തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസ് മേധാവി അനിൽ കാന്ത്. ഇത് സംബന്ധിച്ച സർക്കുലർ ഡിജിപി പുറത്തിറക്കി. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുരുത്.
പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. പൊതുജനങ്ങളോട് പൊലിസ് സഭ്യമായി പെരുമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഡിജിപി പ്രത്യേക സർക്കുലർ പുറത്തിറക്കിയത്.
from Asianet News https://ift.tt/2YGln1j
via IFTTT
No comments:
Post a Comment