വാഷിങ്ടൺ: അമേരിക്കയെ ഞെട്ടിച്ച് സിനിമാ സെറ്റിൽ കൊലപാതകം. റസ്റ്റ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായകൻ അലേക്ക്ബാഡ്‍വിന്റെ വെടിയേറ്റ് ഛായാഗ്രാഹക കൊല്ലപ്പെട്ടത്. ത്രില്ലർ ചിത്രം റസ്റ്റിന്റെ പ്രമേയം തന്നെ ഒരു അപ്രതീക്ഷിത കൊലപാതകത്തെ കുറിച്ചാണ്. ഷൂട്ടിംഗ് നടക്കുന്നതിനിടെ അതേ ദുരന്തം സെറ്റിൽ ആവർത്തിക്കുന്നു.
സിനിമാ കഥയേക്കാൾ അവിശ്വസനീയമെന്ന് തോന്നിപ്പോകും. ചിത്രീകരണത്തിനിടെ നായകൻ അലേക് ബാഡ്‍വിൻ വെടിയുതിർക്കുന്നു, ഛായാഗ്രാഹക ഹലിന ഹച്ചിനസിനും സംവിധായകൻ ജോയൽ സൂസയ്ക്കും പരിക്കേൽക്കുന്നു.
40 സെക്കന്‍റില് 48 റോക്കറ്റുകളുടെ പ്രഹരശേഷി, ചൈനയെ ചെറുക്കാന് ഇന്ത്യയുടെ സായുധ വിന്യാസം ഇങ്ങനെ
ഹെലികോപ്റ്ററിന്റെ അടിയന്തര സഹായം തേടി ഹലീനയെ ആശുപത്രിയിലേക്ക് മാറ്റുന്നു, എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ചിത്രീകരണത്തിനായി എത്തിച്ച തോക്കിൽ എങ്ങനെ യഥാർത്ഥ ബുള്ളറ്റ് വന്നു എന്നത് ദുരൂഹമായി തുടരുകയാണ്.
സംഭവത്തിൽ അലേക് ബാഡവിനെ പൊലീസ് ചോദ്യംചെയ്തു. എന്നാൽ കേസ് എടുത്തിട്ടില്ല. കൊലപാതക കാരണത്തെ കുറിച്ച് വ്യക്തമായ ഒരു സൂചനയും പൊലീസിന് ഇതുവരെയില്ല. പക്ഷേ സിനിമാ സെറ്റിലെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ആരാധകരും സഹപ്രവർത്തകരും.
from Asianet News https://ift.tt/30Sm34V
via IFTTT
No comments:
Post a Comment