അഞ്ചല്‍: കൊവിഡ് പ്രതിസന്ധിയില്‍ (covid crisis) നാട്ടിലെത്തി മത്സ്യകൃഷി (Fish Farming) തുടങ്ങിയ യുവാവിന്റെ കൃഷിയിടത്തില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് മത്സ്യങ്ങള്‍ (fish) ചത്തുപൊങ്ങി. പനച്ചവിള കുമാരഞ്ചിറ വീട്ടില്‍ ആലേഷിന്റെ (Alesh) വീട്ടിന് മുന്നിലെ മത്സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധര്‍ (Anti socials) വിഷം കലക്കിയത്. വിളവെടുക്കാന്‍ പാകമായ മത്സ്യങ്ങളാണ് ചത്തത്.
ബാങ്ക് വായ്പയെടുത്തും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയുമാണ് കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ആലേഷ് അമ്മയുടെ സഹായത്തോടെ മത്സ്യകൃഷി തുടങ്ങിയത്. ഇതിനായി വീടിന് മുന്നില്‍ കുളം തയ്യാറാക്കി. സുഭിക്ഷ കേരളം പദ്ധതിയുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ചെലവായത്. കുടുംബശ്രീയില്‍ നിന്നാണ് അമ്മ ഒരു ലക്ഷം വായ്പയെടുത്ത് നല്‍കിയത്.
കൊവിഡ് കാലത്ത് വിദേശത്ത് ജോലി നഷ്ടപ്പെട്ടാണ് ആലേഷ് നാട്ടില്‍ തിരിച്ചെത്തിയത്. മീന്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് കടം വീട്ടാമെന്ന് കരുതിയിരിക്കെയാണ് സംഭവം. നാട്ടില്‍ പ്രകടമായ ശത്രുക്കളൊന്നുമില്ലെന്ന് അമ്മ മല്ലികയും ആലേഷും പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
from Asianet News https://ift.tt/3b1dd6D
via IFTTT
No comments:
Post a Comment