കൊല്ലം: കുളത്തുപ്പുഴയില്‍ വൃദ്ധുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതി പിടിയിൽ. ബസ്സില്‍ നിന്നും പുറത്ത് ഇറങ്ങുന്നതിനിടയിലാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മാലമോഷ്ടിക്കാന്‍ ശ്രമിച്ചത്. രാവിലെ പത്ത് മണിയോടെയാണ് കെഎസ്ആര്‍ടിസി ബസ്സിൽ മോഷണശ്രമം നടന്നത്. ആശുപത്രിയില്‍ പരിശോധനയ്ക്കായി പോവുകയായിരുന്നു കുളത്തൂപ്പുഴ പതിനൊന്നാം മൈൽ സ്വദേശി മേരികുട്ടിയും ഭര്‍ത്താവ് തങ്കച്ചനും.
ബസ് കുളത്തുപ്പുഴ സ്റ്റാന്‍റില്‍ എത്തിയപ്പോൾ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ബസ്സില്‍ തിരക്ക് ഉണ്ടാക്കിയാണ് മാലമോഷ്ടിക്കാന്‍ ശ്രമം നടത്തിയത്. ബസ്സില്‍ നിന്നും പുറത്ത് ഇറങ്ങിയ ഭര്‍ത്താവ് മോഷണശ്രമ നീക്കം കണ്ടു ബഹളം വച്ചു. തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഒരുസ്ത്രിയെ പിടികൂടി മറ്റൊരു സ്ത്രീ ഓടിരക്ഷപ്പെട്ടു.
പൊലിസ് അറസ്റ്റ് ചെയ്ത കസ്തൂരി തമിഴ്നാട് സേലം സ്വദേശിനിയാണ് എന്നാല്‍ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമാണന്ന് പൊലീസ് സംശയിക്കുന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീ രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിടുണ്ട്. കസ്തൂരിയെ കോടതിയില്‍ ഹാജരാക്കി.
from Asianet News https://ift.tt/3ncMjhV
via IFTTT
No comments:
Post a Comment