ഉപ്പള: കൊവിഡ് രോഗം മൂന്ന് ദിവസത്തിനുള്ളില്‍ ഭേദമാക്കി നല്‍കാമെന്ന് പറഞ്ഞ് വ്യാജ ചികിത്സ നല്‍കിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സയാണെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ച യുപി ചന്തോളി പീതാംപുര സ്വദേശി വിനീത് പ്രസാദിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പള മണിമുണ്ടയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു ഇയാളുടെ ചികിത്സ. മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് ഭേദമാകുമെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചായിരുന്നു ചികിത്സ.
നിരവധിയാളുകള്‍ ഇയാളില്‍ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ട്. ഇയാള്‍ മരുന്നെന്ന പേരില്‍ വില്‍പന നടത്തിയ മസാലക്കൂട്ട് പൊലീസ് പിടിച്ചെടുത്തു. ഓഗസ്റ്റ് 15നാണ് ഇയാള്‍ കാസര്‍കോട് എത്തിയത്. പിന്നീട് യുപി മോഡല്‍ എന്ന പേരില്‍ ചികിത്സ ആരംഭിക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നെന്നും മേല്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിന് നടപടി നേരിട്ടെന്നും പൊലീസ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2XarNp6
via IFTTT
No comments:
Post a Comment