക്കായി അവര്‍ ദു:ഖിക്കുന്നു. ഈ വര്‍ദ്ധിച്ച ഏകാന്തതയും നിരാശയും സ്വകാര്യത ആശങ്കകളും യുവാക്കള്‍ ഇന്ന് അനുഭവിക്കുന്ന ഉത്കണ്ഠയെ വര്‍ദ്ധിപ്പിച്ചു. ഇതുപോലുള്ള ഒരു സമയത്ത് വൈകാരിക ആശങ്കകള്‍ പരിഹരിക്കുന്നതും അഭിസംബോധന ചെയ്യുന്നതും തിരിച്ചു വരാനുള്ള ആദ്യപടിയായിരിക്കുമെന്ന് മുംബൈ ആസ്ഥാനമായുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സോണാലി ഗുപ്ത പറയുന്നു. തെറാപ്പിസ്റ്റുകളുമായുള്ള എല്ലാ സംഭാഷണങ്ങളും കര്‍ശനമായി രഹസ്യാത്മകമാണ്, വിസിറ്റ് ഹെല്‍ത്തിന് 256 ബിറ്റ് എന്‍ഡ്ടുഎന്‍ഡ് എഇഎസ് എന്‍ക്രിപ്ഷന്‍ ഉണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ലെയറിലൂടെ ബാങ്ക്‌ഗ്രേഡ് ടിഎല്‍എസ് / എസ്എസ്എല്‍ എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നു. ടെലിമെഡിസിന്‍ ഗൈഡ്‌ലൈന്‍സ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള എല്ലാ ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉപയോക്താക്കള്‍ക്ക് ഉറപ്പാക്കാം.
from Asianet News https://ift.tt/3hnnbSP
via IFTTT
from Asianet News https://ift.tt/3hnnbSP
via IFTTT
ഇരുട്ടടിയായി ഇന്ധനവില; പെട്രോൾ-ഡീസൽ വില ഇന്നും കൂടി, തിരുവനന്തപുരത്ത് പെട്രോൾ വില 100 കടന്നു
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമാണ് പുതിയ വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3qpNNX6
via IFTTT
from Asianet News https://ift.tt/3qpNNX6
via IFTTT
ലോറിയിൽ നിന്ന് 96 ലക്ഷം രൂപ കവർന്നു; കുറ്റവാളി 'ഇൻസ്‌പെക്ടർ രാജ്കുമാർ' പിടിയില്‍
ഒല്ലൂര്‍: തൃശ്ശൂരിൽ പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയിൽ നിന്ന് 96 ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ഇൻസ്‌പെക്ടർ രാജ്കുമാർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കിളിമാനൂർ സ്വദേശി രാജ്കുമാർ ആണ് പിടിയിൽ ആയത്. കൊല്ലത്തെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാൾ പിടിയിൽ ആയത്. കോയന്പത്തൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന വാഹനത്തിലെ പണമാണ് കവർന്നത്. മാർച്ച് 22 ന് കുട്ടനെല്ലൂരിൽ വച്ചായിരുന്നു സംഭവം. ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യണമെന്നും പറഞ്ഞ് ലോറി ഡ്രൈവറേയും സഹായിയേയും ഇന്നോവ കാറിൽ പിടിച്ചു കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് ഇവരെ വഴിയിൽ ഉപേക്ഷിച്ചു. തിരിച്ചെത്തി ലോറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ പൊലീസിനെ സമീപിക്കുകയായിരുന്നു. മൂവാറ്റുപുഴയിലെ പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന പ്രദീപിന് കോയന്പത്തൂരിൽ നിന്നും ചില ദിവസങ്ങളിൽ പണം ലോറിയിൽ എത്താറുണ്ടെന്ന് അറിയാമായിരുന്നു. ഇയാൾക്ക് കിട്ടിയ വിവരമനുസരിച്ചാണ് പണം തട്ടാൻ പദ്ധതിയിട്ടത്. വരുന്നത് കള്ളപ്പണമാണെങ്കിൽ കേസ് ഉണ്ടാവില്ലെന്നും ഇവർ കണക്കുകൂട്ടി. എന്നാൽ വാഹന ഉടമ പരാതിപ്പെട്ടതോടെ വിവരം പുറത്തറിയുകയായിരുന്നു. സ്വര്‍ണ്ണം വിറ്റ പണമാണെന്നാണ് വാഹന ഉടമ പൊലീസിനോട് പറഞ്ഞത്.
from Asianet News https://ift.tt/2UIra4J
via IFTTT
from Asianet News https://ift.tt/2UIra4J
via IFTTT
വിപ്രോയ്ക്ക് തിരിച്ചടി; പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ ഉത്തരവ്
ബെംഗളൂരു: ബെംഗളൂരു വിപ്രോയിൽനിന്നും അനധികൃതമായി പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ ലേബർ കോടതി ഉത്തരവ്. കർണാടക ഐടി എംപ്ലോയീസ് യൂണിയൻ ഫയൽ ചെയ്ത കേസിൽ വർഷങ്ങളായി നീണ്ട നടപടികൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് വിധി വന്നത്. 2018 ൽ പിരിച്ചുവിടപ്പെട്ട അന്ന് മുതലുള്ള ശമ്പളകുടിശ്ശികയോടെ 30 ദിവസത്തിനകം തിരിച്ചെടുക്കണമെന്നാണ് ഉത്തരവ്. തൊഴിലാളിയെ തിരിച്ചെടുത്ത് ഐതിഹാസിക വിജയമെന്ന് യൂണിയൻ ഭാരവാഹികള്‍ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3gVU8GH
via IFTTT
from Asianet News https://ift.tt/3gVU8GH
via IFTTT
നേഴ്സായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: കീഴൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്ന ദീപയെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്ക് പോകുന്നത് ഭർത്താവ് വിലക്കിയതിനെ തുടർന്ന് ആത്മഹത്യാ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു വെള്ളിയാഴ്ച പുലർച്ചെ 1 മണിയിയോട് കൂടിയാണ് ദീപയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളോടൊപ്പം ആയിരുന്നു ദീപ കിടക്കാൻ പോയത്. സമീപത്തെ മുറിയിലായിരുന്നു ഭർത്താവ് പ്രസാദ് കിടന്നിരുന്നത്. മൂത്ത മകന്റെ കരച്ചിൽ കേട്ട് റൂമിലെത്തിയപ്പോഴാണ് ദീപയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദ് ഇനി മുതൽ ജോലിക്ക് പോകേണ്ടെന്ന് ദീപയോട് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇരുവരും വഴക്കിട്ടിരുന്നു. പ്രസാദും ദീപയും തമ്മിൽ വഴക്കിടൽ പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദീപയുടെ അമ്മയും സംഭവ സമയം വീട്ടിലുണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിൻ ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
from Asianet News https://ift.tt/3xT9rWf
via IFTTT
from Asianet News https://ift.tt/3xT9rWf
via IFTTT
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്ഐ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്ഐ അറസ്റ്റില്‍. മാധവാരം സ്റ്റേഷനിലെ എസ്ഐ സതീഷാണ് അറസ്റ്റിലായത്. വനിതാ കമ്മീഷനോട് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നു പീഡനം. ഭര്‍ത്താവുമായി അകന്ന് സഹോദരിക്കൊപ്പമായിരുന്നു അമ്മയും കുട്ടിയും താമസം. ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ എത്തിയാണ് മാധവാരം സ്റ്റേഷനിലെ എസ്ഐ സതീഷുമായി സൗഹൃദത്തിലായത്. പിന്നീട് ഇവരെ കാണാനായി വീട്ടില്‍ എസ്ഐ സ്ഥിരം സന്ദര്‍ശകനായി. യുവതിക്കും സഹോദരിക്കും എസ്ഐ പണം നല്‍കിയിരുന്നു. ഇതിനിടയിലാണ് യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ എസ്ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശല്യം സഹിക്കാനാകാതെ, അകന്ന് കഴിയുകയായിരുന്ന അച്ഛന്‍റെ വീട്ടിലെത്തി പെണ്‍കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുമായി അച്ഛന്‍ വനിതാ കമ്മീഷനെ സമീപിച്ചു. തുടര്‍ന്നാണ് അമ്മയുടെയും മാതൃസഹോദരിയുടെയും അറിവോടെയുള്ള പീഡനവിവരം പുറത്തറിയുന്നത്. കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എസ്ഐ സതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.പോക്സോ വകുപ്പുകളില്‍ കേസ് എടുത്തു. എസ്ഐയെ സസ്പെന്‍ഡ് ചെയ്തു.
from Asianet News https://ift.tt/3xT9ql9
via IFTTT
from Asianet News https://ift.tt/3xT9ql9
via IFTTT
വിസ്മയക്ക് സമാനമായ ദുരന്തം; തീരദു:ഖത്തില്‍ പാലക്കാട്ടെ സൗപര്‍ണികയുടെ കുടുംബം
പാലക്കാട്: വിസ്മയക്ക് സമാനമായ ദുരന്തം ഏറ്റുവാങ്ങിയ ഒരുകുടുംബമുണ്ട് പാലക്കാട്. മണപ്പുള്ളിക്കാവിലെ ബാലകൃഷ്ണന്‍റെയും ഇന്ദിരാ ദേവിയുടെ മകള്‍ സൗപര്‍ണിക ബംഗലൂരുവില്‍ ജീവനൊടുക്കിയിട്ട് ഏഴരക്കൊല്ലം. സ്ത്രീധന പീഡനക്കേസ് ഇന്നും വിചാരണയില്‍. മകള്‍ക്ക് നീതിക്കായുള്ള കാത്തിരിപ്പിലാണ് കുടുംബം. ദിവസങ്ങളെണ്ണി മുന്നോട്ട് പോവുകയാണ് മകളെ നഷ്ടപ്പെട്ട മണപ്പുള്ളിക്കാവിലെ ഈ അമ്മ. 2014 ജനുവരി 11 നാണ് ഒരുകൊല്ലവും എട്ടുമാസവും നീണ്ടുനിന്ന ദാന്പത്യം അവസാനിപ്പിച്ച് സൗപര്‍ണിക എന്ന ആയുര്‍വേദ ഡോക്ടര്‍ ബംഗലൂരുവിലെ വീട്ടില്‍ ജീവനൊടുക്കിയത്. ബംഗലൂരില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സുനില്‍കുമാറിന് സൗപര്‍ണികയെ വിവാഹം ചെയ്തയക്കുന്പോള്‍ ചോദിച്ച സ്ത്രീധനമത്രയും നല്‍കി. കൂടുതല്‍ പണത്തിനായി ഭര്‍ത്താവും വീട്ടുകാരും പീഡനമാരംഭിച്ചെന്ന് സൗപര്‍ണികയുടെ കുടുംബം. പ്രശ്നപരിഹാരത്തിന് രണ്ടു തവണ മധ്യസ്ഥ ശ്രമം. ഒടുവില്‍ ഭര്‍ത്താവൊന്നിച്ച് ജര്‍മനിയിലേക്ക് പോകുന്നതിന് വിസ ശരിയായതിന്‍റെ മൂന്നാം ദിവസം ഈ കുടുംബത്തെ തേടിയെത്തിയത് മകളുടെ മരണ വാര്‍ത്ത. പീന്നിടുള്ളത് നീണ്ട നിയമ പോരാട്ടത്തിന്‍റെ നാളുകള്‍. ഇപ്പോള്‍ കേസ് അവസാന ഘട്ടത്തില്‍. ഇന്നീ കുടുംബം കാത്തിരിക്കുന്നത് കോടതിയുടെ വിധിതീര്‍പ്പിനായി.
from Asianet News https://ift.tt/3zXYSDe
via IFTTT
from Asianet News https://ift.tt/3zXYSDe
via IFTTT
'അതിര്‍ത്തി തര്‍ക്കം എത്രയും വേഗം പരിഹരിക്കും', സേനാതല ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുമെന്ന് ഇന്ത്യയും ചൈനയും
ദില്ലി: അതിർത്തിയിലെ തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യയും ചൈനയും. സേനാതല ചർച്ചകൾ വൈകാതെ വീണ്ടും തുടങ്ങുമെന്നും അറിയിപ്പ്. അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനുള്ള സമിതികളുടെ യോഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും സംയുക്തമായി പ്രസ്താവന നടത്തിയത്. പന്ത്രണ്ടാമത് സീനിയര്‍ കമാണ്ടര്‍തല ചര്‍ച്ചകള്‍ തുടങ്ങാനുള്ള തീരുമാനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പാംഗോങ് തടാകത്തിന്‍റെ വടക്ക്-തെക്ക് തീരങ്ങളില്‍ നിന്ന് സൈന്യങ്ങള്‍ പിന്മാറിയിരുന്നു. എന്നാല്‍ അതിനുശേഷം പലമേഖലകളിലും പിന്മാറ്റം നടക്കുന്നില്ല. ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ എന്തായാലും രണ്ട് രാജ്യങ്ങളും തീരുമാനിച്ചിരിക്കുകയാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2TaDE4m
via IFTTT
from Asianet News https://ift.tt/2TaDE4m
via IFTTT
ഡോ. പദ്‍മനാഭൻ പടപ്പയിലിന് യുഎഇയില്‍ ഗോൾഡൻ വിസ
അബുദാബി: വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ അബുദാബി എൽ.എൽ.എച്ച് ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടറും ഇ.എൻ.ടി സർജനുമായ ഡോ. പദ്‍മനാഭൻ പടപ്പയിലിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. വിശിഷ്ട വ്യക്തികൾക്കും പ്രഫഷണലുകൾക്കും വ്യവസായ പ്രമുഖർക്കും മറ്റും പ്രത്യേക പരിഗണനകളോടെ യു.എ.ഇ നൽകുന്നതാണ് ഗോൾഡൻ വിസ. പത്തു വർഷത്തേക്കാണ് ഇവ നൽകുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഇ.എൻ.ടിയിൽ ബിരുദാനന്തര ബിരുദവും നേടിയ ഡോ. പദ്‍മനാഭൻ ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് എഫ്.ആർ.സി.എസ്, എം.ആർ.സി.എസ് എന്നിവ നേടിയിട്ടുണ്ട്. തളിപ്പറമ്പ് സഹകരണ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചതിനു ശേഷമാണ് അബുദാബിയിലെത്തുന്നത്. അബുദാബി മിലിറ്ററി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണുർ ജില്ലയിലെ ചുഴലിയിൽ കോളിയാട്ട് ഗോവിന്ദന്റെയും പടപ്പയിൽ കാർത്യായനിയുടെയും മകനാണ്. ഭാര്യ ഡോ. രേണു, അബുദാബി ഇത്തിഹാദ് എയർലൈൻസിൽ ഇ.എൻ.ടി സ്‍പെഷ്യലിസ്റ്റും ക്ലിനിക്കൽ ലീഡുമാണ്. മക്കൾ, സിദ്ധാർഥ്, ദേവിക.
from Asianet News https://ift.tt/2SxOe5q
via IFTTT
from Asianet News https://ift.tt/2SxOe5q
via IFTTT
വിജയകരമായ രണ്ടാം വാരത്തിലേക്ക് 'സസ്‌നേഹം'; വിശേഷങ്ങളുമായി അനൂപ് ശിവസേവന്‍
മലയാളിക്ക് നിരവധി കുടുംബ പരമ്പരകള്‍ സമ്മാനിച്ച ഏഷ്യനെറ്റിന്‍റെ ഏറ്റവും പുതിയ പരമ്പരയാണ് സസ്‌നേഹം. ജീവിത സായാഹ്നത്തില്‍ രണ്ട് വീടുകളിലായി ഒറ്റപ്പെട്ടുപോകുന്ന ഇന്ദിരയുടേയും ബാലചന്ദ്രന്‍റെയും കഥ പറയുന്ന സസ്നേഹം പ്രേക്ഷകര്‍ ഇതിനകംതന്നെ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. ആധുനിക കുടുംബവ്യവസ്ഥിതികളില്‍ വൃദ്ധജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വൈകാരിക ഭാഷയില്‍ അവതരിപ്പിക്കുന്ന പരമ്പരയില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന വൃദ്ധരായെത്തുന്നത് മിനിസ്‌ക്രീനിലെ പരിചിത മുഖങ്ങളായ രേഖ രതീഷും കെപിഎസി സജിയുമാണ്. നിരവധി പരമ്പരകളിലൂടെയും സിനിമകളിലൂടെയുമായി കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മലയാളിക്ക് സുപരിചിതനായ അനൂപ് ശിവസേവനാണ് പരമ്പരയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയില്‍ ബാലചന്ദ്രന്‍റെ മരുമകനായ അഡ്വ: രഘു എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും മനോഹരമായ അഭിനയംകൊണ്ട് പ്രേക്ഷകരുടെ മനസ്സിലേക്ക് കയറാന്‍ അനൂപിന് സാധിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ അനൂപിന്‍റെ ഭാര്യയായെത്തുന്നത് അഞ്ജനയാണ്. പരമ്പരയുടെ വിശേഷങ്ങളും സഹതാരങ്ങളെപ്പറ്റിയുമെല്ലാം പറഞ്ഞുകൊണ്ടാണ് ഏഷ്യാനെറ്റിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അനൂപ് ലൈവിലെത്തിയത്. പരമ്പരയുടെ സെറ്റ് എല്ലായിപ്പോഴും എനര്‍ജെറ്റിക്കാണെന്നും, സെറ്റിലെ ഏറ്റവും എനര്‍ജെറ്റിക്കായുള്ള താരം രേഖ രതീഷാണെന്നുമാണ് അനൂപ് പറയുന്നത്. കൂടാതെ കൊവിഡാനന്തര ഷൂട്ടിംഗ് തികച്ചും പ്രോട്ടോകോള്‍ പ്രകാരമാണ് നടക്കുന്നതെന്നും. അതുകൊണ്ടുതന്നെ ഇതുവരേക്കും എല്ലാവരും സേഫ് ആണെന്നും അനൂപ് വ്യക്തമാക്കുന്നുണ്ട്. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ വേരുകള്‍ ദൂരദര്‍ശനില്‍ സീരിയലായെത്തിയപ്പോഴായിരുന്നു ആദ്യമായി അനൂപ് ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. മെഴുകുതിരി അത്താഴങ്ങളിലൂടെയാണ് താരം അവസാനമായി ബിഗ്‌സ്‌ക്രീനിലേക്കെത്തിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3gW3kLn
via IFTTT
from Asianet News https://ift.tt/3gW3kLn
via IFTTT
സന്ദർശക വിസയിൽ മകളുടെ അടുത്തെത്തിയ വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു
റിയാദ്: സന്ദർശക വിസയിൽ സൗദി അറേബ്യയിൽ മകളുടെ അടുത്തെത്തിയ തമിഴ്‍നാട് സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു. കന്യാകുമാരി ജില്ലയിലെ കുലശേഖരം ചെറുത്തിക്കോണം കമലാഭായ് ജോഷിയാൻ (61) ആണ് ജിസാൻ സബിയ ജനറൽ ആശുപത്രിയിൽ മരിച്ചത്. ചെറൂത്തിക്കോണം പൊന്നു പിള്ളേയ് - താനി ദമ്പതികളുടെ മകളാണ്. ഭർത്താവ് പരേതനായ ജോഷിയാൻ. ഈദാബി ഹെൽത്ത് സെൻററിൽ നഴ്സിങ്ങ് സ്റ്റാഫായി ജോലി ചെയ്യുന്ന മകളുടെ അടുത്ത് ഇരുപത് ദിവസം മുമ്പ് സന്ദർശന വിസയിൽ വന്നതായിരുന്നു കമലാ ഭായ്. മക്കൾ: സോണിയ റെക്സിൻ, ഗോഡ്സെൻ ജോസ്. മരുമകൻ റെക്സിൻ ജോയ്ൽ ഈദാബിയിൽ ഇലക്ട്രിഷനായി ജോലി ചെയ്യുന്നു. കഴിഞ്ഞ എട്ടാം തിയ്യതി മുതൽ സെബിയ ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
from Asianet News https://ift.tt/2SuBDzS
via IFTTT
from Asianet News https://ift.tt/2SuBDzS
via IFTTT
'ഇനിയും വിവാഹിതരാകാത്തവരോട് പറയാനുള്ളത്'; അശ്വതി ശ്രീകാന്ത് പറയുന്നു
അവതാരകയായെത്തി അഭിനയത്തിലേക്ക് ചുവടുവച്ച താരമാണ് അശ്വതി ശ്രീകാന്ത്. സ്‌ക്രീനിലെത്തുന്നു എന്നതിലുപരിയായി എഴുത്തുകാരിയായും ആക്ടിവിസ്റ്റായുമെല്ലാം അശ്വതി മലയാളികള്‍ക്ക് പരിചിതയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ അശ്വതി, പല സാമൂഹികപ്രശ്‌നങ്ങളിലും തന്‍റേതായ നിലപാടുകള്‍ അറിയിക്കാറുണ്ട്. കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധനപീഡനത്തിനൊടുവില്‍ യുവതി തൂങ്ങിമരിച്ചതിലുള്ള സംവാദങ്ങള്‍ സോഷ്യല്‍മീഡിയയിലും മറ്റും ചര്‍ച്ചയാകുമ്പോള്‍ ഇനിയും വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളോട് പറയാനുള്ളതെന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വീട്ടുകാര്‍ കഷ്ടപ്പെട്ട് വിവാഹം കഴിപ്പിച്ചുവിടുന്നു എന്ന ബോധ്യത്തില്‍നിന്നാണ് ഇന്നും പലരും നിശബ്ദമായി സഹിക്കുന്നതെന്നും. കല്ല്യാണം കഴിപ്പിച്ചുവിടുക എന്നത് കൊലക്കളത്തിലേക്ക് ആളുകളെ ഇറക്കിവിടുന്നപോലുള്ള അവസ്ഥയായെന്നുമാണ് അശ്വതി പറയുന്നത്. 'സ്ത്രീധനത്തോട് ഇനി നോ പറയാം' എന്നുപറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്. അശ്വതിയുടെ കുറിപ്പ് 'പറയാനുള്ളത് ഇനിയും വിവാഹിതാവാത്ത പെണ്‍കുട്ടികളോടാണ്.. വീട്ടില്‍വന്ന് പഴയ പത്രക്കടലാണ് എടുക്കുന്നവര്‍പോലും നമുക്ക് ഇങ്ങോട്ടാണ് പണം താരാറ്. അത് ഒഴിവാക്കേണ്ടത് വീട്ടുകാരുടെ ആവശ്യമായാല്‍ക്കൂടി. അപ്പോള്‍ അങ്ങോട്ട് പണംകൊടുത്ത്, പൊന്നുകൊടുത്ത് തൃപ്തിയാകുമ്പോള്‍ കൂടെ കൊണ്ടുപോകേണ്ടത്ര വില കുറഞ്ഞ ഒരു വസ്തുവല്ല നിങ്ങളെന്ന ബോധ്യം ഉണ്ടാവണം.' ''എത്ര കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയാണ് അച്ഛനമ്മമാര്‍ കല്യാണം നടത്തിയതെന്ന ബോധ്യം ഉള്ളത് കൊണ്ടാണ് പല പെണ്‍കുട്ടികളും ഗാര്‍ഹിക പീഡനം സഹിക്കുന്നത്, വീട്ടുകാരെ പോലും അറിയിക്കാത്തത്. അച്ഛനോ അമ്മയോ രോഗാവസ്ഥയില്‍ കൂടിയാണെങ്കില്‍ സഹനം അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഉറപ്പിക്കുന്നവരാണ് അധികവും. ഇനി സഹായത്തിനായി കൈ നീട്ടുന്നവരെ പോലും കൊലക്കളത്തിലേക്ക് തിരികെ പറഞ്ഞു വിടുന്നത്ര ക്രൂരമാണ് പലപ്പോഴും സമൂഹത്തിന്‍റെ മനോഭാവം...'കെട്ടിയോന്‍റെ വീട്ടില്‍ അടങ്ങി നില്‍ക്കാതെ ചാടി പോന്നവളെന്ന' പഴി കേട്ട പലരും ആ വരവ് കൊണ്ടാവും ഇന്നും ജീവിച്ചിരിക്കുന്നത്. പറ്റാത്ത ഇടങ്ങളില്‍ നിന്ന് ഇറങ്ങി പോരുന്നവരെ വിധിക്കാതിരിക്കാനുള്ള മാന്യത ഉയര്‍ന്ന മൂല്യ ബോധമുള്ള ഒരു സമൂഹമെന്ന നിലയില്‍ നമ്മളും കാണിക്കേണ്ടതാണ്.'' View this post on Instagram A post shared by Aswathy Sreekanth (@aswathysreekanth) കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/35VTHpH
via IFTTT
from Asianet News https://ift.tt/35VTHpH
via IFTTT
ആദിവാസി മേഖലകളില്‍ കംപ്യൂട്ടറും ലാപ്‍ടോപ്പും എത്തിക്കും; വിതരണ ചുമതല കൈറ്റ്‍സിന്, ഉത്തരവിറങ്ങി
തിരുവനന്തപുരം: ആദിവാസി മേഖലകളിലേക്ക് കംപ്യൂട്ടറും ലാപ്ടോപ്പും എത്തിക്കാൻ സർക്കാർ തീരുമാനം. സ്കൂളുകളിലുള്ള ഒരു ലക്ഷം കംപ്യൂട്ടറുകള്‍ തിരിച്ചെടുത്ത് നൽകാനാണ് ഉത്തരവ്. ഹൈടെക് പദ്ധതി പ്രകാരം നൽകിയ കംപ്യൂട്ടറുകളാണ് വിതരണം ചെയ്യുന്നത്. ഇതിനായി കൈറ്റ്സിനെ ചുമതലപ്പെടുത്തി. ആദിവാസി മേഖലകളിൽ ഡിജിറ്റൽ പഠന സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. പൊതുഇടങ്ങളിലായിരിക്കും കംപ്യൂട്ടര്‍ സ്ഥാപിക്കുക. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ക്ലാസ് നടപ്പാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴും എസ്‍ടി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ ബുദ്ധിമുട്ട് നേരിടുന്നതിനെക്കുറിച്ച് ഇ ക്ലാസിൽ ഹാജരുണ്ടോ വാർത്താ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. കൊവിഡിൽ പഠനം ഡിജിറ്റലായതോടെ സംസ്ഥാനത്ത് ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളിൽ പലരും പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയിലെത്തിയിരുന്നു. വയനാട് ആദിവാസി ഊരുകളിലെ കുട്ടികളിൽ 70 ശതമാനവും കഴിഞ്ഞ കൊല്ലം ഡിജിറ്റൽ ക്ലാസുകളിൽ പങ്കെടുത്തിട്ടില്ല. ഡിജിറ്റൽ സൗകര്യം ഇല്ലാത്തതും വീഡിയോ ക്ലാസുകളോടുള്ള താൽപര്യക്കുറവുമാണ് ഇവരെ ഇതില്‍ നിന്ന് അകറ്റുന്നത്. പഠനം പൂർണമായി ഉപേക്ഷിച്ച കുട്ടികളും ഊരുകളിലുണ്ട്.
from Asianet News https://ift.tt/3h5mFZo
via IFTTT
from Asianet News https://ift.tt/3h5mFZo
via IFTTT
വിദേശത്തേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയുടെ ആരോഗ്യനില വഷളായി; ദുബൈയില്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ദുബൈ: ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ദുബൈയില്‍ വിമാനം തിരിച്ചിറക്കി. ഉടന്‍തന്നെ രോഗിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‍തു. ദുബൈ പൊലീസ് എയര്‍വിങും ദുബൈ കോര്‍പറേഷന്‍ ആംബുലന്‍സ് സര്‍വീസുമാണ് അടിയന്തര സഹായം തേടിയുള്ള സന്ദേശം ലഭിച്ചയുടന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്. റോഡപകടത്തില്‍ പരിക്കേറ്റ യുറോപ്യന്‍ വനിതയെ വിദഗ്ധ ചികിത്സക്കായാണ് വിദേശത്തേക്ക് കൊണ്ടുപോയത്. എന്നാല്‍ വിമാനം പറന്നുയര്‍ന്ന് അധികനേരം കഴിയുന്നതിന് മുമ്പ് ഇവരുടെ ആരോഗ്യനില വഷളാവുകയും വൈദ്യസഹായം അത്യാവശ്യമായി വരികയും ചെയ്‍തു. തുടര്‍ന്ന് അടിയന്തര സന്ദേശം നല്‍കിയ ശേഷം വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് ദുബൈ പൊലീസ് എയര്‍വിങ് ഡയറക്ടര്‍ കേണല്‍ അലി മുഹമ്മദ് ഫറജ് അല്‍ മുഹൈരി പറഞ്ഞു. ദുബൈ അല്‍ മക്തൂം വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ പൊലീസ് എയര്‍ വിങും മെഡിക്കല്‍ സംഘവും ഇവരെ ഹെലികോപ്റ്ററില്‍ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.
from Asianet News https://ift.tt/2T61zSE
via IFTTT
from Asianet News https://ift.tt/2T61zSE
via IFTTT
ട്വിറ്ററിലും മെസ്സി തന്നെ "GOAT" എന്ന് പഠനം
സൂറിച്ച്: യൂറോ കപ്പില്‍ അഞ്ച് ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ ഒന്നാമനായി റെക്കോര്‍ഡിട്ടെങ്കിലും സമൂഹമാധ്യമമായ ട്വിറ്ററില്‍ അര്‍ജന്‍റീനയുടെ ലിയോണല്‍ മെസ്സി തന്നെയാണ് GOAT(Greatest of All Time) എന്ന് പഠനം. ഓണ്‍ലൈന്‍ ഗാംബ്ലിംഗ് സൈറ്റായ OGUS ആണ് ട്വിറ്ററില്‍ കൂടുതല്‍ പേരും എക്കാലത്തെയും മികച്ചവരായി ഏതൊക്കെ കായിക താരങ്ങളെയാണ് വിശേഷിപ്പിക്കുന്നതെന്ന് കണ്ടെത്താനായി പഠനം നടത്തിയത്. ട്വിറ്ററില്‍ GOAT എന്ന വാക്കോ ഇമോജിയോ ഉപയോഗിച്ച് ട്വീറ്റ് ചെയ്ത നാലു ലക്ഷത്തോളം ട്വീറ്റുകള്‍ പഠനവിധേയമാക്കിയ ശേഷമാണ് സമൂഹമാധ്യമങ്ങളിലും മെസ്സിയാണ് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമെന്ന പഠനം പുറത്തുവിട്ടത്. മെസ്സിയുടെ പേരിനോട് ചേര്‍ത്താണ് ഏറ്റവും കൂടുതല്‍ പേര്‍ GOAT എന്ന ഹാഷ് ടാഗോ ഇമോജിയോ ഉപയോഗിച്ചിരിക്കുന്നത്. 20.94 ശതമാനം പേരാണ് മെസ്സിയെ GOAT ആയി വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തിട്ടുള്ളത്. ഫുട്ബോള്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ GOAT ആയി വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തത് 11.09 ശതമാനം പേരാണ്. റഗ്ബി താരം ടോം ബ്രാഡി(10.56%), ബാസ്കറ്റ് ബോള്‍ താരം ബില്‍ റസല്‍(5.40%) എന്നിവരാണ് മെസ്സിക്കം ക്രിസ്റ്റ്യാനോക്കും പിന്നിലുള്ളത്. ടെന്നീസ് താരങ്ങളില്‍ റോജര്‍ ഫെഡററെയും(2.06%), ക്രിക്കറ്റ് താരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും(0.78%) പേരാണ് GOAT ആയി വിശേഷിപ്പിച്ചത്.
from Asianet News https://ift.tt/3h9m098
via IFTTT
from Asianet News https://ift.tt/3h9m098
via IFTTT
Thursday, June 24, 2021
വാഹന വില കൂട്ടാനൊരുങ്ങി ഹീറോ
ദില്ലി: വാഹന വില കൂട്ടാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. ജൂലൈ മുതൽ വില 3000 രൂപ വീതം വർധിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ എല്ലാ മോഡലുകള്‍ക്കും വില കൂടിയേക്കും. അസംസ്കൃത വസ്‍തുക്കളുടെ വില ഉയർന്നതിനാൽ ഉൽപാദനച്ചെലവ് വർധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കമ്പനി പറയുന്നത്. വസ്‍തുക്കളുടെ വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനവ് കാരണം ഇരുചക്രവാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്ന് ഹീറോ പറയുന്നു. കമ്പനിയുടെ ഓരോ മോഡലിനും അനുസരിച്ച് വർധനവിന്റെ തോതിൽ മാറ്റമുണ്ടാകും. ഈ വർഷം ആദ്യം പാസഞ്ചർ വാഹനങ്ങളിലെയും ഇരുചക്ര വാഹനങ്ങളിലെയും നിരവധി നിർമാതാക്കൾ വിലവർധനവ് പ്രഖ്യാപിച്ചിരുന്നു. അസംസ്കൃത വസ്‍തുക്കളുടെ വിലയും ഉയർന്ന ഉൽപാദനച്ചെലവും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വില കൂട്ടലും. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഏറ്റവുംവലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വീണ്ടും വിലവർധനവ് പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3j89byF
via IFTTT
from Asianet News https://ift.tt/3j89byF
via IFTTT
‘ഇതിലും നല്ലത് സഹിക്കുന്നതാണെന്ന് തോന്നി പോകും മാഡം’: എം സി ജോസഫൈനെതിരെ നിരഞ്ജന
വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ നടി നിരഞ്ജന. വനിത കമ്മീഷന്റെ മറുപടി കേട്ടാൽ, ഇതിലും നല്ലത് ഒന്നും പറയാതെ സഹിക്കുന്നതാണെന്ന് തോന്നിപ്പോകുമെന്ന് നിരഞ്ജന കുറിക്കുന്നു. ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് വനിത കമ്മീഷന്‍ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നടി. ‘ഇതിലും നല്ലത് സഹിക്കുന്നതാണ് എന്ന് തോന്നിപോകും മാഡം, ശാസിക്കുന്നതിനു പകരം അല്‍പമെങ്കിലും സ്‌നേഹത്തോടെ സമീപിച്ചാല്‍ മാത്രമേ ബുദ്ധിമുട്ടുള്ളവര്‍ക്ക് ധൈര്യത്തോടെ നിങ്ങളെ പോലുള്ളവരെ ആശ്രയിക്കാന്‍ പറ്റു.’– നിരഞ്ജന പറയുന്നു. ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഭരണ -പ്രതിപക്ഷകക്ഷി വ്യത്യാസമില്ലാതെ വനിതാ കമ്മീഷനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. അതേസമയം, പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ല എന്നാണ് ജോസഫൈന്റെ നിലപാട്. താനും ഒരു സാധാരണ സ്ത്രീയാണ്. പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ മോശമായൊന്നും പറഞ്ഞിട്ടില്ലെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2TVjWK5
via IFTTT
from Asianet News https://ift.tt/2TVjWK5
via IFTTT
കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൊവിഡ്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന് കൊവിഡ് സ്ഥീരീകരിച്ചു. കൊവിഡ് പോസിറ്റീവായതായി ഇന്നലെ ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഹോം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും കഴിഞ്ഞ 10 ദിവസത്തിനിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നുവരെ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ മുടങ്ങും. അടിയന്തര സേവനങ്ങള്‍ തുടരും. അടിയന്തര സേവനം ആവശ്യമുള്ളവര്‍ cons1.kuwait@mea.gov.in എന്ന വിലാസത്തില്‍ മുന്‍കൂര്‍ അനുമതി നേടണം. മൂന്ന് കേന്ദ്രങ്ങളിലും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തുടരും. The Embassy shall remain closed for consular services from June 27 to July 01, 2021 as part of a precautionary health measure related to COVID-19. pic.twitter.com/Bz8iglvnWE — India in Kuwait (@indembkwt) June 24, 2021 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3wY6IuF
via IFTTT
from Asianet News https://ift.tt/3wY6IuF
via IFTTT
ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിൽ ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് കരാർ നിയമനം
തിരുവനന്തപുരം: ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിൽ ഡോക്കുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓരോ ഒഴിവ് വീതമാണുള്ളത്. ഡോക്കുമെന്റേഷൻ അസിസ്റ്റന്റിന് ഡിഗ്രിയും എംഎസ് ഓഫീസ് പരിജ്ഞാനവും മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗിൽ പ്രാവീണ്യവും വേണം. പ്രായം 50 വയസ്സിൽ താഴെ. ശമ്പളം 14000 രൂപ പ്രതിമാസം. ഓഫീസ് അസിസ്റ്റന്റ്/ഡ്രൈവർ തസ്തികയിൽ പ്ലസ്ടു (തത്തുല്യം) പാസ്സായിരിക്കണം. കമ്പ്യൂട്ടർ പ്രാവീണ്യം, മോട്ടോർ ബൈക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നിവ വേണം. പ്രായം 25നും 35 നും മധ്യേ. ശമ്പളം 12000 രൂപ പ്രതിമാസം. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തക്കവിധം പ്രോഗ്രാം കോർഡിനേറ്റർ, എൻ.എസ്.എസ് സെൽ, ഹയർ സെക്കണ്ടറി വിഭാഗം, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ഹയർ സെക്കണ്ടറി പോർട്ടലിൽ (www.dhsekerala.gov.in) എൻ.എസ്.എസ് എന്ന ലിങ്കിൽ ലഭ്യമാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 7
from Asianet News https://ift.tt/35XyaN7
via IFTTT
from Asianet News https://ift.tt/35XyaN7
via IFTTT
അർജുൻ ആയങ്കി, വയസ് 25; നാല് വർഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറി
കണ്ണൂർ: കണ്ണൂരിലെ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി നാല് വർഷത്തിനിടെ നടത്തിയത് കോടികളുടെ പിടിച്ചുപറി. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് കസ്റ്റംസ് തിരയുന്ന അർജ്ജുൻ ആയങ്കി. അഴീക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജ്ജുനെ സംഘടന ഔദ്യോഗികമായി മാറ്റി നിർത്തിയെങ്കിലും പാർട്ടിയെ മറയാക്കിയാണ് ഇയാളുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുന്റെ പ്രായം 25 വയസാണ്. പഠിച്ചത് പ്ലസ്ടുവരെ. നിരവധി ക്രിമിനൽ കേസുകളിൽ ഇതിനോടകം ഇയാൾ പ്രതിയാണ്. സ്വർണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വർണ്ണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിനൊപ്പം അർജുൻ ചേർന്നിട്ട് നാല് വർഷം പിന്നിട്ടു. ഇതുവരെ നടത്തിയത് കോടികളുടെ പിടിച്ചുപറിയെന്നാണ് വിവരം. ബാലസംഘത്തിലും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഉണ്ടായിരുന്ന അർജ്ജുൻ, സംഘടനയ്ക്ക് പുറത്താക്കുന്നത് കഴിഞ്ഞ വർഷമാണ്. പക്ഷെ ഇപ്പോഴും സിപിഎമ്മിന് വേണ്ടിയുള്ള സൈബർ പ്രചാരണങ്ങളിൽ ഇയാൾ സജീവമാണ്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ റമീസ് എന്നു പേരായ ഗൾഫിലെ കൂട്ടാളിയുമായി അർജ്ജുൻ 35 ദിവസം മുൻപ് പദ്ധതിയിട്ടു. പക്ഷെ സ്വർണ്ണം കൊണ്ടുവരാൻ ചുമതലപ്പെടുത്തിയ ആൾ, നാട്ടിലേക്ക് വരാതെ ആ സ്വർണ്ണവുമായി മുങ്ങി. അയാളുടെ വാട്സാപ്പിലേക്ക് അർജ്ജുൻ അയച്ച ഭീഷണി സന്ദേശം കേൾക്കാം. ചെറിയ സാധനമേ ഉള്ളൂ അതുകൊണ്ട് ഒറ്റയ്ക്ക് കൊണ്ടുപോയി എന്ന് അല്ലേ... എന്റെ ഗ്യാരണ്ടിയിൽ കളിച്ച കളിയിൽ നി ഒറ്റയ്ക്ക് വിഴുങ്ങി അല്ലേ. രണ്ട് മണിക്കൂറാണ് എയർപോർട്ടിൽ ഞാൻ കാത്തിരുന്നത്. നീ എന്നോട് വിലപേശാനായിട്ടില്ല. നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്നെനിക്കറിയാം. നീ നാട്ടിലിറങ്ങില്ല. ഞങ്ങള് മാത്രമല്ല ഇതിൽ. പാനൂരും മാഹിയിലുമുള്ള പാർട്ടിക്കാരും ഇതിലുണ്ട്. എല്ലാവരും കൂടി ഒരു പണി തരുന്നുണ്ട്. സംരക്ഷിക്കാൻ ആരും കാണില്ല. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ ക്യാരിയറെ സ്വാധീനിച്ച് ആ സ്വർണം അർജ്ജുൻ തട്ടി. പക്ഷെ സ്വർണ്ണക്കടത്ത് സംഘം ക്യാരിയറെ തേടി അയാളുടെ വീട്ടിലെത്തി. ഭയന്ന് വിറച്ച് അയാൾ അർജ്ജുനെ ഫോൺ ചെയ്തു. ക്യാരിയർ: നമുക്കിത് റിട്ടേൺ ചെയ്ത്കൂടെ. ഇനിയും ആള് വരും. അപ്പോൾ പിടിക്കാം. അർജ്ജുൻ ആയങ്കി: അത് ഇനി റിട്ടേൺ ചെയ്യാൻ കഴിയില്ല ക്യാരിയർ: ഞാനീ ചെയ്യുന്നതെല്ലാം വീട്ടുകാരറിഞ്ഞാൽ എന്താകും? അർജ്ജുൻ ആയങ്കി: നീ അവിടെ നിന്നും മാറിക്കോളൂ. വീട്ടിൽ നിൽക്കേണ്ട. ഈ കഥകൾ മഞ്ഞുമലയുടെ അറ്റം മാത്രം. ഇതുപോലെ നിരവധി സംഭവങ്ങൾ പൊലീസിന്റെയും കസ്റ്റംസിന്റെയും മൂക്കിൻ തുമ്പത്ത് നടക്കുന്നുണ്ട്. പരാതിക്കാരില്ലെന്നതാണ് ഇവരെ തൊടാൻ മടിക്കുന്നതിന് ഔദ്യോഗിക സംവിധാനങ്ങൾ പറയുന്ന ന്യായം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3jc8LY3
via IFTTT
from Asianet News https://ift.tt/3jc8LY3
via IFTTT
രാജ്യത്ത് ഇന്നും അരക്കോടിയിലേറെ കൊവിഡ് രോഗികൾ, മരണസംഖ്യ കുറയുന്നതിൽ ആശ്വാസം
ദില്ലി: കൊവിഡ് പ്രതിദിന രോഗബാധ ഇന്നും അരക്കോടിയിലേറെ. വാക്സീൻ സ്വീകരിച്ചവരിൽ രോഗ തീവ്രത കുറയുന്നുവെന്ന് ഐ സി എം ആർ നടത്തിയ പഠനത്തിൽ വ്യക്തമായി. രാജ്യത്ത് കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം വ്യാപിക്കുന്നത് ആശങ്കയാകുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി നാൽപതിലേറെ പേർക്ക് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചു. മൂന്ന് ദിവസമായി അരക്കോടിയിലേറെയാണ് രാജ്യത്തെ കൊവിഡ് രോഗബാധ. എന്നാൽ മരണസംഖ്യ ആയിരത്തിന് താഴേക്കാണ്, ഇത് ആശ്വാസമാണ്. ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് കേരളം, മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിൽ ഇന്നലെ പതിനായിരത്തിന് മുകളിൽ രോഗികളുണ്ടായിരുന്നത് എട്ടായിരത്തിലേക്ക് താഴ്ന്നിട്ടുണ്ട്. വാക്സീൻ സ്വീകരിച്ചവരിൽ രോഗത്തിന്റെ തീവ്രത കുറവാണെന്ന് ഒഡിഷയിൽ ഐസിഎംആർ നടത്തിയ പഠനത്തിൽ വ്യക്തമായി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3dv4aN9
via IFTTT
from Asianet News https://ift.tt/3dv4aN9
via IFTTT
അർജുൻ ആയങ്കിയുടെ കാർ എവിടെ? സിസിടിവി പരിശോധിച്ചിട്ടും തുമ്പില്ല; ഇരുട്ടിൽ തപ്പി പൊലീസ്
കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തലവൻ കണ്ണൂരിലെ അർജുൻ ആയങ്കി കരിപ്പൂരേക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. കരിപ്പൂരിൽ നിന്നും അഴീക്കോട് എത്തിച്ച് ഉരു നിർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ, പൊലീസ് എത്തും മുൻപേ അർജ്ജുന്റെ കൂട്ടാളികൾ മാറ്റിയിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. തന്റെ അനുവാദം ഇല്ലാതെയാണ് അർജ്ജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന് കാർ കൊണ്ടുപോയത് എന്ന് കാട്ടി ആർസി ഉടമയായ സജേഷ് പൊലീസിൽ പരാതി നൽകി. ഇതിനിടെ അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വ്യക്തമായ സാഹചര്യത്തിൽ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളാൻ സിപിഎം തീരുമാനിച്ചു. പാർട്ടിയെ മറയാക്കി അർജുൻ ക്വട്ടേഷൻ നടത്തുന്നുവെന്നാണ് ആക്ഷേപം. ഇവർക്കെതിരെ പ്രാദേശികമായി പ്രചാരണം നടത്താൻ സിപിഎം തീരുമാനിച്ചു. ശുഹൈബ് വധക്കേസ് പ്രതിയാണ് ആകാശ് തില്ലങ്കേരി. അതിനിടെ ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അർജുൻ ഇന്നലെ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി പറഞ്ഞു. ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നതാണെന്നും അർജുന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. രാമനാട്ടുകര അപകടത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്നു അർജ്ജുൻ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3dbUKG9
via IFTTT
from Asianet News https://ift.tt/3dbUKG9
via IFTTT
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും, ഹർജി കോടതി പരിഗണിക്കുന്നത് പത്താം തവണ
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പത്താം തവണയാണ് കേസ് കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകന് അസുഖമായതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നല്‍കിയ വിശദീകരണത്തില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്. 2020 ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് 224 ദിവസമായി പരപ്പന അഗ്രഹാര ജയിലിലാണ് റിമാൻഡില്‍ കഴിയുന്നത്. ബിനീഷിന്‍റെ അഭിഭാഷകന് അസുഖമായതിനെ തുടർന്ന് പത്ത് ദിവസം കൂടി സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നത് നീട്ടിയത്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടിയേരി കോടതിയില്‍ അഭ്യർത്ഥിച്ചിട്ടുള്ളത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2T1RkyA
via IFTTT
from Asianet News https://ift.tt/2T1RkyA
via IFTTT
ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഐഷ സുൽത്താനയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഒരാഴ്‌ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി കവരത്തി പോലീസ് ഐഷയെ വിട്ടയച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തെ തുടർന്നാണ് ഐഷയ്ക്ക് എതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയത്. ലക്ഷദ്വീപിലെത്തിയ ഐഷ, ക്വാറന്‍റീൻ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xPW1KH
via IFTTT
from Asianet News https://ift.tt/3xPW1KH
via IFTTT
അമേരിക്കയിൽ 12 നില കെട്ടിടം തകർന്നു, മൂന്ന് പേർ മരിച്ചു; 99 പേരെ കാണാതായി, 102 പേരെ രക്ഷിച്ചു
ഫ്ലോറിഡ: അമേരിക്കയിലെ മയാമി നഗരത്തിനടുത്ത് ഒരു അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 102 പേരെ രക്ഷിക്കാൻ കഴിഞ്ഞു. ഇവരിൽ പത്ത് പേർക്ക് പരിക്കുണ്ട്. സർഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പന്ത്രണ്ട് നില കെട്ടിടമാണ് ഭാഗികമായി തകർന്നത്. കെട്ടിടത്തിന്റെ പാതിയോളം തകർന്നുവീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല. 130 ഓളം അപ്പാർട്ട്മെന്റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ട്. രാത്രി മുഴുവൻ രക്ഷാപ്രവർത്തനം തുടരും. രക്ഷാപ്രവർത്തനത്തിന് സഹായം ലഭ്യമാക്കാൻ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തിന് കേടുപാടുണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണവും വ്യക്തമല്ല. എന്ത് സഹായവും ലഭ്യമാക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3h5fBMo
via IFTTT
from Asianet News https://ift.tt/3h5fBMo
via IFTTT
എനിക്കെതിരെയുള്ള ആരോപണങ്ങളിൽ സിപിഎമ്മിനെ വലിച്ചിടേണ്ട: ഫേസ്ബുക്ക് പോസ്റ്റുമായി ഒളിവിൽ പോയ അർജുൻ ആയങ്കി
കണ്ണൂർ: രാമനാട്ടുകര അപകടക്കേസിൽ അന്വേഷണം തുടരുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘത്തലവൻ അർജുൻ ആയങ്കി. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി സത്യം തെളിയിക്കുമെന്ന് അർജുൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അർജുൻ പറയുന്നു. ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നതാണെന്നും അർജുൻ്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. രാമനാട്ടുകര അപകടത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്നു അർജ്ജുൻ. അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ് - മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ് ഞാൻ യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയാൻ ആ പാർട്ടി ബാധ്യസ്ഥരല്ല. എന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണ്. മാധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക. കൂടുതൽ കാര്യങ്ങൾ വഴിയേ പറയാം 👍 കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ക്വട്ടേഷൻ സംഘത്തലവനായ അർജ്ജുൻ ആയങ്കിയുടെ കാർ സംഘാംഗങ്ങൾ ഇന്ന് കടത്തിക്കൊണ്ടുപോയിരുന്നു. അഴീക്കോട് കപ്പൽ പൊളി ശാലയ്ക്കടുത്ത് ഒളിപ്പിച്ച നിലയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടെത്തിയ സ്വിഫ്റ്റ് കാർ പൊലീസും കസ്റ്റംസും എത്തും മുൻപേയാണ് അർജുന്റെ കൂട്ടാളികൾ കൊണ്ടുപോയത്. കള്ളക്കടത്ത് സംഘങ്ങൾ സിപിഎമ്മിനെ മറയാക്കി പ്രവർത്തിക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ആകാശ് തില്ലങ്കേരിയേയും അർജ്ജുൻ ആയങ്കിയേയും തള്ളി പാർട്ടി രംഗത്തെത്തിയിരുന്നു. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളായ ആകാശ് തില്ലങ്കേരിയുമായോ അർജുൻ ആയങ്കിയുമായോ സിപിഎമ്മിന് ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്നലെ വ്യക്തമാക്കി. പൊലീസ് തിരയുന്ന അർജുൻ സൈബറിടങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തുന്നത് പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്. ഇവരെ സമൂഹം തള്ളിക്കളയണമെന്നും ജയരാജൻ പറഞ്ഞു. കൊടുവള്ളി സംഘത്തിന് വേണ്ടി ദുബായിയിൽ നിന്നും കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കാനായി അർജ്ജുൻ ആയങ്കിയും കൂട്ടാളികളും കരിപ്പൂരിലെത്തിയത് സ്വിഫ്റ്റ് കാറിലായിരുന്നു. സ്വർണ്ണം കൊണ്ടുവന്ന ഷഫീഖിനെ കസ്റ്റംസ് പിടികൂടുകയും മറ്റൊരു സംഘത്തിലെ അഞ്ചുപേർ അപകടത്തിൽ മരിക്കുകയം ചെയ്തതോടെ മടങ്ങിയ അർജ്ജുൻ കാർ ഒളിപ്പിച്ചു. അഴീക്കോട് കപ്പൽ പൊളിക്കൽ ശാലയ്ക്കടുത്തുള്ള ഈ ആളൊഴിഞ്ഞ പറമ്പിൽ കാറുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം സ്ഥലത്തെത്തി ദൃശ്യങ്ങൾ പകർത്തി. വളപട്ടണം പൊലീസും കസ്റ്റംസും ഇങ്ങോട്ടേക്ക് കുതിച്ചെത്തിയെങ്കിലും അപ്പോഴേക്കും കാറുമെടുത്ത് അർജ്ജുന്റെ കൂട്ടാളികൾ കടന്നു. കണ്ണൂരിലെ അർജുൻ്റെ വീട്ടിൽ ഇന്നലെ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം തെരച്ചിൽ നടത്തിയിരുന്നു. അർജ്ജുൻ ആയങ്കിയെ തേടിയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ അഴീക്കോട്ടെ വീട്ടിലെത്തിയത്. കൊടുവള്ളി സംഘത്തിന് വേണ്ടി ദുബായിയിൽ നിന്നും സ്വർണ്ണം എത്തുന്ന കാര്യം കൊണ്ടുവരുന്ന ആൾ തന്നെ അർജ്ജുന് ചോർത്തി നൽകിയിരുന്നു എന്നാണ് കസ്റ്റംസിന്റെ നിഗമനം. അർജുന്റെ ചുവപ്പ് ഡിസയർ കാർ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ കാര്യവും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
from Asianet News https://ift.tt/3hiIcht
via IFTTT
from Asianet News https://ift.tt/3hiIcht
via IFTTT
ഡോക്ടറെ ആക്രമിച്ച പൊലീസുകാരനെതിരെ നടപടിയെന്ത്? ഒപി ബഹിഷ്കരിക്കൽ പ്രതിഷേധവുമായി ഡോക്ടർമാർ
തിരുവനന്തപുരം: ആലപ്പുഴയിലെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടർമാരുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു. കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഇന്ന് ഒ പി ബഹിഷ്കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്. ഡോക്ടറെ മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ അമർഷം ശക്തമാണ്. ക്രൂരമായ മർദനമേറ്റതായും നീതി ലഭിച്ചില്ലെന്നും മർദനമേറ്റ ഡോ.രാഹുൽമാത്യു ഫേസ്ബുക്കിൽ തുറന്നെഴുതിയിരുന്നു. രാജി വെക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. അഭിലാഷെന്ന പൊലീസുകാരനാണ് രാഹുലിനെ മർദിച്ചതെന്നും നടപടി ആവശ്യപ്പെട്ട ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങിയതായാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒ പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കാനാണ് കെ ഡി എം ഒ എ തീരുമാനം. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒ പി സേവനങ്ങളും നിര്‍ത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കൊവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ല. സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.ജി.എം.ഒ.എ സമരപ്രഖ്യാപനത്തിൽ പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) നടത്തി വരുന്ന ഇടപെടലുകൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പ്രതിഷേധം ശക്തമാക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അവർ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങള്‍ ചെറുക്കാനും നീതി നടപ്പാക്കാനുമായി ഡോക്ടര്‍മാര്‍ക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പൊലീസുകാരനുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡണ്ട് ഡോ: ജി എസ് വിജയകൃഷ്ണൻ ജനറൽ സെക്രട്ടറി ഡോ: ടി എൻ സുരേഷ് എന്നിവർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാവേലിക്കര സംഭവത്തിൽ നടപടികൾ അകാരണമായി വൈകുന്നതിൽ പ്രതിഷേധിച്ചു ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പൂർണ്ണമായ അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. അതിനാൽ മാവേലിക്കര സംഭവത്തിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ത്വരിതഗതിയിലുള്ള തുടർനടപടികൾ ഉണ്ടാകണമെന്നും കെജിഎംസിടിഎ സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നുവെന്ന് സംഘടന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3wV9L6Z
via IFTTT
from Asianet News https://ift.tt/3wV9L6Z
via IFTTT
'അനുഭവിച്ചോട്ടാ'യിൽ നടപടിയെന്ത്? പരാമർശം പരിശോധിക്കാൻ സിപിഎം സെക്രട്ടേറിയറ്റ്, ജോസഫൈനെ വഴിതടയാൻ കോൺഗ്രസ്
തിരുവനന്തപുരം: ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷഎം സി ജോസഫൈന്‍റെ പരാമർശം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ചയാകും. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തിൽ ചർച്ചയാകും. വിഷയത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. സിപിഎമ്മും ജോസഫൈനെ ന്യായീകരിക്കാൻ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വിവാദ പരാമർശം ചർച്ച ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയാകുമ്പോൾ, തത്സമയ ചർച്ചയിൽ ജോസഫൈൻ പങ്കെടുത്തതിലും പാർട്ടിക്ക് അതൃപ്തിയുണ്ട്. കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെ സിപിഎം ജോസഫൈനെതിരെ കടുത്ത തീരുമാനത്തിലേക്ക് പോകുമോ എന്നതാണ് നിർണ്ണായകം. പ്രതികരണങ്ങളിൽ കരുതൽ വേണമെന്ന ശക്തമായ നിർദ്ദേശം നിലനിൽക്കെ സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം വീണ്ടും പരിധി വിട്ടതോടെ പാർട്ടിയും വെട്ടിലായിരിക്കുകയാണ്. സ്ത്രീധന പ്രശ്നങ്ങളിലും ഗാർഹിക പീഡനങ്ങളിലും നിശബ്ദരായി നരകയാതന അനുഭവിക്കുന്ന സ്ത്രീകളെ ധൈര്യം നൽകി നിയമത്തിന്‍റെ തണലിൽ എത്തിക്കാൻ സർക്കാരും പൊതുസമൂഹവും ശ്രമിക്കുന്നതിനിടെയുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ ധാർഷ്ഠ്യം സർക്കാരിനും പാർട്ടിക്കും ഒരേ പോലെ തിരിച്ചടിയായ സ്ഥിതിയാണ്. അതേസമയം വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കോൺഗ്രസ് വഴി തടയൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്‍റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനിൽ നിന്നും ഇത്തരം പരാമർശങ്ങൾ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരൻ പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇടത് സഹയാത്രികരും കടുത്ത വിമർശനമാണ് ജോസഫൈനെതിരെ ഉയർത്തുന്നത്. പി കെ ശശിക്ക് എതിരെ ഉയർന്ന പീഡന പരാതിയിൽ പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്‍റെ പരാമർശവും വിവാദമായിരുന്നു. 89-വയസ്സുള്ള സ്ത്രീക്ക് മർദ്ദനമേറ്റ സംഭവത്തിൽ പരാതിയറിച്ചവരോട് മോശമായി പെരുമാറിയതിലും ജോസഫൈൻ ആക്ഷേപം നേരിട്ടിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xP3gm7
via IFTTT
from Asianet News https://ift.tt/3xP3gm7
via IFTTT
പ്രതിപക്ഷ നേതാവ് ഇന്ന് വിസ്മയയുടെ വീട്ടിലെത്തും; കിരണിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകിയേക്കും
കൊല്ലം: കൊല്ലം വിസ്മയ കേസിൽ പ്രതി കിരൺകുമാറിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകിയേക്കും. ശാസ്താംകോട്ട കോടതിയിലാവും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. വിസ്മയയുടെ സുഹൃത്തുക്കളുടെ മൊഴിയെടുപ്പും ഇന്ന് തുടങ്ങും. വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറും ബന്ധുക്കളും നടത്തിയ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം വിസ്മയയുടെ നിലമേലിലെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2U4B4wQ
via IFTTT
from Asianet News https://ift.tt/2U4B4wQ
via IFTTT
മുട്ടിൽ മരം മുറി കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ, റോജിയുടെ ഇടക്കാല ജാമ്യത്തിനെതിരെ സർക്കാർ
കൊച്ചി: വയനാട് മുട്ടിൽ മരം മുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വനം വകുപ്പിന്‍റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് പ്രതികളുടെ വാദം. റവന്യൂ വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കോടിക്കണക്കിന് രൂപയുടെ മരം മുറിയാണ് നടന്നതെന്നും അന്വേഷണം പ്രഥമിക ഘട്ടതിലായതിനാൽ ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവിൽ 43 കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. റോജി അഗസ്റ്റിന് ഇടക്കാല ജാമ്യംഅനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപേക്ഷയും കോടതി ഇതിനോടൊപ്പം പരിഗണിക്കും. സംസ്ഥാനത്തെ പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തിരുന്നു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xRtLr0
via IFTTT
from Asianet News https://ift.tt/3xRtLr0
via IFTTT
ഹൈക്കമാൻഡ് തീരുമാനങ്ങളിലെ അതൃപ്തി മാറുമോ? രാഹുൽ ഗാന്ധിയുമായി ഇന്ന് ഉമ്മൻചാണ്ടിയുടെ കൂടിക്കാഴ്ച
ദില്ലി: ഉമ്മൻചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോടതിയിൽ ഹാജരാകാനായി രാഹുൽഗാന്ധി ഇന്നലെ ഗുജറാത്തിൽ പോയതിനാലാണ് കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റിയത്. കേരളത്തിൽ ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഉമ്മൻചാണ്ടിയോട് ദില്ലിക്ക് എത്താനായി ആവശ്യപ്പെടുകയായിരുന്നു. ഗ്രൂപ്പ് അതീതമായി എടുത്ത തീരുമാനങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മൻചാണ്ടി രാഹുലിനെ അറിയിക്കും. കെപിസിസി പുനഃസംഘടനയിലടക്കം നേതാക്കന്മാർ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടേക്കും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ja2axe
via IFTTT
from Asianet News https://ift.tt/3ja2axe
via IFTTT
'ആക്ഷന്‍ സീക്വന്‍സുകള്‍ ഇല്ല, കോള്‍ഡ് കേസിലേത് ബുദ്ധിയെ ആശ്രയിക്കുന്ന നായകന്‍'; തനു ബാലക് പറയുന്നു
ദൃശ്യം 2, ജോജി എന്നിവയ്ക്കുശേഷം മലയാളത്തില്‍ നിന്ന് മറ്റൊരു ഡയറക്റ്റ് ഒടിടി റിലീസ് കൂടി എത്തുകയാണ് ആമസോണ്‍ പ്രൈം വീഡിയോയില്‍. പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്യുന്ന 'കോള്‍ഡ് കേസ്' ആണ് ആ ചിത്രം. ചിത്രത്തെത്തില്‍ നിന്നും എന്തൊക്കെ പ്രതീക്ഷിക്കാം എന്നു പറയുകയാണ് തനു ബാലക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ച് പരിചിതനാണ് തനു, ഛായാഗ്രാഹകനായും പരസ്യചിത്ര സംവിധായകനായും. ആദ്യ ഫീച്ചര്‍ സിനിമയിലേക്കുള്ള കാത്തിരിപ്പ് നീണ്ടുപോയോ? അതിനുവേണ്ടി ഞാന്‍ ഒരുപാട് ശ്രമിച്ചിട്ടൊന്നുമില്ല. പരസ്യമേഖലയിലാണ് എന്‍റെ തൊഴില്‍. വലുതും ചെറുതുമായ നിരവധി ക്ലയന്‍റ്‍സിനുവേണ്ടി പരസ്യചിത്രങ്ങള്‍ ചെയ്‍തു. അതും സിനിമ തന്നെയാണല്ലോ. അതൊരു 30 സെക്കന്‍ഡ് സിനിമ, ഇത് രണ്ടേകാല്‍ മണിക്കൂറുള്ള സിനിമ എന്നേയുള്ളൂ വ്യത്യാസം. 30 സെക്കന്‍ഡ് സിനിമ ചെയ്യുമ്പോള്‍ നമ്മുടെ പേരോ വിവരങ്ങളോ ഒന്നും വരില്ല. ഏത് സമയദൈര്‍ഘ്യത്തിലുള്ള വര്‍ക്കിനെയും സിനിമ എന്നു വിളിക്കാനാണ് എനിക്കിഷ്‍ടം. അതേസമയം ഫീച്ചര്‍ ചിത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനുവേണ്ടി അത്ര പ്രയത്നിച്ചില്ല. അതുകൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല. അത്രയേ ഉള്ളൂ. 'കോള്‍ഡ് കേസ്' ചിത്രീകരണം ആരംഭിച്ച സമയത്ത് ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ടീസര്‍, ട്രെയ്‍ലര്‍ ഒക്കെ വരുമ്പോഴാണ് ചിത്രത്തില്‍ സൂപ്പര്‍നാച്ചുറല്‍-ഹൊറര്‍ ഘടകങ്ങളൊക്കെ ഉണ്ടെന്ന് മനസിലാവുന്നത്. അത് പ്രേക്ഷകരെ വൈകി മാത്രം അറിയിച്ചാല്‍ മതി എന്ന് തീരുമാനിച്ചിരുന്നോ? പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ കൊടുക്കുന്ന തരത്തിലുള്ള പബ്ലിസിറ്റി വേണ്ടെന്ന് ഒരു ചെറിയ തീരുമാനം ഉണ്ടായിരുന്നു. പോസ്റ്ററുകളോ മറ്റു പ്രൊമോഷന്‍ മെറ്റീരിയലുകളോ ഇറക്കിയിരുന്നില്ല. റിലീസിംഗ് സമയത്ത് ഒരു പബ്ലിസിറ്റി കൊടുക്കുക എന്നതായിരുന്നു തീരുമാനം. ഇപ്പോഴാണ് ആളുകളിലേക്ക് ഈ സിനിമ എത്തുന്നത്. ചെറിയൊരു ഇടവേള ഈ സിനിമ എവിടംവരെയായി എന്നതുപോലും പ്രേക്ഷകര്‍ക്ക് അറിയില്ലായിരുന്നു. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഫിലിം മാത്രമല്ല, സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങള്‍ കൂടിയുള്ള സിനിമയാണെന്ന് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ട്. സ്റ്റീഫന്‍ കിംഗിന്‍റെ നോവലിനെ ആസ്‍പദമാക്കിയ ത്രില്ലര്‍ സിരീസ് 'ദി ഔട്ട്സൈഡറി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയെന്ന് ചിലയിടങ്ങളില്‍ കണ്ടിരുന്നു. വസ്‍തുതയുണ്ടോ? ഇല്ല. അങ്ങനെയുള്ള സിരീസുകളുമായോ നോവലുകളുമായോ ഒരു ബന്ധവുമില്ല. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം ആദ്യം ചിത്രീകരണം ആരംഭിച്ച സിനിമകളിലൊന്നാണ് കോള്‍ഡ് കേസ്. സിനിമയുടെ ആദ്യ ചിന്ത ആരംഭിച്ചത് എപ്പോഴാണ്? ശ്രീനാഥ് വി നാഥ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എട്ടൊന്‍പത് മാസം എടുത്തു അത് എഴുതാന്‍. കൊവിഡിനു മുന്‍പേ ആരംഭിച്ചിരുന്നു. സ്ക്രിപ്റ്റിനു പുറത്ത് നന്നായി പണിയെടുത്തിട്ടുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ ഭാഗത്തിന്‍റെ റിസര്‍ച്ചിനുവേണ്ടി, ഫോറന്‍സിക് പരിശോധനയെക്കുറിച്ചൊക്കെ അറിയാന്‍ പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. നായകനായി ആദ്യമേ പൃഥ്വിരാജ് ആയിരുന്നോ മനസില്‍? പൃഥ്വി നമ്മുടെ മനസ്സില്‍ ഉള്ള ആള്‍ തന്നെ ആയിരുന്നു. മലയാള സിനിമയില്‍ പൊലീസ് യൂണിഫോം ചേരുന്ന അഞ്ചോ ആറോ വലിയ നടന്മാരെ എടുത്താല്‍ അതിലൊരാള്‍ എന്തായാലും പൃഥ്വിരാജ് ആണ്. ജോമോനും ഷമീറും ആന്‍റോ ചേട്ടനുംകൂടിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥ വായിച്ചപ്പോഴേക്ക് ജോമോന്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചു. ജോമോനാണ് പൃഥ്വിയെ തിരക്കഥ കാണിക്കുന്നത്. പൃഥ്വിക്കും കഥ വളരെ ഇഷ്‍ടമായി. കാരണം ഇതില്‍ സൂപ്പര്‍ഹീറോയിക് ആയി ഒന്നും ചെയ്യാനില്ല. അത്തരമൊരു സിനിമയല്ല ഇത്. ആക്ഷന്‍ സീക്വന്‍സുകളുള്ള ചിത്രമല്ല. ഇന്‍വെസ്റ്റിഗേറ്റീവ് ഭാഗങ്ങളൊക്കെ റിയലിസ്റ്റിക് ആയാണ് നമ്മള്‍ സമീപിച്ചിരിക്കുന്നത്. ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ കണ്ടുപിടിക്കുന്ന ആളാണ് ഇതിലെ നായകന്‍. മറ്റുള്ള പലരോടും ആലോചിച്ചിട്ടുകൂടിയാണ് അയാള്‍ പലതും ചെയ്യുന്നത്. യഥാര്‍ഥത്തിലുള്ള അന്വേഷണ രീതികള്‍ എങ്ങനെയോ അങ്ങനെയാണ് ഈ ചിത്രത്തില്‍. ആക്ഷന്‍ രംഗങ്ങളില്ലാത്ത ചിത്രമായിരിക്കുമെന്ന് ആദ്യമേ കേട്ടിരുന്നു. ഒപ്പം ഇന്‍ഡോര്‍ രംഗങ്ങളായിരിക്കും കൂടുതലെന്നും? ഈ സിനിമ കണ്ടുകഴിഞ്ഞാല്‍ ഒരിക്കലും നമ്മള്‍ ഇത് (കൊവിഡ്) നിയന്ത്രണങ്ങള്‍ ഉള്ള സമയത്ത് എടുത്ത സിനിമയാണെന്ന് തോന്നില്ല. ഇന്‍ഡോര്‍ മാത്രമല്ല, ഔട്ട്ഡോര്‍ രംഗങ്ങളും ആള്‍ക്കൂട്ടം വരുന്ന രംഗങ്ങളും ഒക്കെയുണ്ട്. പക്ഷേ അത് ഒരുപാടില്ല എന്നേയുള്ളൂ. ആദ്യം ഇന്‍ഡോര്‍ സീക്വന്‍സുകള്‍ മുഴുവന്‍ തീര്‍ത്തിട്ട് ഔട്ട്ഡോര്‍ രംഗങ്ങളിലേക്ക് പോവുകയാണ് ചെയ്‍തത്. കൊവിഡ് കാലത്തെ മുന്‍കരുതല്‍ എന്ന രീതിയില്‍ ചെയ്‍തതാണ്. അതുകൊണ്ട് ചിത്രീകരണത്തിനിടെ ഒരാള്‍ക്കുപോലും കൊവിഡ് പിടിപെട്ടില്ല. അതൊരു വലിയ ഭാഗ്യമാണ്. മുപ്പതോളം ലൊക്കേഷനുകള്‍ തന്നെ ഉണ്ടായിരുന്നു. അത്രയും വലുപ്പത്തില്‍ ചെയ്‍ത സിനിമയാണ്. കൊവിഡ് സമയത്ത് എങ്ങനെ ചിത്രീകരണം സാധിച്ചു എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന സിനിമയായിരിക്കും കോള്‍ഡ് കേസ്. കൊവിഡ് കാലത്ത് ചിത്രീകരിച്ചതുകൊണ്ട് തിരക്കഥ റീഡിസൈന്‍ ചെയ്യേണ്ടിവന്നിരുന്നോ? ഇല്ല. ഒരു ഇനിഷ്യല്‍ തോട്ട് നേരത്തേ ഉണ്ടായിരുന്നെങ്കിലും സ്ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കുന്നത് കൊവിഡ് സമയത്തുതന്നെയാണ്. അതേസമയം കൊവിഡ് സമയത്ത് എളുപ്പത്തില്‍ ചിത്രീകരിക്കണം എന്നുവച്ച് ആലോചിച്ച സിനിമയുമല്ല. പിന്നെ കൊവിഡ് ഇത്രകാലം നീണ്ടുനില്‍ക്കുമെന്നും അന്ന് കരുതിയിരുന്നില്ല. ഒടിടി റിലീസ് എന്നത് മനസില്‍ കണ്ടിരുന്നോ? ഇല്ല, സിനിമ ചെയ്യുമ്പോള്‍ ഒരു തിയറ്റര്‍ റിലീസ് തന്നെയാണ് പ്ലാന്‍ ചെയ്‍തത്. പക്ഷേ തിയറ്ററില്‍ ആണെങ്കിലും കുറച്ചുകഴിഞ്ഞാല്‍ സിനിമകള്‍ ഒടിടിയിലേക്ക് വരുമല്ലോ. ശബ്ദവിന്യാസവും സംഗീതവുമൊക്കെ തിയറ്റര്‍ അനുഭവത്തിനു വേണ്ടിത്തന്നെയാണ് ചെയ്‍തത്. മ്യൂസിക് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കുറച്ച് 'ലൗഡ്' ആയി നില്‍ക്കുന്ന സിനിമയാണ് ഇത്. ഭയപ്പെടുത്തുന്ന ചില സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങളൊക്കെ ചിത്രത്തിലുണ്ട്. തുറന്ന സ്ഥലത്തിരുന്ന് ഒരു മൊബൈലില്‍ ചിത്രം കാണുന്ന പ്രേക്ഷകന് നമ്മള്‍ ഉദ്ദേശിച്ച ഒരു ആംബിയന്‍സ് കിട്ടണമെന്നില്ല. മറിച്ച് ഒരു ഹോം തിയറ്ററില്‍ കാണുന്ന ആള്‍ക്ക് അതിന്‍റെ കറക്റ്റ് ഫീല്‍ കിട്ടും. എന്നാല്‍ ഇത് ഭയങ്കരമായ ഒരു ഹൊറര്‍ ഫിലിം അല്ല. അത്തരം ചില നിമിഷങ്ങള്‍ ഉണ്ട് എന്നേയുള്ളൂ. ഒടിടി റിലീസ് മലയാള സിനിമയ്ക്കു മുന്നില്‍ വലിയ സാധ്യതകള്‍ കൂടിയല്ലേ തുറന്നുതരുന്നത്? ഒടിടി റിലീസ് എന്നത് വളരെ പോസിറ്റീവ് ആയ ഒരു കാര്യമാണ്. കാരണം അത്രയും രാജ്യങ്ങളിലേക്കും പ്രേക്ഷകരിലേക്കും എത്തുകയാണ്. അത്രയും വിശാലമായ ഒരു പ്രേക്ഷകവൃന്ദത്തിലേക്ക് ഒറ്റദിവസം കൊണ്ട് സിനിമ എത്തുകയാണ്. ഒരു തിയറ്റര്‍ റിലീസില്‍ അത് നടക്കില്ല. പക്ഷേ നമ്മുടെ ഒരു ശീലമാണ് തിയറ്ററില്‍ ഹൗസ്‍ഫുള്‍ ഷോകള്‍ ആസ്വദിക്കുക എന്നത്. അത് കാണുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്കു കിട്ടുന്ന ഒരു സന്തോഷമുണ്ട്. പിന്നെ കോള്‍ഡ് കേസിനെ സംബന്ധിച്ച് ഇത് ഉത്സവപ്രതീതീ ഉണ്ടാക്കുന്ന ഒരു സിനിമയുമല്ല. ഈ സിനിമയില്‍ ആസ്വദിക്കാനുള്ള ഘടകങ്ങള്‍ ഒടിടി റിലീസിലൂടെയും പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. കോള്‍ഡ് കേസിനു ശേഷം പുതിയ സിനിമകളുടെ ആലോചനയുണ്ടോ? ഇതുവരെ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. നല്ലൊരു തിരക്കഥ വന്നാല്‍ അതിനെക്കുറിച്ച് ആലോചിക്കും. സിനിമയുടെ അടിത്തറയെന്നു പറയുന്നത് തിരക്കഥ ആണല്ലോ.
from Asianet News https://ift.tt/3xHJHMC
via IFTTT
from Asianet News https://ift.tt/3xHJHMC
via IFTTT
Subscribe to:
Posts (Atom)
About Me
- Ershad T M
- kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............