മസ്‍കത്ത്: ഒമാനില്‍ സ്‍കൂള്‍ ബസിനുള്ളില്‍ ദീര്‍ഘനേരം കുടുങ്ങിപ്പോയതിനെ (locked in a school bus) തുടര്‍ന്ന് ക്ഷീണിതനായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ (Admitted in hospital) പ്രവേശിപ്പിച്ചു. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയിട്ടും ഒരു കുട്ടി മാത്രം ബസിനുള്ളില്‍ അവശേഷിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ്‍ പൂട്ടുകയും ചെയ്‍തു. സംഭവത്തില്‍ ബസ് ഡ്രൈവറെയും സൂപ്പര്‍വൈസറെയും പൊലീസ് അറസ്റ്റ് ചെയ്‍തു.
കുട്ടികള്‍ പുറത്തിറങ്ങിയ ശേഷം ബസ് പരിശോധിക്കുന്നതില്‍ വീഴ്‍ച വരുത്തിയ ബസ്‍ ഡ്രൈവറെയും സൂപ്പര്‍വൈസറെയും മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇവരുടെ അശ്രദ്ധയാണ് കുട്ടി ദീര്‍ഘനേരം സ്‍കൂള്‍ ബസിനുള്ളില്‍ കുടുങ്ങിപ്പോകാന്‍ കാരണമായതെന്നും അതുകാരണം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും പൊലീസിന്റെ പ്രസ്‍താവനയില്‍ പറയുന്നു.
from Asianet News https://ift.tt/3ClzRCZ
via IFTTT
No comments:
Post a Comment