Saturday, September 11, 2021

പാലക്കാട് വൻ കഞ്ചാവ് വേട്ട; ബംഗാളിൽ നിന്നുള്ള ബസിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: പാലക്കാട് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികളുമായി ബംഗാളിൽ നിന്നെത്തിയ ബസിലാണ് കഞ്ചാവ് കടത്തിയത്. ബസ് ഡ്രൈവർ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല് പേരെയും കസ്റ്റഡിയിലെടുത്തു.

സുരേന്ദ്രൻ, അജീഷ്, നിതീഷ് കുമാർ, പാരിഷ് മാഹിൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. രണ്ട് വാഹനങ്ങളിലായാണ് ഇവർ ബസ്സിൽ നിന്ന് കഞ്ചാവ് ശേഖരിക്കാൻ വന്നത്. പശ്ചിമ ബംഗാളിൽ നിന്നും തൃശൂർ/എറണാകുളം ജില്ലയിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. എറണാകുളം സ്വദേശി സലാം എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. വിശാഖപട്ടണത്തെ കാക്കിനട എന്ന സ്ഥലത്ത് നിന്നുമാണ് കഞ്ചാവ് കയറ്റിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3AiPgTz
via IFTTT

യു എസ് ഓപ്പണില്‍ ചരിത്രം; കൗമാരതാരം എമ്മ റാഡുക്കാനുവിന് വനിതാ കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ കിരീടം ബ്രിട്ടീഷ് താരം എമ്മ റാഡുക്കാനുവിന്. കാനഡയുടെ ലൈല ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൗമാരതാരം കിരീടം നേടിയത്. 6-4, 6-3നായിരുന്നു 18കാരിയുടെ ജയം. 44വര്‍ഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം യുഎസ് ഓപ്പണ്‍ ജയിക്കുന്നത്.

യോഗ്യതാ റൗണ്ട് കടന്നെത്തിയ താരമാണ് എമ്മ. ഇത്തരത്തില്‍ യോഗ്യത റൗണ്ട് കളിച്ച് കിരീടം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യതാരം കൂടിയാണ് എമ്മ. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും താരം നഷ്ടമാക്കിയില്ലെന്നുള്ളത് മ്‌റ്റൊരു അത്ഭുതം. ടൂര്‍ണമെന്റിന് എത്തും മുമ്പ് 150-ാം റാങ്കിലായിരുന്നു താരം. 

ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് ബെലിന്‍ഡ ബെന്‍സിസ്, ഗ്രീക്ക് താരം മരിയ സക്കാറി എന്നിവരെയെല്ലാം മറികടന്നാണ് താരം ഫൈനലില്‍ കടന്നത്. മുന്‍ റഷ്യന്‍ താരം മരിയ ഷറപോവയ്ക്ക് ശേഷം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയായി എമ്മ.

പുരുഷ കിരീടത്തിനായി ഇന്ന് നോവാക് ജോക്കോവിച്ചും ഡാനില്‍ മെദ്‌വദേവും ഏറ്റുമുട്ടും. ജോക്കോവിച്ചിന് കിരീടമുയര്‍ത്താനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന (21) റോജര്‍ ഫെഡററുടേയും റാഫേല്‍ നദാലിന്റെയും റെക്കോഡിനൊപ്പെത്താം. 

കൂടാതെ കാലണ്ടന്‍ ഗ്രാന്‍ഡ് സ്ലാമെന്ന നേട്ടവും താരത്തെ തേടിയെത്തും. സീസണിലെ യുഎസ് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ താരം സ്വന്തമാക്കിയിരുന്നു.



from Asianet News https://ift.tt/3C3lgv5
via IFTTT

'സംസ്ഥാനത്ത് സ്കൂളുകൾ തുറക്കും, സുപ്രീം കോടതി വിധിക്ക് ശേഷം തിയ്യതി പ്രഖ്യാപിക്കും': മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പതിമൂന്നാം തീയ്യതിയിലെ സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  സാങ്കേതിക സമിതി സകൂൾ തുറക്കാമെന്ന് റിപ്പോർട്ട് നൽകിയതായും സ്കൂൾ തുറക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും വി.ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിരോധ ശേഷി കൂടിയതിനാൽ കുട്ടികൾക്ക് സ്കൂൾ തുറക്കുന്നതിന് മുമ്പ് വാക്സീൻ വേണ്ടായെന്നാണ് ശുപാർശ. എന്നാൽ സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/2XbaHae
via IFTTT

ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രി ആര്?; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന

ദില്ലി: ഗുജറാത്തില്‍ പുതിയ മുഖ്യമന്ത്രിയെ ഇന്ന് തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. നാളെ സത്യപ്രതിജ്ഞയുണ്ടായേക്കും. മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ഇന്ന് രാവിലെ ഗുജറാത്തിലേക്ക് തിരിച്ചു. പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് മൂന്ന് മണിക്ക് ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ഇന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്താല്‍ നാളെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്നലെയാണ് അപ്രതീക്ഷിതമായി വിജയ് രൂപാണി രാജിവെച്ചത്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രനേതൃത്വം വിജയ് രൂപാണിയുടെ രാജി ആവശ്യപ്പെട്ടത്. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍. ഉപമുഖ്യമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളാണ് പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് പ്രധാനമായി ഉയര്‍ന്നുവരുന്ന പേരുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 



from Asianet News https://ift.tt/3hpQLb0
via IFTTT

പട്ടയമേള; കെഡിഎച്ച് വില്ലേജിനെ ഒഴിവാക്കി സര്‍ക്കാര്‍, പ്രതിഷേധം ശക്തമാക്കി വ്യാപാരികള്‍

ഇടുക്കി: പട്ടയമേളയില്‍ നിന്ന് കെ ഡി എച്ച് വില്ലേജിനെ വീണ്ടും പൂര്‍ണ്ണമായി ഒഴിവാക്കി സര്‍ക്കാര്‍. ആയിരക്കണക്കിന് തൊഴിലാളികളും സാധരണക്കാരും താമസിക്കുന്ന വില്ലേജില്‍ പതിനായിരക്കണക്കിന് പട്ടയ അപേക്ഷകളാണ് കെട്ടികിടക്കുന്നത്. ഭൂമി പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പ്രദേശത്തെ പട്ടയമേളയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ വ്യാപാരികള്‍ പ്രതിഷേധം ശക്തമാക്കി. 

മൂന്നാറിലെ ഭൂമിപ്രശ്നം അനന്തമായി നീളുന്നതാണ് കെ ഡി എച്ച് വില്ലേജില്‍ പട്ടയം നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്തത്. തൊഴിലാളികളും സാധരണക്കാരും അധിവസിക്കുന്ന മേഖലയില്‍ എന്ത് ചെയ്താലും വിവാദങ്ങള്‍ പൊട്ടിപുറപ്പെടുമെന്നതും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു.  പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമാണെന്ന് കാട്ടി മുന്‍ സബ് കളക്ടര്‍ പ്രേംക്യഷ്ണനും മറ്റ് അധികാരികള്‍ക്കും നിരവധി കത്തുകളാണ് ബന്ധപ്പെട്ടവര്‍ സമര്‍പ്പിച്ചത്. 

എന്നാല്‍ കത്തുകള്‍ നല്‍കിയിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലും നടക്കുന്നില്ലെന്ന് മാത്രമല്ല പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുമില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. ഓരോ പട്ടയമേളകളിലും മൂന്നാര്‍ നിവാസികളെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ പട്ടയ വിതരണം യാഥാര്‍ത്യമാക്കുന്നത്. പരിശോധനകള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് പോലും പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യറാകാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടാക്കുകയും ചെയ്യുന്നു. 

സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരി സംഘടകളുടെ ആവശ്യമെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡന്‍റ് സി എച്ച് ജാഫര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നാർ സെക്രട്ടറി രാജുശ്രീലക്ഷ്മി, ട്രഷറർ  ഗണേഷൻ എന്നിവര്‍ പറയുന്നു. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് പട്ടയപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തത് മൂന്നാറിന്‍റെ അടിസ്ഥാന വികസനത്തിന് പോലും കനത്ത തിരിച്ചടിയാണ് ഉണ്ടാവുന്നത്. മറ്റിടങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് നിരവധി പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന മൂന്നാറില്‍ ആധുനീക ശൗചാലയം പോലും നിര്‍മ്മിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശിക ഭരണകൂടം.



from Asianet News https://ift.tt/3EbH8Xe
via IFTTT

​ഗുരുവായൂർ ക്ഷേത്രനടയിൽ മോഹൻലാലിന്റെ കാർ കയറ്റിയ സംഭവം; സുരക്ഷ ജീവനക്കാർക്കെതിരെ നടപടി

തൃശൂർ: ​ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ  ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ​ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്ത് കാരണത്താലാണ് മോഹൻലാലിൻ്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം.

മൂന്ന് സുരക്ഷ ജീവനക്കാരെ  ജോലിയിൽ നിന്ന് മാറ്റി നിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി.അതേസമയം മൂന്നു ഭരണ സമിതി അംഗങ്ങൾ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain # സൗകര്യങ്ങൾ കുറവ്
 



from Asianet News https://ift.tt/3nmdhFu
via IFTTT

ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തമാകും, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്‍റെ  ഫലമായി സംസ്ഥാനത്ത്  ഇന്ന് മഴ ശക്തമാകും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ബുധനാഴ്ച വരെ സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.  

ദില്ലിയിൽ രണ്ട് ദിവസം കൂടി നേരിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ തലസ്ഥാന നഗരത്തിൽ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറിയത് വിമാന സർവ്വീസുകളെ ബാധിച്ചിരുന്നു. നരേളയിൽ പഴയ കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്കേറ്റു. 77 വർഷത്തിന് ശേഷമാണ് ദില്ലിയിൽ സെപ്റ്റംബറിൽ ഇത്രയധികം മഴ ലഭിക്കുന്നത്. ഇന്നലെ വരെ ലഭിച്ചത് 383.4 മിമി മഴയാണ്. ഈ മാസം 17 ,18 തിയ്യതികളിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3C2frxX
via IFTTT

'തല വെട്ടം കണ്ടാല്‍ പറന്ന് കൊത്തും'; നാട്ടുകാര്‍ക്ക് ഭീഷണിയായി പരുന്ത്, ഒടുവില്‍ വലയിലാക്കി

ആലപ്പുഴ: ആളുകളെ പറന്നുചെന്ന് കൊത്തിയിരുന്ന ആക്രമണകാരിയായ പരുന്തിനെ  ഹരിപ്പാട് നിന്ന് പിടികൂടി. ചിങ്ങോലി പന്ത്രണ്ടാം വാർഡിൽ വൈദ്യശാലയ്ക്ക്‌ പടിഞ്ഞാറ്  പേരാത്ത് ഭാഗത്തെ വീടുകളിലെ ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത വിധം ശല്യക്കാരൻ ആയിരുന്ന പരുന്തിനെ ആണ് നാട്ടുകാർ പിടികൂടിയത്. 

വീടിന് പുറത്തിറങ്ങിയാൽ പറന്നുവന്ന് ആക്രമിക്കുന്ന രീതിയായിരുന്നു പരുന്തിന്റേത്. ഇതുമൂലം ഭയന്നാണ് കുട്ടികളടക്കമുള്ളവർ  കഴിഞ്ഞിരുന്നത്. പരുന്തിന്റെ  ആക്രമണത്തിൽ പേരാത്ത് തെക്കതിൽ സരോജിനി മരുമകൾ ജയന്തി, ഹരി ഭവനം അമല, ഗൗരിസിൽ നീതു കൃഷ്ണ എന്നിവർക്ക് പരിക്കേറ്റിരുന്നു. 

പരുന്തിന്റെ  ശല്യം കാരണം ഭീതിയോടെ കഴിഞ്ഞിരുന്ന ജനങ്ങൾ  ഗ്രാമസഭയിൽ വിവരമറിയിക്കുകയും ഗ്രാമപഞ്ചായത്ത് അംഗം ബി അൻസിയ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ സംഘടിച്ച് വല ഉപയോഗിച്ച് പരിക്കേൽക്കാതെ  പിടികൂടുകയായിരുന്നു. ഗ്രാമപഞ്ചായത്തംഗം ബി ആൻസിയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പരുന്തിനെ ഇന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറും.



from Asianet News https://ift.tt/3nqXpBp
via IFTTT

മുതലമടയിൽ കാണാതായ ആദിവാസി യുവാക്കളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം, അന്വേഷണം തമിഴ്നാട്ടിലേക്ക്

പാലക്കാട്: പാലക്കാട് മുതലമട ചപ്പക്കാട്ടില്‍ രണ്ട് ആദിവാസി യുവാക്കളെ കാണാതായ സംഭവത്തിൽ അന്വേഷണം തമിഴനാട്ടിലേക്ക് . തോട്ടത്തിലെ തൊഴിലാളിയായ സ്റ്റീഫന്‍ എന്ന സാമുവല്‍(28), കോളനിയിലെ മുരുകേശന്‍ എന്നിവരെയാണ് കഴിഞ്ഞ മാസം 30ന് കാണാതായത്.
ഇവരുടെ തമിഴ്നാട്ടിലെ ബന്ധങ്ങളില്‍ പൊലീസ് അന്വേഷണം  തുടങ്ങിയിട്ടുണ്ട്.

അന്വേഷണത്തിനായി എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഇരുവരുടെയും ലുക്ക് ഔട്ട് നോട്ടീസ് ഉടന്‍ പുറത്തിറക്കും.

മുതലമട മേഖലയിലെ തോട്ടങ്ങളിലും വനത്തിലും കഴിഞ്ഞ 12 ദിവസമായി തെരച്ചില്‍ നടക്കുന്നുണ്ട്. ഒരു വിവരവും ലഭ്യമാകാത്ത സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുന്നത്

സാമുവലിന്റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ചപ്പക്കാട് പ്രദേശത്താണ് അവസാനമായി ഉപയോഗിച്ചതായി കാണിക്കുന്നത്. പിന്നീട് ഈ ഫോണ് സ്വിച്ച് ഓഫാണ്. ഇതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. സാമുവല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നെങ്കിലും മുരുകേശന്‍ ഫോണ്‍ ഉപയോഗിക്കാറില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain # സൗകര്യങ്ങൾ കുറവ്
 



from Asianet News https://ift.tt/3EcyGGW
via IFTTT

മണ്ണാര്‍ക്കാട് ഹോട്ടലിലെ തീപിടിത്തം; ഹോട്ടലിന് ഫയര്‍ എന്‍ഒസി നല്‍കിയിട്ടില്ല, സുരക്ഷാ സംവിധാനങ്ങളുമില്ല

പാലക്കാട്: മണ്ണാര്‍ക്കാട്‌ ഹോട്ടലിന് തീപ്പിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിനെതിരെ അഗ്നിശമന സേന. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും  ഹോട്ടലിന് ഫയര്‍ എന്‍ഒസി നല്‍കിയിട്ടില്ലെന്നും അഗ്നിശമന സേന വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പാണ് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീപിടിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.  ഹോട്ടല്‍ ഉള്‍പ്പെടുന്നത് ഫയര്‍ എന്‍ഒസി വേണ്ട കെട്ടിടങ്ങളുടെ ഗണത്തില്‍ ആണ്, എന്നാല്‍ ഈ ഹോട്ടലിന് അഗ്നിശമന സേന എന്‍ ഒ സി നല്‍കിയിട്ടില്ല. കെട്ടിടത്തിന് മുകളില്‍ 20000 ലിറ്റര്‍ വരെ സംഭരണശേഷിയുള്ള സിമിന്‍റില്‍ വാര്‍ത്ത ജലസംഭരണി വേണം, എന്നാല്‍ ഹോട്ടലിലുണ്ടായിരുന്നത് സിന്തറ്റിക് ജലസംഭരണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെട്ടിത്തില്‍ ഫയര്‍ ഇന്‍ലെറ്റും ഔട്ട് ലെറ്റും ഇല്ലെന്നും ഭാഗിക പ്രതിരോധ സംവിധാനം മാത്രമെന്നും അഗ്നിശമന സേന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഹില്‍വ്യൂ ടവറിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മസാനി എന്ന റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നത്. തീപിടുത്തം അറിയിച്ചിട്ടും ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകി എന്ന് നഗരസഭാ ചെയര്‍മാനും ഹോട്ടലിന്റെ ഉടമകളിലൊരാളുമായ ഫായിദ ബഷീര്‍ ആരോപിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 



from Asianet News https://ift.tt/3hlj5ew
via IFTTT

കരിപ്പൂർ വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവെന്ന് റിപ്പോർട്ട്;അടിയന്തര സാഹചര്യം നേരിടാൻ വൈദ​ഗ്ധ്യവുമില്ല

ദില്ലി: കരിപ്പൂർ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തതയെന്ന് റിപ്പോർട്ട്. ടേബിൾ ടോപ്പ് റൺവേയിൽ അപായ മുന്നറിയിപ്പുകൾ കുറവാണെന്നും കേന്ദ്ര അന്വേഷണം സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റൺവേയിൽ സെൻട്രൽലൈറ്റുകൾ സ്ഥാപിച്ചിരുന്നില്ല. റൺവേ വികസനം അടിയന്തരമായി നടപ്പാക്കണമെന്നും റിപ്പോർട്ട് പറയുന്നു. 

എയർപോർട്ടിലെ സ്ഥല പരിമിതി രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് ഉള്ളിലേക്ക് കടക്കാൻ തടസമായെന്നും റിപ്പേർട്ടിലുണ്ട്. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് റൺവേയിലേക്ക് എത്താൻ  പുറത്ത് നിന്നുള്ള റോഡിൻ്റെ വിസ്തൃതി കൂട്ടണം. എയർപോർട്ട് മെഡിക്കൽ സംഘത്തെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കണം . മോക്ഡ്രില്ലിൻ്റെ അഭാവം അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ തിരിച്ചടിയായി.തകർന്ന കോക്പിറ്റിൽ നിന്ന് പൈലറ്റുമാരെ പുറത്തെത്തിക്കുന്നതിൽ വലിയ കാലതാമസമുണ്ടായി.  മംഗലാപുരം അപകടത്തിൻ്റെ വെളിച്ചത്തിൽ നിർദേശങ്ങൾ പോലും നടപ്പാക്കിയിട്ടില്ലെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. 

രക്ഷാപ്രവർത്തനം കാര്യക്ഷമമായില്ലെന്നും പരാമർശിക്കുന്ന റിപ്പോർട്ട് അടിയന്തര സാഹചര്യത്തെ നേരിടുന്നതിൽ രക്ഷാദൗത്യ സംഘത്തിന് പരിശീലനം നൽകണമെന്നും നിർദേശിക്കുന്നുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻഫർമേഷൻ ബ്യൂറോ കേന്ദ്ര സർക്കിരിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്

പൈലറ്റിൻ്റെ വീഴ്ചയാണ് കരിപ്പൂർ വിമാന ദുരന്തത്തിനിടയാക്കിയതെന്ന അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണ്. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും റിപ്പോർട്ട് പറയുന്നുണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 



from Asianet News https://ift.tt/3z2tKAP
via IFTTT

ദേശീയപാത ലക്കിടി വളവില്‍ മണ്ണിടിച്ചില്‍; യാത്രക്കാര്‍ ജാഗ്രത പാലിക്കണം

കല്‍പ്പറ്റ: വൈത്തിരി ദേശീയ പാതയില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്ക് സമീപം ലക്കിടി വളവ് വീതികൂട്ടല്‍ പ്രവൃത്തി നടക്കുന്നിടത്ത് മണ്ണിടിഞ്ഞു. ഇടിഞ്ഞ ഭാഗം നികത്തുന്നതിനിടെ മുകളില്‍ നിന്ന് കനത്ത തോതില്‍ മണ്ണും കല്ലും മരങ്ങളും താഴേക്ക് പതിക്കുകയായിരുന്നു. പൊലീസ് എത്തി വാഹനങ്ങളെ നിയന്ത്രിച്ചാണ് കടത്തിവിട്ടിരുന്നത്. 

50 അടിയോളം ഉയരത്തില്‍ നിന്നാണ് മണ്ണും കല്ലും റോഡിലേക്ക് പതിക്കുന്നത്. നിരവധി മരങ്ങള്‍ താഴേക്ക് പതിക്കാന്‍ തക്ക വിധത്തില്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇതുവഴിയുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. വണ്‍വേ ആയിട്ടാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.



from Asianet News https://ift.tt/3C1a960
via IFTTT

എക്‌സൈസ് വാഹനം കൊമ്പില്‍ കോര്‍ത്ത് കാട്ടാന; സംഭവം തോല്‍പ്പെട്ടിയില്‍

കല്‍പ്പറ്റ: തോല്‍പ്പെട്ടിയില്‍ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കാട്ടാന കൊമ്പില്‍ കോര്‍ത്തു. തലനാരിഴക്കാണ്  വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അജയ കുമാര്‍, സി.ഇ.ഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. 

ഇവര്‍ കഴിഞ്ഞ രാത്രി സഞ്ചരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. തിരുനെല്ലി തെറ്റ് റോഡിന്  സമീപത്തായിരുന്നു സംഭവം. മറ്റൊരു വാഹനത്തിന് അരിക് നല്‍കുന്നതിനിടെ വനത്തിനുള്ളില്‍ നിന്ന് പാഞ്ഞടുത്ത ആന വാഹനം ആക്രമിക്കുകയായിരുന്നു. 

മുന്‍ഭാഗത്ത് കൊമ്പ് കുത്തിയിറക്കിയ ആന വാഹനം ഉയര്‍ത്തി മറിച്ചിടാന്‍ ശ്രമിച്ചു. ഉദ്യോഗസ്ഥര്‍ ബഹളം വെച്ചതോടെയാണ് ആന പിന്‍മാറിയത്. ഇതിനിടെ ഡ്രൈവര്‍ മനോധൈര്യം കൈവിടാതെ വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഉദ്യോഗസ്ഥര്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.



from Asianet News https://ift.tt/3Ebxtjq
via IFTTT

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു

മലപ്പുറം: മേലങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കേയാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് പൂർണമായും അഗ്‌നിക്കിരയായി. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബൈക്ക് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മാമ്പറ പെട്രോൾ പമ്പിൽ നിന്ന് ഫയർ എസ്റ്റിൻഗ്വിഷർ എത്തിച്ച് തീ അണക്കുകയായിരുന്നു.



from Asianet News https://ift.tt/3le3oqB
via IFTTT

ആദിവാസികള്‍ക്കും കുട്ടികള്‍ക്കും ഹാന്‍സ് വില്‍ക്കുന്ന യുവാവ് പിടിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസികള്‍ക്കും കുട്ടികള്‍ക്കും  ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോട്ടത്തറ മുക്കില്‍ എം.ബഷീര്‍ (43) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും കടയില്‍ നിന്നുമായി 240 പായ്ക്കറ്റ്  ഹാന്‍സ് കണ്ടെടുത്തു. കോട്ടത്തറ ടൗണില്‍ പലചരക്കു കട നടത്തുകയാണ് പ്രതി. ഇതിന്റെ മറവിലായിരുന്നു ഇയാളുടെ ലഹരിക്കച്ചവടം.

കടയോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു ഹാന്‍സ് പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സേനാംഗങ്ങളും, കമ്പളക്കാട് എസ്.ഐ വി.ടി സനല്‍കുമാറും സംഘവും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് കണ്ടെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 



from Asianet News https://ift.tt/3EafVE3
via IFTTT

അഭിഭാഷകനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഒളിവില്‍ കഴിഞ്ഞത് 20 വര്‍ഷം; ഒടുവില്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലില്‍ 20 വർഷം മുന്‍പ് അഭിഭാഷകനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി ബിജുവാണ് മംഗലാപുരത്തുവച്ച് പ്രത്യേക അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

2001 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പൊറ്റമ്മലില്‍ അഭിഭാഷകനായിരുന്ന ശ്രീധരകുറുപ്പിന്‍റെ വീട്ടില്‍ മോഷണത്തിനായി കയറിയതായിരുന്നു കൊല്ലം കടയ്ക്കല്‍ സ്വദേശിയായ എസ്പി ബിജു. മോഷണത്തിനിടെ അലമാര കുത്തിതുറക്കുന്ന ശബ്ദം കേട്ടുണ‍ർന്ന ശ്രീധരകുറുപ്പിനെയും ഭാര്യയെയും പ്രതി മാരക ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 

ഇരുമ്പുവടികൊണ്ട് തലക്കടിച്ചും കഠാരകൊണ്ട് നെഞ്ചില്‍ കുത്തിയുമാണ് ശ്രീധരകുറുപ്പിനെ പ്രതി കൊലപ്പെടുത്തിയത്. മാരകമായി മുറിവേറ്റ് ഭാര്യ ലക്ഷ്മിദേവി മാസങ്ങളോളം അബാധാവസ്ഥയിലായിരുന്നു. ഇവരുടെ വീട്ടില്‍നിന്നും 18 പവന്‍ സ്വർണവും അരലക്ഷത്തിലധികം രൂപയും പ്രതി മോഷ്ടിച്ചിരുന്നു.

നാടിനെ നടുക്കിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് ബിജുവിനെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് കോടതി ബിജുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടർന്ന് വെറുതെവിട്ടു. തുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

 സിറ്റി പോലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒളിവിലായിരുന്ന പ്രതിക്കായി അന്വേഷണം തുടര്‍ന്നു. തമിഴ്നാട്ടിലും കർണാടകയിലും പ്രതിക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ മംഗലാപുരത്തുണ്ടെന്നറിഞ്ഞത്. തുടർന്ന് സ്ഥലത്ത് ദിവസങ്ങളോളം ക്യാംപ് ചെയ്താണ് ഡെക്ക എന്ന സ്ഥലത്തുനിന്നും അന്വേഷണ സംഘം ബിജുവിനെ പിടികൂടിയത്. പ്രത്യേക അന്വേഷണസംഘത്തിൽ എഎസ്ഐ മാരായ ഇ. മനോജ് കെ.അബ്ദുറഹിമാൻ, മഹീഷ്.കെ.പി. സീനിയർ സി.പി.ഒമാരായ ഷാലു.എം, സിപിഒ മാരായ സുമേഷ് ആറോളി,പി.പി മഹേഷ്, ശ്രീജിത്ത് പടിയാത്ത് എന്നിവരാണു ണ്ടായിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3hI2mCz
via IFTTT

പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: പോക്സോ കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര വെളളിയൂർ സ്വദേശി വേലായുധനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾക്കെതിരെ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പേരാമ്പ്ര പൊലീസ് കേസ്സെടുത്തത്.

പേരാമ്പ്ര വെളളിയൂർ കിളിയായിക്ക് അടുത്താണ് സംഭവം. പത്തുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞദിവസം വേലായുധനെതിരെ കേസ്സെടുത്തിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ചയാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുളള മരത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി,
പെൺകുട്ടിയുടെ വീട്ടിൽ ജോലിക്കായി ചെന്നപ്പോഴായിരുന്നു പീഡന ശ്രമം നടന്നത്. കേസ്സെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന വേലായുധനായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു. ഇയാൾ ഇതിന് മുമ്പും പോക്സോ കേസിൽ പ്രതിയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3A6bo39
via IFTTT

മുംബൈയിൽ അതിക്രൂര ബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു; പ്രതി പിടിയില്‍

മുംബൈ: മുംബൈയിൽ അതിക്രൂര ബലാത്സംഗത്തിനും മര്‍ദ്ദനത്തിനും ഇരയായ യുവതി മരിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിനാക്കയിലെ ഖൈറാനി റോഡരികിൽ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് നിർത്തിയിട്ട ടെമ്പോ വാനില്‍ 32 കാരിയായ യുവതിയെ അവശനിലയിൽ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്  പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവതി രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു.
പരിശോധനയിൽ യുവതി അതിക്രൂരമായ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ദില്ലി പെൺകുട്ടിക്ക് സമാനമായി ഇരുമ്പ് ദണ്ഡ് കൊണ്ട് സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു. പൊലീസെത്തി ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

യുവതി വീണുകിടന്ന സ്ഥലത്ത് ഒരാള്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയായ മോഹന്‍ ചൗഹാൻ എന്ന 45 കാരനെ  അറസ്റ്റ്ചെയ്തു. യുവതിയെ ഇയാൾ മര്‍ദിക്കുന്നതു കണ്ടതായി നാട്ടുകാരിൽ ചിലർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. യുവതിയടെ കണ്ടെത്തിയ ടെമ്പോ വാനിനുള്ളില്‍ രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്. 

സംഭവം മനുഷ്വത്വത്തിന് തന്നെ അപമാനമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു. കുറ്റവാളിക്ക് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കാൻ വിചാരണ ഫാസ്റ്റ്ട്രാക്ക് കോടതിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുംബൈ സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ ഈമാസം 21 വരെ പൊസീസ് കസ്റ്റഡിയിൽ വിട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3Ec1Iqf
via IFTTT

ഗോഡ്സേയുടെ പ്രസംഗം പൊലീസ് വാട്ട്സാപ്പ് ഗ്രൂപ്പിൽ, അബദ്ധം പറ്റിയെന്ന് എസ്ഐ; താക്കീത് നല്‍കി

തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍‌ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് താക്കീത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് എസ് ഐ രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം പോസ്റ്റു ചെയ്തത്. 

മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ വന്നതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടന്നിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്ഐയുടെ വിശദീകരണത്തെ തുടർന്നാണ്  താക്കീത് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3laER5Q
via IFTTT

ടെലിവിഷൻ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു

കൊച്ചി: മലയാള ടെലിവിഷൻ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. ഇന്ന് ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിൽ വച്ചായിരുന്നു അപകടം നടന്നത്.

ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിക്കുക ആയിരുന്നു. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഞായറാഴ്ച നടക്കും.

പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീർ ശരൺ റുസ്തഗി എന്നാണ് പേര്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെൺകുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ പറഞ്ഞിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3Ec1Hmb
via IFTTT

സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം നൂറിൽ താഴെ

റിയാദ്: സൗദിയിൽ കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു. ഇന്ന് പുതിയ രോഗികളുടെ എണ്ണം നൂറിൽ താഴെയായി. ഇന്ന് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത് 83 രോഗികൾ മാത്രമാണ്. 75 പേർ രോഗമുക്തിയും നേടി. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,45,912ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,983ഉം ആയി. ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,617 ആയി. 

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 2,312 രോഗികൾ മാത്രമാണ്. ഇവരിൽ 528 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗ മുക്തിനിരക്ക് 97.99 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 33, മക്ക 13, മദീന 8, കിഴക്കൻ പ്രവിശ്യ 7, അൽ ഖസീം 5, ജീസാൻ 4, അസീർ 4, നജ്‌റാൻ 2, തബൂക്ക് 2, ഹായിൽ 2, അൽ ജൗഫ് 1, വടക്കൻ അതിർത്തി മേഖല 1, അൽ ബാഹ 1. രാജ്യത്ത് കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് 3,91,58,235 ഡോസ് ആയി.



from Asianet News https://ift.tt/3leOXCD
via IFTTT

Friday, September 10, 2021

സെപ്തംബര്‍ 11 ഭീകരാക്രമണം ഇന്ത്യയുടെ വിദേശകാര്യനയം മാറ്റിയത് ഇങ്ങനെയാണ്

ദില്ലി: രണ്ടായിരത്തി ഒന്ന് സപ്തംബർ പതിനൊന്നിന് ശേഷം ലോകം മാറിയപ്പോൾ ഇന്ത്യയുടെ വിദേശകാര്യനയത്തിലും ആഭ്യന്തരസുരക്ഷയിലും കണ്ടത് വൻ മാറ്റങ്ങൾ. ഇന്ത്യ അമേരിക്ക ബന്ധം ശക്തമാകുന്നതിനും ഈ ഭീകരാക്രമണം ഇടയാക്കി. ഇരുപത് കൊല്ലത്തിനിപ്പുറം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിൻമാറ്റം ഇന്ത്യയ്ക്ക് കടുത്ത ആശങ്ക ഉയർത്തുന്നു.

ഇന്ത്യയെ ഞെട്ടിച്ച് കാന്തഹാർ വിമാനറാഞ്ചൽ, ക്രിസ്മസ് തലേന്ന് റാഞ്ചിയ വിമാനത്തിലെ യാത്രക്കാരെ പുതുവർഷ തലേന്ന് മോചിപ്പിച്ചു. ഭീകരത എങ്ങനെ ഇന്ത്യയ്ക്കെതിരായ യുദ്ധമാർഗ്ഗമായെന്ന് തെളിയിച്ച ആ റാഞ്ചൽ കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷമാണ് ബിൽ ക്ളിൻറൺ ഇന്ത്യയിൽ എത്തിയത്. 22 കൊല്ലത്തെ ഇടവേളയ്ക്കു ശേഷം ഒരമേരിക്കൻ പ്രസിഡൻറ് നടത്തിയ ആ സന്ദർശനം ഇന്ത്യ അമേരിക്ക ബന്ധത്തിൽ അനക്കമുണ്ടാക്കി. സപ്തംബർ പതിനൊന്നിന് വേൾഡ് ട്രെയ്ഡ് സെൻറർ തകരുന്ന ഈ ദൃശ്യങ്ങൾ ആ ബന്ധത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് വഴിവച്ചു.

അതുവരെ പാകിസ്ഥാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന അമേരിക്ക ഭീകരവാദത്തിൻറെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് അംഗീകരിച്ചിരുന്നില്ല. എന്നാൽ ജോർജ് ബുഷ് ഇന്ത്യയ്ക്ക് ആണവസാങ്കേതിക സഹകരണത്തിന് പോലും തയ്യാറായി. രഹസ്യാന്വേഷണ രംഗത്ത് ഇന്ത്യ അമേരിക്ക ബന്ധം ദൃഢമായി. രണ്ടായിരത്തി എട്ടിലെ മുംബൈ ഭീകരാക്രമണവും ആ ബന്ധത്തിൽ വഴിത്തിരിവായി. 

ഒസാമ ബിൻ ലാദനെ ഒടുവിൽ അബോട്ടാബാദിൽ കണ്ടെത്തിയത് പാകിസ്ഥാൻ ഭീകരവാദത്തിൻറെ കേന്ദ്രമെന്ന ഇന്ത്യയുടെ വാദങ്ങൾക്ക് രാജ്യാന്തരവേദികളിൽ ശക്തി പകർന്നു. ബരാക്ക് ഒബാമ രണ്ടു തവണ ഇന്ത്യയി എത്തിയതും ഹൗഡി മോദിയും നമസ്തെ ട്രംപുമെല്ലാം രണ്ടായിരത്തി ഒന്നിനു ശേഷമുള്ള മാറിയ ലോകക്രമത്തിൻറെ ഫലങ്ങൾ കൂടിയാണ്.

രണ്ടു പതിറ്റാണ്ടിനിപ്പുറം അഫ്ഗാനിസ്ഥാൻ വീണ്ടും പാകിസ്ഥാൻറെ സ്വാധീന വലയത്തിലാകുന്നു. കശ്മീരിനെ മോചിപ്പിക്കണം എന്ന പ്രസ്താവനയുമായി അൽക്വയ്ദ രംഗത്തു വരുന്നു. ഇന്ത്യയെ കാത്തിരിക്കുന്നതും വെല്ലുവിളിയുടെ നാളുകൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 



from Asianet News https://ift.tt/3k1nZz5
via IFTTT

ഓള്‍ഡ് ട്രഫോര്‍ഡ് നിന്നുകത്തും! രണ്ടാം അവതാരത്തിന് സിആര്‍7; യുണൈറ്റഡ് ഇന്നിറങ്ങുന്നു

ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുളള തിരിച്ചുവരവില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഇന്ന് ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് തുടങ്ങുന്ന മത്സരത്തിൽ ന്യൂകാസില്‍ യുണൈറ്റഡ് ആണ് എതിരാളികള്‍.

അന്താരാഷ്‌ട്ര ഫുട്ബോളിന്റെ ഇടവേളയ്‌ക്ക് ശേഷം ക്ലബ് പോരാട്ടങ്ങൾ പുനരാരംഭിക്കുമ്പോൾ എല്ലാ കണ്ണുകളും ഓൾഡ് ട്രഫോർഡിലേക്ക് നീളുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും തലവര മാറ്റാനാണ് 36-ാം വയസില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാംവരവ്. 

മുന്നേറ്റനിരയിൽ ഏഴാം നമ്പർ കുപ്പായത്തിൽ തിരിച്ചെത്തുന്ന റൊണാൾഡോയ്‌ക്കൊപ്പം ബ്രൂണോ ഫെർണാണ്ടസ്, മേസൺ ഗ്രീൻവുഡ്, ജെയ്ഡൻ സാഞ്ചോ, പോൾ പോഗ്‌ബ എന്നിവ‍ർ കൂടി ചേരുമ്പോൾ ന്യൂകാസിൽ യുണൈറ്റഡിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. 2003 മുതൽ 2009 വരെ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ 292 കളിയിൽ 118 ഗോൾ നേടിയിരുന്നു. യുണൈറ്റഡ് നേടിയത് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പടെ എട്ട് ട്രോഫികൾ. ആ നല്ലകാലത്തേക്ക് റൊണാൾഡോ വീണ്ടും യുണൈറ്റഡിനെ കൂട്ടിക്കൊണ്ട് പോകും എന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധക‍ർ. 

ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അടയ്‌ക്കുന്നതിന്‍റെ തൊട്ടുമുമ്പ് യുവന്റസിൽ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ കൂടുമാറ്റം. പ്രീമിയർ ലീഗിലും ലാ ലീഗയിലും സെരി എയിലും നൂറിലേറെ ഗോൾ നേടിയ ഏക താരമായ റൊണാൾഡോ ഉഗ്രൻ ഫോമോടെയാണ് യുണൈറ്റഡിൽ എത്തുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടസാധ്യത വർധിപ്പിച്ചുവെന്ന് ഫ്രഞ്ച് താരം പോൾ പോഗ്‌ബ പറഞ്ഞു. 'റൊണാൾഡോയുടെ സാന്നിധ്യം യുണൈറ്റ‍ഡ് താരങ്ങൾക്ക് പുത്തൻ ഉണർവ് നൽകും. പ്രീമിയർ ലീഗിൽ ഉൾപ്പടെ കിരീട സാധ്യത വർധിച്ചു. ആധുനിക ഫുട്ബോളിലെ ഇതിഹാസ താരമായ റൊണാൾഡോയ്‌ക്കൊപ്പം കളിക്കാനായി കാത്തിരിക്കുകയാണെന്നും' പോഗ്‌ബ കൂട്ടിച്ചേര്‍ത്തു. 

ആരവത്തോടെ രണ്ടാംവരവ്; റൊണാൾഡോ യുണൈറ്റഡ് ക്യാമ്പില്‍, പരിശീലനം തുടങ്ങി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 



from Asianet News https://ift.tt/3jZfIf5
via IFTTT

മിഠായിതെരുവ് തീപിടുത്തതിൽ ഫയർഫോഴ്സിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന്; ഷോർട്ട് സർക്യൂട്ടെന്ന് വിലയിരുത്തൽ

കോഴിക്കോട്: മിഠായി തെരുവിൽ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തെ കുറിച്ച് അഗ്നിരക്ഷാസേന ഇന്ന് സർക്കാരിന് പ്രാഥമിക റിപ്പോർട്ട് നൽകും. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഫൊറൻസിക് വിഗദ്ധർ നടത്തിയ പരിശോധനയിലും ഇതേ കാരണങ്ങളാണ് കണ്ടെത്തിയത്. 

തീപിടുത്തത്തില്‍ 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിലെ ഇലക്ട്രിക് സംവിധാനങ്ങൾ ഉടന്‍ അഗ്നി രക്ഷാ സേന പരിശോധിക്കും. മിഠായി തെരുവില്‍ തിങ്കളാഴ്ച മുതലാണ് ഫയർ ഓഡിറ്റിംഗ് നടത്തുക.

അപകടങ്ങൾ തുടർക്കഥയാകുന്നു; നടപടികളില്ല

കോഴിക്കോട് നഗരത്തില്‍ തീപിടുത്തങ്ങൾ ആവര്‍ത്തിക്കുമ്പോഴും പരിഹാര നടപടികള്‍ എങ്ങുമെത്തുന്നില്ല അഗ്നിശമന സേന ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കാറുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാറില്ല. മിഠായി തെരുവുള്‍പ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും തീപ്പിടുത്തതിന് സാധ്യത നിലനില്‍ക്കുന്നതായാണ് അഗ്നിശമന സേനയുടെ റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് നല്ലളത്ത് പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീയാണിത്. അനധികൃതമായി പ്രവര്‍ത്തിച്ച ഗോഡൗണിലാണ് തീ പടകര്‍ന്നതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായി. ഗോഡൗണിലെെ മാലിന്യങ്ങള്‍ ഒരു മാസത്തിനകം നീക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദ്ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. 

ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടു പിന്നാലെയാണ് മിഠായി തെരുവിലെ തീപ്പിടുത്തം. മിഠായി തെരുവില്‍ പല കടകളിലും തീപിടിക്കാന്‍ സാധ്യതയുളള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതായി അഗ്നിശമന സേന തയ്യാറാക്കിയ ഫയര്‍ ഓഡിറ്റില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് കോര്‍പറേഷന് സമര്‍പ്പിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. നേരത്തെ മിഠായി തെരുവിലുണ്ടായ വന്‍ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍ തെരുവ് നവീകരിച്ചെങ്കിലും പ്രതിസന്ധി പൂര്‍ണമായി ഒഴി‌ഞ്ഞിട്ടില്ല.

തീപ്പിടുത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഉടന്‍ നടത്താനാണ് അഗ്നിശമന സേനയുടെ തീരുമാനം. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനപ്പുറം മറ്റു നടപടികളിലേക്ക് കടക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല. തദ്ദേശ ഭരണ സ്ഥാപനങ്ങളാകട്ടെ റിപ്പോര്‍ട്ടിന്‍മേല്‍ കാര്യമായ തുടര്‍നടപിടകള്‍ സ്വീകരിക്കാറുമില്ല.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 



from Asianet News https://ift.tt/38YKCOg
via IFTTT

സെപ്തംബര്‍ 11 എന്ന തീയതി മാറ്റിമറിച്ചത് ലോകക്രമത്തിന്റെ ജാതകം.!

രണ്ടു പതിറ്റാണ്ടു മുൻപ് ഇതേ ദിവസം അമേരിക്കൻ ഐക്യനാടുകൾ ആക്രമിക്കപ്പെട്ടപ്പോൾ ആധുനിക ലോകം കണ്ട ഏറ്റവും ഹീനമായ ഒരു ചാവേർ കൂട്ടക്കുരുതി മാത്രമല്ല സംഭവിച്ചത്. പിന്നീട് ഇങ്ങോട്ടുള്ള ലോകക്രമത്തിന്റെ ജാതകം തന്നെ മാറി മറിഞ്ഞു. അതിൽപ്പിന്നെ ഒന്നും പഴയതുപോലെ ആയില്ല.

വെടിക്കോപ്പുകളും വിള്ളലേൽപ്പിക്കുന്ന പുതിയ സംഘർഷ ഭൂമികൾ, കൂടുതൽ കൂടുതൽ പടകുടീരങ്ങൾ , പുതിയ ഭയാശങ്കകൾ , പുതിയ ശത്രുക്കൾ , മരണം പെയ്ത വർഷങ്ങൾ , നിലയ്ക്കാത്ത പലായനങ്ങൾ. സെപ്റ്റംബർ 11 ലോകത്തെ കൂടുതൽ അശാന്തമാക്കി. ലോകവ്യാപാര കേന്ദ്രം നിലംപൊത്തുമ്പോൾ കുഞ്ഞുങ്ങൾ ആയിരുന്നവരാണ് ഇന്നത്തെ അമേരിക്കൻ യുവത്വം. അവരുടെയടക്കം ലോകവീക്ഷണത്തെ , മാനസിക നിലയെ സെപ്റ്റംബർ 11 മാറ്റി. ആഭ്യന്തര യുദ്ധത്തിന് ശേഷം അമേരിക്ക അകമേയുള്ള സംഘർഷങ്ങളിൽ ഇത്രയധികം ഉലഞ്ഞുപോയ
ഒരു കാലം വേറെയില്ല. 

സംശയവും പകയും ഉത്കണ്ഠയും ഭീതിയും കുടിയേറ്റ വിരുദ്ധതയും നിറഞ്ഞ മനോഭാവത്തെ ലോകം പിന്നീട് 9/11 മനോനിലയെന്ന് പേരിട്ടു വിളിച്ചു. സെപ്റ്റംബർ 11 സൃഷ്‌ടിച്ച യുദ്ധം അഫ്‌ഗാനിസ്ഥാനിൽ മാത്രമായിരുന്നില്ല. ശീത യുദ്ധാനന്തരം വീണ്ടും ലോകം രണ്ടായി വിഭജിക്കപ്പെട്ടു , അമേരിക്കയോട് ചേർന്ന് നിൽക്കുന്നവരും അല്ലാത്തവരും. അമേരിക്കയുടെ മാത്രമല്ല ഒട്ടുമിക്ക രാജ്യങ്ങളുടെയും രാഷ്ട്രീയ , സാമ്പത്തിക , പ്രതിരോധ തീരുമാനങ്ങളെ സെപ്റ്റംബർ 11 ഇന്നും സ്വാധീനിക്കുന്നു. 

വലിയ ആഗോള ആയുധ വിപണികൾ തുറന്നു. മധ്യ പൗരസ്ത്യ ദേശങ്ങളിലും തെക്കൻ ഏഷ്യയിലും കൂടുതൽ ആയുധശാലകൾ ഒരുങ്ങി. 2001 ഒക്ടോബറിൽ അഫ്ഘാൻ ആക്രമണം , 2003 മാർച്ചിൽ ഇറാഖ് ആക്രമണം , ലെബനോനിലും ഇസ്രയേലിലും സിറിയയിലും സംഘർഷം മൂർച്ഛിച്ചു. പാകിസ്ഥാൻ കൂടുതൽ അസ്ഥിരമായി. ഇതിലൊക്കെയും സെപ്റ്റംബർ 11 ഒരു ഘടകമായി.

അഫ്ഗാനിൽ മാത്രം ഒന്നരലക്ഷം ജീവനുകൾ പൊലിഞ്ഞു. യമനിൽ തൊണ്ണൂറായിരം , ഇറാഖിൽ മൂന്നു ലക്ഷം , പാകിസ്ഥാനിൽ ആഭ്യന്തര സംഘർഷങ്ങളിൽ അറുപതിനായിരം , അങ്ങനെ കൂടുതൽ ജീവനുകൾ പോളിയനും പുതിയ യുദ്ധമുഖങ്ങൾ തുറക്കാനും സെപ്റ്റംബർ 11 കാരണമായി. സെപ്റ്റംബർ 11 നു ശേഷമുള്ള രണ്ടു പതിറ്റാണ്ട് എന്തെല്ലാം കണ്ടു ! അന്ന് തുടങ്ങിയ എന്തെല്ലാം വിപത്തുകൾ ഇന്നും തുടരുന്നു ! ആദ്യമായും അവസാനമായും സെപ്റ്റംബർ 11 ഓർമിപ്പിക്കുന്നത് ഒരേയൊരു പടം, ഭീകരതയും യുദ്ധവും , അത് ഏതു തരത്തിൽ ഉള്ളതാണെങ്കിലും വേദനയും കണ്ണീരും ദുരന്തവും മാത്രമാണ് അവശേഷിപ്പിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3nsOAr7
via IFTTT

സംസ്കാരത്തിനെടുത്ത മൃതദേഹം പൊലീസ് പിടിച്ചെടുത്തു; മരണത്തിൽ സംശയം

മാവേലിക്കര: തെക്കേക്കരയിൽ സംസ്കരിക്കാനായി എടുക്കുവാൻ തുടങ്ങിയ വയോധികയുടെ മൃതദേഹം പൊലീസ് പിടിച്ചെടുത്തു. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽപരേതനായകൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മ (80) ൻ്റെ മൃതദേഹമാണ് കുറത്തികാട് പൊലീസ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ചിന്നമ്മ മരണമടഞ്ഞത്. 

തുടർന്ന് പഞ്ചായത്ത് അംഗം ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടു. ഇതിനു ശേഷം രാത്രി ഒൻപത് മണിയോടെ സംസ്കാരത്തിനായി എടുക്കാൻ തുടങ്ങവെ കുറത്തികാട് സി.ഐയുടെ നേതൃത്വത്തിലുളള പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൃതദേഹം ഏറ്റെടുക്കുകയുമായിരുന്നു. 

മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക മൃതദേഹ പരിശോധനയിൽ  ചില ചതവ് പാടുകളും മറ്റും കണ്ടെത്തിയത് സംശയം ഉയർത്തുന്നതായും പോസ്റ്റ് മോർട്ടം നടത്തണമെന്നും പൊലീസ് പറയുകയായിരുന്നു. 

മൃതദേഹം ഇടപ്പോണുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു എന്നും പൊലീസ് അറിയിച്ചു. മകനായ സന്തോഷിന്‍റെ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകനും താമസം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3E8ccH5
via IFTTT

9/11 ആക്രമണം: ലോകം നടുങ്ങിയ ഭീകരാക്രമണം നടന്നിട്ട് ഇരുപത് വര്‍ഷങ്ങള്‍

ന്യൂയോര്‍ക്ക്: സെപ്റ്റംബർ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷങ്ങള്‍. അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ ഭീകരാക്രമണം. രണ്ട് പതിറ്റാണ്ടു പൂർത്തിയാകുന്ന ഈ ദിവസം ലോകത്തിന്റെ പല ഭാഗത്തും അനുസ്മരണ പരിപാടികൾ നടക്കും. അമേരിക്കയിലുടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങൾ ഇടിച്ചിറങ്ങിയ വേൾഡ് ട്രേഡ് സെന്ററിലും പെന്റഗണിലും പെൻസിൽവാനിയയിലും കൊല്ലപ്പെട്ടവരുടെ ഉറ്റവർ ഒത്തുചേരും. 

പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും മൂന്ന് ദുരന്ത സ്ഥലങ്ങളും സന്ദർശിക്കും. ഭീകരാക്രമണത്തിന്റെ ഇനിയും വെളിപ്പെടാത്ത ചില രഹസ്യ രേഖകൾ അമേരിക്ക പുറത്തുവിടുന്നു എന്നതും ഈ വാർഷിക ദിനത്തിന്റെ പ്രത്യേകതയാണ്. അഫ്ഗാനിസ്ഥാനെ താലിബാന് വിട്ടുകൊടുത്ത് അമേരിക്ക പിന്മാറിയ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ വാർഷിക ദിനം എന്നതും ശ്രദ്ധേയം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3lcSHoq
via IFTTT

കുഞ്ഞിനെ കൊലപ്പെടുത്തി ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു; കാരണം തേടി പൊലീസ്

പറവൂര്‍: മൂന്നരവയസുകാരന്‍ കുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. പരവൂര്‍ സ്വകാര്യ ബസ്സ്റ്റാന്‍റിന് അടുത്ത് മില്‍സ് റോഡില്‍ വട്ടപ്പറന്പത്ത് വീട്ടില്‍ സുനില്‍, ഭാര്യ കൃഷ്ണേന്തു, മൂന്നരവയസുകാരന്‍ മകന്‍ അരവ് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനിലിന് 38 വയസും, കൃഷ്ണേന്തുവിന് 30 വയസുമാണ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ചതാണ് എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.

വീട്ടിലെ രണ്ട് ഫാനുകളില്‍ കെട്ടിതൂങ്ങി മരിച്ച നിലയിലാണ് സുനിലിന്‍റെയും ഭാര്യയുടെയും മൃതദേഹം കാണപ്പെട്ടത്. ആരവ് കൃഷ്ണ കട്ടിലിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടത്.  അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു സുനില്‍. കൊവിഡ് ആയതോടെ നാട്ടില്‍ എത്തി തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധികളോ, കുടുംബ പ്രശ്നങ്ങളോ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യയുടെ കാരണം തേടുകയാണ് പൊലീസ്. മൂന്നരവയസുകാരന്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കരുവാളിച്ച പാടുണ്ട്. ശനിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/2Xe5SNO
via IFTTT

നിപ ഉറവിടം കണ്ടെത്തണം; വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം

കോഴിക്കോട്: നിപ രോഗ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലിനെ പിടികൂടാന്‍ കെണിയൊരുക്കി വിദഗ്ധ സംഘം. കോഴിക്കോട് കൊടിയത്തൂ‍ർ പഞ്ചായത്തിലെ കുറ്റിയോട്ടുപറമ്പിലാണ് വലവിരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തിയ വിദഗ്ധ സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് കെണിയൊരുക്കിയത്.

അതിനിടെ നിപ സമ്പർക്കത്തിൽപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാകുന്നത് വലിയ ആശ്വാസമാണ് സംസ്ഥാനത്തിന് നല്‍കുന്നത്. രോഗം ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട 88 പേരുടെ ഫലമാണ് ഇതുവരെ നെഗറ്റീവായത്. പൂനെ വൈറോളജി ലാബിലേക്കയച്ച രണ്ട് പേരുടെ ഫലം കൂടി വൈകാതെയെത്തും.

ചാത്തമംഗലത്ത് വീടുകൾ കേന്ദ്രീകരിച്ചുളള സർവ്വേയിൽ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ലെന്നതും ആശ്വാസമേകുന്നു. എങ്കിലും ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കൊവിഡ്, നിപ സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിലുൾപ്പെടെ പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.



from Asianet News https://ift.tt/2XeHX0K
via IFTTT

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി; ആശുപത്രി വളപ്പില്‍ സംഘര്‍ഷം

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വീണ്ടും വീഴ്ച. ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ കഴിഞ്ഞ രാത്രി സംഘര്‍ഷമുണ്ടായി. കായംകുളം കൃഷ്ണപുരം തെക്കതില്‍ രമണന്‍റെ മൃതദേഹമാണ് ചേര്‍ത്തല സ്വദേശി കുമാരന്‍റെ ബന്ധുക്കള്‍ക്ക് നല്‍കിയത്.

ഇരുവരും കൊവിഡ് ചികില്‍സയിലായിരുന്നു. വൈകീട്ട് ഏഴരയോടെ ചേര്‍ത്തലയിലേക്ക് കൊണ്ടുപോയ മൃതദേഹം കുമാരന്‍റെയല്ലെന്ന് അറിഞ്ഞതോടെ തിരിച്ചെത്തിക്കുകയായിരുന്നു. നാല് ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമണന്‍ (70) വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മരിച്ചത്. മൃതദേഹം വിട്ടുനല്‍കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതിനിടെയാണ് മാറിയ മൃതദേഹം കുമാരന്‍റെ ബന്ധുക്കള്‍ തിരിച്ചെത്തിച്ചത്. ഇരു മൃതദേഹങ്ങളും പിന്നീട് വിട്ടുകൊടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3hnwXF8
via IFTTT

പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണം; കേരളം സുപ്രീം കോടതിയിൽ

ദില്ലി: പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ഓൺലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. ഇന്റർനെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്തതും മൂലം പല കുട്ടികളും പരീക്ഷയിൽ നിന്ന് പുറത്താകുമെന്നാണ് വാദം. 

മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ല. വീടുകളിൽ ഇരുന്ന് കുട്ടികൾ എഴുതിയ മോഡൽ പരീക്ഷ മാനനണ്ഡമാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. കേരളത്തിൽ സാങ്കേതിക സർവ്വകലാശാലയിലെ ബിടെക് പരീക്ഷക്ക് സുപ്രീംകോടതി അനുമതി നൽകിയിരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. 

പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ളസ് വൺ പരീക്ഷ അത് കൊണ്ട് തന്നെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. 

പ്ലസ് വൺ പരീക്ഷക്ക് എതിരെയുള്ള ഹർജികൾ തള്ളണം, ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. കേസ് 13ന് സുപ്രീംകോടതി പരിഗണിക്കും. 

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമർശിച്ചിരുന്നു.



from Asianet News https://ift.tt/3BYZxEI
via IFTTT

തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന് അന്തിമ അംഗീകാരം നൽകും

തിരുവനന്തപുരം: സിപിഐ തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് ഇന്ന് സംസ്ഥാന കൗൺസിൽ യോഗം അന്തിമ അംഗീകാരം നൽകും. പറവൂർ മൂവാറ്റുപുഴ തോൽവികളിൽ ശക്തമായ വിമർശനം ചർച്ചയിൽ ഉയർന്നിരുന്നു. രണ്ടിടത്തും പാർട്ടി അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ജനയുഗം പത്രത്തെ പരസ്യമായി വിമർശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരായ നടപടിയും യോഗം ചർച്ച ചെയ്യും.

കൗൺസിലിന് ശേഷം കാനം രാജേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഏക്സിക്യൂട്ടീവില്‍ സിപിഐ ജനറൽ സെക്രട്ടറി ഡി രാജക്കെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ആനി രാജയെ ന്യായികരിച്ചതിരെയാണ് വിമർശനം. ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു.

എന്നിട്ടും ആനി രാജയെ ന്യായീകരിച്ചതിലാണ് വിമർശനം. സംസ്ഥാന പൊലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്‍റെ വീഴ്ചകൾ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 



from Asianet News https://ift.tt/3z1yEhq
via IFTTT

8 ലക്ഷത്തിന്‍റെ ദിര്‍ഹം, 5 ലക്ഷം തന്നാല്‍ മതിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായി ഓട്ടോ ഡ്രൈവര്‍

കാസര്‍കോട്: കാസര്‍കോട് കാടങ്കോട് ദിര്‍ഹം മാറാനെന്ന പേരില്‍ എത്തിയ സംഘം അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവറായ പി ഹനീഫയ്ക്കാണ് പണം നഷ്ടമായത്. സംഭവത്തില്‍ ഇതര സംസ്ഥാനക്കാരായ രണ്ട് പേർ പൊലീസ് പിടിയിലായി. ഓട്ടോറിക്ഷ ഡ്രൈവറായ ഹനീഫയെ ആദ്യം ഇതര സംസ്ഥാനക്കാരായ രണ്ടു പേര്‍ വന്ന് പരിചയപ്പെടുകയായിരുന്നു. കയ്യിലുളള ദിര്‍ഹം മാറ്റിക്കിട്ടാന്‍ പിന്നീട് സഹായം തേടി.

എട്ട് ലക്ഷത്തി‍ന് തുല്യമായ ദിര്‍ഹം തരാമെന്നും അഞ്ച് ലക്ഷം രൂപ തിരിച്ച് തന്നാല്‍ മതിയെന്നുമായിരുന്നു വാഗ്ദാനം. കയ്യില്‍ അത്രയും കാശില്ലാതിരുന്ന ഹനീഫ, ഭാര്യയുടെ സ്വര്‍ണ്ണം അടക്കമുള്ളവ വില്‍പ്പന നടത്തി അഞ്ച് ലക്ഷം ഒപ്പിച്ചു. തൃക്കരിപ്പൂരില്‍ പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഹനീഫ ഭാര്യയോടൊപ്പം എത്തിയപ്പോള്‍ അഞ്ച് ലക്ഷം രൂപ വാങ്ങിയ സംഘം തുണിയില്‍ പൊതിഞ്ഞ എട്ട് ലക്ഷം രൂപയ്ക്ക് സമാനമായ ദിര്‍ഹം കൈമാറുകയും ചെയ്തു. തുറന്ന് നോക്കിയപ്പോള്‍ ദിര്‍ഹമല്ല, കടലാസുകള്‍ മുറിച്ചെടുത്ത് അടുക്കി വച്ച കെട്ടുകള്‍ മാത്രമായിരുന്നു ഉള്ളത്.

ചന്ദേര പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്. ജാര്‍ഖണ്ഡ് സ്വദേശി ഫാറൂഖ് ശൈഖ് , വെസ്റ്റ് ബംഗാൾ സ്വദേശി ജുവൽ അലി എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഹനീഫയില്‍ നിന്ന് തട്ടിയെടുത്ത പണത്തില്‍ മൂന്നര ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ബാക്കിയുള്ള കാശ് എവിടെ എന്നത് സംബന്ധിച്ച് മൂന്നാമൻ പിടിയിലാക്കുന്നതോടെ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. വര്‍ഷങ്ങളായി പയ്യന്നൂര്‍ പെരുമ്പയിലെ വാടക വീട് കേന്ദ്രീകരിച്ചുള്ള വ്യാപാരം മറയാക്കി തട്ടിപ്പ് നടത്തുന്ന സംഘമാണിതെന്നാണ് വിവരം. സമാന രീതിയിലുള്ള തട്ടിപ്പുകളില്‍ കണ്ണൂര്‍, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളില്‍ ഈ സംഘത്തില്‍പ്പെട്ടവര്‍ക്കെതിരെ കേസുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.



from Asianet News https://ift.tt/3E6Yapm
via IFTTT

കോഴിക്കോട് കൂട്ട ബലാത്സംഗം; ലോഡ്ജ് നടത്തിപ്പുകാര്‍ക്കെതിരെയും അന്വേഷണം, പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍

കോഴിക്കോട്: കോഴിക്കോട് യുവതി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ പിടിയിലാകാനുള്ള പ്രതികൾക്കായി തെരച്ചില്‍ ഊർജിതമാക്കി പൊലീസ്. അത്തോളി സ്വദേശികളായ രണ്ട് പേരാണ് ഇനി പിടിയിലാകാനുള്ളത്. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് ഇന്ന് ലഭിക്കും. പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളില്‍ നിന്നടക്കം പരാതി ഉയർന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

സംസ്ഥാനത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണ് കോഴിക്കോട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം. കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. ഇനി പിടിയിലാകാനുള്ള രണ്ട് പേര്‍ക്കായാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

നടന്നത് ക്രൂര പീഡനമെന്ന് എസിപി കെ സുദർശൻ ഏഷ്യാനെറ്റ് ന്യുസിനോട് വ്യക്തമാക്കി. അജ്നാസ് യുവതിയെ ടിക്ടോക്ക് വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ഇവരെ കാറിലാണ് ഫ്ലാറ്റിലെത്തിച്ചത്. പിന്നീട് നാല് പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ സുദർശൻ പറഞ്ഞു. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.



from Asianet News https://ift.tt/3nrZLQR
via IFTTT

ലോകത്തേക്കാൾ വേഗത്തിൽ ഇന്ത്യയില്‍ വാക്സിനേഷന്‍ നടക്കുന്നു; പ്രധാനമന്ത്രി സാഹചര്യങ്ങള്‍ വിലയിരുത്തി

ദില്ലി: രാജ്യം നേരിടുന്ന കൊവിഡ്  പ്രതിസന്ധി വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ലോകത്തേക്കാള്‍ വേഗത്തില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് നടത്തുന്നതായി യോഗം വിലയിരുത്തി. വെള്ളിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ ഉന്നത ഉദ്യോസ്ഥര്‍ പങ്കെടുത്തു.    

മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍ പരിഗണിക്കുമ്പോൾ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് വൈറസിന്‍റെ ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി പഠനങ്ങള്‍ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനിതക വ്യതിയാനം നിരീക്ഷിക്കുന്നതിനായി രാജ്യത്ത് 28 ലാബുകള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. 
 
കൊവിഡ് ചികിത്സ മെച്ചപ്പെടുത്തുന്നതിന് ഐസൊലേഷൻ കിടക്കകൾ, ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് വെന്റിലേറ്ററുകൾ കൂടുതല്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍  പ്രധാനമന്ത്രിയെ അറിയിച്ചു.  വരും മാസങ്ങളിൽ കൂടുതല്‍  ഐസിയു കിടക്കകളും ഓക്സിജൻ കിടക്കകളും സജ്ജമാക്കും.  ഓക്സിജൻ ലഭ്യത വര്‍ദ്ധിപ്പിക്ക ണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ ആവർത്തിച്ച് ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രാജ്യം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വേഗത്തിൽ കൊവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നടത്തുന്നുണ്ട്. ഓഗസ്റ്റ്- സെപ്തംബര്‍ കാലയളവില്‍ 180 മില്ല്യണ്‍ ഡോസ് വാക്സിന്‍ രാജ്യത്തൊട്ടാകെ നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഒരു ദിവസം ശരാശരി 68 ലക്ഷം കൊവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കപ്പെടുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട  കണക്ക് വ്യക്തമാക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 



from Asianet News https://ift.tt/3A1vnjB
via IFTTT

ടാ,എടാ,എടീ വിളികൾ വിലക്കി ഡിജിപിയുടെ സർക്കുലർ: നടപടി ഹൈക്കോടതി നിർദേശപ്രകാരം

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ  പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസ് മേധാവി അനിൽ കാന്ത്. ഇത് സംബന്ധിച്ച സർക്കുലർ ഡിജിപി പുറത്തിറക്കി. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുരുത്. 

പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട്  പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. പൊതുജനങ്ങളോട് പൊലിസ് സഭ്യമായി പെരുമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഡിജിപി പ്രത്യേക സർക്കുലർ പുറത്തിറക്കിയത്. 



from Asianet News https://ift.tt/2YGln1j
via IFTTT

യുഎഇയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ജോലി സ്ഥലത്തുവെച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി അപ്പുക്കുട്ടന്‍ (57) ആണ് മരിച്ചത്. ജോലി സ്ഥലത്ത് സാധനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ക്ക് ലിഫ്‍റ്റ് ഇടിച്ചുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ 27 വര്‍ഷമായി ഫോര്‍ക്ക് ലിഫ്‍റ്റ് ഓപ്പറേറ്ററായി ജോലി ചെയ്‍തുവരികയായിരുന്നു മരണപ്പെട്ട അപ്പുക്കുട്ടന്‍.



from Asianet News https://ift.tt/3E4jhZt
via IFTTT

സ്‌കൂള്‍ തുറന്നാല്‍ കുട്ടികളില്‍ കൊവിഡ് ബാധ വ്യാപകമാകുമെന്ന് ഡോക്ടറുടെ കുറിപ്പ്

കൊവിഡ് 19 മഹാമാരിയുടെ ഭീഷണയില്‍ നിന്ന് നാം ഇപ്പോഴും മുക്തരായിട്ടില്ല. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുകയും വാക്‌സിനേഷന്‍ മന്ദഗതിയില്‍ മാത്രം മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രതയോടെ വേണം നാം തുടരാന്‍. 

ഇതിനിടെ കേരളത്തില്‍ സ്‌കൂള്‍ തുറക്കാന്‍ സാധ്യതയെന്ന വാര്‍ത്തകളും സജീവമാകുന്നുണ്ട്. ക്കാര്യം പരിഗണനയിലെന്ന് ഇന്ന് വിദ്യാഭ്യാസമന്ത്രിയും അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് സുരക്ഷിതമായിരിക്കുമോയെന്ന ആശങ്ക മാതാപിതാക്കളിലും അധ്യാപകരിലും ആരോഗ്യപ്രവര്‍ത്തകരിലുമെല്ലാമുണ്ട്. 

കുട്ടികള്‍ക്ക് ഇതുവരെയും വാക്‌സിനേഷന്‍ ലഭ്യമായിട്ടില്ലെന്നത് ഈ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഈ വിഷയത്തില്‍ ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ.പ്രൊഫസര്‍ ഡോ. ടിഎസ് അനീഷ്. 

നിലവില്‍ സ്‌കൂള്‍ തുറന്നാല്‍ കുട്ടികളിലെ കൊവിഡ് നിരക്ക് വര്‍ധിക്കുമെന്നും ഇത് മുതിര്‍ന്നവര്‍ക്കിടയിലെ കൊവിഡ് വ്യാപനവും വര്‍ധിപ്പിക്കുമെന്നുമാണ് ഡോ.ടിഎസ് അനീഷ് അഭിപ്രായപ്പെടുന്നത്. ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് ഡോക്ടര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. 

കുറിപ്പ് പൂര്‍ണമായി വായിക്കാം...

സ്‌കൂള്‍ തുറക്കുന്നതിനെപ്പറ്റി ചിന്തിച്ച് തുടങ്ങണം എന്നതിന് തര്‍ക്കമില്ല .... പക്ഷേ ....

കേരളത്തില്‍ സിറോ പ്രിവലന്‍സ് കുറവാണ്. ഉള്ളതിന്റെ തന്നെ നല്ലൊരു ശതമാനം വാക്‌സിന്‍ കാരണം ഉണ്ടായതാകാനാണ് സാധ്യത. അണുബാധ വ്യാപകമായ ഇടങ്ങളില്‍ അറിഞ്ഞോ അറിയാതെയോ കുട്ടികളിലും വൈറസ് ബാധയെത്തും. അവരിലും സിറോ പ്രിവലന്‍സ് കൂടുതലായിരിക്കും. 

ഇന്ത്യയില്‍ പൊതുവേ കുട്ടികളില്‍ അന്‍പത് ശതമാനത്തോളം സീറോ പ്രിവലന്‍സ് ഉണ്ടെന്ന് ICMR സര്‍വ്വേ കാണിക്കുന്നു. അണുബാധ കുറവും വാക്‌സിനേഷന്‍ കൂടുതലും നടന്ന കേരളത്തില്‍ മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ സീറോ പ്രിവലന്‍സിലുള്ള അന്തരം കൂടുതലായിരിക്കും, 25% എത്തിയാല്‍ ഭാഗ്യം. കാരണം അമ്മക്ക് വരുന്ന അണുബാധ കുട്ടിക്കും കിട്ടുമെങ്കിലും അമ്മ എടുത്ത വാക്‌സിന്‍ കുട്ടിയില്‍ സീറോ കണ്‍വേര്‍ഷന്‍ ഉണ്ടാക്കില്ല. അത് കൊണ്ട് തന്നെ സ്‌കൂള്‍ തുറക്കുമ്പോള്‍ നമ്മുടെ കുട്ടികളില്‍ ഉണ്ടാകുന്ന അണുബാധയുടെ നിരക്ക് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതലായിരിക്കും. ചിലപ്പോള്‍ പതിന്മടങ്ങ് ആയേക്കാം. 

MIS-C പോലെയുള്ള സങ്കീര്‍ണ്ണതകളുടെ നിരക്കും കൂടുതലായിരിക്കും. കുട്ടികളില്‍ തുടങ്ങുന്ന അണുബാധ, മറ്റ് സംസ്ഥാനങ്ങളുടെ ഇരട്ടി വൃദ്ധരുള്ള, വളരെ കൂടുതല്‍ കോമോര്‍ബിഡിറ്റിയുള്ള പൊതു സമൂഹത്തിലേക്കാണ് വ്യാപിക്കാന്‍ പോകുന്നത്. 

ഇന്നത്തെ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ രൂപപ്പെടുന്ന ക്ലസ്റ്ററുകള്‍ ഡെല്‍റ്റയുടേതായിരിക്കും. ഡെല്‍റ്റക്കെതിരെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിച്ചു കഴിഞ്ഞ ഉത്തരേന്ത്യന്‍ സമൂഹത്തില്‍ ഒരു പക്ഷേ സ്‌കൂളില്‍ തുടങ്ങുന്ന അണുബാധ പൊതു സമൂഹത്തില്‍ പടരാനുള്ള സാധ്യത കമ്മിയായിരിക്കും. എന്നാല്‍ വാക്‌സിന്‍ ഉപയോഗിച്ച് ഡെല്‍റ്റയെ പ്രതിരോധിക്കുന്ന നമ്മുടെ നാട്ടില്‍ വലിയ അളവിലുള്ള ബ്രേക്ക് ത്രൂവും അല്ലാതെയുമുള്ള രോഗാണുബാധകള്‍ക്ക് സ്‌കൂള്‍ തുറക്കല്‍ കാരണമാകാം. ഇനിയും വാക്‌സിന്‍ എടുക്കാത്ത ആളുകളെ ഇത് ഗുരുതരമായി ബാധിച്ചേക്കാം.

അതിനാല്‍ സ്‌കൂളുകള്‍ സമയമെടുത്ത് ആലോചിച്ച് മാത്രമേ തുറക്കാവൂ എന്ന അഭിപ്രായം പങ്കുവയ്ക്കട്ടെ . പൊതു സമൂഹത്തില്‍ അണുബാധ കുറഞ്ഞതിന് ശേഷം, ടീച്ചര്‍മാരെയും രക്ഷിതാക്കളെയും മറ്റ് മുതിര്‍ന്നവരെയും കഴിയുന്നത്ര ആളുകളെ വാക്‌സിന്‍ ഉപയോഗിച്ച് സംരക്ഷിച്ചതിന് ശേഷം മാത്രം...

കുട്ടികളിലുള്ള വാക്‌സിന്‍ ലഭ്യമായതിന് ശേഷം സ്‌കൂള്‍ തുറന്നാല്‍ മതി എന്ന് അഭിപ്രായം ഇല്ലെങ്കിലും സുരക്ഷിതമായ വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക് മുതിര്‍ന്ന കുട്ടികള്‍ക്കെങ്കിലും അത് നല്‍കണം എന്ന അഭിപ്രായവും കൂടി രേഖപ്പെടുത്തുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഒരു കുട്ടിക്ക് MIS-C ഉണ്ടാകാനുള്ള സാധ്യതയെക്കാള്‍ കുറഞ്ഞ മറ്റ് സാധ്യതകള്‍ പ്രതിരോധിക്കുന്നതിനായി ഇപ്പോള്‍ത്തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്. മാത്രമല്ല ഡെല്‍റ്റയുടെ സാഹചര്യത്തില്‍, കുട്ടികള്‍ കൂടി സംരക്ഷിതരായാല്‍ മാത്രമേ സമൂഹത്തിലെ രോഗാണുബാധ ഒരളവിലും കുറക്കാന്‍ കഴിയുകയുള്ളൂ. 

കേരള ജനസംഖ്യയുടെ 25 % പതിനെട്ട് വയസില്‍ താഴെയുള്ളവരാണ്. സുരക്ഷിതമായ വാക്‌സിന്‍ എന്ന് എടുത്ത് പറയട്ടെ. ദീര്‍ഘകാല ഗവേഷണം അതും സുരക്ഷ മുന്‍ നിര്‍ത്തിയുള്ളത്, അല്ലാതെ എമര്‍ജന്‍സി അപ്രൂവല്‍ ആയിരിക്കരുത് കുട്ടികളുടെ വാക്‌സിന്‍ ഏത് എന്ന് തീരുമാനിക്കുന്നതിന് അവലംബം.ഇതെല്ലാം മുന്‍ നിര്‍ത്തി ഒരു പഠനം നടത്തുന്നത് നന്നാവും...

 

 

Also Read:- കൊവിഡിനിടെ കുട്ടികളില്‍ 'മിസ്‌ക്', കേരളത്തില്‍ നാല് മരണം; നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3lccKmH
via IFTTT

തീറ്റ കൊടുക്കുന്നതിനിടെ ആന ആക്രമിച്ചു, പാപ്പാന് ദാരുണാന്ത്യം

ഹരിപ്പാട്: ആലപ്പുഴയില്‍ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദന്‍ എന്ന ആനയുടെ രണ്ടാം പാപ്പാൻ പാലാ കിടങ്ങൂർ ചൂണ്ടമലയിൽ തങ്കപ്പന്റെ മകൻ ജയ്മോൻ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആണ് സംഭവം. ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയ്ക്ക് ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് പാപ്പാനെ ആക്രമിച്ചത്.

തീറ്റയുമായി ജയ്മോൻ ആനക്ക് സമീപത്തെത്തിയപ്പോൾ തുമ്പിക്കൈ കൊണ്ടു ചുറ്റി പിടിക്കുകയായിരുന്നു.  തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജയ്മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3C0A1Pr
via IFTTT

ക്രൂരത തുടർന്ന് താലിബാൻ: അഫ്ഗാൻ വൈസ് പ്രസിഡൻ്റിൻ്റെ സഹോദരനെ വധിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇടക്കാല സർക്കാരുണ്ടാക്കിയതിന് പിന്നാലെ പ്രതികാര നടപടികൾ ശക്തമാക്കി താലിബാൻ. അഫ്ഗാനിസ്ഥാൻ്റെ മുൻ വൈസ് പ്രസിഡൻ്റ് അമറുള്ള സലേയുടെ മൂത്ത ജേഷ്ഠൻ റൂഹുള്ള സലേയെ താലിബാൻ വധിച്ചു. റൂഹുള്ള സലേയുടെ കുടുംബത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

പഞ്ച്ശീർ കേന്ദ്രീകരിച്ച് കഴിഞ്ഞ ആഴ്ച വരെ താലിബാനെ പ്രതിരോധിച്ചത് അമറുള്ള സലേയും അഹമ്മദ് മസൂദ്ദും അടങ്ങിയ പ്രതിരോധ സേനയായിരുന്നു. റൂഹുള്ള സലേയെ വധിച്ചത് കൂടാതെ അദ്ദേഹത്തിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാനും താലിബാൻ തയ്യാറായില്ലെന്നാണ് വിവരം. 

ഇപ്പോഴും കനത്ത പോരാട്ടം നടക്കുന്ന പഞ്ച്ശീറിൽ നിന്നും റൂഹുള്ള സലേയും കുടുംബവും മറ്റൊരിടത്തേക്ക് പാലായനം ചെയ്യുന്നതിനിടെ ഇവരെ താലിബാൻ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. റൂഹുള്ള സലേയുടെ മൃതദേഹം സംസ്കാരിക്കാനായി വിട്ടു തരില്ലെന്ന് താലിബാൻ പറഞ്ഞതായി ഇയാളുടെ അനന്തരവൻ റൌഹുള്ള സലേയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

പഞ്ച്ഷീർ തലസ്ഥാനം താലിബാൻ പിടിച്ചെടുത്തതോടെ പ്രതിരോധസേനയെ നയിച്ചിരുന്ന അമറുള്ള സലേയും അഹമ്മദ് മൌസൂദും താജികിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായി വാർത്തകളുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. പഞ്ച്ഷീർ തലസ്ഥാനം താലിബാൻ പിടിച്ചെടുത്തെങ്കിലും പ്രതിരോധ സേന ഇപ്പോഴും ഇവിടെ പോരാട്ടം തുടരുന്നതായാണ് സൂചന. 
 

 



from Asianet News https://ift.tt/3A404o7
via IFTTT

ഒമാനില്‍ മൂന്ന് കെട്ടിടങ്ങളില്‍ നിന്ന് മോഷണം പോയത് 66 എ.സികള്‍; പ്രവാസി ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങളില്‍ നിന്ന് 66 എ.സി യൂണിറ്റുകള്‍ മോഷ്‍ടിക്കുകയും നാശനഷ്‍ടങ്ങളുണ്ടാക്കുകയും ചെയ്‍ത സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. അല്‍ അസൈബ ഏരിയയിലായിരുന്നു സംഭവം. മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് പിടികൂടിയ ഏഴ് പേരില്‍ ഒരാള്‍ പ്രവാസിയാണ്. അല്‍ അസൈബയിലെ മൂന്ന് ഹൌസിങ് യൂണിറ്റുകളില്‍ നിന്നാണ് 66 എ.സികള്‍ സംഘം മോഷ്‍ടിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍ അറിയിച്ചു.



from Asianet News https://ift.tt/3yVyKqY
via IFTTT

സിലബസ് വിവാദം: സംഘപരിവാർ ശക്തികളെ പ്രീണിപ്പിക്കാനുള്ള നഗ്നമായ ശ്രമമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: കണ്ണൂർ സര്‍വകലാശാലയുടെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പിജി സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറിന്‍റെയും സവർക്കറുടെയും ലേഖനങ്ങള്‍ ഉൾപ്പെടുത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാജ്യത്തെ ജനങ്ങളുടെ ഐക്യം തകർക്കുകയും വർഗീയ ചേരിതിരിവിലേക്ക് നയിക്കുകയും ചെയ്യുന്ന ഇത്തരം തീവ്രഹിന്ദുത്വ പഠന സിലബസ്, അക്കാദമിക്ക്‌ പ്രവർത്തനങ്ങളുടെ ഭാഗമായി കാണാനാകില്ല.

മറിച്ച് സംഘപരിവാർ ശക്തികളെ പ്രീണിപ്പിക്കാനുള്ള നഗ്നമായ ശ്രമം തന്നെയാണ്. 'എല്ലാ വിഷയവും എല്ലാവരും പഠിക്കട്ടെ' എന്ന ചിന്താഗതിയുമായി ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളവർ ഭാവിയിൽ ഗാന്ധി ഘാതകനായ ഗോഡ്സെയുടെ ചിന്താഗതികളും പഠിപ്പിക്കാൻ തയ്യാറാകുമെന്നതിൽ സംശയമില്ല. മഹാത്മാഗാന്ധിയെയും നെഹ്റുവിനെയും തമസ്കരിക്കാനും മഹത്തായ സ്വാതന്ത്ര്യസമര ചരിത്രത്തെ വികലമായി ചിത്രീകരിക്കാനും ഗോഡ്സെയെ മഹത്വവൽക്കരിക്കാനും ശ്രമിക്കുന്ന വർഗ്ഗീയ വിഘടന ശക്തികൾക്ക് കരുത്തു പകരാനും മാത്രമേ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഇത്തരം നടപടികൾ വഴിയൊരുക്കുകയുള്ളു.

ഒറ്റ നോട്ടത്തിൽ തന്നെ തികഞ്ഞ അക്കാദമിക് അനൗചിത്യവും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമായ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ തലതിരിഞ്ഞ ഈ നടപടി ഉടനടി പിൻവലിക്കുകയാണ് വേണ്ടത്. ഇതിനെല്ലാം ഉത്തരവാദികളായവരുടെ പേരിൽ നടപടി സ്വീകരിക്കുകയും വേണമെന്നും സുധീരന്‍ പറഞ്ഞു. അതേസമയം, ഗാന്ധി ഘാതകരുടെ ആത്മീയ, രാഷ്ട്രീയ ആചാര്യന്‍മാര്‍ക്ക് സിലബസില്‍ ഇടം നല്‍കിയ സര്‍വകലാശാല നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. കേരളീയ പൊതുസമൂഹത്തിലേക്ക് സര്‍വകലാശാലയിലൂടെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിന്‍റെയും സിപിഎം നേതൃത്വത്തിന്‍റെയും ഒത്താശയുണ്ടോയെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, എംഎ പൊളിറ്റിക്സ് ആന്റ് ഗവേണൻസ് കോഴ്സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ കാവിവത്കരണമെന്ന വാദത്തെ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ തള്ളി. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോൾ ചില പോരായ്മകൾ സിലബസിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം പുസ്തകങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി വേണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ സിലബസ് പരിശോധിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയമിച്ചെന്ന് വിസി പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.



from Asianet News https://ift.tt/3yYYliz
via IFTTT

Thursday, September 9, 2021

വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്ലീല വീഡിയോയും സന്ദേശങ്ങളും; പ്രതിയെ തേടി സൈബര്‍സെല്‍

സുല്‍ത്താന്‍ബത്തേരി: നൂല്‍പ്പുഴ ചീരാലില്‍ വീട്ടമ്മമാരുടെ ഫോണിലേക്ക് അശ്ലീല വാട്‌സ് ആപ് സന്ദേശങ്ങള്‍ ലഭിക്കുന്നതായുള്ള പരാതിയില്‍ പ്രതിയെ തേടി സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. കേസ് സൈബര്‍ സെല്ലിന് കൈമാറിയതായി നൂല്‍പ്പുഴ സ്റ്റേഷന്‍ അധികൃതരും അറിയിച്ചു. ചീരാല്‍, താഴത്തൂര്‍, നമ്പ്യാര്‍കുന്ന് പ്രദേശങ്ങളിലുള്ള വീട്ടമ്മമാരുടെ ഫോണുകളിലേക്കാണ് ഒരേ നമ്പറില്‍ നിന്ന് സന്ദേശമെത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് കാരണം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് പോലും മൊബൈല്‍ ഫോണ്‍ നല്‍കാനാവുന്നില്ലെന്നും പരാതിക്കാര്‍ പൊലീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രാഥമിക അന്വേഷണത്തില്‍ താഴത്തൂരിലെ ഒരു വ്യക്തിയുടെ നമ്പരിലെടുത്ത വാട്‌സാപ്പില്‍ നിന്നാണ് സ്ത്രീകള്‍ക്ക് അശ്ലീല വീഡിയോകളും മെസേജുകളുമെത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഫോണില്‍ വാട്‌സ് ആപില്ല. ഈ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ വാട്സ് ആപ് തയ്യാറാക്കിയതായാണ് വിവരം. രണ്ടാഴ്ചയായി വീട്ടമ്മമാര്‍ക്ക് ഫോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രതിയെ പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3BYYQLK
via IFTTT

നിപയിൽ കൂടുതൽ ആശ്വാസം; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ചാത്തമംഗലത്ത് റിപ്പോർട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊർജ്ജിതമാക്കി. മൃഗ സംരക്ഷണ വകുപ്പിനൊപ്പം പൂനൈ എൻ ഐ വി യിൽ നിന്നുളള വിദഗ്ധ സംഘവും പരിശോധനകൾക്കുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക. തുടർച്ചയായ നാലാം ദിവസവും പരിശോധന ഫലം നെഗറ്റീവായതോടെ നിപ ഭീതി അകലുകയാണെങ്കിലും ജില്ലയില്‍ ജാഗ്രത തുടരുകയാണ്. ചാത്തമംഗലത്ത് വീടുകൾ കേന്ദ്രീകരിച്ചുളള സർവ്വേയിൽ ഇതുവരെ അസ്വാഭാവിക മരണം കണ്ടെത്താനായിട്ടില്ലെന്നതും ആശ്വാസമേകുന്നു. എങ്കിലും ചാത്തമംഗലത്തും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്.

Also Read: നിപ: കോഴിക്കോട് ജാഗ്രത തുടരുന്നു; രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതം, വവ്വാലുകളെ നിരീക്ഷിക്കും



from Asianet News https://ift.tt/3nkhBVO
via IFTTT

മാഞ്ചസ്റ്റര്‍ പരീക്ഷ ഇന്ന് മുതല്‍; പരമ്പര നേടി ചരിത്രം കുറിക്കാന്‍ കോലിപ്പട; മാറ്റത്തിനൊരുങ്ങി ടീമുകള്‍

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം. മാ‌ഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നരയ്‌ക്കാണ് കളി തുടങ്ങുക. ടീമിലെ എല്ലാവരുടേയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് വിരാട് കോലിയും സംഘവും. അഞ്ചാം ടെസ്റ്റ് സമനിലയിലായാലും 2-1ന് മുന്നിലുള്ള ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

മാഞ്ചസ്റ്ററിൽ തോൽവി ഒഴിവാക്കിയാൽ ഓസ്‌ട്രേലിയക്ക് പിന്നാലെ ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകനാവാൻ വിരാട് കോലിക്ക് കഴിയും. സപ്പോർട്ടിംഗ് സ്റ്റാഫിലെ ഒരാൾ കൂടി കൊവിഡ് ബാധിതനായതിനാൽ ആശങ്കയിലാണ് ഇന്ത്യൻ ക്യാമ്പ്. എങ്കിലും മത്സരം ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കുറവാണ്. പരമ്പരയിൽ ആദ്യമായി ആർ അശ്വിൻ ടീമിലെത്തിയേക്കും. രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും പരിക്കിൽ നിന്ന് മുക്തരായില്ലെങ്കിൽ മായങ്ക് അഗർവാളിനും അക്‌സർ പട്ടേലിനും അവസരം കിട്ടും. 

രഹാനെ മാറും?

പാടെ നിറംമങ്ങിയ അജിങ്ക്യ രഹാനെയ്‌ക്ക് പകരം ഹനുമ വിഹാരിയും പരിഗണയിലുണ്ട്. ജസ്പ്രീത് ബുമ്രക്ക് വിശ്രമം നൽകും. മുഹമ്മദ് ഷമി തിരിച്ചെത്തുമ്പോൾ മുഹമ്മദ് സിറാജിന് പുറത്തിരിക്കേണ്ടിവരും. 

നായകൻ ജോ റൂട്ടിന്റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്ന ഇംഗ്ലണ്ട് നിരയിലും മാറ്റം ഉറപ്പ്. ജോസ് ബട്‍ലർ വിക്കറ്റ് കീപ്പറായി തിരിച്ചെത്തുമ്പോൾ ജോണി ബെയ്ർസ്റ്റോ, ഒലി പോപ്പ് എന്നിവരിലൊരാൾ പുറത്താവും. മോയീൻ അലിക്കൊപ്പം ഇടംകൈയൻ സ്‌പിന്നർ ജാക്ക് ലീച്ചും ടീമിലെത്തുമെന്നാണ് സൂചന. മാ‍ർക് വുഡ് തിരിച്ചെത്തുന്നത് പേസ് നിരയ്‌ക്ക് കരുത്താവും. പേസിനൊപ്പം സ്‌പിന്നിനെയും തുണയ്‌ക്കുന്നതാണ് മാഞ്ചസ്റ്ററിലെ വിക്കറ്റ്. 

മാഞ്ചസ്റ്റര്‍ ടെസ്റ്റ്: കളിക്കാരുടെ കൊവിഡ് പരിശോധനാഫലം വന്നു; ഇന്ത്യന്‍ ടീമിന് ആശ്വാസവാര്‍ത്ത

റൊണാള്‍ഡോയും കോലിയും മാഞ്ചസ്റ്ററില്‍, ഒരു നഗരത്തില്‍ രണ്ട് 'GOAT'കളെന്നെ് യുണൈറ്റഡ്

ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു, വെള്ളിത്തിരയിലെ ദാദ ആരാകുമെന്നത് സസ്പെന്‍സ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/39a3udv
via IFTTT

വിസ്മയ കേസിൽ കുറ്റപത്രം ഇന്ന്; കിരണിനെതിരെ ആത്മഹത്യാപ്രേരണ അടക്കം 9 വകുപ്പുകൾ, ഡിജിറ്റൽ തെളിവുകൾ ഹാജരാക്കും

കൊല്ലം: വിസ്മയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം നൽകുന്നത്. വിസ്മയയുടെ ഭർത്താവും മോട്ടോർ വാഹന വകുപ്പ് മുൻ ജീവനക്കാരനുമായ കിരൺകുമാർ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍ കുറ്റപത്രത്തിൽ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. നൂറ്റിരണ്ട് പേരാണ് സാക്ഷി പട്ടികയിൽ ഉള്ളത്. ശാസ്താം കോട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

വിസ്മയയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കിരൺകുമാർ ഇപ്പോഴും ജയിലിൽ തുടരുകയാണ്. പ്രതിയായ ഭർത്താവ് കിരൺകുമാർ ജാമ്യത്തിൽ ഇറങ്ങുന്ന തടയാനാണാണ് 90 നാൾ തികയുംമുമ്പ് കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. കുറ്റപത്രം സമർപ്പിക്കപ്പെട്ടാല്‍ കേസിലെ വിചാരണ കഴിയുംവരെ കിരൺകുമാർ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത മങ്ങും. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തിൽ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Also Read: വിസ്മയ കേസിൽ കുറ്റപത്രം ഈ മാസം 10ന്; വാട്സ്ആപ്പ് സന്ദേശങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ നിർണായകം

നാല്‍പ്പതിലധികം സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന. വിസ്മയയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക. മോബൈല്‍ഫോണുകള്‍ ഉള്‍പ്പടെ 20 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കും. സ്ത്രീധന പീഡനവും, സ്ത്രീ പീഡനവും ഉൾപ്പടെ ഏഴ് വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരൺകുമാര്‍ മാത്രമാണ് കേസ്സിലെ ഏകപ്രതി. കിരൺകുമാറിന്‍റെ ബന്ധുക്കൾക്കെതിരെയും വിസ്മയയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. എങ്കിലും തൽക്കാലം മറ്റൊരെയും പ്രതി ചേർക്കേണ്ടത് ഇല്ലെന്നാണ് പൊലീസ് തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3lh1w0y
via IFTTT

മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് ഭേദമാകുമെന്ന് വാഗ്ദാനം, 'യുപി മോഡല്‍' ചികിത്സ; യുവാവ് അറസ്റ്റില്‍

ഉപ്പള: കൊവിഡ് രോഗം മൂന്ന് ദിവസത്തിനുള്ളില്‍ ഭേദമാക്കി നല്‍കാമെന്ന് പറഞ്ഞ് വ്യാജ ചികിത്സ നല്‍കിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സയാണെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ച യുപി ചന്തോളി പീതാംപുര സ്വദേശി വിനീത് പ്രസാദിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പള മണിമുണ്ടയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു ഇയാളുടെ ചികിത്സ. മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് ഭേദമാകുമെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചായിരുന്നു ചികിത്സ.

നിരവധിയാളുകള്‍ ഇയാളില്‍ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ട്. ഇയാള്‍ മരുന്നെന്ന പേരില്‍ വില്‍പന നടത്തിയ മസാലക്കൂട്ട് പൊലീസ് പിടിച്ചെടുത്തു. ഓഗസ്റ്റ് 15നാണ് ഇയാള്‍ കാസര്‍കോട് എത്തിയത്. പിന്നീട് യുപി മോഡല്‍ എന്ന പേരില്‍ ചികിത്സ ആരംഭിക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നെന്നും മേല്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിന് നടപടി നേരിട്ടെന്നും പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/2XarNp6
via IFTTT

നിപ: കോഴിക്കോട് ജാഗ്രത തുടരുന്നു; രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതം, വവ്വാലുകളെ നിരീക്ഷിക്കും

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് റിപ്പോർട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്താനുളള പരിശോധന ഊർജ്ജിതമാക്കി. മൃഗ സംരക്ഷണ വകുപ്പിനൊപ്പം പൂനൈ എൻ ഐ വി യിൽ നിന്നുളള വിദഗ്ധ സംഘവും പരിശോധനകൾക്കുണ്ട്. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക. രോഗം ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 274 പേരുണ്ട്. ഇവരിൽ ഏഴ് പേർ കൂടി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ പരിശോധിച്ച 68 പേർക്ക് രോഗബാധയില്ലെന്ന് വ്യക്തമായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3E0BtTI
via IFTTT

പാലക്കാട് മണ്ണാർക്കാട് ലോഡ്ജിൽ തീപ്പിടുത്തം; സ്ത്രീയടക്കം രണ്ട് പേർ മരിച്ചു

പാലക്കാട്: മണ്ണാർക്കാട് നെല്ലിപുഴയിൽ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് മരണം. നാല് നിലകളുള്ള ഹോട്ടൽ ഹിൽവ്യൂവിലാണ് തീപ്പിടുത്തമുണ്ടായത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നത്.

പുലർച്ചെ മൂന്നേകാലോടെയാണ് തീ പിടുത്തമുണ്ടായത്. അപകടത്തില്‍ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ ഇരുവരും കുടുങ്ങിയിരുന്നു. ഇരുവരെയും ഫയർ ഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരെയും തിരിച്ചറിഞ്ഞില്ല. അഗ്നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/2X7X7UV
via IFTTT

725.6 ഗ്രാം തൂക്കത്തില്‍ കണ്ണന് കനകകിരീടം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രവിപിള്ളയുടെ വഴിപാട്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണന് തലയില്‍ ചാര്‍ത്താന്‍ 725.6 ഗ്രാം തൂക്കമുള്ള സ്വര്‍ണകിരീടം വഴിപാട് നല്‍കി വ്യവസായി രവിപിള്ള. 14.45 കാരറ്റില്‍, മരതകക്കല്ല് പതിച്ച കിരീടത്തിന് 40 ലക്ഷത്തിലേറെയാണ് വില. മലബാര്‍ ഗോള്‍ഡാണ് കിരീടത്തിന്റെ നിര്‍മാതാക്കള്‍. കഴിഞ്ഞ ദിവസം രവിപിള്ള, ഭാര്യ ഗീത, മകന്‍ ഗണേഷ് എന്നിവര്‍ കിരീടം സോപാനത്ത് സമര്‍പ്പിച്ചു. മേല്‍ശാന്തി ശങ്കരനാരായണ പ്രമോദ് കിരീടം ഏറ്റുവാങ്ങി വിഗ്രഹത്തിന്റെ തലയില്‍ ചാര്‍ത്തി.

7.75 ഇഞ്ച് ഉയരവും 5.75 ഇഞ്ച് വ്യാസവുമുള്ള കിരീടത്തിന് മുകളില്‍ മയില്‍പ്പീലി കൊത്തിവെച്ചിട്ടുണ്ട്. മലബാര്‍ ഗോള്‍ഡിന്റെല ഹൈദരാബാദിലുള്ള ഫാക്ടറിയിലാണ് നിര്‍മാണം നടന്നത്. വിഗ്രഹങ്ങള്‍ക്ക് ആടയാഭരണം നിര്‍മിക്കുന്ന ശില്‍പി പാകുന്നം രാമന്‍കുട്ടിയാണ് കിരീടം നിര്‍മിച്ചത്. പൂര്‍ണമായി കൈകൊണ്ടായിരുന്നു നിര്‍മാണം. യന്ത്രങ്ങള്‍ ഉപയോഗിച്ചില്ല. 40 ദവസമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/38Vm3BU
via IFTTT

പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക രഞ്‍ജിനി ജോസ്

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് രഞ്‍ജിനി ജോസ്. ഇപോള്‍ ഇൻസ്റ്റാഗ്രാമിലും സജീവമായി ഇടപെടാറുണ്ട് രഞ്‍ജിനി ജോസ്. രഞ്‍ജിനി ഹരിദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ തന്റെ പുതിയൊരു ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് രഞ്‍ജിനി ഹരിദാസ്.
 

മേലേവാര്യത്തെ മാലാഖ കുട്ടികളെന്ന ചിത്രത്തില്‍ ഗാനമാലപിച്ചാണ് രഞ്‍ജിനി ജോസ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
 

രണ്ടായിരത്തില്‍ ഗായിക ചിത്രയ്‍ക്ക് ഒപ്പം ഗാനമാലപിച്ചായിരുന്നു മലയാള സിനിമയില്‍ രഞ്‍ജിനി ജോസിന്റെ തുടക്കം.
 

രഞ്‍ജിനി ജോസ് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ഒട്ടേറെ മികവുറ്റ ഗാനങ്ങള്‍ ആലപിക്കുകയും ആരാധകരുടെ പ്രിയങ്കരിയായി മാറുകയും ചെയ്‍തു.

സാമൂഹ്യമാധ്യമത്തില്‍ അടുത്ത കാലത്ത് സജീവമായി ഇടപെടുകയും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കുകയും ചെയ്യുന്ന ഒരു ഗായിക കൂടിയാണ് രഞ്‍ജിനി ജോസ്.

വേറിട്ട രൂപത്തിലും ഭാവത്തിലുമുള്ള ഫോട്ടോഷൂട്ടുകളുമായി രഞ്‍ജിനി ജോസ് എത്തുകയും അത് ഹിറ്റായി മാറുകയും ചെയ്യാറുണ്ട്.

ഇത്തവണയും ഗായിക രഞ്‍ജിനി ജോസ് പങ്കുവെച്ച ഫോട്ടോഷൂട്ടുകള്‍ അത്തരത്തില്‍ വേറിട്ട് നില്‍ക്കുകയും ഹിറ്റായി മാറുകയും ചെയ്യുകയാണ്.

രഞ്‍ജിനി ജോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഡേയ്‍സി ഡേവിഡ് ആണ്. അടുത്തകാലത്ത് നിരവധി സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ട് പകര്‍ത്തിയ ആളാണ് ഡേയ്‍സി ഡേവിഡ്.

ചലച്ചിത്ര ഗായികയെന്ന നിലയില്‍ മാത്രമല്ല അഭിനേതാവായും രഞ്‍ജിനി ജോസ് മലയാളത്തിലെ ഹിറ്റുകളുടെ ഭാഗമായി മാറിയിട്ടുണ്ട്.

റെഡ് ചില്ലീസ്, ദ്രോണ  2010 തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ രഞ്‍ജിനി ജോസ് അഭിനയിക്കുകയും മികവ് കാട്ടുകയും ചെയ്‍തിട്ടുണ്ട്.
 



from Asianet News https://ift.tt/3hkdN2R
via IFTTT

ഒരു കിലോയിലേറെ ഹാഷിഷുമായി രണ്ട് യുവതികൾ കൊല്ലത്ത് അറസ്റ്റിൽ

പുനലൂർ: ഒരു കിലോയിലേറെ ഹാഷിഷുമായി രണ്ട് യുവതികൾ കൊല്ലം പുനലൂരിൽ അറസ്റ്റിലായി. ആന്ധ്രപ്രദേശ് സ്വദേശികളാണ് അറസ്റ്റിലായ യുവതികൾ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിനികളായ എൽസാകുമാരി, പങ്കി ഈശ്വരിയമ്മ എന്നിവരെയാണ് പുനലൂരിൽ നിന്നും എക്സൈസ് സംഘം ഹാശീഷ് ഓയിലുമായി പിടികൂടിയത്. 1.2 കിലോഗ്രാം ഹാഷിഷ് യുവതികളിൽ നിന്ന് പിടിച്ചെടുത്തു.

പുനലൂർ എക്സൈസ് സിഐ. സുദേവന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പുനലൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് യുവതികൾക്ക് വേണ്ടി തിരച്ചിൽ നടത്തിയത്. പുനലൂർ കാര്യാറ റോഡിലെ റെയിൽവേ അടിപ്പാത നിന്നുമാണ് യുവതികളെ പിടികൂടിയത്. 

സ്ത്രീകളെ ഉപയോഗിച്ച് കേരളത്തിലേക്ക് ഹാശിഷ് ഓയിൽ കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ആയിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് പറഞ്ഞു. കേസെടുക്കുന്നതിനായി അറസ്റ്റിലായ യുവതികളെയും ഹാശീഷ് ഓയിലും അഞ്ചൽ എക്സൈസ് റേഞ്ചിന് കൈമാറി.



from Asianet News https://ift.tt/3hgL5jo
via IFTTT

ചാരായം വാറ്റ് ഒറ്റുകൊടുത്തെന്ന് ആരോപിച്ച് ആദിവാസി യുവാവിന് നേരെ ആക്രമണം

പത്തനംതിട്ട: ആദിവാസി യുവാവിന് നേരെ ആക്രമണം. വനത്തിനുള്ളിൽ ചാരായം വാറ്റുന്ന സംഘത്തെ എക്സൈസിന് ഒറ്റുകൊടുത്തെന്നെന്ന് ആരോപിച്ചാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ അജയനെ ആക്രമിച്ചത്. പൊലീസ് കേസെടുത്തിട്ടും പ്രതികളെ പിടികൂടുന്നില്ലെന്നും അജയൻ പറയുന്നു

റാന്നി പെരുനാട് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയായ അജയനെ തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകും വഴിയാണ് മൂന്നംഗ സംഘം വഴിയിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചത്. ആക്രമണത്തിൽ അജയന്റെ വലത് കാല് ഒടിഞ്ഞു. കാടിനുള്ളിൽ ചാരായം വാറ്റി വിൽക്കുന്ന സംഘമാണ് മർദ്ദിച്ചതെന്നാണ് അജയൻ പൊലീസിൽ നൽകിയ പരാതി

പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത ശേഷം ആക്രമിച്ചവർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ആദിവാസി അക്രമ നിരേധന നിയമംപ്രകാരം കേസെടുക്കേണ്ട വകുപ്പിൽ നടപടികൾ വൈകുന്നതിനെതിരെ ജില്ലാകളക്ടർക്കും എസ്പിക്കും പരാതി നൽകി.



from Asianet News https://ift.tt/3tGnaiB
via IFTTT

ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ

കൊല്ലം: ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ഷഹാറാണ് പൊലീസ് പിടിയിലായത്. കൊല്ലം തട്ടാമല അഞ്ചുകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയ പ്രതിയാണ് മണിക്കുറുകൾക്കകം ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

ബുധനാഴ്ച രാത്രി പത്തരയോടെ നാല് കാണിക്ക വഞ്ചികൾ കുത്തിതുറന്നത്. ക്ഷേത്രവളപ്പിൽ തന്നെ താമസിക്കുന്ന പൂജാരിയാണ് അസമയത്ത് ഒരാൾ വഞ്ചിക്ക് സമീപം നിൽക്കുന്നതായി കാണ്ടത്. തുടർന്ന് ശാന്തി നാട്ടുകാരേയും ക്ഷേത്രം ഭാരവാഹികളെയും വിളിച്ചുവരുത്തി. ആളുകൾ എത്തുന്നത് മനസ്സിലാക്കിയ മോഷ്ടാവ് പുറത്തേക്ക് ഓടി രക്ഷപെട്ടു

ഉടനടി സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ശേഷം പ്രദേശമാകെ വളഞ്ഞ് അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ നാവായിക്കുളം സ്വദേശി ഷഹാർനിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കാവൽപ്പുരയിലുള്ള ഒരു ആക്രി കടയിൽ പകൽ സമയം ജോലിക്കാരനായി നിൽക്കുന്ന പ്രതി രാത്രിയിലാണ് മോഷണത്തിനായി ഇറങ്ങുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ക്ഷേത്ര മോഷണങ്ങളിൽ ഇയാൾക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു.



from Asianet News https://ift.tt/2YJoy8z
via IFTTT

പാലക്കാട് നഗരത്തിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു

പാലക്കാട്: നഗരത്തിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവര്‍ന്നു. പാലക്കാട് പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിന്‍റെ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചതായാണ് പരാതി.

പറക്കുന്നത്തെ വ്യാപാരി മുഹമ്മദ് ബഷീറും കുടുംബവും കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിലേക്ക് യാത്ര പോയിരുന്നു. ഇന്ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണാഭരണങ്ങളും മുപ്പതിനായിരം രൂപയും മോഷണം പോയതായാണ് പരാതി. രണ്ടുനില വീടിന്‍റെ മുകൾനിലയിലെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. താഴത്തെ നിലയിലെ അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. വീടിന് സമീപം ഇരുന്പുകട നടത്തുകയാണ് മുഹമ്മദ് ബഷീർ. പരാതിയെ തുടർന്ന് പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. അഞ്ചു ദിവസമായി വീട്ടിൽ ആരും ഇല്ലാത്തതിനാൽ മോഷണം എന്ന് നടന്നുവെന്നത് സംബന്ധിച്ച് വ്യക്തതയായില്ല.



from Asianet News https://ift.tt/3hiGddF
via IFTTT

പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സാ വീഴ്ച; ഒന്നരവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ, മുഖ്യമന്ത്രിക്ക് പരാതി

കൊല്ലം: ഒന്നര വയസുകാരന്റെ വാക്സിനേഷൻ കുത്തിവയ്പ്പിൽ പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ ഗുരുതര അലംഭാവം വരുത്തിയെന്ന് പരാതി. കൊല്ലം തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർക്കെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടയിൽ എടുക്കേണ്ടിയിരുന്ന കുത്തിവയ്പ് കാൽമുട്ടിൽ നൽകിയതിനെ തുടർന്ന് ആരോഗ്യ നില മോശമായ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

കണ്ണനല്ലൂർ സ്വദേശി ഷഫീക്കിന്റെ ഒന്നര വയസുകാരൻ മകൻ മുഹമ്മദ് ഹംദാനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അശ്രദ്ധയുടെ ഇരയായത്. ഈ മാസം ഒന്നാം തീയതിയാണ് ഡിപിഡി ബൂസ്റ്റർ വാക്സിൻ എടുക്കാൻ കുഞ്ഞിനെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. സാധാരണ ഈ വാക്സിൻ കുത്തിവെക്കാറുള്ളത് കുഞ്ഞുങ്ങളുടെ തുടയിൽ ആണ്. എന്നാൽ വാക്സിനേഷൻ ചുമതലയുണ്ടായിരുന്ന നഴ്സ് കുഞ്ഞിനെ കാൽമുട്ടിൽ വാക്സിൻ കുത്തിവയ്ക്കുക ആയിരുന്നു എന്ന് പിതാവ് പറയുന്നു.

കാൽമുട്ടിൽ കടുത്ത നീരുവീക്കം ഉണ്ടായതിനെ തുടർന്ന് കുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിൻറെ ആരോഗ്യനില മോശമായതിനു ശേഷവും പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാർ ഇടപെടലുകൾ ഒന്നും നടത്തിയില്ലെന്നും പരാതിയുണ്ട്. ആരോഗ്യമന്ത്രിക്ക് പുറമേ പൊലീസിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. നിയമപരമായി മുന്നോട്ട് പോകാനാണ് കുടുംബത്തിൻറെ തീരുമാനം.



from Asianet News https://ift.tt/3nicpl7
via IFTTT

ഇടുക്കിയിലുണ്ട് ഒരു ചൂടൻ സിറ്റി; എങ്ങനെയാണ് ഈ പേര് വന്നതെന്ന് അറിയാമോ?

ഇടുക്കി: കേരളത്തിലെ ചില സ്ഥലങ്ങളുടെ പേരുകൾ കൗതുകം ജനിപ്പിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ​ഗ്രാമപ്രദേശങ്ങളിലെ സ്ഥലങ്ങൾ. അത്തരത്തിൽ ഉള്ള ഒരു സ്ഥലത്തിന്റെ പേരാണ് ചൂടൻസിറ്റി. പേര് കേൾക്കുമ്പോൽ തന്നെ മനസ്സിലാകും, ഈ പേരിന് പിന്നിലൊരു കഥയുണ്ടായിരിക്കുമെന്ന്. വളരെ വർഷങ്ങൾക്കു മുമ്പ് ഇവിടെ വാറ്റ് സജീവമായിരുന്നു. ചൂടൻ സാധനം തപ്പിയുള്ള ആളുകളുടെ വരവാണത്രേ ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വരാൻ കാരണം. ചൂടു സാധനം കിട്ടിയവർ കൂടുതൽ ചൂടാകാൻ തുടങ്ങിയതോടെ നാട്ടിലും പ്രശ്നങ്ങളുണ്ടായി. അങ്ങനെ മൊത്തത്തിൽ ചൂടായ സ്ഥലത്തിന് ചൂടൻ സിറ്റി (പുന്നയാർ) യെന്ന് പേരും വന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. 

കഞ്ഞിക്കുഴി- വണ്ണപ്പുറം റോഡിൽ പഴയരിക്കണ്ടതിന് തൊട്ടുമുമ്പ് വട്ടോംപാറയിൽ നിന്ന് തിരിഞ്ഞ് പോയാൽ പുന്നയാർ വെള്ളച്ചാട്ടം. അവിടെ നിന്ന് ചൂടൻ സിറ്റിയിലേക്ക് പോകാം. ഇടുക്കി ജില്ലയിൽ ഒത്തിരി സിറ്റിയുണ്ടെങ്കിലും പേരിൽ ഈ സിറ്റി വേറിട്ടു നിൽക്കുന്നു. കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചൂടൻ സിറ്റി എന്ന പേര് വൈറലായിക്കൊണ്ടിരിക്കുകയാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 



from Asianet News https://ift.tt/2YJ2cEc
via IFTTT

ദുബൈയില്‍ ലൈസന്‍സില്ലാതെ കാറോടിച്ച കുട്ടികള്‍ പിടിയില്‍

ദുബൈ: ലൈസന്‍സില്ലാതെ രക്ഷിതാക്കളുടെ കാറോടിച്ച നാല് കുട്ടികള്‍ പിടിയിലായി. ദുബൈയിലെ ഹത്തയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവര്‍മാര്‍ പിടിയിലായത്. നിയമലംഘകരായ ഡ്രൈവര്‍മാരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നടത്തിയ ഊര്‍ജിത പരിശോധനയിലാണ് ഇവരെ പിടികൂടിയതെന്ന് ഹത്ത പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ മുബ്‍റ അല്‍ ഖുത്ത്‍ബി പറഞ്ഞു.

13നും 16 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് തുടര്‍ നടപടി സ്വീകരിക്കാന്‍ ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയെന്ന് ദുബൈ പൊലീസ് അറിയിച്ചു. കുട്ടികളുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധവേണമെന്നും ലൈസന്‍സില്ലാതെ വാഹനം ഓടിക്കാന്‍ അവരെ അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന റേസിങ് പോലുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കുട്ടികള്‍ക്ക് അവബോധം നല്‍കണം. രക്ഷിതാക്കളുടെ പിന്തുണയില്ലാതെ നിയമപാലകര്‍ക്ക് മാത്രം ഇത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ കഴിയില്ലെന്നും പൊലീസ് അറിയിച്ചു. യുഎഇയിലെ ഫെഡറല്‍ നിയമം അനുസരിച്ച്, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നയാളിന് 50,000 ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.



from Asianet News https://ift.tt/3ld2PNE
via IFTTT

പാലാ ബിഷപ്പിനെ പിന്തുണച്ച മണ്ഡലം കമ്മിറ്റിയെ തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: നാർക്കോടിക്സ് ജിഹാദെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയെ ചൊല്ലി യൂത്ത് കോൺഗ്രസിൽ വിവാദം. ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്ത് വന്ന മണ്ഡലം കമ്മിറ്റിയുടെ നിലപാടിനെ പേരെടുത്ത് പറയാതെ തള്ളിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. സംഘടനയുടെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് പാലാ മണ്ഡലം കമ്മിറ്റിയുടെ വിവാദ നിലപാടിനെതിരായ വിശദീകരണം വന്നിരിക്കുന്നത്.

'ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിർക്കും,' - എന്നാണ് ഫെയ്സ്ബുക് പേജിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നത്.

ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞത്. വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം. പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചാരണങ്ങളെ ചെറുക്കും. സിപിഎമ്മും ബിജെപിയും ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പ്രസ്താവന പാലാ മണ്‌ഡലം കമ്മിറ്റിയുടെ വികാരമാണെന്നും പാലാ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തോമസ് ആർ വി ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാർക്കോട്ടിക്സ് ജിഹാദ് വിഷയത്തിൽ അന്വേഷണം നടത്തിയില്ലെങ്കിൽ ഇത്തരം പ്രചരണങ്ങൾ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



from Asianet News https://ift.tt/3hgt0lw
via IFTTT

കെഎസ്ആർടിസി ജീവനക്കാരെ പിരിച്ചുവിടേണ്ടി വരും, പകുതി ശമ്പളത്തിൽ ദീർഘകാല അവധിയും പരിഗണിക്കണം: എംഡി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കി ദീര്‍ഘകാല അവധി നല്‍കുന്ന കാര്യം പരിഗണിക്കണം. നയപരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. സാമ്പത്തിക അച്ചടക്കം കെഎസ്ആര്‍ടിസിക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി നിലവിൽ  പരിതാപകരമാണ്. ശമ്പളം നൽകാൻ ഉൾപ്പടെ മാസം 100 കോടിയോളം രൂപയാണ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നത്.  4800 ബസുകൾ പ്രതിദിനം സർവ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 3300ൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ചെലവിന് ആനുപാതികമായുള്ള വരുമാനം കണ്ടെത്താനാകുന്നില്ല. വരുമാനത്തിന്‍റെ ഭൂരിഭാഗവും ഇന്ധനച്ചലവിന് നീക്കിവെക്കേണ്ടി വരുന്നു.

ജൂലൈയിൽ വരുമാനം 51.04 കോടിയാണ്. ഡീസൽ ചിലവ് 43.70 കോടി. ആഗസ്റ്റിൽ വരുമാനം 75.71 കോടി, ഡീസൽ ചിലവ് 53.33 കോടി രൂപയുമാണ്. വളരെയധികം ജീവനക്കാർ അധികമായി നിൽക്കുന്നുണ്ട്.  ഈ സാഹചര്യത്തിൽ അധികമുള്ള സ്റ്റാഫിനെ പിരിച്ചുവിടണം. അല്ലെങ്കിൽ  50 ശതമാനം ശമ്പളം കൊടുത്ത് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ദീർഘകാല അവധി നൽകാമെന്ന നിർദ്ദേശം സർക്കാരിന് മുന്നിൽ വെയ്ക്കും. നയപരമായ ഈ വിഷയം സർക്കാർ തലത്തിൽ തീരുമാനിക്കുന്ന പക്ഷം അത് അനുസരിച്ച് മുന്നോട്ട് പോകും. 

ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്ന് അംഗീകൃത ട്രേഡ് യൂണിയിനുകളുമായി നടത്തിയ ചർച്ചയിൽ സിഎംഡി അറിയിച്ചു. കെഎസ്ആർടിസി നിലവിൽ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും പുതിയതായി സർവ്വീസ് ആരംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. ഉച്ച സമയത്ത് യാത്രക്കാർ ഇല്ലാതെയാണ് പല സർവ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സർവ്വീസുകൾ ഒഴിവാക്കിയാലേ ഇനി പിടിച്ച് നിൽക്കാനാകൂവെന്നും സിഎംഡി ബിജു പ്രഭാകര്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3neIQkx
via IFTTT

വൃദ്ധമാതാവിനെ മകൻ മർദ്ദിച്ചതായി പരാതി; സ്വത്ത് കൈക്കലാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപണം

ഇടുക്കി: കുഴിത്തൊളുവില്‍ വൃദ്ധ മാതാവിനെ മകന്‍ ആക്രമിച്ചതായി പരാതി. വീട്ടുപകരണങ്ങളും നശിപ്പിച്ചു. കുഴിത്തൊളു കനക്കുന്ന് തണ്ടാശ്ശേരിയില്‍ രുഗ്മണിയമ്മയാണ് മകന്‍ സന്തോഷിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കാനാണ് മകന്‍ ശ്രമിക്കുന്നതെന്ന് രുഗ്മണിയമ്മ പറയുന്നു. 65 വയസുകാരിയായ രുഗ്മണിയമ്മ, കനകക്കുന്നിലെ വീട്ടില്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. കമ്പംമെട്ട്, അച്ചക്കടയില്‍ കുടുംബ വിഹിതമായി നല്‍കിയ സ്ഥലത്ത് കഴിയുന്ന മകന്‍ സന്തോഷ്, ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മദ്യപിച്ച് രുഗ്മണിയമ്മയുടെ വീട്ടില്‍ എത്തുകയായിരുന്നു. 

ഭൂമി വിട്ട് നല്‍കണമെന്ന് ആവശ്യപെട്ട് ബഹളമുണ്ടാക്കുകയും തുടര്‍ന്ന് രുഗ്മണിയമ്മയെ മര്‍ദ്ദിക്കുകയും ചെയ്തു. വീട്ടിലും ടി.വിയും വയറിംഗും നശിപ്പിച്ചു. മകന്റെ ആക്രമണത്തെ തുടര്‍ന്ന്, രുഗ്മണിയമ്മ അയല്‍ വീട്ടില്‍ അഭയം തേടുകയായിരുന്നു. മുന്‍പ് പല തവണ സന്തോഷ് വീട്ടില്‍ എത്തി, ഉപകരണങ്ങള്‍ നശിപ്പിക്കുകയും കുടിവെള്ളം ഉപയോഗ ശൂന്യമാക്കുകയും ചെയ്തിട്ടുണ്ട്. രുഗ്മണിയമ്മ കമ്പംമെട്ട് പോലിസില്‍ പരാതി നല്‍കി. തന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട്, പത്ത് സെന്റ് ഭൂമി സ്വന്തമാക്കാനാണ് സന്തോഷ് ശ്രമിക്കുന്നതെന്നാണ് രുഗ്മണിയമ്മയുടെ ആരോപണം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 



from Asianet News https://ift.tt/3heuzAs
via IFTTT

ജന്മദിന ആശംസകള്‍ക്ക് നന്ദി, ഫോട്ടോ പങ്കുവെച്ച് നടി അനശ്വര രാജൻ

മലയാളത്തിന്റെ പ്രിയപ്പെട്ട യുവനായികമാരില്‍ ഒരാളാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തിയത്. ചുരുങ്ങിയ കാലംകൊണ്ട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അനശ്വര രാജന് കഴിഞ്ഞു. തനിക്ക് ജന്മദിന ആശംസകള്‍ അയക്കാൻ തയ്യാറായ എല്ലാവര്‍ക്കും നന്ദി പറയുകയാണ് അനശ്വര രാജൻ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by S H E (@anaswara.rajan)

ഇന്ന് എനിക്ക് ലഭിച്ച ആശംസകളുടെ എണ്ണം എന്നെ വല്ലാതെ സ്‍പര്‍ശിച്ചു. സ്‍നേഹവും കരുതലുമുള്ള ആളുകള്‍ക്കൊപ്പമുള്ള ജീവിതവും അനുഭവങ്ങള്‍ പങ്കിടുന്നതും വിസ്‍മയകരമാണ്. എന്റെ ജന്മദിനം ഗംഭീരമായിരുന്നു.  എനിക്ക് ജന്മദിനാശംസകൾ അയയ്ക്കാൻ സമയം ചെലവഴിച്ച എല്ലാ ആളുകൾക്കും നന്ദിയെന്നും അനശ്വര രാജൻ എഴുതുന്നു.

അനശ്വര രാജൻ തന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

രാംഗി എന്ന തമിഴ് ചിത്രത്തിലും അനശ്വര രാജൻ അഭിനയിക്കുന്നുണ്ട്.



from Asianet News https://ift.tt/3jXEf41
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............