Saturday, October 23, 2021

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; ശിശുവികസന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്നുണ്ടാകില്ല

തിരുവനന്തപുരം: അനുപമ  (anupam) അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ (Adoption) സംഭവത്തില്‍ വനിതാ ശിശുവികസന വകുപ്പ് നടത്തുന്ന അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് നല്‍കിയേക്കില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്. എത്രയും പെട്ടെന്ന് പ്രാഥമിക കണ്ടെത്തലുകളോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം.

പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും എന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞത്. ശിശുക്ഷേമ സമിതി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്നിവിടങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തലെന്നാണ് സൂചന. കൂടുതല്‍ ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമാകും പ്രാഥമിക റിപ്പോര്‍ട്ട് കൈമാറുക. ദത്തെടുക്കല്‍ നടപടിയില്‍ നാളെ വഞ്ചിയൂര്‍ കുടുംബ കോടതിയിലെ വിവരങ്ങളും ഏറെ പ്രധാനമാണ്. സര്‍ക്കാരിന്‍റെ സത്യവാങ്ങ്മൂലത്തിലെ കോടതി നിലപാട് നാളെ അറിയാന്‍ കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Also Read: ദത്ത് നടപടി നിര്‍ത്തിവെക്കണം; സര്‍ക്കാര്‍ കോടതിയില്‍, അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ വഴി തെളിയുന്നു

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്‍റെ അമ്മയും അച്ഛനും ചേര്‍ന്ന് കു‍ഞ്ഞിനെ ബലമായി  എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രില്‍ 19 ന് പേരൂര്‍ക്കട പൊലീസിലാണ് അനുപമ ആദ്യ പരാതി നല്‍കിയത്. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, സിപിഎം നേതാക്കള്‍ തുടങ്ങി എല്ലാവര്‍ക്കും പരാതി നല്‍കി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു. ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒക്ടോബര്‍ 14 ന് വാര്‍ത്ത പുറത്ത് കൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയും തുടർവാർത്തകളും അമ്മയുടെ ദുരവസ്ഥ കൂടുതൽ പുറത്ത് കൊണ്ടുവരികയും വിവാദം ശക്തമാകുകയും ചെയ്തതോടെയാണ് അധികൃതർ കണ്ണ് തുറന്നത്. 

തുടക്കം മുതൽ ഒളിച്ചുകളിച്ച പൊലീസും ഇപ്പോൾ അന്വേഷണം സജീവമാക്കിയിട്ടുണ്ട്. അഡോപ്ഷന്‍ ഏജന്‍സി, അനുപമ പ്രസവിച്ച നെയ്യാര്‍ മെഡിസിറ്റി തുടങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് സമിതിക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ട്. 2020 ഒക്ടോബർ 19 നും 25 നും ഇടയിൽ ലഭിച്ച കുട്ടികളുട വിവരം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. 



from Asianet News https://ift.tt/3psLggB
via IFTTT

ഗര്‍ഭിണിയായ ഭാര്യയേയും പ്രതിശ്രുത വധുവിനേയും നൈട്രജന്‍ ഗ്യാസ് നല്‍കി കൊലപ്പെടുത്തി; 40കാരന്‍ അറസ്റ്റില്‍

ഗര്‍ഭിണിയായ ഭാര്യയേയും (pregnant wife) പ്രതിശ്രുത വധുവിനേയും(Fiancee) നൈട്രജന്‍ ഗ്യാസ്(nitrogen gas) നല്‍കി കൊലപ്പെടുത്തിയ (using nitrogen gas for murder) നാല്‍പതുകാരന്‍ അറസ്റ്റില്‍ (Arrest). പഞ്ചാബിലെ(Punjab) പട്ട്യാലയിലാണ് നാല്‍പതുകാരന്‍ പിടിയിലായത്. കരസേനയില്‍ കേണല്‍ പദവിയില്‍ നിന്ന് വിരമിച്ച നവ്നീന്ദര്‍പ്രീത്പാല്‍ സിംഗാണ് അറസ്റ്റിലായത്. വിവാഹത്തിന് ഒരു ആഴ്ച മുന്‍പാണ് ഇയാള്‍ പ്രതിശ്രുത വധുവായ ചുപീന്ദര്‍പാലിനെ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 14ന് രാത്രി പ്രതിശ്രുത തന്നോട് കലഹിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് പെണ്‍കുട്ടിയെ ധരിപ്പിച്ച ശേഷം ഇയാള്‍ ചുപീന്ദറിന്‍റെ മൃതദേഹം വീട്ടിലെ കുളിമുറിയില്‍ കുഴിച്ചിടുകയായിരുന്നു.

വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനായിരുന്നു ചുപീന്ദര്‍ പട്ട്യാലയിലെത്തിയത്. വീട്ടുകാരെ അറിയിച്ച ശേഷമായിരുന്നു ചുപീന്ദര്‍ നവ്നീന്ദര്‍പ്രീത്പാല്‍ സിംഗിന്‍റെ വീട്ടിലേക്ക് പോയത്. മകളെ കാണാതായതിനേ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയിലെ അന്വേഷണമാണ് വിരമിച്ച കരസേനാ ഉദ്യോഗസ്ഥനെ കുരുക്കിയത്. ഓക്സിജന്‍ ശ്വസിച്ചാല്‍ മുഖം തിളങ്ങുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം നൈട്രജന്‍ സിലിണ്ടറില്‍ നിന്ന് ഗ്യാസ് ശ്വസിക്കാന്‍ നല്‍കിയായിരുന്നു കൊലപാതകം. ഈ കേസിലെ ചോദ്യം ചെയ്യലിന് ഇടയ്ക്കാണ് ആദ്യ ഭാര്യയെയും സമാനരീതിയില്‍ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്.

2018 ഫെബ്രുവരിയിലായിരുന്നു സംഗ്രൂര്‍ ജില്ലയിലെ ബിഷാന്‍പുര ഗ്രാമത്തിലുള്ള സുഖ്ദീപ് കൌറിനെ ഇയാള്‍ വിവാഹം ചെയ്തത്. സെപ്തംബറില്‍ സുഖ്ദീപ് കൌര്‍ ഗര്‍ഭിണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. എന്നാല്‍ ദൃദയാഘാതം നിമിത്തമാണ് സുഖ്ദീപ് കൌര്‍ മരിച്ചതെന്നായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. 2018ല്‍ ലഖ്വീന്ദര്‍ കൌര്‍ എന്ന സ്ത്രീയെ ഇയാള്‍ വിവാഹം ചെയ്തതായും പൊലീസ് വിശദമാക്കി. 2020ലായിരുന്നു ചുപീന്ദര്‍പാലുമായുള്ള വിവാഹ നിശ്ചയം. സ്ത്രീകളുമായുള്ള ബന്ധം കുരുക്കാവും എന്ന തോന്നലിന് പിന്നാലെയായിരുന്നു കൊലപാതകമെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. 
 



from Asianet News https://ift.tt/3Ba612T
via IFTTT

ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാര പൊടിയാകും; മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ(Shah Rukh Khan) മകന്‍ (Aryan Khan )ലഹരിമരുന്ന് കേസില്‍(Drug case) ജയിലിലായ സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്ര മന്ത്രി(Maharashtra Minister Chhagan Bhujbal). ബിജെപിക്കെതിരെ(BJP) രൂക്ഷമായ വിമര്‍ശനമാണ് ഛഗന്‍ ഭുജ്ബലിന്‍റെ പ്രസ്താവനയിലുള്ളത്. ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നാണ് മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന. ആഡംബര കപ്പലില്‍ ലഹരി കണ്ടെത്തിയതിനേ തുടര്‍ന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(NCB) അറസ്റ്റ് ചെയ്ത ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോ ലഹരിമരുന്ന് കണ്ടെത്തിയതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാതെ എന്‍സിബി ഷാരൂഖ് ഖാന് പിന്നാലെയാണുള്ളതെന്നും എന്‍സിപി നേതാവ് കൂടിയായ ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ഒറു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 23കാരനായ ആര്യന്‍ ഖാന്‍ നിരന്തമായി ലഹരി കച്ചവടക്കാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നുവെന്നാണ് ജാമ്യം നിഷേധിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത് ആര്യന്‍ ഖാന്‍റെ പക്കല്‍ നിന്നല്ലെന്ന് എൻസിബി നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് എന്‍സിബി ചോദ്യം ചെയ്ത യുവനടി അനന്യ പാണ്ഡെ ആര്യനുമായി താന്‍ നടത്തിയ വാട്ട്സ് ആപ്പ് ചാറ്റ് തമാശയുടെ ഭാഷയിലുള്ളതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കഞ്ചാവിന്‍റെ ലഭ്യതയെക്കുറിച്ച് ഇരുവരും തമ്മില്‍ വാട്‍സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി എന്‍സിബി കണ്ടെത്തിയിരുന്നു. ഇന്നലെ നടത്തിയ ചോദ്യംചെയ്യലിനിടെ ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ചാറ്റിലുള്ളത് തമാശയാണെന്ന് അനന്യ മറുപടി നല്‍കിയത്.

കഞ്ചാവ് ഒപ്പിക്കാൻ പറ്റുമോ എന്നായിരുന്നു മുന്‍ വാട്സ്ആപ്പ് ചാറ്റിൽ ആര്യൻ അനന്യയോട് ചോദിച്ചത്. ഇതിന് 'റെഡിയാക്കാം' എന്നാണ് അനന്യ നല്‍കിയ മറുപടി. ഇരുവരും തമ്മിൽ ലഹരി ഇടപാടുണ്ടെന്ന് സ്ഥാപിക്കാൻ എൻസിബി മുന്നോട്ട് വയ്ക്കുന്ന തെളിവാണിത്. എന്നാൽ ഇതൊരു തമാശ മാത്രം ആയിരുന്നെന്നും താൻ ആർക്കും ലഹരി മരുന്ന് നൽകിയിട്ടില്ലെന്നും രണ്ട് ദിനം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ അനന്യ ആവർത്തിച്ചു.

'കഞ്ചാവ് റെഡിയാക്കാം എന്ന ചാറ്റ് തമാശയ്ക്ക്'; എന്‍സിബിയോട് നടി അനന്യ പാണ്ഡെ

2018-19 കാലത്തെ ചാറ്റ് ആണ് ഇത്. ആര്യന്‍ മൂന്ന് തവണ ആവശ്യപ്പെട്ടതില്‍ രണ്ടു തവണ തനിക്കുവേണ്ടിത്തന്നെയും ഒന്ന് ഒരു കൂട്ടായ്‍മയിലെ ഉപയോഗത്തിനുമായിരുന്നെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു. ചില ലഹരി മരുന്ന് വിതരണക്കാരുടെ നമ്പരുകള്‍ ആര്യന്‍ അനന്യയ്ക്കു നല്‍കിയിരുന്നുവെന്നും അനന്യ ആര്യന് കഞ്ചാവ് എത്തിച്ചുനല്‍കിയിട്ടുണ്ടെന്നും എന്‍സിബി സംശയിക്കുന്നു. അനന്യയുടെ രണ്ട് ഫോണുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.



from Asianet News https://ift.tt/2ZdBnIr
via IFTTT

എംജി സർവകലാശാല സംഘർഷം; എസ്എഫ്ഐ വാദം പൊളിയുന്നു, പ്രതി സംഭവസ്ഥലത്തുണ്ടായിരുന്ന വീഡിയോ പുറത്ത്

കോട്ടയം: എംജി സർവകലാശാല സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിയായ ആർഷോ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന എസ്എഫ്ഐ വാദം പൊളിയുന്നു. ആർഷോയുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആർഷോ എന്നതിന്‍റെ വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.  അതിനിടെ പ്രശ്നത്തിൽ ഒത്തുതീർപ്പിനുള്ള നീക്കവും സജീവമാണ്.

എഐഎസ്‍എഫ് വനിതാ നേതാവ് പേരെടുത്ത് വിളിച്ച് സംസാരിക്കുന്നത് എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്‍റും സംസ്ഥാന സമിതി അംഗവുമായ പി.എം. ആർഷോയോടാണ്. വിദൂര ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച ആർഷോയെ കാണാം. വനിതാ നേതാവിന്‍റെ സഹപാഠി കൂടിയാണ് ആർഷോ. ഈ നേതാവാണ് സംഘർഷ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് എസ്എഫ്ഐ വാദിക്കുന്നത്. ആക്രമണത്തിന് നേതൃത്വം കൊടുത്തത്  തന്നെ ആർഷോ ആണെന്നാണ് എഐഎസ്എഫ് ആരോപണം.

ആർഷോക്കെതിരെയുള്ള കേസുകളുടെ വിവരങ്ങളാണിത്.  33 ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. ഇതിൽ 30 എണ്ണവും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷന് കീഴിൽ. കെഎസ്‍യു നേതാവായിരുന്ന നിസാമിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് ആർഷോ.

അതേസമയം, വിഷയത്തിൽ  സിപിഎം നേതാക്കൾ സിപിഐ തലത്തിൽ ഇടപെട്ടുള്ള ഒത്തുതീർപ്പ് നീക്കം നടക്കുന്നുവെന്നാണ് സൂചന. അതിന്‍റെ ഭാഗമായാണ് എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ സമാന ആരോപണം ഉന്നയിച്ച് കേസ് കൊടുത്തത്. എഐഎസ്എഫ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി ഒത്തുതീർപ്പിൽ എത്തിക്കാനാണ് നീക്കം . എന്നാൽ പാർട്ടി പിന്നിലുണ്ടെന്നും ഒത്തുതീർപ്പിന് ഒരു കാരണവശാലും വഴങ്ങില്ലെന്നും എഐഎസ്‍എഫ് നേതൃത്വം വ്യക്തമാക്കുന്നു. നിയമപരമായി മുന്നോട്ട് പോകാനാണ് എഐഎസ്എഫിന്‍റെ തീരുമാനം. ഇതുവരെയുള്ള പൊലീസ് നടപടി വനിതാ നേതാവിനും പ്രവർത്തകർക്കും നീതി നൽകുന്നതെന്നാണ് എഐഎസ്എഫ് വിലയിരുത്തൽ. തുടർ നടപടികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും നേതൃത്വം പറയുന്നു.  

 



from Asianet News https://ift.tt/3BfBhxu
via IFTTT

ഷോറൂമില്‍ നിന്നും ഉരുണ്ട് പിന്നില്‍ റോഡിലേക്ക് വീണ് എസ്.യു.വി- വീഡിയോ

അശ്രദ്ധ മൂലമുണ്ടായ ഒരു കാര്‍ അപകടത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും കേരളത്തിലാണെന്ന് വിഡിയോയിൽ വ്യക്തമാണ്. ഷോറൂമിൽ പാർക്ക് ചെയ്തിരുന്ന കിയ സെൽറ്റോസാണ് പിന്നോട്ട് ഉരുണ്ടത്. പാർക്ക് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടകാരണം എന്നാണു കരുതുന്നത്. സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത് പ്രകാരം ഒക്ടോബര്‍ 19നാണ് ഈ സംഭവം നടക്കുന്നത് എന്ന് വ്യക്തമാണ്.

ഷോറൂമിലെ ഒരു യുവാവ് വാഹനം തടഞ്ഞു നിർത്താൻ ശ്രമിക്കുണ്ടെങ്കിലും സാധിക്കുന്നില്ല. റോഡ് നിരപ്പിൽനിന്ന് അൽപം ഉയരത്തിലുള്ള ഷോറൂമിൽനിന്ന് പിന്നോട്ടുരുണ്ട വാഹനം റോഡിലേക്കു വീണു.  അതേ സമയം താഴെയുള്ള റോഡില്‍ വലിയ ട്രാഫിക്കും, കാല്‍നട യാത്രക്കാരും ഇല്ലാത്തതിനാല്‍ വലിയ അപകടം പറ്റിയില്ല. വാഹനത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ഗുരുതരമായ തകരാറു പറ്റിയില്ലെന്നു വ്യക്തം. റോഡിൽനിന്ന് ഓടിച്ചാണ് തിരികെ ഷോറൂമിലേക്കു കയറ്റിയത്.



from Asianet News https://ift.tt/3vEvtMu
via IFTTT

ഫൈസബാദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് ഇനി അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ്

ല​​​​​ക്നോ: ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കി. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥ് ട്വി​​​​​റ്റ​​​​​റി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​മ​​​​റി​​​​​യി​​​​​ച്ച​​​​​ത്. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്നും ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​നു പി​​​ന്നി​​​ലെ പേ​​​​​ര്മാ​​​​​റ്റ​​​​​ത്തി​​​​​നു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ണ്ടെ​​​​ന്നു​​​കാ​​​ണി​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ൽ നി​​​ന്നു മ​​​റ്റൊ​​​രു ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​വും പു​​​റ​​​ത്തു​​​വ​​​ന്നു. ​​വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​​ച്ച​​​​​ക്കൊ​​​​​ടി കാ​​​​​ണി​​​​​ക്കു​​​​​ക​​​​​മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു​-​​​​ട്വീ​​​​റ്റി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു.

1874 ൽ ​​​​​ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ൻ നോ​​​​​ർ​​​​​തേ​​​​​ൺ റെ​​​​​യി​​​​​ൽ​​​​​വേ സോ​​​​​ണി​​​​​നു കീ​​​​​ഴി​​​​​ലാ​​​​​ണ്. 2018 ൽ ​​​​​ഫൈ​​​​​സാ​​​​​ബാ​​​​​ദ് ജി​​​​​ല്ല​​​​​യു​​​​​ടെ പേ​​​​​ര് സം​​​​സ്ഥാ​​​​ന​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​​യോ​​​​​ധ്യ എ​​​​​ന്നാ​​​​​ക്കി മാ​​​​​റ്റി​​​​​യി​​​​​രു​​​​​ന്നു. അ​​​​​ലാ​​​​​ഹ​​​​​ബാ​​​​​ദി​​​​​ന്‍റെ പേ​​​​​ര് പ്ര​​​​​യാ​​​​​ഗ്‌​​​​​രാ​​​​​ജ് എ​​​​​ന്നും മു​​​​​ഗ​​​​​ൾ​​​​​സ​​​​​രാ​​​​​യി റെ​​​​​യി​​​​​ൽ​​​​​വേ ജം​​​​​ഗ്ഷ​​​​​ന്‍റെ പേ​​​​​ര് പ​​​​​ണ്ഡി​​​​​റ്റ് ദീ​​​​​ൻ ദ​​​​​യാ​​​​​ൽ ഉ​​​​​പാ​​​​​ധ്യാ​​​​​യ ജം​​​​​ഗ്ഷ​​​​​ൻ എ​​​​​ന്നാ​​​​​ക്കി​​​​​യും അ​​​​ന്നു മാ​​​​​റ്റി​​​​​യി​​​​​രു​​​​​ന്നു.

പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ സാം​​​​​സ്കാ​​​​​രി​​​​​ക​​​​​വും ച​​​​​രി​​​​​ത്ര​​​​​പ​​​​​ര​​​​​വു​​​​​മാ​​​​​യ പാ​​​​​ര​​​​​ന്പ​​​​​ര്യം പു​​​​​നഃ​​​​​സ്ഥാ​​​​​പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഈ തീരുമാനം എന്നാണ് ഉത്തർപ്രദേശിലെ പ്രതിപക്ഷം ആരോപിക്കുന്നത്. 



from Asianet News https://ift.tt/3GiU0LY
via IFTTT

തുറക്കുന്ന തിയറ്ററുകളിൽ ആദ്യദിവസമെത്തുക ഒരുപിടി അന്യഭാഷാ ചിത്രങ്ങൾ

കൊച്ചി: കൊവിഡ് വരുത്തിയ വലിയ ഇടവേളക്ക് ശേഷം തുറക്കുന്ന തിയറ്ററുകളിൽ ആദ്യദിവസമെത്തുക ഒരുപിടി അന്യഭാഷാ ചിത്രങ്ങൾ. 29ആം തിയതി ജോജു ജോർജ്ജ് ചിത്രം സ്റ്റാറിൽ തുടങ്ങുന്ന മലയാളം റിലീസ് നവംബർ 12 ന് കുറുപ്പ് കൂടി എത്തുന്നതോടെ സജീവമാകും.നിലവിൽ ഒടിടി റിലീസിനായി തയ്യാറെടുക്കുന്ന മലയാള ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ തുടരുകയാണ്.

കൊവിഡ് പിടിവിട്ടപ്പോൾ അടച്ചിട്ട സംസ്ഥാന തിയറ്ററുകൾ വീണ്ടും പ്രദർശനം തുടങ്ങുമ്പോൾ ഉദ്ഘാടന ചിത്രം ജെയിംസ് ബോണ്ടിന്‍റെ നോ ടൈം ടു ഡൈ. മറ്റ് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്ത വെനം2,തമിഴ് ചിത്രം ഡോക്ടർ, എന്നിവ പിന്നാലെ. ജോജു ജോർജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാർ ആണ് റിലീസിനെത്തുന്ന ആദ്യ മലയാള സിനിമ.നവംബർ ആദ്യവാരം രജനികാന്തിന്‍റെ അണ്ണാത്തെ, അക്ഷയ് കുമാറിന്‍റെ സൂര്യവംശി. 

ആകാംക്ഷയോടെ കാത്തിരിക്കുന്ന കുറുപ്പ് നവംബർ 12ന് എത്തുന്നതോടെ തിയറ്ററുകളിലെ ആഘോഷം തിരിച്ചെത്തുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. നവംബർ 19ന് ആസിഫലിയുടെ എല്ലാം ശരിയാകും, 25നാണ് സുരേഷ് ഗോപി ചിത്രം കാവലിന്‍റെ റിലീസ്.ജിബൂട്ടി,അജഗജാനന്തരം തുടങ്ങി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളെത്തുന്നതോടെ ക്രിസ്മസ് റിലീസോടെ തിയറ്ററുകൾ ഉണരും.

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി മാസങ്ങളായിട്ടും മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഒടിടിയിലേക്ക് ഇല്ലെങ്കിലും തിയറ്ററുകളിലെ 50ശതമാനം സീറ്റിംഗ് നിയന്ത്രണമാണ് റിലീസ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്.



from Asianet News https://ift.tt/3E4MFha
via IFTTT

ക്രോമില്‍ വലിയ സുരക്ഷാവീഴ്ചകള്‍, തുറന്നു സമ്മതിച്ച് ഗൂഗിള്‍; നിങ്ങള്‍ ചെയ്യേണ്ടത്

ക്രോം ബ്രൗസറിന്റെ ഒന്നിലധികം പുതിയ ഹൈ-ലെവല്‍ ഹാക്കുകള്‍ ഗൂഗിള്‍ സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് നാല് ഗുരുതരമായ കേടുപാടുകള്‍ സ്ഥിരീകരിച്ചതിന് ശേഷം, പുതിയതായി പിഴവുകളുണ്ടെന്ന് ഗൂഗിള്‍ ഒരു പുതിയ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഇത്തരത്തില്‍ അഞ്ച് പിഴവുകളാണ് ക്രോമിലുള്ളതെന്നും ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ക്രോമിലെ പുതിയ പ്രതിസന്ധികള്‍

ക്രോം അപ്‌ഗ്രേഡ് ചെയ്യാത്തതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നു ഗൂഗിള്‍ പറയുന്നു. ഇതിനായി ഗൂഗിള്‍ നിലവില്‍ പുതിയ ഹാക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുന്നു. 'ഹീപ്പ് സ്മാഷിംഗ്' എന്നറിയപ്പെടുന്ന പ്രശ്‌നമാണ് ഏറ്റവും ഭീകരമേ്രത, മെമ്മറിയെ അനിയന്ത്രിതമായി ചലിക്കാന്‍ അനുവദിക്കുകയും സാധാരണയായി പ്രോഗ്രാം ഡാറ്റയെ മാറ്റിമറിക്കുകയും ചെയ്യുന്നു. ഒരു ഓവര്‍ഫ്‌ലോ ഉപയോഗിച്ച്, നിര്‍ണായക ഡാറ്റാ ഘടനകള്‍ തിരുത്തിയെഴുതാന്‍ ഇതിനു കഴിയും. കഴിഞ്ഞ മാസം 10 മടങ്ങ് കൂടുതലായി ക്രോമിനെ ഇതു ബാധിച്ചു. സിസ്റ്റം റിഫ്രഷ് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ് ഏറ്റവും പുതിയ മറ്റൊരു അപകടസാധ്യത. ക്രോമിലെ മെമ്മറിയെ മാറ്റിയെഴുതുന്ന വിധത്തിലാണ് ഇവിടെ മാല്‍വെയറുകള്‍ പണിയൊരുക്കുന്നത്. ഇതൊരു പ്രോഗ്രാമിനെ മോചിപ്പിച്ചതിനുശേഷം മെമ്മറിയിലേക്കുള്ള പോയിന്റര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സിസ്റ്റത്തെ പരാജയപ്പെടുത്തുകയാണ് ഉണ്ടാവുന്നത്.

നിങ്ങള്‍ ചെയ്യേണ്ടത്

ഈ ഭീഷണികളെ ചെറുക്കുന്നതിന്, ഗൂഗിള്‍ ഒരു നിര്‍ണായക ക്രോംഅപ്ഡേറ്റ്, പതിപ്പ് 95.0.4638.54 പുറത്തിറക്കി. ക്രോമിന്റെ പ്രവര്‍ത്തനം ശരിയാണോ എന്നു പരിശോധിക്കാന്‍, സെറ്റിങ്ങുകള്‍ > സഹായം >ഗൂഗിള്‍ ക്രോമിനെ കുറിച്ച് നാവിഗേറ്റ് ചെയ്യുക. നിങ്ങളുടെ ക്രോം പതിപ്പ് ഉയര്‍ന്ന പതിപ്പുമായി പൊരുത്തപ്പെടുന്നുവെങ്കില്‍, നിങ്ങള്‍ സുരക്ഷിതരാണ്. അല്ലെങ്കില്‍ 95.0.4638.54-ന്റെ റോള്‍ഔട്ട് സ്തംഭനാവസ്ഥയിലാകുമെന്ന് ഗൂഗിള്‍ പറയുന്നു. ബ്രൗസറിന് അപ്‌ഡേറ്റ് ഇതുവരെ ലഭ്യമല്ലെങ്കില്‍, പുതിയ പതിപ്പിനായി പതിവായി പരിശോധിക്കുക.

ഗൂഗിള്‍, ഗൂഗിള്‍ക്രോം, ക്രോം ബ്രൗസര്‍, ക്രോം അപ്ഡേറ്റ്, ക്രോം പ്രൈവസി, ക്രോം സെക്യൂരിറ്റി, ക്രോം അപ്ഗ്രേഡ്, ക്രോം എന്നിവയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക. സുരക്ഷിതമായിരിക്കാന്‍, ഗൂഗിള്‍ അപ്ഡേറ്റ് ചെയ്തതിന് ശേഷം ക്രോം റീസ്റ്റാര്‍ട്ട് ചെയ്യണം. നിങ്ങള്‍ അപ്ഡേറ്റ് ചെയ്താലും, റീസ്റ്റാര്‍ട്ട് വരെ നിങ്ങള്‍ക്ക് സുരക്ഷിതമായിരിക്കില്ല. ഈ വിടവ് ഹാക്കര്‍മാര്‍ ചൂഷണം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണെന്ന് തിരിച്ചറിയണമെന്നും ഗൂഗിള്‍ പറയുന്നു.



from Asianet News https://ift.tt/3npxBUK
via IFTTT

യൂട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്ക് വലിയൊരു മുന്നറിയിപ്പ്; ചിലപ്പോള്‍ വന്‍ പണികിട്ടിയേക്കും

യുട്യൂബ് (Youtube) കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിടുന്ന വലിയൊരു ഫിഷിംഗ് കാമ്പെയ്ന്‍ നടക്കുന്നതായി ഗൂഗിള്‍ (Google) മുന്നറിയിപ്പ്. ഇത്തരത്തില്‍ ആയിരക്കണക്കിന് ചാനലുകള്‍ ഹാക്കര്‍മാര്‍ വിജയകരമായി ഹൈജാക്ക് ചെയ്തു, അവ വിറ്റഴിക്കുകയോ ചാനലിന്റെ കാഴ്ചക്കാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയോ ചെയ്തുവെന്ന് ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇത്തരം ഭീഷണിക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രശ്‌നബാധിതരായ നിരവധി യൂട്യൂബ് ചാനലുകള്‍ പുനഃസ്ഥാപിച്ചുവെന്നും ഗൂഗിള്‍ പറയുന്നു. എങ്കിലും, നിരവധി യുട്യൂബ് അക്കൗണ്ടുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കാവുന്ന വിധത്തിലുള്ള ഈ തട്ടിപ്പ് ബാധിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

പുതിയ യുട്യൂബ് ഫിഷിംഗ് തട്ടിപ്പ്

ഈ തട്ടിപ്പിന് പിന്നില്‍ ആരാണെന്ന് യൂട്യൂബ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ റഷ്യന്‍ ഭാഷയിലുള്ള മെസേജ് ബോര്‍ഡിലാണ് കാമ്പെയ്ന്‍ നടക്കുന്നതെന്നും ഇതിനായി കുക്കികള്‍ മോഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വ്യാജ ലോഗിന്‍ പേജുകള്‍, മാല്‍വെയര്‍ ലിങ്കുകള്‍ അല്ലെങ്കില്‍ യൂസര്‍ നെയിമുകള്‍, പാസ്വേഡുകള്‍ എന്നിവ ഉപയോഗിക്കുന്ന ഫിഷിംഗ് സ്‌കാമുകള്‍ പോലെയല്ല ഇതെന്നും കുറച്ചുകൂടി ഉയര്‍ന്ന വ്യക്തിഗത ഡാറ്റ, ലോഗിന്‍ ചെയ്യുമ്പോള്‍ ബ്രൗസര്‍ സംരക്ഷിക്കുന്ന കുക്കികള്‍ എന്നിവയിലൂടെയാണ് അക്കൗണ്ട് ഹാക്കിങ് നടത്തുന്നതെന്നും യൂട്യൂബ് വെളിപ്പെടുത്തുന്നു.

കുക്കി മോഷണം നടത്തുന്ന ആക്രമണങ്ങള്‍ ശരാശരി ഫിഷിംഗ് തട്ടിപ്പിനേക്കാള്‍ കൂടുതല്‍ പ്രയത്‌നവും ചെലവേറിയതുമാണ്, ഹാക്കര്‍ക്ക് ലോഗിന്‍ കുക്കികള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോക്താവ് ലോഗിന്‍ ചെയ്ത് അവരുടെ കുക്കികള്‍ ഇല്ലാതാക്കിയില്ലെങ്കില്‍ മാത്രമേ ഇതു ഫലപ്രദമാകൂ. എങ്കിലും, ഹാക്കര്‍മാര്‍ക്ക് ശേഷിക്കുന്ന ഒരേയൊരു പ്രായോഗിക ഓപ്ഷനുകളില്‍ ഒന്നാണ് കുക്കി മോഷണം.

മറ്റ് ഫിഷിംഗ്, മാല്‍വെയര്‍ ആക്രമണങ്ങള്‍ പോലെ, വിജയകരമായ കുക്കി മോഷണത്തിന് ഉപയോക്താവിന് മാല്‍വെയര്‍ ഫയലുകളോ ആപ്പുകളോ അവരുടെ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ഇത് പിന്‍വലിക്കാന്‍, ഹാക്കര്‍മാര്‍ സോഷ്യല്‍ എഞ്ചിനീയറിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ഇരകളെ കബളിപ്പിക്കാന്‍ ശ്രമിച്ചു. വിപിഎന്‍കള്‍, ആന്റി-വൈറസ് ആപ്പുകള്‍ അല്ലെങ്കില്‍ വീഡിയോ ഗെയിമുകള്‍ എന്നിവ 'റിവ്യൂ' ചെയ്യാന്‍ യൂട്യൂബറിനോട് ആവശ്യപ്പെട്ടിരുന്നു. ഉല്‍പ്പന്നം പരിശോധിക്കാന്‍ യൂട്യൂബര്‍ സമ്മതിച്ചുകഴിഞ്ഞാല്‍, ഉപയോക്താവിന്റെ യുട്യൂബ് ചാനല്‍ ലോഗിന്‍ കുക്കികള്‍ ശേഖരിക്കുന്ന മാല്‍വെയര്‍ ബാധിച്ച ഫയലുകള്‍ ഹാക്കര്‍മാര്‍ അയച്ചു. ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തതിനാല്‍ അവ ആന്റി-മാല്‍വെയര്‍, ആന്റി വൈറസ് ആപ്പുകള്‍ എന്നിവ മറികടക്കാന്‍ കഴിയും, ഇത് ഉപയോക്താവിന്റെ കമ്പ്യൂട്ടറില്‍ വരുന്നതിനുമുമ്പ് ഫയലുകള്‍ തടസ്സപ്പെടുത്തുന്നത് ബുദ്ധിമുട്ടാക്കുന്നു.

ആ കുക്കികള്‍ കയ്യില്‍ ഉള്ളതിനാല്‍, ചാനലിന്റെ യൂസര്‍നെയിമോ പാസ്വേഡോ ആവശ്യമില്ലാതെ ഹാക്കര്‍മാര്‍ക്ക് ചാനല്‍ ഏറ്റെടുക്കാനാകും. യൂട്യൂബറിന്റെ പ്രേക്ഷകര്‍ക്കെതിരെ വ്യാജ സംഭാവന പ്രചാരണങ്ങള്‍, വ്യാജ ക്രിപ്റ്റോകറന്‍സി സ്‌കീമുകള്‍ എന്നിവയും അതിലേറെയും പോലുള്ള സാമ്പത്തിക അഴിമതികള്‍ നടത്താന്‍ അവര്‍ ഹൈജാക്ക് ചെയ്ത ചാനലുകള്‍ ഉപയോഗിക്കും. ചില സന്ദര്‍ഭങ്ങളില്‍, ഈ ഗ്രൂപ്പ് ചെറിയ ചാനലുകള്‍ മറ്റ് ഹാക്കിംഗ് ഗ്രൂപ്പുകള്‍ക്ക് മൂന്നു ഡോളര്‍ മുതല്‍ 4,000 ഡോളര്‍ വരെ വിലയ്ക്ക് വിറ്റു.

നിങ്ങള്‍ക്ക് എങ്ങനെ സുരക്ഷിതമായി തുടരാനാകും

ബാധിച്ച ചാനലുകളെ സംബന്ധിച്ചിടത്തോളം, ഏകദേശം 4,000 അക്കൗണ്ടുകള്‍ വിജയകരമായി പുനഃസ്ഥാപിച്ചതായി യുട്യൂബ് പറയുന്നു. തട്ടിപ്പിന് ഇരയായവര്‍ക്ക് ഇതൊരു സന്തോഷവാര്‍ത്തയാണ്, എന്നാല്‍ ഫിഷിംഗ് കാമ്പെയ്നുകള്‍ എത്രത്തോളം വലുതാണെന്നും അപകടകരമാണെന്നും ഈ സംഖ്യകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് എല്ലാ അക്കൗണ്ടുകള്‍ക്കും ടു ഫാക്ടര്‍ ഓഥന്റിക്കേഷന്‍ നടപ്പിലാക്കാന്‍ ഗൂഗിള്‍ ശുപാര്‍ശ ചെയ്യുന്നത്. യുട്യൂബില്‍ ഇത് പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ലെങ്കില്‍, ഇപ്പോള്‍ അത് ഓണാക്കാനുള്ള നല്ല സമയമാണെന്നും ഗൂഗിള്‍ പറയുന്നു. ഇവിടെ, സൈബര്‍ സുരക്ഷാ ഫീച്ചറുകളൊന്നും 100 ശതമാനം ഫലപ്രദമല്ല. എന്നിരുന്നാലും, ഓരോ അക്കൗണ്ടിനും തനതായ പാസ്വേഡുകള്‍ നിര്‍മ്മിക്കുന്നത് പോലെ, 2 ഫാക്ടര്‍ ഓഥന്റിക്കേഷന്‍ ഹാക്കര്‍മാര്‍ക്ക് ആദ്യ ഘട്ടത്തില്‍ ബ്രേക്ക്-ഇന്‍ ചെയ്യുന്നത് വളരെ പ്രയാസകരമാക്കുന്നു. ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ പതിവായി സ്‌കാന്‍ ചെയ്യാനും ബ്രൗസറിന്റെ ഏറ്റവും ഉയര്‍ന്ന ബ്രൗസിംഗ് സെക്യൂരിറ്റി മോഡ് ഓണാക്കാനും മറക്കരുത്.



from Asianet News https://ift.tt/3vHWPBt
via IFTTT

ബോളിവുഡ് താരങ്ങളുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ ചോരുന്നത് എങ്ങനെ.!

വാട്ട്സ്ആപ്പ് (Whatsapp) ചാറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്, ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി എപ്പോഴും പരിപാലിക്കുന്ന സ്വകാര്യത നയങ്ങളിലൊന്നാണിത്. എന്നിട്ടും, പലപ്പോഴും ഇത് ലീക്കാവുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്, അയച്ചയാളും സ്വീകരിക്കുന്നയാളും ഒഴികെ ആര്‍ക്കും സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയില്ലെന്നാണ്, അതായത് വാട്ട്സ്ആപ്പിനു പോലും. ഇത്രയും കര്‍ക്കശമായ നിയമങ്ങള്‍ ഉണ്ടായിരുന്നിട്ടും, ബോളിവുഡ് വിവാദങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം, ഉള്‍പ്പെട്ട വ്യക്തിയുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ ചോരുന്നത് എന്തുകൊണ്ട്? അടുത്തിടെ, ബോളിവുഡ് (Bollywood) സെലിബ്രിറ്റികളുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ ചോര്‍ന്ന നിരവധി സംഭവങ്ങളുണ്ട്.

2020ല്‍, നടി റിയ ചക്രവര്‍ത്തിയുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ ഇന്റര്‍നെറ്റിലുടനീളം പ്രചരിച്ചിരുന്നു. ഒരു മയക്കുമരുന്ന് കച്ചവടക്കാരനുമായുള്ള ചാറ്റുകള്‍ ആക്‌സസ് ചെയ്തതിന് ശേഷം ദീപിക പദുക്കോണ്‍ എന്‍സിബി ഓഫീസിലേക്ക് പോകുന്നത് കണ്ടു. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായുള്ള ചാറ്റിംഗ് അധികാരികള്‍ക്ക് വെളിപ്പെടുത്തിയതിന് പിന്നാലെ ബോളിവുഡ് നടി അനന്യ പാണ്ഡെയെ എന്‍സിബി വിളിപ്പിച്ചതാണ് ഏറ്റവും പുതിയ കേസ്.

ഈ സംഭവങ്ങളെല്ലാം വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ശരിക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ഒരു ചോദ്യം ഉയര്‍ത്തുന്നുണ്ടോ? പിന്നെ എങ്ങനെയാണ് ചാറ്റുകള്‍ ചോരുന്നത് അല്ലെങ്കില്‍ മറ്റുള്ളവര്‍ ആക്‌സസ് ചെയ്യുന്നത്?

വാട്ട്സ്ആപ്പ് ശരിക്കും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തതാണോ?

വാട്ട്സ്ആപ്പ് അതിന്റെ എല്ലാ സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണെന്ന് എപ്പോഴും പറയുന്നുണ്ട്. വാട്ട്സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഒരു സിഗ്‌നല്‍ പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്നു, അത് മൂന്നാം കക്ഷികളെയും വാട്ട്സ്ആപ്പിനെയും സന്ദേശങ്ങളിലേക്കോ കോളുകളിലേക്കോ ആക്സസ് ചെയ്യുന്നതില്‍ നിന്ന് തടയുന്നു. വാട്ട്സ്ആപ്പില്‍ അയച്ചതും സ്വീകരിച്ചതുമായ സന്ദേശങ്ങളുടെ എന്‍ക്രിപ്ഷനും ഡീക്രിപ്ഷനും പൂര്‍ണ്ണമായും നിങ്ങളുടെ ഉപകരണത്തില്‍ സംഭവിക്കുന്നതിനാലാണിത്. ഒരു സന്ദേശം നിങ്ങളുടെ ഉപകരണത്തില്‍ നിന്ന് പുറത്തുപോകുന്നതിനുമുമ്പ്, അത് ഒരു ക്രിപ്ടോഗ്രാഫിക് ലോക്ക് ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുന്നു, കൂടാതെ സ്വീകര്‍ത്താവിന് മാത്രമേ താക്കോലുകളുള്ളൂ. അയച്ച ഓരോ സന്ദേശവും ഇങ്ങനെയാണ്. ഇതെല്ലാം തിരശ്ശീലയ്ക്ക് പിന്നില്‍ സംഭവിക്കുമ്പോള്‍, നിങ്ങളുടെ ഉപകരണത്തിലെ സുരക്ഷാ പരിശോധനാ കോഡ് പരിശോധിച്ച് നിങ്ങളുടെ സംഭാഷണങ്ങള്‍ പരിരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്നും വാട്ട്സ്ആപ്പ് പറയുന്നു.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടായിരുന്നിട്ടും വാട്ട്സ്ആപ്പ് ചാറ്റുകള്‍ എങ്ങനെ ആക്സസ് ചെയ്യാന്‍ കഴിയും?
എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ഡാറ്റയിലേക്ക് കടക്കുന്നത് അസാധ്യമാണ്. അപ്പോള്‍, എങ്ങനെയാണ് വാട്ട്സ്ആപ്പ് ചാറ്റുകള്‍ ചോരുന്നത്? യാഥാര്‍ത്ഥ്യം ഇതാണ്. മിക്ക കേസുകളിലും, ചാറ്റുകള്‍ ഡിലീറ്റ് ചെയ്യുന്നില്ല എന്നതാണ്. പകരം, അവ ആക്‌സസ് ചെയ്യപ്പെടുന്നു. ഇന്ത്യയില്‍, സ്മാര്‍ട്ട്‌ഫോണുകള്‍ പോലുള്ള വ്യക്തിഗത ഉപകരണങ്ങളുടെ ആക്‌സസ് സംബന്ധിച്ച നിയമം മങ്ങിയതാണ്. യുഎസിലോ പല യൂറോപ്യന്‍ രാജ്യങ്ങളിലോ, ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുക്കാനും തിരയാനും പോലീസുകാര്‍ക്ക് വാറണ്ട് ആവശ്യമാണ്.

നിരവധി സാഹചര്യങ്ങള്‍ ഇതാ:-- ഫോണ്‍ പിടിച്ചെടുത്തു കഴിഞ്ഞാല്‍ ഉടന്‍ ഉപയോക്താവിനോട് അത് അണ്‍ലോക്ക് ചെയ്യാന്‍ പോലീസ് പറയുന്നു. അണ്‍ലോക്ക് ചെയ്തുകഴിഞ്ഞാല്‍, എല്ലാ ചാറ്റുകളും ആക്‌സസ് ചെയ്യാവുന്നതാണ്. സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാം, പകര്‍ത്താം, പങ്കുവയ്ക്കാം.

- ഫോണ്‍ ആക്സസ് ചെയ്തെങ്കിലും അത് അണ്‍ലോക്ക് ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍, ഫോറന്‍സിക് ടീമുകള്‍ക്ക് അവരുടെ ചില മാജിക് ചെയ്യാന്‍ കഴിയും. വാട്ട്സ്ആപ്പ് ചാറ്റുകള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് വരെ വാട്ട്സ്ആപ്പ് ഗൂഗിള്‍ ഡ്രൈവിലേക്കോ ഐക്ലൗഡിലേക്കോ ഉണ്ടാക്കുന്ന ചാറ്റ് ബാക്കപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്തിരുന്നില്ല. ചില പ്രത്യേക ടൂളുകള്‍ ഉപയോഗിച്ച് ഈ ചാറ്റ് ബാക്കപ്പുകള്‍ ആക്‌സസ് ചെയ്യാവുന്നതാണ്.

ഉദാഹരണത്തിന്, ഒരാള്‍ക്ക് ഫോണ്‍ ഉണ്ടെങ്കില്‍, അതിലെ ഡാറ്റ ഒരു കമ്പ്യൂട്ടറിലേക്ക് ക്ലോണ്‍ ചെയ്യാനും തുടര്‍ന്ന് ഫോറന്‍സിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ആക്‌സസ് ചെയ്യാനും കഴിയും.

- അതേ സമയം, ഗൂഗിളിനെയും ആപ്പിളിനെയും സമീപിക്കാനും അവയില്‍ നിന്ന് വാട്ട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ (അടുത്തിടെ വരെ എന്‍ക്രിപ്റ്റ് ചെയ്തിട്ടില്ലാത്തത്) നേടാനും ഏജന്‍സികള്‍ക്ക് ഒരു ഓപ്ഷന്‍ ലഭ്യമാണ്. ഫോറന്‍സിക് ലാബുകളില്‍ ഈ ബാക്കപ്പുകള്‍ വേര്‍തിരിച്ചെടുക്കാം.

ഇപ്പോള്‍ പോലും ചാറ്റ് ബാക്കപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാനാകുമ്പോള്‍, ഓപ്ഷന്‍ ഉപയോക്താവ് പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്. അതിനാല്‍, നിങ്ങളുടെ ചാറ്റ് ബാക്കപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാന്‍ നിങ്ങള്‍ വാട്ട്സ്ആപ്പിനോട് വ്യക്തമായി പറഞ്ഞില്ലെങ്കില്‍, അവ ഇപ്പോഴും എന്‍ക്രിപ്റ്റ് ചെയ്യാത്ത ഫോമിലായിരിക്കും.

അധികാരികളുമായി വാട്ട്സ്ആപ്പിന്റെ ഡാറ്റ പങ്കിടാന്‍ കഴിയുമോ?

അടിയന്തര സാഹചര്യങ്ങളില്‍ ഒരു ഉപയോക്താവിന്റെ അക്കൗണ്ട് രേഖകള്‍ പങ്കിടാന്‍ നിയമപാലകര്‍ക്ക് വാട്ട്സ്ആപ്പിനെ ബന്ധപ്പെടാം. ഏതെങ്കിലും അക്കൗണ്ടിലെ സ്റ്റോര്‍ ഉള്ളടക്കങ്ങളില്‍ ലഭ്യമെങ്കില്‍ 'അതിനെക്കുറിച്ച്' വിവരങ്ങള്‍, പ്രൊഫൈല്‍ ഫോട്ടോകള്‍, ഗ്രൂപ്പ് വിവരങ്ങള്‍, അഡ്രസ് എന്നിവ ഉള്‍പ്പെട്ടേക്കാം. ഒരു അഭ്യര്‍ത്ഥന സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ബാധകമായ നിയമത്തിന്റെയും നയത്തിന്റെയും അടിസ്ഥാനത്തില്‍ വാട്ട്സ്ആപ്പ് ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യുകയും സാധൂകരിക്കുകയും നിയമ നിര്‍വ്വഹണ അഭ്യര്‍ത്ഥനകളോട് പ്രതികരിക്കുകയും ചെയ്യുന്നു.

എന്നിരുന്നാലും, ഉള്ളടക്കം നിയമ നിര്‍വ്വഹണ അധികാരികളുമായി പങ്കിടുന്നുവെന്ന് വാട്ട്സ്ആപ്പിന്റെ പേജില്‍ ഒരിടത്തും പറയുന്നില്ല. വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ഡെലിവര്‍ ചെയ്തുകഴിഞ്ഞാല്‍ അല്ലെങ്കില്‍ അത്തരം ഡെലിവര്‍ ചെയ്ത സന്ദേശങ്ങളുടെ ഇടപാട് ലോഗുകള്‍ സംഭരിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. കൈമാറാത്ത സന്ദേശങ്ങള്‍ 30 ദിവസങ്ങള്‍ക്ക് ശേഷം വാട്ട്സ്ആപ്പ് സെര്‍വറുകളില്‍ നിന്ന് ഇല്ലാതാക്കപ്പെടും. ഡിഫോള്‍ട്ടായി ആക്ടിവേറ്റ് ചെയ്ത എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, ഉപയോക്താക്കളുടെ ചാറ്റുകള്‍ ആക്സസ് ചെയ്യാന്‍ വാട്ട്സ്ആപ്പിനെ അനുവദിക്കുന്നില്ല എന്നതാണ് സത്യം.



from Asianet News https://ift.tt/3EcZeHh
via IFTTT

വളർത്തു കോഴിയെ കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തി

പാലക്കാട്: വടക്കഞ്ചേരിയിൽ ഒരാഴ്ച മുൻപ് മോഷണം പോയ വളർത്തു കോഴിയെ കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്‍റെ വീട്ടിൽ നിന്നും മോഷണം പോയ മൂന്നു കോഴികളിൽ രണ്ടെണ്ണത്തിനെയാണ് കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്‌. കഴിഞ്ഞ ദിവസം സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായകളെ വിഷം കൊടുത്ത് കൊന്നതായും പരാതിയുണ്ട്.

ഒക്ടോബർ 18നാണ് വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായകളെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതേ ദിവസം തന്നെ ഈ വീട്ടിൽ നിന്നും മൂന്നു കോഴികളും മോഷണം പോയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തെ വൈദ്യുത പോസ്റ്റിൽ രണ്ടു കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്.



from Asianet News https://ift.tt/3b5t83W
via IFTTT

പനത്തടിയിലെ കേരള ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടത്തട്ടിപ്പ്; അപ്രൈസറെ പുറത്താക്കി

കാസര്‍കോട്: പനത്തടിയിലെ കേരള ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടത്തട്ടിപ്പ്. തട്ടിപ്പ് നടത്തിയ അപ്രൈസര്‍ ബാലകൃഷ്ണനെ ജോലിയില്‍ നിന്ന് പുറത്താക്കി. അപ്രൈസര്‍ ബാലകൃഷ്ണന്‍റെ ഭാര്യ ബാങ്കില്‍ പണയം വയ്ക്കാന്‍ എത്തിച്ച സ്വര്‍ണ്ണത്തില്‍ മാനേജര്‍ക്ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്ത് വരാന്‍ കാരണം. മറ്റൊരു അപ്രൈസറെക്കൊണ്ട് ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ മുക്കുപണ്ടം.

ഇതോടെ അപ്രൈസറെ ജോലിയില്‍ നിന്ന് പുറത്താക്കി. ഇയാള്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പ് നടത്തിയതായാണ് സൂചന. ഇടപാടുകാരുടെ സ്വര്‍ണ്ണപ്പണയ വസ്തുവിന്മേല്‍ കൂടുതല്‍ പണം അപ്രൈസര്‍ എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടന്നതറിഞ്ഞ് ഇടപാടുകാര്‍ സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ കൂട്ടത്തോടെ ബാങ്കില്‍ എത്തി. പരിശോധന നടക്കുന്നതിനാല്‍ സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ ആവില്ലെന്ന് അറിഞ്ഞതോടെ പ്രതിഷേധം.ഗ്രാമീണ്‍ ബാങ്ക് എജിഎമ്മിന്‍റെ നേതൃത്വത്തില്‍ ബാങ്കില്‍ വിശദമായ പരിശോധന നടന്നുവരികയാണിപ്പോള്‍.



from Asianet News https://ift.tt/3nq6N6G
via IFTTT

വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; ട്രാവൽസ് ഉടമ പോലീസിന്റെ പിടിയിൽ

ചേലക്കര: വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ചേലക്കരയിലെ ട്രാവൽസ് ഉടമ പോലീസിന്റെ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുഹമ്മദ് കുഞ്ഞുട്ടി ആണ് പിടിയിലായത്. വിവിധ ജില്ലകളിലെ നാനൂറോളം പേരിൽ നിന്നായി കോടികളാണ് ഇയാൾ തട്ടിയത്. ഖത്തറിലെ ആർമി ക്യാംപിലേക്ക് വിവിധ തസ്തികകളിൽ ജോലിക്കായി വീസ വാഗ്ദാനം ചെയ്താണ് ഇയാൾ കോടികൾ തട്ടിയത്. 

ചേലക്കര ടൌണിൽ രഹ്ന ട്രാവൽസ് എന്ന പേരിൽ സ്ഥാപനവും ഒരു ബേക്കറിയും ഇയാൾ നടത്തിയിരുന്നു. ചേലക്കര പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 36 പരാതികൾ ഉണ്ടായിരുന്നു. പണം തട്ടിയശേഷം വിവിധ ലോഡ്ജുകളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ ഷൊർണൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 

വിസയ്ക്കായി പണം നൽകിയ കാസർക്കോട്, വയനാട്, മലപ്പുറം, ഗുരുവയൂർ എന്നീ സ്ഥലങ്ങളിലുള്ളവർ ചേലക്കരയിൽ ഇയാളെ അന്വേഷിച്ച് എത്തിയിരുന്നു. കടം വങ്ങിയും സ്വർണ്ണം പണയം വെച്ചുമാണ് തങ്ങൾ വിസക്ക് പണം നൽകിയതെന്ന് ഇവർ പൊലീസിനോട്. പരാതികൾ കൂടിയതോടെയാണ് പൊലീസ് അന്വേഷമം ഊർജിതമാക്കിയത്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ പോലീസ് സ്റ്റേഷനിലും, തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ എൽ.പി. വാറൻ്റ് ഉള്ളതായും പോലീസ് പറഞ്ഞു.



from Asianet News https://ift.tt/3b4HPEn
via IFTTT

വീട്ടുടമയേയും ഭാര്യയേയും അക്രമിച്ച കേസിൽ എട്ട് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ

തൃശ്ശൂർ: വടക്കാഞ്ചേരിക്ക് സമീപം മലാക്കയിൽ ഗ്രാനൈറ്റ് ഇറക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ വീട്ടുടമയേയും ഭാര്യയേയും അക്രമിച്ച കേസിൽ എട്ട് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ. തൊഴിലാളികളെ ആക്രമിച്ചെന്ന പരാതിയിൽ വീട്ടുടമ പ്രകാശനുൾപ്പെടെ ആറ് പേർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തു. ഗ്രാനൈറ്റ് ഇറക്കുന്നത് സംബന്ധിച്ച തർക്കമാണ് സംഘട്ടനമായതെന്നും നോക്കുകൂലിയല്ല തർക്കവിഷയമെന്നും പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ഗ്രാനൈറ്റ് ഇറക്കുന്നതിനെച്ചൊല്ലി ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. പ്രകാശന്റെ വീട്ടിലെ പണിക്ക് കാണ്ടു വന്ന ഗ്രാനൈറ്റ് ഇറക്കാൻ തൊഴിലാളികളെ വിളിച്ചില്ലെന്ന തർക്കമാണ് സംഘർഷത്തിലെത്തിയത്. സംഘർഷത്തിൽ പ്രകാശന്റെ കൈ ഒടിഞ്ഞു. സംഭവത്തിൽസി ഐടി യു തൊഴിലാളികളായ ജോർജ്, സുകുമാരൻ, വിഷ്ണു, തന്പി, ജയകുമാർ, രാധാകൃഷ്ണൻ, രാജേഷ്, രാജീവൻ എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

നോക്കുകൂലി നൽകാത്തതിനല്ല തർക്കമുണ്ടായതെന്ന് പാലീസ് പറഞ്ഞു. മറ്റുള്ളവരെ ഉപയോഗിച്ച് ഗ്രാനൈറ്റ് ഇറക്കിയതിനെത്തുടന്നുള്ള തർക്കത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം. തൊഴിലാളികളെ അക്രമിച്ച സംഭവത്തിൽ വീട്ടുടമ പ്രകാശൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ കേസ് എടുത്തു. സംഭവത്തിന് ശേഷം ആശുപത്രിയിലായിരുന്ന പ്രകാശനും ഭാര്യയും വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.



from Asianet News https://ift.tt/3juoOzP
via IFTTT

ഒടിടി വളർച്ച മുന്നിൽ കണ്ട് എയർടെൽ, വിപണി പിടിക്കാൻ ഐക്യു വീഡിയോ

ദില്ലി: പുതിയ വീഡിയോ പ്ലാറ്റ്ഫോം സർവീസുമായി ഭാരതി എയർടെൽ. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് ഭാവിയിൽ വീഡിയോ സ്ട്രീമിങ് രംഗത്ത് വരാനിരിക്കുന്ന ഡിമാന്റ് പരിഗണിച്ചാണ് കമ്പനിയുടെ മുന്നോട്ട് പോക്ക്. എയര്‍ടെല്‍ ഐക്യു വീഡിയോ എന്ന വീഡിയോ പ്ലാറ്റ്ഫോം സർവീസ് എയര്‍ടെലിന്റെ ഇന്‍-ഹൗസ് എന്‍ജിനീയറിങ് ടീമാണ് വികസിപ്പിച്ചത്.

വീഡിയോ സ്ട്രീമിങ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ എയര്‍ടെല്‍ ഐക്യു വീഡിയോ വഴി സാധിക്കും. വെബ് ഡെവലപ്‌മെന്റ്, കണ്ടന്റ് ഹോസ്റ്റിങ്, ക്യൂറേഷന്‍, ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് തുടങ്ങി നിരവധി ഫീച്ചറുകൾ ഐക്യു വീഡിയോയിലുണ്ട്. എയര്‍ടെലിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമില്‍ ഹോസ്റ്റ് ചെയ്ത് തങ്ങളുടെ ഒടിടിയിലൂടെ കമ്പനികൾക്ക് വീഡിയോകൾ സ്ട്രീം ചെയ്യാൻ സാധിക്കും.

ഇന്ത്യൻ ഒടിടി വിപണിക്ക് ഇപ്പോൾ 1.5 ബില്യൺ ഡോളറിന്റെ വലിപ്പമാണുള്ളത്. എന്നാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് 12.5 ബില്യൺ ഡോളർ വലിപ്പമാർജ്ജിക്കും. ഇത് രണ്ട്, മൂന്ന്, നാല് തലങ്ങളിലെ നഗരങ്ങളിലായിരിക്കും വൻ വികാസമാർജ്ജിക്കുകയെന്നും ആർബിഎസ്എ റിപ്പോർട്ടുകൾ പറയുന്നുണ്ട്. പ്രാദേശിക തലത്തിൽ ഒടിടികൾ അവരുടെ കണ്ടന്റ് വളരുന്നതിനനുസരിച്ച് കൂടുതൽ ഉപഭോക്താക്കളെ ഉൾക്കൊള്ളാനാവുന്ന സാങ്കേതിക പ്ലാറ്റ്ഫോമുകളെയാണ് തേടുന്നത്.

പ്രാദേശിക ടിവി ചാനലുകളടക്കം തങ്ങളുടെ ഉള്ളടക്കം ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനാൽ തന്നെ ഐക്യു വീഡിയോ വഴി ഈ വിപണിയിലെ തുടക്കക്കാരെന്ന നിലയിൽ കൂടുതൽ വിശ്വാസ്യതയും പിന്തുണയും ആർജ്ജിക്കാനാവുമെന്നും എയർടെൽ കണക്കുകൂട്ടുന്നുണ്ട്. ഐക്യു വീഡിയോയിലൂടെ കൂടുതല്‍ കണ്ടന്റ് സ്റ്റാര്‍ട്ട്അപ്പുകളുടെ വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.

വ്യത്യസ്ത ചാനലുകള്‍ക്കായി ഒന്നിലധികം ആശയവിനിമയ പ്ലാറ്റ്‌ഫോമുകൾ വേണമെന്ന നിലവിലെ സ്ഥിതി എയര്‍ടെല്‍ ഐക്യു മാറ്റും. ബിസിനസുകള്‍ക്ക് അവരുടെ ആപ്ലിക്കേഷനുകളില്‍ വോയ്സ്, എസ്എംഎസ്, ഐവിആര്‍, വീഡിയോ തുടങ്ങിയ ആശയവിനിമയ സേവനങ്ങള്‍ ഡെസ്‌ക്ടോപ്പിലും മൊബൈലിലുമുള്ള ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികളില്‍ ഒരു ഏകീകൃത പ്ലാറ്റ്ഫോമിലൂടെ കൂട്ടിച്ചേര്‍ക്കാനാകുമെന്നാണ് ഇതിൽ നിന്നുള്ള പ്രധാന നേട്ടം.



from Asianet News https://ift.tt/3E4fYQY
via IFTTT

സർക്കാർ ബസിൽ മിന്നല്‍ പരിശോധനയുമായി മുതലഅമച്ചര്‍ സ്റ്റാലിൻ; അമ്പരന്ന് യാത്രക്കാര്‍

ചെന്നൈ: സർക്കാർ ബസിൽ മിന്നല്‍ പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ( M K Stalin). പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക്കാരും അമ്പരന്നു. ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ബസിൽ നിന്നും ഇറങ്ങിയത്. 

ചെന്നൈ ത്യാഗരായനഗറിൽ നിന്ന് കണ്ണകി നഗറിലേക്ക് സർവീസ് നടത്തുന്ന എം19ബി എന്ന സർക്കാർ ടൗൺ ബസിലാണ് അദ്ദേഹം മിന്നൽ സന്ദർശനം നടത്തിയത്.സർക്കാർ അധികാരമേറ്റ ശേഷം ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞു. 

വലിയ ആവേശത്തോടെയാണ് സ്ത്രീകൾ മുഖ്യമന്ത്രിയെ വരവേറ്റത്. ബസിനുള്ളിൽ ഒപ്പം നിന്ന് സെൽഫി എടുക്കാനും അവർ മൽസരിച്ചു. ബസിൽ നിന്നും ഇറങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തിൽ മടങ്ങി. സർക്കാർ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിൻ മിന്നൽ സന്ദർശനം നടത്തിയിരുന്നു. കൊവിഡ് വാക്സിന്‍ വിതരണവും മുഖ്യമന്ത്രി സ്റ്റാലിന്‍ പരിശോധിച്ചു. ഇതിന്‍റെ വീഡിയോ സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 



from Asianet News https://ift.tt/3Ee4ASV
via IFTTT

വയനാട്ടില്‍ കുരങ്ങുപനി പ്രതിരോധ കുത്തിവെപ്പ് തുടങ്ങി; രോഗം വരാതിരിക്കാൻ അറിഞ്ഞിരിക്കേണ്ടത്...

കല്‍പ്പറ്റ: പോയ വര്‍ഷങ്ങളില്‍ കൊവിഡ്-19 (Covid 19) പ്രതിരോധത്തിനിടെ വയനാട്ടിലെ ആരോഗ്യവകുപ്പിന് തലവേദനയായത് പ്രതീക്ഷിക്കാതെ എത്തിയ കുരങ്ങുപനി (kfd virus) വ്യാപനമായിരുന്നു. നിരവധി പേര്‍ക്ക് രോഗം പിടിപെടുകയും ഏതാനും പേര്‍ മരിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവം മുന്‍നിര്‍ത്തി ഇത്തവണ നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. മുന്‍വര്‍ഷങ്ങളില്‍ കൂടുതല്‍ കേസുകള്‍ നടന്ന തിരുനെല്ലി പഞ്ചായത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ അപ്പപ്പാറ ആരോഗ്യകേന്ദ്രത്തിന് കീഴില്‍ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം.  

കുരങ്ങുപനിയെ ഈ വിധത്തില്‍ പ്രതിരോധിക്കാം

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ് പൊതുവെ കുരങ്ങ് പനി പിടിപെടാന്‍ സാധ്യത കൂടുതലുള്ളത്.  ഇക്കാലയളവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരും വനത്തില്‍ പോകുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം.  കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി ആരോഗ്യ, വനം, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം.

ചത്തുകിടക്കുന്നതോ അല്ലാത്തതോ ആയ കുരങ്ങുകളുടെ അടുത്ത് ഒരു കാരണവശാലും സാധാരണക്കാര്‍ പോകരുത്. വനത്തില്‍ വിറകിനോ മറ്റു ആവശ്യങ്ങള്‍ക്കോ പോകുന്നവര്‍ ശരീരം പൂര്‍ണ്ണമായും മൂടുന്ന വസ്ത്രം ധരിക്കണം. ചെള്ള് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടണം. വനത്തില്‍ മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങള്‍ക്കും ചെള്ള് കടിക്കാതിരിക്കാന്‍ ലേപനം പുരട്ടണം. വനമേഖലയുമായും കുരങ്ങുമായും സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും രോഗ ലക്ഷണമുണ്ടെങ്കില്‍ സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.



from Asianet News https://ift.tt/3m9VY9O
via IFTTT

ഒമാനിലെ കുടിവെള്ള പ്ലാന്റിനെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോയില്‍ വിശദീകരണവുമായി അധികൃതര്‍

മസ്‍കത്ത്: ഒമാനിലെ ഖസബ് (Khasab) കുടിവെള്ള പ്ലാന്റിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വിശദീകരണവുമായി ഒമാനി വാട്ടര്‍ ആന്റ് വേസ്റ്റ് വാട്ടര്‍ കമ്പനി (Omani Water and Wastewater Services Company). കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്ന ഡീസലൈനേഷന്‍ പ്ലാന്റ് (desalination plant) ഒമാനിലെ ഗുണനിലവാര മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതാണെന്ന് അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഖസബ് വിലായത്തിലെ ഡീസലൈനേഷന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ ആദ്യത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രതിദിനം 10,000 ക്യുബിക് മീറ്റര്‍ കുടിവെള്ള ഉത്പാദനമാണ് ഇവിടെ നടക്കുന്നത്. ഖസബ് വിലായത്തിലെ കുടിവെള്ള സുരക്ഷ ഉറപ്പാക്കാനാണ് പ്ലാന്റ് തുടങ്ങിയത്. പ്ലാന്റില്‍ നിന്നുള്ള വെള്ളം ഓരോ ദിവസവും പരിശോധിക്കുകയും ഒമാനിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഖസബ് വിലായത്തിലെ ജനങ്ങള്‍ നാല് പതിറ്റാണ്ടുകളിലധികമായി ഭൂഗര്‍ഭ ജലത്തെയാണ് ആശ്രയിച്ചുവരുന്നത്. ഇപ്പോള്‍ പ്രദേശത്തെ കുടിവെള്ള സുരക്ഷ ഉറപ്പുവരുത്താനാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചാണ് വീഡിയോ ക്ലിപ്പില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ സ്റ്റേഷനില്‍ നിന്നും ടാങ്കില്‍ നിന്നുമൊക്കെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ഇത് കുടിവെള്ളത്തിനായുള്ള ഒമാന്റെ അംഗീകൃത മാനദണ്ഡങ്ങള്‍ പ്രകാരമുള്ളതാണെന്ന് കണ്ടെത്തുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു. 



from Asianet News https://ift.tt/3vDJXfD
via IFTTT

പുത്തന്‍ ഹെൽമെറ്റുകളുമായി റോയൽ എൻഫീൽഡ്

മ്പനിയുടെ 120-ാം വാർഷികം പ്രമാണിച്ച് ലിമിറ്റഡ് എഡിഷൻ ഹെൽമെറ്റുകളുടെ (Limited Edition Helmets) പുതിയ ശ്രേണി പുറത്തിറക്കി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ് (Royal Enfield). 120 യൂണിറ്റ് ഹെല്‍മറ്റുകൾ മാത്രമാണ് കമ്പനി നിർമ്മിച്ചിരിക്കുന്നത്. ഈ ഹെൽമെറ്റുകൾ കഴിഞ്ഞ 120 വർഷത്തെ കമ്പനിയുടെ ചരിത്ര കഥകൾ ആവർത്തിക്കുന്നു. ഉപഭോക്താക്കൾക്ക് ഇപ്പോൾ റോയൽ എൻഫീൽഡിന്റെ ചരിത്രത്തിൽ നിന്ന് ഒരു അധ്യായം സ്വന്തമാക്കാൻ അവസരമുണ്ടെന്നും ഈ ഹെല്‍മറ്റുകളിലെ ഓരോ ഡിസൈനും കൈകൊണ്ട് വരച്ചതാണെന്നും ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റോയൽ എൻഫീൽഡിന്റെ മോട്ടോർസൈക്കിളുകൾ പോലെ, ഈ ലിമിറ്റഡ് എഡിഷൻ ഹെൽമെറ്റുകൾ ക്ലാസിക് ഡിസൈനുകൾ, ചരിത്രം, ആധുനിക സാങ്കേതികവിദ്യ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ സർട്ടിഫിക്കേഷൻ, ISI, DOT, ECE, പ്രീമിയം ഇന്റേണലുകൾ, ലെതർ ട്രിമ്മുകൾ, മികച്ച സുരക്ഷ, സംരക്ഷണം എന്നിവ നൽകുന്ന ഒരു മികച്ച സംയോജനമാണ്. ഓപ്പൺ ഫേസ് ഹെൽമെറ്റുകൾ 6,950 രൂപയ്ക്കും ഫുൾ ഫേസ് ഹെൽമെറ്റുകൾ 8,450 രൂപയ്ക്കും ലഭിക്കും. ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഹെൽമെറ്റുകൾ വാങ്ങാൻ ഉപയോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം. അടുത്ത ആറ് ആഴ്‌ചകളിൽ എല്ലാ ആഴ്ചയും, റോയൽ എൻഫീൽഡ് രണ്ട് ഹെൽമെറ്റ് ഡിസൈനുകൾ പുറത്തിറക്കും.

ഒരു റൈഡർ വാങ്ങുന്നതും വളരെ വ്യക്തിപരവും അഭിമാനത്തോടെ ധരിക്കുന്നതുമായ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ റൈഡിംഗ് ആക്സസറിയാണ് ഹെൽമെറ്റെന്നും കഴിഞ്ഞ 120 വർഷത്തെ കഥകൾ പങ്കിടാൻ ഹെൽമെറ്റിനേക്കാൾ മികച്ച ക്യാൻവാസ് ഉണ്ടാക്കാൻ കഴിയില്ലെന്നും റോയൽ എൻഫീൽഡ്, നോർത്ത് ആൻഡ് വെസ്റ്റ് ഇന്ത്യ ആന്‍ഡ് ഗ്ലോബൽ ഹെഡ് - അപ്പാരൽ ബിസിനസ് - നാഷണൽ ബിസിനസ് ഹെഡ് - ശ്രീ. പുനീത് സൂദ് പറഞ്ഞു. ഈ ലിമിറ്റഡ് എഡിഷൻ ഹെൽമെറ്റുകൾ റൈഡേഴ്സിന്റെ സുരക്ഷ, സംരക്ഷണം, സൗകര്യം, സ്റ്റൈൽ ആവശ്യങ്ങൾ എന്നിവ നിറവേറ്റുക മാത്രമല്ല, വരും വർഷങ്ങളിൽ തങ്ങളുടെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിൽ കഥകൾ സൃഷ്‍ടിക്കുന്നത് തുടരാൻ യുവതലമുറ റൈഡർമാരെയും അല്ലാത്തവരെയും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 



from Asianet News https://ift.tt/3b55tAC
via IFTTT

പാർക്കിനായി സ്വകാര്യ കമ്പനി ഭൂമി ഇടിച്ചുനിരത്തി, അനുമതിയില്ലാതെ പാലം നിർമ്മാണം, വെള്ളപ്പൊക്ക ഭീതിയിൽ നാട്ടുകാർ

കോഴിക്കോട്: വാട്ടര്‍തീം പാര്‍ക്കിനെന്ന പേരില്‍ തോട്ടഭൂമി ഇടിച്ചുനിരത്തിയ കോടഞ്ചേരിയിലെ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് യാതൊരു അനുമതിയുമില്ലാതെ രണ്ട് പാലങ്ങളും നിര്‍മിച്ചു. കോട‍ഞ്ചേരി-പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് സ്വന്തം നിലയില്‍ ഇവര്‍ കോണ്‍ക്രീറ്റ് പാലങ്ങള്‍ പണിതത്. ഇതോടെ പുഴയുടെ തീരത്തെ കുടുംബങ്ങള്‍ വെളളപ്പൊക്ക ഭീതിയിലായി. ജില്ലയിലെ റവന്യൂ ജിയോളജി അധികൃതരാകട്ടെ ഈ നിയമലംഘനങ്ങളൊന്നും കണ്ട മട്ടേയില്ല.

കോടഞ്ചേരി പുതുപ്പാടി പഞ്ചായത്തുകളെ അതിരിട്ടൊഴുകുന്ന തോടിന് കുറുകയാണ് ലാന്‍മാര്‍ക്ക് ഗ്രൂപ്പ് വാട്ടര്‍തീം പാര്‍ക്കിനായി രണ്ടു പാലങ്ങള്‍ കെട്ടിയത്. ലക്ഷങ്ങള്‍ ചെലവിട്ട് പുറമ്പോക്കും തീരവും എല്ലാം കയ്യേറിയാണ് നിര്‍മാണം. ലോക്ക് ഡൗണ്‍ കാലത്തായിരുന്നു രണ്ട് പാലങ്ങളും നിര്‍മിച്ചത്. പാലത്തിലേക്കുളള റോഡ് നിര്‍മിക്കാനായി തളളിയതാകട്ടെ നിയമവിരുദ്ധമായി തോട്ടഭൂമി ഇടിച്ചുനിരത്തിയെടുത്ത മണ്ണ്.

നാട്ടാുകാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ റോഡിന്‍റെ ഓരം മറച്ചുകെട്ടിയായിരുന്നു നിര്‍മാണം. ഇരു ഭാഗത്തുമുളള ഭൂമി സ്വന്തം പേരിലുണ്ടെന്ന ഒറ്റ കാരണത്താല്‍ ഉടമകള്‍ ഇഷ്ടാനുസരണം പാലം കെട്ടുകയും പുഴയുടെ അതിര്‍ത്തി തിരിക്കുകയും ചെയ്തപ്പോള്‍ നടപടിയെടുക്കേണ്ടവര്‍ കാഴ്ചക്കാരായി. പാലത്തിനു തീരത്ത് കഴിയുന്ന കുടുംബങ്ങളുടെ സ്ഥിതിയാണ് ഏറെ കഷ്ടം. ഇവിടം മണ്ണിട്ടുയര്‍ത്തിയതോടെ കിണറാകെ ചെളിവെളളം നിറഞ്ഞു. കുടിവെളളം മുട്ടിയ കാര്യം അറിയിച്ചപ്പോള്‍ ഭീഷണിയാണ് ഇവരിൽ നിന്നുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. 



from Asianet News https://ift.tt/30KH9C2
via IFTTT

Friday, October 22, 2021

എസ്എഫ്ഐ നേതാക്കൾ ബലാത്സംഗഭീഷണി മുഴക്കിയെന്ന പരാതി; ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും

കോട്ടയം: എം ജി സർവ്വകലാശാലയില്‍ (MG University) എഐഎസ്എഫ് (AISF) വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ (SFI workers)  പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്‌സി/ എസ്ടി വകുപ്പ് ഉള്ളതിനാൽ ചുമത്തിയിരിക്കുന്നതിനാലാണ് അന്വേഷണചുമതല മാറ്റുന്നത്.

എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ,  അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ എം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.

അതേസമയം, എഐഎസ്എഫ് ആരോപണം തള്ളി എസ്എഫ്ഐ തള്ളി. ഇരവാദം ഉണ്ടാക്കാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. സഹതാപം പിടിച്ചു പറ്റാനാണ് അവർ ആരോപണം ഉന്നയിക്കുകയാണെന്നും എസ്എഫ്ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Also Read: എം ജി സർവ്വകലാശാലയിലെ അക്രമം; 'ഇരവാദം ഉണ്ടാക്കാനാണ് ശ്രമം' എഐഎസ്എഫിനെതിരെ എസ്എഫ്ഐ



from Asianet News https://ift.tt/3nifDUk
via IFTTT

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍(Sharjah) നേരിയ ഭൂചലനം(Earthquake) അനുഭവപ്പെട്ടു. ഷാര്‍ജയിലെ അല്‍ ഫയ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി 7.44നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

യുഎഇയില്‍ ഭൂചലനങ്ങള്‍ നിരീക്ഷിക്കുന്ന, ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ സീസ്‌മോളജി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 14ന് അല്‍ ഫുജൈറയിലെ ദിബ്ബയില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. പ്രദേശത്ത് ചെറിയ പ്രകടമ്പനം മാത്രമാണ് അനുഭവപ്പെട്ടത്. 



from Asianet News https://ift.tt/3C3pkMm
via IFTTT

സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കി, മത്സ്യങ്ങള്‍ ചത്തുപൊങ്ങി; ഇല്ലാതായത് പ്രവാസിയുടെ സ്വപ്നം

അഞ്ചല്‍: കൊവിഡ് പ്രതിസന്ധിയില്‍ (covid crisis) നാട്ടിലെത്തി മത്സ്യകൃഷി (Fish Farming) തുടങ്ങിയ യുവാവിന്റെ കൃഷിയിടത്തില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് മത്സ്യങ്ങള്‍ (fish) ചത്തുപൊങ്ങി. പനച്ചവിള കുമാരഞ്ചിറ വീട്ടില്‍ ആലേഷിന്റെ (Alesh) വീട്ടിന് മുന്നിലെ മത്സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധര്‍ (Anti socials) വിഷം കലക്കിയത്. വിളവെടുക്കാന്‍ പാകമായ മത്സ്യങ്ങളാണ് ചത്തത്.

ബാങ്ക് വായ്പയെടുത്തും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയുമാണ് കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ആലേഷ് അമ്മയുടെ സഹായത്തോടെ മത്സ്യകൃഷി തുടങ്ങിയത്. ഇതിനായി വീടിന് മുന്നില്‍ കുളം തയ്യാറാക്കി. സുഭിക്ഷ കേരളം പദ്ധതിയുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ചെലവായത്. കുടുംബശ്രീയില്‍ നിന്നാണ് അമ്മ ഒരു ലക്ഷം വായ്പയെടുത്ത് നല്‍കിയത്.

കൊവിഡ് കാലത്ത് വിദേശത്ത് ജോലി നഷ്ടപ്പെട്ടാണ് ആലേഷ് നാട്ടില്‍ തിരിച്ചെത്തിയത്. മീന്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് കടം വീട്ടാമെന്ന് കരുതിയിരിക്കെയാണ് സംഭവം. നാട്ടില്‍ പ്രകടമായ ശത്രുക്കളൊന്നുമില്ലെന്ന് അമ്മ മല്ലികയും ആലേഷും പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
 



from Asianet News https://ift.tt/3b1dd6D
via IFTTT

കട്ടന്‍ കാപ്പി ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമോ?

നമ്മളിൽ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതുതന്നെ ഒരു കാപ്പി(coffee)യിൽ ആയിരിക്കും അല്ലേ? കട്ടൻകാപ്പി(black coffee) കുടിക്കുന്നവരും, പാൽക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാൽ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ നല്ലത് കട്ടൻകാപ്പി തന്നെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.

ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ്( belly fat) ഏകദേശം നാല് ശതമാനം കുറയ്ക്കുന്നതായി ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു. മാനസിക പ്രശ്നങ്ങളെ ചെറുക്കുന്നതിനും കട്ടൻകാപ്പിയ്ക്ക് പ്രത്യേക കഴിവാണുള്ളത്. സന്തോഷം നൽകുന്ന ഹോർമോണുകൾ കൂടുതൽ ഉത്പാദിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ വിഷപദാർത്ഥങ്ങൾ പുറം തള്ളുന്നതിനും കട്ടൻകാപ്പി ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും.

കാപ്പിയിൽ ക്ലോറോജെനിക് ആസിഡ് എന്നൊരു വസ്തു അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്ലോറോജെനിക് ആസിഡിന്റെ സാന്നിധ്യം അത്താഴത്തിനോ അതിന് ശേഷമോ ശരീരത്തിൽ ഗ്ലൂക്കോസിന്റെ ഉത്പാദനം വൈകിപ്പിക്കുന്നു. കൂടാതെ, പുതിയ കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം കുറയുകയും ശരീരത്തിലെ കലോറി കുറയുകയും ചെയ്യുന്നതായി ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോ. സിമ്രാൻ സൈനി പറഞ്ഞു.

കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കുന്നുവെന്നും അവർ പറഞ്ഞു.

കാപ്പിയിലെ പ്രധാന ഘടകമായ കഫീൻ ശരീരത്തിൽ പലതരത്തിലുള്ള സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കഫീൻ നമ്മുടെ തലച്ചോറിനെയും കേന്ദ്ര നാഡീവ്യവസ്ഥയെയും സജീവമായും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്ന ഒരു സ്വാഭാവിക ഉത്തേജകമാണ്. ഇത് നമ്മുടെ ഊർജ്ജനില മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കോഫിയ്ക്ക് കഴിവുണ്ട്. ഇത് ശരീരത്തിൽ കൂടുതൽ കൊഴുപ്പ് കത്തുന്ന എൻസൈമുകൾ പുറപ്പെടുവിക്കാൻ കാരണമാകുന്നു. ഇത് കരളിന് പ്രകൃതിദത്തമായ ക്ലെൻസറായും പ്രവർത്തിക്കുന്നു. ഇത് കരളിനെ ശുദ്ധീകരിക്കുകയും ചീത്ത കൊളസ്‌ട്രോളും അമിതമായ ലിപിഡുകളും ഇല്ലാതാക്കുകയും ചെയ്യുന്നു.

ആരോഗ്യം സംരക്ഷിക്കാൻ കഴിക്കാം നല്ല കൊഴുപ്പടങ്ങിയ ഈ ഭക്ഷണങ്ങൾ



from Asianet News https://ift.tt/3m6bkvJ
via IFTTT

സംസ്ഥാനത്ത് അ‍ഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അ‍ഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് (yellow alert) ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് (thunder and rain) സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം നാല് ദിവസത്തേക്കാണ് കാലാവസ്ഥാകേന്ദ്രം (weather forcast) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

തൃശ്ശൂരിൽ ഇന്നലെ പെയ്ത മഴയിൽ ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി. പത്തോളം വീടുകളിൽ വെള്ളം കയറി. പണ്ടാരംപാറ മേഖലയിൽ നിന്നാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. അതിരപ്പിള്ളി വനമേഖലയിൽ ഉരുൾ പൊട്ടിയതിനെ തുടർന്നാകാം മല വെള്ളപ്പാച്ചിൽ. മോതിരക്കണ്ണി കുറ്റിച്ചിറ റോഡിലൂടെ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. 

കോഴിക്കോട് രാവിലെ ശക്തി കുറഞ്ഞ ഇടിയോടു കൂടിയ ചാറ്റൽ മഴയുണ്ട്. മലയോര മേഖലയിൽ മഴ വിട്ടു നിൽക്കുന്നു. ഉരുൾപൊട്ടൽ സാധ്യത ഉള്ള കൊടിയത്തൂർ, മുക്കം, പുതുപ്പാടി മേഖലകളിൽ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തി എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തീരദേശ മേഖലകളിലും ജാഗ്രത തുടരുകയാണ്. 

അതിനിടെ സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ വീതം മുൻകൂർ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ കളക്ടര്‍മാർക്ക് ഇതു സംബന്ധിച്ച നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകൾ പെട്ടന്ന് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനു വേണ്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 31 ന് മുമ്പ് ഇത് സംബന്ധിച്ച് കണക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 



from Asianet News https://ift.tt/3jtnWvm
via IFTTT

ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കി; ഭാര്യയും സുഹൃത്തുക്കളും അറസ്റ്റില്‍

ഫോട്ടോ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മമത, ദിനകര്‍, കുമാര്‍.

കാസര്‍കോട്: കാസര്‍കോട് കുന്താപുരത്ത് (Kundapuram) ഭര്‍ത്താവിനെ (Husband) കൊന്ന് (Murder) കെട്ടിത്തൂക്കിയ കേസില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍. യുവതിയടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. മമത, സുഹൃത്തുക്കളായ ദിനകര്‍, കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്. 

കുന്താപുരം അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ്(36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് നാഗരാജ് തൂങ്ങിമരിച്ചതെന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക ചുരുളഴിഞ്ഞത്.

കര്‍ണാടക സ്വദേശിയായ നാഗരാജ് 10 വര്‍ഷം മുമ്പാണ് മമതയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. നാഗരാജിന്റെ മൃതദേഹത്തില്‍ കണ്ട പാടുകളാണ് പൊലീസിന് തുമ്പായത്. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നാഗരാജിന്റെ സഹോദരി നാഗരത്‌ന കുന്താപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നതായി നാഗരാജ് സഹോദരിയോട് പറഞ്ഞെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.

മമതയെ പൊലീസ് ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്ന് മമത സമ്മതിച്ചു. പ്രതികളിലൊരാളുമായി മമത അടുപ്പത്തിലാണ്.
 



from Asianet News https://ift.tt/3B6SPM5
via IFTTT

പ്ലസ് വണ്ണിന് സീറ്റ് ഇനിയും വേണം, അപ്പോഴും ഉള്ള സ്കൂളിൽ പഠിപ്പിക്കാൻ ആളില്ല; സ്കൂളുകൾ പ്രതിസന്ധിയിൽ

കണ്ണൂർ: സംസ്ഥാനത്ത് പ്ലസ്‍ വണ്ണിന് (Plus One) അധിക സീറ്റ് വേണമെന്ന വാദം ഉയരുമ്പോഴും സർക്കാർ നേരത്തെ അനുവദിച്ച പല പുതിയ ബാച്ചുകളിലും ഇതുവരെയും അധ്യാപക തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. 2014-15 അധ്യയന വർഷം മുതൽ പുതുതായി തുടങ്ങിയ ബാച്ചുകളിലാണ് അധ്യാപകരില്ലാത്തത് (no teachers). സംസ്ഥാനത്ത് 28 സ്കൂളുകളിലാണ് പ്രതിസന്ധി.

സംശയം ചോദിക്കുമ്പോൾ അധ്യാപകരുടെ മുഖം കറുക്കും, അതെന്താ ആദ്യം പറഞ്ഞപ്പോ മനസിലാവാതിരുന്നതെന്ന് ചോദിക്കും. മറ്റ് സ്കൂളുകളിൽ നിന്നുള്ള അധ്യാപകരാണ് ക്ലാസെടുക്കുന്നത്. അവരുടെ പെരുമാറ്റം തന്നെ മടുപ്പിക്കും. ആറളം ഫാം ഹയർസെക്കണ്ടറി സ്കൂളിലെ ഒരു വിദ്യാർത്ഥിനിയുടെ സങ്കടമാണ് ഇത്. പലപ്പോഴും സംശയങ്ങൾ ചോദിക്കാൻ തോന്നിയെങ്കിലും മടിച്ചു. ചീത്ത കേൾക്കുമെന്ന് പേടിച്ച് മിണ്ടാതിരിക്കുന്നു കുട്ടികൾ. ഓൺലൈൻ ക്ലാസിനുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഇപ്പോൾ അഡ്മിൻ ഓൺലിയാണ്. അതാകുമ്പോൾ കുട്ടികൾക്ക് തിരിച്ചൊന്നും പറാൻ പറ്റില്ലല്ലോ. 

എഴുപത് ശതമാനവും ആദിവാസി വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന ആറളത്തെ കാഴ്ചയാണിത്. ഇതുപോലെ സംസ്ഥാനത്ത് ആകെ 28 സർക്കാർ സ്കൂളുകളിലെ കുട്ടികളാണ് അധ്യാപകരില്ലാതെ ദുരിതം അനുഭവിക്കുന്നത്. 2014 -19 കാലയളവിൽ 28 സ്കൂളുകൾക്കാണ് പുതുതായി പ്ലസ്ടു ബാച്ചുകൾ അനുവദിച്ചത്. പക്ഷേ, ഈ സ്‍കൂളുകളിലൊന്നും സ്ഥിര അധ്യാപക നിയമനം നടത്തിയിട്ടില്ല.

കഴിഞ്ഞ ഡിസംബർ വരെ ഇവിടങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ചിരുന്നു. ഡിസംബറിന് ശേഷം അതും ഉണ്ടായില്ല. പുതിയ ബാച്ച് തുടങ്ങി രണ്ട് വർഷം വരെ മതിയായ കുട്ടികളുണ്ടെങ്കിൽ സ്ഥിര അധ്യാപക തസ്തിക സൃഷ്ടിക്കണമെന്നാണ് ചട്ടം നിലനിൽക്കെയാണിത്. എയ്ഡഡ് സ്കൂളുകളിലെ സ്ഥിതിയും ആശാവഹമല്ല, 2014-15ൽ അനുവദിച്ച 6 ബാച്ചുകളിലും 2015-16ൽ അനുവദിച്ച 21 ബാച്ചുകളിലും ഇതുവരെയും അധ്യാപകരില്ല. ഓൺലൈൻ ക്ലാസായതോടെ പലയിടത്തും മറ്റ് സ്കൂളുകളിലെ അധ്യാപകരാണ് ക്ലാസെടുത്തത്. എന്നാൽ സ്കൂൾ തുറക്കുന്ന സമയത്ത് ക്ലാസ് മുറികളിൽ അധ്യാപകരെത്തുമോ എന്നതിന് ഉത്തരമില്ല.



from Asianet News https://ift.tt/3GfO32E
via IFTTT

പെട്രോൾ-ഡീസൽ വില ഇന്നും കൂടി; കേരളത്തിൽ പെട്രോൾ വില 110ലേക്ക്

ദില്ലി: രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളൾ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. എറണാകുളത്ത് പെട്രോളിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 107 രൂപ 69 പൈസയും ഡീസലിന് 101 രൂപ 46 പൈസയുമാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത്. 

എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 

വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധനവിനെ പ്രതിരോധിക്കുന്നത്. 



from Asianet News https://ift.tt/3E4VXda
via IFTTT

കുഞ്ഞിനെ തിരിച്ച് കിട്ടാൻ അനുപമ നിരാഹാരത്തിലേക്ക്; ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഇന്ന്സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരമിരിക്കും. ന്യൂസ് അവറിലായിരുന്നു അനുപമയുടെ സമരപ്രഖ്യാപനം. പൊലീസിലും വനിതാകമ്മീഷനിലും പ്രതീക്ഷയില്ലെന്നും അനുപമ പറഞ്ഞു. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് നിരാഹാര സമരം. ദത്തു നടപടികൾക്ക് മുൻപേ തന്നെ കുഞ്ഞിനെ അന്വേഷിച്ച് അനുപമ ഭരണ സംവിധാനങ്ങളെ സമീപിച്ചിരുന്നെങ്കിലും കയ്യൊഴിയുകയായിരുന്നു.

പ്രശ്നത്തിൽ സിപിഎം അടക്കം പ്രതിക്കൂട്ടിൽ നിൽക്കെയാണ് അനുപമ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് വ്യാപിപ്പിക്കുന്നത്. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ വേർപ്പെടുത്തിയ വിഷയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും പാർട്ടി നേതാക്കളെയും അറിയിച്ചിരുന്നുവെന്ന് പി കെ ശ്രീമതി ഇന്നലെ ന്യൂസ് അവറിൽ വെളിപ്പെടുത്തിയിരുന്നു. അനുപമയ്ക്ക് നീതി ലഭ്യമാക്കുന്നതിലുള്ള ശ്രമങ്ങളിൽ താൻ പരാജയപ്പെട്ടെന്നും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനെയും സിപിഎമ്മിനെയും ഒരു പോലെ വെട്ടിലാക്കുന്നതാണ് പി കെ ശ്രീമതിയുടെ പ്രതികരണം. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളോടും സിപിഎമ്മിനോടും കുഞ്ഞിനെ തിരിച്ചു കൊടുക്കാനായില്ലെങ്കിൽ പ്രശ്നങ്ങൾ വഷളാകുമെന്ന് ശ്രീമതി അറിയിച്ചിരുന്നു.

അതീവ ഗൗരവതരമാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ന്യൂസ് അവറിൽ നടത്തിയ വെളിപ്പെടുത്തൽ. പി കെ ശ്രീമതി ഇടപെട്ടിട്ടും വിഷയത്തിൽ പാർട്ടിയുടെ സംരക്ഷണം കിട്ടിയത് അനുപമയുടെ മാതാപിതാക്കൾക്കാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പൊലീസ് വിഷയങ്ങളിൽ ഇടപെടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനെ അറിയിച്ചിട്ടും പൊലീസ് കേസെടുത്തില്ലെങ്കിൽ പി കെ ശ്രീമതിക്കും മേലെ പാ‍ർട്ടിയിൽ നിന്നും മറ്റ് ഇടപെടലുകൾ നടന്നുവെന്നും വ്യക്തം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. ബൃന്ദാ കാരാട്ട് തന്നെ പിന്തുണച്ചുവെന്നും അനുപമ പറഞ്ഞിരുന്നു. അങ്ങനെയങ്കിൽ സിപിഎമ്മിലെ ഏറ്റവും മുതിർന്ന രണ്ട് വനിതാ നേതാക്കളെ പാർട്ടിയും സർക്കാരും അവഗണിച്ചു. പിബി അംഗത്തെയും കേന്ദ്രകമ്മിറ്റിയംഗത്തെയും തോൽപിച്ച നേതാക്കൾ ആരൊക്കെ എന്ന ചോദ്യവും പ്രസക്തം. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടിലാക്കുന്ന പി കെ ശ്രീമതിയുടെ ന്യൂസ് അവർ വെളിപ്പെടുത്തൽ തിങ്കളാഴ്ച സഭ വീണ്ടും തുടങ്ങാനിരിക്കെ പ്രതിപക്ഷത്തിനും ആയുധമാകും. 



from Asianet News https://ift.tt/3CagBb8
via IFTTT

പൊതുമുതൽ നശിപ്പിക്കൽ കേസിലെ സാക്ഷ്യപത്രം; വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ഡിജിപി


തിരുവനന്തപുരം: പൊതുമുതൽ നശിപ്പിക്കൽ കേസിൽ (Destruction of Public property) സാക്ഷ്യപത്രത്തിന് പണമടച്ച് അപേക്ഷ സമർപ്പിക്കണമെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവിനെതിരെ ഡിജിപി (DGP). നിയമവിരുദ്ധമായ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്തു നൽകി.

പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ നാശനഷ്ടമുണ്ടാക്കുന്ന തുക കെട്ടിവച്ചാൽ മാത്രമേ പ്രതികൾക്ക് ജാമ്യം ലഭിക്കുകയുളളൂ. ഈ തുക നിർണയിക്കുന്നത് പൊലീസിൻെറ ആവശ്യപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ്. ക്രിമിനൽ നിയമചട്ടം- 91 പ്രകാരമാണ് പൊലീസ് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകുന്നത്.

ഇനി നോട്ടീസ് നൽകൽ വേണ്ടെന്നും നാശനഷ്ട സർട്ടിഫിക്കറ്റുവേണമെങ്കിൽ പൊലീസ് പണടച്ച് പൊതുമരാമത്ത് വകുപ്പിൽ അപേക്ഷ സമർപ്പിക്കണമെന്നായിരുന്നു ആഭ്യന്തരവകുപ്പിൻ്റെ ഉത്തരവ്. ഇതാണ് പൊലീസിനെ വെട്ടിലാക്കിയത്. ഉത്തരവിലെ വിവരം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. 

ഓരോ ആക്രണ കേസു കഴിയുമ്പോഴും ഫീസടച്ച് അപേക്ഷ സമർപ്പിക്കുകയെന്ന പ്രായോഗികമല്ലെന്നും കേസന്വേഷണത്തെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ അതൃപ്തി അറിയിച്ചു. ക്രിമിനൽ ചട്ട പ്രകാരം വിവരങ്ങള്‍ ശേഖരിക്കാൻ പൊലീസിന് അധികാരമുള്ളപ്പോള്‍ ആഭ്യന്തരവകുപ്പിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും കത്തിൽ ഡിജിപി ആവശ്യപ്പെടുന്നു. 

പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം സൗജന്യമായി പരിശോധന സർഫിക്കറ്റ് നൽകുന്നത് റവന്യൂ നഷ്ടമുണ്ടാക്കുന്നുവെന്ന പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ കത്ത് അടിസ്ഥാനമാക്കിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. ആഭ്യന്തര സെക്രട്ടറി അറിയാതെയോ വേണ്ടത്ര ചർച്ചയില്ലാതെയാണ് ഉത്തരവിറക്കിയതെന്നാണ് ആക്ഷേപം.



from Asianet News https://ift.tt/2XBahdN
via IFTTT

ഉത്തരാഖണ്ഡില്‍ പര്‍വതാരോഹകര്‍ കുടുങ്ങി; 11 പേര്‍ മരിച്ചു, രക്ഷാദൗത്യം തുടരുന്നു

ദില്ലി: ഉത്തരാഖണ്ഡില്‍ (Uttarakhand) കനത്ത മഞ്ഞുവീഴ്ച കാരണം 11 പര്‍വതാരോഹകര്‍ (Trekkers)  മരിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 18ന് പുറപ്പട്ടവരാണ് മരിച്ചത്. ലംഖാഗ പാസില്‍ (Lakhanga pass) കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടങ്ങി എയര്‍ഫോഴ്‌സ്(Air force). സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് വിനോദസ സഞ്ചാരികളും ഗൈഡുകളുമടക്കം 17 പേര്‍ കനത്ത മഞ്ഞുവീഴ്ച മൂലം കുടുങ്ങിയത്. ഇതില്‍ 11 പേരും മരിച്ചു. ലംഖാഗ പാസില്‍ നിന്ന് ദൂരെയായി 11 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ജില്ലയുമായും ഉത്തരാഖണ്ഡിലെ ഹര്‍സില്‍ ജില്ലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ലംഖാഗ പാസ്. 

പര്‍വതാരാഹോകര്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് അധികൃതര്‍ എയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് തിരച്ചിലിനായി രണ്ട് എഎല്‍ ഹെലികോപ്ടറുകള്‍ ഹര്‍സിലിലെത്തി. ഒക്ടോബര്‍ 20ന് എന്‍ഡിആര്‍എഫ് സംഘം പ്രവേശനം അനുവദനീയമായ 19,500 അടി ഉയരത്തില്‍ തിരച്ചില്‍ നടത്തി. പിറ്റേ ദിവസമാണ് ദൗത്യസംഘം രണ്ടിടങ്ങളിലായി കുടുങ്ങിയവരെ കണ്ടെത്തിയത്. ഇവിടെ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെടുത്തു. രക്ഷപ്പെട്ടവരുടെ അടുത്തേക്ക് ഹെലികോപ്ടര്‍ എത്തിയെങ്കിലും അവരെ പുറത്തെത്തിക്കനായിട്ടില്ല. 22ന് ഒരാളെയും അഞ്ച് മൃതദേഹവും എത്തിച്ചു. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയും കാറ്റുമാണ് രക്ഷാദൗത്യത്തിന് തിരിച്ചടി. മൃതദേഹങ്ങള്‍ ലോക്കല്‍ പൊലീസിന് കൈമാറി.
 



from Asianet News https://ift.tt/3GoYxgj
via IFTTT

ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ ഒരു മണിക്കൂറില്‍ ഒഴുക്കിയത് 5.6 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം

തിരുവനന്തപുരം: ഇത്തവണ ഇടുക്കി അണക്കെട്ട് (Idukki dam) തുറന്ന് ഒഴുക്കി വിട്ടത് 18.30 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ (power generation) ആവശ്യമായ വെള്ളം. നാലു കോടി യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെളളമാണ് മൂന്നു ദിവസം കൊണ്ട് ഒഴുകിയത്.

ചൊവ്വാഴ്ച പതിനൊന്ന് മണിക്കാണ് ഇടുക്കി അണക്കെട്ടിൻ്റെ മൂന്നു ഷട്ടറുകൾ തുറന്നത്. സെക്കൻ്റിൽ ഒരു ലക്ഷത്തിഅയ്യായിരം ലിറ്റർ വെള്ളം വീതം പുറത്തേക്ക് ഒഴുകി. മണിക്കൂറില്‍ 378 ദശലക്ഷം ലീറ്റർ. 74 മണിക്കൂർ കഴിഞ്ഞ് രണ്ടു ഷട്ടറുകൾ അടച്ചു. ഈ സമയം കൊണ്ട് 27,657 ദശലക്ഷം ലീറ്റർ വെളളം ഒഴുകി. 

ഇടുക്കി പദ്ധതിയുടെ മൂലമറ്റം വൈദ്യുത നിലയത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ വേണ്ടത് 680 ലീറ്റർ വെള്ളമാണ്. അതായത് ഒരു മണിക്കൂറില്‍ ഒഴുക്കിയത് 5.6 ലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം. മൂന്നു ദിവസം കൊണ്ട് നാലുകോടി യൂണിറ്റ് വൈദ്യുതി ഉപ്പാദിപ്പിക്കാനുള്ള വെളളമൊഴുകി. കേരളം നിലവില്‍ വൈദ്യുതി വില്‍ക്കുന്ന കുറഞ്ഞ വിലയായ നാലര രൂപ നിരക്കിൽ കണക്കുകൂട്ടിയാല്‍ 18.30 കോടി രൂപ വരും. 

കഴിഞ്ഞയാഴ്ചകളില്‍ പീക്ക് സമയത്ത് പവർ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയ 18 രൂപ നിരക്കില്‍ കൂട്ടിയാല്‍ 77.27 കോടി രൂപ വരും. ഈ മാസം 21 ദിവസം കൊണ്ട് 252 കോടി രൂപയുടെ വൈദ്യുതിക്കാവശ്യമായ വെള്ളം ഇടുക്കിയിലെത്തി. ശരാശരി നാലര രൂപ മാത്രം യൂണിറ്റിന് കണക്ക് കൂട്ടുമ്പോഴാണിത്. പദ്ധതി പ്രദേശത്ത് തീവ്രമഴ ലഭിച്ച 16 ന് മാത്രം 112.709 മില്യണ്‍ യൂണിറ്റിന് ആവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്.



from Asianet News https://ift.tt/3pscovY
via IFTTT

ആഢ്യൻപാറ ചെറുകിട ജല വൈദ്യുത പദ്ധതിയിൽ ഈ വർഷം മികച്ച ഉൽപ്പാദനം

നിലമ്പൂർ: മലപ്പുറം ജില്ലയിലെ കെ എസ് ഇ ബിയുടെ ഏക ജനറേറ്റിംഗ് സ്റ്റേഷനായ ആഢ്യൻപാറ ചെറുകിട ജല വൈദ്യുത പദ്ധതിയിൽ ഈവർഷം മികച്ച ഉൽപ്പാദനം.  പ്രതിവർഷ ഉൽപ്പാദന ലക്ഷ്യമായ തൊണ്ണൂറ് ലക്ഷത്തി പതിനായിരം യുണിറ്റ് (9.01)  ആറ് മാസത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കാനായി. 

2015 സപ്തബർ മൂന്നിന് കമ്മീഷൻ ചെയ്ത ഈ പദ്ധതി പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മഹാപ്രളയങ്ങളിൽ  ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് വെള്ളം വരുന്ന തുരങ്ക മുഖവും മൂന്ന് ജനറേറ്ററുകളും മണ്ണിനിടയിൽപ്പെട്ട് പോയിട്ടും കഠിനാധ്വാനം ചെയ്താണ് മുൻകാല ജീവനക്കാരും ഉദ്യോഗസ്ഥരും 2015 ആരംഭിച്ച ഈ പവർ സ്റ്റേഷനെ ജീവസുറ്റതാക്കിയത്.

ഈ വർഷത്തെ അനുകൂല കാലാവസ്ഥയും സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള ആസൂത്രണവും സമയാസമയങ്ങളിലെ അറ്റകുറ്റപ്പണികളും വാർഷിക ഉൽപ്പാദന ലക്ഷ്യം വേഗത്തിൽ സാക്ഷാൽകരിക്കാൻ സഹായാകമായിട്ടുണ്ടെന്ന് അസിസ്റ്റന്റ് എൻജിനീയർ പി ആർ ഗണദീപൻ അറിയിച്ചു. ചാലിയാറിന്റെ കൈവരി പുഴയായ കാഞ്ഞിരപ്പുഴക്ക് കുറകെ ഒരു ചെക്ക്ഡാം നിർമ്മിച്ച് ഒരു കിലോമീറ്റർ തുരങ്കത്തിലൂടെ വെള്ളം കടത്തിവിട്ട് പെൻസ്റ്റോക്ക് പൈപ്പിലൂടെ പവർഹൗസിലെത്തിച്ച് ജനറേഷനു ശേഷം ഈ വെള്ളം ആഢ്യൻപാറ ടൂറിസ്റ്റ് കേന്ദ്രമായ വാട്ടർ ഫാൾസിലേക്ക് തിരിച്ചുവിടുന്നത് വിനോദ സഞ്ചാരികൾക്ക് നയന മനോഹരമായ കാഴ്ച്ച കൂടിയാണ്. 

ചെറുകിട ജലവൈദ്യുത പദ്ധതികൾ കാര്യക്ഷമവും ലാഭകരവുമാണെന്ന് തെളിയിക്കുന്നതാണ് മൂന്നര മെഗാവാട്ട് ശേഷി മാത്രമുള്ള ആഢ്യൻപാറ പദ്ധതിയുടെ ഈ സുവർണ്ണ നേട്ടം.ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ് 23 വരെ 53 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. 3.5 മെഗാവാട്ട് ശേഷിയുള്ള ആഢ്യൻപാറയിൽ 84,000 യൂണിറ്റ് വൈദ്യുതിയാണ് പരമാവധി ഒരു ദിവസത്തെ ഉൽപ്പാദന ശേഷി.

 ഈ വർഷം 86,500 യൂണിറ്റിന് മുകളിൽ വരെ നിലയത്തിൽ ഉത്പാദിപ്പിക്കാൻ സാധിച്ചു.ഇടമഴ ലഭിച്ചതിനാൽ ഈ വർഷം മെയ് പകുതിയോടെ തന്നെ  വൈദ്യുതി ഉൽപ്പാദനം തുടങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം  ജൂൺ 14നാണ് ഉത്പാദനം തുടങ്ങിയിരുന്നത്. 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററും 0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് പവർ ഹൗസിലുള്ളത്. നിലവിൽ  ഒന്നര മെഗാവാട്ടിന്റെ ജനറേറ്ററാണ് പ്രവർത്തിക്കുന്നത്. കനത്ത മഴയുള്ള സമയത്ത് മൂന്ന് ജനറേറ്ററുകളും പ്രവർത്തിക്കും.



from Asianet News https://ift.tt/3vBiwTO
via IFTTT

'അപ്രതീക്ഷിത കൊലപാതകം' പ്രമേയമായ സിനിമാ സെറ്റിൽ നടൻ ഛായാഗ്രഹകയെ വെടിവച്ചുകൊന്നു

വാഷിങ്ടൺ: അമേരിക്കയെ ഞെട്ടിച്ച് സിനിമാ സെറ്റിൽ കൊലപാതകം. റസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായകൻ അലേക്ക്ബാഡ്‍വിന്റെ വെടിയേറ്റ് ഛായാഗ്രാഹക കൊല്ലപ്പെട്ടത്. ത്രില്ലർ ചിത്രം റസ്റ്റിന്റെ പ്രമേയം തന്നെ ഒരു അപ്രതീക്ഷിത കൊലപാതകത്തെ കുറിച്ചാണ്. ഷൂട്ടിംഗ് നടക്കുന്നതിനിടെ അതേ ദുരന്തം സെറ്റിൽ ആവർത്തിക്കുന്നു.

സിനിമാ കഥയേക്കാൾ അവിശ്വസനീയമെന്ന് തോന്നിപ്പോകും. ചിത്രീകരണത്തിനിടെ നായകൻ അലേക് ബാഡ്‍വിൻ വെടിയുതിർക്കുന്നു, ഛായാഗ്രാഹക ഹലിന ഹച്ചിനസിനും സംവിധായകൻ ജോയൽ സൂസയ്ക്കും പരിക്കേൽക്കുന്നു. 

40 സെക്കന്‍റില് 48 റോക്കറ്റുകളുടെ പ്രഹരശേഷി, ചൈനയെ ചെറുക്കാന് ഇന്ത്യയുടെ സായുധ വിന്യാസം ഇങ്ങനെ

ഹെലികോപ്റ്ററിന്റെ അടിയന്തര സഹായം തേടി ഹലീനയെ ആശുപത്രിയിലേക്ക് മാറ്റുന്നു, എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ചിത്രീകരണത്തിനായി എത്തിച്ച തോക്കിൽ എങ്ങനെ യഥാർത്ഥ ബുള്ളറ്റ് വന്നു എന്നത് ദുരൂഹമായി തുടരുകയാണ്.

സംഭവത്തിൽ അലേക് ബാഡ‍വിനെ പൊലീസ് ചോദ്യംചെയ്തു. എന്നാൽ കേസ് എടുത്തിട്ടില്ല. കൊലപാതക കാരണത്തെ കുറിച്ച് വ്യക്തമായ ഒരു സൂചനയും പൊലീസിന് ഇതുവരെയില്ല. പക്ഷേ സിനിമാ സെറ്റിലെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ആരാധകരും സഹപ്രവർത്തകരും.



from Asianet News https://ift.tt/30Sm34V
via IFTTT

നെയ്യാറ്റിന്‍കരയില്‍ വൃദ്ധ വീടിനുള്ളില്‍ മരിച്ച നിലയില്‍; ചെറുമകന്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വൃ ദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹയതുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ചെറുമകന്‍ ബിജുമോനെ പോലീസ് കസ്ററഡിയിലെടുത്ത് അന്വേഷണം തുടങ്ങി.

നെയ്യാറ്റിൻകര വെൺപകൽ ചുണ്ടവിള സ്വദേശി ശ്യാമളയാണ് മരിച്ചത്. മകള്‍ക്കും കൊച്ചുമകനും ഒപ്പമായിരുന്നു താമസം. കടുത്ത മദ്യപാനിയായ കൊച്ചുമകന് ബിജുമോന്‍ ശ്യമളയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ശ്യാമള , തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തി. ബിജുമോന്‍ ക്രൂരമായി മര്‍ദ്ദിച്ചതിന്‍റെ പാടുകളും മുറിവും കാണിച്ചിരുന്നു.

40 സെക്കന്‍റില് 48 റോക്കറ്റുകളുടെ പ്രഹരശേഷി, ചൈനയെ ചെറുക്കാന് ഇന്ത്യയുടെ സായുധ വിന്യാസം ഇങ്ങനെ 

തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ശ്യാമളയെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്യാമളയുടെ ചെറുമകൻ ബിജു മോനെ നെയ്യാറ്റിൻകര പൊലിസ് കസ്റ്റഡിയിൽ എടുത്തു. സിഐയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ കൂട്ടത്തല്ല്, പരിക്കേറ്റവരിൽ ഒരാൾ മരിച്ചു

വാടകയ്ക്കെടുത്ത വാഹനങ്ങൾ മറിച്ചുവിറ്റ സംഘത്തിലെ രണ്ടാം പ്രതി അറസ്റ്റിൽ



from Asianet News https://ift.tt/3Gg4try
via IFTTT

ഗര്‍ഭിണിയായ കാട്ടാന സ്ഫോടക വസ്തു പെട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തില്‍ രണ്ടാം പ്രതിയെ എത്തിച്ച് തെളിവെടുത്തു

പാലക്കാട്: മണ്ണാര്‍ക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ കാട്ടാന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കേസിലെ രണ്ടാം പ്രതി റിയാസുദ്ദീനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രതിയെ വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയത്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷം പ്രതി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

തിരുവി‍ഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ കാട്ടാന സ്ഫോടക വസ്തു പെട്ടിത്തെറിച്ച് ചെരിഞ്ഞ സംഭവത്തില്‍ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ധീന്‍ ശനിയാ‍ഴ്ച  മണ്ണാര്‍ക്കാട് കോടതിയിലാണ് കീ‍ഴടങ്ങിയത്. കോടതി മൂന്നു ദിവസമാണ് വനം വകുപ്പിന് കസ്റ്റഡി അനുവദിച്ചത്. കാപ്പുപറമ്പിലും കാട്ടാന ചരിഞ്ഞ അമ്പലപ്പാറയിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

റിയാസുദ്ധീന്‍റെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ ഒതുക്കും പുറത്ത് അബ്ദുൽ കരീം ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചിൽ ഊര്‍ജിതമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  കഴിഞ്ഞ കൊല്ലം മെയ് 25നാണ് തിരുവി‍ഴാംകുന്ന് വെള്ളിയാര്‍ പു‍ഴയില്‍ വായില്‍ മുറിവേറ്റ നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. മെയ് 27ന് കാട്ടാന ചരിഞ്ഞു. കേസില്‍ മൂന്നാം പ്രതി വിന്‍സന്‍റ് ദിവസങ്ങള്‍ക്കകം പിടിയിലായി. ഇതിന് പിന്നാലെ അബ്ദുള്‍ കരീമും റിയാസുദ്ധീനും ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ വനംവകുപ്പും പൊലീസും കേസെടുത്തിരുന്നു.



from Asianet News https://ift.tt/3C8LwEP
via IFTTT

വട്ടപ്പാറയിലെ ടൈൽസ് കമ്പനി ജനറൽ മാനേജറുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം:വട്ടപ്പാറ വേറ്റിനാടിൽ ടൈൽസ് കമ്പനി ജനറൽ മാനേജറുടേത് ആത്മഹത്യയെന്ന് പൊലീസ്. ഇന്നലെയാണ് വീട്ടിന് പിന്നിലെ റബ്ബർ തോട്ടത്തിൽ സജീവൻെറ മൃതദേഹം കഴുത്തിൽ കുരുക്കു മുറുക്കിയ നിലയിൽ കണ്ടെത്തിയത്. സജീവൻെറ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി.

പ്രഭാത സവാരിക്കിറക്കിയ സജീവനെയാണ് വീടിനു സമീപത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പ്ലാറ്റിക് കയർകൊണ്ട് മുറുക്കിയ നിലയിലായിരുന്നു. കൊലപാതമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ശാസ്ത്രീയ പരിശോധനയിൽ കൊലപാതകമെല്ല ആത്മഹത്യയാകമെന്ന നിഗമനത്തിലേക്ക് പൊലീസ് മാറി. 

സജീവൻെറ ശരീരത്തിൽ മർദ്ദനമേറ്റതിൻെറയോ പടിവലി നടന്നതിൻെറയോ പാടുകളുണ്ടായിരുന്നില്ല. ശരീത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും നഷ്ടമായിട്ടില്ല. സാധാരണ നടക്കാനിറങ്ങുന്ന വഴിയിലായിരുന്നില്ല മൃതദേഹം കണ്ടെത്തിയതും. സജികുമാർ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക അന്വേഷണം നീണ്ടു. കടയിൽ സാധനങ്ങള്‍ കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് വയർ സജിയെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. 

ആത്മഹത്യക്കുറിപ്പ് എഴുതുന്നതും സിസിടിവിയിലുണ്ട്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്യുകയാണെന്ന കുറിപ്പ് സജീവൻെറ മേശക്കുള്ളിൽ നിന്നും വട്ടപ്പാറ പൊലീസ് കണ്ടെത്തി. പോസ്റ്റ് മോർട്ടത്തിലും ആതഹത്യയെന്ന വ്യക്തമായി. കഴുത്തിൽ സ്വയം കുരുക്കിട്ട് മുറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വട്ടപ്പാറ പൊലീസ് ഇൻസ്പെക്ടർ ഹിരിലാലിൻെറ നേതൃത്വത്തിലായുരുന്നു അന്വേഷണം.



from Asianet News https://ift.tt/3nhkTYd
via IFTTT

തൊട്ടില്‍പാലം പീഡന കേസ്: പെൺകുട്ടി കൂടുതല്‍ തവണ പീഡനത്തിനിരയായി, പുതിയ കേസ് രജിസ്റ്റർ ചെയ്തു

കോഴിക്കോട്: ജാനകിക്കാട് വച്ച് കൂട്ടബലാല്‍സംഗത്തിനിരയായ ദളിത് പെൺകുട്ടി മറ്റൊരിടത്ത് വച്ചും പീഡനത്തിന് ഇരയായതായി അന്വേഷണ സംഘം. തൊട്ടില്‍പാലം കേസിലെ പ്രതിയായ രാഹുലും കുറ്റ്യാടി സ്വദേശി മർവ്വിനും ചേർന്ന് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

ഈ മാസം മൂന്നിന് ജാനകിക്കാട് വച്ചാണ് 17-കാരിയായ ദളിത് പെണ്‍കുട്ടിയെ നാലു യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഘട്ടത്തിലാണ് താന്‍ ഇതിനു ശേഷം മറ്റൊരിടത്തും പീഡനത്തിനിരയായെന്ന കാര്യം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഈ മാസം 16-ന് ചെമ്പനോടയിലെ വനപ്രദേശത്തു വച്ചായിരുന്നു പീഡനം. 

തൊട്ടില്‍പാലം കേസില്‍ അറസ്റ്റിലായ രാഹുലും കുറ്റ്യാടി സ്വദേശിയായ മർവ്വിനും ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. തന്നെ പ്രദേശത്തേക്ക് പ്രതികൾ ബലമായി കൂട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റ‍ർ ചെയ്തത്. 

അറസ്റ്റ് രേഖപ്പെടുത്തിയ മർവ്വിനെ കോടതിയില്‍ ഹാജരാക്കി. നിലവില്‍ റിമാന്‍ഡിലുളള പ്രതി രാഹുലിനെ പുതിയ കേസിലും പ്രതി ചേർത്തു. പോക്സോ, ദളിതർക്കെതിരായ അതിക്രമം തടയല്‍, കൂട്ടബലാല്‍സംഗം എന്നീ വകുപ്പുകളാണ് പുതിയ കേസിലും പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കടുത്ത മാനസിക സമ്മർദത്തിലാണ് പെൺകുട്ടിയെന്നും, വിശദമായ മൊഴി പിന്നീട് രേഖപ്പെടുത്തുമെന്നും കോഴിക്കോട് റൂറല്‍ എസ്പി അറിയിച്ചു. അതേസമയം തൊട്ടില്‍പാലം കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് വൈകാതെ കോടതിയില്‍ അപേക്ഷ നല്‍കും.



from Asianet News https://ift.tt/3b27vRX
via IFTTT

ആടിനെയും മുയലിനെയും കൊന്നു; കമ്പളക്കാട് ഭീതി വിതച്ച് അജ്ഞാത ജീവി

കല്‍പ്പറ്റ: കമ്പളക്കാട് ലക്ഷംവീട് കോളനിയില്‍ അജ്ഞാത ജീവി വളര്‍ത്തുമൃഗങ്ങളെ കൊന്നതോടെ കമ്പളക്കാടും പരിസര പ്രദേശങ്ങളും ഭീതിയില്‍. പുലിയിറങ്ങിയെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ക്യാമറകള്‍ സ്ഥാപിച്ചടക്കം പരിശോധന നടത്തിയെങ്കിലും പുലിയുടെ ദൃശ്യം ലഭിച്ചില്ല. 

ഇതിനിടെയാണ് കഴിഞ്ഞ ദിവസം ലക്ഷംവീട് കോളനിയില്‍ വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെട്ടത്. കോളനിയിലെ മുഹമ്മദാലിയുടെ ആടും തങ്കന്‍ എന്നയാളുടെ മുയലുമാണ് അജ്ഞാതജീവിയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്തത്. വിവരമറിഞ്ഞ് വനംവകുപ്പും പൊലീസും കോളനിയിലെത്തി പരിശോധന നടത്തിയിരുന്നു. 

എന്നാല്‍ പുലിയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ജനവാസകേന്ദ്രമായ കിഴക്കേക്കുന്നിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുലിയിറങ്ങിയതായുള്ള പ്രചാരണമുണ്ടായത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പക്ഷേ ദൃശ്യങ്ങളൊന്നും പതിഞ്ഞിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ പുലിയുടേതെന്ന തരത്തിലുള്ള പലതരം രൂപങ്ങളും കാല്‍പ്പാടുകളും ചിലര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കാന്‍ കാരണമായതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. 

ഒരുവിദ്യാര്‍ഥി പഴയ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് ചിത്രമെടുത്ത് പ്രചരിപ്പിച്ചതാണ് തെറ്റിദ്ധാരണക്കിടയാക്കിയതെന്ന്  വനംവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ആളുകളില്‍ ഭീതി ഉണ്ടാക്കുന്നതരത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്ന് അന്ന് തന്നെ പൊലീസും വനംവകുപ്പും നിര്‍ദ്ദേശിച്ചിരുന്നു.



from Asianet News https://ift.tt/3GdHPjx
via IFTTT

സ്‍കൂള്‍ ബസിനുള്ളില്‍ കുടുങ്ങി അവശനായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മസ്‍കത്ത്: ഒമാനില്‍ സ്‍കൂള്‍ ബസിനുള്ളില്‍ ദീര്‍ഘനേരം കുടുങ്ങിപ്പോയതിനെ (locked in a school bus) തുടര്‍ന്ന് ക്ഷീണിതനായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ (Admitted in hospital) പ്രവേശിപ്പിച്ചു. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയിട്ടും ഒരു കുട്ടി മാത്രം ബസിനുള്ളില്‍  അവശേഷിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ്‍ പൂട്ടുകയും ചെയ്‍തു. സംഭവത്തില്‍ ബസ് ഡ്രൈവറെയും സൂപ്പര്‍വൈസറെയും പൊലീസ് അറസ്റ്റ് ചെയ്‍തു.

കുട്ടികള്‍ പുറത്തിറങ്ങിയ ശേഷം ബസ് പരിശോധിക്കുന്നതില്‍ വീഴ്‍ച വരുത്തിയ ബസ്‍ ഡ്രൈവറെയും സൂപ്പര്‍വൈസറെയും മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇവരുടെ അശ്രദ്ധയാണ് കുട്ടി ദീര്‍ഘനേരം സ്‍കൂള്‍ ബസിനുള്ളില്‍ കുടുങ്ങിപ്പോകാന്‍ കാരണമായതെന്നും അതുകാരണം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും പൊലീസിന്റെ പ്രസ്‍താവനയില്‍ പറയുന്നു.



from Asianet News https://ift.tt/3ClzRCZ
via IFTTT

ബഹ്റൈനില്‍ മയക്കുമരുന്ന് വില്‍പനയ്‍ക്ക് പിടിയിലായ 12 യുവാക്കള്‍ക്കെതിരെ നടപടി തുടങ്ങി

മനാമ: ബഹ്റൈനില്‍ (Bahrain) മയക്കുമരുന്ന് കൈവശം വെച്ചതിനും വില്‍പന നടത്തിയതിനും (selling and possessing narcotics) പിടിയിലായ 12 യുവാക്കള്‍ക്കെതിരെ വിചാരണ തുടങ്ങി. 11 സ്വദേശികളും ഒരു വിദേശിയും അടങ്ങുന്ന മയക്കുമരുന്ന് സംഘത്തെ കഴിഞ്ഞ ദിവസമാണ് ഹൈ ക്രിമിനല്‍ കോടതിയില്‍ (High Criminal Court) ഹാജരാക്കിയത്. പ്രതികളില്‍ എല്ലാവരും കോടതിയില്‍ കുറ്റം നിഷേധിച്ചു.

സംഘത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. 35 വയസുകാരനായ യുവാവ് മയക്കുമരുന്ന് വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തോളം താന്‍ അന്വേഷണം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മാത്രം ലഭ്യമാവുന്ന ചില മയക്കുമരുന്നുകളും പ്രതികള്‍ വിറ്റിരുന്നതായി കോടതി രേഖകള്‍ പറയുന്നു. 35 വയസുകാരനായ പ്രധാന പ്രതിയെയും അയാളുടെ കൂട്ടുകാരെയും നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്‍തതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ഡോക്ടര്‍മാരുടെ സഹായത്തോടെ അവരുടെ കുറിപ്പടികള്‍ ഉപയോഗിച്ചാണ് സംഘം ചില മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ മതിയായ തെളിവുകളില്ലാത്തതിനാല്‍ പ്രതി ചേര്‍ത്തില്ല.



from Asianet News https://ift.tt/3aZy2PQ
via IFTTT

Thursday, October 21, 2021

തമിഴ്നാട് സ്വദേശിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: രാമനാട്ടുകര അങ്ങാടിയിൽ വെച്ച് തമിഴ്നാട് സ്വദേശിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. ചേലേമ്പ്ര പുല്ലിപ്പറമ്പ് മായേക്കാട്ട് പുറായി വിജേഷ് (37), കാക്കഞ്ചേരി പേവുങ്ങൽ അരുൺ രാജ് (24)എന്നിവരെയാണ് ഫറോക്ക് പോലീസ്  അറസ്റ്റ് ചെയ്തത്.

പ്രതികളെ കോടതിയിൽ ഹാ ജരാക്കി. കവർച്ച സംഘത്തിൽ ഒരാൾ കൂടെ ഉണ്ട്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. കഴിഞ്ഞ ദിവസം രാത്രി കെ.ടി.ഡി.സി ഹോട്ടലിന് സമീപത്താണ് തിരുച്ചിറപ്പള്ളി അരിയലൂർ പനങ്ങൂർ സ്വദേശി പ്രഭാകരന്റെ ഫോൺ മൂവർ സംഘം കവർന്നത്. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററായ പ്രഭാകരൻ പലചരക്ക് സാധനങ്ങൾ വാങ്ങാൻ  എത്തിയതായിരുന്നു.

Read More: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത

തിരിച്ചു പോകുമ്പോൾ പിന്നാലെ എത്തിയ സംഘാംഗങ്ങളിൽ ഒരാൾ തടഞ്ഞു നിർത്തി കഴുത്തിൽ കത്തി വച്ചു. ഉടൻ മറ്റൊരാൾ പ്രഭാകരന്റെ പോക്കറ്റിൽ നിന്നു ഫോൺ അപഹരിച്ച ശേഷം മൂവരും കടന്നു കളഞ്ഞു. പ്രഭാകരൻ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിജേഷിനെ സംഭവസ്ഥലത്തും അരുൺ രാജിനെ പിന്നിടുമാണു പിടികൂടിയത്.



from Asianet News https://ift.tt/3njKvnc
via IFTTT

പൊതുമുതൽ നാശനഷ്ടം വിലയിരുത്താൻ പൊലീസ് അപേക്ഷ നൽകി പണമടക്കണം,  ആഭ്യന്തരവകുപ്പിന്റെ വിചിത്ര ഉത്തരവ്

തിരുവന്തപുരം: പൊതുമുതലുകള്‍ക്ക് നാശനഷ്ടമുണ്ടാകുന്ന കേസിൽ വിചിത്ര ഉത്തരവുമായി ആഭ്യന്തരവകുപ്പ്. നാശനഷ്ടം വിലയിരുത്തുന്ന സർട്ടിഫിക്കറ്റിന് വേണ്ടി പൊതുമരാമത്ത് വകുപ്പിൽ പൊലീസ് പണമടച്ച് അപേക്ഷ നൽകണമെന്നാണ് പുതിയ ഉത്തരവ്. ആഭ്യന്തരവകുപ്പിൻെറ ഉത്തരവിനെതിരെ പൊലീസ് രംഗത്തെത്തി.

പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികൾ നാശനഷ്ടമുണ്ടാക്കിയ തുക കെട്ടിവച്ചാൽ മാത്രേ ജാമ്യം നൽകുകയുള്ളൂ. പ്രതികളുണ്ടാക്കിയ നാശം നഷ്ടം വിലയിരുത്തി പൊലീസിന് റിപ്പോർട്ട് നൽകുന്നത് പൊതുമരാമത്ത് വകുപ്പാണ്. പൊതുമുതൽ മാത്രമല്ല തീപിടിത്തമുണ്ടായാലും നാശനഷ്ടം വലിയിരുത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. ക്രമിനൽ ചട്ടം 91 പ്രകാരം പൊലീസ് നൽകുന്ന നോട്ടീസിൻെറ അടിസ്ഥാനത്തിലാണ് വസ്തുവകൾക്കുണ്ടാകുന്ന നഷ്ടം വേഗത്തിൽ തിട്ടപ്പെടുത്തി പൊതുമാരാമത്ത് വകുപ്പ്  റിപ്പോർട്ട് നൽകുന്നത്. ഇതിന് ഫീസോ പ്രത്യേക അപേക്ഷയോ പൊലീസ് നൽകാറില്ല. എന്നാൽ പൊതുമരമാത്ത് വകുപ്പിൽ ഫീസടച്ച് അപേക്ഷ സമ‍ർപ്പിച്ച് റിപ്പോർട്ട് വാങ്ങണമെന്നാണ് ആഭ്യന്തരവകുപ്പ് ഉത്തരവ്. 

പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ കത്തിൻറെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. എല്ലാ സ്റ്റേഷനുകളിലും സമാന ആവശ്യം ഉന്നയിച്ച് അപേക്ഷ വരുന്നുണ്ടെന്നും വകുപ്പിന് ഈ ജോലിയിൽ ഒരു വരുമാനവും കിട്ടുന്നില്ലെന്നുമാണ് ചൂണ്ടിക്കാട്ടിയത്. ആഭ്യന്തരവകുുപ്പിൻറെ പക്ഷെ ഉത്തരവ് പ്രായോഗികമല്ലെന്ന നിലപാടിലാണ് പൊലീസ്. ക്രിമിനൽ ചട്ടപ്രകാരം പൊലീസിന് ഏതു ഉദ്യോഗസ്ഥനിൽ നിന്നും വിവരം ശേഖരിക്കാൻ അധികാരമുണ്ട്. മാത്രമല്ല പണടച്ച് അപേക്ഷ സമർ‍പ്പിച്ച് റിപ്പോർ‍ട്ട് വാങ്ങുമ്പോഴുള്ള കാലതാമസം അന്വേഷണത്തെ ബാധിക്കുമെന്നാണ് പൊലീസ് പറയുന്നു. ജാമ്യ ഹർജി പരിഗണിക്കുമ്പോള്‍ നാശനഷ്ടം തെളിയിക്കുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം അതല്ലങ്കിൽ കോടതി നടപടികള്‍ വീഴ്ചയുണ്ടായതിന് പൊലീസ് മറുപടി പറയേണ്ടിവരുമെന്നും പൊലീസ് പറയുന്നു. 

നാശനഷ്ടം കണക്കാനായുള്ള പണം പൊലീസ് എവിടെ നിന്നും കണ്ടെത്തുമെന്ന് വ്യക്തമല്ല. മാത്രമല്ല വകുപ്പുകളുടെ പരസ്പര സഹകരണത്തോടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സർക്കാർ പറയുമ്പോഴാണ് പുതിയ ഉത്തരവ്. 



from Asianet News https://ift.tt/2XyoY1d
via IFTTT

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് (rain) സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.  കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഉച്ചയ്ക്ക് ശേഷമാകും  മഴ കിട്ടുക. വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.  അതീവ ജാഗ്രത തുടരണം എന്നാണ് സർക്കാർ നിർദേശം. തുലാവർഷം ചൊവ്വാഴ്ച എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് ഈ ദിവസങ്ങളിൽ മഴ ശക്തമാകാൻ കാരണം.  നിലവിൽ കന്യാകുമാരി തീരത്ത് ഉള്ള ചക്രവാതച്ചുഴി രണ്ടു ദിവസത്തിനുള്ളിൽ തീർത്തും ദുര്ബലമാകും. ചൊവ്വാഴ്ചയോടെ തുലാവർഷം എത്തുമെന്നും കാലവർഷം പൂർണമായും പിൻവാങ്ങുകയും ചെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നത് നിമിത്തമാണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂൾ കർവ് അനുസരിച്ചാണ് അലർട്ടിൽ മാറ്റം വരുത്തിയിരിക്കുന്നത്.  ഡാമിൽ നിലവിൽ ജലനിരപ്പ് 2398.30 അടി ആണ്.

 



from Asianet News https://ift.tt/30FnDXA
via IFTTT

ബിജെപിയെ ചെറുക്കാൻ പ്രാദേശിക പാര്‍ട്ടികളുമായി കൂട്ടുക്കെട്ട് അ‌ടക്കം ചർച്ച; സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് മുതൽ

ദില്ലി: കണ്ണൂരിൽ നടക്കുന്ന സിപിഎം (CPIM) പാര്‍ട്ടി കോണ്‍ഗ്രസിൽ (Party Congress) അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമരൂപം നൽകാൻ മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് കേന്ദ്ര കമ്മിറ്റി നേരിട്ട് ചേരുന്നത്. ബിജെപിയെ ചെറുക്കാൻ ദേശീയതലത്തിൽ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുകെട്ട് സംബന്ധിച്ച ചര്‍ച്ചകൾ യോഗത്തിലുണ്ടാകും.

ഇതടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ, കര്‍ഷക സമരം, ഇന്ധനവിലക്കയറ്റം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും  ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള കേരള നേതാക്കൾ യോഗത്തിനെത്തും. ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺ​ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് ന​ഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺ​ഗ്രസ് ചേർന്നിരുന്നു.  
 



from Asianet News https://ift.tt/3pu0im7
via IFTTT

സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്; ബാങ്കിംഗ് രംഗം പൂർണമായും സ്തംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക് (bank strike). സമരം ചെയ്യുന്ന സിഎസ്‍ബി ബാങ്ക് (CSB Bank) ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്.  സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്തംഭിക്കും.  റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ആസ്ഥാനമായ സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്.

ബാങ്ക് കാനഡ ആസ്ഥാനമായിട്ടുള്ള ഫെയർഫാക്സ് കമ്പനി ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തൊഴിലാളികളുടെ പെൻഷൻ നിഷേധിക്കുന്നതിനു കള്ളക്കേസുകൾ കൊടുക്കുകയും നിർബന്ധിത പിരിച്ചുവിടൽ നടപ്പാക്കുകയും ചെയ്തെന്നാണ് ആരോപണം. ചെറുകിടക്കാർക്ക് വായ്പ നൽകാതെ ഫെയർഫാക്സ് ഹോൾഡിങ്സിന്റെ ഉപ സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്പ അനുവദിക്കുകയാണെന്നും ജീവനക്കാർ പരാതിപ്പെടുന്നു.

മാനേജ്മെന്റ് നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സിഎസ്‍ബി ബാങ്ക് ജീവനക്കാർ പണിമുടക്കുകയാണ്. മാസങ്ങളായി തുടരുന്ന  സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. നാളെ പണിമുടക്കും അടുത്ത ദിവസം നാലാം ശനിയാഴ്ചയും തുടർന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും മാനേജ്മെന്റ് തയ്യാറായിട്ടില്ല.



from Asianet News https://ift.tt/2Z9VDeA
via IFTTT

തീയേറ്റർ തുറക്കാനുള്ള കാത്തിരിപ്പിൽ ആരാധകർ; ഇന്ന് തീയേറ്റർ ഉടമകളുമായി സർക്കാർ ചർച്ച നടത്തും

തിരുവനന്തപുരം: തീയേറ്റർ (Theatre) തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ (Government) ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് ചർച്ച. വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങൾ തീയേറ്റർ ഉമകൾ മുന്നോട്ട് വയ്ക്കും. തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നത്. 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം മൾട്ടിപ്ലക്സ് ഉൾപ്പടെ എല്ലാ തീയറ്ററുകളും തുറക്കാനാണ് ധാരണ.

എന്നാൽ, തീയേറ്റർ തുറക്കാൻ കാത്തിരിക്കുന്ന ആരാധകരെ നിരാശയിലാഴ്ത്തി മോഹൻലാൽ-പ്രിയദർശൻ കൂട്ടിക്കെട്ടിലുള്ള ചിത്രം മരക്കാർ അറബിക്ക‌ടലിന്റെ സിംഹം ഒടിടി റിലീസ് ആകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നു. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2020 മാര്‍ച്ച് 26ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ റിലീസ് കൊവിഡ് സാഹചര്യത്തില്‍ പലവട്ടം മാറ്റിവെക്കേണ്ടിവന്നിരുന്നു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ 'മരക്കാര്‍' ഉടന്‍ തിയറ്ററുകളിലേക്ക് എത്തില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ (Antony Perumbavoor) മൂന്നാഴ്ച മുന്‍പ് പറഞ്ഞിരുന്നു. തിയറ്റര്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെയായിരുന്നു അത്. 50 ശതമാനം പ്രവേശനം നഷ്‍ടമുണ്ടാക്കും എന്നതിനാലാണ് ഈ തീരുമാനമെന്നും അന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, 'മരക്കാര്‍' ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. "ഇതുവരെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടില്ല. ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കേണ്ടവര്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവോ മോഹന്‍ലാലോ ആണ്", പ്രിയദര്‍ശന്‍ 'ഒടിടി പ്ലേ'യോട് പറഞ്ഞു.



from Asianet News https://ift.tt/3jJdlg3
via IFTTT

പുതിയ ക്യൂ 5ന്‍റെ ബുക്കിംഗ് തുടങ്ങി ഔഡി

ര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യയുടെ (Audi India) ക്യൂ5 (Q5) എസ്‍യുവി പുതിയ മോഡലിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി. ഔഡി ഡീലർഷിപ്പിൽ നിന്നോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. രണ്ടു ലക്ഷം രൂപയാണ് ബുക്കിംഗ് തുക. പുതിയ ക്യൂ 5 അടുത്ത മാസം വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍. 

കഴിഞ്ഞ വർഷം രാജ്യന്തര വിപണിലെത്തിയ പുതിയ ക്യൂ 5 നെയാണ് ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുന്നത്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ വകഭേദങ്ങളിലാണ് പുതിയ ക്യൂ 5 എത്തുന്നത്. പുതിയ വാഹനത്തിൽ 249 ബിഎച്ച്പി കരുത്ത് നൽകുന്ന 2 ലീറ്റർ പെട്രോൾ എൻജിനാണ്. പുതിയ വാഹനത്തിൽ ക്വാഡ്രോ ഓൾ വീൽ ഡ്രൈവും ഡ്രൈവ് സെലക്റ്റും ഡാമ്പിങ് കൺട്രോളോടു കൂടിയ സസ്പെൻഷനുമുണ്ട്. കൂടുതൽ സുരക്ഷയ്ക്കായി റിയർ സൈഡിൽ ഉൾപ്പെടെ 8 എയർബാഗുകളും നൽകി.

പുതിയ എൽഇഡി ഹെഡ്‌ലാംപ്, ടെയിൽലാംപ്, വെർട്ടിക്കൽ ക്രോം ലൈനിങ്ങുള്ള വലിയ ഗ്രിൽ, 10.1 ഇഞ്ച് ടച്ച് സ്ക്രീനോടു കൂടിയ എഐബി 3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർച്വൽ കോക്പിറ്റ് പ്ലസ് (ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ) വയർലെസ് ചാർജർ, ബി ആൻഡ് ഒ പ്രീമിയം ത്രീഡി സൗണ്ട് സിസ്റ്റം എന്നിവ ആണ് പുതിയ ക്യൂ 5 ലെ സവിശേഷതകൾ എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 


 



from Asianet News https://ift.tt/3joNRUT
via IFTTT

ടെസ്റ്റ് ഡ്രൈവിന് ശേഷം പണമടച്ചാൽ മതിയെന്ന് ഒല

ഓല എസ് 1 (Ola S1) ഇലക്ട്രിക്ക് സ്‍കൂട്ടറിന് ഒരു പുതിയ പേമെന്റ് പ്ലാൻ അവതരിപ്പിച്ച് ഓല ഇലക്ട്രിക് (Ola Electric). ഓല എസ് 1 ഇലക്ട്രിക് സ്‍കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവിന് ശേഷം മാത്രമേ ഉപഭോക്താക്കളിൽ നിന്ന് അന്തിമ പേയ്മെന്റ്  സ്വീകരിക്കുകയുള്ളുവെന്ന് ഓല വ്യക്തമാക്കിയതായി പിടിഐയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബർ അവസാനത്തോടെ ഓല സ്കൂട്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ഓല ഇലക്ട്രിക് നേരത്തെ പറഞ്ഞിരുന്നു. ഓല എസ് 1, ഓല എസ് 1 പ്രോ സ്കൂട്ടറുകളുടെ ലാസ്റ്റ് പേയ്മെന്റ് ഒക്ടോബർ 18 മുതൽ കമ്പനി ആരംഭിക്കേണ്ടതായിരുന്നു, അതേസമയം ടെസ്റ്റ് ഡ്രൈവ് ഒക്ടോബർ 25 മുതലാണ് ആരംഭിക്കുക. എന്നാൽ  ടെസ്റ്റ് ഡ്രൈവ്  നടത്തിയതിന് ശേഷം ലാസ്റ്റ് പേയ്മെന്റ് നടത്താനാണ് കമ്പനി ആവശ്യപ്പെടുക.

നവംബർ 10 മുതൽ ഓല എസ് 1 ന്റെ ലാസ്റ്റ്  പേയ്മെന്റ് സ്വീകരിക്കാൻ തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കുന്നു.  ഓല സ്കൂട്ടറിന്റെ ടെസ്റ്റ് ഡ്രൈവ് നവംബർ 10 ന് മുമ്പ് ആരംഭിക്കുമെന്നാണ് ഇതിനർത്ഥം.

ഓല സ്കൂട്ടറിന്റെ ആദ്യ ലോട്ട് കമ്പനി ഇതിനകം ബുക്ക് ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ മാസം, വെറും രണ്ട് ദിവസത്തിനുള്ളിൽ, കമ്പനി 1100 കോടി രൂപയുടെ ഓല സ്കൂട്ടർ ബുക്ക് ചെയ്തു. ഇപ്പോൾ അതിന്റെ അടുത്ത ഭാഗത്തിന്റെ ബുക്കിംഗ് ദീപാവലിക്ക് മുമ്പ് നവംബർ 1 മുതൽ ആരംഭിക്കും. ഓല സ്കൂട്ടറിന്റെ 2 മോഡലുകൾ കമ്പനി പുറത്തിറക്കി. ഇതിൽ, ഓല എസ് 1 ന്റെ എക്സ് ഷോറൂം വില 99,999 രൂപയും ഓല എസ് 1 പ്രോയുടെ വില 1,29,999 രൂപയുമാണ്. ഓല എസ് 1ന്‍റെ  ഡെലിവറി, ടെസ്റ്റ് ഡ്രൈവ് എന്നിവ സംബന്ധിച്ച് വ്യക്തത നൽകാത്തതിനാൽ  സ്കൂട്ടർ ബുക്ക് ചെയ്ത ഉപഭോക്താക്കൾ നേരത്തെ പരാതിയുമായി രംഗത്ത് വന്നിരുന്നു. 



from Asianet News https://ift.tt/3G9P644
via IFTTT

ഖത്തറില്‍ പുതിയ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന

ദോഹ: ഖത്തറില്‍(Qatar) 106 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 55 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ  236,708 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 86 പേര്‍ സ്വദേശികളും 20 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 608 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 238,271 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 955 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 22,307 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ  2,777,653 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നുപേരെ കൂടി കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 



from Asianet News https://ift.tt/3C5ATCQ
via IFTTT

100ല്‍ അധികം ഫീച്ചറുകളുമായി പുത്തന്‍ ഇന്നോവ വീട്ടുമുറ്റങ്ങളിലേക്ക്!

നപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ (Innova Crysta) പരിഷ്‍കരിച്ച മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടൊയോട്ട (Toyota). ഉത്സവ സീസണിന്റെ ഭാഗമായാണ് (Festive Season) ടൊയോട്ട ഈ ലിമിറ്റഡ് എഡിഷന്‍ ക്രിസ്റ്റ വിപണിയില്‍ എത്തിച്ചിട്ടുള്ളതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യാഥാക്രമം 17.18 ലക്ഷവും 18.99 ലക്ഷവുമാണ് പ്രാരംഭ വില. 

ലിമിറ്റഡ് എഡിഷനായി രൂപമാറ്റം നേടിയത് ഇന്നോവ ക്രിസ്റ്റ നിരയിലെ മിഡ്-ലെവല്‍ വേരിയന്റായ ജി.എക്‌സ്. പതിപ്പാണ്.  പുതിയ ഡിസൈനും നൂറിൽ അധികം ഫീച്ചറുകളും ഡ്രൈവിംഗ് മോഡുകളുമായിട്ടാണ് ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് എത്തിയിരിക്കുന്നത്.  

ലുക്കിലെ പുതുമ കൊണ്ടും ലിമിറ്റിഡ് എഡിഷന്‍ മോഡലില്‍ മാറ്റം പ്രകടമാകുന്നു. ക്രോമിയം ബോര്‍ഡര്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, പുതിയ രൂപത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ്, പിയാനോ ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള ഗ്രില്ല്, ക്ലാഡിങ്ങുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍ എന്നിവയാണ് ലിമിറ്റഡ് എഡിഷനില്‍ മാറ്റം ഒരുക്കിയിരിക്കുന്നു.

ഡയമണ്ട് കട്ട് അലോയി വീലും ലിമിറ്റഡ് എഡിഷനിലെ പുതുമയാണ്. റെഗുലര്‍ ക്രിസ്റ്റയ്ക്ക് സമാനമായാണ് മറ്റ് ഡിസൈനുകള്‍. അകത്തളം ഒന്നിലധികം നിറങ്ങള്‍ നല്‍കി അലങ്കരിച്ചിരിക്കുന്നു. റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ കൂടാതെ, ടയര്‍ പ്രഷര്‍ മോണിറ്ററിങ്ങ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്ങ്, എയര്‍ അയോണെസര്‍, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ്-ഡിസ്‌പ്ലേ, 16 വ്യത്യസ്ത നിറങ്ങളിലുള്ള ഡോര്‍ എഡ്ജ് ലൈറ്റനിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് പുതുതായി അകത്തളത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ലഭ്യമാണ്.

ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എട്ട് സീറ്റര്‍, ഏഴ് സീറ്റര്‍ ഓപ്ഷനുകളിലും ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വിപണിയില്‍ എത്തുന്നുണ്ടെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. 

164 ബി.എച്ച്.പി. പവറും 245 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 148 ബി.എച്ച്.പി. 343 എന്‍.എം. ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 2.4 ഡീസല്‍ എന്‍ജിനുമാണ് ലിമിറ്റഡ് എഡിഷന്‍ ഇന്നോവ ക്രിസ്റ്റയുടെ ഹൃദയം. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്‍മിഷന്‍ ഒരുക്കുന്നത്. എക്കോ, പവര്‍ എന്നീ ഡ്രൈവ് മോഡുകളും ഉണ്ട്. ഏഴ് എയര്‍ബാഗുകള്‍, എ.ബി.എസ്, ഇ.ബി.ഡി. എന്നീ സുരക്ഷ സംവിധാനങ്ങളും നൽകിയിട്ടുണ്ട്.

എം പി വി വിഭാഗത്തിലെ നേതൃസ്ഥാനം അവതരണകാലം മുതൽ ഇന്നോവയ്ക്കു സ്വന്തമാണെന്നു ടൊയോട്ട കിർലോസ്‍കർ മോട്ടോർ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിങ് വിഭാഗം അസോസിയറ്റ് ജനറൽ മാനേജർ വി വൈസ്ലൈൻ സിഗമണി പറഞ്ഞു. സാങ്കേതികവിദ്യ, ആഡംബരം, യാത്രാസുഖം, സൗകര്യം എന്നിവയ്ക്കൊപ്പം ടൊയോട്ടയുടെ ഗുണമേന്മ, ദൃഢത, വിശ്വാസ്യത എന്നിവയിലുമായി ഈ ഇന്നോവ ക്രിസ്റ്റയിൽ നൂറോളം പുതുമകളും പരിഷ്‍കാരങ്ങളും അവതരിപ്പിക്കാനാണു കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 



from Asianet News https://ift.tt/3pq2lI0
via IFTTT

ഭാവന നായികയാവുന്ന 'ഭജറംഗി 2'ന്‍റെ ട്രെയ്‍ലര്‍; ചിത്രം 29ന് തിയറ്ററുകളില്‍

ഭാവന (Bhavana) നായികയായെത്തുന്ന കന്നഡ ചിത്രം 'ഭജറംഗി 2'ന്‍റെ (Bhajarangi 2) ട്രെയ്‍ലര്‍ ശ്രദ്ധ നേടുന്നു. ശിവരാജ് കുമാര്‍ (Shiva Rajkumar) നായകനാവുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഇന്നലെയാണ് റിലീസ് ചെയ്‍തത്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാന്‍റസി ആക്ഷന്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് ഇത്. ഈ മാസം 29നാണ് റിലീസ്.

എ ഹര്‍ഷയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. 'ഭജറംഗി' കൂടാതെ ചേതന്‍ നായകനായ ബിരുഗാലി, 'ടേക്കണി'ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട 'ചിങ്കാരി', ശിവരാജ് കുമാര്‍ കുമാര്‍ തന്നെ നായകനായ വജ്രകായ തുടങ്ങിയ ചിത്രങ്ങള്‍ ഹര്‍ഷ സംവിധാനം ചെയ്‍തിട്ടുണ്ട്. ജയണ്ണ ഫിലിംസിന്‍റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. സംഗീതം അര്‍ജുന്‍ ജന്യ. എഡിറ്റിംഗ് ദീപു എസ് കുമാര്‍. കലാസംവിധാനം രവി ശന്തേഹൈക്ലു, സംഭാഷണം രഘു നിഡുവള്ളി, ഡോ രവി വര്‍മ്മ, വിക്രം എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രഫി. വസ്ത്രാലങ്കാരം യോഗി ജി രാജ്. കന്നഡ സിനിമയില്‍ തിരക്കുള്ള താരമാണ് നിലവില്‍ ഭാവന. ഭജറംഗി 2 കൂടാതെ തിലകിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഗോവിന്ദ ഗോവിന്ദ, നാഗശേഖര്‍ സംവിധാനം ചെയ്യുന്ന ശ്രീകൃഷ്‍ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നിവയാണ് ഭാവനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന കന്നഡ ചിത്രങ്ങള്‍. മലയാളം സംവിധായകന്‍ സലാം ബാപ്പുവാണ്  ശ്രീകൃഷ്‍ണ അറ്റ് ജിമെയില്‍ ഡോട്ട് കോമിന് തിരക്കഥയൊരുക്കുന്നത്. സലാമിന്‍റെ ആദ്യ തിരക്കഥയാണിത്. 



from Asianet News https://ift.tt/3pqFVGE
via IFTTT

'പോണ്‍' കാണുന്നതും പുരുഷ ലൈംഗികജീവിതവും തമ്മില്‍ ബന്ധം; പഠനം പറയുന്നത്...

ഇന്റര്‍നെറ്റിന്റെ ഉപയോഗം സാര്‍വത്രികമായതോടെ 'പോണോഗ്രാഫി'യും വളര്‍ന്നു. 'പോണ്‍' കാണുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായി. പോണുമായി ബന്ധപ്പെട്ട മനശാസ്ത്രം, ലൈംഗികജീവിതം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പല പഠനങ്ങളും ഉണ്ടായി. ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും ഇക്കാലയളവിനുള്ളില്‍ ഇത് സംബന്ധിച്ച് ഗവേഷകരില്‍ നിന്നും ആരോഗ്യവിദഗ്ധരില്‍ നിന്നും വന്നു. 

ഇതുമായി ചേര്‍ത്തുവയ്ക്കാവുന്ന പുതിയൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പോണ്‍ കാണുന്ന പുരുഷന്മാരും അവരുടെ ലൈംഗികജീവിതവും എന്ന വിഷയത്തില്‍ ബെല്‍ജിയം, ഡെന്മാര്‍ക്ക്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. 

വിഷയവുമായി ബന്ധപ്പെട്ട് ഗവേഷകര്‍ തയ്യാറാക്കിയ ചോദ്യാവലിക്ക് ഓണ്‍ലൈനായി മൂവ്വായിരത്തിലധികം പുരുഷന്മാര്‍ മറുപടി നല്‍കി. ബെല്‍ജിയം, ഡെന്മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ ചില നിരീക്ഷണങ്ങള്‍ പങ്കുവച്ചു. 

എത്രമാത്രം പോണ്‍ ആണ് പുരുഷന്മാര്‍ കാണുന്നത് എന്നതും അവരുടെ ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ പ്രാഥമിക വിലയിരുത്തല്‍. പഠനത്തില്‍ പങ്കെടുത്തവരില്‍ 35 ശതമാനം പേരും പങ്കാളിക്കൊപ്പമുള്ള ലൈംഗികതയെക്കാള്‍ ആസ്വാദ്യകരം പോണ്‍ കാണുന്നതാണെന്ന അഭിപ്രായം രേഖപ്പെടുത്തി. അതുപോലെ 23 ശതമാനം പേരും പങ്കാളിക്കൊപ്പമുള്ള ലൈംഗികജീവിതത്തില്‍ അസംതൃപ്തി, ഉദ്ധാരണപ്രശ്‌നം എന്നിങ്ങനെയുള്ള വിഷമതകള്‍ നേരിടുന്നതായും രേഖപ്പെടുത്തി. ഈ 23 ശതമാനം പേരും മുപ്പത്തിയഞ്ച് വയസിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

 


പോണും, ലൈംഗികജീവിതവും തമ്മില്‍ ബന്ധമുള്ളതായി വിവിധ രീതിയില്‍ സ്ഥിരീകരിക്കുന്ന പഠനങ്ങള്‍ നേരത്തേ വന്നിട്ടുണ്ട്. എന്നാല്‍ ഇത്രയധികം പേര്‍ ലൈംഗികപ്രശ്‌നങ്ങള്‍ നേരിടുന്നതായി അഭിപ്രായപ്പെടുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓണ്‍ലൈന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണങ്ങളിലേക്ക് എത്തിയിരിക്കുന്നത് എന്നതിനാലും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമായിട്ടുള്ള വിഭാഗമാണ് ഇതില്‍ കൂടുതല്‍ പങ്കെടുത്തത് എന്നതിനാലും പൂര്‍ണമായും ആധികാരികമായ പഠനമാണിതെന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെന്ന് ഗവേഷകര്‍ തന്നെ പറയുന്നു. 

അതേസമയം ഭാവിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയവും വിപുലവുമായ പഠനങ്ങള്‍ക്ക് വഴിയൊരുക്കുന്ന വിവരങ്ങള്‍ ഇതില്‍ നിന്ന് എടുക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. 

മുപ്പത്തിയഞ്ചാമത് 'യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് യൂറോളജി വെര്‍ച്വല്‍ കോണ്‍ഗ്രസി'ല്‍ ഗവേഷകര്‍ തങ്ങളുടെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനം പുരുഷന്മാരും പോണ്‍ കാണുമ്പോള്‍ വൈകാരിക തീവ്രത വര്‍ധിപ്പിക്കുന്ന രംഗങ്ങള്‍ക്കായി ദൃശ്യം ഫോര്‍വേര്‍ഡ് ചെയ്ത് കാണുന്നുവെന്നും 20 ശതമാനം പേര്‍ മുമ്പ് കണ്ട ദൃശ്യങ്ങളെക്കാള്‍ തീവ്രതയുള്ള ദൃശ്യങ്ങള്‍ക്കായി ഓരോ തവണയും അന്വേഷിക്കുന്നതായും ഗവേഷകര്‍ നിരീക്ഷിക്കുന്നു. ഇത്തരം പ്രവണതകളെല്ലാം യഥാര്‍ത്ഥമായ ലൈംഗികജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ബാധിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. 

 

 

പഠനത്തില്‍ പങ്കെടുത്ത 38 ശതമാനം പേരും 16 മുതല്‍ 25 വയസ് വരെ പ്രായമുള്ളവരാണ്. 29 ശതമാനം പേര്‍ 26 മുതല്‍ 35 വരെ പ്രായമുള്ളവര്‍. 22 ശതമാനം പേര്‍ 36 മുതല്‍ നാല്‍പത്തിയഞ്ച് വയസ് വരെയുള്ളവരും. നാല്‍പത്തിയഞ്ചിന് മുകളിലുള്ള പത്ത് ശതമാനം പേരാണ് പഠനത്തില്‍ പങ്കെടുത്തിട്ടുള്ളത്. പങ്കാളിയോ കാമുകിയോ ഇല്ലാത്തവര്‍, പുതുതായി പങ്കാളിയോ കാമുകിയോ ഉണ്ടായവര്‍, ദീര്‍ഘകാലമായി പങ്കാളിയുള്ളവര്‍, വിഭാര്യര്‍, വിവാഹമോചിതര്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലും പെട്ട പുരുഷന്മാര്‍ പഠനത്തില്‍ പങ്കെടുത്തതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

Also Read:- രാത്രികാല ഉദ്ധാരണങ്ങൾ ട്രാക്ക് ചെയ്യുന്ന യന്ത്രം; തിരിച്ചറിയാനാവുക മറ്റു പല ആരോഗ്യപ്രശ്നങ്ങളും



from Asianet News https://ift.tt/3E7voEn
via IFTTT

കടം വാങ്ങിയ പണം തിരികെ നല്‍കാനായില്ല; ജാബിര്‍ പാലത്തില്‍ വീണ്ടും ആത്മഹത്യ ശ്രമം

കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബിര്‍ കടല്‍ പാലത്തില്‍(Sheikh Jaber Bridge) വീണ്ടും ആത്മഹത്യ ശ്രമം(attempt to suicide). പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഈജിപ്ത് സ്വദേശിയെ അറസ്റ്റ് ചെയ്തു.

ഒരാള്‍ പാലത്തില്‍ നിന്ന് ചാടാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ച ഉടന്‍ പൊലീസ് പട്രോള്‍ സംഘം സ്ഥലത്ത് പാഞ്ഞെത്തി. 3,000 ദിനാര്‍ കടം തിരികെ നല്‍കാന്‍ കഴിയാത്തതിനാലാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ത് പൗരനെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ച ശേഷം ശാമിയ പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

കുവൈത്തില്‍ 24 മണിക്കൂറിനിടെ രണ്ട് പ്രവാസികള്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

രണ്ടാഴ്ചക്കിടെ ജാബിര്‍ പാലത്തിലെ മൂന്നാമത്തെ ആത്മഹത്യാ ശ്രമമാണിത്. ഇതേ തുടര്‍ന്ന് പൊലീസ് ജാഗ്രത വര്‍ധിപ്പിക്കുകയും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ജാബിര്‍ പാലത്തില്‍ സൈക്കിള്‍ സവാരി നടത്തിയ നിരവധി പേര്‍ അറസ്റ്റില്‍
 



from Asianet News https://ift.tt/2ZhTCg7
via IFTTT

Kerala Rain: ഉരുള്‍പൊട്ടല്‍ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി

കോട്ടയം: കൂട്ടിക്കല്‍ (koottikkal)ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട (Natural disaster) ഒരാളുടെ മൃതദേഹം(deadbody) കൂടി കണ്ടെത്തി. ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെതെന്ന് സംശയം. എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കാഞ്ഞിരപള്ളി ആശുപത്രിയില്‍ എത്തിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കൂട്ടിക്കലിലും കൊക്കയാറിലും ഉരുള്‍പൊട്ടിയത്. അപകടത്തില്‍ നിരവധി പേര്‍ മരിച്ചു. ചിലരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. . നിരവധി വീടുകള്‍ നശിച്ചു. ആയിരങ്ങളാണ് കുടിയൊഴിഞ്ഞു പോയത്. കേരളത്തില്‍ കാലവര്‍ഷം തുടരുകയാണെങ്കിലും ശക്തി കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. 

വെള്ളിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കില്‍ മാത്രം  തകര്‍ത്തത് 774 വീടുകള്‍ എന്നാണ് പ്രാഥമിക കണക്ക്. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  നാശനഷ്ടം കൃത്യമായി കണക്കാക്കാന്‍ ഏഴു പ്രത്യേക സംഘങ്ങളെ റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.

കൊക്കയാറിലൂടെയും പുല്ലകയാറിലൂടെയും കലിതുള്ളിയൊഴുകി എത്തിയ വെളളവും പലഭാഗത്തായുണ്ടായ വലുതും ചെറുതുമായ ഉരുള്‍ പൊട്ടലുകളുമാണ് കൊക്കയാര്‍, പെരുവന്താനും വില്ലേജുകളില്‍ വന്‍ നാശം വിതച്ചത്. 183 വീടുകള്‍ പൂര്‍ണമായും 591 എണ്ണം ഭാഗികമായി തകര്‍ന്നെന്നാണ് റവന്യൂവകുപ്പിന്റെ പ്രാഥമിക കണക്ക്. വീടു തകര്‍ന്നുമാത്രമുണ്ടായ നഷ്ടം പതിമൂന്നു കോടി എണ്‍പത്തിരണ്ടു ലക്ഷം രൂപ. കൃഷി നാശം ഉള്‍പ്പെടെയുള്ളവ കണക്കാക്കി വരുന്നതേയുള്ളൂ. ആറിന്റെ കരയിലുണ്ടായിരുന്ന പല വീടുകളുടെയും സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകള്‍ വിള്ളല്‍ വീണ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. വീട്ടു സാധനങ്ങളും ഒഴുകിപ്പോയി. ഉടുതുണി മാത്രമായി രക്ഷപെട്ടവരും നിരവധി. കൊക്കയാറില്‍ മാത്രം ഏഴു പേര്‍ മരിച്ചു. ഒഴുക്കില്‍ പെട്ട ആന്‍സിയെ ഇനിയും കണ്ടെത്താനായിട്ടില്ല. പെരുവന്താനത്ത് ഒരാളും മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായമായി പതിനായിരം രൂപ വീതം കൈമാറി. പരുക്കേറ്റ പതിനൊന്നു പേരില്‍ ആറു പേര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കി. 

പീരുമേട് താലൂക്കില്‍ വീടു നഷ്ടപ്പെട്ട 461 കുടുംബങ്ങളിലെ 1561 പേര്‍ ഇപ്പോഴും ദുരിതാശ്വസ ക്യാമ്പിലാണ്. ഒന്‍പതു ക്യാമ്പുള്‍ കൊക്കയാറിലുണ്ട്. ഇവിടെ മാത്രം 1260 പേരും. ആഴങ്ങാട്, ആനചാരി, പെരുവന്താനം, ഉറുമ്പിക്കര എന്നിവിടങ്ങളിലെല്ലാം മഴ നാശം വിതച്ചു. നാശനഷ്ടം കണക്കാക്കാന്‍ അഞ്ചു പേര്‍ വീതമടങ്ങുന്ന ഏഴു സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ചു സംഘങ്ങള്‍ കൊക്കയാറിലെ നഷ്ടം തിട്ടപ്പെടുത്താനാണ്.  ഏക്കറുകണക്കിനു സ്ഥലത്തെ കൃഷിയും നശിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നത് വേറെ. തിങ്കളാഴ്ച ഈ സംഘങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴേ നാശനഷ്ടം സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ അറിയാന്‍ കഴിയൂ.
 



from Asianet News https://ift.tt/3B1CRTl
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............