Saturday, July 10, 2021

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണം; കേരളമടക്കം 8 സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളമടക്കം 8 സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദ്ദേശം. നിശ്ചിത എണ്ണം ആളുകൾക്ക്  മാത്രമേ പ്രവേശനം നൽകാവൂ. പ്രവേശനത്തിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും നിർദ്ദേശം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3e0UfPx
via IFTTT

മാരക്കാനയില്‍ കാനറികള്‍ ചിറകറ്റുവീണു; മെസിക്ക് സ്വപ്‌ന കോപ്പ

മാരക്കാന: ഫുട്‌ബോളിന്‍റെ വാഗ്‌ദത്തഭൂമിയില്‍ കിരീടക്കസേരയിലേക്ക് മിശിഹായുടെ സ്ഥാനാരോഹണം. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ കാനറിക്കിളികളെ നിശബ്‌ദരാക്കി ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന സ്വപ്‌ന കോപ്പ സ്വന്തമാക്കി. ആദ്യപകുതിയില്‍ എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം തെളിഞ്ഞത്. 1993ന് ശേഷം ഇതാദ്യമായാണ് അര്‍ജന്‍റീന ഒരു പ്രധാന കിരീടം നേടുന്നത്.  മാറ്റമില്ലാതെ ബ്രസീല്‍, മാറ്റവുമായി അര്‍ജന്‍റീന സ്വപ്ന ഫൈനലില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്. റിച്ചാര്‍ലിസണെയും നെയ്‌മറെയും എവര്‍ട്ടനെയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലായിരുന്നു ടിറ്റെയുടെ ബ്രസീല്‍. ഫ്രഡും കാസിമിറോയും ലൂക്കാസ് പക്വേറ്റയും മധ്യനിരയില്‍. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ നായകന്‍ തിയാഗോ സില്‍വയ്‌ക്കൊപ്പം മാര്‍ക്വീഞ്ഞോസും റെനാന്‍ ലോദിയും ഡാനിലോയും അണിനിരന്നു. എഡേഴ്‌സണായിരുന്നു ഗോള്‍ബാറിന് കീഴെ ഗ്ലൗസണിഞ്ഞത്.  അതേസമയം 4-4-2 ശൈലിയാണ് കളത്തില്‍ സ്‌കലോണി സ്വീകരിച്ചത്. സ്‌ട്രൈക്കര്‍മാരായി ലിയോണല്‍ മെസിയും ലൗറ്ററോ മാര്‍ട്ടിനസും ബൂട്ടുകെട്ടിയപ്പോള്‍ എഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും ജിയോവനി ലോ സെല്‍സോയും മധ്യനിരയില്‍ അണിനിരന്നു. പ്രതിരോധക്കോട്ടയില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയും ക്രിസ്റ്റ്യന്‍ റൊമേറോയും ഗോണ്‍സാലോ മോണ്ടിയേലും മാര്‍ക്കോസ് അക്യൂനയും സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. സെമി ഷൂട്ടൗട്ടിലെ ഹീറോ എമിലിയാനോ മാര്‍ട്ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ.  വരവറിയിച്ച് ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്‌കലോണിയുടെ തന്ത്രങ്ങള്‍ക്ക് 22-ാം മിനുറ്റില്‍ സന്തോഷപ്പുഞ്ചിരി കണ്ടു. മൈതാന മധ്യത്തുനിന്ന് ബ്രസീലിയന്‍ പ്രതിരോധത്തെ കാഴ്‌ചക്കാരനാക്കി ഡി പോള്‍ നല്‍കിയ ലോംഗ് പാസ് ഫസ്റ്റ് ടച്ചില്‍ മനോഹരമായി സ്വീകരിച്ച ഡി മരിയ എഡേഴ്‌സണിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കിയതോടെ അര്‍ജന്‍റീന 1-0ന് മുന്നിലെത്തുകയായിരുന്നു. മരിയയിലെത്തും മുമ്പ് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ലോദിക്ക് പിഴച്ചതാണ് കാനറികള്‍ക്ക് തിരിച്ചടിയായത്. 29-ാം മിനുറ്റില്‍ മരിയ-മെസി സഖ്യം തുടക്കമിട്ട നീക്കം ബ്രസീല്‍ പ്രതിരോധം നിര്‍വീര്യമാക്കി.  തൊട്ടുപിന്നാലെയും ആക്രമണങ്ങള്‍ കൊണ്ട് അര്‍ജന്‍റീന കളംനിറഞ്ഞു. നെയ്‌മറെ 33-ാം മിനുറ്റില്‍ ഫൗള്‍ ചെയ്ത പരേഡസ് മഞ്ഞക്കാര്‍ഡ് കണ്ടെങ്കിലും ബോക്സിന് പുറത്തുനിന്നുള്ള ഫ്രീകിക്ക് നെയ്‌മര്‍ക്ക് മുതലാക്കാനായില്ല. 43-ാം മിനുറ്റില്‍ ബ്രസീലിനെ ഒപ്പമെത്തിക്കാന്‍ എവര്‍ട്ടന്‍ ശ്രമിച്ചെങ്കിലും മാര്‍ട്ടിനസ് അനായാസമായി പന്ത് പിടികൂടി. പിന്നാലെ ലഭിച്ച കോര്‍ണ‍ര്‍ കിക്കും ബ്രസീലിന് ഗുണകരമായില്ല. ഇതോടെ മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞു.  ഗോളില്ലാ ആക്രമണം ഫ്രഡിന് പകരം ഫിര്‍മിനോയെ ഇറക്കിയാണ് രണ്ടാം പകുതി ബ്രസീല്‍ തുടങ്ങിയത്. 53-ാം മിനുറ്റില്‍ റിച്ചാര്‍ലിസണ്‍ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് ഫ്ലാഗുയര്‍ന്നു. തൊട്ടുപിന്നാലെ റിച്ചാര്‍ലിസണ് മറ്റൊരു സുവര്‍ണാവസരം ലഭിച്ചെങ്കിലും അര്‍ജന്‍റൈന്‍ ഗോളി മാര്‍ട്ടിനസ് രക്ഷകനായി. 62-ാം മിനുറ്റില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച ഫ്രീകിക്ക് മെസിക്ക് ഗോളിലേക്ക് വഴിതുറക്കാനായില്ല. കളി കാര്യമായതോടെ തുടരെ മഞ്ഞക്കാര്‍ഡുകളും മാരക്കാന വച്ചുനീട്ടി.  ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ രണ്ടാംപകുതിയില്‍ ബ്രസീല്‍ ഏറെ മാറ്റം വരുത്തിയെങ്കിലും മാരക്കാനയില്‍ ഗോള്‍മഴ മാറിനിന്നു. അതേസമയം അര്‍ജന്‍റീന കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 83-ാം മിനുറ്റില്‍ ബാര്‍ബോസ മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും കോര്‍ണറില്‍ അവസാനിച്ചു. ഒരു മിനുറ്റിന്‍റെ ഇടവേളയില്‍ കിട്ടിയ കോര്‍ണറും ബ്രസീല്‍ മുതലാക്കാന്‍ മറന്നു. 87-ാം മിനുറ്റില്‍ ബാര്‍ബോസയുടെ വോളി മാര്‍ട്ടിനസ് രക്ഷിച്ചു. 89-ാം മിനുറ്റില്‍ ഓപ്പണ്‍ ചാന്‍സ് മെസി പാഴാക്കുന്നതിന് മാരക്കാന മൂക സാക്ഷിയായി. എന്നാല്‍ പിന്നാലെയും ബ്രസീല്‍ ആക്രമിച്ച് കളിച്ചെങ്കിലും സമനില ഗോള്‍ പിറക്കാതിരുന്നതോടെ കാനറികളില്‍ നിന്ന് കോപ്പ കിരീടം അര്‍ജന്‍റീനയിലേക്ക് പറക്കുകയായിരുന്നു.   നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/36uYDSO
via IFTTT

സിക്ക വൈറസ് ബാധ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ; രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പരിശോധന

തിരുവനന്തപുരം:  സിക്ക വൈറസ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ പരിശോധന നടത്തും. വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ കേന്ദ്ര സംഘം പരിശോധന നടത്തിയേക്കും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാകും സന്ദർശനം. കൊതുകുനിവാരണം, ബോധവത്ക്കരമം എന്നിവയ്ക്ക് പുറമെ ലാബ് സംവിധാനം കൂട്ടുന്നതടക്കമുള്ള നടപടികൾ സർക്കാർ തുടങ്ങിയിരുന്നു. പനി, തലവേദന, ശരീരത്തിൽ തടിപ്പ്, ചൊറിച്ചിൽ, സന്ധിവേദന, പേശിവേദന എന്നിവയാണ് സിക്കയുടെ ലക്ഷണങ്ങൾ. ഇവയുള്ളവർ പരിശോധനക്ക് തയ്യാറാകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം.  ലക്ഷണങ്ങൾ വേഗം ഭേദമാകും. എങ്കിലും 3 മാസം വരെ വൈറസിന്റെ സ്വാധീനം നിലനിൽക്കും.   ഗർഭം ധരിക്കാൻ തയാറെടുക്കുന്നവരും പങ്കാളികളും ഇക്കാര്യം പരിഗണിച്ച് മുൻകരുതലെടുക്കണം.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3yIPGB7
via IFTTT

കൊവിഡ് മരണങ്ങളിലെ അവ്യക്തത തുടരുന്നു; ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കണക്കുകൾ തമ്മിൽ വന്‍ അന്തരം

മിക്ക ജില്ലകളിലും ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കണക്കുകൾ തമ്മിൽ വലിയ അന്തരമാണ് ഉള്ളത്. ഔദ്യോഗിക രേഖകളിൽ കോട്ടയത്ത് 591 മരണം മാത്രമുള്ളപ്പോള്‍ തദ്ദേശകണക്കിൽ ഇത് രണ്ടായിരത്തിന് മേലെയാണ്.

from Asianet News https://ift.tt/3AS4qQj
via IFTTT

വടക്കന്‍ കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമായതോടെയാണ് കേരളത്തിൽ മഴ സജീവമായത്. ജൂണിൽ ആരംഭിച്ച കാലവർഷം രണ്ട് ആഴ്ചയിലേറെയായി മന്ദഗതിയിലായിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായി മാറിയതോടെ കേരളത്തിൽ വീണ്ടും മഴ സജീവമാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച്ച വരെ വ്യാപക മഴ പെയ്യുമെന്നാണ് പ്രവചനം. പോകുന്നതിനും വിലക്കുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3hxUweS
via IFTTT

വല ചുംബിച്ച് ഡി മരിയ; സ്വപ്‌ന ഫൈനലിന്‍റെ ആദ്യപകുതിയില്‍ അര്‍ജന്‍റൈന്‍ പുഞ്ചിരി

മാരക്കാന: കോപ്പ അമേരിക്കയിലെ സ്വപ്‌ന ഫൈനലില്‍ ആദ്യപകുതിയില്‍ അര്‍ജന്‍റീനയ്‌ക്ക് മേല്‍ക്കൈ. മാരക്കാനയില്‍ 45 മിനുറ്റും ഒരു മിനുറ്റ് ഇഞ്ചുറിടൈമും പൂര്‍ത്തിയായപ്പോള്‍ 1-0ന് മെസിയും സംഘവും ലീഡ് ചെയ്യുകയാണ്. 22-ാം മിനുറ്റില്‍ എഞ്ചല്‍ ഡി മരിയയുടെ കാലുകളില്‍ നിന്നായിരുന്നു അര്‍ജന്‍റീനയുടെ സുന്ദര ഗോള്‍.  സ്വപ്ന ഫൈനലില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് ഇരു ടീമും അണിനിരത്തിയത്. റിച്ചാര്‍ലിസണെയും നെയ്‌മറെയും എവര്‍ട്ടനെയും ആക്രമണത്തിന് നിയോഗിച്ച് 4-3-3 ശൈലിയിലായിരുന്നു ടിറ്റെയുടെ ബ്രസീല്‍. ഫ്രഡും കാസിമിറോയും ലൂക്കാസ് പക്വേറ്റയും മധ്യനിരയില്‍. പ്രതിരോധത്തില്‍ പരിചയസമ്പന്നനായ നായകന്‍ തിയാഗോ സില്‍വയ്‌ക്കൊപ്പം മാര്‍ക്വീഞ്ഞോസും റെനാന്‍ ലോദിയും ഡാനിലോയും അണിനിരന്നു. എഡേഴ്‌സണായിരുന്നു ഗോള്‍ബാറിന് കീഴെ ഗ്ലൗസണിഞ്ഞത്.  അതേസമയം 4-4-2 ശൈലിയാണ് കളത്തില്‍ സ്‌കലോണി സ്വീകരിച്ചത്. സ്‌ട്രൈക്കര്‍മാരായി ലിയോണല്‍ മെസിയും ലൗറ്ററോ മാര്‍ട്ടിനസും ബൂട്ടുകെട്ടിയപ്പോള്‍ എഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലിയാന്‍ഡ്രോ പരേഡസും ജിയോവനി ലോ സെല്‍സോയും മധ്യനിരയില്‍ അണിനിരന്നു. പ്രതിരോധക്കോട്ടയില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയും ക്രിസ്റ്റ്യന്‍ റൊമേറോയും ഗോണ്‍സാലോ മോണ്ടിയേലും മാര്‍ക്കോസ് അക്യൂനയും സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. സെമി ഷൂട്ടൗട്ടിലെ ഹീറോ എമിലിയാനോ മാര്‍ട്ടിനസായിരുന്നു ഗോള്‍ബാറിന് കീഴെ.  വരവറിയിച്ച് ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലേക്ക് ഡി മരിയയെ തിരിച്ചുവിളിച്ച സ്‌കലോണിയുടെ തന്ത്രങ്ങള്‍ക്ക് 22-ാം മിനുറ്റില്‍ സന്തോഷപ്പുഞ്ചിരി. മൈതാന മധ്യത്തുനിന്ന് ബ്രസീലിയന്‍ പ്രതിരോധത്തെ കാഴ്‌ചക്കാരനാക്കി ഡി പോള്‍ നല്‍കിയ ലോംഗ് പാസ് ഫസ്റ്റ് ടച്ചില്‍ മനോഹരമായി സ്വീകരിച്ച ഡി മരിയ എഡേഴ്‌സണിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കിയതോടെ അര്‍ജന്‍റീന 1-0ന് മുന്നിലെത്തുകയായിരുന്നു. മരിയയിലെത്തും മുമ്പ് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ലോദിക്ക് പിഴച്ചതാണ് കാനറികള്‍ക്ക് തിരിച്ചടിയായത്. 29-ാം മിനുറ്റില്‍ മരിയ-മെസി സഖ്യം തുടക്കമിട്ട നീക്കം ബ്രസീല്‍ പ്രതിരോധം നിര്‍വീര്യമാക്കി.  #CopaAmérica 🏆 ¡TREMENDA DEFINICIÓN! Ángel Di María recibió el pase de Rodrigo De Paul y la tiró por arriba de Ederson para el 1-0 de @Argentina 🇦🇷 Argentina 🆚 Brasil 🇧🇷#VibraElContinente #VibraOContinente pic.twitter.com/OuFUmqipVA — Copa América (@CopaAmerica) July 11, 2021 തൊട്ടുപിന്നാലെയും ആക്രമണങ്ങള്‍ കൊണ്ട് അര്‍ജന്‍റീന കളംനിറഞ്ഞു. നെയ്‌മറെ 33-ാം മിനുറ്റില്‍ ഫൗള്‍ ചെയ്ത പരേഡസ് മഞ്ഞക്കാര്‍ഡ് കണ്ടെങ്കിലും ബോക്സിന് പുറത്തുനിന്നുള്ള ഫ്രീകിക്ക് നെയ്‌മര്‍ക്ക് മുതലാക്കാനായില്ല. 43-ാം മിനുറ്റില്‍ ബ്രസീലിനെ ഒപ്പമെത്തിക്കാന്‍ എവര്‍ട്ടന്‍ ശ്രമിച്ചെങ്കിലും മാര്‍ട്ടിനസ് അനായാസമായി പന്ത് പിടികൂടി. പിന്നാലെ ലഭിച്ച കോര്‍ണ‍ര്‍ കിക്കും ബ്രസീലിന് ഗുണകരമായില്ല.  നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3wAx6K2
via IFTTT

'അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്'; കേരളത്തിൽ ഇന്നും വാരാന്ത്യ നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള വാരാന്ത്യ നിയന്ത്രണം ഇന്നും തുടരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. പൊതുഗതാഗതം ഉണ്ടാകില്ല. പൊലീസ് പരിശേോധനയുണ്ടാകും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. നാളെ മുതല്‍ ടിപിആര്‍ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും വീണ്ടും നിലവില്‍ വരും. സംസ്ഥാനത്ത് ഇന്നലെ 14,087 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10.7 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണെന്നും എന്നാല്‍, ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.   കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3ANZlsb
via IFTTT

വില കൂടിയിട്ടും ഇന്ധന ഉപഭോഗം ജൂണിൽ വർധിച്ചെന്ന് കണക്ക്

ദില്ലി: രാജ്യത്തെ ഇന്ധന ഉപഭോഗം ജൂൺ മാസത്തിൽ വർധിച്ചതായി കണക്ക്. മെയ് മാസത്തിൽ ഒൻപത് മാസത്തെ ഏറ്റവും കുറഞ്ഞ ഉപഭോഗം രേഖപ്പെടുത്തിയ ശേഷമാണ് തിരിച്ചുവരവ്. കൊവിഡ് വ്യാപനം കുറഞ്ഞതും നിയന്ത്രണങ്ങളിൽ ഇളവ് വന്നതുമാണ് ഉയരാൻ കാരണം. ഇന്ധന ഉപഭോഗം 1.5 ശതമാനമാണ് മുൻ വർഷത്തെ അപേക്ഷിച്ച് വർധിച്ചത്. 16.33 ദശലക്ഷം ടണ്ണാണ് ജൂൺ മാസത്തിലെ ഉപഭോഗം. 2021 മെയ് മാസത്തെ അപേക്ഷിച്ച് എട്ട് ശതമാനമാണ് ഉപഭോഗത്തിലുണ്ടായ വർധന. പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റേതാണ് കണക്ക്. പെട്രോൾ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 5.6 ശതമാനം ഉയർന്നു. മെയ് മാസത്തെ അപേക്ഷിച്ച് 21 ശതമാനമാണ് വർധന.  മെയ് മാസത്തെ അപേക്ഷിച്ച് ഡീസൽ ഉപഭോഗം 12 ശതമാനമാണ് വർധിച്ചത്. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് 1.5 ശതമാനം കുറവാണ് ഡീസലിന്റെ ഉപഭോഗം. മാർച്ചിന് ശേഷം ആദ്യമായാണ് ഉപഭോഗം വർധിക്കുന്നത്.

from Asianet News https://ift.tt/3ARmYjq
via IFTTT

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രതീക്ഷയേകി ടിസിഎസ്; 40000ത്തിലേറെ പേർക്ക് തൊഴിലെന്ന് പ്രഖ്യാപനം

ദില്ലി: നിലവിൽ അഞ്ച് ലക്ഷത്തിലേറെ പേർ ജോലി ചെയ്യുന്ന ടിസിഎസ് 2022 സാമ്പത്തിക വർഷത്തിൽ ക്യാംപസ് ഇന്റർവ്യൂ വഴി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പേർക്ക് ജോലി നൽകുമെന്ന് പ്രഖ്യാപിച്ചു. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയിൽ ഇന്ത്യയിൽ 40000 പേർക്കും അമേരിക്കയിൽ രണ്ടായിരം പേർക്കും ജോലി നൽകിയിരുന്നു. ലാറ്റിൻ അമേരിക്കയിലും കൂടുതൽ പേർക്ക് തൊഴിൽ നൽകുമെന്ന് ടിസിഎസിന്റെ സിഎച്ചആർഒ മിലിന്ദ് ലക്കഡ് പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കമ്പനി 20409 പേർക്ക് ജോലി നൽകിയെന്നും ഇതോടെ കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 509058 ആയി ഉയർന്നുവെന്നും കമ്പനി പറഞ്ഞു. സർവീസ് ബിസിനസ് മോഡൽ എപ്പോഴും ആളുകളുമായി ചേർന്നു നിൽക്കുന്നതാണെന്നും അത് എപ്പോഴും അനുബന്ധ സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും വളരാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും കമ്പനിയുടെ സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു.

from Asianet News https://ift.tt/2TQRJEK
via IFTTT

രണ്ടാം ഏകദിനത്തിലും പാക്കിസ്ഥാന് നാണംകെട്ട തോൽവി; ഇം​ഗ്ലണ്ടിന് പരമ്പര

ലണ്ടൻ: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇം​ഗ്ലണ്ടിന്റെ രണ്ടാം നിരക്കെതിരെ പാക്കിസ്ഥാന് 52 റൺസിന്റെ നാണംകെട്ട തോൽവി. ഇം​ഗ്ലണ്ട് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് 41 ഓവറിൽ 195 റൺസെടുക്കാനെ കഴിഞ്ഞുള്ളു. തുടർച്ചയായ രണ്ടാം തോൽവിയോടെ മൂന്ന് മത്സര പരമ്പര ഇം​ഗ്ലണ്ട് 2-0ന് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 13ന് ബർമിം​ഗ്ഹാമിൽ നടക്കും. സ്കോർ ഇം​ഗ്ലണ്ട് 45.5 ഓവറിൽ 247ന് ഓൾ ഔട്ട്, പാക്കിസ്ഥാൻ 41 ഓവറിൽ 195ന് ഓൾ ഔട്ട്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ഓപ്പണർ ഫിലിപ്പ് സാൾട്ടിന്റെയും(60), ജെയിംസ് വിൻസിന്റെയും(56) അർധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്(22), ലൂയിസ് ​ഗ്രി​ഗറി(40), ബ്രൈഡോൺ കാഴ്സ്(31) എന്നിവരും ഇം​ഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാക്കിസ്ഥാനുവേണ്ടി ഹസൻ അലി 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോൾ ഹാരിസ് റൗഫ് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിം​ഗിൽ പാക്കിസ്ഥാൻ തുടക്കത്തിലെ തകർന്നടിഞ്ഞു. ഇമാമുൾ ഹഖ്(1), ഫഖർ സമൻ(10), ക്യാപ്റ്റൻ ബാബർ അസം(19), മുഹമ്മദ് റിസ്വാൻ(5) എന്നിവരെ തുടക്കത്തിലെ നഷ്ടമായതോടെ പാക്കിസ്ഥാൻ 53-4ലേക്ക് കൂപ്പുകുത്തി. സൗദ് ഷക്കീലിനൊപ്പം(56) ഷൊയൈബ് മഖ്സൂദ്(19), ഷദാബ് ഖാൻ(21), ഹസൻ അലി(31), ഷഹീൻ അഫ്രീദി(18 നോട്ടൗട്ട്) എന്നിവർ നടത്തിയ ചെറുത്തു നിൽപ്പാണ് പാക്കിസ്ഥാനെ 150 കടത്തിയത്. ഇം​ഗ്ലണ്ടിനായി ലൂയിസ് ​ഗ്രി​ഗറി മൂന്നും സാക്കിബ് മഹമൂദ്, ലൂയിസ് ​ഗ്രി​ഗറി, ക്രെയ്​ഗ് ഓവർടൺ, പാർക്കിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര കളിച്ച ടീമിലെ മൂന്ന് കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒമ്പത് പുതുമുഖങ്ങളുമായി ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിലുളള ഇം​ഗ്ലണ്ട് ടീമാണ് പാക്കിസ്ഥാനെതിരായ പരമ്പരയിൽ കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ഒമ്പത് വിക്കറ്റിന് തോറ്റിരുന്നു. നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/2VtjOlU
via IFTTT

ജയിക്കാതിരിക്കാന്‍ പെലെയുടെ ബ്രസീലിനാവില്ലെന്ന് ശിവന്‍കുട്ടി, ഉറപ്പാണ് അര്‍ജന്റീനയെന്ന് മണിയാശാന്‍

ഞായറാഴ്ച പുലര്‍ച്ചെ മാറക്കാനയില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ വമ്പന്മാരായ അര്‍ജന്റീനയും ബ്രസീലും കൊമ്പുകോര്‍ക്കുമ്പോള്‍ ആരവങ്ങള്‍ കേരള രാഷ്ട്രീയത്തിലും ഉയരുന്നു. ഒരേ പാര്‍ട്ടിക്കാരാണെങ്കിലും രണ്ട് തട്ടിലാണ് മന്ത്രി വി ശിവന്‍കുട്ടിയും മുന്‍ മന്ത്രി എംഎം മണിയും. കടുത്ത ബ്രസീല്‍ ഫാനായ ശിവന്‍കുട്ടി ബ്രസീല്‍ ജഴ്‌സില്‍ കളികാണാന്‍ ആവേശത്തോടെയിരിക്കുകയാണ്.  മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ''ഫുട്ബാള്‍ ആരാധകര്‍ക്ക് ഇന്ന് ഉറക്കമില്ലാ രാവ്.. ബ്രസീലോ അര്‍ജെന്റീനയോ... ജയിക്കാതിരിക്കാന്‍ പെലെയുടെ ബ്രസീലിന് ആവില്ലല്ലോ...''-വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മണിയാശനുണ്ടോ അടങ്ങിയിരിക്കുന്നു, തൊട്ടുപിന്നാലെ പോസ്റ്റുമായി അദ്ദേഹവുമെത്തി. ''ടാ ... മോനേ ലോക്കാ ....ഇങ് പോരെ ഇങ് പോരെ .....ഉറപ്പാണ് അര്‍ജന്റീന''-മണിയാശാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ ഡയലോഗും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ക്യാപ്ഷനും കൂട്ടിക്കലര്‍ത്തിയായിരുന്നു ആശാന്റെ സിസര്‍കട്ട്. മറ്റൊരു ബ്രസീല്‍ ഫാനായ കടകംപള്ളിക്കും മണിയാശാന്റെ വക ട്രോള്‍. ഉറങ്ങിപ്പോയെന്ന് പറഞ്ഞേക്കെല്ലെഎന്നായിരുന്നു കടകംപള്ളിയോട് മണിയുടെ പറഞ്ഞത്. മുന്‍മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ശിവന്‍കുട്ടിയുടെ പോസ്റ്റില്‍ മുന്‍മന്ത്രി പി തിലോത്തമനും ബ്രസീലിന് പിന്തുണയുമായെത്തി. എംപി ടിഎന്‍ പ്രതാപനും ഫുട്‌ബോള്‍ ആവേശത്തിലാണ്. കടുത്ത അര്‍ജന്റീന ഫാനായ പ്രതാപന്‍ ഇക്കാര്യത്തില്‍ മണിയാശാനൊപ്പമാണ്. ഇരുവരുടെയും പോസ്റ്റിനടിയില്‍ ആരാധകരുടെ ഫലിത കമന്റുകളും ധാരാളം. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/2TWaA12
via IFTTT

വാഹനത്തിനു മുകളില്‍ ഇലക്ട്രിക്ക് ലൈന്‍ വീണാല്‍..?

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിർത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലർക്കും വലിയ പിടിയുണ്ടാകില്ല. ഇലക്ട്രിക്ക് ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? ഇതാ വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത് ടയർ റബറായതിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് കൂടുതൽ സുരക്ഷിതം തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക വൈദ്യുതി ലൈനുകളിൽ സ്പർശിക്കാതെ വാഹനത്തിൽ നിന്ന് ചാടാൻ ശ്രമിക്കുക സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക വിജനമായ സ്ഥലത്താണ് അപകടമെങ്കിൽ മൊബൈൽ ഫോൺ വഴി ഫയർ ഫോഴ്സിന്റെ സഹായം തേടുക അടിയന്തര സഹായത്തിന് ചിലപ്പോൾ പൊലീസാകാം ആദ്യമെത്തുക അതിനാല്‍ 100 ൽ വിളിച്ച് പൊലീസിനെയും വിവരം അറിയിക്കുക ഇറങ്ങേണ്ട സാഹചര്യത്തിൽ കാൽ ഭൂമിയിൽ സ്പർശിക്കുമ്പോൾ വാഹനത്തിന്റെ ബോഡിയുമായി ബന്ധമുണ്ടാകരുത് വാഹനത്തിന്റെ മറ്റു മെറ്റൽ ഘടകങ്ങൾ റോഡുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക വെള്ളമോ നനവോ ഇല്ലാത്ത സ്ഥലമാണോ പുറത്തെന്നും ഉറപ്പുവരുത്തണം രണ്ടു കാലും ഒരേ സമയത്ത് നിലത്ത് കുത്തുക വാഹനത്തിനുള്ളിൽ തുടരുകയാണെങ്കിൽ, മെറ്റൽ ഘടകങ്ങളിൽ സ്പർശിക്കാതിരിക്കുക ഇറങ്ങി കഴിഞ്ഞാൽ കുറഞ്ഞത് 50 മീറ്റർ അകലം പാലിക്കുക വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം മാത്രം വാഹനത്തിന്‍റെ അടുത്തേക്ക് പോകുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3yLZivg
via IFTTT

ഒത്തുകൂടി ബിഗ് ബോസ് കൂട്ട്; പാട്ടും ഡാൻസും കഥപറച്ചിലുമായി ആഘോഷം

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തേതിന് സമാനമായി മൂന്നാം സീസണും പൂർത്തിയാക്കാനാവാതെ അവസാനിച്ചെങ്കിലും ഫിനാലെയോട് അടുത്ത ഷോയിലെ മത്സരാർത്ഥികളെല്ലാം പ്രേക്ഷകർക്കിടയിൽ താരങ്ങളായി കഴിഞ്ഞു. കൊവിഡ് നിയന്ത്രണം നീക്കിയതിന് പിന്നാലെ ഫിനാലെ ഉണ്ടാകുമെന്ന് അറിയിച്ചതോടെ ഷോയുടെ ആവേശം ഒട്ടും ചോരില്ലെന്നും ഉറപ്പായി. View this post on Instagram A post shared by Dr Majiziya Bhanu (@majiziya_bhanu) എന്നാൽ പുറത്തിറങ്ങിയ ശേഷം കൊവിഡ് കാരണം പരസ്പരം ഒന്നു കാണാൻ പോലും പറ്റാത്തവരാണ് ബിഗ് ബോസ് മത്സരാർത്ഥികൾ. പലരും പല സമയങ്ങളിലായി ഒത്തുകൂടിയതിന്റെ ചിത്രങ്ങളും വിശേഷങ്ങളും അടുത്തിടെയാണ് പുറത്തുവന്നത്.  ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ആദ്യമായി പരസ്പരം കണ്ടുമുട്ടിയിരിക്കുകയാണ് ഫിറോസ്-സജ്ന, ലക്ഷ്മി ജയൻ, മജിസിയ ഭാനു എന്നിവർ.   ബിഗ് ബോസ് വീട്ടിൽ നിന്ന് ആദ്യം പുറത്തായ ലക്ഷ്മി പക്ഷെ മത്സരാർത്ഥികളോടെല്ലാം വലിയ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. അതുപോലെ അച്ചടക്ക നടപടി നേരിട്ട് പുറത്തുപോയ താരങ്ങളായിരുന്നു ഫിറോസും സജ്നയും. എന്തായാലും ഈ താരങ്ങളെല്ലാമാണ് ഇപ്പോൾ ഒത്തുകൂടിയിരിക്കുന്നത്. മജിസിയ ഭാനുവാണ് ഇവർക്കെല്ലാം ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവച്ചിരിക്കുന്നത്.  View this post on Instagram A post shared by Dr Majiziya Bhanu (@majiziya_bhanu) അടുത്തിടെ കിടിലം ഫിറോസും ഭാഗ്യലക്ഷ്മിയും സന്ധ്യയും ഒത്തുകൂടിയിരുന്നു. ഭാഗ്യലക്ഷ്മിയുടെ വീട്ടിലായിരുന്നു മൂവരും കൂടിയത്.  അതേസമയം ബിഗ് ബോസ് വിജയി ആരാണെന്ന്  അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. സീസൺ മൂന്നിന്‍റെ  വോട്ടിങ് മെയ് 29ന് അവസാനിച്ചിരുന്നു.  View this post on Instagram A post shared by Dr Majiziya Bhanu (@majiziya_bhanu) താമസം നേരിട്ടാലും ഫിനാലെ ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചതിന്റെ ആവേശവുമുണ്ട്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റിതു മന്ത്ര, റംസാന്‍ മുഹമ്മദ് എന്നിവരില്‍ ഒരാള്‍ ആയിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി.   View this post on Instagram A post shared by Dr Majiziya Bhanu (@majiziya_bhanu) കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3hZIxWo
via IFTTT

ഖത്തറില്‍ 97 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

ദോഹ: ഖത്തറില്‍ 97 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 133  പേര്‍ കൂടി രോഗമുക്തി നേടി. ആകെ  2,21,160 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 60  പേര്‍ സ്വദേശികളും 37 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 599 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 2,23,272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1,513 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 16,635 പരിശോധനകള്‍ കൂടി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 2,217,530 ആയി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/2UF6JFL
via IFTTT

'ഡിയർ ഹബ്ബി... ഇനിയുമെത്ര സർപ്രൈസുകൾ വരാനിരിക്കുന്നു'; കുടുംബ വിളക്കിലെ വേദിക പറയുന്നു

റേറ്റിങ് ചാർട്ടുകളിൽ മത്സരിക്കുന്ന ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിലാണ് കുടുംബവിളക്ക്. സിനിമാ താരം മീര വാസുദേവ് സുമിത്രയായി പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് പ്രധാന പ്രത്യേകത. എതിരാളി  വേഷത്തിലെത്തുന്ന ശരണ്യ ആനന്ദിന്റെ വേദികയെന്ന കഥാപാത്രവും പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. ഭാര്യയായ സുമിത്രയിൽ നിന്ന് ഭർത്താവിനെ തട്ടിയെടുക്കുന്ന വേദികയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. View this post on Instagram A post shared by Saranya Anand (@saranyaanandofficial) എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഭർത്താവുമൊത്തുള്ള ജീവിതം ആഘോഷിക്കുകയാണ് ശരണ്യ. സോഷ്യൽ മീഡിയയിൽ സജീവമായ ശരണ്യ പങ്കുവച്ച ഒരു സർപ്രൈസ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പിറന്നാൾ ദിനത്തിൽ ഭർത്താവിന് നൽകുന്ന സർപ്രൈസ് ആണ് വീഡിയോയിൽ. പ്രിയപ്പെട്ട ഹബ്ബി... സർപ്രൈസിനുള്ള ആ പ്രതികരണം വിലമതിക്കാനാവത്തതാണ്. എന്റെ അധ്വാനത്തിന് ഫലമുണ്ടായി. എനിക്ക്  നിങ്ങൾ എത്രത്തോളം പ്രത്യേകതയുള്ളതാണെന്ന് അറിയിക്കണമായിരുന്നു. ഇനിയുമെത്ര സർപ്രൈസുകൾ വരാനിരിക്കുന്നു...'- എന്നാണ് ശരണ്യ കുറിച്ചിരിക്കുന്നത്. View this post on Instagram A post shared by Saranya Anand (@saranyaanandofficial) കഴിഞ്ഞ നവംബറിലായിരുന്നു ശരണ്യയും മനേഷ് രാജൻ നാരായണനും വിവാഹിതരായത്. വിവാഹ ശേഷവും അഭിനയരംഗത്ത് തുടർന്ന, വേദിക മനേഷിന്റെ പിന്തുണയാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞിരുന്നു. ആകാശഗംഗ-2' എന്ന സിനിമയിൽ പ്രേതമായി എത്തി ശരണ്യ ആനന്ദ് ശ്രദ്ധ നേടിയിരുന്നു.. 'കുടുംബവിളക്കി'ലെ സിദ്ധാർഥ് എന്ന കഥാപാത്രത്തിന് പ്രണയഭാജനമായ 'വേദിക'യായാണ്  ശരണ്യ പരമ്പരയിൽ  എത്തുന്നത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3wD9PHG
via IFTTT

'ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണം'; ബന്ധുക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്നാട്ടില്‍ ഓൺലൈൻ ചൂതാട്ടത്തില്‍ കടക്കെണിയിലായി വീണ്ടും ആത്മഹത്യ. തിരുച്ചിറപ്പള്ളി സ്വദേശി മുകിലനാണ് ആത്മഹത്യ ചെയ്തത്. ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും  വാട്ട്സാപ്പില്‍ അയച്ച ശേഷമാണ് യുവാവ്  ജീവനൊടുക്കിയത്. മൊബൈൽ ഫോണ്‍ ടെക്നീഷ്യനായ 25 കാരന്‍ മുകിലനാണ് ലക്ഷങ്ങളുടെ കടക്കെണിയിലായി ജീവനൊടുക്കിയത്.  അമ്മയ്ക്കും സഹോദരന്‍റെ കുടുംബത്തിനുമൊപ്പം അയ്യര്‍കോവില്‍ സ്ട്രീറ്റിലാണ് വിജയകുമാർ കഴിഞ്ഞിരുന്നത്. ലോക്ക്ഡൌണ്‍ സമയത്താണ് ഓൺലൈൻ ചൂതാട്ടം തുടങ്ങിയത്. റമ്മി ഉൾപ്പടെയുള്ള കളികളിൽ നിന്നു ചെറിയ രീതിയിൽ പണം ലഭിച്ചു. തുടർച്ചയായി കളിച്ചതോടെ ഇതിന് അടിമയായി. പിന്നീട് സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങി കളിക്കാൻ തുടങ്ങി. ഒടുവില്‍ ഒന്‍പത് ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായി. തന്റെ ദയനീയാവസ്ഥ വിവരിച്ച് ശനിയാഴ്ച രാത്രിയാണു സഹോദരന് വാട്ട്സാപ്പ് സന്ദേശം അയച്ചത്.  താൻ വിട പറയുകയാണെന്നും അമ്മയെ നോക്കണമെന്നും വാട്ട്സാപ്പ് സന്ദേശത്തിൽ പറയുന്നു. ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെയാണ് പ്രദേശത്തെ നദിക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസത്തിനിടെ തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ കടക്കെണിയിലായി മൂന്ന് പേരാണ് ജീവനൊടുക്കിയത്. കര്‍ശനമായ നിയമനടപടി ഉണ്ടാകണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ലോക്ക്ഡൌണ്‍ കാലയളവിലെ ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ സജീവമാണ്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

from Asianet News https://ift.tt/3yGAOmU
via IFTTT

പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; ആക്രമിച്ചത് ലോഡ്ജ് ഉടമ

കണ്ണൂര്‍: പഴനിയിൽ തീർത്ഥാടനത്തിന് പോയ തലശ്ശേരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും യുവതിയെ മാരകമായി പരിക്കേൽപ്പിച്ചത്. പരിയാരം മെ‍ഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയെടുത്ത കണ്ണൂർ പൊലീസ് വിശദമായ അന്വേഷണത്തിന് വിവരങ്ങൾ തമിഴ്നാട് സർക്കാരിന് കൈമാറി. ജൂണ്‍ 20ന് ദമ്പതികൾ പഴനിയിൽ തീർത്ഥാടനത്തിന് പോയി തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ ഭാര്യയെ ഒരു സംഘം ബലമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. ഭക്ഷണം വാങ്ങാൻ ലോഡ്ജിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ലോഡ്ജ് ഉടമയുടെ നേതൃത്വത്തിൽ ഒരു സംഘം തന്നെ ബലം പ്രയോഗിച്ച് തടഞ്ഞു. ഭാര്യയെ അടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രാത്രി മുഴുവനും ഉപദ്രവിച്ചു. പഴനി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസ് ഇടപെട്ടില്ലെന്നാണ് തമിഴ്നാട്-കേരള മുഖ്യമന്ത്രിമാർക്കും ഡിജിപിക്കും അയച്ച പരാതിയിൽ പറയുന്നത്. പിറ്റേന്ന് ഭാര്യയേയും കൂട്ടി തലശ്ശേരിയിലേക്ക് വന്നു. യുവതിയുടെ ആരോഗ്യനില മോശമായതോടെ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വിദഗ്ധ ചികിത്സക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി നി‍ർദ്ദേശിച്ചതനുസരിച്ച് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും വിശദമായ അന്വേഷണത്തിന് കേസിന്റെ വിവരങ്ങൾ തമിഴ് നാട് പൊലീസിന് കൈമാറിയെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

from Asianet News https://ift.tt/2T2Otpj
via IFTTT

കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ ഇതാ ചില വഴികൾ

കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നുവെന്ന് മിക്ക അമ്മമാരും പരാതി പറയാറുണ്ട്. വ്യത്യസ്തമായ എല്ലാരീതിയിലും ഭക്ഷണം കഴിപ്പിക്കാൻ നോക്കുമെങ്കിലും അമ്മമാർ അവസാനം പരാജയപ്പെടും. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക...

from Asianet News https://ift.tt/36q2O2f
via IFTTT

മദ്യപിച്ച് ബൈക്കില്‍ കുഴഞ്ഞോടി യുവാവ്, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍!

ട്രാഫിക് നിയമങ്ങൾ കൃത്യമായി അനുസരിക്കുകയും റോഡിൽ എത്ര ശ്രദ്ധ ചെലുത്തിയാലും ചിലപ്പോൾ മറ്റുള്ളവരുടെ തെറ്റുകൾക്ക് നമ്മളും ഇരയാകേണ്ടിവരും. മറ്റുള്ളവരുടെ അശ്രദ്ധ മൂലമാണ് പല അപകടങ്ങളും സംഭവിക്കുന്നത്. മദ്യപാനിയായ ഒരു മനുഷ്യന്‍റെ അശ്രദ്ധമായ ഡ്രൈവിംഗ് റോഡിൽ മറ്റുള്ളവർക്ക് പ്രശ്‌നമുണ്ടാക്കിയ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി യൂട്യൂബില്‍ ഉള്‍പ്പെടെ വൈറലാണ്.  തെലങ്കാനയിൽ വികരാബാദ് ഷെവെല്ല റോഡില്‍ ഇബ്രാഹിംപള്ളി ഗേറ്റില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സൈബർബാദ് ട്രാഫിക് പൊലീസാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.  മദ്യലഹരിയിൽ ബൈക്ക് ഓടിച്ച യുവാവ് ഒരു വട്ടം വീണതിന് ശേഷം വീണ്ടും മുന്നോട്ട് പോയപ്പോഴായിരുന്നു അപകടം.  വേഗത്തിൽ സഞ്ചരിക്കുന്ന കാറുകളെയും ബൈക്കുകളെയും തടഞ്ഞുകൊണ്ട് റോഡിൽ കഴിയുന്നത്ര വേഗത്തിൽ മദ്യപന്‍ ബൈക്ക് ഓടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവാവ് വന്നിടിക്കാതിരിക്കാൻ പല വാഹനങ്ങളും വെട്ടിച്ചു മാറ്റിയെങ്കിലും ഒടുവില്‍ ഒരു കാറിൽ ചെന്നിടിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നെന്നും മദ്യലഹരിയിൽ മറ്റുള്ളവർക്ക് ഭീഷണിയുണ്ടാക്കി വാഹനമോടിച്ചതിന് കേസെടുത്തെന്നും പൊലീസ് പറഞ്ഞു. ഷെവല്ലയിലെ ഇബ്രാഹിംപള്ളി ഗേറ്റിൽ സിസിടിവിയിൽ റെക്കോർഡ് ചെയ്‍ത വീഡിയോ ആണ് സൈബരാബാദ് ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്‍തത്. പശ്ചാത്തല സംഗീതവും ഇമോജികളും ചേർത്ത് ആകർഷകമാക്കിയാണ് പൊലീസ് വീഡിയോ പുറത്തുവിട്ടത്. പൊതുജനങ്ങള്‍ക്കിടയില്‍ ‘മദ്യപിച്ച് വാഹനമോടിക്കരുത്’എന്ന അവബോധം സൃഷ്‍ടിക്കുന്നതിനാണ് സൈബരാബാദ് പൊലീസിന്‍റെ ഈ ശ്രമം. നിലവിൽ  ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3hUAR7N
via IFTTT

അമ്മയോട് 'ഡേറ്റിംഗ്' വിശേഷം പറയാമോ? രസകരമായ വീഡിയോയുമായി നടി

മാതാപിതാക്കളുമായി പ്രണയവുമായോ ഡേറ്റിംഗുമായോ ഒക്കെ ബന്ധമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും മിക്ക കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും സാധിക്കാറില്ലെന്നതാണ് സത്യം. സാമൂഹികമായ ചില തെറ്റിദ്ധാരണകള്‍ തന്നെയാണ് ഇതിലെ പ്രധാനവിഷയമെന്ന് കരുതാം. എന്നാല്‍ ചുരുക്കം വീടുകളിലെങ്കിലും ഇത്തരം ചര്‍ച്ചകള്‍ക്കുള്ള ഇടമുണ്ടെന്നത് ആശ്വാസകരം തന്നെയാണ്. ഇങ്ങനെയുള്ള അനുകൂലമായ സാഹചര്യങ്ങള്‍ വീട്ടില്‍ തന്നെയില്ലെങ്കില്‍ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വൈകാരികമായി അത് കുട്ടികളെ ബാധിച്ചേക്കാം.  തങ്ങളുടെ പുതിയ വീഡിയോയിലൂടെ ഈ സന്ദേശം കൈമാറുകയാണ് 'ബമ്പിള്‍' എന്ന ഡേറ്റിംഗ് ആപ്പ്. നടി ഷനായ കപൂറും അമ്മ മയീപ് കപൂറുമൊത്തുള്ള രസകരമായ സംഭാഷണമാണ് വീഡിയോയിലുള്ളത്.  അമ്മമാരും പെണ്‍മക്കളും തമ്മില്‍ ഡേറ്റിംഗിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം നടത്തിയ ചാറ്റ് സംഭാഷണങ്ങള്‍ ഉറക്കെ വായിച്ച് ഷനായയും അമ്മ മയീപും ചര്‍ച്ച നടത്തുകയാണ്. ഇതിനിടെ ഷനായയെ കുറിച്ചും മയീപ് ഇടയ്ക്ക് പറയുന്നുണ്ട്.  സ്ത്രീകള്‍ മുന്‍കയ്യെടുത്ത് ഡേറ്റിംഗ് നടത്തുന്ന ആപ്പാണ് 'ബമ്പിള്‍'. തനിക്ക് യോജിക്കുന്ന പുരുഷനെ കണ്ടെത്തിയാല്‍ സ്ത്രീക്ക് മാത്രമാണ് ഈ ആപ്പില്‍ ബന്ധം തുടങ്ങാന്‍ സാധിക്കൂ. ഈ സവിശേഷത തന്നെയാണ് 'ബമ്പിളി'നെ വ്യത്യസ്തമാക്കുന്നത്.  ബന്ധങ്ങളുടെ കാര്യത്തില്‍ സ്വന്തമായ തീരുമാനം നടപ്പിലാക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്ന സംവിധാനമാണ് 'ബമ്പിള്‍' ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിത്തന്നെയാണ് അമ്മയും മകളും തമ്മില്‍ ഇക്കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇവര്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നതും.  രാത്രി വൈകിയും ആണ്‍സുഹൃത്തുമായി ഫോണ്‍ സംഭാഷണത്തിലേര്‍പ്പെടുന്നതിനെ കുറിച്ചും, എങ്ങനെയാണ് ആണ്‍സുഹൃത്തിനോട് സംസാരിച്ച് തുടങ്ങുക എന്നതിനെ കുറിച്ചും, ഡേറ്റിംഗുമായി ബന്ധപ്പെട്ട് അമ്മമാരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ഷനായയും മയീപും സംസാരിക്കുന്നുണ്ട്.  'ബമ്പിള്‍' തന്നെ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. 35,000ത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്.  വീഡിയോ കാണാം... View this post on Instagram A post shared by Bumble India (@bumble_india) Also Read:- ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളത്തോടെ ഒരാഴ്ച അവധി നല്‍കി ഡേറ്റിംഗ് ആപ്പ് കമ്പനി; കാരണം കൂടി അറിയൂ...

from Asianet News https://ift.tt/3wwmlZe
via IFTTT

ഇം​ഗ്ലണ്ട് പരമ്പരക്ക് മുമ്പ് അശ്വിൻ കൗണ്ടി ക്രിക്കറ്റിൽ കളിക്കും

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യൻ താരം ആർ അശ്വിൻ കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. കൗണ്ടിയിൽ സറേക്കായാണ് അശ്വിൻ കളിക്കുക. സോമർസെറ്റിനെതിരായ മത്സരത്തിനുള്ള 13 അം​ഗ ടീമിൽ അശ്വിനും ഇടം നേടി. പരിക്കേറ്റ് മടങ്ങിയ കിവീസ് പേസർ കെയ്ൽ ജമൈസണ് പകരമാണ് അശ്വിനെ സറെ ടീമിലെടുത്തത്. കൗണ്ടിയിൽ കളിക്കാനായി തൊവിൽ വിസ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു അശ്വിൻ. തൊഴിൽ വിസ ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായ പശ്ചാത്തലത്തിലാണ് അശ്വിനെ സറെ 13 അം​ഗ ടീമിലുൾപ്പെടുത്തിയത്. കൗണ്ടിയിൽ സോമർസെറ്റിനെതിരായ ഒരു മത്സരം മാത്രമാകും അശ്വിൻ സറേക്കായി കളിക്കുക. ഇതിനുശേഷം അശ്വിൻ ഇന്ത്യൻ ക്യാംപിലേക്ക് മടങ്ങും. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് അശ്വിനായിരുന്നു. 71 വിക്കറ്റുകളാണ് അശ്വിൻ എറിഞ്ഞിട്ടത്. 70 വിക്കറ്റുമായി ഓസ്ട്രേലിയയുടെ പാറ്റ് കമിൻസാണ് രണ്ടാം സ്ഥാനത്ത്. 79 ടെസ്റ്റിൽ നിന്ന് 413 വിക്കറ്റുകളാണ് ടെസ്റ്റിൽ ഇതുവരെ അശ്വിന്റെ നേട്ടം. നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona ​

from Asianet News https://ift.tt/2VpbQtT
via IFTTT

ഒമാനില്‍ ദുല്‍ഹജ്ജ് ഒന്ന് നാളെ; ജൂലൈ 20ന് ബലിപെരുന്നാള്‍

മസ്‌കറ്റ്: ഒമാനില്‍ നാളെ (ഞായറാഴ്ച)ദുൽഹജ്ജ് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന്  'ദുല്‍ ഖഅദ്' 29ന് വൈകിട്ട്   രാജ്യത്ത് മാസപ്പിറവി കണ്ടത് മൂലമാണ് ദുൽഹജ്ജ് ഒന്ന് ഞായറാഴ്ച ആകുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച ( ജൂലൈ 11)  ദുൽഹജ്ജ് 1442 ആരംഭിക്കുന്നതിനാല്‍ ദുൽഹജ്ജ്  10 ചൊവ്വാഴ്ച  1442 (ജൂലൈ 20, 2021 )പരിശുദ്ധ ഈദ് അല്‍ അഹ്ദയുമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3k0ViTn
via IFTTT

ഭീകരവാദ ബന്ധമെന്ന് ആരോപണം; ജമ്മു കശ്മീരില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കി

ദില്ലി: ഭീകരവാദ ബന്ധമുള്ള സംഘടനകളുമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജമ്മു കശ്മീരില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. ഭീകരവാദി സയിദ് സലാഹുദ്ദീന്റെ രണ്ട് മക്കളും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. ഭീകരവാദികള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ആയുധങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. സയിദ് സലാഹുദ്ദീന്റെ മക്കളായ സയിദ് അഹമ്മദ് ഷക്കീല്‍, ഷാഹിദ് യൂസഫ് എന്നിവരെ ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി എന്ന കുറ്റത്തിനാണ് പുറത്താക്കിയത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അടക്കമുള്ള സംഘടനകളെ ഇരുവരും സഹായിച്ചുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. അനന്തനാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗര്‍, പുല്‍വാമ, കുപ്വാര എന്നിവിടെയുള്ള ഉദ്യോഗസ്ഥരെയാണ് ഭരണഘടന 311 പ്രകാരം അന്വേഷണമില്ലാതെ പുറത്താക്കിയത്. വിദ്യാഭ്യാസം, പൊലീസ്, ഊര്‍ജം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/2VvU2gP
via IFTTT

Friday, July 9, 2021

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് പള്ളം ആറ്റുപുറം സ്വദേശി ആറ്റുപുറത്ത് വീട്ടിൽ ഹൈദ്രു മകൻ സിദ്ദീഖ് ഹൈദ്രൂ (56) ആണ് ഒമാനിലെ സലാലയിൽ മരണപ്പെട്ടത്.  കൊവിഡ് ബാധിച്ച് ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. സലാലക്കടുത്ത് തുംരെത്തിലെ മുദായിൽ സൂപ്പർമാർക്കറ്റും ഹോട്ടലും നടത്തിവരികയായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ആമിന. മക്കൾ: ഷാഹിന, ഷമീമ. മരുമകൻ: ഫൈസൽ. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അബ്ബാസ്, സൈദലവി, ഹംസ, ഹുസൈൻ.

from Asianet News https://ift.tt/3wAleI2
via IFTTT

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയെ വത്തിക്കാൻ

കുടലിലെ ശത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്ന് വത്തിക്കാൻ.എന്നാൽ ആശുപത്രി വിടാറായിട്ടില്ലെന്നും ഞായറാഴ്ച വത്തിക്കാനിലെ ശുശ്രൂഷ ചടങ്ങുകളിൽ മാർപ്പാപ്പ പങ്കെടുക്കില്ലെന്നും അറിയിപ്പുണ്ട്. റോമിലെ ആശുപത്രിയിൽ നിന്നാണ് പ്രാർത്ഥന അർപ്പിക്കുക. ജൂലൈ നാലിനാണ് 84കാരനായ മാർപാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. 2013ല്‍ പദവിയിലെത്തിയ ശേഷം ആദ്യമായാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വന്‍കുടല്‍ ചുരുങ്ങുന്ന അവസ്ഥയേ തുടര്‍ന്നായിരുന്നു ഇത്. പത്ത് പേരടങ്ങുന്ന സംഘമാണ് മാര്‍പ്പാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. യുവാവായിരിക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ശ്വാസകോശത്തിന്‍റെ ഒരുഭാഗം അസുഖത്തേത്തുടര്‍ന്ന് നീക്കിയിരുന്നു.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3jZs5s1
via IFTTT

'ലേബർ റൂമും സ്റ്റിച്ചിന്‍റെ വേദനയും ഓർത്തപ്പോൾ തീരുമാനം ഭർത്താവിനെ അറിയിച്ചു, മറുപടി ഞെട്ടിച്ചു'; കുറിപ്പ്

എത്ര കുഞ്ഞുങ്ങൾ വേണം, ഗർഭം ധരിക്കണോ വേണ്ടയോ, പ്രസവിക്കണോ വേണ്ടയോ? തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് അത് അനുഭവിക്കുന്ന പെണ്ണുങ്ങളായിരിക്കണമെന്ന് കുറിക്കുകയാണ് അൻസി വിഷ്ണു. മാതൃത്വം അവളിൽ അടിച്ചേൽപ്പിക്കുന്നത് ആകാതിരിക്കട്ടെ എന്നും അൻസി ഫേസ്ബുക്കില്‍ കുറിച്ചു.  കുറിപ്പ് വായിക്കാം... എത്ര കുഞ്ഞുങ്ങൾ വേണമെന്ന്, ഗർഭം ധരിക്കണോ വേണ്ടയോ എന്ന്, പ്രസവിക്കണോ വേണ്ടയോ എന്ന്, പ്രസവം വേണോ സിസേറിയൻ വേണോ എന്ന് എല്ലാം സ്ത്രീ തീരുമാനിക്കട്ടെ.  അവൾ ആണെല്ലോ ഗർഭകാല ക്ഷീണങ്ങൾ അനുഭവിക്കുന്നത്, അവൾ ആണെല്ലോ പ്രസവ വേദന അനുഭവിക്കുന്നത്, മുലയൂട്ടുന്നത്, അവൾ ആണെല്ലോ ഉറക്കമില്ലാതെ സകല വിഷാദങ്ങളും അനുഭവിച്ച് തീർക്കുന്നത്. അത്കൊണ്ട് തന്നെ പ്രസവവും ഗർഭ ധാരണവും എല്ലാം പെണ്ണിന്റെ തിരഞ്ഞെടുക്കൽ ആണ്, സിസേറിയന്‍റെ വേദനകളും Post partum ഡിപ്രെഷനും, എല്ലാം മാറിയൊന്ന് വരാൻ  ഞാൻ ശരിക്കും കൂടുതൽ സമയം എടുത്തു. പ്രണയം നിറഞ്ഞൊരു രാത്രിയിൽ, വിഷ്ണു ഏട്ടന്റെ നെഞ്ചിൽ തലവെച്ച് കഥകൾ ഒക്കെ പറഞ് കിടന്ന ഒരു രാത്രിയിൽ, വിഷ്ണു ഏട്ടൻ തനുവിനെ നോക്കി പറഞ്ഞു ഇവന് ഒരു മൂന്ന് വയസാകട്ടെ നമുക്ക് അടുത്ത കുഞ്ഞിന് വേണ്ടി നോക്കണമെന്ന്. ലേബർ റൂമും, സ്റ്റിച്ചിന്റെ വേദനയും എല്ലാം ഓർത്തപ്പോൾ ഞാൻ പറഞ്ഞു അയ്യയ്യോ ഇനി വേണ്ട നമുക്ക് ഇവൻ മാത്രം മതി. ഒരു നിമിഷത്തേയ്ക്ക് വലിയ മൗനം ആയിരുന്നു. ഒരു typical ഗ്രാമത്തിൽ നിന്ന് വന്ന വിഷ്ണു ഏട്ടന് അത് ഒരു shock ആകുമെന്നാണ് ഞാൻ വിചാരിച്ചത്, പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് വിഷ്ണു ഏട്ടൻ പറഞ്ഞത് നിന്റെ തീരുമാനം ഇഷ്ട്ടം അതാണെങ്കിൽ അത് മതി.  നമുക്ക് ഇവൻ മാത്രം മതിയെന്ന്.  ഞാൻ എത്രയധികം അംഗീകരിക്കപെട്ടെന്നോ ആ നിമിഷം. ഇനിയും ഉണ്ട് പറയാൻ, ചേച്ചി ഒരു പാക്കറ്റ് dexolac, pampers, ഒരു പാക്കറ്റ് കോണ്ടം, മെഡിക്കൽ ഷോപ്പിൽ നിന്ന രണ്ടു ചേച്ചിമാരും, ചേട്ടനും എന്നെയൊരു തുറിച്ച് നോക്കൽ. അല്ല എന്താപ്പാ ഇത്, ഈ സാധനം ഇനി വിൽക്കാൻ വെച്ചേക്കുന്നത് അല്ലെ, അതോ പെണ്ണുങ്ങൾക്ക് വിൽക്കില്ല എന്നുണ്ടോ? എന്തായാലും അവരുടെ ഉറ്റുനോക്കൽ തുടരുന്നു, ഞാൻ വീണ്ടും ഓർമിപ്പിച്ചു ചേച്ചി...കോണ്ടം. ഈ തവണ തുറിച്ച് നോക്കൽ മാറി, അവരുടെ മുഖത്ത് ചെറിയൊരു നാണമൊക്കെ വന്നു. എല്ലാം എടുത്ത് കവറിലാക്കി തന്നപ്പോൾ ഒരു ചിരിയും പാസാക്കി ഞാൻ നടന്നു. കോണ്ടം കടയിൽ വെച്ചേക്കുന്നത് വിൽക്കാൻ അല്ലെ? ഞാൻ വിവാഹിതയാണ്, ഞങ്ങൾക്ക് ഇനിയെടുത്ത് ഇനിയൊരു ഒരു കുഞ്ഞ് വേണ്ട, പക്ഷേ പ്രണയം തീർന്നിട്ടുമില്ല എന്നിരിക്കെ കോണ്ടം തീർച്ചയായും വേണം, ചിലപ്പോൾ വിഷ്ണു ഏട്ടൻ വാങ്ങും, മറ്റ് ചിലപ്പോൾ ഞാൻ.ഞാൻ ഗർഭിണി ആകാതിരിക്കുക എന്നത് എന്റെയും കൂടി ഉത്തരവാദിത്തം ആണെന്നിരിക്കെ, precautions എടുക്കാനും എനിക്ക് ഉത്തരവാദിത്തം ഉണ്ട്. വളരെ നാൾ മുന്പേ എഴുതണം എന്ന് തോന്നിയ കാര്യമാണ്, "സാറാസ് " സിനിമ കണ്ടപ്പോൾ ഇന്ന് തന്നെ എഴുതാം എന്ന് വിചാരിച്ചു. സാറാസ് ഒരു നല്ല സിനിമയാണ്, ഇന്നത്തെ സമൂഹത്തിന് അനുയോജ്യമായ ഒരു വിഷയം, വളെരെ നന്നായി അവതരിപ്പിച്ചു. പെണ്ണ് അവളുടെ ശരീരത്തെ ബാധിക്കുന്ന കാര്യങ്ങൾ സ്വയം തീരുമാനിക്കട്ടെ, മാതൃത്വം അവളിൽ അടിച്ചേൽപ്പിക്കുന്നത് ആകാതിരിക്കട്ടെ.  Also Read: 'നല്ല ക്ഷീണമായിരുന്നു, ഗര്‍ഭിണിയാണെന്ന് അറിയാതെയാണ് അന്ന് ഷൂട്ടിങ്ങിന് പോയത്'; അനുഭവം പങ്കുവച്ച് സൗഭാഗ്യ കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3hwYJj8
via IFTTT

കോപ്പ അമേരിക്ക: പെറുവിനെ വീഴ്‌ത്തി കൊളംബിയക്ക് മൂന്നാം സ്ഥാനം

ബ്രസീലിയ: കോപ്പ അമേരിക്കയിൽ കൊളംബിയക്ക് മൂന്നാം സ്ഥാനം. കൊളംബിയ ലൂസേഴ്സ് ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് പെറുവിനെ തോൽപിച്ചു. ഇഞ്ചുറി ടൈമിൽ ലൂയിസ് ഡിയാസ് നേടിയ ഗോളിനാണ് കൊളംബിയയുടെ ജയം. കൊളംബിയയുടെ രണ്ടാം ഗോൾ നേടിയതും ഡിയാസ് ആയിരുന്നു. #CopaAmérica 🏆 ¡DESCOMUNAL! Luis Díaz metió un golazo tremendo para la victoria final de @FCFSeleccionCol sobre @SeleccionPeru por 3 a 2 🇨🇴 Colombia 🆚 Perú 🇵🇪#VibraElContinente #VibraOContinente pic.twitter.com/ypwrWsK2Ad — Copa América (@CopaAmerica) July 10, 2021 കോപ്പ അമേരിക്ക ചാമ്പ്യന്മാരെ നാളെ പുലര്‍ച്ചെ അറിയാം. സ്വപ്ന ഫൈനലില്‍ ബ്രസീൽ അർജന്‍റീനയെ നേരിടും. രാവിലെ അഞ്ചരയ്‌ക്ക് മത്സരം തുടങ്ങും. മെസിയും നെയ‌്‌മറും നേർക്കുനേർ വരുന്ന മത്സരം കൂടിയാണിത്. നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3xw7nUh
via IFTTT

പാർട്ടി പദവി പങ്കുവയ്ക്കുന്നതിനെ ചൊല്ലി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിൽ രൂക്ഷമായ ഭിന്നത

കോട്ടയം: പാര്‍ട്ടി പദവികള്‍ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷത്ത് തര്‍ക്കം രൂക്ഷം.ഫ്രാൻസിസ് ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ചെയര്‍മാൻ പിജെ ജോസഫിനെ കണ്ട് ഇക്കാര്യത്തിലെ അതൃപ്തി അറിയിച്ചു.കേരളാ കോണ്‍ഗ്രസില്‍ മറ്റൊരു പിളര്‍പ്പിലേക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ഫ്രാൻസിസ് ജോര്‍ജ്ജ് , മോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പായി തിരിഞ്ഞ് പരസ്പരം തമ്മിലടിക്കുന്നത്. പിസി തോമസ് കൂടി വന്നതോടെ കേരളാ കോണ്‍ഗ്രസ് എന്ന് പേര് മാറ്റിയ ജോസഫ് പക്ഷത്ത് പദവികളെച്ചൊല്ലിയാണ് തര്‍ക്കം. പിജെ ജോസഫും പിസി തോമസും കഴിഞ്ഞാല്‍ മൂന്നാമനായി എക്സിക്യൂട്ടീവ് ചെയര്‍മാൻ എന്ന പദവിയില്‍ മോൻസ് ജോസഫാണ്. ജോയി എബ്രഹാമും ടിയു കുരുവിളയും കഴിഞ്ഞാണ് ഫ്രാൻസിസ് ജോര്‍ജ്ജും മറ്റുള്ളവരും.  ജൂനിയറായിരുന്നിട്ടും മോൻസിന്‍റെയും ജോയി എബ്രഹാമിന്‍റെയും പാര്‍ട്ടിയിലെ ഉന്നത പദവികള്‍ക്കെതിരെ ഫ്രാൻസിസ് ജോര്‍ജ്ജും കൂട്ടരും കലാപക്കൊടി ഉയര്‍ത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പിജെ ജോസഫ് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല.  കഴിഞ്ഞ ദിവസം രാത്രി പിജെ ജോസഫിന്‍റെ തൊടുപുഴയിലെ വീട്ടിലെത്തി ഫ്രാൻസിസ് ജോര്‍ജ്ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടൻ എന്നിവര്‍ വീണ്ടും പരാതി ബോധിപ്പിച്ചു. ഉടൻ തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പിജെ ജോസഫിനെപ്പൊലും മറി കടന്ന് പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മോൻസ് ജോസഫിന്‍റെ നേതൃത്വത്തിലെ മൂന്നംഗം സംഘമാണെന്നാണ് മറുപക്ഷത്തിന്‍റെ ആക്ഷേപം. പക്ഷേ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് മോൻസ് ജോസഫിന്‍റെ മറുപടി. തെരഞ്ഞെടുപ്പിന് മുൻപ് മറ്റ് കേരളാ കോണ്‍ഗ്രസുകളില്‍ നിന്ന് നിരവധി നേതാക്കളാണ് പിജെ  ജോസഫ് പക്ഷത്ത് എത്തിയത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി കനത്ത നേരിട്ടതോടെ നേതാക്കളില്‍ പലര്‍ക്കും വാഗ്ദാനം ചെയ്തിരുന്ന സ്ഥാനമാനങ്ങള്‍ ലഭിക്കാതെപോയി. അതോടെയാണ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ക്കായുള്ള ഈ അടിപിടി തുടങ്ങിയത്. 

from Asianet News https://ift.tt/3dZKot1
via IFTTT

തൃത്താല പീഡനം: ലഹരി മരുന്ന് പാർട്ടിയിൽ പങ്കെടുത്തവരിൽ പ്രമുഖ നേതാവിൻ്റെ മകനും

പാലക്കാട്: തൃത്താലയില്‍ ലഹരിമരുന്നു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ആരോപണവിധേയന് രാഷ്ട്രീയ ബന്ധവും. പട്ടാമ്പിയിലെ ഹോട്ടലില്‍ നടന്ന ലഹരി മരുന്നു പാര്‍ട്ടിയില്‍ പങ്കെടുത്ത ഒൻപതംഗ സംഘത്തിലുള്‍പ്പെട്ടയാള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഏത് ഉന്നതനായാലും കുറ്റവാളികളെ പിടികൂടണമെന്ന ആവശ്യവുമായി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം നാലിനാണ് തൃത്താല പീഡനക്കേസിലെ പ്രതി അഭിലാഷ് പെണ്‍കുട്ടിയെ പട്ടാമ്പിയിലെ ഹോട്ടലിലെത്തിച്ചത്. നാലാംദിവസമാണ് തൃത്താല പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നത്. ഇതിനിടയില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ഒൻപത് പേര്‍ പങ്കെടുത്തെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഡിജെ മുസ്തഫ, മുനീര്‍, ശ്രീജിത്ത്, പ്രണോയ്, സുഹൈര്‍, അമീന്‍, അക്ബര്‍ സുല്‍ത്താന്‍ എന്നിവര്‍ ലഹരിപാര്‍ട്ടിക്കായി മുറിയില്‍ വന്നുപോയിരുന്നതായാണ് പെണ്‍കുട്ടിയുടെ പരാതി.  ഇതിലൊരാള്‍ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്‍റെ മകനെന്നാണ് സൂചന. പൊലീസെത്തി അഭിലാഷിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തിട്ടും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ഉന്നത ബന്ധങ്ങളുടെ പേരിലാണ് അന്വേഷണം മുന്നോട്ട് പോകാതിരുന്നതെന്നും വ്യക്തം. പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ അന്വേഷണമാരംഭിച്ചതോടെ ലഹരിപാര്‍ട്ടിയിൽ പങ്കെടുത്തവരെ പിടികൂടണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തി പട്ടാമ്പി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരി സംഘത്തെപ്പറ്റി പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ നിരീക്ഷണത്തിലുമുണ്ട്. തെളിവുകള്‍ ശേഖരിക്കുന്ന മുറയ്ക്ക് തുടര്‍ നടപടിയുണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3AJa0EB
via IFTTT

കൊവിഡ് മരണങ്ങൾ നിലവിൽ സ്ഥിരീകരിച്ചതിലും ഇരട്ടിയോളം ? ആരോഗ്യമിഷൻ്റെ കണക്കുകൾ പുറത്ത്

ദില്ലി: രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇപ്പോൾ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വരുമെന്ന കണക്കുകൾ പുറത്ത്. ദേശീയ ആരോഗ്യ മിഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 2021 ഏപ്രിൽ- മെയ് മാസങ്ങളിലായി രാജ്യത്ത് മരിച്ചത് 8,27,597 പേരെന്നാണ് ആരോഗ്യ മിഷന്റെ കണക്ക്.  കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ കണക്കിൽ നാല് ലക്ഷത്തിലധികം വർധന വന്നുവെന്ന് ആരോഗ്യമിഷൻ്റെ കണക്കുകളിൽ നിന്നും വ്യക്തമാവുന്നു. അസാധാരണ വർധനവിന് കാരണമായത് കൊവിഡ് മരണങ്ങളാണെന്നാണ് നിലവിലെ നിഗമനം.  രേഖപ്പെടുത്തിയ മരണങ്ങളിൽ ഭൂരിഭാഗവും ഭൂരിഭാഗം മരണങ്ങളും പനിയും ശ്വാസ തടസ്സവും മൂലമെന്നാണ് കണക്കുകളിൽ പറയുന്നത്.  ഏപ്രിൽ- മെയ് മാസങ്ങളിൽ മാത്രം ഇപ്പോഴത്തെ ഔദ്യോഗിക കണക്കനുസരിച്ച് 1,68,927 പേരാണ് മരിച്ചത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3wqm22h
via IFTTT

ജി സുധാകരനെതിരെ തുടർ നടപടി?; സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നവസാനിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. അമ്പലപ്പുഴ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജി സുധാകരനെതിരെ വിമർശനമുയർന്നതോടെ സംസ്ഥാന നേതൃത്വത്തിന്റെ തുടർ നടപടിയാണ് പ്രധാനം.  വിമർശനങ്ങളിൽ സുധാകരനോട് വിശദീകരണം തേടുന്നതിനപ്പുറം ഉടൻ പാർട്ടി അന്വേഷണം ഉണ്ടാകുമോ എന്നതാണ് നിർണായകം പാലാ, കൽപറ്റ തോൽവികളും ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ റിവ്യു റിപ്പോർട്ടിനും ഇന്ന് അംഗീകാരം നൽകും. അമ്പലപ്പുഴയിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ജി സുധാകരനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിലുണ്ടായ  വീഴ്ചയിൽ അന്വേഷണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏത് തലത്തിൽ പരിശോധന വേണമെന്ന് ഇന്നത്തെ സംസ്ഥാന സമിതി  തീരുമാനിക്കും. അതേസമയം യോഗത്തിൽ ജി സുധാകരൻ പങ്കെടുത്തില്ല. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3e2Wl1m
via IFTTT

ധീരജവാന് വിട: സുബേദാർ ശ്രീജിത്തിൻ്റെ സംസ്കാരം കഴിഞ്ഞു

കോഴിക്കോട്: ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ ഏഴ് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി വനംമന്ത്രി എ.കെ.ശശീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവർ ആദരാജ്ഞലി അർപ്പിച്ചു. ശ്രീജിത്തിൻ്റെ മകൻ അതുൽ പിതാവിൻ്റെ ചിതയ്ക്ക് തീ കൊളുത്തി.  ശ്രീജിത്തിൻ്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തിൽപ്പെട്ട സ്ഥലമായതിനാൽ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം  പൊതുദര്‍ശനം വേണ്ടെന്ന് വച്ചിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തിലും നൂറുകണക്കിന് പേരാണ് ശ്രീജിത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ കുടുംബവീട്ടിലേക്ക് എത്തിയത്.  ഇന്നലെ രാത്രി സുലൂർ എയർ ഫോഴ്സ് സ്റ്റേഷനിൽ എത്തിച്ച മൃതദേഹം കോയമ്പത്തൂർ മിലിട്ടറി സ്റ്റേഷൻ കമാണ്ടറും വ്യോമസേനാ ഉദ്യോഗസ്ഥരും ചേർന്നാണ് ഏറ്റുവാങ്ങിയത്. കോയമ്പത്തൂരിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം രാത്രിയോടെ കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചത്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3kaKJwS
via IFTTT

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കുതിക്കുന്നു

തിരുവനന്തപുരം: ക്രൂഡ് ഓയിൽ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 102.89 പൈസയാണ്. ഡീസൽ വില 96.47 രൂപയും. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയാണ്. ഡീസൽ വില 94 രൂപ 71 പൈസയാണ്. കോഴിക്കോട് പെട്രോളിന് 101 രൂപ 46 പൈസയും. ഡീസലിന് 95 രൂപ 16 പൈസയുമാണ് നിരക്ക്. പത്ത് ദിവസത്തിനുള്ളിൽ ആറാം തവണയാണ് വില കൂടുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുറയുമ്പോഴാണ് ഇന്ത്യയിൽ ഇന്ധനവില കൂടുന്നത്. പാചകവാതക, ഇന്ധനവില വര്‍ധനവിനെതിരെ യു.ഡി.എഫിന്റെ കുടുംബ സത്യഗ്രഹം ഇന്ന്. രാവിലെ 10 മണി മുതല്‍ 11 മണി വരെ വീടുകളിലാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എറണാകുളം പറവൂരിലെ വീട്ടിലും, കെ.പി.സി.സി.പ്രസിഡന്‍റ് കെ.സുധാകരന്‍ കണ്ണൂരിലെ വീട്ടിലും സമരത്തിൽ പങ്കെടുക്കും. പി.കെ.കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി തങ്ങളും മലപ്പുറത്തും ഉമ്മന്‍ചാണ്ടി പുതുപ്പളളിയിലെ വീട്ടിലും മുല്ലപ്പളളി രാമചന്ദ്രന്‍ പേരൂര്‍ക്കടയിലും ‌ചെന്നിത്തല ജഗതിയിലെ വീട്ടിലും സമരത്തിൽ പങ്കെടുക്കും.   കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/2TSNxnG
via IFTTT

ചേവായൂർ പീഡനക്കേസിലെ രണ്ടാം പ്രതിക്കായി പൊലീസ് ലുക്കൌട്ട് നോട്ടീസ് ഇറക്കി

കോഴിക്കോട്: ചേവായൂർ പീഡനക്കേസിലെ രണ്ടാം പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രണ്ടാംപ്രതി ഇന്ത്യേഷ് കുമാറിനെ പറ്റി വിവരം ലഭിക്കുന്നവർ അടുത്തുള്ള പെലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്നാണ് നോട്ടീസ്.  പീഡനം നടന്ന് നാല് ദിവസമായിട്ടും രണ്ടാംപ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിലവിൽ ഇയാൾ വയനാട്ടിൽ ഒളിവിൽ കഴിയുകയാണെന്നാണ് സൂചന. മാനസിക അസ്വസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് കുന്ദമംഗലം പന്തീർപാടം, പാണരു കണ്ടത്തിൽവീട്ടിൽ  ഇന്ത്യേഷ് ( 38) എന്നയാൾക്കെതിരെയാണ് കോഴിക്കോട് സിറ്റി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചേവായുർ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കോട്ടാംപറമ്പ് എന്ന സ്ഥലത്തു നിന്നും ബുദ്ധിമാന്ദ്യമുള്ള യുവതിയെ സ്കൂട്ടറിൽ കയറ്റികൊണ്ടുപോയി  ബസ്സിൽ വെച്ച് കൂട്ടു പ്രതികളോടൊപ്പം ബലാത്സംഗം ചെയ്തെന്നാണ് ലുക്കൗട്ട് നോട്ടീസിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ പോലീസ്  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.  ഈ പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് : 9497990115 (മെഡിക്കൽ കോളേജ്)  അറിയിക്കണമെന്നാണ് നോട്ടീസ്. മൂന്ന് ദിവസം മുൻപ് ഈ കേസിൽ കുന്ദമംഗലം സ്വദേശിയായ ഗോപിഷ്‌, മുഹമ്മദ്‌ ഷമീർ എന്നിവർ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രക്ഷിതാക്കളുമായി വഴക്കിട്ടു വീട് വീട്ടിറങ്ങിയ പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ച  പ്രതികൾ ചേവായൂർ കൊട്ടാംപറമ്പിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

from Asianet News https://ift.tt/3yMOWeB
via IFTTT

ഭർതൃ വീട്ടുകാരുടെ പീഡനം: വിധവയായ മലയാളി യുവതി ബെംഗളൂരുവില്‍ ദുരിതത്തില്‍

ബെംഗളൂരു: മലയാളി യുവതിക്ക് ഭർതൃവീട്ടുകാരുടെ പീഡനമെന്ന് പരാതി. ഭർത്താവ് കൊവിഡ് ബാധിച്ചു മരിച്ചതോടെ ഭർത്താവിന്‍റെ കുടുംബം വീടും സ്വത്തും തട്ടിയെടുത്തെന്നും മാറിപ്പോകാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും യുവതി കർണാടക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പൈലറ്റായിരുന്ന ഭർത്താവിന്‍റെ മരണത്തിലും അസ്വാഭാവികത തോന്നുന്നുവെന്ന് കണ്ണൂർ സ്വദേശിനിയായ നിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ നിഷ 2007-ലാണ് ഇന്‍ഡിഗോ എയർലൈന്‍സില്‍ പൈലറ്റായിരുന്ന ക്യാപ്റ്റന്‍ കെഎന്‍ നന്ദകുമാറിനെ വിവാഹം കഴിച്ച് ബെംഗളൂരുവിലെത്തുന്നത്. നന്ദകുമാർ കഴിഞ്ഞ ജനുവരി മാസം കൊവിഡ് ബാധിച്ചു മരിച്ചു. ചികിത്സാ സമയത്ത് ഭർത്താവിനെ ഒന്നു കാണാന്‍ പോലും അനുവദിച്ചില്ലെന്നും, ആശുപത്രി ചിലവിനെന്ന പേരില്‍ ഭർതൃവീട്ടുകാർ ലക്ഷങ്ങൾ തന്നോട് വാങ്ങിയെന്നും നിഷ പറയുന്നു.  ഇന്‍ഡിഗോ എയർലൈന്‍സ് കമ്പനിയാണ് ആശുപത്രി ചിലവ് വഹിച്ചതെന്ന് പിന്നീട് അറിഞ്ഞു. താന്‍ നാട്ടില്‍നിന്നും തിരിച്ചെത്തിയപ്പോഴേക്കും താമസിച്ചിരുന്ന വീടും ഭർത്താവിന്‍റെ കാറുമടക്കം എല്ലാസ്വത്തുക്കളും ഭർതൃ സഹോദരിയും കുടുംബവും കൈക്കലാക്കി. ഇപ്പോൾ വീടിന്‍റെ മുകൾ നിലയിലാണ് നിഷയും അമ്മയും ഭയന്ന് താമസിക്കുന്നത്. ഉപദ്രവിക്കുമെന്ന് പേടിച്ച് അഞ്ചും ഏഴും വയസുളള മക്കളെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നിട്ടില്ല. ഇവിടം വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഭർത്താവിന്‍റെ മരണത്തിലും തനിക്കിപ്പോൾ അസ്വാഭാവികത തോന്നുന്നുവെന്ന് നിഷ പറയുന്നു. ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല.  അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഭർതൃവീട്ടുകാർ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3AQCM6i
via IFTTT

വിംബിള്‍ഡണ്‍: ഷപോവലോവിനേയും തകര്‍ത്ത് ജോക്കോവിച്ച്; ഫൈനലില്‍ ബരേറ്റിനി എതിരാളി

ലണ്ടന്‍: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണിന്റെ ഫൈനലില്‍ പ്രവേശിച്ചു. കാനഡയുടെ ഡെന്നിസ് ഷപോവലോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെര്‍ബിയന്‍ താരം തോല്‍പ്പിച്ചത്. ഇറ്റലിയുടെ മാതിയോ ബരേറ്റിനിയാണ് ഫൈനലില്‍ നിലവിലെ ചാംപ്യന്റെ എതിരാളി. പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍കഷിനെ നേരിടുള്ള സെറ്റുകള്‍ക്കാണ് ബരേറ്റിനി തോല്‍പ്പിച്ചത്.  മൂന്ന് സെറ്റിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ പൊരുതിയാണ് ഷപോവലോവ് കീഴടങ്ങിയത്. സ്‌കോര്‍ 7-6, 7-5, 7-5. എന്നാല്‍ സെറ്റ് പോയിന്റിനോട് അടുക്കുമ്പോഴുള്ള സമ്മര്‍ദ്ദവും താരത്തെ നന്നായി. ജോക്കോവിനെതിരെ പല തവണ ബ്രേക്ക് പോയിന്റ് അവസരം ലഭിച്ചിട്ടും താരത്തിന് മുതലാക്കാനായില്ല. ഇരട്ട പിഴവുകളും ധാരാളമായിരുന്നു. 20-ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ജോക്കോവിച്ചിന് ബരേറ്റിനിയാണ് എതിരാളി. ഹര്‍കഷിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ബരേറ്റിന് ജയിച്ചത്. സ്‌കോര് 6-3, 6-0, 6-7, 6-4. ആദ്യമായിട്ടാണ് ബരേറ്റിന് ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. നാളെ നടക്കുന്ന വനിത ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിടും.

from Asianet News https://ift.tt/2UFpY1C
via IFTTT

കല്ലൂപ്പാറയില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവല്ല: കല്ലൂപ്പാറയില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാണ്ടനാട് സ്വദേശി ജോര്‍ജി യുടെ മൃതദേഹമാണ് അളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്. എഞ്ചിനിയറിങ്ങ് ബിരുദ ധാരിയായ ജോര്‍ജിയെ കഴിഞ്ഞ ദിവസമാണ് പാണ്ടനാടുള്ള വീട്ടില്‍ നിന്ന് കാണാതായത്.  അച്ഛന്‍ അജുവര്‍ഗ്ഗിസിനെ ഇരവിപേരൂരിലുള്ള സുപ്പര്‍മാര്‍ക്കറ്റില്‍ കൊണ്ട് വിട്ടതിന് ശേഷം കാണാതാവുകയായിരുന്നു. മൊബൈല്‍ സ്വിച്ചഓഫ് ആയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജോര്‍ജിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.  തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മോബൈല്‍ കേന്ദ്രികരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് രാത്രി ഏട്ട് മണിയോടെ ജോര്‍ജിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ജോര്‍ജി ഓടിച്ചിരുന്ന കാറും മൃതദേഹം കണ്ടെത്തിയ വീടിന് പരിസരത്ത് നിന്നും കണ്ടെത്തി.  രാത്രി പൊലിസ് പരിശോധന നടത്തി. ഇന്ക്വസറ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. കൊവിഡ് പരിശോധന ഫലം കിട്ടിയതിന് ശേഷമെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാവു മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  നാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ആത്മഹത്യയാണന്നാണ് പൊലീസ് നിഗമനം. ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3e5h3NU
via IFTTT

പൂച്ചെടികള്‍ കൊണ്ടുവരുന്ന ലോറിയില്‍ കടത്തിയ അറുപത് കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: വടക്കഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. പൂച്ചെടികള്‍ കൊണ്ടുവരുന്ന ലോറിയില്‍ കടത്തിയ അറുപത് കിലോ കഞ്ചാവാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടിയത്. രണ്ടു പേര്‍ അറസ്റ്റിലായി ആന്ധ്രയില്‍ നിന്ന് അങ്കമാലിയിലേക്ക് ചെടികള്‍ കൊണ്ടുവന്ന ലോറിയിലാണ് കഞ്ചാവ് കടത്തിയത്. ഡ്രൈവര്‍ ക്യാബിനില്‍ 28 പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍ര് സ്ക്വാഡ് വാഹന പരിശോധന നടത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നന ചാലക്കുടി സ്വദേശി സുനു ആന്റണി , വയനാട് പുൽപള്ളി സ്വദേശി നിഖിൽ , എന്നിവരെ ആണ് പിടികൂടിയത്. പൂച്ചെടികള്‍ അങ്കമാലിയിലിറക്കിയശേഷം പെരുമ്പാവൂരേക്ക് കഞ്ചാവ് കൊണ്ടുപോവുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. അണക്കപ്പാറയില്‍ വ്യാജ കള്ള് നിര്‍മാണ കേന്ദ്രം കണ്ടെത്തിയ എന്‍ഫോഴ്സ്മെന്ഡറ് സംഘമാണ് കഞ്ചാവ് വേട്ടയ്ക്കു പിന്നിലും. തൊണ്ടിമുതലും പ്രതികളെയും ആലത്തൂര്‍ എക്സൈസ് സംഘത്തിന് കൈമാറി.

from Asianet News https://ift.tt/3hS7V0q
via IFTTT

ഏഴുവര്‍ഷമായി നാട്ടില്‍ പോകാതിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: ഏഴുവര്‍ഷമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ റിയാദില്‍ കഴിഞ്ഞ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് എക്‌സിറ്റ് ആറില്‍ ലഘുഭക്ഷണ ശാല നടത്തുകയായിരുന്ന കോഴിക്കോട് കൊടുവള്ളി കാക്കൂര്‍ സ്വദേശി മുണ്ടപ്പുറത്ത് അഷ്റഫ് (50) ആണ് മരിച്ചത്.  ദീര്‍ഘകാലം ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒമ്പത് വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. ഭാര്യ: സാബിറ. മക്കള്‍: അബ്ദുല്‍ ഫായിസ്, ഫാത്വിമ, ആയിശ ഫിസ. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍ ഹാജി, കാദര്‍, സലാം, നഫീസ, നസീമ, സുബൈദ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി എന്നിവര്‍ രംഗത്തുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3qXzwBk
via IFTTT

കോതമംഗലത്ത് സാമൂഹ്യ വിരുദ്ധർ കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ചതായി പരാതി

എറണാകുളം: കോതമംഗലത്ത് സാമൂഹ്യ വിരുദ്ധർ കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിതായി പരാതി. ഒരു വർഷത്തിനുള്ളിൽ തലക്കോട് വനമേഖലയിലെ ആറ് പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചെന്നാണ് നാട്ടുകാരുടെ പരാതി. കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറക്കൽ ഷൈജൻ, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിവരുടെ പശുക്കൾക്കാണ് പൊള്ളലേറ്റത്.  പ്രദേശവാസികൾ ഊന്നുകൽ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വീണ്ടും ഒരു പശുവിന് കൂടി പൊള്ളലേൽക്കുകയായിരുന്നു. എന്നാൽ ആസിഡ് കൊണ്ടാണോ പശുവിന് പൊള്ളലേറ്റതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വനമേഖലയിൽ മേഴാൻ പോയ കന്നുകാലികൾക്കാണ് പൊള്ളലേറ്റത്. കാടിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3ALXsfx
via IFTTT

കോപ്പ അമേരിക്ക: ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനലിന് പരിമിതമായ തോതിൽ കാണികളെ പ്രവേശിപ്പിക്കും

റിയോ ഡി ജനീറോ: ഞായറാഴ്ച ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിലെ ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനൽ കാണാൻ പരിമിതമായ അളവിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് റിയോ ഡി ജനീറോ മേയറുടെ ഓഫീസ് അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നായ മാറക്കാന സ്റ്റേഡിയത്തിന്റെ ശേഷിയുടെ പത്തു ശതമാനത്തോളം കാണികളെയാകും പ്രവേശിപ്പിക്കുക. ഏകദേശം 6500 പേർക്ക് ഇതോടെ മത്സരം നേരിൽക്കാണാൻ അവസരം ലഭിക്കും. എന്നാൽ മത്സരം കണാനെത്തുന്നവർ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന നിബന്ധനയുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ കൂട്ടായ്മയായ കോൺമിബോളിന്റെ ക്ഷണം ലഭിച്ചവർക്ക് മാത്രമെ സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകു. ഈ വർഷം ആദ്യം മാറക്കാനയിൽ നടന്ന കോപ്പ ലിബർട്ടഡോറസ് കപ്പ് ഫൈനൽ കാണാൻ പരിമിതമായ തോതിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നെങ്കിലും കാണികൾ സാമൂഹിക അകലം പാലിക്കാതിരുന്നതിനെത്തുടർന്ന് റിയോ ഡി ജനീറോ കോർപറേഷൻ സംഘാടകർക്ക് പിഴ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോപ്പ ഫൈനൽ കാണാനെത്തുന്ന കാണികൾ അകലം പാലിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് സംഘാടകർ അറിയിച്ചു. അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. കൊവിഡ് രോ​ഗബാധ ശമനമില്ലാതെ തുടരുന്നതിനിടെ കോപ്പ അമേരിക്ക ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചതിനെതിരെ ബ്രസീലിൽ പരക്കെ പ്രതിഷേധമുയർന്നിരുന്നു. ബ്രസീൽ താരങ്ങളടക്കം ഇതിനെതിരെ നിലപാടെടുത്തിരുന്നു.  അർജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ടിയിരുന്ന ടൂർണമെന്റ് അവിടുത്തെ കൊവിഡ് വ്യാപനത്തെത്തതുടർന്ന് അവസാന നിമിഷം ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona ​

from Asianet News https://ift.tt/3yLG7ld
via IFTTT

ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കണം; ആവശ്യവുമായി മുന്‍ വിക്കറ്റ് കീപ്പര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി. ഇതില്‍ രണ്ട് ലോകകപ്പുകളും ഒരു ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഉള്‍പ്പെടും. അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് നാളേറയായി. എന്നാല്‍ ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. സാധാരണ ഗതിയില്‍ ഇതിഹാസ താരങ്ങളുടെ ജേഴ്‌സി പിന്‍വലിക്കാറുണ്ട്. സച്ചിന്റെ 10-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചിരുന്നു.  അതുപോലെ ധോണിയുടെ ജേഴ്‌സിയും പിന്‍വലിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സബാ കരീം പറയുന്നത്. ''ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഏഴാം നമ്പര്‍ ജഴ്സി പിന്‍വലിക്കണം. അത് ധോണിയോട് കാണിക്കേണ്ട ആദരവാണ്. ധോണിയുടേത് മാത്രമല്ല, ഇതിഹാസ താരങ്ങളുടെ ജേഴ്‌സി നമ്പറുകളെല്ലാം പിന്‍വലിക്കണം. ഇതിലൂടെ ഇന്ത്യക്കായി വലിയ സംഭാവനകള്‍ ചെയ്ത ക്രിക്കറ്റ് താരങ്ങളെ തിരിച്ചറിയാന്‍ കഴിയും. അവരെ ബഹുമാനിക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്.  നിലവില്‍ ഐപിഎല്‍ മാത്രമാണ് ധോണി കളിക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടിയുള്ള സേവനം തുടരുമെന്നാണ്ഞാന്‍ കരുതുന്നത്. സംസ്ഥാന തലത്തില്‍ യുവതാരങ്ങളെ നിരീക്ഷിക്കാനും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ധോനിക്ക് കഴിഞ്ഞാല്‍ ഭാവി ഇന്ത്യന്‍ ടീമിന് ഏറെ ഗുണകരമായിരിക്കും.'' കരീം വ്യക്തമാക്കി.  ഐപിഎല്ലില്‍  ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനാണ് അദ്ദേഹം. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 40-ാം പിറന്നാള്‍ ആഘോഷിച്ച ധോണി അടുത്ത ഐപിഎല്‍ സീസണില്‍ തുടരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

from Asianet News https://ift.tt/3ANbddR
via IFTTT

കൊവിഡ്: സൗദിയില്‍ രോഗമുക്തി നിരക്ക് കുത്തനെ ഉയരുന്നു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചവര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 1,582 പേരാണ് സുഖം പ്രാപിച്ചത്. എന്നാല്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയാണ്. 1,133 പേരിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.   രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,98,906 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,79,709 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,947 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11,250 ആയി കുറഞ്ഞു. ഇതില്‍ 1,378 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 328, മക്ക 245, കിഴക്കന്‍ പ്രവിശ്യ 206, അസീര്‍ 108, ജീസാന്‍ 76, മദീന 63, അല്‍ഖസീം 26, നജ്‌റാന്‍ 24, തബൂക്ക് 18, അല്‍ബാഹ 18, ഹായില്‍ 15, അല്‍ജൗഫ് 5, വടക്കന്‍ അതിര്‍ത്തി മേഖല 1. രാജ്യത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 19,284,225 ഡോസ് ആയി. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3wsMgkr
via IFTTT

സിക്ക വൈറസ്: കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്നാട്

ചെന്നൈ: കേരളത്തില്‍ സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് തമിഴ്നാട്. അതിര്‍ത്തി ചെക്ക പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. പരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കും.  കന്യാകുമാരി ജില്ലയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തുന്നവരില്‍ രോഗലക്ഷണമുള്ളവരെ വിദഗ്ധ പരിശോധന നടത്തും. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യം അറിയിച്ചു.

from Asianet News https://ift.tt/2TRQftC
via IFTTT

ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരം; വിജയികളുടെ ഹ്രസ്വചിത്രങ്ങള്‍ കാണാം

കൊവിഡ് ലോക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകളുടെ ദൃശ്യാവിഷ്‍കാരങ്ങളായ ഹ്രസ്വചിത്രങ്ങൾ റിലീസ് ചെയ്‍തു തുടങ്ങി. ‘ഏകാന്തവാസവും അതിജീവനവും’ (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കി കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ചലച്ചിത്ര അക്കാദമി ഇത്തരത്തില്‍ ഒരു മത്സരം സഘടിപ്പിച്ചത്. അതില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട 10 തിരക്കഥകളുടെ ദൃശ്യാവിഷ്കാരങ്ങളായ ഹ്രസ്വചിത്രങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നത്. ഇതില്‍ നാല് ചിത്രങ്ങള്‍ ആദ്യദിനമായ ഇന്ന് റിലീസ് ചെയ്‍തു. ജിനേഷ് വി എസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'അകം', സന്തോഷ് കുമാറിന്‍റെ രചനയില്‍ ദേവി പി വി സംവിധാനം ചെയ്‍ത 'കള്ളന്‍റെ ദൈവം', ഫാ. ജോസ് പുതുശ്ശേരിയുടെ രചനയില്‍ ഫാ. ജേക്കബ് കോറോത്തും ഫാ. ജെയിംസ് തൊട്ടിയിലും ചേര്‍ന്ന് സംവിധാനം ചെയ്‍ത ദാവീദ് ആന്‍ഡ് ഗോലിയാത്ത്, ഷനോജ് ആര്‍ ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ഇന്ദ്രന്‍സ് അഭിനയിച്ച 'ഒരു ബാര്‍ബറിന്‍റെ കഥ' എന്നീ ചിത്രങ്ങളാണ് റിലീസിന്‍റെ ആദ്യദിനമായ ഇന്ന് പുറത്തെത്തിയത്. 14 മിനിറ്റിന് തൊട്ടു മുകളിലും താഴെയുമായാണ് ചിത്രങ്ങളുടെ ദൈര്‍ഘ്യം. അവശേഷിക്കുന്ന ആറ് ചിത്രങ്ങള്‍ നാളെയും മറ്റന്നാളുമായി ചലച്ചിത്ര അക്കാദമിയുടെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/36q8yZJ
via IFTTT

യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കൊവിഡ്; നാലു മരണം

അബുദാബി: യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,506 പേര്‍ സുഖം പ്രാപിക്കുകയും നാലു പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,90,542 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,47,182 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,25,332 പേര്‍ രോഗമുക്തരാവുകയും 1,853 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,997 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/2UEJRpB
via IFTTT

Thursday, July 8, 2021

വരവ് വലിയ പ്രതീക്ഷയോടെ, ആരാധകരുടെ സ്‌നേഹവും പ്രൊഫഷണലിസവും ആകര്‍ഷിച്ചു; ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍

കൊച്ചി: ആരാധകരും പ്രൊഫഷണലിസവുമാണ് ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ സ്വാധീനിച്ചതെന്ന് പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ച്. മഞ്ഞപ്പടയുടെ യുവതാരങ്ങളില്‍ വലിയ പ്രതീക്ഷയുണ്ട്. ആരാധകരുടെ സ്‌നേഹം തന്നെ ആകര്‍ഷിച്ചു. ആരാധകരുടെ ആവേശം സമ്മർദമല്ല. ഇന്ത്യയിലും പ്രതിഭകൾ ഏറെയുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രത്യേക അഭിമുഖം കാണാം... ഐഎസ്എല്ലിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും പുതിയ പരിശീലകന് കീഴിലാണ് ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായ ഇവാൻ വുകോമനോവിച്ച് സെർബിയക്കാരനാണ്.   ആ ഭാഗ്യശാലി നിങ്ങളാവാം, കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക... കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/2TTKJH5
via IFTTT

സ്വർണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ, ആഞ്ഞടിച്ച് ലേഖനം

തിരുവനന്തപുരം: സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നും പാർട്ടി മുഖപത്രത്തിൽ സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിൽ രൂക്ഷവിമർശനമുയർത്തുന്നു.  ലേഖനത്തിൽ പറയുന്നതിങ്ങനെ:  ''അടുത്തകാലത്തായി ഏറ്റവും അപകടകരവും, നമ്മുടെ ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമായ ചില രീതികൾ ഇടതുപാർട്ടികളിൽ അടക്കം അപൂർവമായി എങ്കിലും വളർന്നുവരുന്നു എന്നുള്ളതും നമ്മൾ ഗൗരവത്തോടെ കാണണം. കള്ളക്കടത്ത്-ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതിൽ പ്രതികളാക്കപ്പെടുന്ന യുവാക്കൾ, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകൾ ഇക്കാലംകൊണ്ട് ആർജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്. ഇപ്പോൾ രാമനാട്ടുകര ക്വട്ടേഷൻ കേസിൽ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളിൽ ചിലർ, നിയോലിബറൽ കാലത്തെ ഇടതു സംഘടനാപ്രവർത്തകരാണ്. കണ്ണൂരിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളർന്നുവന്ന കനൽവഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് ‘ആണത്തഭാഷണങ്ങൾ’ നടത്താനും സ്വന്തം പാർട്ടിയെ അതിസമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവർ ചെയ്തത്. വലതുപക്ഷ പാർട്ടികളിൽ നിന്ന് ഇടതുപക്ഷത്തെ വ്യത്യസ്തമാക്കുന്നത് വളരെ ചെറുപ്പം മുതൽ തന്നെയുള്ള ബോധവൽക്കരണവും സംഘടനാതത്വങ്ങളുടെ കണിശതയുമാണ്. എന്നാൽ, നവലിബറൽ മൂല്യങ്ങളുടെ കാലത്ത് ജീവിക്കുന്ന യുവാക്കൾക്കിടയിൽ ഈയൊരു മാർക്സിസ്റ്റ് സൈദ്ധാന്തികതയുടെ പ്രയോഗവല്ക്കരണം വേണ്ടത്ര സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് അവരുടെ ഇപ്പോഴത്തെ ജീവിതരീതിയും കുറ്റബോധമില്ലാത്ത ക്രിമിനൽ പ്രവർത്തനങ്ങളും തെളിയിക്കുന്നു. മാഫിയാപ്രവർത്തനങ്ങളെ തള്ളിപ്പറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല (സോഷ്യൽ മാധ്യമങ്ങളിൽ ഇവരുടെ അഭിപ്രായങ്ങൾക്ക് ലഭിക്കുന്ന പരിഗണനയും പിന്തുണയും അമ്പരപ്പിക്കുന്നതാണ്). ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണ് എന്ന് സ്വയം വിമർശനപരമായി ഉൾക്കൊള്ളണം. ചെ ഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരിൽ എത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല. സമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനൽസംഘങ്ങൾ എന്ന് ഓർക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ ‘സംഘ’ങ്ങൾക്ക് മുൻകാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. അതുകൊണ്ടാണ്, ‘പാതാളത്താഴ്ചയുള്ള’ ഇവരുടെ ‘വീരകൃത്യങ്ങളെ’ ‘ആകാശത്തോളം വാഴ്തിക്കൊണ്ട്’ മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാൻ ഇവർക്ക് കഴിയുന്നത്. സേലം രക്ഷസാക്ഷികൾക്ക് ശേഷം തില്ലങ്കേരിയുടെ ചരിത്രപൈതൃകം പ്രശസ്തമാക്കിയ ഉത്തമകമ്മ്യുണിസ്റ്റ് ആയി ക്രിമിനൽകേസിലെ പ്രതികളെ അടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾക്ക് പോലും ലഭിക്കുന്ന വൻസ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഇത്തരം ഇടങ്ങളിൽ തന്നെയാണ് സി അച്യുതമേനോനെപോലുള്ള അസാധാരണമായ നേതൃപാടവവും കമ്മ്യുണിസ്റ്റ് മൂല്യബോധവും ഉണ്ടായിരുന്ന നേതാക്കളെ ഇപ്പോഴും അപമാനിക്കുന്നതും എന്നത് ഗർഹണീയമാണ്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റവും ഈ ക്രിമിനൽവല്ക്കരണത്തിൽ ഒരു പ്രധാന ഘടകമാണ്. മുൻകാലങ്ങളിൽ രാഷ്ട്രീയ പ്രശ്നങ്ങളിൽ പ്രതിരോധം തീർത്തിരുന്നത് അതതു ദേശത്തെ പ്രധാന പ്രവർത്തകർ ആയിരുന്നുവെങ്കിൽ, ഇപ്പോൾ അത് പുറത്തു നിന്നുള്ള സംഘങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. കൊലപാതകകേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്നവരും അവരുടെ കുടുംബവും പിന്നീട് നേരിടുന്ന സാമൂഹ്യബഹിഷ്ക്കരണവും അന്യവൽക്കരണവും മറ്റും ക്വട്ടേഷൻ സംഘങ്ങളെ ഈ രംഗത്ത് എത്തിക്കുകയും സ്വാഭാവികമായി അത് പാർട്ടിക്ക് പുറത്തുള്ള സ്വാധീനകേന്ദ്രങ്ങൾ ആയി വളരാൻ ഈ ഗ്രൂപ്പുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. മാത്രമല്ല, കേസിൽ പ്രതിയായി ശിക്ഷിക്കപ്പെടുന്നവർക്ക് പിന്നീട് സാധാരണ തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവസരം കൂടി നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് അവർ ജയിലിൽ നിന്നും ഉറവെടുക്കുന്ന ഇത്തരം സംഘങ്ങളുടെ പിടിയിലേക്ക് എളുപ്പത്തിൽ വഴുതിവീണുപോകുന്നു. പലപ്പോഴും രാഷ്ട്രീയപാർട്ടികളുടെ തലവേദനയായി ഈ സംഘങ്ങൾ പിന്നീട് മാറുന്നതായി കാണാം. ഒരുപാട് യുവാക്കളുടെ ഭാവിക്ക് മാത്രമല്ല, എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും ജില്ലയുടെ സമാധാനത്തിനും കുരുക്കായി മാറിക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യവിരുദ്ധത ഒറ്റക്കെട്ടായി നിന്ന് എതിർക്കുകയാണ് ജനാധിപത്യബോധമുള്ള പൊതുപ്രവർത്തകരും മാധ്യമങ്ങളും ചെയ്യേണ്ടത്. എല്ലാകാലത്തും ആശയസൗകുമാര്യത്തിന്റെയും ഇച്ഛാശക്തിയുടെയും അതിരുകളിലാത്ത മാനവികതയുടെയും പ്രതീകമായിട്ടാണ് ഇന്നാട്ടിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ വേരുപിടിച്ചു വളർന്നത്. അല്ലാതെ, ക്രിമിനൽപ്രവർത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല. അതുകൊണ്ട് തന്നെ ഈയൊരു പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് നമുക്ക് ആവശ്യം'' ലേഖനം പൂർണരൂപത്തിൽ ഇവിടെ വായിക്കാം

from Asianet News https://ift.tt/3yGsLqq
via IFTTT

അവിശ്വസനീയമായ വഴക്കം; യോഗ ചെയ്യുന്ന വീഡിയോ പങ്കുവച്ച് നടി

ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിത്യേനയുള്ള യോഗാപരീശലനം സഹായിക്കും. മാനസിക സമ്മർദ്ദം, വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയവയൊക്കെ നേരിടാന്‍ യോഗ സഹായിക്കും എന്നാണ് വിദഗ്ധരും പറയുന്നത്. ഇന്ന് മിക്ക് താരങ്ങളും യോഗാപരീശലനം ചെയ്യാറുണ്ട്.  ബോളിവുഡ് നടി മലൈക അറോറ മുതല്‍ മലയാള സിനിമയിലെ യുവനടിമാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം പൂജ ബത്ര യോഗ ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.  View this post on Instagram A post shared by Pooja Batra Shah (@poojabatra) 44കാരിയായ പൂജ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ശീർഷാസനം ചെയ്യുന്ന പൂജയെ ആണ് വീഡിയോയില്‍ കാണുന്നത്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തുന്ന താരം ഇതിനു മുമ്പും യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.  View this post on Instagram A post shared by Pooja Batra Shah (@poojabatra) Also Read: യോ​ഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി കീർത്തി സുരേഷ് കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3wriWLh
via IFTTT

താമാശകൾ നിറഞ്ഞ 'സാറാസ്' ലൊക്കേഷൻ; മേക്കിം​ഗ് വീഡിയോ പുറത്ത് വിട്ടു

അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. അഞ്ചാം തീയതി ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  താമാശകളും രസകരമായ നിമിഷങ്ങളും അടങ്ങിയതായിരുന്നു ലൊക്കേഷൻ എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചായിരുന്നു ഷൂട്ടിം​ഗ്. ഷോപ്പിംഗ് മാള്‍, ആശുപത്രി, ചന്ത, തീയേറ്റര്‍, മെട്രോ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായര്‍ ഐ എ എസും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3jZDeZG
via IFTTT

പ്രാതലിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ആരോഗ്യകരമായ ഭക്ഷണം ശരീരത്തിന്​ അത്യവശ്യമാണ്​. ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവൻ ഊർജ്ജവും നമുക്ക്​ ലഭിക്കുക പ്രഭാതഭക്ഷണത്തിൻ നിന്നുമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയുന്നു. കാരണം, എല്ലുകൾക്ക്​ ബലമുണ്ടാകുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്​.  ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ ഇത്തരം ഭക്ഷണം കഴിക്കുന്നത്​ എപ്പോഴും ഊർജ്ജസ്വലരാക്കി നിർത്തുന്നു.  തലവേദന, അലസത, മയക്കം, ഇടയ്​ക്കുള്ള വിശപ്പ്​​ എന്നിവയെയും കുറയ്ക്കുന്നു. പ്രോട്ടീൻ കൂടുതലടങ്ങിയ പ്രാതൽ കഴിക്കുമ്പോൾ വിശപ്പ് കുറവായിരിക്കും. തുടർന്ന് അനാവശ്യമായി ഭക്ഷണം കഴിക്കുന്നത്​ ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സാധിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്​ കഴിക്കുന്നത് പഞ്ചസാരയുടെ അളവ്​ ​നിയന്ത്രിക്കാൻ സഹായിക്കും. പ്രാതലിൽ ഉൾപ്പെടുത്തേണ്ട ആറ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം... മുട്ട... ഒരു മുട്ടയില്‍ ആറ് മുതല്‍ ഏഴ് ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം അല്ലെങ്കില്‍ പെട്ടെന്നുള്ള ലഘുഭക്ഷണം എന്നിവയ്ക്ക് അനുയോജ്യമായ ഒന്നാണ് മുട്ട. വെള്ളക്കടല... ഒരു കപ്പ് വെള്ളക്കടലയിൽ 15 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, സിങ്ക്, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് ഇവ. പയർവർ​ഗങ്ങൾ... പയർ കഴിക്കുന്നതിലൂടെ  18 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. മാത്രമല്ല, നിങ്ങളുടെ പ്രതിദിന ആവശ്യത്തിനുള്ള ഇരുമ്പും 15 ഗ്രാം ഫൈബറും ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം കൂടിയാണിത്.  മത്തങ്ങ വിത്തുകള്‍...   പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന മറ്റൊരു ഭക്ഷമാണ് മത്തങ്ങ വിത്തുകള്‍. കാല്‍ കപ്പില്‍ 10 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ കെ, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് മത്തങ്ങ വിത്തുകള്‍.  ബദാം... മുട്ടയിലേതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനില്‍ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബദാം. ഒരു കപ്പ് ബദാമിൽ 27 ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.  ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

from Asianet News https://ift.tt/3ANqv2u
via IFTTT

യുപിയിൽ പത്രിക സമർപ്പിക്കാനെത്തിയ വനിത സ്ഥാനാർത്ഥിയെ ആക്രമിച്ചു; വസ്ത്രക്ഷേപത്തിന് ശ്രമം

ല​ക്നോ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ വ​നി​താ സ്ഥാ​നാ​ര്‍​ഥി​യെ ആ​ക്ര​മി​ച്ച് എ​തി​ര്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍. ഇ​വ​രു​ടെ വ​സ്ത്രം അ​ഴി​ച്ചെ​ടു​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. ലം​ഖിം​പൂ​ര്‍ ഖേ​രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. യുപി തലസ്ഥാനമായ ലഖ്നൗവിൽ നിന്നും 130 കിലോമീറ്റർ ആകലെയാണ് ഈ പ്രദേശം. വ്യാഴാഴ്ചയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. വീഡിയോയിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തുന്ന സ്ത്രീയെ കാണാം. ഇവർ പത്രിക സമർപ്പിക്കാനുള്ള ഓഫീസിന് മുന്നിൽ എത്തിയപ്പോൾ രണ്ടുപേർ ഇവരെ ആക്രമിക്കുന്നതും ഇവരുടെ കയ്യിലെ കടലാസുകൾ ആക്രമിച്ച് കൈക്കലാക്കുന്നതും ഒപ്പം ഇവരുടെ സാരി അടക്കം വലിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. എതിർപാർട്ടി സ്ഥാനാർത്ഥി എതിരില്ലാതെ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജയിക്കാമായിരുന്നു ആക്രമണം എന്നാണ് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. pic.twitter.com/TqepdO3y4W — Akhilesh Yadav (@yadavakhilesh) July 8, 2021 ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ അധികാര വെറിപിടിച്ച ​ഗുണ്ടകൾ എന്നാണ് ആക്രമിച്ചവരെ അഖിലേഷ് യാദവ് ട്വീറ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് ഉത്തർപ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.  പഞ്ചായത്ത് മേധാവികളുടെയും, 825 ബ്ലോക്ക് പ്രമുഖന്മാരുടെയും പദവിയിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് ഒരു ഡസനോളം ആക്രമണ സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയും ഇത്തരം ഒരു ആക്രമണത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ക്രമസമാധാനം കണ്ണടയ്ക്കുകയും, ജനാധിപത്യം തകരുകയും ചെയ്യുന്നുവെന്നാണ് പ്രിയങ്ക ട്വീറ്റിൽ പറയുന്നത്. അതേ സമയം പ്രശ്ന സാധ്യതയുള്ള 14 സ്ഥലങ്ങളിൽ കനത്ത സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് യുപി പൊലീസ് പറയുന്നത്. നേരത്തെ ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 75 ല്‍ 67 ഇടത്തും ബിജെപി വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് ബ്ലോക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.    കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3ALuuMU
via IFTTT

സ്വർണ്ണക്കടത്ത്: കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ അസാധാരണ നിയമപോരാട്ടം എത്തി നിൽക്കുന്നതെവിടെ ?

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്തിന് ഒരു വ‌ർഷമാകുമ്പോൾ കേന്ദ്ര-സസ്ഥാന ഏജൻസികൾ തമ്മിലുള്ള അസാധാരണ നിയമ പോരാട്ടത്തിന് കൂടിയാണ് കേരളം സാക്ഷിയാകുന്നത്. കേന്ദ്ര ഏജൻസിയെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്നത് രണ്ട് ക്രിമിനൽ കേസുകളും ഒരു ജുഡീഷ്യൽ കമ്മീഷൻ അന്വേഷണവുമാണ്. ഇതോടെ കള്ളപ്പണ ഇടപാട് അന്വേഷിക്കാനെത്തിയ ഇഡിയ്ക്ക് സ്വന്തം കേസിനെ പ്രതിരോധിക്കാൻ കോടതി കയറിയിറങ്ങേണ്ട സാഹചര്യമായി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു കേന്ദ്ര ഏജൻസിയ്ക്ക് എതിരെ തെളിവ് തേടി ജുഡീഷ്യൽ കമ്മീഷൻ പത്ര പരസ്യം നൽകുന്നത്. ജസ്റ്റിസ് വികെ മോഹൻ കമ്മീഷൻ നടത്തിയ ആ നീക്കം എൻഫോഴ്സ്മെന്‍റും സർക്കാരും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന്‍റെ തുടക്കമായിരുന്നു. സ്വർണ്ണക്കടത്തിലും കള്ളപ്പണ ഇടപാടിലും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മന്ത്രിമാർ‍ക്കെതിരെയും കേന്ദ്ര ഏജൻസികൾ തകൃതിയായി അന്വഷണം നടത്തുന്നതിനിടെ അതിനെ പ്രതിരോധിക്കാൻ സർക്കാർ നടത്തിയ രാഷ്ട്രീയ നീക്കമായിരുന്നു ക്രൈംബ്രാ‌ഞ്ച്, ജുഡീഷ്യൽ അന്വേഷണങ്ങൾ. ടോപ് ഗീയറിൽ അന്വേഷണം കൊണ്ടുപോയ ഇഡിയ്ക്ക് ഇതോടെ സ്വന്തം കേസിനെ പ്രതിരോധിക്കണ്ട സാഹചര്യമായി. രണ്ട് കേസുകളാണ് ക്രൈാംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. സ്വപ്ന സുരേഷിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയിലാണ് ഒന്നാമത്തെ കേസ്.  പ്രതി സന്ദീപ് നായർ ജയിലിൽ നിന്ന് കോടതിയ്ക്ക് അയച്ച് കത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തേത്. ക്രൈംബ്രാഞ്ചിന്‍റെ രണ്ട് കേസും ഹൈക്കോടതി റദ്ദാക്കി. എന്നാൽ കണ്ടെത്തലുകൾ പരിശോധിക്കാൻ കീഴ്കോടതിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്ന് വിലയിരുത്തിയ കോടതി ക്രൈംബ്രാഞ്ച് കണ്ടെത്തിയ തെളിവ് പരിശോധിക്കാൻ കീഴ് കോടതിയോട് ആവശ്യപ്പെട്ട നടപടി നിയമപരമായി ശരിയല്ലെന്നാണ് ഇഡിയുടെ വാദം. ഇക്കാര്യം ചൂണ്ടികാട്ടി സുപ്രീം കോടതിയിലാണ് ഇഡി. എന്നാൽ എഫ്ഐആർ റദ്ദാക്കിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ചിലും. ക്രൈംബ്രാ‌‌ഞ്ച് അന്വേഷണത്തിന്‍റെ സ്ഥിതി ഇങ്ങനെ ആണെങ്കിൽ ജുഡീഷ്യൽ അന്വഷണം മുന്നോട്ട് പോകുക തന്നെയാണ്. കമ്മീഷൻ പ്രവർത്തനം നിയമപരമല്ലെന്ന് ചൂണ്ടികാട്ടി ഇതിനെയും ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3hOWZRc
via IFTTT

ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചതാണെന്ന് അറിയിച്ച് പൊലീസ്, വിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞ് രേഷ്മ

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി അമ്മ രേഷ്മയെ ജയിലിൽ ചോദ്യംചെയ്തു. ആര്യയും ഗ്രീഷ്മമയും അനന്തു എന്ന വ്യാജ ഐഡി ഉപയോഗിച്ച് കബളിപ്പിച്ചതായിരുന്നുവെന്ന വിവരം പൊലീസ് സംഘം രേഷ്മയെ അറിയിച്ചു. വിവരമറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ  രേഷ്മ പൊട്ടിക്കരഞ്ഞു. അനന്തു എന്ന ഫേസ് ബുക്ക് സുഹൃത്തിനെ കാണാൻ വർക്കലയിൽ പോയിരുന്നുവെന്ന് രേഷ്മ മൊഴി നൽകി. എന്നാൽ കാണാൻ കഴിയാതെ മടങ്ങി. ഗർഭിണി ആയിരുന്ന കാര്യം ചാറ്റിൽ സൂചിപ്പിച്ചിരുന്നില്ലെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്.  കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ വമ്പന്‍ വഴിത്തിരിവായിരുന്നു രേഷ്മയുടെ ബന്ധുക്കളായ യുവതികളുടെ ആത്മഹത്യ. വ്യാജ ഐഡിയിലൂടെ രേഷ്മയുടെ ബന്ധുക്കള്‍ നടത്തിയ ചാറ്റിംഗടക്കമുള്ള വിവരങ്ങളിലേക്ക് പിന്നീടാണ് പൊലീസ് എത്തിച്ചേർന്നത്.  കരിയില കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കുഞ്ഞിന്‍റെ അമ്മയായ രേഷ്മയെ പ്രേരിപ്പിച്ചത് വ്യാജ ഐഡിയിലൂടെ  ബന്ധുക്കള്‍ നടത്തിയ ചാറ്റിംഗാണെന്ന് പൊലീസ് ഉറപ്പിച്ചത്, മരിച്ച ഗ്രീഷ്മയുമായി സൗഹൃദമുണ്ടായിരുന്ന യുവാവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. പ്രാങ്കിംഗ് എന്ന പേരില്‍ രേഷ്മയെ കബളിപ്പിക്കാനാണ് വ്യാജ ഐഡിയിലൂടെ ചാറ്റിംഗ് നടത്തിയിരുന്നതെന്ന് മരിച്ച ഗ്രീഷ്മ യുവാവിനോട് പറഞ്ഞിരുന്നു. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതല്ലാതെ ഒരിക്കല്‍ പോലും വീഡിയോ കോളോ വോയ്സ് കോളോ വിളിക്കാതെയാണ് യുവതികള്‍ രേഷ്മയെ കബളിപ്പിച്ചിരുന്നത്.

from Asianet News https://ift.tt/3jWbBAH
via IFTTT

ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരിൽ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. വിമാനത്തില്‍ ഒളിപ്പിച്ചിരുന്ന 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് വിമാനത്തിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. 1147 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ലൈഫ് ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിക്കാനാകാം പ്രതികള്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസിന്‍റെ നിരീക്ഷണം. അതേസമയം സ്വര്‍ണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona   

from Asianet News https://ift.tt/3jZKIfq
via IFTTT

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന്, തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ചയ്ക്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയുമായി ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ നിയമസഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. അമ്പലപ്പുഴയിലെ വീഴ്ചകൾ സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടതോടെ തുടർ നടപടികൾ എന്താകും എന്നതാണ് നിർണായകം. ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ജി.സുധാകരനെതിരെ വിമർശനമുണ്ടെങ്കിലും റിപ്പോർട്ടിൽ പരാമർശമില്ല. പാല കൽപറ്റ തോൽവിയും പാർട്ടി വോട്ട് ചോർച്ചയും ഗൗരവതരമെന്നാണ് സെക്രട്ടറിയേറ്റ് വിലയിരുത്തൽ. കുണ്ടറ തൃപ്പുണ്ണിത്തുറ തോൽവികളും വിജയിച്ച സീറ്റുകളിൽ ഉയർന്ന പരാതികളും യോഗത്തിൽ ചർച്ചയാകും. വനിതാ കമ്മീഷൻ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തിട്ടില്ല.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3k0lHjZ
via IFTTT

സ്വർണ്ണക്കടത്ത് കേസ്; അന്വേഷണം ശരിയായ ദിശയിലെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി

ദില്ലി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന്  കേന്ദ്ര വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖി. വിദേശ കാര്യമന്ത്രാലയത്തേക്കാള്‍ ധന ആഭ്യന്തര മന്ത്രാലയങ്ങളാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതെന്നും മീനാക്ഷി ലേഖി ലേഖി ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് താൻ പാർലമെന്റിൽ നിരന്തരം ശബ്ദം ഉയർത്തിയതെന്നും, സംസ്ഥാനങ്ങള്‍ ആര് ഭരിക്കുന്നുവെന്ന് നോക്കിയാകില്ല തന്‍റെ പ്രവർത്തനമെന്നും മീനാക്ഷി ലേഖി വ്യക്തമാക്കി. കേരളത്തിലെ പ്രവാസികളുടെ ക്ഷേമത്തിനടക്കം പ്രവർത്തിക്കുമെന്നും  മന്ത്രി പറഞ്ഞു.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3AHVzjW
via IFTTT

തൃത്താല പീഡനം: പൊലീസിന് ഗുരുതര വീഴ്ച, റെയ്ഡിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ കേസെടുക്കാതെ വിട്ടയച്ചു

പാലക്കാട്: തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച. പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ കേസെടുക്കാതെ പൊലീസ് വിട്ടയച്ചു. കഴിഞ്ഞമാസമാണ് സംഭവം നടന്നത്. പ്രതികൾ പെൺകുട്ടിയെ പാർപ്പിച്ച ഹോട്ടലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ലഹരി മരുന്ന് ഉപയോഗിച്ച പ്രതികളെ പിടികൂടിയെങ്കിലും പരിശോധന കൂടാതെ വിട്ടയച്ചു. നാലു ദിവസം ഹോട്ടലില്‍ തങ്ങിയ പ്രതികളെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയെന്നാണ് ഹോട്ടലുടമ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. തൃശൂരിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞ് കഴിഞ്ഞ മാസം നാലിന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി അറസ്റ്റിലായ പ്രതി അഭിലാഷിനൊപ്പം പട്ടാമ്പിയിലെ ആര്യ ഹോട്ടലിലാണ് തങ്ങിയത്. അഭിലാഷിന്‍റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് തൃത്താല പൊലീസ് ഹോട്ടലിലെത്തിയത്. ലഹരിയിലായിരുന്ന സംഘത്തെ പിടിച്ചുകൊണ്ടു പോയെങ്കിലും തൃത്താല പൊലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. വൈദ്യ പരിശോധനയും നടത്തിയില്ല.  പ്രധാന പ്രതി അഭിലാഷിന്‍റെ ബന്ധുവിന്‍റെ ഇടപെടലിനെ തുടർന്നാണ് കേസെടുക്കാതെ വിട്ടയച്ചത്. ബന്ധു ജയപ്രകാശ് എന്ന ജെപി കോണ്‍ട്രാക്ടറാണ്. ജയപ്രകാശ് സ്വാധീനം ചെലുത്തിയാണ് പ്രതികളെ രക്ഷിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. എന്നാൽ സഹോദരപുത്രന്‍ പൊലീസ് പിടിയിലായതറിഞ്ഞ് അന്വേഷിക്കുക മാത്രമാണ് ചെയ്തെന്നും മറ്റിടപെടല്‍ ഉണ്ടായില്ലെന്നുമാണ് ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.   തൃത്താലയിലെ മയക്കുമരുന്ന് നൽകിയുള്ള പീഡനവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു. പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളക്കം നൽകിയായിരുന്നു പീഡനമെന്നാണ് വ്യക്തമാകുന്നത്. പിതാവിന്‍റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേർന്നായിരുന്നു പീഡനം. മുഹമ്മദിനും നൗഫലിനുമെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

from Asianet News https://ift.tt/3yFllne
via IFTTT

വമ്പർ വാഗ്ദാനങ്ങളുമായി തെലുങ്കാന, നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്ക് കിറ്റെക്സ് ഗ്രൂപ്പ് ഇന്ന് ഹൈദരാബാദിലേക്ക്

കൊച്ചി: കേരളത്തിൽ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ് ഇന്ന് ഹൈദരാബാദിലേക്ക് പോകും. കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ  സംഘമാണ് തെലങ്കാന സർക്കാരുമായി ചർച്ച നടത്തുക. കൂടിക്കാഴ്ച്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര. രാവിലെ പത്തരയ്ക്ക് കൊച്ചി വിമാനതാവളത്തിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്ന സാബു എം ജേക്കബ് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. നിക്ഷേപം നടത്താൻ വൻ ആനൂകൂല്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെടി രാമറാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കിറ്റെക്സ് എംഡി ടെലിഫോണിൽ സംസാരിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3jZv9Ew
via IFTTT

പൂച്ചെടി ലോറിയുടെ മറവിൽ കഞ്ചാവ് കടത്ത്, ആന്ധ്രയിൽ നിന്നെത്തിച്ച 56 കിലോ പിടികൂടി, രണ്ട് പേർ കസ്റ്റഡിയിൽ

പാലക്കാട്: ആന്ധ്രാപ്രദേശിൽ നിന്നും അങ്കമാലിക്ക് കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് ദേശീയപാതയിൽ വെച്ച് പിടികൂടി. പൂചെടി ലോഡ് എന്ന വ്യാജേന കടത്തുകയായിരുന്ന 56 കിലോയിൽ അധികം കഞ്ചാവാണ് പിടികൂടിയത്. 2 പേരെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്. എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് വാഹനം പിടികൂടിയത്. പരിശോധനയിലാണ് കഞ്ചാവ് കടത്തായിരുന്നുവെന്ന് മനസിലായത്. അണക്കപ്പറയിൽ വ്യാജ  കള്ള് പിടികൂടിയ സംഘമാണ് കഞ്ചാവും പിടിച്ചത്. പൂച്ചെടി ലോറിയുടെ ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.  . 

from Asianet News https://ift.tt/3wCxwQp
via IFTTT

പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ മാധ്യമ പ്രവര്‍ത്തകന് പൊലീസ് മര്‍ദ്ദനം

മലപ്പുറം: മലപ്പുറത്ത് പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവാവിന് പൊലീസ് മര്‍ദ്ദനം. മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെപിഎം റിയാസിനാണ് മര്‍ദ്ദനമേറ്റത്. മാധ്യമം ദിനപത്രം മലപ്പുറം ജില്ല ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടറാണ് റിയാസ്. തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദാണ് ലാത്തി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം.  ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും മര്‍ദ്ദനമേറ്റു. പരിക്കേറ്റ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.  സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതി നല്‍കി.

from Asianet News https://ift.tt/2TP6xUc
via IFTTT

ചേവായൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി നേരത്തെയും പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് ചേവായൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരത്തെയും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ്. മാനസിക വെല്ലുവിളി നേരിടുന്ന യുവതി വീട് വിട്ടിറങ്ങിയപ്പോഴായിരുന്നു മുമ്പും  പീഡിപ്പിക്കപ്പെട്ടത്. അതേസമയം യുവതിയെ ബസില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനായുളള അന്വേഷണം തുടരുകയാണ്. ചേവായൂര്‍ സ്റ്റേഷന്‍ പരിധിയിലെ മുണ്ടിക്കല്‍താഴത്ത് നിര്‍ത്തിയിട്ട ബസില്‍ മാനസിക വെല്ലുവിളി നേരിടുന്ന 21 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നേരത്തെയും പീഡനത്തിന് ഇരയായതായി വ്യക്തമായത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചികില്‍സ തേടിയിരുന്ന യുവതി രോഗം കലശലാകുമ്പോള്‍ വീട് വിട്ടിറങ്ങാറുണ്ട്. ഇത്തരത്തില്‍ വീട് വിട്ടിറങ്ങിയപ്പോഴാണ് താന്‍ മുമ്പും പീഡനത്തിന് ഇരയായതെന്ന് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.  മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാല്‍ ഇവര്‍ക്ക് സ്ഥിരമായി സംരക്ഷണം നല്‍കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം സാമൂഹ്യ ക്ഷേമ വകുപ്പിനെ അറിയിച്ചു. അതിനിടെ യുവതിയെ ബസില്‍ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനായി അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ സ്കൂട്ടറിലായിരുന്നു യുവതിയെ മെഡിക്കല്‍ കോളജ് പരിസരത്തു നിന്ന് മുണ്ടിക്കല്‍ താഴത്തെ ബസ് ഷെഡിലേക്ക് കൊണ്ടുപോയത്.  സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളുടെ പേരിലുളള KL 57 B 9587 എന്ന ഈ സ്കൂട്ടര്‍ തിരിച്ചറി‌ഞ്ഞിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇന്ത്യേഷിന്‍റെ കോഴിക്കോട് പന്തീര്‍പാടത്തെ വീട്ടിലും ഇയാള്‍ പോകാനിടയുളള വിവിധ കേന്ദ്രങ്ങളിലും അന്വേഷണ സംഘമെത്തിയിരുന്നു. പീഡനശേഷം ഒരു വട്ടം വീട്ടിലെത്തിയ ഇയാള്‍ പിന്നീട് മലപ്പുറത്തേക്ക് പോയതായാണ് വിവരം. 2003ല്‍ കാരന്തൂരില്‍ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

from Asianet News https://ift.tt/3qWGer9
via IFTTT

മദ്യപാനത്തിനിടെ വാക്കുതര്‍ക്കം: ഇടുക്കിയില്‍ അതിഥി തൊഴിലാളിയെ ബന്ധു കൊന്ന് കുഴിച്ചുമൂടി

ഇടുക്കി: ഇടുക്കി രാജാക്കാട് അതിഥി തൊഴിലാളിയെ ബന്ധു കൊന്നുകുഴിച്ചുമൂടി. ഝാർഖണ്ഡ് സ്വദേശി ഖന്ദൂർ ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ ദേവ് ചരണ് റാം ആണ് ഖന്ദൂറിനെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.  രാജാക്കാട് മമ്മട്ടിക്കാനത്തെ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് ഇരുവരും.  ജോലിക്ക് ശേഷം രാത്രിയില്‍ മദ്യപിക്കുക ഇവരുടെ പതിവാണ്. ഇന്നലെ അമിതമായി മദ്യപിക്കുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. തുടർന്ന് ഖന്ദൂർ ഉറങ്ങാൻ കിടന്നപ്പോൾ ദേവ് ചരണ്‍ മണ്‍വെട്ടികൊണ്ട്  അടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായപ്പോൾ ഇവർ താമസിക്കുന്ന ഷെഡ്ഡിന് പിൻവശത്ത് മൃതദേഹം കുഴിച്ചുമൂടി. രാവിലെ ഖന്ദൂറിനെ കാണാതായപ്പോൾ കൂടെ താമസിക്കുന്ന ആളുകൾ തോട്ടമുടമയെ വിവരമറിയിക്കുകയായിരുന്നു.  തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മറവ് ചെയ്തത് കണ്ടത്. ഖന്ദൂറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഝാർഖണ്ഡിലേക്ക് കൊണ്ടുപോകും. അറസ്റ്റിലായ ദേവ് ചരണിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്ന് രാജാക്കാട് പൊലീസ് അറിയിച്ചു. കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona   

from Asianet News https://ift.tt/3qXj5oB
via IFTTT

പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവാവിന് പൊലീസ് മര്‍ദ്ദനം

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിക്ക് പൊലീസ് മര്‍ദ്ദനം.  കെ.പി.എം റിയാസിനാണ് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. മാധ്യമം ദിനപത്രം മലപ്പുറം ജില്ല ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടറാണ് റിയാസ്. തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദാണ് ലാത്തി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത് പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം.  ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും  മര്‍ദ്ദനമേറ്റു. പരിക്കേറ്റ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.  സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതി നല്‍കി

from Asianet News https://ift.tt/3AHENkS
via IFTTT

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മസ്‍കത്ത്:  ഒമാനിലെ ഖാബൂറയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.  കൊല്ലം പിറവന്നൂർ പുല്ലൻകോട് സ്വദേശി ജോർജ് കുട്ടിയുടെ മകൻ അലക്സ് കുട്ടി (54) ആണ് മരിച്ചത്. അൽ ഹാജർ കമ്പനിയിലz ജീവനക്കാരനായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഖാബൂറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: കുഞ്ഞമ്മ. ഭാര്യ: സുനി അലക്സ്. മക്കൾ: ആൻസൺ അലക്സ്, സോണി അലക്സ്

from Asianet News https://ift.tt/3dYnHFM
via IFTTT

'പ്രൈം ഡേ' റിലീസുകളില്‍ 'മാലിക്' മാത്രമല്ല; ആമസോണ്‍ പ്രൈമിലൂടെ എത്തുന്ന മറ്റു സിനിമകളും സിരീസും

ഇ കൊമേഴ്സ് വമ്പന്മാരായ ആമസോണ്‍ ഇന്ത്യയിലെ തങ്ങളുടെ 'പ്രൈം ഡേ' വില്‍പ്പനയുടെ തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഈ മാസം 26, 27 തീയതികളിലാണ് അത്. പ്രൈം ഡേ ആഘോഷങ്ങളുടെ ഭാഗമായി പ്രൈം വീഡിയോയിലൂടെ വരും ദിവസങ്ങളില്‍ ഒട്ടേറെ പുതിയ റിലീസുകളാണ് വരാനിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനാവുന്ന മലയാളചിത്രം മാലിക് ആണ് അതിലൊന്ന്. കൂടാതെ വേറെയും സിനിമകളും സിരീസുകളും അക്കൂട്ടത്തിലുണ്ട്. ബില്ലി ഐലിഷ്, ഹെര്‍ (ഗബ്രിയേല സെര്‍മിയെന്‍റോ വില്‍സണ്‍), കിഡ് കഡി എന്നിവര്‍ അണിനിരക്കുന്ന ദി പ്രൈം ഡേ ഷോയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഇന്നാണ്. സിനിമകളില്‍ മാലിക്കിനൊപ്പം (ജൂലൈ 15) ഫര്‍ഹാന്‍ അഖ്‍തര്‍ നായകനാവുന്ന സ്പോര്‍ട്‍സ് ഡ്രാമ 'തൂഫാന്‍' (ജൂലൈ 16), കന്നഡ കോമഡി ഡ്രാമ ഇക്കത്ത് (ജൂലൈ 21), പാ രഞ്ജിത്തിന്‍റെ വന്‍ കാത്തിരിപ്പുള്ള തമിഴ് സ്പോര്‍ട്‍സ് ഡ്രാമ സര്‍പട്ടാ പരമ്പരൈ (ജൂലൈ 22) എന്നിവയുമുണ്ട്.  View this post on Instagram A post shared by amazon prime video IN (@primevideoin) രണ്ട് ഓസ്‍കറുകള്‍ നേടിയ ഹോളിവുഡ് ബയോഗ്രഫിക്കല്‍ ഡ്രാമ ചിത്രം യൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മിശിഹ (ജൂലൈ 25), ടോം ആന്‍ഡ് ജെറി (ജൂലൈ 10) എന്നിവുടെ ഒടിടി പ്രീമിയറുകളും പ്രൈം ഡേ റിലീസുകള്‍ക്കൊപ്പമുണ്ട്. ഹിന്ദി കോമഡി ഡ്രാമ മിനിസിരീസ് ഹോസ്റ്റല്‍ ഡേസ് ആണ് ഈ ദിനങ്ങളില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന സിരീസ്. ഹോസ്റ്റല്‍ ഡേസിന്‍റെ രണ്ടാം സീസണ്‍ ജൂലൈ 23നാണ് പ്രേക്ഷകരിലേക്ക് എത്തുക.  കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

from Asianet News https://ift.tt/3jY7l3G
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............