മധുര: തെരുവിലൂടെ പിഞ്ചു കുഞ്ഞിന്‍റെ തല ഭാഗം കടിച്ച് പിടിച്ച് നടന്ന് നായ. തമിഴ്നാട് മധുരക്കടുത്ത് ബിബികുളത്താണ് നാടിനെ ആകെ ഞെട്ടിച്ച സംഭവം നടന്നത്. ചവറ്റു കൂനയിലോ മറ്റോ ഉപേക്ഷിച്ച മൃതദേഹത്തിൽ നിന്നുമാകാം കുഞ്ഞിന്‍റെ തല നായ കടിച്ചെടുത്തതാകുമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ തല മാത്രം കടിച്ചെടുത്ത് ഒരു നായ ബിബികുളത്ത് തെരുവിലൂടെ നടക്കുന്നുണ്ടെന്നാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തല്ലാകുളം സ്റ്റേഷനിൽ വിവരം കിട്ടിയത്.
എടിഎമ്മിൽ പണമെടുക്കാനെത്തിയ ആളാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ട് പൊലീസിൽ വിവരമറിയിച്ചത്. ഉടൻ പൊലീസെത്തി നായയെ ഓടിച്ച് കുഞ്ഞിന്‍റെ തല ഭാഗം കവറിലാക്കി ആശുപത്രിയിലേക്ക് മാറ്റി. ചെളി പുരണ്ട നിലയിലായിരുന്ന കുഞ്ഞിന്‍റെ തല. കുഞ്ഞിന്‍റെ മറ്റ് വിവരങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല.
സമീപ പ്രദേശങ്ങളിലെല്ലാം വിശദ പരിശോധന നടത്തിയെങ്കിലും ശരീരത്തിന്‍റെ ബാക്കി ഭാഗം കണ്ടെത്താനായില്ല. ചവറ്റുകൂനയിൽ മറവ് ചെയ്ത മൃതദേഹത്തിൽ നിന്ന് നായ തല കടിച്ചെടുത്തതാകാമെന്ന് പൊലീസ് സംശയിക്കുന്നു. വിശദമായ ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തി അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2X62jsZ
via IFTTT
No comments:
Post a Comment