തിരുവനന്തപുരം:വട്ടപ്പാറ വേറ്റിനാടിൽ ടൈൽസ് കമ്പനി ജനറൽ മാനേജറുടേത് ആത്മഹത്യയെന്ന് പൊലീസ്. ഇന്നലെയാണ് വീട്ടിന് പിന്നിലെ റബ്ബർ തോട്ടത്തിൽ സജീവൻെറ മൃതദേഹം കഴുത്തിൽ കുരുക്കു മുറുക്കിയ നിലയിൽ കണ്ടെത്തിയത്. സജീവൻെറ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തി.
പ്രഭാത സവാരിക്കിറക്കിയ സജീവനെയാണ് വീടിനു സമീപത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പ്ലാറ്റിക് കയർകൊണ്ട് മുറുക്കിയ നിലയിലായിരുന്നു. കൊലപാതമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ശാസ്ത്രീയ പരിശോധനയിൽ കൊലപാതകമെല്ല ആത്മഹത്യയാകമെന്ന നിഗമനത്തിലേക്ക് പൊലീസ് മാറി.
സജീവൻെറ ശരീരത്തിൽ മർദ്ദനമേറ്റതിൻെറയോ പടിവലി നടന്നതിൻെറയോ പാടുകളുണ്ടായിരുന്നില്ല. ശരീത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും നഷ്ടമായിട്ടില്ല. സാധാരണ നടക്കാനിറങ്ങുന്ന വഴിയിലായിരുന്നില്ല മൃതദേഹം കണ്ടെത്തിയതും. സജികുമാർ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക അന്വേഷണം നീണ്ടു. കടയിൽ സാധനങ്ങള്‍ കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് വയർ സജിയെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു.
ആത്മഹത്യക്കുറിപ്പ് എഴുതുന്നതും സിസിടിവിയിലുണ്ട്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്യുകയാണെന്ന കുറിപ്പ് സജീവൻെറ മേശക്കുള്ളിൽ നിന്നും വട്ടപ്പാറ പൊലീസ് കണ്ടെത്തി. പോസ്റ്റ് മോർട്ടത്തിലും ആതഹത്യയെന്ന വ്യക്തമായി. കഴുത്തിൽ സ്വയം കുരുക്കിട്ട് മുറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വട്ടപ്പാറ പൊലീസ് ഇൻസ്പെക്ടർ ഹിരിലാലിൻെറ നേതൃത്വത്തിലായുരുന്നു അന്വേഷണം.
from Asianet News https://ift.tt/3nhkTYd
via IFTTT
No comments:
Post a Comment