കോഴിക്കോട്: ഐഎൻഎല്ലില്‍ വിഭാഗീയത രൂക്ഷമാക്കി കോഴ വിവാദം. 40 ലക്ഷം രൂപ കോഴ വാങ്ങി പിഎസ്സി അംഗത്വം പാര്‍ട്ടി വിറ്റുവെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദ്. അബ്ദുള്‍ സമദില്‍ നിന്നാണ് കോഴ വാങ്ങിയത്. ഐഎൻഎൽ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോഴ വാങ്ങാൻ തീരുമാനമെടുത്തതെന്നും ഇ സി മുഹമ്മദ് ആരോപിച്ചു. താനടക്കം മൂന്ന് പേർ മാത്രമാണ് സെക്രട്ടേറിയറ്റിൽ തീരുമാനത്തെ എതിർത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങിയെന്നും ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാനും ധാരണയായെന്നും ഇ സി മുഹമദ് പറയുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3jCr7BL
via IFTTT
Somebody in the grey shade of my memory wisphers the old fact rather the all time truth that " Gone are those days which defines your heavenly moments........its high time to step in to the core of bitter truth" life.........
Saturday, July 3, 2021
സൗദി അറേബ്യയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന
റിയാദ്: ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി യെമനില്‍ നിന്നും ഹൂതി ഭീകരര്‍ അയച്ച ഒരു ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് സഖ്യസേന ഈ വിവരം സ്ഥിരീകരിച്ചത്. സൗദി അതിര്‍ത്തിക്ക് തെക്ക് യെമന്‍ വ്യോമമേഖലയ്ക്ക് മുകളിലാണ് ഡ്രോണ്‍ തകര്‍ത്തതെന്ന് സഖ്യസേന പ്രസ്താവനയില്‍ അറിയിച്ചു. സ്‌ഫോടക വസ്തുക്കളുമായെത്തിയ ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് വെടിവെച്ചിടുകയായിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതി മിലിഷ്യകളുടെ യുദ്ധക്കുറ്റങ്ങളില്‍പ്പെടുത്താവുന്ന ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണിത്. സാധാരണക്കാര്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ഹൂതികളുടെ നിരന്തര ആക്രമണങ്ങളെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ അപലപിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xkBY7l
via IFTTT
from Asianet News https://ift.tt/3xkBY7l
via IFTTT
വിജയം മെസി മയം, ഇക്വഡോറിനെ പൂട്ടി അർജന്‍റീന; കോപ്പ അമേരിക്ക സെമി ലൈനപ്പായി
റിയോ: കോപ്പ അമേരിക്ക ക്വാർട്ടറില്‍ ഇക്വഡോറിനെതിരെ അർജന്‍റീന വിജയിച്ചതോടെ സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ പെറുവിനെയും അർജന്‍റീന കൊളംബിയയേയും നേരിടും. ലിയോണല്‍ മെസി ഇരട്ട അസിസ്റ്റും ഒരു ഗോളുമായി കളംനിറഞ്ഞ മത്സരത്തില്‍ 3-0നാണ് അർജന്‍റീന ഇക്വഡോറിനെ മലർത്തിയടിച്ചത്. മെസി-മാർട്ടിനസ്-ഗോണ്‍സാലസ് സഖ്യത്തെ ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയില്‍ ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് അർജന്‍റീന മൈതാനത്തിറങ്ങിയത്. വലന്‍സിയയും മെനയും പലാസ്യാസും അണിനിരന്ന മുന്നേറ്റനിരയുമായി ഇക്വഡോറിനും 4-3-3 ഫോർമേഷനായിരുന്നു കളത്തില്‍. ഗോളൊരുക്കി മെസി ആദ്യപകുതിയില്‍ 40-ാം മിനുറ്റില്‍ അർജന്‍റീന മത്സരത്തില്‍ മുന്നിലെത്തി. ലിയോണല്‍ മെസിയുടെ അസിസ്റ്റില്‍ മധ്യനിരതാരം റോഡ്രിഗോ ഡി പോളാണ് ഗോള്‍ നേടിയത്. ഗോണ്‍സാലിന്‍റെ മുന്നേറ്റം ബോക്സിന് പുറത്തുവച്ച് ഇക്വഡോർ ഗോളി ഗാലിന്‍ഡസ് തടുത്തെങ്കിലും പന്ത് കാല്‍ക്കലെത്തിയ മെസി, ഡി പോളിന് മറിച്ചുനല്‍കിയതോടെ വല ചലിക്കുകയായിരുന്നു. റോഡ്രിഗോ ഡി പോളിന്‍റെ ആദ്യ അന്താരാഷ്‍ട്ര ഗോളാണിത്. ഗോളടിച്ച് മെസി ഡി മരിയ 71-ാം മിനുറ്റില്‍ കളത്തിലെത്തിയതോടെ അർജന്‍റീനന്‍ വേഗം ഇരട്ടിച്ചു. അർജന്‍റീന 84-ാം മിനുറ്റില്‍ ലീഡ് രണ്ടാക്കി. ഇക്വഡോർ പ്രതിരോധപ്പിഴവില്‍ പന്ത് റാഞ്ചി ലിയോണല്‍ മെസി നല്‍കിയ അസിസ്റ്റില്‍ മാർട്ടിനസാണ് ലക്ഷ്യം കണ്ടത്. ഇഞ്ചുറിടൈമില്‍ ഏഞ്ചല്‍ ഡി മരിയയെ ബോക്സിന് തൊട്ടുപുറത്ത് ഫൗള്‍ ചെയ്തതിന് അർജന്‍റീനക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. രണ്ടാം മഞ്ഞക്കാർഡ് കിട്ടിയ ഹിന്‍കാപ്പി ചുവപ്പ് കാർഡ് കണ്ടു മടങ്ങുകയും ചെയ്തു. ഫ്രീകിക്കെടുത്ത മെസി സുന്ദരമായി പന്ത് വലയിലേക്ക് ചരിച്ചുവിട്ടു. അതേസമയം ഉറുഗ്വേയെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കൊളംബിയ സെമിയിലെത്തിയത്. രണ്ട് സേവുകളുമായി നായകന്‍ കൂടിയായ ഡേവിഡ് ഒസ്പീനയാണ് കൊളംബിയയുടെ വിജയശില്‍പി. ബ്രസീല്‍-പെറു ആദ്യ സെമി ആറാം തിയതി ഇന്ത്യന്‍ സമയം പുലർച്ചെ 4.30നും അർജന്‍റീന-കൊളംബിയ രണ്ടാം സെമി ഏഴാം തിയതി പുലർച്ചെ 6.30നും നടക്കും. വഴങ്ങിയത് നാലെണ്ണം, പിടയാന്‍ പോലുമാകാതെ യുക്രൈന്‍; കെയ്‌നിന്‍റെ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സെമിയില്‍ ഡെന്‍മാര്‍ക്ക് അത്ഭുത കുതിപ്പ് തുടരുന്നു; ചെക്ക് റിപ്പബ്ലിക്കിനെ മറികടന്ന് യൂറോ സെമിയില്‍ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3jCr5K9
via IFTTT
from Asianet News https://ift.tt/3jCr5K9
via IFTTT
കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ്
കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ തന്നോട് പറഞ്ഞിരുന്നതായി വിഷ്ണു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. എന്നാല്‍ ഗ്രീഷ്മയും, ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയം പോലും ഉണ്ടായിരുന്നില്ല. കാണാതാകുന്നതിന് തൊട്ട് മുമ്പ് രേഷ്മയുമായി ഫെയ്സ്ബുക്ക് സൗഹൃദമുണ്ടെന്ന് മാത്രം ആര്യ തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും വിഷ്ണു പറഞ്ഞു. അനന്തു എന്ന കാമുകനെ കുറിച്ച് മുമ്പ് സൂചന കിട്ടിയിരുന്നു. എന്നാല്‍ ആള്‍ ആരെന്ന് മനസിലായിരുന്നില്ല. രേഷ്മയുടെ ഫെയ്സ്ബുക്ക് ചാറ്റുകളുടെ പേരില്‍ വഴക്ക് പതിവായിരുന്നുവെന്നും വിഷ്ണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രേഷ്മയുമായി ഫെയ്സ്ബുക്ക് സൗഹൃദമുളള കാര്യം ആര്യ മരിക്കും മുമ്പ് തന്നോട് സൂചിപ്പിച്ചിരുന്നു. പക്ഷേ, ഗ്രീഷ്മയും ആര്യയും ചേര്‍ന്ന് ചതിക്കുമെന്ന് സംശയിച്ചിരുന്നില്ലെന്ന് വിഷ്ണു പറഞ്ഞു. അവര്‍ കുഞ്ഞിനെ കൊല്ലാന്‍ നിര്‍ദേശിക്കുമെന്ന് കരുതുന്നില്ല. ഇനി രേഷ്മയെ സ്വീകരിക്കാന്‍ തനിക്കാവില്ലെന്നും വിഷ്ണു കൂട്ടിച്ചേര്‍ത്തു.
from Asianet News https://ift.tt/3AsdsTB
via IFTTT
from Asianet News https://ift.tt/3AsdsTB
via IFTTT
കൊവിഡ് മൂന്നാം തരംഗം: ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭീഷണി ഉയർത്തിയേക്കാമെന്ന് മുന്നറിയിപ്പ്
ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഒക്ടോബർ-നവംബർ മാസങ്ങളിൽ ഭീഷണി ഉയർത്തിയേക്കാമെന്ന് മുന്നറിയിപ്പ്. വൈറസിന് തുടർ ജനിതകമാറ്റം ഉണ്ടായാൽ രോഗ വ്യാപനം കൂടാമെന്നാണ് കേന്ദ്ര കൊവിഡ് ദൗത്യസംഘം മുന്നറിയിപ്പ് നല്‍കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ ആഘാതം കുറയ്ക്കാനാകും. രണ്ടാം തരംഗത്തിൻ്റെ വെല്ലുവിളി ഓഗസ്റ്റോടെ കുറയുമെന്നും ദൗത്യസംഘം അറിയിച്ചു. അതേസമയം, കൊവിഡ് വാക്സിനേഷൻ 35 കോടി ഡോസ് കടന്നു. മുപ്പത്തിയഞ്ച് കോടി അഞ്ച് ലക്ഷത്തി നാല്പത്തിരണ്ടായിരത്തി രണ്ട് ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞറും മുന്നറിയിപ്പ് നൽകി. എന്നാൽ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാൻ സാധ്യത ഇല്ലെന്ന് ഐഐടികൾ നടത്തിയ പഠനത്തിൽ കണ്ടെത്തി. മൂന്നാം തരംഗമുണ്ടായാൽ പ്രതിദിനം പരമാവധി രണ്ട് ലക്ഷം രോഗികൾ ഉണ്ടാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. നാല് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
from Asianet News https://ift.tt/369ePJh
via IFTTT
from Asianet News https://ift.tt/369ePJh
via IFTTT
കൊവിഡ് മരണം സ്ഥിരീകരിക്കുന്നതിൽ ആരോഗ്യവിദഗ്ധർ രണ്ട് തട്ടിൽ; അവ്യക്തതയെന്ന് ഒരു വിഭാഗം, സർക്കാറിനെതിരെ മറുവാദം
തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതിന് ഡോക്ടർമാർക്കിടയിലെ അവ്യക്തതയും കാരണമെന്ന് വാദം. ഐസിഎംആര്‍, ഡബ്ല്യൂഎച്ച്ഒ മാർഗനിർദേശങ്ങൾ വ്യാഖ്യാനിക്കുന്നതിൽ അവ്യക്തത ഉണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്തോഷിൻ്റെ നിലപാട്. എന്നാൽ സർക്കാറിൻ്റെ വീഴ്ച മറച്ച് വെക്കാനാണ് ഡോക്ടർമാരിലേക്ക് വിരൽ ചൂണ്ടുന്നതെന്നാണ് മറ്റൊരു വിഭാഗം ഡോക്ടർമാരുടെ വാദം. 'there should be no period of complete recovery from covid-19 between illness and death'.-ലോകാരോഗ്യസംഘടന (ഡബ്ല്യൂഎച്ച്ഒ) മാർഗനിർദേശത്തിൽ കോവിഡ് മരണത്തെ നിർവചിക്കുന്ന ഒരു വരി ഇങ്ങനെയാണ്. കൊവിഡ് മരണമായി കണക്കാക്കാൻ, രോഗം ബാധിച്ച് മരിക്കുന്നതിനിടയിൽ പൂർണമായ രോഗമുക്തി ഘട്ടം ഉണ്ടാവരുത് എന്നാണ് ഇതിന്‍റെ വ്യാഖ്യാനം. കൊവിഡ് നെഗറ്റീവായെന്ന കാരണം കൊണ്ടുമാത്രം മരണങ്ങളെ കൊവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കാരണമായെന്നാണ് വാദം. കൊവിഡ് ബാധിച്ച് നെഗറ്റീവായി തൊട്ടുപിന്നാലെ മരിച്ചവർ പോലും പട്ടികയിൽ നിന്നൊഴിവായത് വലിയ വിവാദമാകുമ്പോഴാണ് ഈ വിശദീകരണം. ഡെത്ത് ഓഡിറ്റ് റിപ്പോർട്ടുകൾ ഉദാഹരണമാക്കിയാണ് ഈ വാദം. നിലവിൽ ലക്ഷണം ഭേദമായി മൂന്ന് ദിവസം കഴിഞ്ഞാൽ പരിശോധനയില്ലാതെ തന്നെ ഡിസ്ചാർജ് ചെയ്യുന്നതാണ് സംസ്ഥാനത്തെ രീതി. ഇതോടെ ഇത്തരം മരണങ്ങൾ കണ്ടെത്താൻ കേസ് ഷീറ്റടക്കം പഠിച്ച് വിശദമായ പുനഃപരിശോധന വേണ്ടി വരും. സുപ്രീംകോടതി നിർദേശത്തിന്‍റെ പശ്ചാലത്തിൽ കൊവിഡ് അനുബന്ധ മരണങ്ങളെക്കൂടി ഉൾപ്പെടുത്തി പുതിയ നിർവ്വചനവും വേണ്ടി വരും. കേരളം പിന്തുടരുന്ന മാർഗനിർദേശത്തിനോ, നടപ്പാക്കുന്ന രീതിയിലോ പോരായ്മകളില്ലെന്നാണ് സർക്കാർ നിലപാടെന്നതും ശ്രദ്ധേയമാണ്. രോഗിക്ക് കാൻസറടക്കം പല ഗുരുതര അനുബന്ധ രോഗങ്ങളുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ചവ മാത്രമേ കാരണമായി രേഖപ്പെടുത്തേണ്ടതുള്ളൂ എന്ന ഐസിഎംആർ മാർഗനിർദേശവും ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതായി പറയുന്നു. എന്നാൽ, മരണങ്ങൾ ഒഴിവാക്കപ്പെട്ടതിൽ സർക്കാർ മാത്രമാണ് ഉത്തരവാദിയെന്ന് കാട്ടി ഈ വാദങ്ങളെ തള്ളുകയാണ് ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ. തങ്ങൾ നൽകിയ പട്ടികയിലെ പല മരണങ്ങളും പിന്നീട് സംസ്ഥാനതല കമ്മിറ്റി തരംതിരിച്ച് ഒഴിവാക്കിയതായി വിവിധ മെഡിക്കൽ ബോർഡിലുള്ളവർ തന്നെ പറയുകയും ചെയ്യുന്നു. കുറ്റം ഡോക്ടറുടേതോ, മാർഗനിർദേശത്തിന്റേതോ അതോ സർക്കാർ നയത്തിന്റേതോ? ഏതായാലും നിർവ്വചനങ്ങളിലുംം മാർഗരേഖയിലും മരണങ്ങളിലും അടക്കം വിശദമായ പുനഃപരിശോധന വേണമെന്നതിലേക്ക് തന്നെയാണ് എല്ലാം വിരൽ ചൂണ്ടുന്നത്. സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.
from Asianet News https://ift.tt/3dBSsQL
via IFTTT
from Asianet News https://ift.tt/3dBSsQL
via IFTTT
സ്വർണകള്ളകടത്ത്: ചോദ്യം ചെയ്യൽ തുടരും, അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിലെത്തിക്കും
കണ്ണൂര്‍: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികൾ അർജുൻ ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ അർജുൻ ആയങ്കിയ് കണ്ണൂരിലെ വീട്ടിലും കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ലാപ്ടോപ് അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കും. ടി പി കേസിലെ പ്രതികൾക്ക് സ്വർണ്ണക്കള്ളക്കടത്തിൽ ഉള്ള പങ്കാളിത്തം കസ്റ്റംസ് വിശദമായി പരിശോധിക്കുകയാണ്. പരോളിൽ കഴിയുന്ന മുഹമ്മദ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയിൽ എത്താനാണ് നിർദ്ദേശം. ഇവരുടെ സഹായം സ്വർണ്ണം തട്ടിയെടുക്കുന്നതിൽ അടക്കം ലഭിച്ചന്നും ലാഭംവിഹിതം നൽകിയിട്ടുണ്ടെന്നും അർജുൻ മൊഴി നൽകിയിരുന്നു. അതേസമയം, അർജുൻ ആയങ്കിയുടെ ഭാര്യയെ നാളെ ചോദ്യം ചെയ്യും. കേസിൽ അർജുൻ ആയങ്കിയുടെ കസ്റ്റഡി ഈ മാസം 6 നും മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി നാളെയും അവസാനിക്കും. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3jNMdNo
via IFTTT
from Asianet News https://ift.tt/3jNMdNo
via IFTTT
ഇരുട്ടടിയായി ഇന്ധനവില; പെട്രോൾ-ഡീസൽ വില ഇന്നും കൂടി, കോഴിക്കോടും നൂറ് കടന്ന് പെട്രോള്‍ വില
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. കോഴിക്കോട് പെട്രോളിന് 100.06 രൂപയും ഡീസലിന് 94.62 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് പുതിയ വില. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ പെട്രോൾ വില ഒരു വർഷത്തിൽ 2020 മാർച്ച് 71 രൂപ 2020 ജൂൺ 72 രൂപ 2020 ജൂലൈ 80 രൂപ 2020 ഡിസംബർ 84 രൂപ 2021 ഫെബ്രുവരി 86 രൂപ 2021 മാർച്ച് 91 രൂപ 2020 ജൂൺ 100 രൂപ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3qSjetC
via IFTTT
from Asianet News https://ift.tt/3qSjetC
via IFTTT
വിംബിള്‍ഡണ്‍: സാനിയ- ബൊപ്പണ്ണ സഖ്യം മൂന്നാം റൗണ്ടില്‍, സിലിച്ചിന്റെ വെല്ലുവിളി അതിജീവിച്ച് മെദ്‌വദേവ്
ലണ്ടന്‍: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- സാനിയ മിര്‍സ സഖ്യം വിബിംള്‍ഡണ്‍ മിക്‌സ്ഡ് ഡബിള്‍സിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ബ്രിട്ടന്റെ വെബ്ലി സ്മിത്ത്- മക്ഹ്യൂഗ് സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തില്‍ മരീന്‍ സിലിച്ചിനെ മറികടന്ന് രണ്ടാം സീഡ് ഡാനില്‍ മെദ്‌വദേവ് അവസാന പതിനാറിലെത്തി. നേരത്തെ റോജര്‍ ഫെഡറര്‍, അലക്‌സാണ്ടര്‍ സ്വെരേവ് തുടങ്ങിയ പ്രമുഖരും മൂന്നാം റൗണ്ട് കടന്നിരുന്നു. വനിതകളില്‍ ഒന്നാം സീഡ് ആഷ്‌ലി ബാര്‍ട്ടി, ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ ബാര്‍ബോറ ക്രെജ്‌സിക്കോവ തുടങ്ങിവരും നാലാം റൗണ്ടിലേക്ക് മുന്നേറി. ബ്രിട്ടീഷ് സഖ്യത്തിനെതിരെ ആധികാരികമായിരുന്നു സാനിയ- ബൊപ്പണ്ണ സഖ്യത്തിന്റെ ജയം. മത്സരത്തിന്റെ ഒരു ഘട്ടത്തിലും എതിരാളിക്ക് അവസരം നല്‍കിയില്ല. ആദ്യ സെറ്റ് 6-3നും രണ്ടാം സെറ്റ് 6-1നുമാണ് ഇന്ത്യന്‍ ജോഡി സ്വന്തമാക്കിയത്. നേരത്തെ വനിത ഡബിള്‍സില്‍ സാനിയ പുറത്തായിരുന്നു. അമേരിക്കയുടെ ബെതാനി മറ്റേക്-സാന്‍ഡ്‌സായിരുന്നു സാനിയയുടെ പങ്കാളി. രണ്ടാം റൗണ്ടില്‍ റഷ്യന്‍ ജോഡി എലേന വെസ്‌നിന- വെറോണിക്ക കുഡര്‍മെറ്റോവ സഖ്യത്തോടാണ് ഇന്തോ- അമേരിക്കന്‍ സഖ്യം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍ 6-4, 6-3. 2017ലെ റണ്ണേഴ്‌സ് അപ്പായ സിലിച്ചിനെതിരെ ആദ്യ രണ്ട് സെറ്റില്‍ പിന്നിലായ ശേഷമാണ് മെദ്‌വദേവ് തിരിച്ചെത്തിയത്. സ്‌കോര്‍ 7-6, 6-3, 3-6, 3-6, 2-6. ബ്രീട്ടീഷ് താരം കാമറോണ്‍ നോറീയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4, 5-7, 6-4. ആദ്യ രണ്ട് സെറ്റിലും 25-കാരനെ തീര്‍ത്തും കാഴ്ച്ചക്കാരനാക്കിയ ഫെഡറര്‍ക്ക് മൂന്നും നാലും സെറ്റില്‍ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നു. നാലാം സെറ്റില്‍ നോറീയുടെ സര്‍വീസ് ഭേദിച്ച് സെറ്റ് സ്വന്തമാക്കി. സ്വെരേവ് ഒന്നിനെതിരെ മൂന്ന് സെറ്റിന് ജര്‍മനിയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-6, 4-6, 3-6, 6-7. ഓസ്‌ട്രേലിയന്‍ താരം താരം നിക് കിര്‍ഗ്യോസ് പിന്‍മാറിയതോടെയാണ് കാനഡയുടെ ഫെലിക്‌സിന് അവസാന പതിനാറില്‍ ഇടം ലഭിച്ചത്. ഇറ്റലിയുടെ സൊനെഗോ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഓസ്‌ട്രേലിയുടെ ജയിംസ് ഡക്ക്‌വര്‍ത്തിനെ മറികടന്നു. സ്‌കോര്‍ 6-3 6-4 6-4. ഇറ്റലിയുടെ മറ്റൊരു താരം ബരേറ്റിനി 6-4 6-4 6-4ന് സ്ലോവേനിയയുടെ അല്‍ജാസിനെ മറികടന്നു. വനിതകളില്‍ അമേരിക്കന്‍ താരം ഗൗഫ് സ്ലോവേനിയയുടെ കജ യുവാനെ തകര്‍ത്തു. സ്‌കോര്‍ 3-6 3-6. കെര്‍ബര്‍ ബലാറസിന്റെ അലക്‌സാണ്ട്ര സാന്‍സോവിച്ചിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 6-0, 6-1. ഓസ്‌ട്രേലിയന്‍ താരം ബാര്‍ട്ടി 6-3, 7-5ന് കാതറീന സിനിയകോവയെ തകര്‍ത്തു.
from Asianet News https://ift.tt/3jG41dt
via IFTTT
from Asianet News https://ift.tt/3jG41dt
via IFTTT
വഴങ്ങിയത് നാലെണ്ണം, പിടയാന്‍ പോലുമാകാതെ യുക്രൈന്‍; കെയ്‌നിന്‍റെ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സെമിയില്‍
റോം: യൂറോ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ യുക്രൈന് ദയനീയ പരാജയം. ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ഗോളുകള്‍. ഹാരി മഗൈ്വര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു രണ്ട് ഗോളുകള്‍ നേടിയത്. ഡെന്‍മാര്‍ക്കാണ് സെമിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളി. റോം ഒളിംപിക് സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ യുക്രൈന്‍ ഗോള്‍ വഴങ്ങി. റഹീം സ്റ്റര്‍ലിംഗ് ഒരുക്കികൊടുത്ത അവസരം ക്യാപ്റ്റന്‍ കെയ്ന്‍ ഗോളാക്കി മാറ്റുകയായിരുന്നു. യുക്രൈന്‍ പ്രതിരോധത്തെ കീറിമുറിച്ച് നല്‍കിയ പാസിന് ഗോളിനേക്കാള്‍ ഭംഗിയുണ്ടായിരുന്നു. തുടക്കത്തില്‍ വഴങ്ങിയ ഗോളില്‍ നിന്ന് യുക്രൈന് കര കയറാനായില്ല. എന്നാല്‍ ആദ്യ പകുതിയില്‍ പിന്നീടൊരു ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ യുക്രൈനിനായി. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റുകള്‍ക്കിടെ ഇംഗ്ലണ്ട് രണ്ട് ഗോള്‍ യുക്രൈന്‍ വലയിലെത്തിച്ചു. 46-ാം മിനിറ്റില്‍ മഗൈ്വറാണ് ആദ്യ ഗോള്‍ നേടിയത്. ലൂക് ഷോയുടെ ഫ്രീകിക്കില്‍ തലവച്ചാണ് മഗൈ്വര്‍ ഗോള്‍ നേടിയത്. 50-ാം മിനിറ്റില്‍ കെയ്ന്‍ തന്റെ രണ്ടാം ഗോള്‍ നേടി. ഇത്തവണയും ഗോളിന് പിന്നില്‍ ഷോ ആയിരുന്നു. സ്റ്റര്‍ലിംഗിന്റെ ബാക്ക് ഹീല്‍ പാസ് സ്വീകരിച്ച ഷോ പന്ത് ബോക്‌സിലേക്ക് ക്രോസ് ചെയ്തു. അവസരത്തിനൊത്ത് ഉയര്‍ന്ന് ചാടിയ കെയ്ന്‍ യുക്രേനിയന്‍ ഗോള്‍ കീപ്പര്‍ ജോര്‍ജി ബുഷ്ചാന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് ഹെഡ് ചെയ്തിട്ടു. 63-ാം മിനിറ്റിലായിരുന്നു നാലാം ഗോള്‍. മേസണ്‍ മൗണ്ടിന്‍റെ കോര്‍ണറില്‍ ഹെന്‍ഡേഴ്‌സണ്‍ തലവച്ചു. സ്‌കോര്‍ 4-0.
from Asianet News https://ift.tt/3wgFfTN
via IFTTT
from Asianet News https://ift.tt/3wgFfTN
via IFTTT
മിതാലിക്ക് റെക്കോഡ്; ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം
ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമായി ഇന്ത്യയുടെ മിതാലി രാജ്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വേര്‍ഡ്‌സിനെയാണ് മിതാലി മറികടന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ 15 റണ്‍സ് നേടിയപ്പോഴാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ്‌സിനെ മറികടന്നത്. മത്സരത്തില്‍ പുറത്താവാതെ 75 റണ്‍സാണ് മിതാലി നേടിയത്. ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലുമായി താരത്തിന്റെ അക്കൗണ്ടില്‍ 10,273 റണ്‍സായി. മിതാലിയുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് 219ന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 49 റണ്‍സ് നേടിയ നതാലി സ്‌കിവറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 46.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. മിതാലിക്ക് സ്മൃതി മന്ഥാന (49)യാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഷെഫാലി വര്‍മ (19), ജമീമ റോഡ്രിഗസ് (4), ഹര്‍മന്‍പ്രീത് കൗര്‍ (16), ദീപ്തി ശര്‍മ (18), സ്‌നേഹ് റാണ (24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജുലന്‍ ഗോസ്വാമി (1) പുറത്താവാതെ നിന്നു. സോഫി എക്ലെസ്റ്റോണ്‍ ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ, നതാലി സ്‌കിവര്‍ (49), ഹീതര്‍ നൈറ്റ് (46), വിന്‍ഫീല്‍ഡ് ഹില്‍ (36) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. സോഫിയ ഡഗ്ലി (28), എമി എലന്‍ ജോണ്‍ (17), കേറ്റ് ക്രോസ് (പുറത്താവാതെ 16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ഇംഗ്ലീഷ് താരങ്ങള്‍. താമി ബ്യൂമോണ്ട് (0), കാതറീന്‍ ബ്രന്റ് (6), സോഫിയ എക്ലെസ്റ്റോണ്‍ (9), സാറാ ഗ്ലെന്‍ (6), അന്യ ഷ്രുബ്‌സോണ്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, പൂനം യാദവ്, സ്‌നേഹ് റാണ, ഹര്‍മന്‍ പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
from Asianet News https://ift.tt/3qMk3Ek
via IFTTT
from Asianet News https://ift.tt/3qMk3Ek
via IFTTT
കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തയാള്‍ക്കെതിരെ ക്വട്ടേഷന്‍: കൊടുവള്ളി സ്വദേശിപിടിയില്‍
കോഴിക്കോട്: കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തയാള്‍ക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ കോഴിക്കോട് കൊടുവള്ളി സ്വദേശി അബൂബക്കര്‍ പിടിയില്‍. ഇയാള്‍ കൊടുത്തയച്ച ഒന്നര കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കുന്ദമംഗലം സ്വദേശി ടിങ്കുവിനെ തട്ടിക്കൊണ്ട് പോയ കേസിലാണ് അറസ്റ്റ്. അബൂബക്കറിനായി പൊലീസ് ലുക്കൗട്ട് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് കൊടുവള്ളി ആവിലോറ സ്വദേശി അബൂബക്കര്‍ പുലർച്ചെ യുഎഇയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ലുക്കൗട്ട് നോട്ടീസ് ഉണ്ടായതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും അന്വേഷണ സംഘം എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2018 ഓഗസ്റ്റില്‍ ഷാര്‍ജയില്‍ നിന്നും നൗഷാദ് അലി എന്ന കാരിയര്‍ മുഖേന ആവിലോറ അബൂബക്കര്‍ ഒന്നര കിലോ സ്വര്‍ണ്ണം കൊടുത്തയച്ചിരുന്നു. എന്നാല്‍ കുന്ദമംഗലം സ്വദേശി ടിങ്കുവും മറ്റ് സംഘാഗങ്ങളും ചേര്‍ന്ന് ഈ സ്വര്‍ണ്ണം തട്ടിയെടുത്തു. ഇതിനെ തുടര്‍ന്ന് ടിങ്കുവിനെ പിടികൂടാന്‍ കാക്ക രഞ്ജിത്തിന് അബൂബക്കര്‍ ക്വട്ടേഷന്‍ കൊടുത്തു. ടിങ്കുവിന്‍റെ നേതൃത്വത്തില്‍ അബൂബക്കര്‍ കൊടുത്തയച്ച സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ നേരത്തെ തന്നെ പദ്ധതി ഇട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടിങ്കു, രാമനാട്ടുകര സ്വദേശി അറഫാത്ത്, സ്വര്‍ണ്ണം കടത്തിക്കൊണ്ട് വന്ന നൗഷാദ് അലി, അര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണ്ണം തട്ടാന്‍ പദ്ധതി ഇട്ടത്. കരിപ്പൂരില്‍ ഇറക്കേണ്ട സ്വര്‍ണ്ണം സംഘം ഇറക്കിയത് ദില്ലി വിമാനത്താവളത്തില്‍. അവിടെ നിന്ന് വിമാനത്തിലും തീവണ്ടിയിലുമായി സംഘം സ്വര്‍ണ്ണം കേരളത്തില്‍ എത്തിച്ചു. സ്വര്‍ണ്ണം തട്ടിയെടുത്തതില്‍ ടിങ്കുവിന്‍റെ പങ്ക് മനസിലാക്കിയ അബൂബക്കര്‍ ഇത് തിരികെപ്പിടിക്കാന്‍ കാക്ക രഞ്ജിത്തിന് ക്വട്ടേഷന്‍ നല്‍കി. ഇതിനെ തുടര്‍ന്നാണ് രഞ്ജിത്തും കൂട്ടാളികളും ടിങ്കുവിനെ തട്ടിക്കൊണ്ട് പോയത്. കാസര്‍ക്കോട് ജില്ലയിലെ പൈവളികയിലുള്ള രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് ടിങ്കുവിനെ പീഡിപ്പിച്ചു. നിരന്തര മര്‍ദ്ദനങ്ങള്‍ക്ക് ഒടുവില്‍ ഒരു കിലോ സ്വര്‍ണ്ണം ടിങ്കു തിരികെ കോടുത്തു. ഇതോടെ ഒരു മാസത്തിന് ശേഷം മോചനം. ഇതിനിടയില്‍ ടിങ്കുവിനെ കാണാനില്ലെന്ന് കാണിച്ച് അമ്മ കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് ആവിലോറ അബൂബക്കര്‍ പിടിയിലായത്. പത്ത് ലക്ഷം രൂപയ്ക്കാണ് കാക്ക രഞ്ജിത്തിന് അബൂബക്കർ ക്വട്ടഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് സ്വര്‍ണ്ണക്കടത്തുകളില്‍ അബൂബക്കറിന്‍റെ പങ്ക് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അബൂബക്കറിനൊപ്പം സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായ കൊടുവള്ളി കളരാന്തിരി സ്വദേശി ഷമീറിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നു. ഇയാള്‍ ഗള്‍ഫിലാണെന്നാണ് പ്രാഥമിക വിവരം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xc3Muy
via IFTTT
from Asianet News https://ift.tt/3xc3Muy
via IFTTT
ആലങ്ങാട് ഗർഭിണിയെ സ്ത്രീധനത്തിന്‍റെ പേരിൽ മർദ്ദിച്ച സംഭവത്തിൽ ഭർത്താവടക്കം രണ്ട് പേർ അറസ്റ്റിൽ
ആലുവ: ആലങ്ങാട് ഗർഭിണിയെ സ്ത്രീധനത്തിന്‍റെ പേരിൽ മർദിച്ച സംഭവത്തിൽ ഭർത്താവടക്കം രണ്ട് പേർ അറസ്റ്റിൽ. ഒളിവിൽ പോയ ഭർത്താവ് ജൗഹറിനെയും സുഹൃത്ത് സഹലിനെയുമാണ് ആലങ്ങാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂൺ 30-നാണ് ആലുവ ആലങ്ങാട് ഭർതൃവീട്ടിൽ ഗർഭിണിയായ നഹ്ലത്തിനെയും പിതാവ് സലീമിനെയും ജൗഹറും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. സത്രീധനം നൽകിയ പത്ത് ലക്ഷത്തിന് പുറമേ കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പൊലീസ് പിടിയിലാകുമെന്ന് കണ്ടതോടെ ഒളിവിൽ പോയ ജൗഹറിനെ ആലുവ മുപ്പത്തടത്തു നിന്നാണ് പോലീസ് പിടികൂടിയത്. മർദനത്തിന് കൂട്ടുനിന്ന ജൗഹറിന്‍റെ സുഹൃത്ത് പറവൂർ മന്നം സ്വദേശി സഹലിനെയും ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആറാം പ്രതിയാണ് സഹൽ. ജൗഹറിന്റെ അമ്മ സുബൈദ സഹോദരിമാരായ ഷബീന, ഷറീന എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തും. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നഹ്ലത്തിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശിച്ചു. പ്രതികളെ ആദ്യസമയങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസിന്‍റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേസിൽ പിടിയിലായ ജൗഹറിനെയും സഹലിനെയും കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
from Asianet News https://ift.tt/3yeREsO
via IFTTT
from Asianet News https://ift.tt/3yeREsO
via IFTTT
നെയ്യാറ്റിൻകരയിലെ വൃദ്ധയുടെ മരണം: മകന്‍ കസ്റ്റഡിയില്‍, കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് സംശയം. മദ്യപാനിയായ മകന്‍റെ മര്‍ദ്ദനമേറ്റാണ് മരണമെന്നാണ് നാട്ടുകാരുടെ ആരോപണം. മകനെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം നടത്തുകയാണ്. നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ ഓമന ടീച്ചറാണ് ബുധനാഴ്ച മരിച്ചത്. മകന്‍ വിപിൻദാസ് ,ശവപ്പെട്ടി വാങ്ങി വീട്ടിലേക്കു വരുന്നത് കണ്ട നാട്ടുകാർ, സംശയം തോന്നി പൊലീസിനെ വിളിച്ചു വരുത്തിയപ്പോഴാണ്, മരണവിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ ഓമനക്കു മർദ്ദനം ഏറ്റതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് , വിപിന്‍ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഓമനയും ഇളയ മകൻ വിപിൻ ദാസും മാത്രമായിരുന്നു വീട്ടിൽ താമസം. കടുത്ത മദ്യപാനിയായ ഇയാൾ അമ്മയെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് അയൽവാസികൾക്ക് ആക്ഷേപമുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വിപിന്‍ദാസിനെ ചോദ്യം ചെയ്യലും വിശദമായ അന്വേഷണവും നടക്കുന്നുണ്ടെന്നും പൂവ്വാര്‍ പൊലീസ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3qIki2W
via IFTTT
from Asianet News https://ift.tt/3qIki2W
via IFTTT
ഉദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്ന് സ്റ്റേഷനിൽ കീഴടങ്ങി; മർദ്ദനം സഹിക്കാതെയെന്ന് മൊഴി
എറണാകുളം: ഉദയംപേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. മദ്യപാനിയായ മകന്‍റെ മർദ്ദനമാണ് കൊലപ്പെടുത്താൻ കാരണമെന്ന് കാൻസർ രോഗിയായ അച്ഛൻ മണി പൊലീസിന് മൊഴി നൽകി. ഉദയംപേരൂർ എംഎൽഎ റോഡിലെ ഞാത്തിയേൽ വീട്ടിൽ മണിയാണ് മകൻ സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛന് 70-ഉം മകന് 45-ഉമാണ് പ്രായം. അർദ്ധരാത്രിയോടെ വീട്ടിൽ മദ്യപിച്ചെത്തിയ സന്തോഷ് അച്ഛനെ മർദ്ദിച്ചു. മർദ്ദനം തുടർന്നതോടെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന മണിയെ വീട്ടിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് മകനെ കുത്തി. നേരെ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെത്തി പൊലീസിന് മുന്നിൽ കീഴടങ്ങി. കുറ്റം സമ്മതിച്ചു. വിവരം അറിഞ്ഞ് പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും രക്തം വാർന്ന് സന്തോഷ് മരിച്ചിരുന്നു. സന്തോഷിന്‍റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. സന്തോഷ് മദ്യപിച്ചെത്തി അച്ഛൻ മണിയെ മർദ്ദിക്കുന്നത് പതിവായിരുന്നെന്ന് അയൽക്കാരും പറയുന്നു. മണിയെ ഭാര്യ മൂന്ന് വർഷം മുൻപെ മരിച്ചിരുന്നു.സന്തോഷിനെ കൂടാതെ മൂന്ന് മകൾ കൂടി ഉണ്ട്. സന്തോഷിന്‍റെ മർദ്ദനം സഹിക്കാതെ ബന്ധുവീട്ടിലേക്ക് മാറിയ മണിയൻ കഴിഞ്ഞ ആഴ്ചയാണ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UkVm5J
via IFTTT
from Asianet News https://ift.tt/2UkVm5J
via IFTTT
ഡെന്‍മാര്‍ക്ക് അത്ഭുത കുതിപ്പ് തുടരുന്നു; ചെക്ക് റിപ്പബ്ലിക്കിനെ മറികടന്ന് യൂറോ സെമിയില്‍
ബാകു: ചെക്ക് റിപ്പബ്ലിക്കിനെ മറികടന്ന് ഡെന്‍മാര്‍ക്ക് യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഡെന്‍മാര്‍ക്കിന്റെ ജയം. തോമസ് ഡെലേനി, കാസ്പര്‍ ഡോള്‍ബര്‍ഗ് എന്നിവരാണ് ഡെന്‍മാര്‍ക്കിന്റെ ഗോളുകള്‍ നേടിയത്. പാട്രിക് ഷിക്കിന്റെ വകയായിരുന്നു ചെക്കിന്റെ ഏക ഗോള്‍. ഇംഗ്ലണ്ട്- യുക്രൈന്‍ മത്സരത്തിലെ വിജയികളെയാണ് ഡെന്‍മാര്‍ക്ക് സെമിയില്‍ നേരിടുക. അഞ്ചാം മിനിറ്റില്‍ തന്നെ ഡാനിഷ് പട മുന്നിലെത്തി. ജെന്‍സ് സ്ട്രിഗര്‍ ലാര്‍സന്റെ കോര്‍ണറില്‍ തലവച്ചാണ് ഡെലേനി വല കുലുക്കിയത്. മാര്‍ക്ക് ചെയ്യാതെ നില്‍ക്കുകയായിരുന്ന് ഡെലേനിക്ക് കാര്യങ്ങള്‍ക്ക് ഏറെ എളുപ്പമായിരുന്നു. 16ാം മിനിറ്റില്‍ ഡെലേനിക്ക് ലീഡ് ഇരട്ടിപ്പിക്കാനുള്ള അവസരുമുണ്ടായിരുന്നു. എന്നാല്‍ താരം പന്ത് പുറത്തേക്കടിച്ചു. 22-ാം മിനിറ്റിലാണ് ചെക്കിന് തുറന്നൊരു അവസരം ലഭിക്കുന്നത്. എന്നാല്‍ ഡാനിഷ് ഗോള്‍ കീപ്പര്‍ കാസ്‌പെര്‍ ഷിമൈക്കിളിന്റെ പിഴവില്‍ നിന്നായിരുന്നു അത്. എങ്കിലും ചെക്കിന് മുതലാക്കാനായില്ല. 44-ാം മിനിറ്റില്‍ ഡെന്‍മാര്‍ക്കിന്റെ രണ്ടാം ഗോളെത്തി. ഗോളിനേക്കാള്‍ സുന്ദരമായിരുന്നു അതിലേക്ക് നയിച്ച പാസ്. ജോക്വിം മഹ്ലെ ബോക്‌സിന്റെ ഇടത് വശത്ത് നിന്ന് പുറം കാലുകൊണ്ട് കൊടുത്ത പാസ് കാസ്പര്‍ ഡോള്‍ബര്‍ഗ് അനായാസം വലയിലാക്ി. വൈകാതെ ആദ്യ പകുതിക്ക് അവസാനമായി. ചെക്കിന്റെ മറുപടി ഗോളോടെയാണ് രണ്ടാംപാതി ഉണര്‍ന്നത്. വ്‌ളാഡിമര്‍ കൗഫാലിന്റെ ക്രോസില്‍ പാട്രിക് ഷിക്കിന്റെ വോളി ഷിമൈക്കിളിനെ നിശ്ചചലനാക്കി. രണ്ടാംപാതിയില്‍ ചെക്ക് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. കൂടുതല്‍ അവസരങ്ങളും അവരുണ്ടാക്കി. എന്നാല്‍ ഷിമൈക്കിളും ഡാനിഷ് പ്രതിരോധവും വിലങ്ങുതടിയായി.
from Asianet News https://ift.tt/3hzkTQm
via IFTTT
from Asianet News https://ift.tt/3hzkTQm
via IFTTT
അവിശ്വസനീയ കുറ്റകൃത്യം, നടുക്കുന്ന കണ്ടെത്തല്‍; വ്യാജ ഐഡി ചാറ്റിങ്ങിൽ അവസാനിച്ച മൂന്ന് ജീവനുകൾ
കൊല്ലം: സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ നടുക്കുന്ന കേസായി മാറുകയാണ് ഊഴായിക്കോട് കേസ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അനന്തു എന്ന കാമുകന്‍റെ നിര്‍ദേശ പ്രകാരമാണ് കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചതെന്നായിരുന്നു കേസില്‍ അറസ്റ്റിലായ രേഷ്മയുടെ മൊഴി. എന്നാല്‍ അനന്തു എന്ന ഈ കാമുകന്‍ ഫേസ്ബുക്കിലെ ഒരു വ്യാജ ഐഡി മാത്രമായിരുന്നെന്ന കണ്ടെത്തലിലേക്കാണ് പൊലീസ് എത്തിയിരുന്നു രേഷ്മയുടെ ബന്ധുക്കളായ ആര്യയും,ഗ്രീഷ്മയും ചേര്‍ന്നാണ് അനന്തു എന്ന ഐഡിയിലൂടെ രേഷ്മയുമായി ചാറ്റ് നടത്തി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇത് പൊലീസ് കണ്ടെത്തുമോഎന്ന ഭയത്തിലാണ് ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്തതെന്നും അന്വേഷണ സംഘം അനുമാനിക്കുന്നു. മരിച്ച ഗ്രീഷ്മയുമായി സൗഹൃദമുണ്ടായിരുന്ന യുവാവില്‍ നിന്നാണ് ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയത്. പ്രാങ്കിംഗ് എന്ന പേരില്‍ രേഷ്മയെ കബളിപ്പിക്കാനാണ് വ്യാജ ഐഡിയിലൂടെ ചാറ്റിംഗ് നടത്തിയിരുന്നതെന്ന് മരിച്ച ഗ്രീഷ്മ യുവാവിനോട് പറഞ്ഞിരുന്നു. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതല്ലാതെ ഒരിക്കല്‍ പോലും വീഡിയോ കോളോ വോയ്സ് കോളോ വിളിക്കാതെയാണ് യുവതികള്‍ രേഷ്മയെ കബളിപ്പിച്ചിരുന്നത്. സംഭവത്തെ പറ്റി ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ച ഗ്രീഷ്മയുടെയും ആര്യയുടെയും കുടുംബാംഗങ്ങള്‍ പറയുന്നത്. നിര്‍ണായക വിവരം നല്‍കിയ യുവാവിന്‍റെ മൊഴി പൊലീസ് മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ ബന്ധമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ചാത്തന്നൂര്‍ എസിപി നിസാമുദ്ദീന്‍റെ നേതൃത്വത്തിലുളള സംഘമാണ് കേസിലെ ദുരൂഹതയുടെ ചുരുളഴിച്ചത്. ഒന്നും അറിഞ്ഞിരുന്നില്ല; ആര്യയുടെ ഭർത്താവ് കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിൽ രേഷ്മയെ തന്‍റെ ഭാര്യ കബളിപ്പിക്കുന്നതിനെ കുറിച്ച് ഒരു സൂചനയും തനിക്കുണ്ടായിരുന്നില്ലെന്നാണ് ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് പറയുന്നത്. കുഞ്ഞ് രേഷ്മയുടേതാണെന്ന കണ്ടെത്തല്‍ പൊലീസ് നടത്തിയ ദിവസം ആര്യ രേഷ്മയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ചാറ്റിങ്ങിനെ പറ്റി ചില സൂചനകള്‍ മരിക്കും മുമ്പ് ആര്യ തന്‍റെ അമ്മയ്ക്ക് നല്‍കിയിരുന്നെന്നും രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
from Asianet News https://ift.tt/2SNIHI0
via IFTTT
from Asianet News https://ift.tt/2SNIHI0
via IFTTT
സൗദിയില്‍ ഇന്ന് 1,148 പേര്‍ക്ക് കൂടി കൊവിഡ്
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,148 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 1,222 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,91,612 ആയി. ഇവരില്‍ 4,71,550 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,863 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.9 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കന്‍ പ്രവിശ്യ 314, മക്ക 265, റിയാദ് 219, അസീര്‍ 137, ജീസാന്‍ 62, മദീന 45, നജ്‌റാന്‍ 28, തബൂക്ക് 19, വടക്കന്‍ അതിര്‍ത്തി മേഖല 17, അല്‍ഖസീം 14, ഹായില്‍ 13, അല്‍ബാഹ 9, അല്‍ജൗഫ് 6. രാജ്യത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 18,185,434 ഡോസ് ആയി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/36bSWsQ
via IFTTT
from Asianet News https://ift.tt/36bSWsQ
via IFTTT
വത്തിക്കാന്‍ സന്ദര്‍ശനത്തില്‍ കിം ധരിച്ച ഫ്രോക്ക് വിവാദത്തില്‍; വിശദീകരണവുമായി താരം
ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് കിം കര്‍ദാശിയാന്‍. മോഡല്‍, നടി, മീഡിയ പേഴ്‌സണ്‍, സംരംഭക എന്നീ നിലകളിലെല്ലാം പ്രശസ്തയായ കിം എപ്പോഴും വാര്‍ത്തകളിലും വിവാദങ്ങളിലും ഇടം പിടിക്കാറുണ്ട്.
from Asianet News https://ift.tt/3xhNrEP
via IFTTT
from Asianet News https://ift.tt/3xhNrEP
via IFTTT
പോക്സോ കേസ് പ്രതിക്കായി ഇടപെട്ടെന്ന ആരോപണം; റഹീമിനെ പരസ്യ സംവാദത്തിന് ക്ഷണിച്ച് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: പോക്സോ കേസ് പ്രതിക്കായി ഇടപെട്ടതിന് തെളിവുണ്ടെന്ന എഎ റഹിമിന്റെ ആരോപണത്തിൽ മറുപടിയുമായി മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. പ്രതിയുടെ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത് മാത്യു കുഴൽ നാടനാണെന്ന് രേഖകൾ പുറത്തുവിട്ടുകൊണ്ട് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തിയിരുന്നു തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന അപവാദ പ്രചാരണങ്ങൾ നടക്കുമ്പോൾ, ആ പുകമറ നീക്കാനാണ് പ്രതികരണം. ഈ വിഷയത്തിൽ തയ്യാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച റഹീം ആവശ്യപ്പെടുന്നിടത്ത് സംവാദത്തിന് എത്താമെന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു. കുഴൽ നാടന്റെ ഫേസ്ബുക്ക് കുറിപ്പ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനോടാണ്.. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂവാറ്റുപുഴയിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് നിങ്ങൾ എനിക്ക് എതിരെയും പാർട്ടിക്കെതിരെയും അപവാദ പ്രചരണങ്ങൾ നടത്തി കൊണ്ടിരിക്കുകയാണല്ലോ. എന്നെ പ്രതി നിങ്ങൾ സൃഷ്ടിച്ചിട്ടുള്ള പുകമറ മാറ്റേണ്ടത് പൊതു പ്രവർത്തകൻ എന്ന നിലയിൽ എന്റെയും, അതിലേറെ പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ പ്രതികരണം. നിങ്ങളുടെ വെല്ലുവിളി നിറഞ്ഞ മനസ്സോടെ ഞാൻ ഏറ്റെടുക്കുന്നു.. നമുക്ക് ഈ കാര്യത്തിൽ ഒരു പരസ്യ സംവാദം ആകാം.. ബാക്കി പൊതുജനം തീരുമാനിക്കട്ടെ.. നിങ്ങൾ തയ്യാറെങ്കിൽ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിങ്ങൾ പറയുന്ന വേദിയിൽ ഞാൻ എത്താം. താൻ നേരിട്ട് പ്രതിക്കായി ഹാജരായിട്ടില്ലെന്നും താനുൾപ്പെട്ട നിയമസ്ഥാപനമാണ് കേസ് ഏറ്റെടുത്തതെന്നും മാത്യു കുഴൽനാടൻ നേരത്തെ വിശദീകരിച്ചിരുന്നു. കോടതിയിൽ നിന്നും വന്ന ഉത്തരവ് പരിശോധിച്ചാൽ ആരാണ് ഹാജരായതെന്ന് മനസ്സിലാകും. ഇക്കാര്യത്തിൽ ഡിവൈഎഫ്ഐ രാഷ്ട്രീയ വിവാദം ഉയർത്തുകയാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു. മൂവാറ്റുപുഴ പോക്സോ കേസിൽ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനു വേണ്ടി മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരായി എന്നാണ് ഡിവൈഎഫ്ഐ യുടെ ആരോപണം. കേസ് ഏറ്റെടുത്ത ഒപ്പിട്ട രേഖകളും ഡിവൈഎഫ്ഐ പുറത്തുവിട്ടു. ഒളിവിലായ പ്രതിക്ക് ഇപ്പോഴും എംഎൽഎ പിന്തുണ നൽകുന്നുവെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. ഇതിനെതിരെ ചൊവ്വാഴ്ച മൂവാറ്റുപുഴയിൽ ജനകീയ വിചാരണ സംഘടിപ്പിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി റിയാസ് റിമാൻഡിലാണ്. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല സെക്രട്ടറി ഷാൻ മുഹമ്മദിന്‍റെ ഡ്രൈവറാണ് റിയാസ്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡന വിവരം മറച്ച് വെയ്ക്കാൻ ശ്രമിച്ചെന്നാണ് ഷാൻ മുഹമ്മദിനെതിരായ കുറ്റം. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം പോക്സോ കോടതി തള്ളിയിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3qLSpqE
via IFTTT
from Asianet News https://ift.tt/3qLSpqE
via IFTTT
വിംബിള്‍ഡണ്‍: ഫെഡറര്‍ അവസാന പതിനാറില്‍, വനിതാ ഡബിള്‍സില്‍ സാനിയ- ബെതാനി സഖ്യം പുറത്ത്
ലണ്ടന്‍: റോജര്‍ ഫെഡറര്‍ വിംബിള്‍ഡണിന്റെ അവസാന പതിനാറില്‍. ബ്രിട്ടന്റെ കാമറോണ്‍ നോറീയെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. അലക്‌സാണ്ടര്‍ സ്വെരേവ്, ഫെലിക്‌സ് ഓഗര്‍ അല്യസിമെ, മാതിയോ ബരേറ്റിനി, ലൊറന്‍സൊ സൊനെഗോ, ഹ്യൂബര്‍ട്ട് ഹര്‍കസ് എന്നിവരും പ്രീ ക്വാര്‍ട്ടറിലെത്തി. വനിതകളില്‍ കൊകോ ഗൗഫ്, ബാര്‍ബോറ ക്രജ്‌സിക്കോവ, ആഗ്വലിക് കെര്‍ബര്‍ എന്നിവരും മുന്നേറി. അതേസമയം വനിത ഡബിള്‍സില്‍ ഇന്തോ- അമേരിക്കന്‍ ജോഡി സാനിയ മിര്‍സ- ബെതാനി മറ്റേക്‌സാന്‍ഡ്‌സ് പുറത്തായി. നോറീയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4, 5-7, 6-4. ആദ്യ രണ്ട് സെറ്റിലും 25-കാരനെ തീര്‍ത്തും കാഴ്ച്ചക്കാരനാക്കിയ ഫെഡറര്‍ക്ക് മൂന്നും നാലും സെറ്റില്‍ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നു. നാലാം സെറ്റില്‍ നോറീയുടെ സര്‍വീസ് ഭേദിച്ച് സെറ്റ് സ്വന്തമാക്കി. സ്വെരേവ് ഒന്നിനെതിരെ മൂന്ന് സെറ്റിന് ജര്‍മനിയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-6, 4-6, 3-6, 6-7. ഓസ്‌ട്രേലിയന്‍ താരം താരം നിക് കിര്‍ഗ്യോസ് പിന്‍മാറിയതോടെയാണ് കാനഡയുടെ ഫെലിക്‌സിന് അവസാന പതിനാറില്‍ ഇടം ലഭിച്ചത്. ഇറ്റലിയുടെ സൊനെഗോ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഓസ്‌ട്രേലിയുടെ ജയിംസ് ഡക്ക്‌വര്‍ത്തിനെ മറികടന്നു. സ്‌കോര്‍ 6-3 6-4 6-4. ഇറ്റലിയുടെ മറ്റൊരു താരം ബരേറ്റിനി 6-4 6-4 6-4ന് സ്ലോവേനിയയുടെ അല്‍ജാസിനെ മറികടന്നു. വനിതകളില്‍ അമേരിക്കന്‍ താരം ഗൗഫ് സ്ലോവേനിയയുടെ കജ യുവാനെ തകര്‍ത്തു. സ്‌കോര്‍ 3-6 3-6. കെര്‍ബര്‍ ബലാറസിന്റെ അലക്‌സാണ്ട്ര സാന്‍സോവിച്ചിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 6-0, 6-1. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- ബെതാനി മറ്റേക്‌സാന്‍ഡ്‌സ് സഖ്യം പുറത്ത്. രണ്ടാം റൗണ്ടില്‍ റഷ്യന്‍ ജോഡി എലേന വെസ്‌നിന- വെറോണിക്ക കുഡര്‍മെറ്റോവ സഖ്യത്തോടാണ് ഇന്തോ- അമേരിക്കന്‍ സഖ്യം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍ 6-4, 6-3.
from Asianet News https://ift.tt/3qRQVvm
via IFTTT
from Asianet News https://ift.tt/3qRQVvm
via IFTTT
ഇലക്ടിക് വാഹനങ്ങളും ബാറ്ററിയും ഇന്ത്യയില്‍ നിര്‍മിക്കുന്നത് പരിഗണിച്ച് നിസാന്‍
ദില്ലി: ഇലക്ടിക് വാഹനങ്ങളും അനുബന്ധ ഘടകമായ ബാറ്ററിയും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുളള സാധ്യതകള്‍ പരിഗണിച്ച് നിസാന്‍. ഇതിനായുളള പ്രാരംഭ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തുടക്കം കുറിച്ചു. ഒറഗഡത്തെ കാര്‍ നിര്‍മാണ ഫാക്ടറിയുടെ ഭാഗമായി വൈദ്യുത വാഹനങ്ങളും ബാറ്ററിയും നിര്‍മിക്കുന്നതിനുളള സാധ്യതയാണ് കമ്പനി പരിശോധിക്കുന്നത്. കയറ്റുമതി കൂടി ലക്ഷ്യമിട്ടുകൊണ്ടുളള ആലോചനകളാണ് നടന്നുവരുന്നത്. ഇതിനൊപ്പം ഇന്ത്യന്‍ വിപണിയുടെ വലിയതോതിലുളള ഭാവി വളര്‍ച്ചയും കമ്പനി പരിഗണിക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാകുമെന്ന് നിസാന്‍ മോട്ടോര്‍ സിഒഒ അശ്വനി ഗുപ്ത വ്യക്തമാക്കി. രാജ്യത്ത് നിന്നുളള ചരക്ക് ഗതാഗതം, നിര്‍മാണത്തിനുളള ഘടക സമഗ്രികളുടെ ലഭ്യത, നിര്‍മാണ ചെലവ്, നിക്ഷേപ സാഹചര്യം എന്നിവയും കമ്പനി വിശദമായി പഠന വിധേയമാക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3hzczQC
via IFTTT
from Asianet News https://ift.tt/3hzczQC
via IFTTT
ലൈവ് നറുക്കെടുപ്പ് കാണുന്നതിനിടെ പ്രവാസി ഇന്ത്യക്കാരന് 40 കോടി, ബിഗ് ടിക്കറ്റില്‍ മൂന്ന് കോടീശ്വരന്മാര്‍
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 229-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രഞ്ജിത്ത് സോമരാജനാണ് ബിഗ് ടിക്കറ്റ് മൈറ്റി 20 മില്യന്‍ നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ)സ്വന്തമാക്കിയത്. ജൂണ്‍ 29നാണ് അദ്ദേഹം സമ്മാനം നേടിയ 349886 നമ്പര്‍ ടിക്കറ്റ് വാങ്ങിയത്. രണ്ടാം സമ്മാനമായി 30 ലക്ഷം ദിര്‍ഹം (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) നേടിയത് 355820 എന്ന ടിക്കറ്റ് നമ്പരിനുടമയായ റെന്‍സ് മാത്യു ആണ്. ഇന്ത്യക്കാരനാണ് റെന്‍സ്. മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) നേടിയത് ഇന്തോനേഷ്യന്‍ സ്വദേശിയായ ജെസ്മിന്‍ ഖോല്‍ബി സെയ്ന്‍ ആണ്. 006368 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ നറുക്കെടുപ്പ് കാണുകയാണെന്നും ഇപ്പോള്‍ കുടുംബത്തിനൊപ്പമാണെന്നും രഞ്ജിത്ത് പറഞ്ഞു. 10 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. നാലാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ശാന്ത്കുമാര്‍ റായിയാണ്. ഇദ്ദേഹം വാങ്ങിയ 106548 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ വാഴപ്പിള്ളി രാജന്‍ മേനോനാണ്. അദ്ദേഹം വാങ്ങിയ 000122 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 50,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയത് ഫിലിപ്പീന്‍സ് സ്വദേശിയായ മരിയ സെലിസിയ കിങ് ആണ്. 180461 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 014900 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയില്‍ നിന്നുള്ള സീനി ഷഹീക് ആണ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ബി.എം.ഡബ്ല്യൂ കണ്‍വെര്‍ട്ടിബിള്‍ 420i കാര്‍ സ്വന്തമാക്കിയത്.
from Asianet News https://ift.tt/3xfznvj
via IFTTT
from Asianet News https://ift.tt/3xfznvj
via IFTTT
Friday, July 2, 2021
ചിലെയ്ക്ക് മീതെയും പറന്ന്; കോപ്പയില്‍ കാനറികള്‍ സെമിയില്‍
റിയോ: കോപ്പ അമേരിക്കയില്‍ ചിലെയന്‍ ഭീഷണി മറികടന്ന് കാനറികള്‍ സെമിയില്‍. ക്വാർട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്‍റെ ജയം. പകരക്കാരനായെത്തി ഒരു മിനുറ്റിനുള്ളില്‍ പക്വേറ്റയുടെ വകയായിരുന്നു ബ്രസീലിന്‍റെ വിജയഗോള്‍. ജെസ്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി 10 പേരുമായി കളിച്ചിട്ടും നിലവിലെ ജേതാക്കളെ മറികടക്കാന്‍ ചിലെയ്ക്ക് കഴിയാതെവന്നു. സെമിയില്‍ പെറുവാണ് കാനറികളുടെ എതിരാളികള്‍. ഗോളില്ലാ ആദ്യപകുതി ഒളിംപിക് സ്റ്റേഡിയത്തില്‍ ഗോള്‍രഹിതമായിരുന്നു ആദ്യപകുതി. നെയ്മർ അടക്കമുള്ള സൂപ്പർതാരങ്ങളെ തിരിച്ചുവിളിച്ച് 4-2-3-1 ശൈലിയിലാണ് ടിറ്റെ ടീമിനെ അണിനിരത്തിയത്. നെയ്മർക്കൊപ്പം ജെസ്യൂസും ഫിർമിനോയും റിച്ചാർലിസണും സ്റ്റാർട്ടിംഗ് ഇലവനിലെത്തി. കാസിമിറോയും ഫ്രഡും മധ്യനിരയിലും ഡാനിലോയും മാർക്വീഞ്ഞോസും തിയാഗോ സില്‍വയും ലോഡിയും പ്രതിരോധത്തിലും ഇടംപിടിച്ചു. മറുവശത്ത് ചിലെയാവട്ടെ ശക്തമായ ബ്രസീല്‍ ആക്രമണ നിരയ്ക്കെതിരെ വമ്പന്‍ പ്രതിരോധനിരയുമായാണ് കളത്തിലെത്തിയത്. പ്രതിരോധത്തിലൂന്നിയുള്ള 5-3-2 ശൈലിയില്‍ അലക്സിസ് സാഞ്ചസും വാർഗാസുമായിരുന്നു ആക്രമണത്തില്‍. ഗോള്‍, ചുവപ്പ് കാർഡ് രണ്ടാംപകുതിയുടെ തുടക്കം മുതല്‍ നാടകീയമായിരുന്നു മത്സരം. കളി പുനരാരംഭിച്ച് 46-ാം മിനുറ്റില്‍ ഫിർമിനോയുടെ പകരക്കാരന്‍ ലൂക്കാസ് പക്വേറ്റ ബ്രസീലിനെ മുന്നിലെത്തിച്ചു. നെയ്മർക്കൊപ്പം നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ചിലെയന്‍ ഡിഫന്‍റർ മെനക്കെതിരെ അപകടകരമായി ഹൈ ബൂട്ട് പുറത്തെടുത്ത ജെസ്യൂസിനെതിരെ നേരിട്ട് റഫറി ചുവപ്പ് കാർഡ് നീട്ടി. ചിലെ 62-ാം മിനുറ്റില്‍ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് വിധിക്കപ്പെട്ടു. 67-ാം മിനുറ്റില്‍ നെയ്മറുടെ ഒറ്റയാള്‍ മുന്നേറ്റം ബ്രാവോ നിഷ്ഫലമാക്കി. ഒപ്പമെത്താനുള്ള ചിലെയുടെ ശ്രമം 69-ാം മിനുറ്റില്‍ ബാറില്‍ തട്ടിത്തെറിച്ചു. ബോക്സിന് തൊട്ടുപുറത്തുനിന്ന് 75-ാം മിനുറ്റില്‍ ഫ്രീകിക്ക് ലഭിച്ചെങ്കിലും നെയ്മർക്ക് മുതലാക്കാനായില്ല. തൊട്ടുപിന്നാലെ മെനസെസിന്‍റെ മിന്നല്‍ ഷോട്ട് ബ്രസീലിയന്‍ ഗോളി എഡേഴ്സണ്‍ തടുത്തു. ശേഷവും ഇരു ടീമും ഗോളിന് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വല ചലിച്ചില്ല. മാന്‍സീനിയുടെ പുതിയ ഇറ്റലി! ബെല്‍ജിയവും തീര്‍ന്നു, സെമിയില്‍ സ്‌പെയ്‌നിനെതിരെ സ്വിസ് പ്രതിരോധവും കടന്ന് സ്‌പെയ്ന്‍; സെമിയില്‍ കടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/369S47P
via IFTTT
from Asianet News https://ift.tt/369S47P
via IFTTT
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗൺ. രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യബസുകൾ സർവീസ് നടത്തില്ല. കെഎസ്ആർടിസി പരിമിതമായി സർവീസ് നടത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് ഏഴ് മണി വരെ പ്രവർത്തിക്കും. ആരാധനാലയങ്ങൾ തുറക്കാം. പരമാവധി 15 പേർക്കാണ് പ്രവേശനം. ടിപിആർ നിരക്ക് താഴാത്തതിനാലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3qKZN60
via IFTTT
from Asianet News https://ift.tt/3qKZN60
via IFTTT
ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് കടത്ത്; അന്വേഷണം കൂടുതൽ പേരിലേക്ക്
പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു. സ്ഥാപനത്തിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാർ ഏറ്റെടുത്ത എറണാകുളത്തെ കാറ്റ് എഞ്ചിനിയറിംഗ് കമ്പനി അധികൃതരെ ഇന്ന് ചോദ്യം ചെയ്യും. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. പ്രതികളുടെ മൊഴി പ്രകാരം ഈ കമ്പനിയുടെ കരാർ കാലാവധിയിലാണ് പല തവണയായി സ്പിരിറ്റ് മറിച്ച് വിറ്റത്. പ്രതി പട്ടികയിലുള്ള സ്ഥാപനത്തിന്റെ ജനറൽ മാനേജർ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരോട് ഹാജരാവാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. ഇവർ മൂന്ന് പേരും ഒളിവിലാണ്. കഴിഞ്ഞ ദിവസം റിമാന്റിലായ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് ട്രാവൻകൂർ ഷുഗേഴ്സ് കെമിക്കൽസ് സന്ദർശിക്കും. പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമ്മാണത്തിന് എത്തിച്ച സ്പിരിറ്റിൽ 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്സൈസിന്‍റെ കണ്ടെത്തല്‍. മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3dAbbMs
via IFTTT
from Asianet News https://ift.tt/3dAbbMs
via IFTTT
ബന്ധുവായ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 59 കാരന്‍ അറസ്റ്റില്‍
ചേര്‍ത്തല: ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്‌ക്കനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡില്‍ അറക്കല്‍ വീട്ടില്‍ ലിയോണ്‍(കൊച്ചുമോന്‍-59) നെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നായിരുന്നു പീഡനശ്രമം നടന്നത്. സഹോദരിയുടെ വീട്ടില്‍ വെച്ച് പ്രതി തന്‍റെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3dzvOZh
via IFTTT
from Asianet News https://ift.tt/3dzvOZh
via IFTTT
കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് ഭാരത് ബയോടെക്
ബെംഗളൂരു: കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ ഭാരത് ബയോടെക് പുറത്തുവിട്ടു. വാക്സീൻ പൂർണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.18 മുതൽ 98 വയസ് വരെയുള്ള 25,000 ത്തിലധികം പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. വാക്സീൻ 77.8% ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു. നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവർക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവർക്ക് 98 ശതമാനവും വാക്സീൻ ഫലപ്രദമായി. വാക്സീൻ ഉപയോഗിച്ച രോഗികളെ ആശുപത്രിയിലെത്തേണ്ടത് പരമാവധി കുറച്ചു. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീൻ ഫലപ്രദമാണ്. ബി.1.617.2 ഡെൽറ്റ വഭേദത്തിനെതിരെ വാക്സീൻ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളിൽ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു. COVAXIN® Proven SAFE in India's Largest Efficacy Trial. Final Phase-3 Pre-Print Data Published on https://t.co/JJh9n3aB6V pic.twitter.com/AhnEg56vFN — BharatBiotech (@BharatBiotech) July 2, 2021 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/369OpHb
via IFTTT
from Asianet News https://ift.tt/369OpHb
via IFTTT
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ സർക്കാർ; ഇന്ന് മുതൽ പ്രാബല്യത്തിലാവും
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാൻ സർക്കാരിന്റെ തീരുമാനം. ഇന്ന് മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ വീണ്ടും ഉൾപ്പെടുത്തും. പേരും വയസും സ്ഥലവും ഇന്ന് മുതൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 2020 ഡിസംബറിലാണ് സർക്കാർ പേരുകൾ പുറത്തു വിടുന്നത് നിർത്തിയത്. മരണ പട്ടിക വിവാദമായതോടെയാണ് സർക്കാർ പേരുകൾ നൽകുന്നത് നിർത്തിയത്. കൊവിഡ് മരണ കണക്കിനെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് തീരുമാനം എന്നത് ശ്രദ്ധേയമാണ്. പട്ടിക പുനപ്രസിദ്ധീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അർഹരായവരെപ്പോലും പുറത്താക്കിയ സംസ്ഥാനത്തിന്റെ കൊവിഡ് മരണ പട്ടികക്കെതിരെ ആക്ഷേപം ശക്തമാകുമ്പോഴും സമഗ്രമായ പുനപരിശോധനയ്ക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പട്ടികയിൽ നിന്ന് പുറത്തായ മരണങ്ങളെക്കുറിച്ച് ഒറ്റപ്പെട്ട പരാതികളുയർന്നാൽ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രി വീണാജോർജ്ജ് ഇന്നുമാവർത്തിച്ചത്. കുടുംബങ്ങളുടെ സ്വകാര്യത പരിഗണിച്ച ശേഷം മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ആവശ്യവുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. സുപ്രിംകോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഒന്നാം തരംഗത്തിലെയും രണ്ടാംതരംഗത്തിലെയും മുഴുവൻ മരണവും സമഗ്ര പരിശോധന നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷം അടക്കം ഉയർത്തിയ ആവശ്യം. എല്ലാം കേന്ദ്ര മാർഗനിർദേശമനുസരിച്ചാണെന്നും ഇതുവരെ വ്യാപക പരാതികളുണ്ടായിട്ടില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം. കേന്ദ്ര മാർഗനിർദേശത്തിൽ പോരായ്മകളുണ്ടെന്ന നിലപാടും നിലവിൽ സർക്കാരിനില്ല. നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്ര മാർഗനിർദേശത്തിനായി കാത്തിരിക്കുകയാണെന്നും സർക്കാർ പറയുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2SHGjlW
via IFTTT
from Asianet News https://ift.tt/2SHGjlW
via IFTTT
സ്വർണകള്ളകടത്ത്: തെളിവെടുപ്പിനായി അർജുൻ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരിലേക്ക്
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലേക്ക് കൊണ്ടുപോയി. അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും. ഈ മാസം 6 വരെയാണ് അർജുൻ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്. പുലർച്ചെ 3.30 മണിയോടെയാണ് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. കേസിൽ അർജുൻ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ ഉള്ളത്. സ്വർണം കൊണ്ടുവന്നത് അർജുൻ മൊഴി നൽകിയിരുന്നു. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അർജുൻ ആയങ്കിയെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. കള്ളകടത്തിനായി അർജുൻ ആയങ്കിക്ക് കീഴിൽ യുവാക്കളുടെ വൻ സംഘം ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3xk6zC0
via IFTTT
from Asianet News https://ift.tt/3xk6zC0
via IFTTT
മാന്‍സീനിയുടെ പുതിയ ഇറ്റലി! ബെല്‍ജിയവും തീര്‍ന്നു, സെമിയില്‍ സ്‌പെയ്‌നിനെതിരെ
മ്യൂണിക്ക്: ഫിഫ റാങ്കിംഗിലെ ഒന്നാം നമ്പറുക്കാരായ ബെല്‍ജിയത്തെ തകര്‍ത്ത് ഇറ്റലി യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം. നിക്കോളോ ബരേല, ലൊറന്‍സൊ ഇന്‍സീന്യ എന്നിവരാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്. റൊമേലു ലുകാകുവിന്റെ വകയായിരുന്നു ബെല്‍ജിയത്തിന്‍റെ ഏക ഗോള്‍. സെമിയില്‍ സ്‌പെയ്‌നാണ് ഇറ്റലിയുടെ എതിരാളി. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ ഇറ്റലി ബെല്‍ജിയന്‍ ഗോള്‍ കീപ്പര്‍ തിബോ ക്വോര്‍ട്ടുവായെ കീഴ്‌പ്പെടുത്തി. ലൊറന്‍സൊ ഇന്‍സീനെ ബോക്‌സിലേക്ക് നല്‍കിയ ഫ്രീകിക്ക് ലിയണാര്‍ഡോ ബൊനൂച്ചി വലയിലെത്തിച്ചു. എന്നാല്‍ വീഡിയോ പരിശോധനയില്‍ ഓഫ് സൈഡിലായിരുന്ന ജിയോവാനി ഡി ലൊറന്‍സോയുടെ സ്പര്‍ശമുണ്ടെന്ന് തെളിഞ്ഞതോടെ ഗോള്‍ നിഷേധിച്ചു. 22-ാം മിനിറ്റില്‍ ബെല്‍ജയത്തിന് ആദ്യ അവസരം. ബോക്‌സിന്റെ എഡ്ജില്‍ നിന്ന് കെവന്‍ ഡി ബ്രൂയ്‌നെ വളച്ചിട്ട ഒരു ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലുഗി ഡോണരുമ ഒരു മുഴുനീള ഡൈവില്‍ പുറത്തേക്ക് തട്ടിയിട്ടു. 26-ാം മിനിറ്റില്‍ ഗോളെന്നുറച്ച മറ്റൊരു സേവും ഡൊണരുമ നടത്തി. ഇത്തവണ റൊമേലു ലുകാകുവിന്റെ നിലംപറ്റെയുള്ള ഷോട്ടാണ് കൈപ്പിടിയിലൊതുക്കിയത്. 31-ാം മിനിറ്റില്‍ ബരേല ഇറ്റലിക്ക് ലീഡ് നല്‍കി. സിറൊ ഇമ്മൊബീല്‍ ബെല്‍ജിയന്‍ ബോക്‌സിലേക്ക് നല്‍കിയ പന്ത് പ്രതിരോധ താരങ്ങള്‍ വരുതിയിലാക്കി. എന്നാല്‍ വെര്‍ട്ടോഗന്റെ ഒരു മിസ് പാസ് മാര്‍കോ വൊറാറ്റിയുടെ കാലിലേക്ക്. വെറാറ്റി ബരേല്ലയ്ക്ക്. രണ്ട് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ ബരേല്ല ബോക്‌സില്‍ നിന്ന് തൊടുത്ത ഷോട്ട് ക്വോര്‍ട്ടുവായെ കീഴടക്കി. 44-ാം മിനിറ്റില്‍ ഇറ്റലി ലീഡുയര്‍ത്തി. ഇന്‍സീന്യയുടെ തകര്‍പ്പന്‍ ഗോള്‍. മധ്യവരയില്‍ നിന്നും ഒറ്റയ്ക്ക് പന്തുമായി വന്ന ഇന്‍സീന്യ ബോക്‌സിന് പുറത്ത് നിന്ന് വലങ്കാലുകൊണ്ടെ് തൊടുത്തിട്ട പന്ത് മഴവില്ല് കണക്കെ ബെല്‍ജിയന്‍ വലയില്‍ പതിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ബെല്‍ജിയം ഒരു ഗോള്‍ തിരിച്ചടിച്ചു. ജെറമി ഡോകുവിനെ ബോക്‌സില്‍ ഡി ലൊറന്‍സൊ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ലുകാകുവിന് പിഴച്ചില്ല. സ്‌കോര്‍ 2-1. രണ്ടാം പകുതിയില്‍ സമനില ഉറപ്പിക്കാനുള്ള ചില അവസരങ്ങള്‍ ബെല്‍ജിയത്തിന് ലഭിച്ചു. 61-ാം മിനിറ്റില്‍ ഒരു സുവര്‍ണാവസരം ലുകാകു പാഴാക്കി. ഡോകുവിന്റെ ക്രോസില്‍ ലഭിച്ച ടാപ് ഇന്‍ അവസരം എങ്ങനെയാണ് താരം നഷ്ടമാക്കിയതെന്ന് ആരാധകരില്‍ ആശ്ചര്യമുണ്ടാക്കി. ഡോകു ചില നീക്കങ്ങള്‍ നടത്തിയെങ്കില്‍ ഇറ്റാലിയന്‍ പ്രതിരോധം കുലുങ്ങിയില്ല.
from Asianet News https://ift.tt/3hB5bo6
via IFTTT
from Asianet News https://ift.tt/3hB5bo6
via IFTTT
വിംബിള്‍ഡണ്‍: ജോക്കോവിച്ച് നാലാം റൗണ്ടില്‍, വനിതകളില്‍ വന്‍ അട്ടിമറി
ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ നാലാം റൗണ്ടില്‍. അമേരിക്കയുടെ ഡെന്നിഡ് കുഡ്‌ലയെയാണ് സെര്‍ബിയന്‍ താരം പരാജയപ്പെടുത്തിയത്. ബൗട്ടിസ്റ്റ് അഗട്ട്, ആന്ദ്രേ റുബ്‌ലേവ്, കരേണ്‍ ഖച്ചനോവ് എന്നിവരും നാലാം റൗഡിലേക്ക് മുന്നേറി. അതേസമയം ഒമ്പതാം സീഡ് ഡിയേഗോ ഷ്വാര്‍സ്മാന്‍ മൂന്നാം റൗണ്ടില്‍ പുറത്തായി. വനിതകളില്‍ ഇഗ സ്വിയറ്റക്, കരോളിന പ്ലിസ്‌കോവ, അറൈന സബലെങ്ക എന്നിവര്‍ നാലാം റൗണ്ടിലേക്ക മുന്നേറി. അതേസയം 2017ലെ ചാംപ്യന്‍ ഗര്‍ബൈന്‍ മുഗുരുസ മൂന്നാം റൗണ്ടില്‍ പുറത്തായി. കുഡ്‌ലയ്‌ക്കെതിരെ അവസാന സെറ്റില്‍ മാത്രമാണ് ജോക്കോവിച്ചിന് അല്‍പമെങ്കിലും വിയര്‍ക്കേണ്ടി വന്നത്. ആദ്യ സെറ്റ് 6-4നും രണ്ടാം സെറ്റ് 6-3നുമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്യാന്‍ കുഡ്‌ലയ്ക്കായി. എന്നാല്‍ തിരിച്ചു ബ്രേക്ക് ചെയ്ത ജോക്കോവിച്ച് സെറ്റ് ട്രൈ ബ്രേക്കിലേക്ക് നീട്ടി. ജോക്കോവിിച്ച് അനായാസം സെറ്റും മത്സരവും സ്വന്തമാക്കി. ജര്‍മന്‍ താരം ഡൊമിനിക് കോഫറിനെയാണ് എട്ടാം സീഡ് അഗട്ട് തോല്‍പ്പിച്ചത്. 5-7, 1-6 6-7 എന്ന് സ്‌കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. റുബ്‌ലേവ് ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ 3-6, 7-5, 4-6, 2-6. ഖച്ചനോവ് അമേരിക്കന്‍ താരം ഫ്രാന്‍സസ് തിയോഫയെ 3-6, 4-6, 4-6 എന്ന് സ്‌കോറിന് തകര്‍ത്താം നാാലം റൗണ്ടിലേക്ക് മുന്നേറിയത്. അതേസമയം ഷ്വാര്‍സ്മാന്‍ ഇറ്റാലിയന്‍ താരം മര്‍ട്ടോണ്‍ ഫുക്‌സോവിച്ചിന് മുന്നില്‍ തോല്‍വി സമ്മതിച്ചു. സ്‌കോര്‍ 3-6, 3-6, 7-6, 4-6. വനിതകളില്‍ ടുണീഷ്യയുടെ ഒന്‍സ് ജബൗറാണ് മുന്‍ ചാംപ്യനായ മുഗുരുസയെ അട്ടിമറിച്ചത്. 5-7, 6-3, 6-2 എന്ന് സ്‌കോറിനായിരുന്നു ജബൗറിലന്റെ ജയം. സ്വിയറ്റക് 6-1 6-0ത്തിന് റൊമാനിയയുടെ കമേലിയ ബേഗുവിനെ തോല്‍പ്പിച്ചു.
from Asianet News https://ift.tt/3yhWg1j
via IFTTT
from Asianet News https://ift.tt/3yhWg1j
via IFTTT
പദവയില്‍ വെറും നാല് മാസം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്ത് രാജിവച്ചു
ദില്ലി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് പദവി രാജിവച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് രാജി. തീരഥ് സിങ് തന്‍റെ രാജിക്കത്ത് ഗവർണ്ണർക്ക് കൈമാറി. മുഖ്യമന്ത്രി പദവി ഏറ്റെടുത്തു നാലു മാസമാകുമ്പോഴാണ് തീരഥ് സിങ് റാവത്തിന്‍റെ അപ്രതീക്ഷിത രാജി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയ്ക്കും തീരഥ് സിങ് രാജിക്കത്ത് കൈമാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക്സഭാംഗമായ തീരഥ് സിങ്, ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിൻഗാമിയായി മാർച്ചിലാണു മുഖ്യമന്ത്രിയായത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2UlH6cC
via IFTTT
from Asianet News https://ift.tt/2UlH6cC
via IFTTT
പെൺവാണിഭ കേന്ദ്രത്തിലെ ആക്രമണത്തിന് പിന്നില്‍ കുടിപ്പക; ക്വട്ടേഷൻ സംഘത്തിനായി വലവിരിച്ച് പൊലീസ്
കോട്ടയം: കോട്ടയം നഗരത്തിൽ പെൺവാണിഭ കേന്ദ്രം ആക്രമിച്ച സംഭവത്തില്‍ ക്വട്ടേഷൻ സംഘത്തിനായി അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കേസിലെ ഒന്നാം പ്രതിയും അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരനുമായ മാനസ് മാത്യുവിനെയും ഇയാൾ ക്വാട്ടേഷൻ കൊടുത്ത 10 അംഗസംഘത്തെയും പിടികൂടാനായാണ് പൊലീസ് വലവിരിച്ചിരിക്കുന്നത്. കോട്ടയം നഗരത്തിൽ വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സാൻ ജോസഫിനെയും അമീർഖാനെയും ആക്രമിച്ച കേസിലെ പ്രതികൾക്കായുളള അന്വേഷണം പൊലീസ് ഈർജിതമാക്കിയിക്കുകയാണ്. പ്രതികൾക്കായി എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും അന്വേഷണം വ്യാപിപിച്ചിരിക്കുകയാണ്. കോട്ടയം നഗരത്തിൽ വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സാൻ ജോസഫിനെയും അമീർഖാനെയും ആക്രമിച്ച് കേസിലാണ് ഇവരെ പൊലീസ് തിരയുന്നത്. കേസില്‍ പൊൻകുന്നും സ്വദേശിയായ അജമലും മല്ലപ്പളളി സ്വദേശിനിയായ സുലേഖയും അറസ്റ്റിലായിരിന്നു. ആക്രമണത്തിൽ നേരിട്ട പങ്കുളള അജമലിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍വാണിഭ സംഘങ്ങൾ തമ്മിലുളള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായ മാനസ് മാത്യുവും ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ സാൻ ജോസഫും ഒരുമിച്ച് ഗാന്ധി നഗർ കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിവരികയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇത് പൂട്ടി. ഇതിനിടെ ഉവർ രണ്ട് പേരും പിരിഞ്ഞു. തുടർന്ന് സാൻ ജോസഫ് ചന്തക്കടവ് കേന്ദ്രീകരിച്ചും മാനസ് മാത്യു, കാമുകിയായ സുലേഖയുമൊത്ത് വടവാതൂർ കേന്ദ്രീകരിച്ചും പുതിയ കേന്ദ്രങ്ങൾ തുറന്നു. ലോക്ക്ഡൗണ്‍ കാലത്തും സാമൂഹിക മാധ്യമങ്ങൾ വഴി ഇടപാടുകാരെ എത്തിച്ച് പെണ്‍വാണിഭം സജീവമായിരുന്നു. പതിവായി ഒന്നാം പ്രതിയായ മാനസിന്‍റെ കേന്ദ്രത്തിലെത്തിയവർ സാൻ ജോസഫിന്‍റെ ചന്തടവിലേക്കുളള കേന്ദ്രത്തിലേക്കും എത്താൻ തുടങ്ങിയതും മാനസും സുലേഖയും തമ്മിലുളള ബന്ധം ഇയാളുടെ ഭാര്യയെ അറിയിച്ചതുമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇതിനായി മാനസ് തിരുവനന്തപുരം കേന്ദ്രീകരിച്ചുളള സംഘത്തിന് സാൻ ജോസഫിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു. 14 അംഗ സംഘമാണ് ആക്രമണം നടത്തിയത്. പെണ്‍ വാണിഭം നടത്തിയതിന് പരിക്കേറ്റ് സാൻ ജോസഫ് അടക്കമുളള ചന്തക്കടവ് സംഘത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട് കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3yhNekV
via IFTTT
from Asianet News https://ift.tt/3yhNekV
via IFTTT
സ്വിസ് പ്രതിരോധവും കടന്ന് സ്‌പെയ്ന്‍; സെമിയില്‍ കടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് സ്‌പെയ്ന്‍ യൂറോ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1. ഡെന്നിസ് സക്കറിയയുടെ സെല്‍ഫ് ഗോളിലൂടെ സ്‌പെയ്ന്‍ ലീഡ് നേടി. സെദ്രാന്‍ ഷാകീരിയുടെ വകയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറുപടി ഗോള്‍. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 1-3ന് സ്‌പെയ്ന്‍ ജയം കണ്ടു. 77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസ് പടയ്ക്ക് തിരിച്ചടിയായി. ഗോള്‍മഴയുടെ സൂചന നല്‍കി എട്ടാം മിനിറ്റില്‍ തന്നെ സ്‌പെയ്ന്‍ മുന്നിലെത്തി. കോക്കെയുടെ കോര്‍ണറില്‍ ജോര്‍ഡി ആല്‍ബയുടെ വോളി പ്രതിരോധതാരം ഡെന്നിസ് സക്കറിയയുടെ കാലില്‍ തട്ടി വലയിലേക്ക്. 17-ാം മിനിറ്റില്‍ കോക്കെയുടെ ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 25-ാം മിനിറ്റില്‍ കോക്കെയുടെ മറ്റൊരു കോര്‍ണറില്‍ അസ്പ്ലിക്വേറ്റയുടെ ഒരു ഫ്രീ ഹെഡ്ഡര്‍ യാന്‍ സോമ്മര്‍ കയ്യിലൊതുക്കിയതോടെ ആദ്യ പകുതിക്ക് വൈകാതെ അവസാനമായി. രണ്ടാം പകുകിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നേറ്റം കടുപ്പിച്ചു. 64-ാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസ് ഒരുക്കികൊടുത്ത അവസരം സ്റ്റീവന്‍ സുബര്‍ പാഴാക്കി. താരത്തിന്റെ ശക്തിയില്ലാത്ത ഷോട്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ രക്ഷപ്പെടുത്തി. 68-ാം മിനിറ്റില്‍ സ്പാനിഷ് പ്രതിരോധത്തിലെ പൊരുത്തമില്ലായ്മ സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചു. അയ്മറിക് ലാപോര്‍ട്ട്, പൗ ടോറസ് എന്നിവരുടെ പിഴവില്‍ നിന്ന് പന്ത് തട്ടിയെടുത്ത സെദ്രാന്‍ ഷാകീരി വല കുലുക്കി. 77-ാം മിനിറ്റില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായത് സ്വിസിന് തിരിച്ചടിയായി. എങ്കിലും നിശ്ചിത സമയം വരെ പ്രതിരോധിച്ച് നില്‍ക്കാന്‍ അവര്‍ക്കായി. 84-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനൊയുടെ ഷോട്ട് സോമ്മര്‍ രക്ഷപ്പെടുത്തി. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോല്‍ 92-ാം മിറ്റില്‍ മൊറോനോ ബോകില്‍ നിന്ന് തൊടുത്ത ഷോട്ടും സോമ്മര്‍ രക്ഷപ്പെടുത്തി. പത്തോളം ഷോട്ടുകളാണ് സോമ്മര്‍ രക്ഷപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്വിറ്റ്‌സര്‍ലന്‍ഡിനെ സംരക്ഷിച്ച് നിര്‍ത്തിയത് സോമ്മറിന്റെ പ്രകടനമാണ്. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. സ്‌പെയ്‌നിന് വേണ്ടി കിക്കെടുത്ത സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് പിഴച്ചു. താരത്തിന്റെ ചിപ് ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങി. സ്വിസിനായി കിക്കെടുത്ത മാരിയോ ഗാവ്രനോവിച്ച് ലക്ഷ്യം തെറ്റിച്ചില്ല. ഡാനി ഓല്‍മോ സ്‌പെയ്‌നിനെ ഒപ്പമെത്തിച്ചു. സ്വിസ് താരം ഫാബിയന്‍ ഷാറിന് പിഴക്കുകയും ചെയ്തു. മൂന്നാം കിക്കെടുത്ത ഇരു ടീമിലേയും താരങ്ങള്‍ക്ക് ലക്ഷ്യം തെറ്റി. സ്‌പെയ്‌നിന് റോഡ്രിയും സ്വിസിനായി മാനുവല്‍ അകഞിയുമാണ് കിക്കെടുത്തത്. സ്‌പെയ്‌നിനായി നാലാം കിക്കെടുത്ത ജെറാര്‍ഡ് മൊറേനോ ഗോള്‍വര കടത്തി. എന്നാല്‍ സ്വിസ് താരം റുബന്‍ വര്‍ഗാസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മികേല്‍ ഒയര്‍സബാള്‍ ലക്ഷ്യം കണ്ടതോടെ സ്‌പെയ്‌നിന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 3-1ന്റെ ജയം.
from Asianet News https://ift.tt/2Tn7zqt
via IFTTT
from Asianet News https://ift.tt/2Tn7zqt
via IFTTT
തൃശ്ശൂരിൽ അഭിഭാഷകനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
തൃശ്ശൂര്‍: തൃശ്ശൂരിൽ അഭിഭാഷകനെ ഓഫീസിൽ അതിക്രമിച്ച് കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അയ്യന്തോളിൽ കോടതിക്ക് സമീപം വീടിനോട് ചേർന്നുള്ള ഓഫീസിലെത്തിയാണ് അഭിഭാഷകനു നേരെ ആക്രമണമുണ്ടായത്. അക്രമി ഓഫീസിനകത്ത് കയറി അഭിഭാഷകന്‍റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. അഭിഭാഷകന്‍ ഓഫീസിൽ നിന്നും ഉടൻ പുറത്ത് കടന്നതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് അഭിഭാഷകൻ ആരോപിക്കുന്നു ചാലക്കുടി സ്വദേശി രാധാകൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ചില തെറ്റിദ്ധാരണകൾ മൂലമാണ് ഇയാൾ തന്നെ ആക്രമിച്ചത്. വധഭീഷണി നിലനിൽക്കുന്നതിനാൽ വീടിനു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3dCNyTz
via IFTTT
from Asianet News https://ift.tt/3dCNyTz
via IFTTT
വീണ്ടും സ്ത്രീധന പീഡനം; രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യചെയ്യാൻ നിർബന്ധിച്ചു, യുവതിക്ക് ക്രൂര മര്‍ദ്ദനം
കാസര്‍കോട്: സ്ത്രീധനം നൽകാത്തതിന്‍റെ പേരിൽ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്നും രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യചെയ്യാൻ നിർബന്ധിച്ചെന്നും യുവതിയുടെ പരാതി. കാസർകോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഭർതൃവീട്ടിൽ നിന്ന് തല്ലിപ്പുറത്താക്കിയെന്നും രണ്ട് കുഞ്ഞുങ്ങളെ പോറ്റാൻ വഴിയില്ലാതെ ഗതികേടിലാണെന്നും റസീന പറയുന്നു. പതിനെട്ടാം വയസിൽ സ്നേഹിച്ചയാളിനൊപ്പം നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങിപ്പോയതാണ് റസീന. എന്നാൽ ഒരുമിച്ചായി ഒരു വർഷത്തിനിപ്പുറം സ്നേഹത്തേക്കാൾ വലുത് സ്ത്രീധനമായി. മുപ്പത് പവനെങ്കിലും കുറഞ്ഞത് നൽകണമെന്നാവശ്യപ്പെട്ട് ആദ്യം കുത്തുവാക്കുകളും ചീത്തവിളിയും തുടങ്ങിയത് ഭർതൃമാതാവെന്ന് റസീന. പിന്നീട് സ്ത്രീധനം വേണമെന്ന് പറഞ്ഞ് ഭർത്താവ് ഷാക്കിറിന്‍റെ മർദ്ദനവും തുടങ്ങി. മൂന്ന് വര്‍ഷം മുമ്പ് സ്ത്രീധന പീഡനം ആരോപിച്ച് റസീന പെലീസില്‍ പരാതി നല്‍കിയിരുന്നു. ഇനി പ്രശ്നങ്ങളുണ്ടാവില്ലെന്നും ഭാര്യയേയും കുഞ്ഞിനെയും നന്നായി നോക്കാമെന്നും ഷാക്കിർ നൽകിയ ഉറപ്പിൽ റസീനയുടെ പരാതിയിലുണ്ടായിരുന്ന പൊലീസ് കേസ് ഒത്തുതീർപ്പായി. പക്ഷെ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ പലവതണ പറഞ്ഞിട്ടും ഷാക്കിർ തയ്യാറായില്ലെന്ന് റസീന പറയുന്നു. എട്ട് മാസം മുമ്പ് സാമ്പത്തികഭദ്രതയുള്ള മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായ ഷാക്കിർ അവരെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ വീണ്ടും മർദ്ദനം തുടങ്ങുകയായിരുന്നു. രോഗികളായ അച്ഛനും അമ്മയുമുൾപ്പെടെ റസീനയുടെ വീട്ടിലാർക്കും വരുമാനമില്ല. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുന്ന ഷാക്കിറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റസീന. മർദ്ദിച്ചെന്ന് പറയുന്നതെല്ലാം കള്ളമാണെന്നും സ്വന്തം ഇഷ്ടത്തിന് കൂടെപ്പോന്നയാൾ അതുപോലെ തന്നെ തിരിച്ചുപോയെന്നുമാണ് ഷാക്കിറിന്‍റെ പ്രതികരണം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3Aq1TfG
via IFTTT
from Asianet News https://ift.tt/3Aq1TfG
via IFTTT
17-ാം ലോക്സഭയുടെ ആറാമത് സെഷൻ ജൂലൈ 19ന് ആരംഭിക്കും
ദില്ലി: 17-ാം ലോക്സഭയുടെ ആറാമത് സെഷൻ ജൂലൈ 19 തിങ്കളാഴ്ച ആരംഭിക്കും. സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങൾ സഭയിൽ ചർച്ചയ്ക്കെടുക്കും. ഓഗസ്റ്റ് 13 വെള്ളിയാഴ്ച സഭാ നടപടികൾ പൂർത്തിയാക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും നടപടികൾ. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2SJab1j
via IFTTT
from Asianet News https://ift.tt/2SJab1j
via IFTTT
പ്രവാസി മലയാളി ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു
മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാസ് കുട്ടൻ (51) ആണ് ഒമാനിലെ ബുറൈമിയിൽ മരണപ്പെട്ടത്. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്‍തുവരികയായിരുന്നു. കഴിഞ്ഞ 12 വർഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്‍ലസ് ഹോസ്‍പിറ്റല്‍, എന്‍എംസി ഹോസ്‍പിറ്റല്‍ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്‍തിട്ടുണ്ട്. കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയി തിരികെയെത്തിയത്. ഭാര്യ - സബിത, മക്കൾ - ജയ കൃഷ്‍ണൻ, ജഗത് കൃഷ്‍ണൻ . സംസ്‍കാരം സോഹാറിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
from Asianet News https://ift.tt/3jxOkoG
via IFTTT
from Asianet News https://ift.tt/3jxOkoG
via IFTTT
'ഗിറ്റാര്‍ കമ്പി മേലേ നിണ്‍ട്ര്'; സൂര്യയ്‍ക്കൊപ്പം ഗൗതം മേനോന്‍
സൂര്യയുടെ കരിയറില്‍ മികച്ച വിജയങ്ങള്‍ നേടിക്കൊടുത്ത രണ്ട് ചിത്രങ്ങളായിരുന്നു കാഖ കാഖയും വാരണം ആയിരവും. രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്‍തത് ഗൗതം വസുദേവ് മേനോനും. നെറ്റ്ഫ്ളിക്സിന്‍റെ ആന്തോളജി വെബ് സിരീസ് ആയ 'നവരസ'യ്ക്കുവേണ്ടി ഈ ടീം വീണ്ടും ഒന്നിക്കുന്നുണ്ട്. ഈ ചിത്രത്തിന് ഇട്ടിരിക്കുന്ന പേരാണ് സോഷ്യല്‍ മീഡിയയിലെ സിനിമാപ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച. സിനിമകളുടെ പേരിന്‍റെ കാര്യത്തില്‍ എപ്പോഴും സവിശേഷശ്രദ്ധ കൊടുക്കാറുള്ള ഗൗതം മേനോന്‍ ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല. 'ഗിറ്റാര്‍ കമ്പി മേനേ നിണ്‍ട്ര്' എന്നാണ് ചിത്രത്തിന്‍റെ പേര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഒരു സംഗീതജ്ഞനാണ് ചിത്രത്തില്‍ സൂര്യയുടെ കഥാപാത്രം. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പി സി ശ്രീറാം ആണ്. ഇത് ആന്തോളജിയുടെ ഭാഗമായുള്ള ലഘുചിത്രമാണെങ്കിലും സൂര്യയും ഗൗതം മേനോനും ഒന്നിച്ച് അടുത്തൊരു ഫീച്ചര്‍ ചിത്രവും ആലോചിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍ സംവിധായകന്‍ ഇതിനോടകം സൂര്യയ്ക്കു മുന്നില്‍ അവതരിപ്പിച്ചുകഴിഞ്ഞെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പേരുപോലെ തന്നെ നവരസങ്ങളെ പ്രതിനിധീകരിക്കുന്ന വ്യത്യസ്‍ത കഥകള്‍ പറയുന്ന ഒന്‍പത് ലഘുചിത്രങ്ങള്‍ അടങ്ങിയതാവും 'നവരസ'. മണി രത്നം ക്രിയേറ്റര്‍ ആയുള്ള ചിത്രത്തില്‍ ബിജോയ് നമ്പ്യാര്‍, ഗൗതം വസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്, പൊന്‍റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവര്‍ക്കൊപ്പം നടന്‍ അരവിന്ദ് സ്വാമിയും സംവിധാനം ചെയ്യുന്നു. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, പ്രകാശ് രാജ്, രേവതി, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ് തുടങ്ങി നാല്‍പതോളം പ്രമുഖ താരങ്ങള്‍ ഒന്‍പത് വ്യത്യസ്‍ത ഭാഗങ്ങളിലായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു ചാരിറ്റി പ്രോജക്റ്റ് എന്ന നിലയില്‍ കൂടിയാണ് നവരസ ഒരുങ്ങുന്നത്. താരങ്ങളോ സാങ്കേതികപ്രവര്‍ത്തകരോ പ്രതിഫലം വാങ്ങാതെ ഭാഗഭാക്കാവുന്ന സിരീസില്‍ നിന്നു ലഭിക്കുന്ന ലാഭം കൊവിഡ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാവും ഉപയോഗിക്കുക.
from Asianet News https://ift.tt/3ycTDha
via IFTTT
from Asianet News https://ift.tt/3ycTDha
via IFTTT
'വിവരമില്ലായ്മയ്ക്കും അഹങ്കാരത്തിനും വാക്സീനില്ല'; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ ഭാഷയിൽ ഹർഷവർധൻ
ദില്ലി: കൊവിഡ് വാക്സീൻ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി വിമർശനമുന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ ആരോഗ്യമന്ത്രി ഹർഷവർധൻ. വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണം പോലും കാണാതെ രാഹുൽ ഗാന്ധി നടത്തുന്ന വിമർശനങ്ങൾ അഹങ്കാര സൂചകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ, ജൂലൈയിലെ വാക്സീൻ ലഭ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചതാണ്. എന്താണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം?, അത് വായിച്ചില്ലേ? അതോ മനസിലായില്ലേ? അഹങ്കാരത്തിനും വിവരമില്ലായ്മയ്ക്കും വാക്സീൻ കണ്ടെത്തിയിട്ടില്ല, നേതൃമാറ്റത്തെ കുറിച്ച് കോൺഗ്രസ് ചിന്തിക്കണം' - എന്നും ഹർഷവർധൻ ട്വിറ്ററിൽ കുറിച്ചു. വാക്സീൻ വിതരണത്തിലെ അനിശ്ചിതത്വം സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റിനാണ് ഹർഷവർധന്റെ രൂക്ഷ വിമർശനം. ജൂലൈ എത്തിയിട്ടും വാക്സീൻ എത്തിയില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. വാക്സീൻ വിതരണത്തിനെതിരെ പ്രതിപക്ഷ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയാണെന്ന് ഹർഷവർധൻ നേരത്തെ ആരോപിച്ചിരുന്നു. 75 ശതമാനം വാക്സീൻ സൌജന്യമാക്കിയതിന് പിന്നാലെ ജൂൺ മാസത്തിൽ 11.5 കോടി ഡോസ് വാക്സീൻ നൽകാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. 1.24 കോടി ഡോസ് വാക്സീൻ സംസ്ഥാനങ്ങളിൽ ഉപയോഗിക്കാൻ ഇനിയും ബാക്കിയുണ്ട്. 94.6 ലക്ഷം ഡോസ് വാക്സീൻ വിവിധ സംസ്ഥാനങ്ങൾക്കായി അടുത്ത ദിവസങ്ങളിൽ ലഭ്യമാക്കും. കേന്ദ്ര സർക്കാർ ഇതുവരെ 32. 92 കോടി ഡോസ് വാക്സീൻ സൌജന്യമായി സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3hsWLif
via IFTTT
from Asianet News https://ift.tt/3hsWLif
via IFTTT
ലക്ഷ്യം ടൂറിസം മേഖലയുടെ പുത്തനുണര്‍വ്വ്; സൈക്കിളില്‍ കശ്മീരിലേക്കുള്ള യാത്ര തുടങ്ങി ശ്രീജിത്ത്
ചേര്‍ത്തല: വിവിധ നാടുകളിലെ വൈവിധ്യങ്ങളെ തൊട്ടറിയാന്‍ സൈക്കിളില്‍ കശ്‌മീര്‍ യാത്രയ്ക്ക് തുടക്കമിട്ട് ആലപ്പുഴക്കാരനായ എംബിഎ ബിരുദധാരി. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പാറയില്‍ കുരിയന്‍ചിറയില്‍ കെ എന്‍ തമ്പിയുടെ മകന്‍ ടി കെ ശ്രീജിത്ത് (28) ആണ് സാഹസിക യാത്ര ആരംഭിച്ചിരിക്കുന്നത്. 120 ദിവസം കൊണ്ട് 4,000 കിലോമീറ്റര്‍ സഞ്ചരിച്ച് കശ്‌മീരിലെത്താനാണ് ലക്ഷ്യമിടുന്നത്. ഒരു ദിവസം 100 കിലോമീറ്റര്‍ യാത്രയാണ് ഉദ്ദേശിച്ചിട്ടുള്ളത്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ടെന്‍റ് കെട്ടി താമസത്തിനായി സൗകര്യമൊരുക്കും. നിശ്ചിത ഇടവേളകളില്‍ ഹോട്ടലില്‍ മുറിയെടുത്ത് വസ്‌ത്രങ്ങളടക്കം വൃത്തിയാക്കും. ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ, പാത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍, വസ്‌ത്രങ്ങള്‍, സൈക്കിളിന്‍റെ അറ്റകുറ്റപ്പണിക്കുള്ള സാമഗ്രികളടക്കം 40 കിലോ സാധനങ്ങളാണ് കൈയില്‍ കരുതിയിട്ടുള്ളത്. ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ശ്രീജിത്ത് ചെറിയ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും സൈക്കിളില്‍ ദീഘദൂര യാത്ര നടത്തുന്നത് ആദ്യമാണ്. കൊവിഡ് പ്രതിസന്ധിയിലാക്കിയ ടൂറിസം മേഖലയെ ഉണര്‍ത്തുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നു ശ്രീജിത്ത് പറഞ്ഞു.
from Asianet News https://ift.tt/2UmVotv
via IFTTT
from Asianet News https://ift.tt/2UmVotv
via IFTTT
കൊവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കയും; ഒമാന്‍ സോഷ്യൽ ഫോറം വെബിനാർ സംഘടിപ്പിച്ചു
മസ്‍കത്ത്: ഡോക്ടേർസ് ദിനത്തോടനുബന്ധിച്ച് ഒമാന്‍ സോഷ്യൽ ഫോറം, കൊവിഡ് വകഭേദവും പ്രവാസിയുടെ ആശങ്കയും എന്ന വിഷയത്തിൽ മസ്‍കത്തിലും സലാലയിലും വെബിനാർ സംഘടിപ്പിച്ചു. ആതുര സേവന രംഗത്ത് രാപ്പകൽ വ്യത്യാസമില്ലാതെ സേവനമനുഷ്ടിക്കുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിപാടിയിൽ അഭിവാദ്യമർപ്പിച്ചു. മസ്‍കത്തിൽ സംഘടിപ്പിച്ച വെബിനാറിൽ മസ്കറ്റ് സുൽത്താൻ ഖാബൂസ് യൂണിവേഴ്‍സിറ്റി ഹോസ്പിറ്റൽ സീനിയർ ഇ.എന്‍.ടി സർജനും കൊവിഡ് റാപ്പിഡ് ആക്ഷൻ ഫോഴ്‍സ് ടീം അംഗവുമായ ഡോ: ആരിഫ് അലിയും സലാലയിൽ സംഘടിപ്പിച്ച വെബിനാറിൽ അറിയപ്പെടുന്ന സാമൂഹിക, സംസ്‍കാരിക, ജീവ കാരുണ്യ പ്രവർത്തകനും ഡെന്റൽ സർജനുമായ ഡോ. നിഷ്താറും കൊവിഡ് വകഭേദങ്ങളെ കുറിച്ചും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ക്ലാസുകളെടുത്തു. പരിപാടിയിൽ പങ്കെടുത്ത നിരവധി പ്രവാസികൾ പലതരം ആശങ്കകൾ പങ്കുവച്ചു. ഇവയ്‍ക്ക് ഡോക്ടർമാർ മറുപടി നൽകി. സോഷ്യൽ ഫോറം അംഗങ്ങളായ ശംസീർ, ഹംസ, ഫിറോസ്, മുഹമ്മദ് അലി, അൽതാഫ് എന്നിവർ സംസാരിച്ചു.
from Asianet News https://ift.tt/3yht3Ud
via IFTTT
from Asianet News https://ift.tt/3yht3Ud
via IFTTT
ഹോണ്ട ജൂണില്‍ വിറ്റത് 2.34 ലക്ഷം യൂണിറ്റ് ടൂവീലറുകള്‍
കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഡീലര്‍ ശൃംഖലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ, 2021 ജൂണില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റെ ഇരുചക്രവാഹന ഡിമാന്‍ഡ് വര്‍ധിച്ചതായി കമ്പനി. 11 ശതമാനം വളര്‍ച്ചയോടെ 2,34,029 യൂണിറ്റുകളാണ് ഹോണ്ട ജൂണില്‍ വിറ്റഴിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതില്‍ 2,12,446 യൂണിറ്റുകള്‍ അഭ്യന്തര വിപണിയിലാണ്. 21,583 യൂണിറ്റുകള്‍ കയറ്റുമതി ചെയ്‍തു. 2020 ജൂണില്‍ ആകെ 2,10,879 ഇരുചക്ര വാഹനങ്ങളായിരുന്നു വിറ്റഴിച്ചത്. ഇതില്‍ ആഭ്യന്തര വിപണിയില്‍ 2,02,837 ആയരുന്നു. 8,042 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി. 2021 ഹോണ്ട ഗോള്‍ഡ് വിങ് ടൂര്‍ അവതരണം, ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്വര്‍ക്ക് വിപുലീകരണം എന്നിവയും 20201 ജൂണില്‍ നടന്നു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഡീലര്‍മാരില്‍ 95 ശതമാനവും ബിസിനസ് പുനരാരംഭിച്ചെന്നും, അതിനാല്‍ തങ്ങളുടെ നാലു പ്ലാന്റുകളിലുടനീളം പ്രവര്‍ത്തനം ക്രമേണ വര്‍ധിപ്പിക്കുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. മൊത്തത്തില്‍ 2021 ജൂണിലെ വില്‍പന ഇരുചക്ര വാഹന വിപണിയിലെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും, കൂടുതല്‍ ഉപയോക്താക്കള്‍ ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുകയും ഓണ്‍ലൈന്‍ വഴി അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3yjqbq4
via IFTTT
from Asianet News https://ift.tt/3yjqbq4
via IFTTT
കൊടകരയിൽ യുവാവ് സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
തൃശൂർ: കൊടകരയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും യുവാവ് ചാടി മരിച്ചു.കൊടകര വഴിയമ്പലം കാരക്കട വീട്ടിൽ മോഹനൻ്റെ മകൻ ശരത് ആണ് മരിച്ചത്. ചികിത്സയ്ക്കായി പിതാവിനും സഹോദരിമാർക്കും ഒപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെ മദ്യപാനം നിർത്തിയ യുവാവ് കുറച്ച് ദിവസങ്ങളായി ഏറെ അസ്വസ്ഥനായിരുന്നെന്ന് പൊലീസും വീട്ടുകാരും അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2SN3GL4
via IFTTT
from Asianet News https://ift.tt/2SN3GL4
via IFTTT
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തണമായിരുന്നു: മുന്‍ സെലക്റ്റര്‍
ദില്ലി: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ട ടീം ഇന്ത്യന്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ്. പ്രധാന താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതാണ് തോല്‍വിയുടെ കാരണം. വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെല്ലാം പരാജയപ്പെട്ടു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍- രോഹിത് ശര്‍മ സഖ്യവും പരാജയമായിരുന്നു. ഇരുവര്‍ക്കും മികച്ച തുടക്കം നല്‍കാന്‍ സാധിച്ചില്ല. ഗില്‍ തുടര്‍ച്ചയായ മത്സരങ്ങളിലാണ് പരാജയപ്പെടുന്നത്. മായങ്ക് അഗര്‍വാളാണ് ടീമിലെ മറ്റൊരു ഓപ്പണര്‍. അഭിമന്യൂ ഈശ്വരന്‍ റിസര്‍വ് താരമായും ടീമിനൊപ്പമുണ്ട്്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരവും സെക്റ്ററുമായിരുന്നു ശരണ്‍ദീപ് സിംഗ് മറ്റൊരു താരത്തിന്റെ പേരാണ് മുന്നോട്ടുവച്ചിരിക്കുത്. ടീമില്‍ പൃഥ്വി ഷാ വേണമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ഷാക്ക് സാധിച്ചിട്ടില്ല. റിസര്‍വ് താരമായി അഭിമ്യൂവിനെ ഉള്‍പ്പെടുത്തയതിനോടും ശരണ്‍ദീപിന് യോജിപ്പില്ല. അഭിമന്യൂവിനെ ടീമിലെടുത്തത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും അതിനെക്കാളും മികച്ച സെലക്ഷന്‍ ദേവ്ദത്ത് പടിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പയാണ് ഇന്ത്യ കളിക്കുക. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് അതിന് മുമ്പ് പരിശീലന മത്സരത്തിലും ഇന്ത്യ കളിക്കും.
from Asianet News https://ift.tt/3xi6tL9
via IFTTT
from Asianet News https://ift.tt/3xi6tL9
via IFTTT
Thursday, July 1, 2021
പെട്രോളിന്റെ വില ഇന്നും വർദ്ധിച്ചു; നൂറു കടന്നും കുതിക്കുന്നു
തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ വില ഇന്നും കൂടി. ലിറ്ററിന് 35 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 101.14 രൂപയായി. കൊച്ചിയിൽ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഡീസൽ വില ഇന്നു കൂട്ടിയിട്ടില്ല. ഈ വർഷം മാത്രം 56 തവണയാണു ഇന്ധന വില കൂട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു നിർത്തിവച്ച ശേഷം ഇന്ധനവില കഴിഞ്ഞ മേയ് നാലു മുതൽ മാത്രം 33 തവണ വില കൂട്ടി. 12 സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപയ്ക്കു മുകളിലായി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3wcQXi8
via IFTTT
from Asianet News https://ift.tt/3wcQXi8
via IFTTT
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കുള്ള സ്പിരിറ്റ് ഊറ്റി വിറ്റു; കൈപ്പറ്റിയത് ലക്ഷങ്ങള്‍
തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കെത്തിച്ച സ്പിരിറ്റ് മുന്പും കരിഞ്ചന്തയിൽ മറിച്ച് വിൽപ്പന നടത്തി. രണ്ട് ടാങ്കർ ലോറികളിൽ നിന്ന് നാല് തവണയാണ് മധ്യപ്രദേശിലെ സെന്തുവയിലെ ഡിസ്റ്റില്ലറിക്ക് സ്പിരിറ്റ് ഊറ്റി വിറ്റത്. പല തവണയായി നടന്ന കച്ചവടത്തിന്റെ പ്രതിഫലമായി ഇതുവരെ 25 ലക്ഷം രൂപ ടാങ്കർ ഡ്രൈവർമാർ സ്ഥാപനത്തിലെ ജീവനക്കാരൻ അരുൺകുമാറിന് നൽകിയിരുന്നു. എറണാകുളത്തെ സ്വകാര്യ കന്പനിയുമായുള്ള കരാർ പ്രകാരം ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റർ സ്പിരിറ്റ് എത്തിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാർ കാലാവധിയിലാണ് സ്പിരിറ്റ് കരിഞ്ചന്തയിൽ വിറ്റത്. അതേസമയം പ്രതിപ്പട്ടികയിലുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ പ്രതി ചേർത്തെങ്കിലും കൂടുതൽ തെളിവുകൾ കിട്ടിയ ശേഷമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.
from Asianet News https://ift.tt/3ygGnbC
via IFTTT
from Asianet News https://ift.tt/3ygGnbC
via IFTTT
'ഉദ്യോഗസ്ഥർ അനുസരിക്കുന്നില്ല, അനുവദിച്ച കാറും വീടും പോരാ'; രാജിവച്ച് ബിഹാറിലെ മന്ത്രി
പാറ്റ്ന: ഉദ്യോഗസ്ഥർ തന്നെ അനുസരിക്കുന്നില്ലെന്ന് ആരോപിച്ച് ബിഹാറില്‍ മന്ത്രിയുടെ രാജി. ബിഹാര്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദന്‍ സാഹ്നി സ്ഥാനം രാജിവച്ചത്. തനിക്ക് അനുവദിച്ച ഔദ്യോഗിക കാറും വീടും ഇഷ്ടമായില്ലെന്നും ഇതും തന്റെ രാജി തീരുമാനത്തിൽ നയിച്ചുവെന്നും മദന്‍ സാഹ്നി പറഞ്ഞു. ബഹാദുര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ജെഡിയു എംഎല്‍എയാണ് മദന്‍ സാഹ്നി. "ഉദ്യോഗസ്ഥർക്കെതിരായ എതിർപ്പ് മൂലമാണ് ഞാൻ രാജിവയ്ക്കുന്നത്. എനിക്ക് ലഭിച്ച താമസസ്ഥലത്തിലോ വാഹനത്തിലോ ഞാൻ തൃപ്തനല്ല. ഇതുമൂലം എനിക്ക് ആളുകളെ സേവിക്കാൻ കഴിയുന്നില്ല. ഉദ്യോഗസ്ഥർ ഞാൻ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ എന്റെ ജോലി നടക്കില്ല. അവരുടെ സഹകരണം വേണ്ട രീതിയില്‍ കിട്ടുന്നില്ലെങ്കില്‍ എനിക്ക് മന്ത്രിസ്ഥാനം വേണ്ട'- സാഹ്നി പറയുന്നു. അതേസമയം, മന്ത്രിസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം തിടുക്കത്തിൽ ആയിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥർ ആരെയും ശ്രദ്ധിക്കുന്നില്ല. ഉദ്യോഗസ്ഥർ സ്വേച്ഛാധിപതികളായി മാറിയിരിക്കുന്നു. മന്ത്രിമാരെ മാത്രമല്ല, ജനപ്രതിനിധികളെ പോലും അവർ ശ്രദ്ധിക്കുന്നില്ലെന്നും സാഹ്നി വാർത്ത ഏജൻസിയോട് പറഞ്ഞു.
from Asianet News https://ift.tt/3dAr7OP
via IFTTT
from Asianet News https://ift.tt/3dAr7OP
via IFTTT
കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിൽ കർശന നിയന്ത്രണം: ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം
ബെംഗളൂരു: കേരളത്തില്‍നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ കർശനമാക്കി കർണാടകം. വിമാനത്തിലും, റെയില്‍ റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. രണ്ട് ഡോസ് വാക്സിനെടുത്തവർ പരിശോധനഫലം ഹാജരാക്കണ്ടതില്ല. ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും വിദ്യാർത്ഥികളും രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തണം. ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും ഇളവുനല്‍കും. കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗ്, ചാമരാജ്നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടികളെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/2V0QJhq
via IFTTT
from Asianet News https://ift.tt/2V0QJhq
via IFTTT
മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ് മാത്രം തെരഞ്ഞുപിടിച്ചു മോഷ്ടിക്കുന്ന ഒരു കള്ളന്‍
കണ്ണൂര്‍: രാജ്യത്തെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ലാപ്ടോപ് മാത്രം തെരഞ്ഞുപിടിച്ചു മോഷ്ടിക്കുന്ന ഒരു കള്ളന്‍. തമിഴ്നാട് തിരുവാരൂർ സ്വദേശി തമിഴ്ശെൽവൻ ഇതുവരെ പലയിടത്ത് നിന്നായി അഞ്ഞൂറിലധികം ലാപ്ടോപുകൾ മോഷ്ടിച്ചു. വിദ്യാർത്ഥികളുടെ ലാപ്ടോപ് മോഷ്ടിക്കുന്നതിന് ഇയാൾ പൊലീസിനോട് പറഞ്ഞ കാരണമാണ് വിചിത്രം. കഴിഞ്ഞ മാസം 28ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ ഒരു മോഷണം നടന്നു. എട്ടാംനിലയിലെ അടച്ചിട്ട മുറിയുടെ പൂട്ട് തകര്‍ത്ത് പി ജി വിദ്യാർത്ഥിനിയുടെ 40,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടാവ് കൊണ്ടുപോയി. അന്വേഷണം തുടങ്ങിയ പരിയാരം പോലീസിന് മുന്നിൽ തെളിവായി ഉണ്ടായിരുന്നത് അവ്യക്തമായ ഒരു സിസിടിവി ദൃശ്യം. അന്നേ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ 40 യാത്രക്കാരുടെയും ഫോണ്‍ നമ്പറിൽ പൊലീസ് ബന്ധപ്പെട്ടു. 39 പേർ ഫോണെടുത്തപ്പോൾ ഒരാളുടെ നമ്പർ സ്വിച്ചോഫായിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇയാളുടെ വിവരങ്ങൾ ശേഖരിച്ചു. നിലവിലുള്ള സ്ഥലം മനസ്സിലാക്കി. തമിഴ്നാട് തിരുവാരൂരിൽ എത്തി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ 500 ലേറെ ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. 2015 ല്‍ തമിഴ്‌സെല്‍വന്റെ കാമുകിക്ക് നേരെ മെഡിക്കൽ വിദ്യാർത്ഥികൾ സൈബർ അറ്റാക്ക് നടത്തിയതാണ് പ്രതികാരത്തിന്‍റെ തുടക്കം. സൈബർ ഇടത്തിലൂടെ ചോദ്യം ചെയ്ത തമിഴ്ശെൽവനെയും മെഡിക്കൽ വിദ്യാർത്ഥികൾ അപമാനിച്ചു. ഇതിൽ തുടങ്ങിയതാണ് തമിഴ്ശെൽവന്‍റെ മെഡിക്കൽ വിദ്യാത്ഥികളോടുള്ള അടങ്ങാത്ത പക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയ ഇയാള്‍ കൂടുതല്‍ ശ്രദ്ധവെച്ചത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇന്റര്‍നെറ്റ് വഴി വിവിധ സ്ഥലങ്ങളിലെ മെഡിക്കല്‍ കോളേജുകളുടെ വിലാസം ശേഖരിച്ചാണ് കവര്‍ച്ചക്കെത്തുന്നത്. പഠനത്തിനായി ലാപ്‌ടോപ്പുകളില്‍ ശേഖരിച്ചുവെക്കുന്ന വിവരങ്ങള്‍ നഷ്ടപ്പെടുന്നതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായി തളരണം. ഇതാണ് തന്റെ ഉദ്ദേശ്യമെന്ന്തമിഴ് ശെൽവൻ പറഞ്ഞത് കേട്ട് പൊലീസ് അമ്പരന്നു പോയി. മോഷ്ടിക്കാൻ ചെല്ലുന്ന സ്ഥലങ്ങളിലെ പണം അടക്കം മറ്റൊന്നും ശെൽവൻ തൊടാറില്ലന്നതും ഇയാൾ പറഞ്ഞ കഥ വിശ്വസിക്കാൻ പൊലീസിനെ പ്രേരിപ്പിക്കുന്നു.
from Asianet News https://ift.tt/3x89jSS
via IFTTT
from Asianet News https://ift.tt/3x89jSS
via IFTTT
സുനന്ദ പുഷ്കർ കേസ്: തരൂരിന് മേൽ കുറ്റം ചുമത്തണോ എന്ന് ദില്ലി കോടതി ഇന്ന് വിധി പറയും
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണോ എന്നതിൽ ദില്ലി കോടതി ഇന്ന് വിധി പറയും. ദില്ലി റോസ് അവന്യു കോടതിയാണ് വിധി പറയുക. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്. ആത്മഹത്യ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്നാണ് പൊലീസ് ആവശ്യം ആവശ്യം. എന്നാൽ, തനിക്കെതിരെ തെളിവുകൾ ഇല്ലെന്നാണ് ശശി തരൂരിന്റെ വാദം. സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്‌വ കോടതിയെ അറിയിച്ചിരുന്നു. 2014 ജനുവരി പതിനേഴിനായിരുന്നു ദില്ലിയുലെ ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3hI4xFp
via IFTTT
from Asianet News https://ift.tt/3hI4xFp
via IFTTT
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്: പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ ഇന്ന് തീരുമാനിച്ചേക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും പാർട്ടി തീരുമാനം ഇന്നുണ്ടായേക്കും. പാർട്ടി സംസ്ഥാന സമിതിയംഗമായ സൂസൻ കോടിക്കാണ് സാധ്യതയേറുന്നത്. ജില്ലാ തലത്തിൽ തെരഞ്ഞെടുപ്പ് റിവ്യു പൂർത്തിയായ സാഹചര്യത്തിൽ സംസ്ഥാന തല റിപ്പോർട്ടിനും അന്തിമ രൂപം നൽകും. ജില്ലാ റിവ്യുകളിൽ ആലപ്പുഴയിൽ ജി.സുധാകരനെതിരെ പരാതികൾ ഉയർന്നിരുന്നു. മറ്റ് ജില്ലകളിലെ വിഷയങ്ങളും സംസ്ഥാന നേതൃത്വം പരിശോധിക്കും പാർട്ടിക്കുള്ളിലെ എതിർചേരിയുടെ നീക്കങ്ങളിൽ തീർത്തും പ്രതിരോധത്തിലാണ് മുതിർന്ന നേതാവ് ജി. സുധാകരൻ. തനിക്ക് പകരക്കാരനായി അമ്പലപ്പുഴയിൽ ജയിച്ചു കയറിയ എച്ച്. സലാം ഉൾപ്പെടെ അതിരൂക്ഷമായാണ് ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മകളിൽ തുടങ്ങി, പൊളിറ്റിക്കൽ കൊറോണ എന്ന പരാമർശം പോലും സുധാകരനെതിരെ നേതാക്കൾ നടത്തി. സംഘടിതമായ ആക്രമണത്തിൽ ജി. സുധാകരനും അനുകൂലികളും ഏറെ പ്രതിരോധത്തിലാണ്. വിമർശനങ്ങൾ കേട്ട സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ, എല്ലാം പാർട്ടി പരിശോധിക്കുമെന്ന ഉറപ്പുനൽകിയാണ് ആലപ്പുഴയിൽ നിന്ന് മടങ്ങിയത്. സംസ്ഥാന നേതൃത്വം എന്ത് തീരുമാമെടുക്കും എന്നതാണ് പ്രധാനം. അരുവിക്കരയിൽ എൽഡിഎഫ് വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചു എന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ.മധുവിനെതിരെയാണ് പരാതി ഉയർന്നത്. ആദ്യം സ്ഥാനാർത്ഥിയായി തീരുമാനിച്ച മധു പിന്നീട് ജി.സ്റ്റീഫൻ സ്ഥാനാർത്ഥിയായതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വിട്ടുനിന്നെന്നാണ് ഉയർന്ന പ്രധാന ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ ഇത് പരിശോധിക്കാൻ മൂന്നംഗ കമ്മീഷനെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയിരിക്കുകയാണ്.
from Asianet News https://ift.tt/3xeAHhY
via IFTTT
from Asianet News https://ift.tt/3xeAHhY
via IFTTT
രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന അയിഷ സുൽത്താനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: രാജ്യദ്രോഹക്കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക അയിഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ധാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി.സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഹർജിയിൽ പറയുന്നു. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല.ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നുണ്ട്. കോവിഡ് കൂടിയത് അഡ്മിനിസ്ട്രേറ്ററുടെ അലംഭവം കാരണം ആണെന്ന് സൂചിപ്പിക്കാൻ ആണ് ബയോ വെപ്പൻ പരാമർശം നടത്തിയത്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് കേസ് എടുത്തതെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് അശോക് മേനോന്റെ സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും.കേസിൽ അയിഷ സുൽത്താനയ്ക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
from Asianet News https://ift.tt/3AfTBHv
via IFTTT
from Asianet News https://ift.tt/3AfTBHv
via IFTTT
വാർത്ത സൃഷ്ടിക്കാൻ വ്യക്തിയുടെ ജീവൻ അപകടത്തിലാക്കിയെന്ന്: മാധ്യമ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി
വാർത്ത സൃഷ്ടിക്കാൻ വ്യക്തിയുടെ ജീവൻ അപകടത്തിലാക്കിയെന്ന്: മാധ്യമ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി: ന്യൂഡൽഹി: ഒാരോ സംസ്ഥാനവും കോവിഡ് മരണം തീരുമാനിക്കുന്ന നടപടി ലളിതമാക്കണമെന്ന സുപ്രീംകോടതി വിധി കോവിഡ് മരണങ്ങളുടെ എണ്ണം കൂട്ടും. കേരളം അടക്കം എല്ലാ...
അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം; പഠിക്കാൻ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരം ഒരുങ്ങി
എറണാകുളം: മഹാരാജസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം. കൊച്ചിയിൽ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള മുപ്പത് വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരമാണ് മൂന്നാം വർഷത്തിൽ അഭിമന്യുവിന്‍റെ ഓർമയിൽ ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് വരുന്ന മുറക്ക് കേന്ദ്രം പ്രവർത്തനം തുടങ്ങും. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തിൽ ഇടുക്കി വട്ടവടയിൽ നിന്ന് എറണാകുളം മഹാരാജസ് കോളേജിലെത്തിയ 19വയസ്സുകാരൻ വർഗീയത തുലയട്ടെ എന്ന് ദാ ഈ ചുമരിൽ എഴുതിയത് കൊണ്ട് മാത്രമാണ് കൊല ചെയ്യപ്പെട്ടത്. കൈപിടിച്ച് കൂടെ നിന്നവൻ കൺമുന്നിൽ ഇല്ലാതായത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല അർജ്ജുന്. അഭിമന്യുവിനൊപ്പം കുത്ത് കൊണ്ട വ്യക്തിയാണ് അര്‍ജ്ജുന്‍. അഭിമന്യുവുണ്ടായിരുന്നെങ്കിൽ ഡിഗ്രി പഠനം പൂർത്തിയാക്കി താൻ ഏറെ ഇഷ്ടപ്പെടുന്ന മഹാരാജസിലേക്ക് തന്നെ കെമിസ്ട്രിയിൽ പി ജി പഠിക്കാൻ എത്തിയേനെ, ഓൺലൈൻ ക്ലാസിന് ഉപകരണങ്ങൾ ഇല്ലാത്തവർക്കത് സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങിയേനെ,തന്‍റെ നാട്ടിലെ പോലെ റേഞ്ചിന് പുറത്തായ വിദ്യാർത്ഥികൾക്കായി അവൻ ശബ്ദമുയർത്തിയേനെ. അങ്ങനെ അഭിമന്യുവിനെ പോലെ സമൂഹത്തിലെ ഏറ്റവും പിന്നോക്ക അവസ്ഥയോട് പോരാടി പഠിക്കേണ്ടവർക്കാണ് കലൂരിലെ അഭിമന്യു സ്മാരക മന്ദിരത്തിൽ സൗകര്യം ഒരുക്കുന്നത്.പത്താം ക്ലാസ് കഴിഞ്ഞ 30വിദ്യാർത്ഥികൾക്ക് ഇവിടെ താമസിച്ച് പഠിക്കാം.എറണാകുളം സിപിഎം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രണ്ടേ മുക്കാൽ കോടി രൂപ ചിലവിൽ സ്മാരകം നിർമ്മിച്ചത്. അതേ സമയം അഭിമന്യു കൊലപാതക കേസ് നിലവിൽ വിചാരണ ഘട്ടത്തിലാണ്.അറസ്റ്റിലായ മുഴുവൻ പ്രതികളും എസ്ഡിപിഐ,ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ്.
from Asianet News https://ift.tt/2V1a0PN
via IFTTT
from Asianet News https://ift.tt/2V1a0PN
via IFTTT
യുഎഇയുടെ ഹോപ്പ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചൊവ്വയുടെ കാഴ്ചയില്‍ അന്തം വിട്ട് ലോകം
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് മാര്‍സ് ഓര്‍ബിറ്റര്‍ ചൊവ്വയുടെ ചിതറിക്കിടക്കുന്ന അറോറകളുടെ എക്കാലത്തെയും മികച്ച ചിത്രങ്ങള്‍ പകര്‍ത്തി. ഹോപ് ബഹിരാകാശ പേടകത്തില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ അന്തരീക്ഷം എങ്ങനെ ഉരുത്തിരിഞ്ഞുവെന്ന് മനസിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ചേക്കാം. ഉയര്‍ന്ന ഊര്‍ജ്ജ കണികകള്‍ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് വീഴുകയും വായുവിലെ ആറ്റങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും അവ തിളങ്ങുകയും ചെയ്യുമ്പോള്‍ അറോറകള്‍ സംഭവിക്കുന്നു. ഭൂമിയില്‍, ഈ കണങ്ങളെ നമ്മുടെ ഗ്രഹത്തിന്റെ കാന്തികക്ഷേത്രം ധ്രുവപ്രദേശങ്ങളിലേക്ക് നയിക്കുന്നു, പക്ഷേ ചൊവ്വയ്ക്ക് ഇത്തരത്തല്‍ ഭൗമസമാനമായ ആഗോള കാന്തികക്ഷേത്രം ഇല്ല. എങ്കിലും, ചൊവ്വയിലെ പുറംതോടിന്റെ ഭാഗങ്ങള്‍ ഇപ്പോഴും കാന്തികവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. ഗ്രഹത്തിന് ഒരു കാലത്ത് ഒരു കാന്തികക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. കൂടാതെ ഈ കാന്തിക മേഖലകളില്‍ അറോറ എന്ന പ്രതിഭാസം സംഭവിച്ചിരുന്നിരിക്കാം. ഇപ്പോഴത്തെ കണ്ടെത്തലും കാഴ്ചകളും ശാസ്ത്രജ്ഞരുടെ ചിന്ത ഈ രീതിയിലേക്ക് മാറ്റിയേക്കാം. ചൊവ്വയുടെ അറോറകളുടെ തിളക്കം രാത്രികാലങ്ങളില്‍ ദൃശ്യമായിരിക്കണം, പക്ഷേ ഇത് ഒരിക്കലും ദൃശ്യപ്രകാശത്തില്‍ കണ്ടിട്ടില്ല. ഈ അറോറ മങ്ങിയതാണ്, ചൊവ്വയിലെ ദൃശ്യപ്രകാശത്തെ സംവേദനക്ഷമമാക്കുന്ന എല്ലാ ഉപകരണങ്ങളും പകല്‍ സാഹചര്യങ്ങളില്‍ ചിത്രമെടുക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അതു കൊണ്ടു തന്നെ നൈറ്റ് വിഷന്‍ ലഭ്യമാകണമെന്നില്ലെന്ന് മിഷന്‍ ടീമിലെ അംഗമായ കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയിലെ ജസ്റ്റിന്‍ ഡീഗാന്‍ പറയുന്നു. ഹോപ്പ് പ്രോബ് അതിന്റെ ചിത്രങ്ങള്‍ അള്‍ട്രാവയലറ്റ് വെളിച്ചത്തിലാണ് എടുത്തിരിക്കുന്നത്. മറ്റ് ബഹിരാകാശവാഹനങ്ങള്‍ ചൊവ്വയെ ചിത്രീകരിക്കാന്‍ ഉപയോഗിച്ചതിനേക്കാള്‍ കുറഞ്ഞ തരംഗദൈര്‍ഘ്യത്തിലായതിനാലാണ് കൂടുതല്‍ വിശദമായി അറോറകള്‍ പകര്‍ത്താന്‍ അനുവദിച്ചത്. ചൊവ്വയിലെ അറോറകളെക്കുറിച്ച് മനസിലാക്കുന്നത്, കട്ടിയുള്ള അന്തരീക്ഷമുള്ള വാസയോഗ്യമായ ഒരു ലോകത്തില്‍ നിന്ന് ഇന്ന് നാം കാണുന്ന വരണ്ടതും ഏതാണ്ട് വായുരഹിതവുമായ ഗ്രഹത്തിലേക്ക് ഇത് എങ്ങനെ മാറിയെന്ന് കണ്ടെത്താന്‍ ഗവേഷകരെ സഹായിക്കും. 2021 ന്റെ തുടക്കത്തില്‍ ചൊവ്വയ്ക്ക് ചുറ്റും ഭ്രമണപഥത്തില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെയാണ് ഹോപ്പ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതിന്റെ ദൗത്യം രണ്ട് വര്‍ഷം നീണ്ടുനില്‍ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്, അതിനാല്‍ ദൗത്യം തുടരുമ്പോള്‍ ഈ അറോറകളെക്കുറിച്ച് കൂടുതല്‍ വിശദമായി പരിശോധിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
from Asianet News https://ift.tt/3h8VLAY
via IFTTT
from Asianet News https://ift.tt/3h8VLAY
via IFTTT
പ്ലേസ്‌റ്റോറില്‍ വലിയ മാറ്റത്തിനൊരുങ്ങി ഗൂഗിള്‍; എപികെയില്‍ നിന്നും പിന്‍മാറ്റം.!
ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജായ എപികെ-യുടെ ഇക്കോസിസ്റ്റത്തില്‍ നിന്നും ഗൂഗിള്‍ പതുക്കെ പിന്മാറുന്നതായി സൂചനകള്‍. വിന്‍ഡോസ് 11-ന്റെ വരവ് പ്രമാണിച്ചാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലോസ്‌റ്റോറിലുള്ള ആപ്ലിക്കേഷനുകളില്‍ മിക്കതും ഇപ്പോള്‍ ഇത്തരമൊരു ഫോര്‍മാറ്റിലാണുള്ളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലിസ്റ്റുചെയ്യാന്‍ ആഗ്രഹിക്കുന്ന ഡവലപ്പര്‍മാര്‍ക്കായി ഗൂഗിള്‍ വലിയൊരു മാറ്റത്തിനാണ് കളമൊരുക്കുന്നത്. ഇപ്പോള്‍, ആപ്ലിക്കേഷന്‍ പ്രസിദ്ധീകരണത്തിനായുള്ള അടിസ്ഥാന ഫോര്‍മാറ്റ് എപികെ മാത്രമാണ്, എന്നാല്‍ ഓഗസ്റ്റ് മുതല്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ബണ്ടില്‍ ഉപയോഗിച്ച് പുതിയ പ്ലേ അപ്ലിക്കേഷനുകള്‍ പുറത്തിറക്കാന്‍ ഗൂഗിള്‍ ഡവലപ്പര്‍മാരോട് ആവശ്യപ്പെടും. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ബണ്ടിലിനെക്കുറിച്ചുള്ള ഒരു പേജിലാണ് ഈ നിര്‍ണായക വിവരം. ഉപയോക്താക്കള്‍ക്കായി ചെറിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകള്‍ പോലുള്ള പുതിയ ഫോര്‍മാറ്റ് ഉപയോഗിച്ച് കമ്പനി നിരവധി മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ പോവുകയാണെന്നും ഇത്തരത്തിലുള്ള വികസനം വൈകാതെ പുറത്തറിയിക്കുമെന്നും ഗൂഗിള്‍ അറിയിക്കുന്നു. എന്നാല്‍ ഈ ഫോര്‍മാറ്റിന് ഒരു പ്രത്യേകത ഉണ്ട്: ആപ്ലിക്കേഷന്‍ പുനര്‍വിതരണം ഇത് സങ്കീര്‍ണ്ണമാക്കിയേക്കും. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മാത്രം ഉപയോഗിക്കുന്ന ഒരു ഫോര്‍മാറ്റാണ്. ഈ ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ ബണ്ടിലുകള്‍ മറ്റൊരിടത്തും ലഭിക്കാനിടയില്ല. വിന്‍ഡോസിനെ കടന്നുകയറ്റത്തെ ചെറുക്കുകയാണ് ലക്ഷ്യം. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെ ഈ നയപ്രഖ്യാപനവും വരുന്നത്, ഇത് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെ എപികെ കളായി സൈഡ്‌ലോഡ് ചെയ്യാന്‍ അനുവദിക്കുന്നു. ആപ്ലിക്കേഷന്‍ ബണ്ടിലുകളിലേക്ക് ഗൂഗിള്‍ മാറുന്നത് അര്‍ത്ഥമാക്കുന്നത് മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കാന്‍ കുറച്ച് ആപ്ലിക്കേഷനുകള്‍ മാത്രമേ ലഭ്യമാകൂ എന്നാണ്. എന്നാല്‍, ആമസോണ്‍ ആപ്‌സ്‌റ്റോറില്‍ നിന്ന് വിന്‍ഡോസ് 11 ല്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ നേടാനാകും. ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ ബണ്ടിലുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പുതിയ അപ്ലിക്കേഷനുകള്‍ക്ക് മാത്രമേ ബാധകമാകൂ എന്ന് ഗൂഗിള്‍ പറയുന്നു. 'നിയന്ത്രിത ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ ഉപയോക്താക്കള്‍ക്കായി മാത്രമാണ് പുതിയ മാറ്റങ്ങള്‍. സ്വകാര്യ ആപ്ലിക്കേഷനുകള്‍ പ്രസിദ്ധീകരിക്കുന്നതുപോലെ നിലവിലുള്ള ആപ്ലിക്കേഷനുകളെ ഇത് ഒഴിവാക്കിയിരിക്കുന്നു,' കമ്പനി പറയുന്നു. പുതിയ ആപ്ലിക്കേഷന്‍ റിലീസ് ചെയ്യാന്‍ ആസൂത്രണം ചെയ്യുന്ന ഒരു ഡവലപ്പര്‍ ആണെങ്കില്‍, പുതിയ ഫോര്‍മാറ്റ് ഉപയോഗിക്കണം. അതിനായി കുറച്ച് സമയമേയുള്ളൂവെന്നും തിരിച്ചറിയണം. എപികെ-യുടെ കാലം അവസാനിക്കാന്‍ പോകുന്നുവെന്നു സാരം.
from Asianet News https://ift.tt/3yb8ucb
via IFTTT
from Asianet News https://ift.tt/3yb8ucb
via IFTTT
ടെലിഗ്രാമില്‍ പുതിയ കിടിലന്‍ സവിശേഷതകള്‍: നിങ്ങള്‍ അറിയേണ്ടതെല്ലാം ഇങ്ങനെ
ടെലിഗ്രാം പുതിയ സവിശേഷതകളുടെ വലിയൊരു സ്യൂട്ട് തന്നെ അവതരിപ്പിക്കുന്നു. ജനപ്രിയ ആപ്പായ വാട്ട്‌സ്ആപ്പിന് തുല്യമായ കാര്യങ്ങള്‍ നല്‍കാനാണ് അവരുടെ ലക്ഷ്യം. ടെലിഗ്രാം പ്ലാറ്റ്‌ഫോമിലെ ഏറ്റവും വലിയ അപ്‌ഡേറ്റുകളിലൊന്നായ ഗ്രൂപ്പ് വീഡിയോ കോളുകള്‍, സ്‌ക്രീന്‍ ഷെയറിങ്, വോയ്‌സ് ചാറ്റുകള്‍ക്കിടയില്‍ ശബ്ദം അടിച്ചമര്‍ത്തല്‍ അഥവാ നോയിസ് സപ്രഷന്‍, ആനിമേറ്റുചെയ്ത ബാക്ക് ഗ്രൗണ്ട്, ഡെഡിക്കേറ്റഡ് ബോട്ട് മെനു എന്നിവ ഗംഭീരമാക്കിയിരിക്കുന്നു. ഗ്രൂപ്പ് വീഡിയോ കോളുകള്‍ ക്യാമറ ഐക്കണില്‍ ടാപ്പുചെയ്ത് വീഡിയോ ഓണാക്കുന്നതിലൂടെ ഗ്രൂപ്പ് വോയ്‌സ് ചാറ്റുകള്‍ ഇപ്പോള്‍ പരിധിയില്ലാതെ ഗ്രൂപ്പ് വീഡിയോ കോള്‍ സെഷനായി മാറ്റാനാകും. ഗ്രിഡ് ഫുള്‍ സ്‌ക്രീനില്‍ ടാപ്പുചെയ്തുകൊണ്ട് ഏത് വീഡിയോയും സൃഷ്ടിക്കാന്‍ നിഷ്പ്രയാസം കഴിയും. ചാറ്റിലെ ഒരൊറ്റ വ്യക്തിയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുതെങ്കില്‍, മുകളില്‍ വലതുവശത്തുള്ള ഐക്കണില്‍ ടാപ്പുചെയ്തുകൊണ്ട് അവരുടെ വീഡിയോ പിന്‍ ചെയ്യാന്‍ കഴിയും. തുടര്‍ന്ന് ആരൊക്കെ ചാറ്റില്‍ ചേരുന്നുണ്ടെന്നതു പോലും പരിഗണിക്കാതെ അവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതു സഹായിക്കും. വോയ്‌സ് ചാറ്റ് പരിധിയില്ലാത്ത ആളുകളെ പിന്തുണയ്ക്കുമ്പോള്‍, ചാറ്റില്‍ ചേരുന്ന ആദ്യത്തെ മുപ്പത് പേര്‍ക്ക് മാത്രമായി വീഡിയോ പരിമിതപ്പെടുത്തുമെന്ന് ടെലിഗ്രാം പറയുന്നു. ഭാവിയില്‍ ഈ എണ്ണം ഉയര്‍ത്തുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ ഷെയറിങ് ഒരു ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സ്‌ക്രീന്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനാവും. വീഡിയോ ഫീഡ് പങ്കിടുമ്പോഴും ഇത് ചെയ്യാനും കഴിയും. വോയ്‌സ് ചാറ്റുകള്‍ക്കിടയില്‍ നോയിസ് സപ്രഷന്‍ ടെലിഗ്രാം വോയ്‌സ് ചാറ്റുകള്‍ക്കിടയില്‍ ശബ്ദം അടിച്ചമര്‍ത്തല്‍ അഥവാ വോയിസ് സപ്രഷന്‍ ഫീച്ചര്‍ കൂടുതല്‍ മെച്ചപ്പെടുത്തി. ആരെങ്കിലും സംസാരിക്കുമ്പോള്‍ ഓഡിയോ വ്യക്തമായി സൂക്ഷിക്കാന്‍ സഹായിക്കുന്നതിന് പശ്ചാത്തല ശബ്ദം കുറയ്ക്കുന്ന രീതിയാണിവിടെ. ചാറ്റ് സെറ്റിങ്ങുകളില്‍ ഇത് ഓണാക്കാനും ഓഫാക്കാനും കഴിയും. ടാബ്‌ലെറ്റ്, ഡെസ്‌ക്‌ടോപ്പ് മെച്ചപ്പെടുത്തലുകള്‍ ഒരു വശത്ത് ഒരു വീഡിയോ ഗ്രിഡും മറുവശത്ത് മറ്റൊരാളുടെ ലിസ്റ്റും ഉപയോഗിച്ച് സ്പ്ലിറ്റ് സ്‌ക്രീന്‍ സൃഷ്ടിച്ചു കൊണ്ട് കാഴ്ചയില്‍ ഗ്രൂപ്പ് വീഡിയോ കോളുകള്‍ ക്രമീകരിക്കാന്‍ കഴിയും. ലാന്‍ഡ്‌സ്‌കേപ്പിനും പോര്‍ട്രെയിറ്റ് ഓറിയന്റേഷനുകള്‍ക്കുമായി ഇത് ഒപ്റ്റിമൈസ് ചെയ്തു. ഡെസ്‌ക്‌ടോപ്പില്‍, പ്രത്യേക വിന്‍ഡോയില്‍ വോയ്‌സ് ചാറ്റുകള്‍ തുറക്കാന്‍ കഴിയും, അവിടെ ടൈപ്പുചെയ്യുന്നത് തുടരാന്‍ അനുവദിക്കുന്നു. മുഴുവന്‍ സ്‌ക്രീനിനും പകരം ഒരു വ്യക്തിഗത പ്രോഗ്രാം ചെയ്യാന്‍ അനുവദിക്കുന്ന 'സെലക്ടീവ് സ്‌ക്രീന്‍ ഷെയറിങ്' ഫീച്ചര്‍ ഇപ്പോള്‍ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനും പിന്തുണയ്ക്കുന്നു. ആനിമേറ്റുചെയ്ത ബാക്ക്ഗ്രൗണ്ട് ടെക്സ്റ്റ് ചാറ്റുകള്‍ക്ക് ഇപ്പോള്‍ ആനിമേറ്റ് ചെയ്ത പശ്ചാത്തലം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. ഈ മള്‍ട്ടികളര്‍ വാള്‍പേപ്പറുകള്‍ അല്‍ഗോരിതം ആയി ജനറേറ്റ് ചെയ്യുന്നുവെന്നും ടൈപ്പുചെയ്യുമ്പോള്‍ നിറങ്ങള്‍ ചലിപ്പിക്കുകയും മാറ്റുകയും ചെയ്യുന്നുവെന്ന് ടെലിഗ്രാം പറയുന്നു. സ്വന്തമായി ആനിമേറ്റുചെയ്ത പശ്ചാത്തലങ്ങളും സൃഷ്ടിക്കാന്‍ കഴിയും, ഒപ്പം മൂന്നോ നാലോ നിറങ്ങളും ഒരു ഓപ്ഷണല്‍ പാറ്റേണും തിരഞ്ഞെടുക്കാന്‍ ടെലഗ്രാം അനുവദിക്കുന്നു. ടെലിഗ്രാം പുതിയ ആനിമേറ്റുചെയ്ത ഇമോജികളും ചേര്‍ത്തു, ഉപയോക്താക്കള്‍ക്ക് ആനിമേറ്റുചെയ്യുന്നതിന് അതില്‍ ഒരു ഇമോജിയുള്ള സന്ദേശം അയയ്‌ക്കേണ്ടതുണ്ട്. ബോട്ട് മെനു കമാന്‍ഡുകള്‍ ബ്രൗസ് ചെയ്യുന്നതിനും വേഗത്തില്‍ അയയ്ക്കുന്നതിനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പ്രത്യേക മെനു സൃഷ്ടിച്ചുകൊണ്ട് ടെലഗ്രാം ബോട്ടുകളുമായി സംഭാഷണം നടത്തുന്നത് എളുപ്പമാക്കി. ഉപയോക്താക്കള്‍ക്ക് അവരുടെ ബിസിനസ്സ് അക്കൗണ്ടുകളുമായി ചാറ്റുചെയ്യുന്നത് എളുപ്പമാക്കുന്നതിന് കമാന്‍ഡുകള്‍ മാറ്റാനുള്ള ഓപ്ഷന്‍ ഡവലപ്പര്‍മാര്‍ക്ക് ഉണ്ട്. ഒരു ഉപയോക്താവിന്റെ ഭാഷായും ചാറ്റിന്റെ രീതിയേയും അടിസ്ഥാനമാക്കി മാറുന്ന കമാന്‍ഡുകള്‍ സൃഷ്ടിക്കാനും അവര്‍ക്ക് കഴിയും.
from Asianet News https://ift.tt/3yfBUFW
via IFTTT
from Asianet News https://ift.tt/3yfBUFW
via IFTTT
മാന്‍വേട്ട നടത്തിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍
കല്‍പ്പറ്റ: ആഴ്ചയുടെ ഇടവേളക്ക് ശേഷം വയനാട്ടില്‍ വീണ്ടും വന്യമൃഗവേട്ട നടത്തിയവരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ അക്കൊല്ലികുന്ന് വനഭാഗത്ത് പുള്ളിമാനിനെ കെണിവെച്ച് പിടികൂടിയെന്ന കേസിലാണ് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. അപ്പപ്പാറ ആത്താറ്റുകുന്ന് കോളനിയിലെ സുരേഷ് (32), മണിക്കുട്ടന്‍ (18), സുനില്‍, അജിത്ത്, അപ്പപ്പാറ പാഴ്‌സി കോളനിയിലെ റിനീഷ് എന്നിവരാണ് പിടിയിലായത്. മൂന്ന് പേര്‍ വനപാലക സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും ഉന്ന് ഉച്ചയോടെ കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം.വി. ജയപ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടികൂടിയ മാനിനെ ഇറച്ചിയാക്കി വില്‍പ്പന നടത്താനായിരുന്നു പ്രതികളുടെ ശ്രമം. അഞ്ച് പ്രതികളെയും രാത്രി ഒമ്പത് മണിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ശ്രീജിത്ത്, കെ.കെ.സുരേന്ദ്രന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിനു ജെയിംസ്, സി.കെ. സിറാജ്, വി. രമ്യശ്രീ വി.ടി. അഭിജിത്ത് വി.വി. ഹരികൃഷ്ണന്‍, വാച്ചര്‍മാരായ പി. വിജയന്‍, കെ.എം കുര്യന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കൊവിഡ് ലോക്ഡൗണിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വന്യമൃഗങ്ങളെ വേട്ടയാടിയ കേസില്‍ നിരവധി പേരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 24ന് കേണിച്ചിറ അതിരാറ്റ്കുന്നില്‍ മാന്‍വേട്ട നടത്തിയ അഞ്ച് പേര്‍ പിടിയിലായിരുന്നു. ഇവിടെയും ഇറച്ചി വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതികള്‍ വലയിലായത്.
from Asianet News https://ift.tt/3AlSNAT
via IFTTT
from Asianet News https://ift.tt/3AlSNAT
via IFTTT
ന്യൂജൻ മയക്കുമരുന്നുമായി നാല് യുവാക്കൾ കോഴിക്കോട് അറസ്റ്റിൽ
കോഴിക്കോട്: ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എ യുമായി (മെത്താലിൻ ഡയോക്സി മെത്താ ഫൈറ്റമിൻ ) നാല് യുവാക്കൾ അറസ്റ്റിൽ. പൊക്കുന്ന് സ്വദേശികളായ മീൻ പാലോടിപറമ്പ് റംഷീദ് (20), വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂർ സ്വദേശി ഫാഹിദ് (29) ചക്കുകടവ് സ്വദേശി മുഹമ്മദ് അൻസാരി(28) എന്നിവരാണ് 7.5 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത്. മാങ്കാവ് പൊക്കുന്ന് ഭാഗത്ത് ഒരു വീട്ടിൽ ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസബ എസ്.ഐ. ശിവപ്രസാദിന്റെ നേതൃത്ത്വത്തിലുള്ള കസബ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നുള്ള പരിശോധനയിലാണ് സംഘം പിടിയിലായത്. മാങ്കാവും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നുകളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന വിവരം പോലിസിന് ലഭിച്ചതിനാൽ ഇവിടം ലഹരി വിരുദ്ധ സ്ക്വാഡായ ഡാൻസാഫിന്‍റെ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് സിറ്റിയിൽ നാല് മാസത്തിനിടയിൽ അഞ്ചോളം സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ കേസുകളും നിരവധി കഞ്ചാവ് കേസുകളും ഡാൻസാഫിന്റെ സഹായത്താൽ പിടികൂടിയത്. വർഷങ്ങളായി ഇത്തരം ലഹരിമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ ഇതിനാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മയക്ക്മരുന്ന് കച്ചവടത്തിലേക്ക് കടക്കുന്നത്. മയക്ക്മരുന്ന് പിടികൂടിയ വീട്ടിൽ നിരവധി ചെറുപ്പക്കാർ നിത്യവും വരാറുണ്ടെന്നും രാത്രി ഏറെ നേരം വൈകിയും പാട്ടും ബഹളവുമായി ഇവിടെ ഉണ്ടാവാറുണ്ടെന്നു നാട്ടുകാർ പറയുന്നത്. ഇവർക്ക് മയക്ക്മരുന്ന് എത്തിച്ചവരെയും ഇത് ഉപയോഗിക്കുന്നവരെ കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസബ സർക്കിൾ ഇൻസ്പെക്ട്ടർ യു. ഷാജഹാൻ പറഞ്ഞു. ഗോവ ,ബാഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ഡ്രഗ്ഗ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ നിന്ന് ഇവിടങ്ങളിലേക്ക് ഡിജെ പാർട്ടികൾക്ക് പോവുന്ന യുവാക്കൾ ഡ്രഗ്ഗ് മാഫിയയുമായി പരിചയത്തിലാവുകയും പെട്ടെന്ന് പണം ഉണ്ടാക്കുവാനുള്ള മാർഗ്ഗമായി പലരും ഏജന്റ്മാരായി മാറുകയാണ് പതിവ്. ഇവിടങ്ങളിൽനിന്ന് ചെറിയ തുകക്ക് വലിയ അളവിൽ ഡ്രഗ്ഗ് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വരികയുമാണ് പതിവ് .യുവാക്കളെയും വിദ്യാർത്ഥികളെയും മാണ് ഇവർ ലക്ഷ്യം വെയ്ക്കുന്നത്. കസബ സറ്റേഷനിലെ എ.എസ്.ഐ. സാജൻ പുതിയോട്ടിൽ എസ്.സി.പി.ഒ. മനോജ് ,കെ.ജി.എച്ച്. ചന്ദ്രൻ സി.പി.ഒ.വിഷ്ണു ഡാൻ സാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് ഷാഫി , എം സജി, എസ്.സി.പി.ഒ അഖിലേഷ് കെ,ജോമോൻ , സി.പി.ഒ എം. ജിനേഷ് എന്നിവരടങ്ങിയ സംഘം മയക്കുമരുന്ന് സംഘത്തെ വലയിലാക്കിയത്.
from Asianet News https://ift.tt/3AuoojU
via IFTTT
from Asianet News https://ift.tt/3AuoojU
via IFTTT
മഴയില്ല: നെല്‍കൃഷിയിറക്കാനാകാതെ വയനാട്ടിലെ കര്‍ഷകര്‍
കല്‍പ്പറ്റ: ദിനംപ്രതിയെന്നോണം കാര്‍ഷിക മേഖലയിലെ തകര്‍ച്ചയാണ് വയനാട്ടില്‍ നിന്നുള്ള വാര്‍ത്തകളിലേറെയുമുള്ളത്. മിഥുനമാസം പകുതിയോടെ നടീല്‍ ജോലികള്‍ പൂര്‍ത്തിയാക്കേണ്ട വയനാടന്‍ വയലുകള്‍ വരണ്ടുണങ്ങി കിടക്കുകയാണിപ്പോഴും. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ തീര്‍ത്തും കുറവായതാണ് കാരണം. മഴ ഇല്ലാതായതോടെ സ്ഥിരം നെല്‍കൃഷിയിറക്കിയിരുന്ന പലരും പിന്‍മാറാനുള്ള ഒരുക്കത്തിലാണ്. ചിലരാകട്ടെ കിണറും കുളങ്ങളും ഉപയോഗപ്പെടുത്തി പാടത്തേക്ക് വെള്ളം പമ്പ് ചെയ്താണ് കൃഷി ഒരുക്കുന്നത്. സുല്‍ത്താന്‍ബത്തേരിക്കടുത്ത കല്ലൂര്‍ മറുകര പാടശേഖരത്തില്‍ നടീല്‍ജോലികള്‍ക്കും മറ്റുമായി വയലോരത്തുള്ള കുളത്തില്‍ നിന്ന് വെള്ളമടിക്കുകയാണ് കര്‍ഷകര്‍. പാരമ്പര്യ നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്ന നിരവധി കര്‍ഷകര്‍ വയനാട്ടിലുണ്ട്. പുല്‍പ്പള്ളിയിലെ വനഗ്രാമമായ ചേകാടിയിലും അമ്പലവയലിലെ മാത്തൂര്‍കുളങ്ങര പാടശേഖരത്തിലും പാരമ്പര്യ നെല്ലിനങ്ങളുടെ കൃഷി സമൃദ്ധമാണ്. എന്നാല്‍ രണ്ട് വര്‍ഷമായി മഴകുറഞ്ഞതിനാല്‍ പല കര്‍ഷകരും ഇത്തരം വിത്തുകള്‍ ഇറക്കിയിട്ടില്ല. കൃത്യമായ അളവില്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ പാരമ്പര്യ നെല്‍വിത്തുകള്‍ മുളപ്പിച്ചെടുക്കാന്‍ പ്രയാസമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഓരോ വര്‍ഷവും മഴയുടെ അളവ് കുറയുന്നുവെന്ന് മാത്രമല്ല ഉള്ള മഴ തന്നെ സമയം തെറ്റി പെയ്യുകയാണിപ്പോള്‍. 2018, 19 വര്‍ഷങ്ങളിലെ പ്രളയത്തില്‍ മണല്‍ നിറഞ്ഞ് പാടങ്ങളുടെ സ്വാഭാവികത നഷ്ടമായിരുന്നു. പലരും മണല്‍ നീക്കം ചെയ്ത് ഈ വര്‍ഷമാണ് ശരിയായ വിധത്തില്‍ വയലുകള്‍ കൃഷിക്ക് പാകമാക്കുന്നത്. ഇതിനിടെയാണ് മഴ തീരെ കുറഞ്ഞു പോയിരിക്കുന്നത്. വയലുകള്‍ വീണ്ടുകീറി തുടങ്ങിയതിനാല്‍ നല്ല ഒരളവില്‍ വെള്ളം വേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേ സമയം വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട് ജില്ലകളായ നീലഗിരിയിലും കോയമ്പത്തൂരുമൊക്കെ ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടക്കിടെ കനത്ത മഴ പെയ്യാറുണ്ടെങ്കിലും സ്ഥിരമായി മഴ ലഭിക്കുന്നില്ല എന്നതാണ് കര്‍ഷകരുടെ പ്രശ്‌നം.
from Asianet News https://ift.tt/3xd4SGj
via IFTTT
from Asianet News https://ift.tt/3xd4SGj
via IFTTT
ചരിത്രം തിരുത്താൻ മലയാളി താരം എം പി ജാബിർ ടോക്കിയോ ഒളിംപിക്സിന്
ദില്ലി: 400 മീറ്റർ ഹർഡിൽസിൽ ചരിത്രം തിരുത്താൻ മലയാളി താരം എം പി ജാബിർ ടോക്കിയോ ഒളിംപിക്സിന് മലയാളി താരം എം പി ജാബിർ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി. പട്യാലയിൽ നടന്ന അന്തർ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ 49.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് നാവിക ഉദ്യോഗസ്ഥനായ ജാബിർ യോഗ്യത നേടിയത്. നിലവിൽ ലോക റാങ്കിംഗിൽ 34-ാം സ്ഥാനക്കാരനായ ജാബിർ ലോക റാങ്കിംഗ് ക്വാട്ടയിലൂടെയാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. ആകെ യോഗ്യത നേടുന്ന 40 അത്ലറ്റുകളിൽ 14 പേരെയാണ് ലോക റാങ്കിംഗ് ക്വാട്ടയിലൂടെ തെരഞ്ഞെടുക്കുന്നത്. ടോക്കിയോയിൽ മത്സരിക്കാനിറങ്ങുന്നതോടെ ഒളിംപിക്സിൽ 400 മീറ്റർ ഹർഡിസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാവും ജാബിർ. ലോസ് എയ്ഞ്ചൽസ് ഒളിംപിക്സിൽ ഇതിഹാസ താരം പി ടി ഉഷ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം പ്രധാനപ്പെട്ട ടൂർണമെന്റുകളെല്ലാം റദ്ദാക്കിയതോടെ 2019ലാണ് ജാബിർ അവസാനമായി ഒരു പ്രധാനപ്പെട്ട ടൂർണമെന്റിൽ മത്സരിച്ചത്. ജാബിർ അടക്കം ഇതുവരെ 15 അത്ലറ്റുകളാണ് ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയത്. ഇതിനുപുറമെ രണ്ട് റിലേ ടീമുകളും ടോക്കിയോ ഒളിംപിക്സിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
from Asianet News https://ift.tt/3jymmch
via IFTTT
from Asianet News https://ift.tt/3jymmch
via IFTTT
ഇടയ്ക്കിടെ ദാഹം തോന്നാറുണ്ടോ? ഈ അസുഖങ്ങളുടെ സൂചനയാകാം...
വേനല്‍ക്കാലത്ത് പൊതുവേ നമുക്ക് ദാഹം കൂടുതലായിരിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതായി വരാം. അതുപോലെ തന്നെ സ്‌പൈസിയായയും കൊഴുപ്പ് അധികമായി അടങ്ങിയതുമായ ഭക്ഷണം, മദ്യം പോലുള്ള പാനീയങ്ങള്‍ എല്ലാം ദാഹം വര്‍ധിപ്പിക്കും. എന്നാല്‍ ഇത്തരം ഘടകങ്ങളൊന്നും സ്വാധീനിക്കാതെ തന്നെ ചിലര്‍ക്ക് എപ്പോഴും ദാഹം അനുഭവപ്പെടാം. ഇത് ആരോഗ്യപരമായ ചില പ്രശ്‌നങ്ങളുടെ, അല്ലെങ്കില്‍ അസുഖങ്ങളുടെ സൂചനയാകാം. അത്തരത്തിലുള്ള ചില അസുഖങ്ങളെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്. പ്രമേഹം പ്രമേഹമുള്ളപ്പോള്‍ വൃക്കകള്‍ക്ക് അധികസമയം പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. രക്തത്തില്‍ അമിതമായിരിക്കുന്ന ഷുഗര്‍ പുറന്തള്ളുന്നതിനാണ് വൃക്ക അധികസമയം ജോലി ചെയ്യുന്നത്. ഇത് മൂലം ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടതായി വരാം. അങ്ങനെ നിര്‍ജലീകരണം സംഭവിക്കുകയും ഇടയ്ക്കിടെ ദാഹമുണ്ടാവുകയും ചെയ്യുന്നു. പ്രമേഹത്തിന്റെ ആദ്യലക്ഷണങ്ങളില്‍ ഒന്ന് കൂടിയാണ് ഇടവിട്ടുള്ള മൂത്രശങ്കയും ദാഹവും. വിളര്‍ച്ച വിളര്‍ച്ച അഥവാ 'അനീമിയ' എന്ന അവസ്ഥയിലും കൂടെക്കൂടെ ദാഹം അനുഭവപ്പെടാം. ആവശ്യമായത്രയും ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ ചുവന്ന രക്താണുക്കള്‍ പര്യാപതമല്ലാതെ വരുന്ന അവസ്ഥയാണ് വിളര്‍ച്ച. ഇതിലും ദാഹം കാര്യമായ ലക്ഷണമായി വരാറുണ്ട്. തലകറക്കം, ക്ഷീണം, വിയര്‍പ്പ് തുടങ്ങി മറ്റ് പല ലക്ഷണങ്ങളും വിളര്‍ച്ചയെ സൂചിപ്പിക്കാറുണ്ട്. ഹൈപ്പര്‍കാത്സീമിയ എല്ലുകളുടെയും പല്ലിന്റെയുമെല്ലാം ആരോഗ്യത്തിന് കാത്സ്യം അവശ്യം വേണ്ട ഘടകമാണ്. എന്നാല്‍ കാത്സ്യത്തിന്റെ അളവ് കൂടുന്നതും നന്നല്ല. പാരാതൈറോയ്ഡ് ഗ്ലാന്‍ഡുകള്‍ അമിതമായി പ്രവര്‍ത്തിക്കുന്നത് മൂലമോ, ടിബി, ക്യാന്‍സര്‍ പോലുള്ള രോഗാവസ്ഥകളിലോ എല്ലാം ഹൈപ്പര്‍കാത്സീമിയ ഉണ്ടാകാം. ഇത് എല്ലുകളെ ദോഷകരമായി ബാധിക്കുകയും കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാം. ഇതിന്റെയും ആദ്യലക്ഷണങ്ങളിലൊന്നാണ് ഇടവിട്ടുള്ള ദാഹം. വായ വരണ്ടുപോകുന്ന അവസ്ഥ ഉമിനീര്‍ ഗ്രന്ഥിക്ക് ആവശ്യത്തിന് ഉമിനീര്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ വായ എപ്പോഴും വരണ്ടിരിക്കും. ചില മരുന്നുകളുടെ ഉപയോഗം, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ എന്നിവയെല്ലാം ഉമിനീര്‍ ഉത്പാദനം കുറയ്ക്കാം. ഈ ഘട്ടത്തിലും അമിതമായ ദാഹം അനുഭവപ്പെടാം. വായ്‌നാറ്റം. ഭക്ഷണത്തില്‍ രുചിവ്യത്യാസം, മോണരോഗം, ചവയ്ക്കാന്‍ പ്രയാസം തുടങ്ങിയ പ്രശ്‌നങ്ങളും വായ വരണ്ടുപോകുന്നതിന്റെ സൂചനകളാണ്. ഗര്‍ഭാവസ്ഥ ഗര്‍ഭിണിയാകുമ്പോള്‍ പല ശാരീരികമാറ്റങ്ങളും കാണാന്‍ സാധിക്കും. അസാധാരണമായ ക്ഷീണമെല്ലാം ചിലരില്‍ കാണാറുണ്ട്. ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളില്‍ രക്തത്തിന്റെ അളവ് കൂടുകയും ഇത് മൂലം വൃക്കകള്‍ക്ക് അധികസമയം പ്രവര്‍ത്തിക്കേണ്ടിയും വരുന്നു. അങ്ങനെ ഇടവിട്ട് മൂത്രമൊഴിക്കുകയും ദാഹം അനുഭവപ്പെടുകയും ചെയ്യാം. Also Read:- പുരുഷന്മാരിലെ വന്ധ്യത; കാരണങ്ങൾ ഇതാകാം
from Asianet News https://ift.tt/3dBZftw
via IFTTT
from Asianet News https://ift.tt/3dBZftw
via IFTTT
Subscribe to:
Posts (Atom)
About Me
- Ershad T M
- kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............