ബാകു: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിന് തകർപ്പൻ ജയം. അസർബൈജാനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. ബെർണാഡോ സിൽവ, ആൻഡ്രെ സിൽവ, ജോട്ട എന്നിവരാണ് പോർച്ചുഗലിന്‍റെ സ്‌കോറർമാർ. ജയത്തോടെ 13 പോയിന്റുമായി ഗ്രൂപ്പ് എയിൽ പോർച്ചുഗല്‍ ഒന്നാമതെത്തി.
അന്‍റോയിന്‍ ഗ്രീസ്‌മാന്‍റെ ഇരട്ടഗോൾ മികവിൽ ഫ്രാൻസും ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയിച്ചു. ഫിൻലൻഡിനെ മറുപടിയില്ലാത്തരണ്ട് ഗോളിനാണ് ഫ്രാൻസ് തോൽപ്പിച്ചത്. 25, 53 മിനുറ്റുകളിലായിരുന്നു ഗ്രീസ്‌മാന്‍റെ ഗോളുകൾ. പരിക്ക് കാരണം എംബാപ്പെ ഇന്ന് കളിച്ചില്ല. 12 പോയിന്‍റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ് ഫ്രാൻസ്.
തുർക്കിക്ക് എതിരെ ഗോൾവർഷവുമായി ഹോളണ്ട് ജയിച്ചുകയറി. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഹോളണ്ടിന്‍റെ വിജയം. മെംഫിസ് ഡിപെ ഹാട്രിക് നേടി. മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ സ്ലൊവേനിയയെ തോൽപ്പിച്ചു. ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു ജയം. ഇസ്രായേലിനെതിരെ ഡെന്മാർക്കും സൂപ്പർ ജയം സ്വന്തമാക്കി. മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് ജയം. 28-ാം മിനുറ്റിൽ യുസഫ്, 31-ാം മിനുറ്റിൽ സിമോൺ, 41-ാം മിനുറ്റിൽ ഓൽസെൻ, 57-ാം മിനുറ്റിൽ തോമസ്, 91-ാം മിനുറ്റിൽ കോർനെനലസ് എന്നിവരാണ് ഡെന്മാർക്കിനായി ഗോൾ നേടിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3tvNImw
via IFTTT
No comments:
Post a Comment