ചെന്നൈ: സർക്കാർ ബസിൽ മിന്നല്‍ പരിശോധനയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ( M K Stalin). പെട്ടെന്ന് മുഖ്യമന്ത്രി ബസിൽ കയറിയപ്പോൾ യാത്രക്കാരും ജീവനക്കാരും അമ്പരന്നു. ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ബസിൽ നിന്നും ഇറങ്ങിയത്.
ചെന്നൈ ത്യാഗരായനഗറിൽ നിന്ന് കണ്ണകി നഗറിലേക്ക് സർവീസ് നടത്തുന്ന എം19ബി എന്ന സർക്കാർ ടൗൺ ബസിലാണ് അദ്ദേഹം മിന്നൽ സന്ദർശനം നടത്തിയത്.സർക്കാർ അധികാരമേറ്റ ശേഷം ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞു.
വലിയ ആവേശത്തോടെയാണ് സ്ത്രീകൾ മുഖ്യമന്ത്രിയെ വരവേറ്റത്. ബസിനുള്ളിൽ ഒപ്പം നിന്ന് സെൽഫി എടുക്കാനും അവർ മൽസരിച്ചു. ബസിൽ നിന്നും ഇറങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തിൽ മടങ്ങി. സർക്കാർ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിൻ മിന്നൽ സന്ദർശനം നടത്തിയിരുന്നു. കൊവിഡ് വാക്സിന്‍ വിതരണവും മുഖ്യമന്ത്രി സ്റ്റാലിന്‍ പരിശോധിച്ചു. ഇതിന്‍റെ വീഡിയോ സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
மாநகரப் பேருந்தில் ஆய்வு செய்தபோது, மகளிர் முகத்தில் கண்ட மகிழ்ச்சி என்னையும் தொற்றிக்கொண்டது!
— M.K.Stalin (@mkstalin) October 23, 2021
கண்ணகி நகர் #CoronaVaccine சிறப்புமுகாமைப் பார்வையிட்டேன். #COVID19-க்கு எதிரான போரில் மருத்துவத்துறையினருக்கு ஒத்துழைப்பு நல்குவோர் பாராட்டுக்குரியவர்கள்.
அறிவியல் வழியே நமக்கான வழி! pic.twitter.com/UbTyaYLGMt
from Asianet News https://ift.tt/3Ee4ASV
via IFTTT
No comments:
Post a Comment