ഹരിപ്പാട്: ആലപ്പുഴയില്‍ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാൻ മരിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആന സ്‌കന്ദന്‍ എന്ന ആനയുടെ രണ്ടാം പാപ്പാൻ പാലാ കിടങ്ങൂർ ചൂണ്ടമലയിൽ തങ്കപ്പന്റെ മകൻ ജയ്മോൻ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആണ് സംഭവം. ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയ്ക്ക് ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് പാപ്പാനെ ആക്രമിച്ചത്.
തീറ്റയുമായി ജയ്മോൻ ആനക്ക് സമീപത്തെത്തിയപ്പോൾ തുമ്പിക്കൈ കൊണ്ടു ചുറ്റി പിടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജയ്മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3C0A1Pr
via IFTTT
No comments:
Post a Comment