അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 112 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 138 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
പുതിയതായി നടത്തിയ 3,04,976 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,924 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,924 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,124 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 4,067 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
#UAE announces 112 new #COVID19 cases, 138 recoveries and 2 deaths in last 24 hours #WamNews pic.twitter.com/lhb3L3aq6X
— WAM English (@WAMNEWS_ENG) October 20, 2021
from Asianet News https://ift.tt/2Z5hO5c
via IFTTT
No comments:
Post a Comment