കൊച്ചി: മലയാള ടെലിവിഷൻ താരം ജൂഹി റുസ്തഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചു. ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. ഇന്ന് ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിൽ വച്ചായിരുന്നു അപകടം നടന്നത്.
ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിക്കുക ആയിരുന്നു. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഞായറാഴ്ച നടക്കും.
പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ് ജൂഹി റുസ്തഗി. എറണാകുളത്ത് ബിസിനസായിരുന്നു ജൂഹിയുടെ അച്ഛന്. രഘുവീർ ശരൺ റുസ്തഗി എന്നാണ് പേര്. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെൺകുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് താരം നേരത്തേ പറഞ്ഞിരുന്നു. ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3Ec1Hmb
via IFTTT
No comments:
Post a Comment