പാലക്കാട്: വടക്കഞ്ചേരിയിൽ ഒരാഴ്ച മുൻപ് മോഷണം പോയ വളർത്തു കോഴിയെ കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്‍റെ വീട്ടിൽ നിന്നും മോഷണം പോയ മൂന്നു കോഴികളിൽ രണ്ടെണ്ണത്തിനെയാണ് കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായകളെ വിഷം കൊടുത്ത് കൊന്നതായും പരാതിയുണ്ട്.
ഒക്ടോബർ 18നാണ് വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായകളെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതേ ദിവസം തന്നെ ഈ വീട്ടിൽ നിന്നും മൂന്നു കോഴികളും മോഷണം പോയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തെ വൈദ്യുത പോസ്റ്റിൽ രണ്ടു കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്.
from Asianet News https://ift.tt/3b5t83W
via IFTTT
No comments:
Post a Comment