ദില്ലി: കണ്ണൂരിൽ നടക്കുന്ന സിപിഎം (CPIM) പാര്‍ട്ടി കോണ്‍ഗ്രസിൽ (Party Congress) അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് അന്തിമരൂപം നൽകാൻ മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് കേന്ദ്ര കമ്മിറ്റി നേരിട്ട് ചേരുന്നത്. ബിജെപിയെ ചെറുക്കാൻ ദേശീയതലത്തിൽ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുകെട്ട് സംബന്ധിച്ച ചര്‍ച്ചകൾ യോഗത്തിലുണ്ടാകും.
ഇതടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ, കര്‍ഷക സമരം, ഇന്ധനവിലക്കയറ്റം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള കേരള നേതാക്കൾ യോഗത്തിനെത്തും. ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺഗ്രസ് ചേർന്നിരുന്നു.
from Asianet News https://ift.tt/3pu0im7
via IFTTT
No comments:
Post a Comment