പാലക്കാട്: നഗരത്തിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവര്‍ന്നു. പാലക്കാട് പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിന്‍റെ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചതായാണ് പരാതി.
പറക്കുന്നത്തെ വ്യാപാരി മുഹമ്മദ് ബഷീറും കുടുംബവും കഴിഞ്ഞ ശനിയാഴ്ച ചെന്നൈയിലേക്ക് യാത്ര പോയിരുന്നു. ഇന്ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണാഭരണങ്ങളും മുപ്പതിനായിരം രൂപയും മോഷണം പോയതായാണ് പരാതി. രണ്ടുനില വീടിന്‍റെ മുകൾനിലയിലെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. താഴത്തെ നിലയിലെ അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. വീടിന് സമീപം ഇരുന്പുകട നടത്തുകയാണ് മുഹമ്മദ് ബഷീർ. പരാതിയെ തുടർന്ന് പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. അഞ്ചു ദിവസമായി വീട്ടിൽ ആരും ഇല്ലാത്തതിനാൽ മോഷണം എന്ന് നടന്നുവെന്നത് സംബന്ധിച്ച് വ്യക്തതയായില്ല.
from Asianet News https://ift.tt/3hiGddF
via IFTTT
No comments:
Post a Comment