റിയാദ്: സൗദിയിൽ കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു. ഇന്ന് പുതിയ രോഗികളുടെ എണ്ണം നൂറിൽ താഴെയായി. ഇന്ന് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത് 83 രോഗികൾ മാത്രമാണ്. 75 പേർ രോഗമുക്തിയും നേടി. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,45,912ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,34,983ഉം ആയി. ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,617 ആയി.
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 2,312 രോഗികൾ മാത്രമാണ്. ഇവരിൽ 528 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗ മുക്തിനിരക്ക് 97.99 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 33, മക്ക 13, മദീന 8, കിഴക്കൻ പ്രവിശ്യ 7, അൽ ഖസീം 5, ജീസാൻ 4, അസീർ 4, നജ്‌റാൻ 2, തബൂക്ക് 2, ഹായിൽ 2, അൽ ജൗഫ് 1, വടക്കൻ അതിർത്തി മേഖല 1, അൽ ബാഹ 1. രാജ്യത്ത് കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് 3,91,58,235 ഡോസ് ആയി.
from Asianet News https://ift.tt/3leOXCD
via IFTTT
No comments:
Post a Comment