പാലക്കാട്: പാലക്കാട് മുതലമട ചപ്പക്കാട്ടില്‍ രണ്ട് ആദിവാസി യുവാക്കളെ കാണാതായ സംഭവത്തിൽ അന്വേഷണം തമിഴനാട്ടിലേക്ക് . തോട്ടത്തിലെ തൊഴിലാളിയായ സ്റ്റീഫന്‍ എന്ന സാമുവല്‍(28), കോളനിയിലെ മുരുകേശന്‍ എന്നിവരെയാണ് കഴിഞ്ഞ മാസം 30ന് കാണാതായത്.
ഇവരുടെ തമിഴ്നാട്ടിലെ ബന്ധങ്ങളില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അന്വേഷണത്തിനായി എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഇരുവരുടെയും ലുക്ക് ഔട്ട് നോട്ടീസ് ഉടന്‍ പുറത്തിറക്കും.
മുതലമട മേഖലയിലെ തോട്ടങ്ങളിലും വനത്തിലും കഴിഞ്ഞ 12 ദിവസമായി തെരച്ചില്‍ നടക്കുന്നുണ്ട്. ഒരു വിവരവും ലഭ്യമാകാത്ത സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുന്നത്
സാമുവലിന്റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ചപ്പക്കാട് പ്രദേശത്താണ് അവസാനമായി ഉപയോഗിച്ചതായി കാണിക്കുന്നത്. പിന്നീട് ഈ ഫോണ് സ്വിച്ച് ഓഫാണ്. ഇതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. സാമുവല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നെങ്കിലും മുരുകേശന്‍ ഫോണ്‍ ഉപയോഗിക്കാറില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain # സൗകര്യങ്ങൾ കുറവ്
from Asianet News https://ift.tt/3EcyGGW
via IFTTT
No comments:
Post a Comment