കാസര്‍കോട്: പനത്തടിയിലെ കേരള ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടത്തട്ടിപ്പ്. തട്ടിപ്പ് നടത്തിയ അപ്രൈസര്‍ ബാലകൃഷ്ണനെ ജോലിയില്‍ നിന്ന് പുറത്താക്കി. അപ്രൈസര്‍ ബാലകൃഷ്ണന്‍റെ ഭാര്യ ബാങ്കില്‍ പണയം വയ്ക്കാന്‍ എത്തിച്ച സ്വര്‍ണ്ണത്തില്‍ മാനേജര്‍ക്ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്ത് വരാന്‍ കാരണം. മറ്റൊരു അപ്രൈസറെക്കൊണ്ട് ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ മുക്കുപണ്ടം.
ഇതോടെ അപ്രൈസറെ ജോലിയില്‍ നിന്ന് പുറത്താക്കി. ഇയാള്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പ് നടത്തിയതായാണ് സൂചന. ഇടപാടുകാരുടെ സ്വര്‍ണ്ണപ്പണയ വസ്തുവിന്മേല്‍ കൂടുതല്‍ പണം അപ്രൈസര്‍ എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് നടന്നതറിഞ്ഞ് ഇടപാടുകാര്‍ സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ കൂട്ടത്തോടെ ബാങ്കില്‍ എത്തി. പരിശോധന നടക്കുന്നതിനാല്‍ സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ ആവില്ലെന്ന് അറിഞ്ഞതോടെ പ്രതിഷേധം.ഗ്രാമീണ്‍ ബാങ്ക് എജിഎമ്മിന്‍റെ നേതൃത്വത്തില്‍ ബാങ്കില്‍ വിശദമായ പരിശോധന നടന്നുവരികയാണിപ്പോള്‍.
from Asianet News https://ift.tt/3nq6N6G
via IFTTT
No comments:
Post a Comment