കോഴിക്കോട്: നിപ രോഗം വന്നു മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച 5 പേരുടെതടക്കം 36 പേരുടെ പരിശോധനാ ഫലമാണ് ലഭിക്കുക.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതല്‍ മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ കാട്ടു പന്നികളുടെ സാമ്പിള്‍ ശേഖരിക്കും. കൂടാതെ ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ സംഘമാണ് പ്രദേശത്തെ വവ്വാലുകളില്‍നിന്നും സാമ്പിള്‍ ശേഖരിക്കുക. കഴിഞ്ഞ ദിവസം എട്ട് റിസള്‍ട്ടുകള്‍ നെഗറ്റീവായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/38KZJLj
via IFTTT
No comments:
Post a Comment