ദില്ലി: വലിയ പെരുന്നാളിന് കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ മനു അഭിഷേക് സിങ്‌വി. നടപടി നിന്ദ്യമാണ്. ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെന്നിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണെന്ന് സിങ്‌വി ട്വീറ്റ് ചെയ്തു. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും അദ്ദേഹം വിമര്‍ശിച്ചു. Deplorable act by Kerala Govt to provide 3 days relaxations for Bakra eid celebrations especially because it's one of the hot beds for Covid-19 at present. If Kanwar Yatra is wrong, so is Bakra Eid public celebrations. — Abhishek Singhvi (@DrAMSinghvi) July 17, 2021 പെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയിൽ ഇളവ് വരുന്നത്. അതുകൊണ്ടുതന്നെ ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zd4lET
via IFTTT
Somebody in the grey shade of my memory wisphers the old fact rather the all time truth that " Gone are those days which defines your heavenly moments........its high time to step in to the core of bitter truth" life.........
Saturday, July 17, 2021
ഒമാനില്‍ മഴ തുടരുന്നു; ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി
ഷിനാസ്: ഒമാനില്‍ തുടര്‍ച്ചയായി പെയ്തു വരുന്ന മഴ മൂലം ജനവാസ കേന്ദ്രങ്ങളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. ഷിനാസ് വിലായത്തില്‍ നിന്നും 75ലധികം ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയുടെ റെസ്‌ക്യൂ ടീമുകള്‍ മാറ്റിയതായി സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. ഒമാനില്‍ ന്യൂനമര്‍ദ സാഹചര്യം തുടരുമെന്നും ഇന്നും (ഞായറാഴ്ച) മഴയ്ക്ക് സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. അസാധാരണമായ ഇടിമിന്നല്‍, വാദികളില്‍ രൂപപ്പെടുന്ന വെള്ളപാച്ചിലുകള്‍, കടല്‍ക്ഷോഭം എന്നിവയില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് സമതി നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. വാഹനങ്ങള്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ചു മാത്രം ആയിരിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ വീടിനു പുറത്ത് പോകാന്‍ പാടുള്ളൂവെന്നും സുരക്ഷിതരായി വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അറിയിപ്പില്‍ പറയുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3kIvax5
via IFTTT
from Asianet News https://ift.tt/3kIvax5
via IFTTT
ആപ്പിളിനെ പിന്തള്ളി ആ സ്ഥാനം പിടിച്ചെടുത്ത് ഷവോമി
ആപ്പിളിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായി ചൈനീസ് കമ്പനി ഷവോമി. കനാലിസിന്‍റെ കണക്കുകളിലാണ് ഷവോമി ആപ്പിളിനെ 2021ലെ രണ്ടാം പാദത്തില്‍ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായതായി പറയുന്നത്. വിപണിയില്‍ നടത്തിയ വില്‍പ്പനയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ എന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനത്ത് 19 ശതമാനമാണ് ഇവരുടെ വിപണി വിഹിതം. അതേ സമയം ഷവോമിയുടെ വിപണി വിഹിതം 17 ശതമാനമാണ്. കഴിഞ്ഞ പാദത്തില്‍ ഷവോമി സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 300 ശതമാനവും, ആഫ്രിക്കയില്‍ 150 ശതമാനവും, പടിഞ്ഞാറന്‍ യൂറോപ്പില്‍ 50 ശതമാനവും വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ എംഐ11 അള്‍ട്ര അവരുടെ വില്‍പ്പനയില്‍ വലിയ കുതിപ്പുണ്ടാക്കിയെന്നും മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ കനാലിസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേ സമയം മറ്റ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികളായ ഓപ്പോ, വിവോ എന്നിവയില്‍ നിന്നും ഷവോമി വെല്ലുവിളി നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ഇതേ വളര്‍ച്ച തുടര്‍ന്നാല്‍ ഷവോമിക്ക് സാംസങ്ങിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല. അതേ സമയം ഷവോമിയുടെ വില്‍പ്പനയില്‍ കൂടുതലും എംഐ നോട്ട് 10, മറ്റ് മിഡ് റേഞ്ച് എംഐ ഫോണുകളുമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. അതേ സമയം നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായ ആപ്പിളിന് പുതിയ പാദത്തില്‍ 14 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. മറ്റ് ചൈനീസ് ബ്രാന്‍റുകളായ ഒപ്പോയും, വിവോയും 10 ശതമാനം വിപണി വിഹിതം നേടി. വാവ്വോയുടെ പ്രിമീയം ബ്രാന്‍റ് എന്ന നിലയില്‍ ഉണ്ടായ പിന്‍മാറ്റം ചൈനീസ് കമ്പനികള്‍ വലിയതോതില്‍ നേട്ടമാക്കി മാറ്റിയെന്നാണ് വിപണി വിശകലനങ്ങള്‍ നല്‍കുന്ന സൂചന. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UklUEg
via IFTTT
from Asianet News https://ift.tt/2UklUEg
via IFTTT
ഇനി ലങ്കന്‍ പരീക്ഷയുടെ ദിനങ്ങള്‍; ആദ്യ ഏകദിനം ഇന്ന്; കണ്ണുകള്‍ സഞ്ജുവില്‍
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. കൊളംബോയിൽ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് മൂന്ന് മണിക്കാണ് മത്സരം തുടങ്ങുന്നത്. സഞ്ജു സാംസന്‍റെ ഏകദിന അരങ്ങേറ്റം ഉണ്ടാകുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ. വിരാട് കോലിയും രോഹിത് ശർമ്മയും ജസ്പ്രീത് ബുമ്രയും അടങ്ങുന്ന ഇന്ത്യൻ സീനിയർ ടീം ഇംഗ്ലണ്ടിലായതോടെയാണ് ശിഖർ ധവാൻ നയിക്കുന്ന യുവനിരക്ക് ശ്രീലങ്കയിലേക്ക് നറുക്കുവീണത്. രണ്ടാംനിര ടീമെന്ന് ലങ്കൻ മുൻ നായകൻ അർജുന രണതുംഗെ പരിഹസിച്ചെങ്കിലും കാര്യങ്ങൾ അങ്ങനെയല്ലെന്ന് ഇന്ത്യയുടെ ടീം ലിസ്റ്റ് കണ്ടാൽ വ്യക്തമാകും. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നിത്തിളങ്ങിയ ഒരുപിടി താരങ്ങളാണ് ലങ്കൻ പര്യടനത്തിലുള്ളത്. ഭുവനേശ്വർ കുമാർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, പൃഥ്വി ഷാ, ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹൽ... അങ്ങനെ നീളുന്നു പട്ടിക. ശിഖർ ധവാനൊപ്പം പൃഥ്വി ഷാ വേണോ അതോ ദേവ്ദത്ത് പടിക്കലാകണോ ഓപ്പണറാവേണ്ടത് എന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം ഇഷാൻ കിഷനും പരിഗണനയിലുണ്ട്. സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ഉറപ്പായും ടീമിലുണ്ടാകുമെന്ന് കരുതാം. മൂന്ന് സ്‌പിന്നർമാരെ ഇന്ത്യ കളിപ്പിച്ചേക്കും. എന്നാൽ പ്ലെയിംഗ് ഇലവനെക്കുറിച്ച് കൂടുതൽ സൂചന നൽകാൻ നായകൻ ശിഖർ ധവാൻ തയ്യാറായില്ല. പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കം ഉൾപ്പെടെ നിരവധി പ്രതിസന്ധികളിലാണ് ശ്രീലങ്ക. കുശാൽ പെരേര പരിക്കേറ്റ് പുറത്തായതോടെ ദാസുൻ ഷനകയ്‌ക്കാണ് ലങ്കയെ നയിക്കാനുള്ള നിയോഗം. പ്രതിഭകൾ ഏറെയുണ്ടായിരുന്ന ലങ്കൻ ക്രിക്കറ്റിന്‍റെ നിഴൽ മാത്രമാണ് ഇപ്പോഴത്തെ ടീം. അതിനാൽ സമ്പൂർണ്ണ ആധിപത്യം തന്നെ ടീം ഇന്ത്യ പ്രതീക്ഷിക്കുന്നു. മൂന്ന് വീതം ഏകദിനവും ട്വന്റി 20യുമാണ് പരമ്പരയിലുള്ളത്. രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ. സഞ്ജു അരങ്ങേറുമോ..? ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3imPVeL
via IFTTT
from Asianet News https://ift.tt/3imPVeL
via IFTTT
ജെഫ് ബെസോസിനൊപ്പം ബഹിരാകാശ യാത്രയ്ക്കായി 28 മില്യണ്‍ ഡോളര്‍ നല്‍കിയയാള്‍ പരിപാടി ഉപേക്ഷിച്ചു
സ്വപ്‌നതുല്യമാണ് ബഹിരാകാശയാത്ര. അതു ശതകോടീശ്വരനും ആമസോണ്‍ മുതലാളിയുമായ ജെഫ് ബെസോസിന്റെ കൂടിയാവുമ്പോള്‍ പറയാനുമില്ല. എന്നാല്‍, ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ഉദ്ഘാടന ബഹിരാകാശ ടൂറിസം വിമാനത്തില്‍ കയറിക്കൂടിയ ആള്‍ അതൊക്കെയും വേണ്ടെന്നു വച്ചു. ഒരു ലേലത്തിലൂടെ 28 മില്യണ്‍ ഡോളര്‍ നല്‍കിയ 18 വയസുള്ള ഫിസിക്‌സ് വിദ്യാര്‍ത്ഥിയാണ് യാത്ര ഉപേക്ഷിച്ചത്. ചൊവ്വാഴ്ച ഷെഡ്യൂള്‍ ചെയ്ത ഫ്‌ലൈറ്റില്‍ പകരം ഒലിവര്‍ ഡെമെന്‍ നാല് അംഗ ഓള്‍സിവിലിയന്‍ ക്രൂവില്‍ ചേരുമെന്ന് ബ്ലൂ ഒറിജിന്‍ അറിയിച്ചു. ലേലജേതാവ് പേര് പരസ്യപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ ഷെഡ്യൂളിംഗ് പൊരുത്തക്കേടുകള്‍ കാരണമാണ് യാത്ര ഒഴിവാക്കിയതെന്നു മാത്രമാണ് പുറത്തു ലഭിക്കുന്ന വിവരം. ഇതോടെ, കമ്പനിയുടെ ആദ്യത്തെ പണമടച്ചു ബഹിരാകാശത്തേക്ക് പറക്കുന്ന ഉപഭോക്താവായി ഒലിവര്‍ ഡെമെന്‍ മാറുന്നു. ഷെഡ്യൂളിംഗ് പൊരുത്തക്കേട് കാരണം ലേല ജേതാവ് മാറിയതോടെ ബഹിരാകാശ കാപ്‌സ്യൂളിലെ നാലാമത്തെയും അവസാനത്തെയും സീറ്റ് ഡീമെന്‍ നേടി. കഴിഞ്ഞയാഴ്ച ബ്ലൂ ഒറിജിനില്‍ നിന്നുള്ള സര്‍പ്രൈസ് ഫോണ്‍ കോളിലാണ് ഓഫര്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു. 1960 കളില്‍ നാസയുടെ മെര്‍ക്കുറി 7 ബഹിരാകാശയാത്രികര്‍ നടത്തിയ അതേ പരീക്ഷണങ്ങളിലൂടെ കടന്നുപോയവരാണ് ഇപ്പോള്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ഇത്തവണ പുരുഷന്മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. വെസ്റ്റ് ടെക്‌സാസില്‍ നിന്ന് ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റില്‍ ഏകദേശം 10 മിനിറ്റ് കൊണ്ട് ബഹിരാകാശത്ത് എത്തും. വിര്‍ജിന്‍ ഗാലക്ടിക്കിന്റെ റിച്ചാര്‍ഡ് ബ്രാന്‍സണിനെ തുടര്‍ന്ന് ഒന്‍പത് ദിവസത്തിനകം സ്വന്തം റോക്കറ്റ് ബഹിരാകാശത്തേക്ക് ഓടിക്കുന്ന രണ്ടാമത്തെ വ്യക്തിയായി ആമസോണ്‍ സ്ഥാപകന്‍ ഇതോടെ മാറും. ഉപയോക്താക്കള്‍ക്ക് പണമടയ്ക്കുന്നതിനുള്ള രണ്ടാമത്തെ വിക്ഷേപണത്തിലാണ് കൗമാര ടൂറിസ്റ്റ് പോകുന്നതെന്ന് ബ്ലൂ ഒറിജിന്‍ പറയുന്നു. എന്നാല്‍ ലേല ജേതാവ് പുറത്തായികഴിഞ്ഞാല്‍, ബഹിരാകാശത്ത് ഏറ്റവും പ്രായം കുറഞ്ഞ ആളുകളെ ഒരേ വിമാനത്തില്‍ പറത്തുക എന്ന ആശയം കമ്പനി നടപ്പാക്കുകയായിരുന്നു. ഇത്തരത്തില്‍ നേടിയ 28 മില്യണ്‍ ഡോളര്‍ ഈ ആഴ്ച വിവിധ ബഹിരാകാശ വിദ്യാഭ്യാസ, അഭിഭാഷക ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്തതുപോലെ, അദ്ദേഹത്തിന്റെ വെളിപ്പെടുത്താത്ത ടിക്കറ്റ് ചെലവ് ചാരിറ്റിക്ക് സംഭാവന ചെയ്യും, ബ്ലൂ ഒറിജിന്‍ സിഇഒ ബോബ് സ്മിത്ത് പ്രസ്താവനയില്‍ പറഞ്ഞു.
from Asianet News https://ift.tt/3etW47P
via IFTTT
from Asianet News https://ift.tt/3etW47P
via IFTTT
പൂർണിമ മോഹനെതിരെ കൂടുതൽ ആരോപണങ്ങൾ; യുജിസി ഫണ്ട് കൈപ്പറ്റിയിട്ടും സംസ്കൃത ഭാഷ നിഘണ്ടു തയ്യാറാക്കിയില്ല
തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ച പൂർണിമാ മോഹൻ യുജിസി ഫണ്ട് കൈപ്പറ്റിയിട്ടും സംസ്കൃത ഭാഷ നിഘണ്ടു തയ്യാറാക്കിയില്ലെന്ന വിവരവും പുറത്ത്. സംസ്കൃത സർവ്വകലാശാലാ പ്രൊഫസറായിരിക്കെ കൈപ്പറ്റിയ തുക സർവ്വകലാശാല നിരന്തരം ആവശ്യപ്പെട്ട പ്രകാരം തിരിച്ചടച്ചുവെന്നാണ് വിവരം. നിഘണ്ടു നിർമ്മാണത്തിൽ പൂർണിമാ മോഹന് പ്രാപ്തിയില്ലെന്ന് തെളിഞ്ഞതായി കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി. മലയാള മഹാനിഘണ്ടു മേധാവി സ്ഥാനത്ത് പൂർണിമാ മോഹനെ യോഗ്യതാമാനദണ്ഡങ്ങൾ തിരുത്തി നിയമിച്ചത് വിവാദമാകുമ്പോഴാണ് മറ്റൊരു ഭാഷാനിഘണ്ടു പദ്ധതിയിൽ വരുത്തിയ വീഴ്ച്ചകൾ പുറത്തു വരുന്നത്. യുജിസിയുടെ സംസ്കൃതഭാഷാ നിഘണ്ടുവിന് 2012ലാണ് തുകയനുവദിച്ച് സർവ്വകലാശാലയ്ക്ക് കൈമാറിയത്. ദ്രാവിഡ ഭാഷയുടേയും ഇൻഡോ യൂറോപ്യൻ ഭാഷകളുടെയും മൾട്ടികൾച്ചറൽ നിഘണ്ടു തയ്യാറാക്കാനായിരുന്നു ദൗത്യം. ഇതിനായി അനുവദിച്ചത് ഏഴു ലക്ഷത്തി എൺപതിനായിരം രൂപ. രണ്ട് വർഷത്തിനുള്ളിൽ തീർക്കേണ്ട ദൗത്യം അഞ്ചു വർഷം പിന്നിട്ടിട്ടും തുടങ്ങുക പോലും ചെയ്തില്ല. നിരവധി തവണ പണം തിരിച്ചടക്കാൻ സർവ്വകലാശാല ആവശ്യപ്പെട്ടശേഷം 2017ൽ പണം തിരിച്ചടച്ചു. ഈ വിഴ്ച്ചകൾ കൂടി ഉന്നയിച്ചാണ് നിയമനത്തെ നേരത്തെ ചോദ്യം ചെയത സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പൂർണ്ണിമയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാക്കുന്നത്. നിഘണ്ടു നിർമ്മാണത്തിൽ പൂർണമാ മോഹന് അറിവില്ലെന്ന് ഈ ഉദാഹരണ സഹിതം കാട്ടിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. സംസ്കൃത നിഘണ്ടു വിവാദത്തിൽ പൂർണിമാ മോഹന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
from Asianet News https://ift.tt/3ewZQxj
via IFTTT
from Asianet News https://ift.tt/3ewZQxj
via IFTTT
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഇതോടെ പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. ക്ഷേത്രങ്ങളില്‍ നിത്യ ഉപയോഗത്തിന് വേണ്ടതല്ലാത്ത സാധനങ്ങള്‍ ലേലം ചെയ്യുന്നതും ബോർഡിന്‍റെ പരിഗണനയിലുണ്ട്. ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് ദേവസ്വം ബോർഡ് പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്തയിരുന്നത് കൊവിഡ് നിയന്ത്രണം വന്നോടെ ഇത്തവണ കാര്യമായ വരുമാനം ശബരിമലയില്‍ നിന്നും ലഭിച്ചില്ല. ഇതോടെ ശമ്പളം ഉള്‍പ്പടെ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം തേടി. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ജീവനക്കാരെ പിരിച്ച് പിടില്ല. പകരം എസ്റ്റാബ്ലിഷ്മെന്‍റ് വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വംബോര്‍ഡ് തീരുമാനം. ബോര്‍ഡിന്‍റെ കിഴിലുള്ള ക്ഷേത്രങ്ങളിലെ നിത്യ ഉപയോഗത്തിന് അല്ലാത്ത സാധനങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി അവ ലേലം ചെയ്ത് നല്‍കി സമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണത്തിന്‍റെ കണക്കെടുപ്പ് പുരോഗമിക്കയാണ്. അത്യവശ്യഘട്ടത്തില്‍ സ്വര്‍ണം റിസര്‍വ്വ് ബാങ്കില്‍ പണയം വക്കുന്ന കാര്യവും ദേവസ്വം ബോര്‍ഡ് പരിഗണിക്കുന്നുണ്ട്.
from Asianet News https://ift.tt/3ik25VD
via IFTTT
from Asianet News https://ift.tt/3ik25VD
via IFTTT
പാർലമെന്റ് സമ്മേളനം നാളെ മുതൽ, കൊവിഡ് പ്രതിരോധം അടക്കം ആയുധമാക്കാൻ പ്രതിപക്ഷം
ദില്ലി: പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സർവ്വകക്ഷി ഇന്ന് യോഗം ചേരും. പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ലോക്സഭ സ്പീക്കർ ഓം ബിർല വിളിച്ച സഭ നേതാക്കളുടെ യോഗം വൈകീട്ട് നാല് മണിക്കാണ്. സഭ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻഡിഎ യോഗവും, സോണിയ ഗാന്ധി വിളിച്ച കോൺഗ്രസ് എം പിമാരുടെ യോഗവും ഇന്ന് നടക്കും. സഭയിൽ കൊണ്ടുവരേണ്ട ബില്ലുകളിലും, അവതരിപ്പിക്കേണ്ട വിഷയങ്ങളിന്മേലുമാണ് വിവിധ യോഗങ്ങളിലെ ചർച്ച. തിങ്കളാഴ്ച മുതൽ അടുത്ത മാസം 13 വരെയാണ് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 11 മണി മുതൽ വൈകീട്ട് 6 വരെയാകും ലോക്സഭയും, രാജ്യസഭയും ചേരുക. അതിനിടിലെ പാർലമെന്റിന് മുന്നിൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച കർഷകരെ പിന്തിരിപ്പിക്കാൻ ദില്ലി പോലീസ് നീക്കം തുടങ്ങി. കർഷക നേതാക്കളുമായി ഇന്ന് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തും. എന്നാൽ ഉച്ചക്ക് നിശ്ചയിച്ചിട്ടുള്ള ചർച്ചയിൽ പങ്കെടുക്കുമോ എന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടില്ല. വർഷകാല സമ്മേളനത്തിനിടെ ഈ മാസം 22 മുതൽ പാർലമെന്റിന് മുന്നിൽ ധർണ നടത്താനാണ് കർഷക സംഘടനളുടെ തീരുമാനം. അതീവ സുരക്ഷ മേഖലയായ പാർലമെന്റിന് മുന്നിൽനിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പൊലീസിന്റെ ആവശ്യം.
from Asianet News https://ift.tt/3rhd7z2
via IFTTT
from Asianet News https://ift.tt/3rhd7z2
via IFTTT
മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിൽ എത്തിച്ചേക്കും
ദില്ലി: അഫ്ഗാനിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. രാത്രിയോടെ എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം താലിബാൻ റെഡ്ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ എത്തിച്ചിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ക്യാമറയിൽ പകര്‍ത്തുന്നതിനിടെയാണ് റോയിട്ടേഴ്സ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ഡാനിഷ് പകർത്തിയ രണ്ടാം കൊവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ് ഡാനിഷിനെ പുലിറ്റ്സർ തേടിയെത്തിയത്.
from Asianet News https://ift.tt/2VIV3Cb
via IFTTT
from Asianet News https://ift.tt/2VIV3Cb
via IFTTT
ജില്ലാസെക്രട്ടേറിയറ്റിന് പിന്നാലെ ആലപ്പുഴയിൽ ഇന്ന് സിപിഎം ജില്ലാകമ്മിറ്റി യോഗം; ജി സുധാകരൻ പങ്കെടുത്തേക്കും
ആലപ്പുഴ: സംസ്ഥാന സമിതി അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിങ്ങിനായി CPM ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്നുചേരും. നേതൃയോഗങ്ങളിൽ നിന്ന് തുടർച്ചയായി വിട്ടുനിന്ന മുൻ മന്ത്രി ജി സുധാകരൻ ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയിരുന്നു. ഇന്ന് ജില്ലാ കമ്മിറ്റിയിലും ജി സുധാകരൻ പങ്കെടുക്കുമെന്നാണ് സൂചന. തനിക്ക് എതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങളിൽ ജി സുധാകരൻ മറുപടി നൽകിയേക്കും. ഒരുവിഭാഗത്തിന്‍റെ മാത്രം പരാതികൾ കേട്ട് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചതിൽ കടുത്ത അതൃപ്തിയിലാണ് സുധാകരൻ. അതേസമയം, സുധാകരന്‍ പങ്കെടുത്താൽ വിമർശനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് എതിർചേരിയുടെ നീക്കം. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് എന്നിവരും ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2VLcnGG
via IFTTT
from Asianet News https://ift.tt/2VLcnGG
via IFTTT
പാർലിമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി സർവ്വകക്ഷി യോഗം ഇന്ന് ചേരും; പ്രധാനമന്ത്രി പങ്കെടുക്കും
ദില്ലി: പാർലിമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി സർവ്വകക്ഷി യോഗം ഇന്ന് ചേരും. പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രിയും പങ്കെടുക്കും. ലോക്സഭ സ്പീക്കർ ഓം ബിർല വിളിച്ച സഭ നേതാക്കളുടെ യോഗം വൈകുന്നേരം നാല് മണിക്ക് ചേരും. സഭ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻഡിഎ യോഗവും ഇന്ന് നടക്കും. അതേസമയം തന്നെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പാർട്ടി എം പിമാരുടെ യോഗവും ഇന്ന് നടക്കും. സഭയിൽ കൊണ്ടുവരേണ്ട ബില്ലുകളിലും, അവതരിപ്പിക്കേണ്ട വിഷയങ്ങളിന്മേലുമാണ് വിവിധ യോഗങ്ങളിലെ ചർച്ച. തിങ്കളാഴ്ച മുതൽ അടുത്ത മാസം 13 വരെയാണ് പാർലമെന്ർറിു വർഷകാല സമ്മേളനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ പതിനൊന്ന് മണി മുതൽ വൈകീട്ട് 6 വരെയാകും ലോക്സഭയും, രാജ്യസഭയും ചേരുക. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zdOBBR
via IFTTT
from Asianet News https://ift.tt/3zdOBBR
via IFTTT
പെരുന്നാൾ ഒരുക്കം ജാഗ്രതയോടെ; ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുള്ള ഞായർ
തിരുവനന്തപുരം: പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ്. ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ചയിൽ ഇളവ് വരുന്നത്. അതുകൊണ്ടുതന്നെ ഇളവുകളോട് പൊതുജനം ജാഗ്രതയോടെ വേണം പെരുമാറണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ മൂന്ന് ദിവസത്തേക്ക് അനുവദിച്ച ലോക്ഡൗൺ ഇളവിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കളക്ടറുടെ അറിയിപ്പ്. മാനദണ്ഡം പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അനാവശ്യ യാത്രയെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ പരിശോധനയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു. മിഠായി തെരുവിലെ തിരക്ക് നിയന്ത്രിക്കാൻ മൂന്ന് ദിവസവും പ്രത്യേക നിരീക്ഷണമൊരുക്കുമെന്നും കളക്ടർ വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3wOJztE
via IFTTT
from Asianet News https://ift.tt/3wOJztE
via IFTTT
ഇന്ത്യക്ക് ലങ്കന്‍ പരീക്ഷ, 'ദ്രാവിഡ് കളരി"ക്ക് ആദ്യ പരീക്ഷണം; സഞ്ജു കളിക്കുമോ? റെക്കോർഡുകളിൽ കണ്ണുവച്ച് ധവാൻ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതലാണ് ആദ്യ ഏകദിനം. ശിഖർ ധവാന്‍റെ നേതൃത്വത്തിൽ യുവനിരയാണ് ഇന്ത്യക്കായി ഇറങ്ങുക. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ഇന്ത്യ യുവനിരയെ ലങ്കയിലേക്ക് അയച്ചിരിക്കുന്നത്. രവി ശാസ്‌ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡാണ് ടീം ഇന്ത്യയുടെ പരിശീലകന്‍. അതുകൊണ്ടുതന്നെ 'ദ്രാവിഡ് കളരി'ക്ക് ഇത് ആദ്യ പരീക്ഷണം കൂടിയാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലനില്‍ ഇടംപിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇഷാന്‍ കിഷനാണ് ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍. മത്സര പരിചയത്തിന് പരിഗണന നല്‍കിയാല്‍ സഞ്ജുവിന് അവസരമൊരുങ്ങും. ഇന്ത്യയുടെ നായകനായി ആദ്യമായി കളത്തിലെത്തുന്ന ഓപ്പണര്‍ ശിഖര്‍ ധവാനാകട്ടെ ഒരുപിടി റെക്കോര്‍ഡുകളിലേക്ക് കൂടിയാകും ബാറ്റ് വീശുക. ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന നായകനായി അരങ്ങേറുന്ന 35കാരനായ ധവാന്‍ 23 റണ്‍സ് കൂടി നേടിയാല്‍ 6000 ഏകദിന റണ്‍സെന്ന നേട്ടം സ്വന്തമാവും. ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടവും ഇതോടെ ധവാന് സ്വന്തമാവും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(18,426), വിരാട് കോലി(12,169), സൗരവ് ഗാംഗുലി(11,363), രാഹുല്‍ ദ്രാവിഡ് (10,889),എം എസ് ധോണി(10,773), മുഹമ്മദ് അസറുദ്ദീന്‍ (9,378), രോഹിത് ശര്‍മ (9,205),യുവരാജ് സിംഗ്(8,701), വീരേന്ദര്‍ സെവാഗ്(8,273) എന്നിവരാണ് ധവാന് മുമ്പ് 6000 ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കുശേഷം ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും ധവാന് സ്വന്തമാവും. 147 ഇന്നിംഗ്സുകളില്‍ 6000 റണ്‍സ് പിന്നിട്ടുള്ള മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇപ്പോള്‍ കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. 139 ഇന്നിംഗ്സില്‍ 45.28 ശരാശരിയില്‍ 5977 റണ്‍സാണ് നിലവില്‍ ധവാന്‍റെ സമ്പാദ്യം. 136 ഇന്നിംഗ്സിലാണ് വിരാട് കോലി 6000 റണ്‍സ് പിന്നിട്ടത്. 17 റണ്‍സ് കൂടി നേടിയാല്‍ ശ്രീലങ്കക്കെതിരെ ഏകദിനത്തില്‍ 1000 റണ്‍സെന്ന നേട്ടവും ധവാന് സ്വന്തമാക്കാം. ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യന്‍ താരമാവും ധവാന്‍. ആദ്യ ഏകദിനത്തിന് മുന്നോടിയായി ശ്രീലങ്ക 24 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ കുശാൽ പെരേരയും ഫാസ്റ്റ് ബൗളർ ബിനുര ഫെർണാണ്ടോയും ടീമിലില്ല. ദാസുൻ ഷനകയാണ് ലങ്കയെ നയിക്കുക. ധനഞ്ജയ ഡിസില്‍വ ഉപനായകനാവും. ലാഹിരു ഉഡാര, ഷിരണ്‍ ഫെര്‍ണാണ്ടോ, ഇഷാന്‍ ജയരത്‌നെ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്. ശ്രീലങ്കന്‍ സ്‌ക്വാഡ്: ദസുന്‍ ഷനക (ക്യാപ്റ്റന്‍), ധനഞ്ജയ ഡിസില്‍വ, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, പതും നിസങ്ക, ചരിത് അസലങ്ക, വാനിഡു ഹസരങ്ക, അഷന്‍ ഭണ്ഡാര, മിനോദ് ഭാനുക, ലാഹിരു ഉഡാര, രമേഷ് മെന്‍ഡിസ്, ചാമിക കരുണാരത്‌നെ, ബിനുര ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര, ലക്ഷന്‍ സന്ധാകന്‍, അകില ധനഞ്ജയ, ഷിരണ്‍ ഫെര്‍ണാഡോ, ധനഞ്ജയ ലക്ഷന്‍, ഇഷാന്‍ ജയരത്‌നെ, പ്രവീണ്‍ ജയവിക്രമ, അസിത ഫെര്‍ണാണ്ടോ, കശുന്‍ രജിത, ലാഹിരു കുമാര, ഇസുരു ഉഡാന. ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍(ഉപനായകന്‍), പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി, ചേതന്‍ സക്കറിയ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3eNwKtN
via IFTTT
from Asianet News https://ift.tt/3eNwKtN
via IFTTT
മഴ അതിശക്തമാകും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്
തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. യെല്ലോ അലർട്ട് ജില്ലകൾ 2021 ജൂലൈ 18: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ. 2021 ജൂലൈ 19: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്. 2021 ജൂലൈ 20: കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്. 2021 ജൂലൈ 21: കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്. ഓറഞ്ച് അലർട്ട് 2021 ജൂലൈ 18: കാസർഗോഡ്. 2021 ജൂലൈ 20: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്. 2021 ജൂലൈ 21: പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അപകട സാധ്യത മേഖലകൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം. കൊവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2VVrPAf
via IFTTT
from Asianet News https://ift.tt/2VVrPAf
via IFTTT
എ കെ ബാലന്‍റെ മരുമകളില്‍ നിന്ന് പണം തട്ടിയെടുക്കന്‍ ശ്രമം; തട്ടിപ്പിന് ശ്രമിച്ചത് യുഎഇ എംബസിയുടെ പേരില്‍
പാലക്കാട്: യുഎഇ എംബസിയുടെ മറവില്‍ മുന്‍ മന്ത്രി എ കെ ബാലന്‍റ മകന്‍റെ ഭാര്യയില്‍ നിന്നും പണം തട്ടിയെടുക്കന്‍ ശ്രമമെന്ന് പരാതി. പെര്‍മിറ്റ് അനുമതിയുടെ പേരിലാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് ബാലന്‍റെ മരുമകള്‍ നമിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുടുംബത്തിന്‍റെ പരാതിയില്‍ സൈബര്‍ സെല്ല് കേസെടുത്തു. മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്‍റെ മകനും മരുമകളുമാണ് പരാതിയുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനാണ് യുഎഇയിലുണ്ടായിരുന്ന മകന്‍ പ്രമോദും മരുമകള്‍ നമിതയും കേരളത്തിലെത്തിയത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഇരുവര്‍ക്കും മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. മരുമകള്‍ നമിതയുടെ വിസാ കാലാവധി കഴിയുന്നതോടെയാണ് മടങ്ങിപ്പോകാനുള്ള ശ്രമം ഓണ്‍ലൈനായി തുടങ്ങിയത്. അയച്ച മെയിലിനുള്ള മറുപടിയിലാണ് ഓണ്‍ലൈന്‍ പെര്‍മിറ്റിന് പണം ആവശ്യപ്പെട്ടത്. പതിനാരായിരത്തി ഒരുനൂറു രൂപ നല്‍കാനായിരുന്നു ആവശ്യം. സംശയം തോന്നിയതോടെയാണ് കുടുംബം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. admin@uaeembassy.in എന്ന വിലാസത്തില്‍ നിന്നായിരുന്നു ഇ മെയില്‍ വന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത സൈബര്‍ സെല്ല് അന്വേഷണം തുടങ്ങി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2VIjYpt
via IFTTT
from Asianet News https://ift.tt/2VIjYpt
via IFTTT
സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ
ദില്ലി: സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ. കൊവിഡ് ഭീഷണിക്കിടെ കാൻവാർ യാത്രക്ക് അനുമതി നൽകിയ യുപി സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയായിരുന്നു. കാൻവാർ യാത്ര റദ്ദാക്കിയില്ലെങ്കിൽ അതിനായി ഉത്തരവിറക്കും എന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് യാത്ര റദ്ദാക്കിക്കൊണ്ടുള്ള യുപി സർക്കാർ തീരുമാനം. കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ എതിർത്തിരുന്നു. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നായിരുന്നു കോടതി നടത്തിയ വിമർശനം. ഗംഗാജലം ശേഖരിക്കാനായി ഹരിദ്വാർ ഉൾപ്പടെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് വിശ്വാസികൾ നടത്തുന്ന യാത്രയാണ് കാൻവാർ യാത്ര . കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3kBR30C
via IFTTT
from Asianet News https://ift.tt/3kBR30C
via IFTTT
2023 മുതൽ വളർച്ചാ നിരക്ക് 6.5 ശതമാനത്തിന് മുകളിലാകും: ബാഡ് ബാങ്ക്, പിഎസ്ബി സ്വകാര്യവത്കരണം ഗുണമാകും: സിഇഎ
ദില്ലി: വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.5-7 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള വിവിധ ഭരണ പിരിഷ്‌കരണ-സാമ്പത്തിക നടപടികളും കൊവിഡ് വാക്‌സീന്‍ കുത്തിവെയ്പ്പ് വേഗത്തിലാക്കാനുളള ശ്രമങ്ങളും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്കില്‍ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് വിവിധ റേറ്റിംഗ് ഏജന്‍സികളും അഭിപ്രായപ്പെടുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. ഡൺ & ബ്രാഡ്സ്ട്രീറ്റ് സംഘടിപ്പിച്ച വെർച്വൽ പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്. “കഴിഞ്ഞ ഒന്നര വർഷമായി സംഭവിച്ച സുപ്രധാന പരിഷ്കാരങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്ത്യയുടെ ഒരു ദശകത്തെ ഉയർന്ന വളർച്ചയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” 2021 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലും മൊത്തത്തിൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലും കണ്ട വീണ്ടെടുക്കലിന്റെ വേഗതയെ ഒരു പരിധിവരെ കൊവിഡിന്റെ രണ്ടാം തരംഗം ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ തരംഗം ആരോഗ്യ രംഗത്ത് വളരെ വിനാശകരമായ അവസ്ഥ സൃഷ്ടിച്ചെങ്കിലും, അതിന്റെ സാമ്പത്തിക ആഘാതം പരിമിതമായിരുന്നു, കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാന തലത്തിലായിരുന്നതാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. “രണ്ടാമത്തെ തരംഗത്തിന്റെ ആഘാതം വളരെ വലുതായിരിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. കൃഷി, തൊഴിൽ, കയറ്റുമതി പിഎൽഐ പദ്ധതി, എംഎസ്എംഇ നിർവചനത്തിലെ മാറ്റം, ബാഡ് ബാങ്ക് രൂപീകരണം, പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) സ്വകാര്യവൽക്കരണം തുടങ്ങിയ സർക്കാരിന്റെ വിവിധ പരിഷ്കാരങ്ങൾ വളർച്ചയെ മുന്നോട്ട് നയിക്കുമെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3wJQ9Sh
via IFTTT
from Asianet News https://ift.tt/3wJQ9Sh
via IFTTT
മിടുക്കനാണ് സഞ്ജു, എന്നാല്‍ പ്രതിഭയോട് നീതി പുലര്‍ത്താനായിട്ടില്ല: വസീം ജാഫര്‍
മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആകാംക്ഷയിലാണ് നിരവധി യുവതാരങ്ങള്‍ക്ക് അരങ്ങേറുമെന്ന് കരുതപ്പെടുന്ന പരമ്പരയാണിത്. ഇതുവരെ ടി20 മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു ഏകദിനത്തില്‍ അരങ്ങേറുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. പുറത്തുവരുന്ന സാധ്യത ഇലവനുകളില്‍ സഞ്ജുവിന്റെ പേര് കാണാം. സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്ന വാക്കുകളാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പറയുന്നത്. ''പ്രതിഭാശാലിയാണ് സഞ്ജു. അവനില്‍ എനിക്ക്് ഏറെ പ്രതീക്ഷയുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അവനിപ്പോഴും പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. ഐപിഎല്ലില്‍ ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങളുണ്ടാകുന്നു. എന്നാല്‍ പിന്നീട് മൂന്നോ നാലോ മത്സരങ്ങളില്‍ അദ്ദേഹം നിരാശപ്പെടുത്തും. ഈ സ്ഥിരതയില്ലായ്മ മറികടക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി വന്നപ്പോള്‍ അദ്ദേഹത്തില്‍ മാറ്റം കണ്ടു. ഉത്തവാദിത്തതോടെ ബാറ്റ് ചെയ്യുന്ന സഞ്ജുവിനെ കാണാനായി. ഇത്തിരത്തിലുള്ള പ്രകടനങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എനിക്കേറെ ഇഷ്ടമുള്ള താരമാണ് സഞ്ജു. അവന്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' ജാഫര്‍ പറഞ്ഞു. സഞ്ജുവിന് പുറമെ ഇഷാന്‍ കിഷനാണ് ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. എന്നാല്‍ സഞ്ജുവിന്റെ പരിചയസമ്പത്ത് ഗുണമായേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
from Asianet News https://ift.tt/2UeWEj2
via IFTTT
from Asianet News https://ift.tt/2UeWEj2
via IFTTT
സൗദി അറേബ്യയില്‍ ക്വാറന്റീന്‍ ലംഘിച്ച 103 കൊവിഡ് രോഗികള്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ ഐസൊലേഷന്‍, ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച 238 കൊവിഡ് രോഗികറെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്‍തു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് പറഞ്ഞു. രാജ്യത്ത് പ്രവേശിച്ച ശേഷം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിക്കുന്നവരെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പിടിയിലായവര്‍ക്കെതിരെ പ്രാഥമിക നിയമനടപടികള്‍ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. സൗദി അറേബ്യയില്‍ ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുന്നത് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമലംഘനത്തിന് വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ ഇരട്ടിയാവും. ക്വാറന്റീന്‍ നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വിദേശികളെ സൗദി അറേബ്യയില്‍ നിന്ന് നാടുകടത്താനും സ്ഥിരമായ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3rjvqnu
via IFTTT
from Asianet News https://ift.tt/3rjvqnu
via IFTTT
ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യൻ എംബസിക്ക് കൈമാറി; നാളെയോടെ നാട്ടിലെത്തിച്ചേക്കും
ദില്ലി: അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ മരിച്ച മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യൻ എംബസിക്ക് കൈമാറി. മൃതദേഹം നാളെ രാത്രിയോടെ ഇന്ത്യയിൽ എത്തിച്ചേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഊർജിതമാക്കിയിരുന്നു. നേരത്തെ താലിബാൻ, മൃതദേഹം റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിക്ക് കൈമാറിയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിൻ്റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്. റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത് സിദ്ദിഖി ആയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെയും, രാജ്യത്തെ പിടിച്ചുലച്ച രണ്ടാം കൊവിഡ് തരംഗത്തിന്റെയും എല്ലാം ഗൗരവം ഒപ്പിയെടുത്ത ഫോട്ടോഗ്രാഫറാണ് കൊല്ലപ്പെട്ടത്. ഡാനിഷ് പകർത്തിയ രണ്ടാം കൊവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ൽ റോഹിഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ് ഡാനിഷിനെ പുലിറ്റ്സർ തേടിയെത്തിയത്.
from Asianet News https://ift.tt/3eNit0b
via IFTTT
from Asianet News https://ift.tt/3eNit0b
via IFTTT
കുവൈത്തില്‍ 12 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ 12 ലക്ഷം കാപ്‍റ്റഗന്‍ ഗുളികകളുമായി യുവാവിനെ അറസ്റ്റ് ചെയ്‍തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വലിയ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചിരുന്ന ഇയാളെക്കുറിച്ച് ആന്റി ഡ്രഗ് ട്രാഫികിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പ്രത്യേക സംഘം രൂപീകരിച്ച് ഇയാളെ കണ്ടെത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് വിഭാഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 20 ലക്ഷം കുവൈത്തി ദിനാര്‍ (50 കോടിയോളം ഇന്ത്യന്‍ രൂപ) വില വരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ijnLBf
via IFTTT
from Asianet News https://ift.tt/3ijnLBf
via IFTTT
മലപ്പുറം ജില്ലയിൽ റിപ്പർ മോഡൽ കൊലപാതകം തുടർക്കഥ: ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് വയോധികർ
മലപ്പുറം: മലപ്പുറം ജില്ലയിൽ റിപ്പർ മോഡൽ കൊലപാതകം തുടർക്കഥയാവുന്നു. ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് വയോധികർ. കഴിഞ്ഞമാസം 18-നും 20-നുമാണ് കുറ്റിപ്പുറത്തും തവനൂരുമായി ഒറ്റക്ക് താമസിക്കുന്ന സ്ത്രീകൾ മരണപ്പെട്ടത്. കുറ്റിപ്പുറം നടുവട്ടം വെള്ളറമ്പിൽ തനിച്ച് താമസിക്കുന്ന തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (65)യും തവനൂരിൽ കടകശ്ശേരി സ്വദേശി തട്ടോട്ടിൽ ഇയ്യാത്തുട്ടി (60)യുമാണ് മരണപ്പെട്ടത്. ഇതിന്റെ ഭീതി അകലുന്നതിനിടെയാണ് ശനിയാഴ്ച രാമപുരം ബ്ലോക്ക് പടിയിൽ താമസിക്കുന്ന മുട്ടത്തിൽ ആയിശ (72)യെയാണ് വീട്ടിലെ ശുചിമുറിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റക്ക് താമസിക്കുന്നവർക്ക് നേരെ നടക്കുന്ന ആക്രമത്തിൽ നാട്ടുകാരും ഭീതിയിലാണ്. കുഞ്ഞിപ്പാത്തുയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അയൽവാസിയായ ചീരംകുളങ്ങര മുഹമ്മദ് ശാഫിയെ പിറ്റേന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. കടബാധ്യതയുള്ള പ്രതി മദ്യപിക്കുന്നതിനും മറ്റും പണം കണ്ടെത്താനാണ് കൊലനടത്തിയത്. എന്നാൽ ഇയ്യാത്തുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം അന്വേഷണ സംഘം പുറത്ത് വിട്ടതാണ് കേസിന്റെ ഏക പുരോഗതി. സംഭവദിവസം ഇവരുടെ വീടിന് മുന്നിൽ പൾസർ ബൈക്കിൽ കണ്ടയാളുടെ രേഖാ ചിത്രമാണ് പുറത്ത് വിട്ടത്. പുതിയ പൾസർ ബൈക്കായിരുന്നൂവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ബൈക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നിരുന്നു.
from Asianet News https://ift.tt/3kuRcTU
via IFTTT
from Asianet News https://ift.tt/3kuRcTU
via IFTTT
ഈ ഭക്ഷണങ്ങൾ കഴിക്കൂ; ആര്‍ത്തവദിനങ്ങളിലെ അസ്വസ്ഥതകള്‍ അകറ്റാം
ആർത്തവസമയത്ത് കഠിനമായ വേദനയും ഗ്യാസ് മൂലമുള്ള പ്രശ്നങ്ങളും സാധാരണമാണ്. വെള്ളം ധാരാളം കുടിക്കുന്നത് വയറിലെ സ്തംഭനം ഒഴിവാക്കാനും ഗ്യാസ് കുറയ്ക്കാനും നല്ലതാണ്. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഭക്ഷണങ്ങൽ വഹിക്കുന്ന പങ്ക് വലുതാണ്. ആർത്തവകാലത്തെ അസ്വസ്ഥകൾ അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...
from Asianet News https://ift.tt/2VSFjga
via IFTTT
from Asianet News https://ift.tt/2VSFjga
via IFTTT
Friday, July 16, 2021
'തോൽക്കാൻ മനസ്സില്ലാതെ നിവർന്നു നില്ക്കാൻ സ്വയം ശീലിപ്പിച്ചിട്ടുണ്ട്', കുറിപ്പുമായി ഹരീഷ് ശിവരാമകൃഷ്‍ണൻ
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് ഹരീഷ് ശിവരാമകൃഷ്‍ണൻ. ഹരീഷ് ശിവരാമകൃഷ്‍ണൻ പാടിയ കവര്‍ സോംഗുകള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ ഉണ്ട്. വിമര്‍ശനങ്ങളുമുണ്ടാകാറുണ്ട്. ഇപോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ഹരീഷ് രാമകൃഷ്‍ണൻ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഹരീഷ്‍ ശിവരാമകൃഷ്‍ണന്റെ കുറിപ്പ് ഒരുപാട് കഷ്‍ടപ്പെട്ടും, വിജയിച്ചും, പരാജയപ്പെട്ടും, ചിരിച്ചും, കരഞ്ഞും, കഠിനാധ്വാനം ചെയ്‍തും, പലതവണ വീണും, ചാൻസ് ഇന് വേണ്ടി അലഞ്ഞും, ചവിട്ടി താഴ്ത്തിപ്പെട്ടും, പൊടി തട്ടി എണീറ്റും തന്നെ ആണ് ഇക്കണ്ട കാലം മുഴുവൻ ജീവിച്ചത് - അതിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടും, തോൽക്കാൻ മനസ്സില്ലാതെ നിവർന്നു നില്ക്കാൻ സ്വയം ശീലിപ്പിച്ചും തന്നെ ആണ് ഞാൻ യാത്ര ചെയ്‍തുകൊണ്ടിരിക്കുന്നത്. ഇനി ഉള്ള കാലവും വയർ അകത്തേക്ക് വലിച്ചു പിടിച്ചു, സണ്‍ഗ്രാസും വെച്ചു ഇങ്ങനെ തന്നെ ഞാൻ ഉണ്ടാവും. തലയുടെ മുൻവശത്തിൽ, കൊഴിഞ്ഞു പോയ മുടി കവർ ചെയ്യാൻ വിഗ് വെച്ചിട്ടുണ്ട്, അതു ചിലദിവസം കൊരങ്ങൻ തൊപ്പി വെച്ച പോലെ ഇരിക്കുമ്പോ കവർ ചെയ്യാൻ ഈ തലേക്കെട്ടും വെക്കാറുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/3iiVdbc
via IFTTT
from Asianet News https://ift.tt/3iiVdbc
via IFTTT
പാലക്കാട് വീണ്ടും പോത്തുകൾക്ക് നരകയാതന, 22 പോത്തുകളിൽ രണ്ടെണ്ണം ചത്ത നിലയിൽ
പാലക്കാട്: പാലക്കാട് നഗരത്തിൽ വീണ്ടും പോത്തുകൾക്ക് നരകയാതന. രണ്ട് മാസം മുമ്പ് സ്വകാര്യ വ്യക്തി കശാപ്പിനെത്തിച്ച 22 പോത്തുകളിൽ രണ്ടെണ്ണത്തിനെ ചത്ത നിലയിൽ കണ്ടെത്തി. വാക്കുളം കനാൽ പരിസരത്തെ ഒഴിഞ്ഞ പറമ്പിലാണ് പോത്തുകളുള്ളത്. മതിയായ ഭക്ഷണമോ വെള്ളമോ പോത്തുകൾക്ക് നൽകിയിരുന്നില്ലെന്നും നഗരസഭ നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ നഗരസഭാ ജീവനക്കാരൻ എത്തി പോത്തുക്കളെ തൊട്ടടുത്ത പറമ്പിലേക്ക് തുറന്നു വിട്ടു. നേരത്തെ രണ്ട് മാസം മുമ്പും സമാനമായ രീതിയിൽ പാലക്കാട് പോത്തുകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3euDdcF
via IFTTT
from Asianet News https://ift.tt/3euDdcF
via IFTTT
ജോസഫ് പക്ഷത്തെ തമ്മിലടി മുതലെടുക്കാൻ ജോസ് കെ മാണി; അതൃപ്തരായ നേതാക്കളെ മറുകണ്ടം ചാടിക്കാന്‍ ശ്രമം
കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ പ്രതിസന്ധി മുതലെടുക്കാൻ ജോസ് കെ മാണി. അതൃപ്തരായ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. സിപിഎമ്മിന്‍റെ പിന്തുണയോടെയാണ് നീക്കം. പാര്‍ട്ടിയിലെ സ്ഥാനങ്ങളെച്ചൊല്ലി ഉടലെടുത്ത പ്രതിസന്ധി മുതലെടുത്ത് ജോസഫ് പക്ഷത്തെ ക്ഷീണിപ്പിക്കാനാണ് ജോസ് കെ മാണിയുടേയും കൂട്ടരുടേയും നീക്കം. ഇക്കഴിഞ്ഞ സ്റ്റീയറിംഗ് കമ്മിറ്റിയില്‍ കൂടുതല്‍ നേതാക്കളേയും പ്രവര്‍ത്തകരേയും യുഡിഎഫില്‍ നിന്ന് തിരികെ എത്തിക്കണമെന്ന തീരുമാനം എടുത്തിരുന്നു. ജോസഫ് വിഭാഗത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ചില നേതാക്കള്‍ ജോസ് കെ മാണിയോടെ രഹസ്യ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. ഭാരവാഹികളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെപ്പോലും മറികടക്കുന്ന സാഹചര്യത്തില്‍ ഇനിയും ജോസഫിനൊപ്പം നിന്നിട്ട് കാര്യമില്ലെന്ന് കരുതുന്ന വലിയൊരു വിഭാഗത്തെയാണ് ജോസ് ലക്ഷ്യം വയ്ക്കുന്നത്. നിയമസഭയില്‍ തിരിച്ചടി കൂടി നേരിട്ടതോടെ പലരും അതൃപ്തരാണ്. ജോസഫിനെ നോക്കുകുത്തിയാക്കി മോൻസ് ജോസഫും ജോയി എബ്രഹാമും പാര്‍ട്ടി പിടിക്കാനുള്ള ശ്രമം നടത്തുന്നുവെന്നും ഒരു വിഭാഗം ആക്ഷേപിക്കുന്നു. നേതാക്കള്‍ക്ക് പകരും കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് പാര്‍ട്ടി വിപുലപ്പെടുത്താനാണ് സിപിഎം ജോസ് കെ മാണിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം പാര്‍ട്ടിയിലെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് പിജെ ജോസഫ്. മോൻസ് ജോസഫിന്‍റെ പാര്‍ട്ടിയിലെ ഉന്നത പദവിയെച്ചൊല്ലിയാണ് തര്‍ക്കം. തല്‍ക്കാലം മോൻസിനെക്കൊണ്ട് എക്സിക്യൂട്ടീവ് ചെയര്‍മാൻ സ്ഥാനം രാജിവപ്പിച്ച് വിമത പക്ഷത്തെ അനുനയിപ്പിക്കാനാണ് നീക്കം. ഫ്രാൻസിസ് ജോര്‍ജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂര്‍ എന്നിവരാണ് ഇടഞ്ഞ് നില്‍ക്കുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3hKFfY6
via IFTTT
from Asianet News https://ift.tt/3hKFfY6
via IFTTT
സ്വകാര്യ വനവത്കരണ പദ്ധതിക്ക് അപേക്ഷിക്കാം
തിരുവന്തപുരം: 2021-22 വര്‍ഷത്തില്‍ സ്വകാര്യഭൂമിയില്‍ മരങ്ങള്‍ നട്ടു വളര്‍ത്തുന്നതിന് ധനസഹായം നല്‍കുന്ന വനവത്കരണ പദ്ധതിക്ക് അപേക്ഷിക്കാം. തേക്ക്, ചന്ദനം, ആഞ്ഞിലി, മഹാഗണി, പ്ലാവ്, റോസ് വുഡ്(ഈട്ടി), കമ്പകം, കുമ്പിള്‍, കുന്നിവാക, തേന്‍മാവ് തുടങ്ങി പത്തിനം വൃക്ഷത്തൈകളാണ് പരിഗണിക്കുന്നത്. ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ പ്രായമുള്ളതും കുറഞ്ഞത് 50 തൈകള്‍ വരെ സ്വന്തം സ്ഥലത്ത് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 23 വൈകിട്ട് അഞ്ചുവരെ. വിശദവിവരങ്ങള്‍ കൊല്ലം സാമൂഹിക വനവല്‍ക്കരണ വിഭാഗം കാര്യാലയത്തിലോ 04742748976 നമ്പരിലോ ലഭിക്കും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോടല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2VTG5JN
via IFTTT
from Asianet News https://ift.tt/2VTG5JN
via IFTTT
കൊവിഡ് നിയമലംഘനം; ഖത്തറില്‍ 130 പേര്‍ക്കെതിരെ കൂടി നടപടി
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 130 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 105 പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 25 പേരെ പരിശോധനകളില്‍ പിടികൂടി. എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2VRxQOp
via IFTTT
from Asianet News https://ift.tt/2VRxQOp
via IFTTT
ഒളിംപിക്‌സ് മെഗാ ക്വിസ്: മൂന്നാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം
തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസും ഒളിംപിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒളിംപിക്‌സ് ക്വിസ് മത്സരത്തിലെ ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം. 1. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് ആരാണ് ? 2. ഒളിംപിക്‌സ് മെഡൽ നേടിയ ആദ്യ ഇന്ത്യന്‍ വനിത ആരാണ് ? 3. 2022ലെ വിന്‍റര്‍ ഒളിംപിക്‌സിന്‍റെ വേദി ഏത് ? ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. ശരിയുത്തരം അയക്കുന്നവരില്‍ നിന്ന് മൂന്ന് വിജയികള്‍ക്ക് ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും. ശരിയുത്തരം അറിയിച്ചവരില്‍ നിന്ന് വിജയികളായ മൂന്ന് പേരെ നാളെ രാവിലെ 8.15നുള്ള സ്‌പോര്‍ട്സ് ടൈമിൽ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസത്തെ വിജയികള്‍ (16/07/2021) സഞ്ജു മാത്യൂസ് ന്യൂ പന്‍വേൽ നവി മുംബൈ മഹാരാഷ്‌ട്ര റിജിന്‍ മാത്യു എബ്രഹാം ചെമ്പരത്തിയിൽ തോന്ന്യാമല പത്തനംതിട്ട കൃഷ്ണാഞ്ജലി ഐ.ആര്‍ ഇക്കണ്ടംപറമ്പിൽ കാട്ടൂര്‍ തൃശ്ശൂര്‍ ടേബിൾ ടെന്നീസിലെ മലയാളി പകിട്ട്; അറ്റ്‌ലാന്‍റ ഒളിംപിക്‌സ് ഓര്‍മ്മകളുമായി അംബിക രാധിക ലിവിംഗ്സ്റ്റന്‍ വെടിക്കെട്ട് പാഴായി; ആദ്യ ടി20യില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് തോല്‍വി സിംബാബ്‌വെയ്‌ക്കെതിരെ അഞ്ച് വിക്കറ്റ്; സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഷാക്കിബ് നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3BnpzSG
via IFTTT
from Asianet News https://ift.tt/3BnpzSG
via IFTTT
അയോധ്യ രാമക്ഷേത്രം രണ്ട് വർഷത്തിനകം; 2023 ഡിസംബറോടെ തുറന്ന് നൽകുമെന്ന് ക്ഷേത്ര ട്രസ്റ്റ്
ദില്ലി: അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തർക്കായി തുറന്ന് നൽകുമെന്ന് ക്ഷേത്ര ട്രസ്റ്റ്. ശ്രീ കോവിലിന്റെ നിർമ്മാണം ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 2025ഓടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും ട്രസ്റ്റ് അവകാശപ്പെടുന്നു. ക്ഷേത്ര നിർമ്മാണത്തിന് വിദേശ ഫണ്ട് സ്വീകരിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ ട്രസ്റ്റ് മുഴുവൻ തുകയും ഇന്ത്യയിൽ നിന്ന് തന്നെ സമാഹരിച്ച് കഴിഞ്ഞെന്നും അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3iifLRc
via IFTTT
from Asianet News https://ift.tt/3iifLRc
via IFTTT
ലിവിംഗ്സ്റ്റന്‍ വെടിക്കെട്ട് പാഴായി; ആദ്യ ടി20യില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് തോല്‍വി
നോട്ടിങ്‌ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്‍റി 20യിൽ പാകിസ്ഥാന് 31 റൺസിന്‍റെ ജയം. ഇംഗ്ലണ്ടിനായി 43 പന്തില്‍ 103 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റന്‍റെ അതിവേഗ സെഞ്ചുറി പാഴായി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്ഥാൻ 1-0ന് മുന്നിലെത്തി. പാകിസ്ഥാൻ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറിൽ 201 റൺസിന് പുറത്തായി. സെഞ്ചുറി നേടിയ ലിയാം ലിവിങ്സ്റ്റൺ പുറത്തായതാണ് ഇംഗ്ലണ്ടിന് അവസാന നിമിഷം തിരിച്ചടിയായത്. ലിയാം ലിവിങ്സ്റ്റൺ 43 പന്തിൽ 103 റൺസെടുത്തു. ആറ് ഫോറും ഒന്‍പത് സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. ജേസന്‍ റോയ് 13 പന്തില്‍ 32 റണ്‍സ് നേടി. നായകന്‍ ഓയിന്‍ മോര്‍ഗന്‍ 16 റണ്‍സില്‍ പുറത്തായി. ഷഹീൻ അഫ്രീദിയും ഷദബ് ഖാനും പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ, നായകൻ ബാബർ അസമിന്‍റെയും മുഹമ്മദ് റിസ്വാന്‍റെയും ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ മികച്ച സ്‌കോറിലെത്തിയത്. ബാബർ അസം 49 പന്തിൽ 85 ഉം റിസ്വാൻ 41 പന്തിൽ 63 റൺസുമെടുത്തു. ഫഖർ സമാനും മുഹമ്മദ് ഹഫീസും അവസാന ഓവറുകളിൽ ആഞ്ഞടിച്ചതും പാകിസ്ഥാന് നേട്ടമായി. ഫഖർ സമൻ എട്ട് പന്തിൽ 26ഉം മുഹമ്മദ് ഹഫീസ് 10 പന്തിൽ 24 റൺസുമെടുത്തു. ഇതിഹാസതാരത്തില്‍ നിന്ന് അത്തരം വാക്ക് പ്രതീക്ഷിച്ചില്ല; രണതുംഗയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ലിറ്റണ് സെഞ്ചുറി, ഷാക്കിബിന് അഞ്ച് വിക്കറ്റ്; സിംബാബ്‌വെക്കെതിരെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് കുറ്റന്‍ ജയം സിംബാബ്‌വെയ്‌ക്കെതിരെ അഞ്ച് വിക്കറ്റ്; സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഷാക്കിബ് നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zaCAwH
via IFTTT
from Asianet News https://ift.tt/3zaCAwH
via IFTTT
ഗോവയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ വഴി ലഹരിക്കടത്ത്; സൂത്രധാരന്‍ അറസ്റ്റിൽ
കോഴിക്കോട്: ഗോവയിൽ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ സൂത്രധാരനെ അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകൾ കൊറിയർ മുഖേന അയച്ചിരുന്ന തൃശ്ശൂർ സ്വദേശി സാക്കിർ ഹുസൈനാണ് (34) അറസ്റ്റിലായത്. കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് ആണ് സാക്കിറിനെ അറസ്റ്റ് ചെയ്തത്. അഞ്ച് വർഷത്തിലധികമായി ഗോവയിൽ താമസിച്ച് മയക്കു മരന്നുകളുടെ ഇടപാടുകൾ നടത്തി വരികയായിരുന്നു സക്കീർ ഹുസൈന്‍. ഡി.എം.എ, എൽ.എസ്.ഡി. സ്റ്റാമ്പുകള്‍, ഹാഷിഷ്, കഞ്ചാവ് എന്നിവയാണ് ഗോവയില്‍ നിന്ന് ഇയാൾ കോഴിക്കോടേക്ക് എത്തിച്ചിരുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ev4GLl
via IFTTT
from Asianet News https://ift.tt/3ev4GLl
via IFTTT
വാഹന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ അവസരങ്ങളുമായി ഈ കമ്പനി
തിരുവനന്തപുരം: മുൻനിര വാഹന നിർമ്മാതാക്കൾക്കും ഓട്ടോമോട്ടിവ് രംഗത്തെ അനുബന്ധ ടിയർ വൺ കമ്പനികൾക്കും സോഫ്റ്റ്‌വെയർ അധിഷ്‍ഠിത സേവനം നൽകുന്ന സ്ഥാപനമായ ആക്സിയ ടെക്‌നോളജീസ് 200 ജീവനക്കാരെ കൂടി നിയമിക്കുന്നു. ഇലക്ട്രിഫൈഡ്, ഓട്ടോണോമസ്, കണക്ടഡ്, ഷെയേർഡ് തുടങ്ങി, ഓട്ടോമൊട്ടീവ് സാങ്കേതിക വിദ്യക്കു വേണ്ട സോഫ്റ്റ്‌വെയർ വികസിപ്പികാനുള്ള കമ്പനിയുടെ വരുംകാല പദ്ധതികൾക്കായാണ് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‍ടിച്ചിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫിൻലാൻഡ് ആസ്ഥാനമായ ബേസ്‍മാർക്ക് എന്ന കമ്പനിയുമായി ഒരു പുതിയ പദ്ധതിയിൽ സഹകരിക്കുന്ന വിവരം ആക്സിയ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'റോക്‌സോളിഡ് എക്കോസിസ്റ്റം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 'സോഫ്റ്റ്‌വെയർ ഡിഫൈൻഡ് കാർ' സാങ്കേതിക വിദ്യക്കു ആവശ്യമായ സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് പങ്കാളികളാവുന്നത്. ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങും. ബേസ്‍മാർക്ക്, സെഗുല ടെക്‌നോളജീസ്, ലോകത്തിലെ പ്രമുഖ വാഹന നിർമാതാക്കൾ തുടങ്ങിയവരുമായി കരാറിലെത്തിയ കമ്പനി നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ തന്നെ പുതിയ പദ്ധതിക്കായുള്ള പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ആക്സിയ ടെക്‌നോളജീസ് സിഇഒ ജിജിമോൻ ചന്ദ്രൻ അറിയിച്ചു. ഈ സാഹചര്യത്തിൽ മേഖലയിൽ തൊഴിൽ നൈപുണ്യമുള്ള കൂടുതൽ പേരെ ആവശ്യമുണ്ട്. ആറ് മാസത്തിനുള്ളിൽ മുഴുവൻ നിയമനങ്ങളും നടത്താൻ ആവുമെന്നാണ് പ്രതീക്ഷ. ഇതിൽ അറുപത് ശതമാനവും പുതിയ ആളുകളെ എടുക്കണമെന്നാണ് കമ്പനിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഉദ്യോഗാർഥികൾ കടന്നു പോവുക. ഓട്ടോമോട്ടിവ് രംഗത്തേക്കുള്ള സോഫ്റ്റ്‌വെയർ വികസനം എന്നത് അത്യന്തം ആവേശകരവും സങ്കീർണവുമായ ജോലിയാണ്. ഇതിന് ഉതകുന്ന മനോഭാവവും താൽപ്പര്യവും അറിവും ഉള്ളവരെയാണ് കമ്പനി തേടുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധരുടെ കീഴിൽ കൃത്യമായ പരിശീലനം നൽകും. കാറുകളുടെ സോഫ്റ്റ്‌വെയർ നിരന്തരം നവീകരിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഉയർന്ന വൈദഗ്ധ്യമുള്ള ഒരു സംഘം പ്രൊഫഷനലുകളെയാണ് കമ്പനിക്ക് ആവശ്യമെന്നും കമ്പനി പറയുന്നു. ഈ മേഖലയിൽ മുൻ പരിചയം ഉള്ളവരും പുതിയ ആളുകളും ചേർന്നുള്ള ഒരു നിരയാണ് കമ്പനിക്ക് ആവശ്യം. പുതിയ ആളുകളെ സംബന്ധിച്ച് സി, സി++, ജാവ, എ ഐ/എംഎൽ എന്നിവ അടിസ്ഥാനമാക്കി, ഓട്ടോമോട്ടിവ് രംഗത്തെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ സാങ്കേതിക വിദ്യകളെ അടുത്തറിയാനുള്ള അവസരമാണിത്. കമ്പനിയുടെ മുൻകാല പദ്ധതികളിൽ ഭാഗമായ പലർക്കും യൂറോപ്പിലെ പ്രമുഖ കാർ നിർമ്മാതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും കാർ നിർമ്മാണ കമ്പനികൾ അവരുടെ പുത്തൻ പുതിയ മോഡലുകളുമായി വിപണി കീഴടക്കാൻ ഒരുങ്ങുന്നതിനാൽ ഭാവിയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്‍ടിക്കപ്പെട്ടേക്കാമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
from Asianet News https://ift.tt/3epwpNG
via IFTTT
from Asianet News https://ift.tt/3epwpNG
via IFTTT
തൊഴിൽ പ്രതിസന്ധി; പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു
പാലക്കാട്: തൊഴിൽ പ്രതിസന്ധി മൂലം പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്. പൊന്നുമണിയെ ഇന്നലെ വീടിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ രണ്ടിന് മരിച്ചു. കൊവിഡ് പ്രതിസന്ധിയിൽ തൊഴിലില്ലാതായതാണ് മരണകാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വർണ്ണപ്പണയം, ചിട്ടി പിടിച്ചത് ഉൾപ്പടെ കടമുണ്ടായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മകൻ സുധിലേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3esjXfM
via IFTTT
from Asianet News https://ift.tt/3esjXfM
via IFTTT
വിവാഹ വാഗ്ദാനം നൽകി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴയൂർ അഴിഞ്ഞിലം സ്വദേശി പാലായി അർജുൻ (27) നെയാണ് വാഴക്കാട് പോലീസ് പിടികൂടിയത്. വാഴക്കാട് എസ്.ഐ നൗഫലിന്‍റെ നേതൃത്വത്തിൽ ഫറൂഖ് കോളജ് കുറ്റൂളങ്ങാടിയിൽ നിന്നാണ് ബുധനാഴ്ച്ച പുലർച്ചെ പ്രതിയെ അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയും ബന്ധുവീട്ടിൽ വെച്ചും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പോസ്‌കോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ റിമാൻഡ് ചെയ്തു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ipP654
via IFTTT
from Asianet News https://ift.tt/3ipP654
via IFTTT
ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമം; നീക്കം തുടർന്ന് വിദേശകാര്യമന്ത്രാലയം
ദില്ലി: അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ മരിച്ച മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ധീഖിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഊർജിതമാക്കി. മൃതദേഹം ഇതിനകം താലിബാൻ, റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിക്ക് കൈമാറിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മൃതദേഹം ഇന്ത്യയിൽ എത്തിക്കുമെന്നാണ് സൂചന. ഇതിനായുള്ള നടപടികൾ തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3reeAWZ
via IFTTT
from Asianet News https://ift.tt/3reeAWZ
via IFTTT
കോൺഗ്രസിന് കീറാമുട്ടിയായി പഞ്ചാബ് പ്രതിസന്ധി; അമരീന്ദർ സിംഗിനെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു
ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാഞ്ഞതോടെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിസന്ധിയിലായി. നവ്ജ്യോത്സിംഗ് സിദ്ദുവിന് പിസിസി അധ്യക്ഷസ്ഥാനം നൽകുന്നതിൽ രൂക്ഷവിമർശനം ഉയർത്തിയ അമരീന്ദർ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് അയക്കുകയും ചെയ്തു. സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് കത്ത് നൽകിയത്. ഇന്നലെ സോണിയയുമായും രാഹുലുമായും സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു. തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി സിദ്ദുവിന് ചുമതല നൽകാൻ ഹൈക്കമാന്റ് തയ്യാറാകുന്നതിനിടെ ആണ് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചുള്ള കത്ത്. അതേസമയം പഞ്ചാബിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ഇന്ന് അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തിയേക്കും. അതിനിടെ, പ്രിയങ്ക ഗാന്ധിയുടെ ഉത്തർപ്രദേശ് സന്ദർശനം ഇന്നും തുടരും. റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമാരുമായി സംസാരിക്കും. കർഷകസംഘടന പ്രതിനിധികളെ കാണുന്ന പ്രിയങ്ക തൊഴിൽരഹിതരുടെ പ്രശ്നങ്ങളും കേൾക്കും. എംപിമാരും എംഎൽഎമാരുമായി രാഷ്ടീയ സാഹചര്യം ചർച്ച ചെയ്യുന്ന പ്രിയങ്ക കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്ന പ്രചാരണ പരിപാടികൾക്ക് നിർദ്ദേശം നൽകും. ഇന്നലെ പങ്കെടുത്ത പരിപാടികളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക ഉയർത്തിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2Ti9sVh
via IFTTT
from Asianet News https://ift.tt/2Ti9sVh
via IFTTT
കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകനയോഗം; വലിയ ഇളവുകൾക്ക് സാധ്യതയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ അവലോകന യോഗം ഇന്ന് ചേരും. വിദഗ്ധസമിതിയംഗങ്ങളും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗത്തിൽ വ്യാപന സാഹചര്യവും വിലയിരുത്തിയാകും കൂടുതൽ ഇളവുകളിലെ തീരുമാനം. കടകൾ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും. ഓണം കണക്കിലെടുത്ത് പെരുന്നാളിന് ശേഷം നൽകേണ്ട ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. വ്യാപനം കുറയാത്ത സാഹചര്യത്തിൽ വലിയ ഇളവുകൾക്കോ, ലോക്ക്ഡൗണിൽ സമഗ്രമായ പുനപരിശോധനയ്ക്കോ സാധ്യതയില്ല. വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് നിലവിൽ വന്നു. പെരുന്നാൾ കണക്കിലെടുത്ത് ഞായറാഴ്ച്ചയാണെങ്കിലും നാളെ കടകൾക്ക് തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ രണ്ട് ഡോസ് വാക്സിനേഷന്റെ സർട്ടിഫിക്കേറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും ഈ ഇളവ് ബാധകമായിരിക്കും. അതേസമയം രോഗലക്ഷണമുളളവർക്ക് ഇളവുണ്ടാകില്ല. ഇവർ ആർട്ടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റും കരുതണം. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവാണ് പ്രാബല്യത്തിൽ വന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ipJVlE
via IFTTT
from Asianet News https://ift.tt/3ipJVlE
via IFTTT
ഇന്ധനവില ഇന്നും കൂട്ടി; കൊച്ചിയിലും പെട്രോൾ വില 102 കടന്നു; തിരുവനന്തപുരത്ത് 104 രൂപയ്ക്കടുത്ത്
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു. പെട്രോളിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും വില 102 കടന്നു. 102.06 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. തിരുവനന്തപുരത്ത് 103.95 രൂപയും , കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. ഡീസൽ വിലയിൽ മാറ്റമില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2VSOY6o
via IFTTT
from Asianet News https://ift.tt/2VSOY6o
via IFTTT
രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരിൽ കൂടുതലും കാണുന്നത് ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരിൽ കൂടുതലും കാണുന്നത് വൈറസിന്റെ ഡെൽറ്റ വകഭേദം എന്ന് ഐസിഎംആർ പഠനം. രോഗം സ്ഥിരീകരിക്കുന്ന 86 ശതമാനം പേരേയും ബാധിക്കുന്നത് ഡെൽറ്റ വകഭേദമെന്നാണ് കണ്ടെത്തൽ. വാക്സിനുകൾ കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന വാദത്തിന് തെളിവില്ലെന്ന് കൊവിഡ് സമിതി തലവൻ ഡോ.വി.കെ.പോൾ പറഞ്ഞു. വാക്സിൻ എടുത്തവരിൽ കൊവിഡ് സ്ഥിരീകരിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവെന്ന് ഐസിഎംആർ പഠനത്തിൽ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. 17 സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച 677 സാമ്പിളുകളിൽ ആണ് പഠനം നടത്തിയത്. അതേസമയം, കുട്ടികളിലെ വാക്സിനേഷനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്. വിദഗ്ധ സമിതി അംഗീകാരത്തിന് പിന്നാലെ വാക്സിനേഷൻ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അറിയിച്ചു. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുകൾക്കിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ നേരിയ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനമാണ്. കൊവിഡ് വ്യാപനത്തിന്‍റെ സൂചിക വീണ്ടും ഉയർന്ന് ഒരു ശതമാനത്തിലെത്തി. നേരത്തെ ഇത് ഒരു ശതമാനത്തിന് താഴെയെത്തിയിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UUzCO1
via IFTTT
from Asianet News https://ift.tt/2UUzCO1
via IFTTT
യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അബുദാബി പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുമ്പോള്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശിച്ചു. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കുകയും കാലാവസ്ഥ സംബന്ധിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. View this post on Instagram A post shared by المركز الوطني للأرصاد (@officialuaeweather) മഴയുള്ള സാഹചര്യങ്ങളില്‍ റോഡുകളിലെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളിലും സ്‍മാര്‍ട്ട് ടവറുകളിലും പ്രദര്‍ശിപ്പിക്കുന്ന വേഗപരിധി പാലിക്കുകയും വേണം. വേഗത നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്ന എസ്എംഎസ് സന്ദേശങ്ങളും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. രാജ്യത്ത് പലയിടങ്ങളിലും വെള്ളിയാഴ്‍ചയും ശക്തമായ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. View this post on Instagram A post shared by Abu Dhabi Police شرطة أبوظبي (@adpolicehq) കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3z6sa1j
via IFTTT
from Asianet News https://ift.tt/3z6sa1j
via IFTTT
സൂര്യയുടെ 'ജല്ലിക്കട്ട്'; 'വാടിവാസല്‍' ടൈറ്റില്‍ ലുക്ക് എത്തി
വെട്രിമാരന്‍റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന 'വാടിവാസലി'ന്‍റെ ടൈറ്റില്‍ ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. തമിഴ്, ഇംഗ്ളീഷ് ടൈറ്റിലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് സിനിമ. ഈ ജല്ലിക്കട്ട് പശ്ചാത്തലത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ടൈറ്റില്‍ ലുക്കും. തന്‍റെ അച്ഛന്‍റെ മരണത്തിനു കാരണക്കാരനായ 'കാരി' എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. സി എസ് ചെല്ലപ്പ പ്രസിദ്ധീകരിച്ചിരുന്ന 'എഴുത്ത്' സാഹിത്യ മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്ന നോവല്‍ പിന്നീട് പുസ്‍തകമാക്കുകയായിരുന്നു. ഇതിനകം 26 എഡിഷനുകള്‍ പുറത്തിറങ്ങിയ ജനപ്രിയ നോവലുമാണ് ഇത്. ജല്ലിക്കട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് വാടിവാസല്‍. Thank you for all your love!! #VaadiVaasalTitleLook @VetriMaaran @theVcreations @gvprakash @VelrajR @jacki_art #CSChellappa @kabilanchelliah #VaadiVaasal pic.twitter.com/azILsifxja — Suriya Sivakumar (@Suriya_offl) July 16, 2021 വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന സിനിമയായതിനാല്‍ത്തന്നെ വലിയ ആള്‍ക്കൂട്ടമുള്ള ഔട്ട്ഡോര്‍ രംഗങ്ങളും ഏറെയുള്ള സിനിമയാണ് വാടിവാസല്‍. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍. അതേസമയം വെട്രിമാരന്‍റെ കഴിഞ്ഞ ചിത്രമായ 'അസുരനും' ഒരു തമിഴ് നോവലിനെ ആസ്‍പദമാക്കിയുള്ളതായിരുന്നു. പൂമണി എഴുതിയ 'വേക്കൈ' എന്ന നോവല്‍ ആണ് സിനിമയായത്. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരമടക്കം നിരവധി അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു.
from Asianet News https://ift.tt/3ii79db
via IFTTT
from Asianet News https://ift.tt/3ii79db
via IFTTT
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു
പാലക്കാട്: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാടയ മുട്ടിക്കുളങ്ങര പന്നിയംപാടം പീടിയേക്കൽ വീട്ടിൽ അബ്ബാസ് ആണ് മരിച്ചത്. 44 വയസായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് അബ്ബാസ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/36DXGaT
via IFTTT
from Asianet News https://ift.tt/36DXGaT
via IFTTT
നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം പ്രവാസി മലയാളി നിര്യാതനായി
ദുബൈ: നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍ തങ്കയം പരേതനായ സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ഒ.ടി മറിയുമ്മ ഹജ്ജുമ്മയുടെയും മകന്‍ ഒ.ടി സിറാജ് (54) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ വ്യാഴാഴ്‍ച രാത്രിയായിരുന്നു അന്ത്യം. വ്യാഴാഴ്‍ച രാത്രി നാട്ടിലേക്ക് പോകാനിരിക്കവെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. ദുബൈയിൽ സ്വന്തമായി സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം കുടുംബ സമേതം ദുബൈയിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ - തൃക്കരിപ്പൂര്‍, ബീരിച്ചേരി (പള്ളത്തിൽ) സ്വദേശിനി ടി പി ഫാതിമത്തുന്നിസ. മക്കൾ - ടി പി. മുഹമ്മദ് സിനാൻ, ടി പി സൽവ, ടി പി ഷിമൽ. സഹോദരങ്ങള്‍ - ബഷീർ (പരേതൻ), ഒ ടി അബ്ദുൽ ജലീൽ, ഒ. ടി.മുനീർ (ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് ഭാരവാഹി), ഒ ടി നഫീസത്ത്. മൃതദേഹം ദുബൈ അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, ദുബൈ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
from Asianet News https://ift.tt/3ikV0UO
via IFTTT
from Asianet News https://ift.tt/3ikV0UO
via IFTTT
സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; യുവാവിനെ നാട്ടുകാര്‍ പൊക്കി, പിന്നാലെ
കോഴിക്കോട്: സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ലൈംഗികാതിക്രമണത്തിന് ശ്രമിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ നാഗാളികാവ് സ്വദേശി ജലീലിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. ഏഴ് മാസം മുമ്പാണ് ജലീല്‍ വിദേശത്ത് നിന്ന് വന്നത്. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീ നല്‍കിയ പരാതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മുക്കം പൊലീസ് ജലീലിനെതിരെ കേസെടുത്തിരുന്നു. മുങ്ങി നടന്ന പ്രതിയെ കണ്ടെത്താനായി സാമൂഹിക മാധ്യമങ്ങളില്‍ ഇയാളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് നായര്‍കുഴി ഏരിമലയ്ക്ക് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ അറിയിക്കുകയുമായിരുന്നു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാണ് ജലീലിന്‍റെ അതിക്രമം. വഴി ചോദിക്കാനെന്ന വ്യാജേന സ്ത്രീകളുടെ അടുത്ത് വാഹനം നിര്‍ത്തി ശരീരത്തില്‍ കയറിപ്പിടിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. നിരവധി സ്ത്രീകള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. വാഹനം തിരിച്ചറിയാതിരിക്കാന്‍ സ്കൂട്ടറിന് പിന്നിലെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയാണ് ഇയാള്‍ സഞ്ചരിച്ചിരുന്നുത്. കെഎല്‍ 57 എസ് 1120 എന്ന നമ്പര്‍ പ്ലേറ്റ് വാഹനത്തിന്‍റെ സീറ്റിനടിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3erlsLq
via IFTTT
from Asianet News https://ift.tt/3erlsLq
via IFTTT
'എല്ലാ തലമുറകള്‍ക്കും പ്രചോദനമായ നടി', സുരേഖ സിക്രിയെ അനുസ്‍മരിച്ച് താരങ്ങള്‍
രാജ്യത്ത് ഏറെ പ്രശസ്‍തയായ നടി സുരേഖ സുക്രി ഇന്ന് രാവിലെയാണ് അന്തരിച്ചത്. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എല്ലാ തലമുറകള്‍ക്ക് പ്രചോദമായിരുന്ന നടിയാണ് സുരേഖ സിക്രിയെന്ന് താരങ്ങള്‍ അനുസ്‍മരിച്ചു.
from Asianet News https://ift.tt/3xPu1Y3
via IFTTT
from Asianet News https://ift.tt/3xPu1Y3
via IFTTT
Thursday, July 15, 2021
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; വനിതാ കമ്മീഷൻ അധ്യക്ഷയുടെ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുമ്പോൾ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. പരാതിക്കാരിയോട് ചാനൽ പരിപാടിയിൽ മോശമായി പ്രതികരിച്ചതിന് പിന്നാലെ വിവാദത്തിലായ എം സി ജോസഫൈൻ ജൂൺ 25നാണ് രാജി വച്ചത്. പകരം ആരെന്ന കാര്യത്തിൽ പല പേരുകളും ഉയർന്ന് കേട്ടിരുന്നുവെങ്കിലും ഇപ്പോൾ നിലവിലുള്ള ഒരംഗത്തെ തന്നെ കമ്മീഷൻ അധ്യക്ഷ ആക്കുന്നതിനെ പറ്റിയാണ് സിപിഎം ആലോചിക്കുന്നത്. വിഷയത്തിൽ ഇന്നൊരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലെ കമ്മീഷന് 9 മാസം മാത്രമാണ് കാലാവധിയുള്ളത്. അങ്ങനെയുള്ളപ്പോൾ അധ്യക്ഷയെ മാത്രം മാറ്റുന്നത് ശരിയായ രീതിയാണോ എന്നാണ് സിപിഎമ്മിന് മുമ്പിലുള്ള ചോദ്യം. തൽക്കാലം നിലവിലുള്ള അംഗത്തിന് തന്നെ ചുമതല നൽകുക, 9 മാസം കഴിഞ്ഞ് കമ്മീഷൻ കാലാവധി അവസാനിക്കുമ്പോൾ പുതിയ കമ്മീഷന് രൂപം നൽകുകയെന്നതാണ് പദ്ധതി. കമ്മീഷൻ കാലാവധി അവസാനിച്ച ശേഷം പുതിയ കമ്മീഷൻ രൂപീകരിക്കും. ജോസഫൈൻ്റെ രാജിക്ക് പിന്നാലെ പ്രത്യക്ഷ രാഷ്ട്രീയമില്ലാത്ത പൊതു സമ്മതിയുള്ള ആരെയെങ്കിലും സ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന അഭിപ്രായം പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. അഡ‍്വക്കേറ്റ് ഷിജി ശിവജി, അഡ്വക്കേറ്റ് താരാ എം എസ്, ഇ എം രാധ, ഡോ ഷാഹിദ കമാൽ എന്നിവരാണ് നിലവിലെ കമ്മീഷൻ അംഗങ്ങൾ
from Asianet News https://ift.tt/2VNOA9f
via IFTTT
from Asianet News https://ift.tt/2VNOA9f
via IFTTT
ഗൗതമിയുടേത് രോഗത്തേയും വേദനകളെയും അതിജീവിച്ച് നേടിയ വിജയം
കായംകുളം: എസ്എസ്എൽസി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ഗൗതമി എസ്എംഎ (സ്പൈനല്‍ മസ്കുലര്‍ ആട്രോഫി) എന്ന ജനിതകരോഗം ബാധിച്ച കുട്ടിയാണ്. ഒന്നാം ക്ലാസുമുതൽ എസ്എസ്എൽസി വരെ ഓട്ടോ റിക്ഷയിലാണ് ഗൗതമി പഠിക്കാനായി അമ്മയോടൊപ്പം സ്കൂളിൽ പൊയ്കൊണ്ടിരുന്നത്. പഠിച്ച സ്കൂളിൽ തന്നെ പ്ലടുവിന് അഡ്മിഷൻ നേടണമെന്നും തുടർന്ന് അക്കൗണ്ടിങ് സെക്ഷനിൽ ജോലി ചെയ്യണമെന്നുമാണ് ഗൗതമിയുടെ ആഗ്രഹം. ഗൗതമിക്ക് സ്വകാര്യ ട്യൂഷന് പോലും പോകാൻ കഴിയാതെ വിക്ടേഴ്സ് ചാനൽ പൂർണ്ണമായും പ്രയോജനപ്പെടുത്തി. സ്ക്രൈബിനെ പോലും ഉപയോഗിക്കാതെയുള്ള ഗൗതമിയുടെ വിജയത്തിൽ മുതുകുളം സമാജം എച്ച് എസിലെ അധ്യാപകരും മുതുകുളം നിവാസികളും ഏറെ സന്തോഷത്തിലാണ്. പത്തനാപുരം ഗാന്ധിഭവനിൽ നിന്ന് ഡോ. പുനലൂർ സോമരാജൻ സാറിന്റെ സ്നേഹ സമ്മാനംലഭിച്ച സന്തോഷത്തിലാണ് ഗൗതമി. മുഴുവൻ സമയം പുസ്തക പഠനത്തിനു ഗൗതമിക്ക് താൽപര്യമില്ലാതെ ചിത്രം വരയ്ക്കുന്നതിലും ഓൺലൈൻ പോസ്റ്റർ നിർമ്മാണത്തിലും കലാപരമായ പ്രാഗൽഭ്യം ഗൗതമി തെളിയിച്ചിട്ടുണ്ട്. പത്തിയൂർ തൂണേത്ത് സ്കൂൾ അധ്യാപകനായ കൃഷ്ണകുമാറിന്റേയും മാതാവ് ശ്രീകലയുടേയും സഹോദരി നാലാം ക്ലാസുകാരി കൃഷ്ണഗാഥയുടേയും സ്നേഹവും പ്രചോദനവും ഗൗതമിയുടെ ഈ വലിയ വിജയത്തിന് പിന്നിലുണ്ട്.
from Asianet News https://ift.tt/3Bb2l20
via IFTTT
from Asianet News https://ift.tt/3Bb2l20
via IFTTT
ആയുർവേദ പാരാമെഡിക്കൽ സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്(ആയുർവേദ ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്‌സ്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം ആയുർവേദമെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലും https://ift.tt/2H0CzVd ലും ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ ആഗസ്റ്റ് 16 മുതൽ പരീക്ഷ സെന്ററിൽ നിന്ന് വിതരണം ചെയ്യും. പരീക്ഷ പേപ്പറുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 166 രൂപ നിരക്കിൽ 0210-03-101-98 എക്‌സാം ഫീസ് ആന്റ് അദർ ഫീസ് എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ 30നകം അടച്ച് അപേക്ഷ സമർപ്പിക്കണം. ആയുർവേദ പാരാമെഡിക്കൽ കോഴ്‌സുകൾ വിജയിച്ച (ആയുർവേദ ഫാർമസിസ്റ്റ്/തെറാപ്പിസ്റ്റ്/നഴ്‌സ്) വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം https://ift.tt/2H0CzVd ൽ ലഭിക്കും. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിന്റെ ഫീസ് ആയ 158 രൂപ 0210-03-101-98-എക്‌സാം ഫീസ് ആന്റ് അദർ റസീപ്റ്റ്‌സ് എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കി അസൽ ചെലാനും, 35 രൂപയുടെ (രജിസ്‌ട്രേഡ് തപാലിന് ആവശ്യമായ പോസ്റ്റേജ് സ്റ്റാമ്പ്) തപാൽ സ്റ്റാമ്പ് പതിച്ച സ്വന്തം മേൽ വിലാസം എഴുതിയ 34X24 സെ.മീ വലിപ്പത്തിലുള്ള കവറും, ഫോമിൽ പറഞ്ഞിട്ടുള്ള രേഖകൾ സഹിതം ഡയറക്ടർ, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, ആരോഗ്യഭവൻ, എം.ജി.റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയയ്ക്കണം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UfmiUF
via IFTTT
from Asianet News https://ift.tt/2UfmiUF
via IFTTT
ബ്രേക്ക്ഫാസ്റ്റിന് റവ ദോശ ഈസിയായി തയ്യാറാക്കാം
ബ്രേക്ക്ഫാസ്റ്റിന് ദോശ ഉണ്ടാക്കാറില്ലേ..ഇനി മുതൽ റവ കൊണ്ടുള്ള ദോശ തയ്യാറാക്കിയാലോ.. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതും അതൊടൊപ്പം ഹെൽത്തിയുമാണ് റവ ദോശ. ഇനി എങ്ങനെയാണ് റവ ദോശ തയ്യാറാക്കുന്നതെന്ന് നോക്കാം... വേണ്ട ചേരുവകൾ... റവ 1 കപ്പ് അരിപ്പൊടി ഒരു കപ്പ് മെെദ കാൽ കപ്പ് പച്ചമുളക് 2 എണ്ണം (ചെറുതായി അരിഞ്ഞത്) ഇഞ്ചി 1 ചെറിയ കഷ്ണം(ചെറുതായി അരിഞ്ഞത്) കറിവേപ്പില ഒരു തണ്ട് ചെറുതായി അരിഞ്ഞത് കുരുമുളകുപൊടി കാൽ ടീസ്പൂൺ മല്ലിയില അരിഞ്ഞത് ആവശ്യത്തിന് സവാള 2 എണ്ണം (പൊടിയായി അരിഞ്ഞത്) തയ്യാറാക്കുന്ന വിധം... മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക. ദോശമാവ് പരുവത്തിലാക്കി എടുക്കുക. ശേഷം ഒരു ദോശ പാനിൽ മാവ് ഒഴിച്ച് കൊടുക്കുക. അൽപം നെയ്യും പുറത്ത് ഒഴിക്കുക. രണ്ട് വശവും നന്നായി മൊരിച്ചെടുക്കുക. ചൂടോടെ ചട്നിക്കൊപ്പം കഴിക്കാം.
from Asianet News https://ift.tt/3wDrSNO
via IFTTT
from Asianet News https://ift.tt/3wDrSNO
via IFTTT
സാങ്കേതിക സർവകലാശാല: പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റിവച്ചു; ജൂലൈ 27 ന്
തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല പിഎച്ച്ഡി പ്രവേശന പരീക്ഷ മാറ്റിവെച്ചു. ശനി, ഞായർ ദിവസങ്ങളിൽ നിലനിൽക്കുന്ന ലോക്ക് ഡൗൺ കാരണം, ജൂലൈ 18 ന് നടത്താൻ തീരുമാനിച്ചിരുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷ ജൂലൈ 27 ലേക്ക് മാറ്റി. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റുകൾ അവരുടെ ലോഗിനിൽ ഉടൻ ലഭ്യമാക്കും. ബി ആർക്ക് വിദ്യാർത്ഥികൾക്ക് എട്ടാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ജൂൺ 17 ആണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/36Esubn
via IFTTT
from Asianet News https://ift.tt/36Esubn
via IFTTT
ഒളിംപിക്‌സ് മെഗാ ക്വിസ്: രണ്ടാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം
തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസും ഒളിംപിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒളിംപിക്‌സ് ക്വിസ് മത്സരത്തിലെ മൂന്നാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം. 1. അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയുടെ ആസ്ഥാനം എവിടെയാണ്? 2. അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് ആരാണ്? 3. അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാരാണ്? ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. ശരിയുത്തരം പറയുന്നവരില്‍ നിന്ന് മൂന്ന് വിജയികള്‍ക്ക് ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും. ശരിയുത്തരം അറിയിച്ചവരില്‍ നിന്ന് വിജയികളായ മൂന്ന് പേരെ നാളെ രാവിലെ 8.15നുള്ള സ്‌പോര്‍ട്സ് ടൈമിൽ പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസത്തെ വിജയികള്‍ 1. പ്രജി പി. പ്രസാദ് ചെറുവള്ളി മുഹമ്മ പി.ഒ ആലപ്പുഴ 2. വിഷ്ണുപ്രസാദ് പി. പള്ളിവളപ്പില്‍ വീട് പാണ്ടിക്കാവ് ചേരൂര്‍ തൃശ്ശൂര്‍ 3. ആരുഷ് എം.പ്രശാന്ത് മക്കോത്ത് വീട് അഞ്ചേരി തൃശൂര്‍ ഒളിംപിക്‌സ് ആവേശമുയരുന്നു; എണ്ണായിരത്തിലധികം കായികതാരങ്ങളും ഒഫീഷ്യൽസും ടോക്യോയില്‍ ' നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ikjNbP
via IFTTT
from Asianet News https://ift.tt/3ikjNbP
via IFTTT
കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 30 പേര്‍ കിണറ്റില്‍ വീണു; 10 പേര്‍ കുടുങ്ങിക്കിടക്കുന്നു
വിദിഷ: മധ്യപ്രദേശിലെ വിദിഷയില്‍ 30 പേര്‍ കിണറ്റില്‍ വീണു. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്രയും പേര്‍ ഒരുമിച്ച് കിണറ്റില്‍ വീണത്. 20 പേരെ രക്ഷപ്പെടുത്തി. 10 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വിദിഷ ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച് ബസോദ എന്ന സ്ഥലത്താണ് സംഭവം. കിണറിന് മുകളിലെ മേല്‍ക്കൂര തകര്‍ന്നതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. ബന്ധപ്പെട്ടവരുമായി സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xFtKqy
via IFTTT
from Asianet News https://ift.tt/3xFtKqy
via IFTTT
ഞങ്ങളുടെ ആദ്യ ഫ്രെയിം; 'മലർവാടിക്കൂട്ടം' അന്ന് ഒന്നിച്ചപ്പോൾ, ഫോട്ടോയുമായി വിനീത്
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം തിരശീലയിൽ ഹിറ്റായപ്പോൾ ആക്കൂട്ടത്തിൽ തെളിഞ്ഞത് അഞ്ച് ചെറുപ്പക്കാരുടെ ജീവിതം കൂടിയാണ്. ഇന്ന് മുൻനിര നടന്മാരായി മാറിയ നിവിൻ പോളി, അജു വർഗീസ് എന്നിവർ ഉൾപ്പടെ മറ്റ് മൂന്ന് പുതുമുഖങ്ങളും മലയാള സിനിമയിലേക്ക് എത്തിയിട്ട് 11 വർഷം തികയുകയാണ്. മലർവാടി ആർട്ട്സ് ക്ലബ് എന്ന ഇവരുടെ അരങ്ങേറ്റ ചിത്രത്തിന് വേണ്ടി വിനീത് ശ്രീനിവാസനാണ് സംവിധായക കുപ്പായം അണിഞ്ഞത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുകയാണ് വിനീത്. 'ഞങ്ങളുടെ ആദ്യ ഫ്രെയിം' എന്ന ക്യാപ്ഷനോടെയാണ് വിനീത് ശ്രീനിവാസൻ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. ഈ ടീം ഒന്നും കൂടി വരണം, ഇനി എന്നാ ഇവരെ വെച്ച് മൂവി എടുക്കുന്നെ?? എന്നൊക്കെയാണ് ആരാധകർ വിനീതിനോട് ചോദിക്കുന്നത്. 2010 ജൂലെ 16നായിരുന്നു മലർവാടി ആർട്സ് ക്ലബ് റിലീസ് ചെയ്തത്. വിനീതിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഇത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ശരവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു താരങ്ങൾ. നടന്‍ ദിലീപാണ് ചിത്രം നിര്‍മിച്ചത്. ശ്രീനിവാസനും, സലിം കുമാര്‍ ജഗതിയും ശ്രീനിവാസനും നെടുമുടിവേണുവുമൊക്കെ ആ ചെറുപ്പക്കാര്‍ക്ക് എല്ലാ പിന്തുണകളും നല്‍കി മുന്നിലും പിന്നിലുമായി നിന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3z05TCj
via IFTTT
from Asianet News https://ift.tt/3z05TCj
via IFTTT
കേരളത്തിൽ കൊവിഡ് 'പൂട്ടിച്ചത്' ഇരുപതിനായിരത്തോളം വ്യാപാര സ്ഥാപനങ്ങൾ
കൊച്ചി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിയത് ഇരുപതിനായിരത്തോളം വ്യാപാരസ്ഥാപനങ്ങൾ. രജിസ്ട്രേഷൻ റദ്ദാക്കാൻ ജിഎസ്ടി വകുപ്പിന് നൽകിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്. പൂട്ടിയവയിൽ ഭൂരിഭാഗവും ഹോട്ടലുകളാണ്. കാണണം, തോമസേട്ടന്‍റെ ദുരിതം മുപ്പത് കൊല്ലത്തിലധികമായി തോമസേട്ടൻ കൊച്ചി ആലുവയിൽ അന്നപൂര്‍ണ ഹോട്ടൽ തുടങ്ങിയിട്ട്. നാല് രൂപക്ക് ആലുവക്കാര്‍ക്ക് ഊണ് കൊടുത്തായിരുന്നു തുടക്കം. ഒരു വര്‍ഷം മുമ്പ് വരെ, പതിമൂന്ന് തൊഴിലാളികളുള്ള കടയുടെ ഉടമ. എന്നാൽ കൊവിഡ് ജീവിതം ആകെ മാറ്റിമറിച്ചു. പിടിച്ചു നിൽക്കാൻ ചായയും കടിയും ഒറ്റയ്ക്ക് വിറ്റു നോക്കി. മാസ്ക് കച്ചവടം നോക്കി. വാടക കൊടുക്കാനൊക്കാതെ, ഒടുവിൽ കടം കേറിക്കേറി മറ്റ് വഴികളില്ലാതായപ്പോൾ, ജീവനക്കാരെ സ്വന്തം ഹോട്ടലിൽ താമസിപ്പിക്കുകയാണ്. അടച്ചുപൂട്ടിയ ഇരുപതിനായിരത്തിൽ പന്ത്രണ്ടായിരവും ഹോട്ടലുകളാണ്. കൊവിഡ് പ്രതിസന്ധിക്ക് പുറമേ ജിഎസ്ടിയും ചെറുകിട ഹോട്ടലുകളെ വലിയ രീതിയിലാണ് ബാധിച്ചത്. ലോക്ഡൗണ്‍ ഇളവുകളിലെ സര്‍ക്കാരിന്റെ വ്യക്തതക്കുറവും വ്യാപാര മേഖലക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. സര്‍ക്കാരും ജിഎസ്ടി വകുപ്പും ഇനിയെങ്കിലും വ്യവസായ സൗഹൃദ നയം സ്വീകരിച്ചില്ലെങ്കിൽ ഇതിലുമേറെ കടകൾ ഇനിയും പൂട്ടിപ്പോകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. Read : പെരുന്നാൾ വരെ എല്ലാ കടകളും തുറക്കുമോ? മുഖ്യമന്ത്രിയും വ്യാപാരികളുമായി ഇന്ന് ചർച്ച കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3ieKfDu
via IFTTT
from Asianet News https://ift.tt/3ieKfDu
via IFTTT
ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനുമായി ഫോര്‍ഡ് ഫിഗോ
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്‍റെ ഇന്ത്യയിലെ ജനപ്രിയ ഹാച്ച് ബാക്കാണ് ഫിഗോ. കരുത്തുകൊണ്ടും നിര്‍മ്മാണത്തികവുകൊണ്ടും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്ന ഈ വാഹനം പുറത്തിറങ്ങിയ കാലം മുതല്‍ സുരക്ഷാമികവിലും മുന്നിലാണ്. ഫിഗോയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനും ഇടംപിടിച്ചേക്കുമെന്ന് കേട്ടുതുടങ്ങിയിട്ട് കുറച്ചുകാലമായി. ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ക്ക് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനും നല്‍കിയെത്തുന്ന പുതിയ ഫോര്‍ഡ് ഫിഗോ ജൂലൈ 22-ന് അവതരിപ്പിക്കുമെന്നാണ് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോര്‍ഡിന്റെ കോംപാക്ട് എസ്‍യുവിയായ എക്കോസ്‌പോട്ടില്‍ നല്‍കിയിട്ടുള്ള ആറ് സ്‍പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനായിരിക്കും ഫിഗോയുടെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്കോസ്‌പോട്ടില്‍ 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മോഡലിലാണ് ഈ ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 95 ബി.എച്ച്.പി. പവറും 119 എന്‍.എം.ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഫിഗോയില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഫിഗോ നിരത്തുകളില്‍ എത്തുന്നത്. അതേസമയം, ഫിഗോയുടെ സെഡാന്‍ മോഡലായ ആസ്പറയറിലും ഹാച്ച്ബാക്ക് പതിപ്പായ ഫ്രീസ്റ്റൈലിലും ഓട്ടോമാറ്റിക് നല്‍കുന്നുണ്ടോയെന്ന് വ്യക്തമല്ല. ഫിഗോയുടെ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 18.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലേക്ക് മാറുന്നതോടെ ഇതില്‍ നേരിയ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഡീസല്‍ എന്‍ജിനിലും ഫിഗോ നിരത്തുകളില്‍ എത്തുന്നുണ്ട്. 99 ബി.എച്ച്.പി. പവറും 215 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്ററാണ് ഡീസല്‍ എന്‍ജിന്‍. ഡിസൈനിലും ഫീച്ചറുകളിലും മാറ്റം വരുത്താതെയാണ് ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പ് എത്തുന്നത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ചിട്ടുള്ള വലിയ ഗ്രില്ലും സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പും, മസ്‌കുലര്‍ ഭാവമുള്ള ബമ്പറും, അലോയി വീലുകളുമെല്ലാം തുടര്‍ന്നും ഫിഗോയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആംബിയന്റ്, ട്രെന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ നാല് വേരിയന്റുകളിലാണ് ഫോര്‍ഡ് ഫിഗോ നിരത്തുകളിലെത്തുന്നത്. 2019ല്‍ അടിമുടി പരിഷ്‍കരിച്ചെത്തിയ ഫിഗോയുടെ ബിഎസ്6 പതിപ്പ് 2020 ഫെബ്രുവരിയിലാണ് കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫിഗോ മികച്ച പ്രകടനം കാഴ്‍ചവച്ചിരുന്നു. ഗുജറാത്തിലെ സാനന്ദിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച് മെക്‌സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയ്ക്കുമില്ലെന്ന് തെളിയിച്ചത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് ഫോര്‍ഡിന്‍റെ ഈ വാഹനങ്ങള്‍ സ്വന്തമാക്കിയത്. നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്. ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തിരുന്നു. 3941 എംഎം നീളവും 1704 എംഎം വീതിയും 1525 എംഎം ഉയരവും 2490 എംഎം എംഎം വീല്‍ബേസുമുണ്ട് നിലവിലെ ഫിഗോയ്‍ക്ക്. 1016 മുതല്‍ 1078 കിലോഗ്രാമാണ് ഭാരം. ഡ്രൈവര്‍ പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, പാര്‍ക്കിങ് സെന്‍സര്‍, റിയര്‍ വ്യൂ ക്യാമറ , ഉയര്‍ന്ന വകഭേദത്തില്‍ സൈഡ്-കര്‍ട്ടണ്‍ എയര്‍ബാഗ് (ആകെ ആറ് എയര്‍ബാഗ്), ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ലോഞ്ച് അസിസ്റ്റ് എന്നിങ്ങനെയാണ് സുരക്ഷാ സംവിധാനങ്ങള്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UQ8tMi
via IFTTT
from Asianet News https://ift.tt/2UQ8tMi
via IFTTT
സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക്, 'ക്യാപ്റ്റൻ' ഹാപ്പിയല്ല, തുടക്കത്തിലേ പാളി
ദില്ലി/ ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി ഒഴിയുന്നില്ല. നവ്ജോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിക്കാൻ ഹൈക്കമാൻഡ് ഒരുങ്ങവേ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കടുത്ത എതിർപ്പുമായി രംഗത്തെത്തി. പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരു സമുദായത്തിൽ നിന്ന് വേണ്ടെന്ന് അമരീന്ദർ സിംഗ് പറയുന്നു. താനും സിദ്ദുവും ജാട്ട് സിഖ് സമുദായക്കാരാണ്. ഇത് സമുദായ സമവാക്യങ്ങളെ തകിടം മറിക്കുമെന്നും അമരീന്ദർ സിംഗ് പറയുന്നു. ഒരു സമവായ ഫോർമുലയിലെത്തിയെന്ന ആശ്വാസത്തിലിരുന്ന ഹൈക്കമാൻഡിനോട് അമരീന്ദർ സിംഗ് എതിർപ്പറിയിച്ചതോടെ പാർട്ടി നേതൃത്വം വീണ്ടും ആശയക്കുഴപ്പത്തിലായിട്ടുണ്ട്. രാഷ്ട്രീയതന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. ഭിന്നത ഒഴിവാക്കാൻ സിദ്ദുവിനെ അധ്യക്ഷനാക്കുന്നതിനൊപ്പം, രണ്ട് വർക്കിംഗ് പ്രസിഡന്‍റുമാരെ നിയമിക്കുകയെന്നതാണ് പ്രശാന്ത് കിഷോർ മുന്നോട്ട് വച്ച ഫോർമുല. ഇതിൽ ഒരാൾ ഹിന്ദു വിഭാഗത്തിൽ നിന്നും മറ്റൊരാൾ ദളിത് വിഭാഗത്തിൽ നിന്നുമായിരിക്കണം. അങ്ങനെ സമുദായസമവാക്യങ്ങൾ തുല്യമാക്കുകയെന്ന ഫോർമുലയിൽ ഉടനൊന്നും തീരുമാനമാകില്ലെന്ന സൂചനയാണ് അമരീന്ദർ സിംഗിന്‍റെ ഉടക്കിലൂടെ വ്യക്തമാകുന്നത്. നവ്ജോത് സിംഗ് സിദ്ദുവും ക്യാപ്റ്റൻ അമരീന്ദർ സിംഗും തമ്മിൽ മുമ്പും നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ഇപ്പോൾ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നവ്ജോത് സിംഗ് സിദ്ദുവാണ് പിസിസി അധ്യക്ഷനെങ്കിൽ താൻ മത്സരിക്കാനേയില്ലെന്ന കടുത്ത നിലപാടിലാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗെന്നാണ് റിപ്പോർട്ടുകൾ. സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കാനുള്ള പ്രസ്താവന വരെ തയ്യാറാക്കി വച്ച ശേഷമാണ് പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഹരീഷ് റാവത്ത് ഇതിൽ നിന്ന് പിൻമാറിയതെന്നാണ് റിപ്പോർട്ടുകൾ. അമരീന്ദർ സിംഗിന്‍റെ എതിർപ്പിനെത്തുടർന്ന്, രാത്രി ഏഴരയോടെ സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയ ഹരീഷ് റാവത്ത്, ഇനിയെന്ത് വേണമെന്ന കാര്യത്തിൽ ചർച്ചകൾ നടത്തിയെങ്കിലും ഒരു സമവായമുണ്ടാക്കാനായില്ല. ആദ്യം സിദ്ദു പിസിസി അധ്യക്ഷനാകുമെന്ന് പറഞ്ഞ ഹരീഷ് റാവത്ത് പിന്നീട് പ്രസ്താവന പിൻവലിക്കുകയും ചെയ്തു. ''എന്നോട് പിസിസി അധ്യക്ഷനായി സിദ്ദു വരുമോ എന്ന് ചോദിച്ചപ്പോൾ എന്ത് തീരുമാനവും വരാമെന്നാണ് ഞാൻ പറഞ്ഞത്. ബാക്കി മാധ്യമങ്ങൾ വളച്ചൊടിച്ചതാണ്'', എന്ന് പിന്നീട് ഹരീഷ് റാവത്ത് സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. വെള്ളിയാഴ്ച ചണ്ഡീഗഢിലേക്ക് പോയി നേരിട്ട് ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് ഹരീഷ് റാവത്ത്. അതേസമയം, അമരീന്ദർ സിംഗ് രാജി വയ്ക്കുമെന്ന തരത്തിലുള്ള മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്‍റെ മാധ്യമഉപദേഷ്ടാവ് ട്വീറ്റ് ചെയ്തു. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പും, ക്യാപ്റ്റൻ തന്നെയാണ് നയിക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങൾ നിർത്തണമെന്നും ഉപദേഷ്ടാവ് രവീൻ തുക്രാലിന്‍റെ ട്വീറ്റ്. പിസിസി അധ്യക്ഷനായി സിദ്ദു വന്നാൽ അത് പഞ്ചാബ് കോൺഗ്രസിന്‍റെ പതനമായിരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സമവായ ഫോർമുല തുടക്കത്തിലേ പാളിയ സാഹചര്യത്തിൽ സിദ്ദുവിന്‍റെയും ക്യാപ്റ്റന്‍റെയും ക്യാമ്പുകൾ ചണ്ഡീഗഢിൽ യോഗം ചേർന്നിരുന്നു. രണ്ട് പക്ഷവും ഒരു തരത്തിലും ഉടനെയൊന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇനിയെന്താകും പഞ്ചാബ് കോൺഗ്രസിൽ സംഭവിക്കുക എന്ന് കണ്ടറിയണം.
from Asianet News https://ift.tt/3yUP2ki
via IFTTT
from Asianet News https://ift.tt/3yUP2ki
via IFTTT
കുന്നംകുളത്ത് ആശുപത്രി വരാന്തയില്‍ യുവതി പ്രസവിച്ച സംഭവം: പരാതിയുമായി കുടുംബം
തൃശ്ശൂര്‍: കുന്നംകുളത്ത് യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. നഴ്‌സുമാരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് അന്നൂര്‍ സ്വദേശി പ്രവീണിന്റെ ഭാര്യ ഐശ്വര്യ ആശുപത്രി വരാന്തയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഓഗസ്റ്റ് ഒന്നിനായിരുന്നു പ്രസവ തീയതി. ഇടയ്ക്കിടെ വേദന അനുഭവപ്പെട്ടതിനെത്തുടര്‍നനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ഡില്‍ കിടക്കുമ്പോള്‍ പല തവണ വേദന അനുഭവപ്പോഴും നഴ്‌സുമാര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. കുഞ്ഞിന് അണുബാധയുള്ളതിനാല്‍ നിരീക്ഷണത്തിലാണ്. 1.6 കിലോയാണ് തൂക്കം. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശുചി മുറിയില്‍ പോയ യുവതി വേദനയെത്തുടന്ന് പുറത്തു കടന്നപ്പോഴേക്കും വരാന്തയില്‍ പ്രസവം നടന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3hFU0vu
via IFTTT
from Asianet News https://ift.tt/3hFU0vu
via IFTTT
യൂറോപ്പിനെ ഞെട്ടിച്ച് പ്രളയം; ജര്‍മ്മനിയിലും ബെല്‍ജിയത്തിലും വന്‍നാശം, നിരവധി പേര്‍ മരിച്ചു
ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയം. ഇതുവരെ 70 പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകരുകയും കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുകയും ചെയ്തു. ജര്‍മ്മനിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിരവധി പേരെ കാണാതായി. ബെല്‍ജിയത്ത് 11 പേര്‍ മരിച്ചു. ജര്‍മ്മന്‍ സ്റ്റേറ്റുകളായ റിനേലാന്‍ഡ്-പാലറ്റിനേറ്റ്, നോര്‍ത്ത് റിനേ-വെസ്റ്റ്ഫാലിയ എന്നിവടങ്ങളില്‍ പ്രളയം കൂടുതല്‍ ബാധിച്ചത്. നെതര്‍ലന്‍ഡിനെയും പ്രളയം ബാധിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. പ്രളയത്തില്‍ മരിച്ചവര്‍ക്ക് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രളയത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ എല്ലാ മാര്‍ഗവും തേടുമെന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റമാണ് പ്രളയത്തിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സമീപകാലത്തൊന്നും യൂറോപ്പ് ഇത്രയും രൂക്ഷമായ പ്രളയം നേരിട്ടിട്ടില്ല. 🌧 La crue de la Vesdre atteint une ampleur dramatique à Verviers dans l'est de la Belgique ce matin ! Certaines rues sont noyées sous près de 2 mètres d'eau ! (© Katia Bogaert) pic.twitter.com/yDGNgflP1y — Météo Express (@MeteoExpress) July 15, 2021 രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും രംഗത്തിറങ്ങി. പൊലീസ് ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മേല്‍ക്കൂരകളില്‍ അഭയം പ്രാപിച്ച നിരവധിപേരെ രക്ഷപ്പെടുത്തി. നിരവധി വീടുകള്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ബെല്‍ജിയം നഗരമായ ലിയേജില്‍ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മ്യൂസ് നദിയില്‍ ഒന്നര മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. നദിക്ക് കുറുകെയുള്ള ഡാം പാലം തകരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സമുദ്രനിരപ്പിന് താഴെയായ നെതര്‍ലന്‍ഡിലും പ്രളയം ബാധിച്ചു. 10000ത്തിലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3z4qIww
via IFTTT
from Asianet News https://ift.tt/3z4qIww
via IFTTT
സുഹൃത്തിന്‍റെ ബലാത്സംഗപരാതി തുറന്നു പറഞ്ഞ മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശ്ശൂർ: കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് അപകീർത്തിക്കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസെടുത്തത്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചു എന്നാരോപിച്ചാണ് കേസ്. അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളിൽ എതിർ സംഘത്തിന് എതിരെ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. 2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല. 2018-ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുര്‍ന്ന് ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്. ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാല്‍ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളും മയൂഖ തൃശ്ശൂരിലെത്തി നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. തൃശ്ശൂർ ആളൂർ പൊലീസാണ് കേസന്വേഷിച്ചിരുന്നത്. മയൂഖയുടെ ആരോപണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. എന്നാൽ ആരോപണം നേരിടുന്ന ചുങ്കത്ത് ജോൺസൺ എന്നയാൾ സിയോൻ പ്രസ്ഥാനത്തിലെ അംഗം ആയിരുന്നുവെന്നും, പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍റെ മരണ ശേഷം ജോൺസണും കുടുംബവും സിയോനിൽ നിന്നും പുറത്തു വന്നുവെന്നും ഇതിന്‍റെ വൈരാഗ്യം മൂലമാണ് വ്യാജ പീഡന പരാതി എന്നുമാണ് പ്രതികളെ പിന്തുണയ്ക്കുന്നവരുടെ ആരോപണം. മയൂഖയും പരാതിക്കാരിയും സിയോൻ പ്രസ്ഥാനത്തിന്‍റെ സജീവപ്രവർത്തകരാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനവുമായാണ് മയൂഖ ജോണി രംഗത്തെത്തിയത്. വിശ്വാസത്തിന് വേണ്ടി ഒരു സ്ത്രീയും ചാരിത്ര്യം അടിയറ വയ്ക്കില്ലെന്ന് മയൂഖ പറഞ്ഞിരുന്നു.
from Asianet News https://ift.tt/3knBz0g
via IFTTT
from Asianet News https://ift.tt/3knBz0g
via IFTTT
കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുമായി ചർച്ച
ദില്ലി: സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് കേരളമുൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചർച്ച. മുഖ്യമന്ത്രി പിണറായി വിജയനും ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കും. നേരത്തെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തില്‍ ഉണ്ടാകുമെന്ന് ഐസിഎംആറിലെ മുതിർന്ന ഡോക്റ്റർ സമിരൻ പാണ്ഡെ വ്യക്തമാക്കി. മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ലെന്നും ഡോക്ടർ പറഞ്ഞു. Read More : കൊവിഡ് മൂന്നാംതരംഗം ഓഗസ്റ്റിൽ, രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറയും: ഐസിഎംആർ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3rdd6w0
via IFTTT
from Asianet News https://ift.tt/3rdd6w0
via IFTTT
കൊവിഡ് മൂന്നാംതരംഗം ഓഗസ്റ്റിൽ, രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറയും: ഐസിഎംആർ
ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനവാരം പടർന്നുപിടിച്ചേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). എന്നാൽ അതിന് രണ്ടാം തരംഗത്തേക്കാൾ ശക്തി കുറവായിരിക്കുമെന്നും ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാഗം തലവൻ ഡോ. സമീരൻ പാണ്ഡ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'രാജ്യവ്യാപകമായി ഒരു മൂന്നാം തരംഗം ഉണ്ടാകും. അതിനർത്ഥം ഇത് രണ്ടാം തരംഗത്തേക്കാൾ ശക്തമായിരിക്കുമെന്നോ ഉയർന്നതായിരിക്കുമെന്നോ അല്ല'', എന്ന് ഡോ. സമീരൻ പാണ്ഡ പറയുന്നു. നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുകയെന്ന് ഡോ. പാണ്ഡ വിശദീകരിക്കുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗത്തിൽ ജനങ്ങളാർജിച്ച പ്രതിരോധശേഷി കുറഞ്ഞു വരുന്നത്, ഒരു കാരണമാകാം. ''അങ്ങനെ പ്രതിരോധശേഷി കുറഞ്ഞാൽ, മൂന്നാം തരംഗമുണ്ടായേക്കാം'', അദ്ദേഹം പറയുന്നു. രണ്ടാമത്തേത്, ജനങ്ങളുടെ ആർജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന ഏതെങ്കിലും വൈറസ് ജനിതകവകഭേദം പടർന്നു പിടിക്കുന്നതാകാം. മൂന്നാമത്തേത്, ഈ പുതിയ ജനിതക വകഭേദങ്ങളിലേതെങ്കിലും പ്രതിരോധശേഷിയെ മറികടന്നില്ലെങ്കിലും വ്യാപകമായി പടർന്നുപിടിക്കുന്ന തരം വ്യാപനശേഷിയുള്ളതാണെങ്കിൽ മൂന്നാം തരംഗം സംഭവിക്കാം. നാലാമത്തേത്, സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ നേരത്തേ പിൻവലിക്കുകയാണെങ്കിൽ വീണ്ടും രോഗവ്യാപനം സംഭവിക്കാമെന്നും ഡോ. പാണ്ഡ മുന്നറിയിപ്പ് നൽകുന്നു. ഡെൽറ്റ വകഭേദമായിരിക്കുമോ ഈ വ്യാപനത്തിനും മൂന്നാം തരംഗത്തിന് വഴി വയ്ക്കുക എന്ന ചോദ്യത്തിന്, ഇപ്പോൾത്തന്നെ ഡെൽറ്റ വകഭേദം രാജ്യത്ത് പടർന്നുപിടിച്ച് കഴിഞ്ഞുവെന്നും, ഇതിൽക്കൂടുതൽ വ്യാപനം ഡെൽറ്റ വകഭേദത്തിന് ഉണ്ടാക്കാനാകുമെന്ന് കരുതുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. നേരത്തേ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തലയ്ക്ക് മുകളിൽത്തന്നെയുണ്ടെന്നും, രാജ്യത്തെ പലയിടങ്ങളിലും സർക്കാരുകൾ ആൾക്കൂട്ടങ്ങൾ നിയന്ത്രണമില്ലാതെ അനുവദിക്കുകയാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ലോകം മൂന്നാം തരംഗത്തിന്‍റെ ആദ്യസൂചനകളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടനാ തലവൻ തെദ്രോസ് അഥാനോം ഗെബ്രെയ്സെസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിലേക്ക് നയിക്കാനുള്ള കാരണം കൊവിഡിന്‍റെ ഡെൽറ്റ വകഭേദമായിരിക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. 111 -ലധികം രാജ്യങ്ങളിലാണ് കൊവിഡിന്‍റെ ഡെൽറ്റ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലാണ് ഡെൽറ്റ വകഭേദം ആദ്യം കണ്ടെത്തിയത്. രണ്ടാംതരംഗം ആഞ്ഞടിച്ച്, അതിന്‍റെ ഉച്ചസ്ഥായിയിലെത്തിയ സമയത്തായിരുന്നു ഇത്. ഈ വകഭേദം ലോകമെങ്ങും പടരാൻ സാധ്യതയുള്ള ഒന്നാണെന്ന് അന്ന് തന്നെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയതുമാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3eouN6A
via IFTTT
from Asianet News https://ift.tt/3eouN6A
via IFTTT
പെരുന്നാൾ വരെ എല്ലാ കടകളും തുറക്കുമോ? മുഖ്യമന്ത്രിയും വ്യാപാരികളുമായി ഇന്ന് ചർച്ച
തിരുവനന്തപുരം: കടകൾ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. ജൂലൈ 21-ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇവയടക്കം ചില ഇളവുകൾ സർക്കാർ നൽകാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം നാളെയാണ്. കടകൾ നിർബന്ധപൂർവ്വം തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയ വ്യാപാരികൾ ഇന്ന് ഒരു അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ആരാധനാലയങ്ങളിൽ കൂടുതൽ പേരെ നമസ്ക്കാരത്തിന് അനുവദിക്കണമെന്ന് മുസ്ലീം മത മേലധ്യക്ഷന്മാരും സംഘടനകളും ആവശ്യപ്പെടുന്നു. രണ്ടും പരിഗണിച്ച് എതിർപ്പുകൾ ഒഴിവാക്കുന്നതിനെ കുറിച്ചാണ് സർക്കാറിന്‍റെ ആലോചന. അതേസമയം ടിപിആർ പത്തിന് മുകളിൽ തന്നെ തുടരുന്നതാണ് സർക്കാർ പ്രധാനമായും നേരിടുന്ന പ്രശ്നം. 'നയപരമായ തീരുമാനമെടുക്കണം': ഹൈക്കോടതി കടകള്‍ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. തുണിക്കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നൽകിയ ഹര്‍ജി ഇന്നലെ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. കേരളത്തില്‍ ആള്‍ക്കൂട്ടനിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. കേരള ടെക്സ്റ്റൈൽസ് ആന്‍റ് ഗാർമെന്‍റ്സ് ഡീലേഴ്സ് അസോസിയേഷൻ ആണ് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വ്യാപാരികളുടെയും ജീവനക്കാരുടെയും നിലനിൽപ്പിന്‍റെ പ്രശ്നമാണിതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി. കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങളെടുക്കേണ്ട സമയമായെന്നും കോടതി ഓര്‍മിപ്പിച്ചു. ഈ ഘട്ടത്തിലാണ് കൊവിഡ് നിയന്ത്രണമുണ്ടെന്ന് പറയുമ്പോഴും പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടങ്ങളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. മാസ്ക് ഒരു ശീലമായി മാറിക്കഴിഞ്ഞതിനാല്‍ കൊവിഡ് പ്രതിരോധത്തിനായി അത് മാത്രം ഉപയോഗിക്കുന്നു. കേരളത്തിന്‍റെ പൊതു ഇടങ്ങളിലെ കാഴ്ച ഇതാണെന്ന് ജസ്റ്റിസ് ടിആര്‍ രവി ചൂണ്ടിക്കാട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ വിശദാംശങ്ങള്‍ അറിയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങളില്‍ തീരുമാനമെടുക്കുന്നത് വിദഗ്ദ സമിതിയാണെന്നും, സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഗവണ്‍മെന്‍റ് കോടതിയെ അറിയിച്ചു.
from Asianet News https://ift.tt/3zhrK8z
via IFTTT
from Asianet News https://ift.tt/3zhrK8z
via IFTTT
10 ദിവസമായി നിര്‍ത്താതെ ഇക്കിള്‍; ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോക്ക് ശസ്ത്രക്രിയക്ക് സാധ്യത
റിയോ ഡി ജനീറോ: കഴിഞ്ഞ 10 ദിവസമായി നിര്‍ത്താതെ ഇക്കിള്‍ക്കൊണ്ട് ബുദ്ധിമുട്ടുന്ന ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബൊല്‍സൊനാരോക്ക് ശസ്ത്രക്രിയ പരിഗണനയില്‍. സാധാരണ നല്‍കുന്ന ചികിത്സ നല്‍കിയിട്ടും അസുഖം ഭേതമാക്കാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആലോചിക്കുന്നത്. കുടലിലെ തടസ്സം കാരണമാണ് കഴിഞ്ഞ 10 ദിവസമായി 24 മണിക്കൂറും ഇക്കിള്‍ അനുഭവപ്പെടുന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പ്രസിഡന്റിനെ വിദഗ്ധ ചികിത്സക്കായി സാവോ പോളോയിലെ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ മൂന്നിന് നടന്ന ഡെന്റല്‍ ഇംപ്ലാന്റേഷന് ശേഷമാണ് തനിക്ക് ഇക്കിള്‍ പ്രശ്‌നം വന്നതെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു. ബ്രസീലിയയിലെ മിലിട്ടറി ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. പിന്നീട് സാവോപോളെയിലേക്ക് മാറ്റി. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനമെടുക്കും. 2018ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊല്‍സൊനാരോക്ക് വയറ്റില്‍ കുത്തേറ്റിരുന്നു. ഇതുവരെ അദ്ദേഹത്തെ ആറ് ശസ്ത്രക്രിയക്ക് വിധേയനാക്കി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3rkRTQT
via IFTTT
from Asianet News https://ift.tt/3rkRTQT
via IFTTT
സച്ചാര്‍, പലോളി കമ്മിറ്റികളുടെ ലക്ഷ്യവുമായി ഒത്തുപോകുന്നതല്ല സര്‍ക്കാര്‍ തീരുമാനം: കേരള മുസ്ലിം ജമാഅത്ത്
കോഴിക്കോട്: മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച സച്ചാര്‍, പലോളി കമ്മിറ്റികളുടെ ലക്ഷ്യവുമായി ഒത്തുപോകുന്നതല്ല സര്‍ക്കാര്‍ തീരുമാനമെന്ന് കേരള മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു. പാലോളി കമ്മിറ്റിയുടെ നടപ്പാക്കുകയെന്നാല്‍ മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശം നടപ്പാക്കുക എന്നാണര്‍ത്ഥം. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നത് സമിതിയുടെ നിര്‍ദേശങ്ങളില്‍ ഒന്നുമാത്രമാണെന്നും ഇവര്‍ വ്യക്തമാക്കി. ഈ രണ്ട് കമ്മിറ്റികള്‍ ന്യൂനപക്ഷങ്ങളുടെയല്ല, മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചാണ് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനര്‍ത്ഥം മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കേണ്ടന്നല്ല. മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, മുസ്ലീങ്ങള്‍ക്ക് സവിശേഷമായി ഏര്‍പ്പെടുത്തണമെന്ന് രണ്ട് സമിതികളും നിര്‍ദേശിച്ച ശുപാര്‍ശ മുസ്ലീങ്ങള്‍ക്ക് മാത്രമായി നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിലെ പിന്നാക്കം നില്‍ക്കുന്ന മുസ്ലിം സമുദായം കൂടുതല്‍ പിന്നാക്കം തള്ളപ്പെടും. ഇക്കാര്യത്തില്‍ മുസ്ലിം സമുദായത്തിന്റെ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. പ്രസിഡന്റ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സയിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സിപി സെയ്തലവി മാസ്റ്റര്‍, മജീദ് കക്കാട്, എ സെയ്ഫുദ്ദീന്‍ ഹാജി, പ്രൊഫസര്‍ യുസി മജീദ് എന്നിവര്‍ പങ്കെടുത്തു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3z87K8h
via IFTTT
from Asianet News https://ift.tt/3z87K8h
via IFTTT
Subscribe to:
Posts (Atom)
About Me
- Ershad T M
- kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............