കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബിര്‍ കടല്‍ പാലത്തില്‍(Sheikh Jaber Bridge) വീണ്ടും ആത്മഹത്യ ശ്രമം(attempt to suicide). പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഈജിപ്ത് സ്വദേശിയെ അറസ്റ്റ് ചെയ്തു.
ഒരാള്‍ പാലത്തില്‍ നിന്ന് ചാടാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ച ഉടന്‍ പൊലീസ് പട്രോള്‍ സംഘം സ്ഥലത്ത് പാഞ്ഞെത്തി. 3,000 ദിനാര്‍ കടം തിരികെ നല്‍കാന്‍ കഴിയാത്തതിനാലാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ത് പൗരനെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ച ശേഷം ശാമിയ പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുവൈത്തില്‍ 24 മണിക്കൂറിനിടെ രണ്ട് പ്രവാസികള്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
രണ്ടാഴ്ചക്കിടെ ജാബിര്‍ പാലത്തിലെ മൂന്നാമത്തെ ആത്മഹത്യാ ശ്രമമാണിത്. ഇതേ തുടര്‍ന്ന് പൊലീസ് ജാഗ്രത വര്‍ധിപ്പിക്കുകയും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ജാബിര്‍ പാലത്തില്‍ സൈക്കിള്‍ സവാരി നടത്തിയ നിരവധി പേര്‍ അറസ്റ്റില്‍
from Asianet News https://ift.tt/2ZhTCg7
via IFTTT
No comments:
Post a Comment