Saturday, December 11, 2021

Pothencode Murder : പോത്തന്‍കോട് യുവാവിന്‍റെ കാല്‍വെട്ടിമാറ്റിയത് മറ്റൊരു കേസില്‍ ഒളിവിലിരിക്കെ

തിരുവനന്തപുരം പോത്തന്‍കോട് (Pothencode) പത്തംഗസംഘം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ (Murder) യുവാവ് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് (Kerala Police). ആറ്റിങ്ങലിലെ വധശ്രമക്കേസില്‍ ഒളിവിലിരിക്കെയാണ് 35കാരനായ സുധീഷ് ആക്രമികളുടെ കണ്ണില്‍ പെടുന്നത്. ഈ കേസില്‍ സുധീഷിന്‍റെ സഹോദരനടക്കം നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സുധീഷിന്‍റെ കൊലയാളികളെ തിരിച്ചറിഞ്ഞതായാണ് പൊലീസ്  ഭാഷ്യം. ഇന്നലെ ഉച്ചയ്ക്കാണ് ഓട്ടോറിക്ഷയിലും രണ്ട് ബൈക്കിലുമായെത്തിയ സംഘം യുവാവിനെ ആക്രമിച്ചത്.  

സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് സുധീഷ് വീണിട്ടും കലിയടങ്ങാതെ സംഘം സുധീഷിന്‍റെ കാല്‍ വെട്ടിമാറ്റി വലിച്ചെറിഞ്ഞിരുന്നു (limb chopped off). സുധീഷിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെട്ടേറ്റു വീണ ശേഷമാണ് സുധീഷിൻ്റെ കാൽ അക്രമിസംഘം വെട്ടിമാറ്റിയത്. സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കിൽ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.

വെട്ടിയ കാൽ റോഡിലേക്ക് വലിച്ചെറിയുന്നതിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ബന്ധുവീട്ടിലേക്ക് ഭയന്ന ഓടിക്കയറിയ യുവാവിനെ വീട്ടിനുള്ളില്‍ ജനലും വാതിലും അടച്ചിട്ടാണ് വെട്ടിയത്. നൂറിലേറെ വെട്ടേറ്റാണ് യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുണ്ടാപ്പകയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്. 

ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; കൊച്ചിയില്‍ യുവാവിനെ മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി, ക്രൂര മര്‍ദ്ദനം
കൊച്ചിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിന് ക്രൂര മർദ്ദനം. മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു. മർദ്ദനത്തിൽ വാരിയെല്ലിന് തകരാർ സംഭവിച്ച യുവാവിനെ ഗുണ്ടാ സംഘം ആശുപത്രിയിൽ തള്ളി. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസൽ അടക്കമുള്ള സംഘം യുവാവിനെ മർദ്ദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്.

തിരുവനന്തപുരത്ത്‌ വീണ്ടും ഗുണ്ടാ ആക്രമണം; രണ്ട് യുവാക്കൾക്ക് വെട്ടേറ്റു
തിരുവനന്തപുരത്ത്  വീണ്ടും ​ഗുണ്ടാ ആക്രമണം ഉണ്ടായി. ഫോർട്ട് ആശുപത്രിക്ക് മുന്നിൽ വച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു.ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. രക്ഷപെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്നാണ് അക്രമികൾ വെട്ടിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു



from Asianet News https://ift.tt/3oKFRAy
via IFTTT

ഗവർണറുടെ അതൃപ്തി: മൗനം തുടർന്ന് സർക്കാർ; പ്രശ്നം വഷളാക്കാതെ പരിഹരിക്കാൻ ശ്രമം

തിരുവനന്തപുരം: സർവ്വകലാശാല നിയമനങ്ങളിലെ ഇടപെടലുകളിൽ ഗവർണർ നടത്തിയ പരസ്യവിമർശനങ്ങളിൽ മൗനം തുടർന്ന് സർക്കാർ. പ്രശ്നം കൂടുതൽ വഷളാകാതെ പരിഹരിക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. അനുനയശ്രമങ്ങൾ തുടർന്നേക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിലാണ് ഉള്ളത്. അദ്ദേഹം 17ന് മാത്രമേ തിരുവനന്തപുരത്തെത്തുകയുള്ളൂ. തൃശൂരിൽ നടക്കേണ്ട കാർഷിക സർവ്വകലാശാല പരിപാടിയടക്കം റദ്ദാക്കിയാണ് ഗവർണ്ണർ ദില്ലിയിലേക്ക് പോയത്. കണ്ണൂരിൽ പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലായിരുന്ന മുഖ്യമന്ത്രി നാളെ തലസ്ഥാനത്ത് മടങ്ങി എത്തും.



from Asianet News https://ift.tt/31IHFBF
via IFTTT

മെഡിക്കൽ പിജി സമരത്തിന് ഐക്യദാർഢ്യവുമായി കൂടുതൽ സംഘടനകൾ; എസ്എഫ്ഐക്കും പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാരുടെ സമരം ഇന്നും തുടരും.  പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളേജ് അധ്യാപകറടക്കമുള്ള സംഘടനകൾ രംഗത്തെത്തി. കെജിഎംസിടിഎ നാളെ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചു. ഒപി, ഐപി സേവനങ്ങൾ ബഹിഷ്കരിക്കാനാണ് തീരുമാനം.

പിജി വിദ്യാർത്ഥികളുടെ സമരം തുടരുന്നതിനാൽ കുറവ് നികത്താൻ നഴ്സിങ് വിദ്യാർഥികളെ പോസ്റ്റ് ചെയ്യുന്നതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. നഴ്സിങ് കോളേജ് എസ്എഫ്ഐ യൂണിറ്റാണ് പ്രതിഷേധം അറിയിച്ചത്. തിങ്കളാഴ്ച ബഹിഷ്കരണ സമരം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും രംഗത്ത് വന്നു. അത്യാഹിതം, കോവിഡ് ഒഴികെ മറ്റെല്ലാ ഡ്യൂട്ടികളും തിങ്കളാഴ്ച ഇവർ ബഹിഷ്കരിക്കും.

സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ചർച്ചകൾക്ക് ഇതുവരെ വഴിയൊരുങ്ങിയിട്ടില്ല. അത്യാഹിത വിഭാഗം അടക്കം കോവിഡൊഴികെ എല്ലാ ചികിത്സാ വിഭാഗങ്ങളും ബഹിഷ്കരിച്ചുള്ള സമരം മൂന്നാംദിവസത്തിലേക്കാണ് കടക്കുന്നത്.  സമരത്തെ തുടർന്ന് പ്രധാന ചികിത്സാ വിഭാഗങ്ങളും ശസ്ത്രക്രിയകളും പരിമിതപ്പെടുത്തിയ നിലയിലാണ്.  സമരക്കാരുടെ പ്രധാന ആവശ്യമായിരുന്ന നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരുടെ നിയമന നടപടികൾ നാളെ തുടങ്ങും.  നാളെയാണ് അഭിമുഖം. ശമ്പള വർധനവിലെ അപാകതകൾ പരിഹരിക്കാനാവശ്യപ്പെട്ട് കെജിഎംഒഎയുടെ നിൽപ്പ് സമരവും അഞ്ചാം ദിവസത്തിലേക്ക് കടന്നു.



from Asianet News https://ift.tt/3DO48Kz
via IFTTT

PM Modi Twitter : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു, പിന്നീട് പുനസ്ഥാപിച്ചു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുറ. ഇന്ന് പുർച്ചെയോടെയാണ് സംഭവം. കുറച്ച് സമയത്തേക്ക് അമ്പരപ്പുണ്ടായെങ്കിലും ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചു. ബിറ്റ്കോയിൻ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കർ പോസ്റ്റ് ചെയ്തത്.

ഈ ട്വീറ്റ് പിന്നീട് ട്വിറ്റർ തന്നെ റിമൂവ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടൻ തന്നെ ട്വിറ്ററിനെ അറിയിച്ചാണ് വലിയൊരു തെറ്റിദ്ധാരണയിൽ നിന്ന് മുക്തി നേടിയത്. 

ഈ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വിക്ക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം നടക്കും.
 



from Asianet News https://ift.tt/3ERfe2K
via IFTTT

Food : സ്കൂള്‍ കുട്ടികളുടെ 'ബോണ്ട ഭായി', ഊട്ടിയിലെ ഈ ചായക്കട വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്

ഊട്ടി (Ooty) ചന്തയിലെ ചെറിയൊരു ചായക്കട (Tea Shop) ഉടമയുടെ വിളിപ്പേര് ബോണ്ടാ ഭായി (Bonda Bhai) എന്നാണ്. ബാല്യകാലത്ത് നേരിട്ട പട്ടിണിയുടെ ഓര്‍മ്മയില്‍ തുടങ്ങിയ ചായക്കടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈകീട്ട് ചായയും ബോണ്ടയും വടയും സൌജന്യമായി നല്‍കാന്‍ തുടങ്ങിയതോടെയാണ് മുഹമ്മദലിയുടെ (Muhammedali) പേര് ബോണ്ടാ ഭായി എന്നായത്. ഊട്ടിയിലെ വിദ്യാര്‍ത്ഥികളുടെ സ്ഥിരം സങ്കേതമാണ് ഈ ചായക്കട. മുപ്പത്തിയഞ്ചുവര്‍ഷമായി വൈകുന്നേരത്തെ സൌജന്യം നല്‍കാന്‍ തുടങ്ങിയിട്ടെന്ന് മുഹമ്മദാലി പറയുന്നു.

ദിവസം തോറും 200 കുട്ടികള്‍ വരെ ഇവിടെ ചായ കുടിക്കാന്‍ എത്താറുണ്ടെന്നാണ് കണക്ക്. കൊവിഡ് കാലത്ത് സ്കൂളുകള്‍ അടച്ചപ്പോള്‍ കടയ്ക്കും പൂട്ടുവീണു. അടുത്തിടെ സ്കൂള്‍ തുറന്നപ്പോള്‍ കട വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. വര്‍ഷങ്ങള്ക്ക് മുന്‍പ് ദിവസവേതനക്കാരായ തൊഴിലാളികളുടെ മക്കള്‍ക്കായാണ് വൈകുന്നേരത്തെ സൌജന്യ സേവനം ആരംഭിച്ചത്. അന്ന് അഞ്ച് പേരായിരുന്നു കടയിലെ സൌജന്യ സ്നാക്സ് കഴിക്കാന്‍ എത്തിയത്. കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ സ്കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ചായയും ചെറു പലഹാരവും സൌജന്യമായി നല്‍കല്‍ തുടരുകയായിരുന്നുവെന്നും മുഹമ്മദാലി പറയുന്നു.

സാമ്പത്തിക വെല്ലുവിളികള്‍ മൂലം 5ാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന ആളാണ് മുഹമ്മദാലി. സ്കൂള്‍ പഠന കാലത്ത് മുഹമ്മദാലിയെ അറിയാമായിരുന്ന കടയില്‍ നിന്ന് പൊരിയും ഒരു ബേക്കറിയില്‍ നിന്ന് വര്‍ക്കിപ്പൊടിയും സൌജന്യമായി ലഭിച്ചിരുന്നു. ആ സ്മരണ നിലനിര്‍ത്താന്‍ വേണ്ടി കൂടിയാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സൌജന്യം. കൂനൂരിലാണ് മുഹമ്മദാലി ജനിച്ചത്. സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് മുഹമ്മദാലിയുടെ കടയില്‍ എത്തുന്നവരില്‍ ഏറെയും. നിലവില്‍ നീലഗിരിയിലെ മതസൌഹാര്‍ദ്ദ സമിതിയുടെ സെക്രട്ടറി കൂടിയാണ് മുഹമ്മദാലി. ബോണ്ട് കഴിച്ചുപോയി നല്ല നിലയിലായ വിദ്യാര്‍ത്ഥികളില്‍ പലരും പിന്നീട് തേടി വരുന്നത് സന്തോഷിപ്പിക്കുന്നുണ്ടെന്നാണ് മുഹമ്മദാലിയുടെ പ്രതികരണം. 



from Asianet News https://ift.tt/3GCk848
via IFTTT

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി, അന്വേഷണം തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സ് ഋതുഗാമിയെയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണാതായത്.  

നാലാഞ്ചിറയിൽ ബൈക്ക് വെച്ച് ഇദ്ദേഹം നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.  മൊബൈൽഫോണുകളുടെ ടവർ ലൊക്കേഷൻ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോൺ നമ്പറുകളും ഓഫ് ചെയ്ത നിലയിലാണ്.  

മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് സ്റ്റേഷനുകളിലും  വിവരം നൽകിയിട്ടുണ്ട്.  അയർലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവർത്തകർ പറയുന്നു.  സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്. 



from Asianet News https://ift.tt/3yi6foE
via IFTTT

Gang Rape : കാക്കനാട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം; ഒരാള്‍കൂടി പിടിയില്‍

കൊച്ചി: കാക്കനാട് മയക്കുമരുന്നു നല്‍കി യുവതിയെ കൂട്ടബലാത്സംഗം (gang rape) ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആലപ്പുഴ പെരിങ്ങാല മുഹമ്മദ് അജ്മലിനെയാണ് (Muhammed Ajmal) തൃശൂര്‍ ചാവക്കാടുവെച്ച് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ മുതല്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു അജ്മല്‍. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സംഭവശേഷം ഒളുവില്‍ പോയ മറ്റ് രണ്ടുപേര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അജ്മലിന്റെ സുഹൃത്ത് ഷമീര്‍ ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീന എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. അജ്മലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 



from Asianet News https://ift.tt/3lSB26s
via IFTTT

Arrest : അഞ്ച് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷണം; ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ മൊബൈല്‍ കടയില്‍ മോഷണം (mobile phone robbery) നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി അരുണ്‍ കുമാര്‍, ഭാര്യ സാമിനി, തിരൂര്‍ സ്വദേശി സഫ്‌വാന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആഞ്ചാം തീയതി പുലര്‍ച്ചെയായയിരുന്നു മോഷണം. 37 മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അരുണും സഫ്‌വാനും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. പകല്‍ ബൈക്കുകളില്‍ കറങ്ങി നിരീക്ഷണം നടത്തിയ ശേഷം രാത്രി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 



from Asianet News https://ift.tt/3GE0ILU
via IFTTT

Covid 19 : ഖത്തറില്‍ 158 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ (Qatar) 158 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന  134 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 242,215 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 152 പേര്‍ സ്വദേശികളും 6 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 612 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 245,188 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 2,361 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 19,167 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,056,051 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 9 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

 



from Asianet News https://ift.tt/3DISa4F
via IFTTT

Salman Khan at Riyadh : റിയാദിനെ ആവേശത്തിമിര്‍പ്പിലാക്കി സല്‍മാനും സംഘവും; മെഗാ ഷോയില്‍ ജനപ്രവാഹം

റിയാദ്: പതിനായിരക്കണക്കിന് കാണികളെ ആവേശഭരിതരാക്കി റിയാദില്‍(Riyadh) ബോളിവുഡ് സല്‍മാന്‍ ഖാനും(Salman Khan) സംഘവും ഒരുക്കിയ നൃത്ത സംഗീത മെഗാ ഷോ. ഇന്നലെയാണ് സല്‍മാന്‍ ഖാന്റെയും സംഘത്തിന്റെയും 'ദബാങ് ദി ടൂര്‍' (Da-Bangg tour)മെഗാ ഷോ റിയാദ് സീസണ്‍ ആഘോഷങ്ങളുടെ മുഖ്യവേദിയായ ബോളിവാര്‍ഡ് സിറ്റിയില്‍ അരങ്ങേറിയത്.

ബോളിവാര്‍ഡ് പ്ലസ് ഇന്റര്‍നാഷണല്‍ അരീനയില്‍ വെള്ളിയാഴ്ച വൈകിട്ട് 7.30 മുതല്‍ മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട ഷോയില്‍ പ്രമുഖരായ 10 ബോളിവുഡ് താരങ്ങള്‍ക്കൊപ്പം 150ഓളം കലാകാരന്മാരും വിസ്മയ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ശില്‍പ ഷെട്ടി, സായി മഞ്ജരേക്കര്‍, ആയുഷ് ശര്‍മ, ഗായകന്‍ ഗുരു രണദേവ് എന്നിവരുള്‍പ്പെടെ വന്‍ താരനിരയാണ് മെഗാ ഷോയില്‍ പരിപാടികള്‍ അവതരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഈ ആഘോഷരാവ് അവിസ്മരണീയമാണെന്നാണ് സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ട്വീറ്റ് ചെയ്തത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയായ സുഹൈല്‍ ഖാനാണ് ഷോ ഒരുക്കിയത്. ഇത് രണ്ടാം തവണയാണ് സല്‍മാന്‍ ഖാന്‍ സൗദിയിലെത്തുന്നത്. എന്നാല്‍ അദ്ദേഹം ആദ്യമായാണ് റിയാദിലെത്തിയത്.

സല്‍മാന്‍ ഖാനൊപ്പമുള്ള നിമിഷങ്ങളുടെ വീഡിയോ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. സൗദി അറേബ്യയില്‍ വിസ്മയപ്പിക്കുന്ന മാറ്റം സംഭവിക്കുകയാണെന്ന് വ്യാഴാഴ്ച വൈകീട്ട് റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു.



from Asianet News https://ift.tt/3EOfnnu
via IFTTT

ലിഡ്ഡറുടെ മകള്‍ക്ക് നേരെ സൈബർ ആക്രമണം; ട്വിറ്റര്‍ ഡീ ആക്ടിവേറ്റ് ചെയ്ത് ആഷ്ന, പിന്തുണയുമായി പ്രമുഖര്‍

ദില്ലി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയർ എല്‍ എസ് ലിഡ്ഡറുടെ (Brigadier LS Lidder) മകള്‍ക്ക് നെരെ സൈബർ ആക്രമണം. ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നുപോകുമ്പോഴും ആഷ്ന ലിഡ്ഡർക്ക് സാമൂഹിക മാധ്യമങ്ങളില്‍ നേരിടേണ്ടി വരുന്നത്  അധിക്ഷേപമാണ്. രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി പറഞ്ഞുള്ള പതിനാറുകാരിയുടെ മുന്‍ ട്വീറ്റുകള്‍ക്ക് നേരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രിയങ്ക ഗാന്ധിക്കെതിരായ വിമ‍ർശനത്തെ ചോദ്യം ചെയ്തുള്ള ട്വീറ്റുകളിലടക്കമാണ് അധിക്ഷേപം. ആഷ്നയുടേത് തീവ്ര ഇടത് നിലപാടാണെന്നതടക്കമുള്ള കമന്‍റുകളാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍ അധിക്ഷേപം ശക്തമായതോടെ ട്വിറ്റര്‍ അക്കൗണ്ട് ആഷ്ന ഡീ ആക്ടിവേറ്റ് ചെയ്തതു.  

ട്വിറ്ററില്‍ സജീവമായിരുന്ന ആഷ്ന കുറിപ്പുകളായും വിഡീയോയിലൂടെയും ഓരോ വിഷയങ്ങളിലും തന്‍റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ നവംബർ 27 ന് ഒരു പുസ്തകവും ആഷ്നയുടേതായി പുറത്തിറങ്ങിയിരുന്നു. മുൻ ഗവര്‍റണറും ഐപിഎസ് ഉദ്യോഗസ്ഥയുമായിരുന്ന കിരണ്‍ ബേദിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തതത്. അപകടത്തില്‍ മരിച്ച മധുലിക റാവത്ത് പരിപാടിയില്‍ മുഖ്യാത്ഥിതി ആയിരുന്നു. , ആഷ്നയുടെ അച്ഛൻ ബ്രിഗേഡിയർ എല്‍ എസ് ലിഡ്ഡറും അമ്മയുമെല്ലാം പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും ആഷ്ന സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അതേസമയം ആഷ്നക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം അടക്കമുള്ള പ്രമുഖര്‍ ട്വിറ്ററില്‍ കടുത്ത വിമർശനം ഉന്നയിച്ചു.



from Asianet News https://ift.tt/3oMdBO5
via IFTTT

ISL : സെല്‍ഫ് ഗോള്‍, രണ്ട് ചുവപ്പു കാര്‍ഡ്; ഒടുവില്‍ ബെംഗലൂരുവിനെ വീഴ്ത്തി ഗോവ

ബംബോലിം:  ഐഎസ്എല്ലില്‍(ISL) കളിയുടെ പകുതി സമയവും പത്തുപേരായി ചുരുങ്ങിയിട്ടും ബെംഗലൂരു എഫ് സിയെ(Bengaluru FC) വീഴ്ത്തി എഫ് സി ഗോവFC Goa). ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പോയന്‍റ് പട്ടികയില്‍ പത്താം സ്ഥാനക്കാരായ ഗോവയുടെ ജയം. 56-ാം മിനിറ്റില്‍ സുരേഷ് വാങ്ജാമിന്‍റെ ഫൗളിനെത്തുടര്‍ന്ന് കൈയാങ്കളിക്ക് മുതിര്‍ന്ന ജോര്‍ജെ ഓര്‍ട്ടിസ് ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ ലീഡ് തിരിച്ചു പിടിച്ചാണ്
ഗോവ ജയിച്ചു കയറിയത്.

പതിനാറാം മിനിറ്റില്‍ ആഷിഖ് കുരുണിയന്‍റെ സെല്‍ഫ് ഗോളില്‍ ബെംഗലൂരു പിന്നിലായിപ്പോയിരുന്നു. ദേവേന്ദ്ര മുര്‍ഗോങ്കറുടെ ക്രോസ് ഗുര്‍പ്രീത് സിംഗ് സന്ധു തട്ടിയകറ്റിയെങ്കിലും ആഷിഖ് ഖുരുണിയന്‍റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു. ആദ്യ പകുതി തീരാന്‍ സെസക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ക്ലൈയ്റ്റണ്‍ സില്‍വയിലൂടെ ബെംഗലൂരു സമനില പിടിച്ചു. ഫ്രീ കിക്കില്‍ നിന്നായിരുന്നു സില്‍വയുടെ ഗോള്‍.

രണ്ടാം പകുതിയില്‍ കളി കൂടുതല്‍ പരുക്കനായതോടെ കാര്‍ഡുകളുടെ കളിയായിരുന്നു. ഇതിനിടയിലാണ് ജോര്‍ജെ ഓര്‍ട്ടിസ് ചുവപ്പു കാര്‍ഡ് കണ്ടത്. എന്നാല്‍ പത്തുപേരായി ചുരുങ്ങിയെങ്കിലും തളരാതെ പൊരുതിയ ഗോവ 70-ാം മിനിറ്റില്‍ ദേവേന്ദ്ര മുര്‍ഗോങ്കറിലൂടെ ലീഡ് തിരിച്ചുപിടിച്ചു.

83ാം മിനിറ്റില്‍ ബെംഗലൂരുവിന്‍റെ സുരേഷ് സിംഗ് വാങ്ജം രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തുപോയതോടെ ഇരു ടീമുകളും പത്തുപേരായി ചുരുങ്ങി. അവസാന നിമിഷം സമനില ഗോളിനായി ബെംഗലൂരു പൊരുതിയെങ്കിലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഐഎസ്എല്‍ മത്സരത്തില്‍ വിജയവുമായി കയറാന്‍ ബെഗലൂരുവിനായില്ല.

സീസണിലെ രണ്ടാം ജയത്തോടെ ഗോവ പോയന്‍റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സീസണില്‍ അഞ്ച് കളികളില്‍ നാലാം തോല്‍വി വഴങ്ങിയ ബെംഗലൂരു എഫ് സി ഒമ്പതാം സ്ഥാനത്തേക്ക് വീണു.



from Asianet News https://ift.tt/3oJdG59
via IFTTT

Kunjeldho Trailer : ഒരു കലാലയ പ്രണയകഥ; ആസിഫ് അലിയുടെ 'കുഞ്ഞെല്‍ദോ ' ട്രെയിലർ

സിഫ് അലി(Asif Ali)  നായകനായി എത്തുന്ന 'കുഞ്ഞെല്‍ദോ'യുടെ(Kunjeldho) ട്രെയിലർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങൾ ട്രെയിലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് ആർ ജെ മാത്തുക്കുട്ടിയാണ്(RJ Mathukutty) . ചിത്രം ഡിസംബര്‍ 24ന് റിലീസിനെത്തും.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്ന എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. 

കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. വിനീത് ശ്രീനിവാസനാണ് 'കുഞ്ഞെല്‍ദോ'യുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ‘മനസ്സ് നന്നാകട്ടെ… മതമേതെങ്കിലുമാകട്ടെ’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. വിനീത് ശ്രീനിവാസനും മെറിനും ചേർന്നാണ് ആ ​ഗാനം ആലപിച്ചത്. 



from Asianet News https://ift.tt/30gh4uM
via IFTTT

തലയോലപറമ്പ് പോസ്റ്റോഫീസില്‍ മോഷണം; എൺപതിനായിരത്തോളം രൂപ നഷ്ടമായി, ലോക്കര്‍ തകര്‍ക്കാനും ശ്രമം

ആലപ്പുഴ: വൈക്കം തലയോലപറമ്പ് (Vaikom Thalayolaparambu) പോസ്റ്റ് ഓഫിസിൽ (Post Office) മോഷണം. എൺപതിനായിരത്തോളം രൂപ കളവ് പോയി. ലോക്കർ തകർക്കാനും ശ്രമം ഉണ്ടായി. പോസ്റ്റ് ഓഫീസിന് പുറകിലെ വാതിലിന്റെ പൂട്ട് തകർത്താണ് കള്ളൻ എത്തിയത്. പോസ്റ്റ് ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16500 രൂപയും ജീവനക്കാരി മേശയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 60,000 രൂപയുമാണ് കള്ളൻ കൊണ്ടുപോയത്. ഫയലുകളും തപാൽ ഉരുപ്പടികളും അലങ്കോലമാക്കിയ നിലയിലാണ്. ലോക്കർ തകർക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും അത് നടന്നില്ല.

പോസ്റ്റ് ഓഫിസ് തൂത്തുവാരാനെത്തിയ ജീവക്കാരിയാണ് വാതിലുകളുടെ പൂട്ട് തകർന്ന് കിടക്കുന്നതു കണ്ടത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മണം പിടിച്ച് നീങ്ങിയ പൊലീസ് നായ വൈക്കം റോഡിലുള്ള ഷട്ടർ ഇല്ലാത്ത കടമുറിയിൽ കയറി നിന്നു. സമീപത്തെ ബാങ്കുകളുടെയും വ്യാപാര സ്ഥാപനങ്ങളുടേയും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.



from Asianet News https://ift.tt/3DOhs1c
via IFTTT

Friday, December 10, 2021

Lottery winner Jayapalan : 'സഹായിച്ചില്ലെങ്കിൽ....' : ഓണം ബംപർ വിജയി ജയപാലനെ തേടി വീണ്ടും ഭീഷണിക്കത്ത്

കൊച്ചി: ഇത്തവണത്തെ ഓണം ബംപർ (Thiruvonam Bumper 2021) ലോട്ടറി വിജയിയായ (Lottery winner) കൊച്ചി മരട് സ്വദേശി ജയപാലനെ (Jayapalan) തേടി വീണ്ടും ഭീക്ഷണി കത്ത്. സഹായിച്ചില്ലെങ്കില്‍ ജീവിക്കാനനുവദിക്കില്ലെന്ന കത്ത് തപാല്‍ മാർഗം രണ്ടുതവണ ലഭിച്ചതോടെ ജയപാലന്‍ പോലീസില്‍ പരാതി നല്‍കി. മരട് പോലീസ് അന്വേഷണം തുടങ്ങി.

ലോട്ടറിയടിച്ച് ലഭിച്ച പണം അനാവശ്യമായി ചിലവഴിക്കാതെ സ്വസ്തമായി ജീവിതം നയിക്കുന്നതിനിടെയാണ് ജയപാലന് ഭീക്ഷണി കത്ത്. ഒരു മാസത്തിനിടെയാണ് രണ്ട് കത്തുകൾ ലഭിച്ചത്. രണ്ടും അയച്ചിരിക്കുന്നത് തൃശൂര്‍ ചേലക്കരയില്‍ നിന്നാണ്. കത്തയച്ചത് ആരെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു കുടുംബത്തിന് സഹായം നല്‍കണമെന്നാണ് രണ്ട് കത്തിലെയും ആവശ്യം.

സഹായംനൽകിയില്ലെങ്കിൽ ജീവിക്കാനനുവദിക്കില്ലെന്ന് ഭീക്ഷണിയുമുണ്ട്. എന്നാൽ ആർക്കാണ് സഹായം നല്‍കേണ്ടത് എന്നതിനെ കുറിച്ചും കത്തിൽ കാര്യമായൊന്നും പറയുന്നില്ല. കത്തിനൊപ്പമുണ്ടായിരുന്ന നമ്പറിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പോലീസിനെ അറിയിച്ചാല്‍ ജീവിക്കാനനുവദിക്കില്ലെന്ന ഭീക്ഷണിയും കത്തിലുണ്ടായിരുന്നു. എന്നാൽ ഭയക്കാതെ ജയപാലന്‍ അന്വേഷണമാവശ്യപ്പെട്ട് മരട് പോലീസിൽ പരാതി നല്‍കി.

ജയപാലന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്നാണ് മരട് പോലീസ് പറയുന്നത്. ഫോണ്‍ നമ്പര്‍ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് സൈബര്‍ പോലീസിന്‍റെ സഹായത്തോടെ നടക്കുന്നത്. വിവരം ലഭിച്ചാല്‍ അയച്ചയാളെ പിടികൂടാനാകുമെന്നും പോലീസ് കണക്കുകൂട്ടുന്നു.



from Asianet News https://ift.tt/3dFLgT9
via IFTTT

Farmers Protest : മഹാവിജയത്തിന്റെ രണഭേരി മുഴക്കി കർഷകർ, ഇന്ന് വിജയദിനം; ഉപരോധം അവസാനിപ്പിച്ച് ഗ്രാമങ്ങളിലേക്ക്

ദില്ലി: പോരാട്ടത്തിന്റെ ഭൂമികയിൽ നിന്ന് സ്വന്തം മണ്ണിലേക്ക് കർഷകർ (Farmers) മടങ്ങുന്നു. ദില്ലി അതിര്‍ത്തിയിലെ (Delhi norder) ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും, സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാര്‍ച്ചിനുശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങും. താത്കാലിക ടെന്റുകളില്‍ ഭൂരിഭാഗം പൊളിച്ചു മാറ്റി കഴിഞ്ഞു.

കര്‍ഷകര്‍ക്ക് ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. അതേസമയം,  വിജയാഘോഷ ലഹരിയിലാണ് സമരഭൂമി. അതേസമയം സർക്കാർ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും. അതിർത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാൻ മോർച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ കർഷകർ ടെൻറ്റുകൾ നേരത്തെ തന്നെ പൊളിച്ചു തുടങ്ങിയിരുന്നു.

വിവിധ വാഹനങ്ങളിലായി ഇന്നലെ തന്നെ സാമഗ്രികൾ മാറ്റി തുടങ്ങി. കർഷകർ സമരം അവസാനിപ്പിച്ച് മടങ്ങിയാൽ ഉടൻ മൂന്ന് അതിർത്തികളിലെ ബാരിക്കേഡുകൾ മാറ്റാൻ പൊലീസ് നടപടികൾ തുടങ്ങും. നിലവിൽ അതിർത്തികളിലെ പൊലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. കൃഷി മന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗർവാൾ കേന്ദ്രത്തിന്റെ രേഖമൂലമുള്ള  ഉറപ്പുകളടങ്ങിയ കത്ത് കർഷകർക്ക് കൈമാറിയിരുന്നു. മുന്നോട്ട് വച്ചതിൽ അഞ്ച് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഈക്കാര്യങ്ങളിൽ നടപ്പിലാക്കുന്നതിലെ പുരോഗതി പരിശോധിക്കാനാണ് കിസാൻ മോർച്ച വീണ്ടും യോഗം ചേരുന്നത്. 



from Asianet News https://ift.tt/3GwJfFl
via IFTTT

Helicopter Crash : വരുണ്‍ സിം​ഗിനായി കണ്ണീരോടെ പ്രാർത്ഥിച്ച് രാജ്യം; ആരോ​ഗ്യനിലയിൽ മാറ്റമില്ല

ബം​ഗളൂരു: ഹെലികോപ്ടർ‍ അപകടത്തില്‍ (Helicopter Crash) പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിം​ഗിന്റെ (Varun Singh Health) ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം മുതൽ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതിന്റെ പ്രതീക്ഷയിലാണ് ഡോക്ടർമാർ. എന്നാൽ രക്തസമ്മർദത്തിൽ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നത് ആശങ്കയായിരിക്കുകയാണ്. ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ കൈകൾക്കും മുഖത്തും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.

വില്ലിങ്ടൺ ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചത്. അതേസമയം ലാൻസ് നായിക് സായ് തേജയുടെ ഭൗതികദേഹം ഇന്ന് വൈകിട്ടോടെ ബംഗളൂരു വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് ജന്മനാടായ ആന്ധ്രയിലെ ചിറ്റൂരിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്കാരചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഹെലികോപ്ടര്‍ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം കൂനൂരിലെത്തി അന്വേഷണം തുടങ്ങി.

അപകടം നടന്ന നഞ്ചപ്പസത്രം, അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്ടറിന്‍റെ ദൃശ്യങ്ങൾ പകർത്തിയതെന്ന് കരുതുന്ന കൂനൂർ റെയിൽപ്പാത എന്നിവിടങ്ങളിലാണ് എയർ മാർഷൽ മാനവേന്ദ്ര സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംയുക്തസേനാ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയത്. റെയിൽ പാതയിൽ നിന്ന് സെക്കൻ്റുകൾ മാത്രമുള്ള വ്യോമദൂരത്തിലാണ് അപകടം നടന്നത്. ഹെലികോപ്ടര്‍ തകർന്നുവീണ നഞ്ചപ്പസത്രത്തിലെത്തിയ സംഘം ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പൂർത്തിയാക്കി. 

തമിഴ്നാട് പൊലീസും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഊട്ടി എഡിഎസ് പി മുത്തുമാണിക്യത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ വിവരങ്ങൾ സംയുക്തസേനാ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് തമിഴ്നാട് ഡിജിപി സി. ശൈലേന്ദ്രബാബു പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നഞ്ചപ്പസത്രത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് ബ്ലാങ്കറ്റും വസ്ത്രങ്ങളും നൽകി തമിഴ്നാട് പൊലീസ് ആദരിച്ചു. 
 



from Asianet News https://ift.tt/3rRSRXa
via IFTTT

POCSO : പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛൻ വീണ്ടും മകളെ പീ‍ഡിപ്പിച്ചു; കൊടും ക്രൂരത, അറസ്റ്റ്

പാലക്കാട്: പോക്സോ കേസിൽ (POCSO Case) ജാമ്യത്തിൽ ഇറങ്ങിയ അച്ഛൻ വീണ്ടും മകളെ പീഡിപ്പിച്ചതായി (Dauhjter Raped) പരാതി. സംഭവത്തിൽ പട്ടാമ്പിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

2016ൽ മകളെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കഴിഞ്ഞ ഓഗസ്റ്റിൽ വീട്ടിൽ ആളില്ലാത്ത സമയത്ത് വീണ്ടും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ ഡിസംബർ 31നകം അന്വേഷണം പൂർത്തിയാക്കണമെന്ന് ഡിജിപി 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ പരാതികളിൽ ഉടൻ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് . പോക്സോ കേസുകളുടെ അന്വഷണത്തിൽ കാലതാമസം ഒഴിവാക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. പൊലീസ് ആസ്ഥാനത്ത് ചേ‌ർന്ന എസ്പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അനിൽ കാന്ത് ഈ നിർദ്ദേശം നൽകിയത്.

ഡിസംബർ 31നകം കുട്ടികൾക്കെതിരായ അതിക്രമ കേസുകളിൽ അന്വേഷണ പൂർത്തിയാക്കണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നി‌ർദ്ദേശം. കുട്ടികൾക്കെതിരായ ആയിരത്തിലധികം കേസുകളിൽ കുറ്റപത്രം നൽകാനുണ്ട് ഇത് കണക്കിലെടുത്താണ് കർശന നി‌ർദ്ദേശം. കുടുംബ പ്രശ്നങ്ങളിൽ പരാതിയുമായി എത്തിയാൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അനിൽ കാന്ത് കീഴുദ്യോ​ഗസ്ഥർക്ക് നി‍ർദ്ദേശം നൽകി. മോശം പെരുമാറ്റമുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എസ്പിമാർ സത്വര നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. 

പൊതു ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്ന് പൊലീസ് മേധാവി നി‌ർദ്ദേശിച്ചു. പൊലീസിനെതിരെ കടുത്ത വിമര്‍ശനം പല കോണില്‍ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ഡിജിപി ഉന്നതതല യോ​ഗത്തിൽ ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. 

നേരത്തെ മോൻസൻ മാവുങ്കൽ കേസിലും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ വിദ്യാർത്ഥിനിയോട് മോശമായ പെരുമാറിയ സംഭവത്തിലും പൊലീസിനെ കോടതി നിശിതമായി വിമർശിച്ചിരുന്നു. ആലുവയില്‍ നവവധു മൊഫിയുടെയും കൊച്ചയിലെ വീട്ടമ്മ സിന്ധുവിൻെറയും ആത്മഹത്യ കേസിൽ പൊലീസ് പരാതി അവഗണിച്ചതും വിവാദമായിരുന്നു. കോടതി നിർദ്ദേശ പ്രകാരം പൊലീസുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ഡിജിപി സർക്കുലറുകള്‍ ഇറക്കിയെങ്കിലും പൊലീസിനെതിരായ ആക്ഷേപങ്ങൾ തുട‌ർക്കഥയായിരുന്നു. 



from Asianet News https://ift.tt/3lVeQbU
via IFTTT

Omicron : രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ഒമിക്രോൺ; ഇന്ന് നിർണായക യോ​ഗം, സാഹചര്യം ചർച്ചയ്ക്ക്

ദില്ലി: രാജ്യത്തെ ഒമിക്രോൺ  (Omicron)  സാഹചര്യം ചർച്ച ചെയ്യാൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഇന്ന് കൊവിഡ് അവലോകന യോഗം (Covid Review Meeting) ചേരും. ഇന്ന് വൈകിട്ട് രണ്ടരയ്ക്കാണ് യോഗം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നിതി ആയോഗ് അംഗം വി കെ പോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഇതുവരെ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ആണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ ഗുരുതര ലക്ഷണങ്ങൾ ഇല്ല എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, മഹാരാഷ്ട്രയിൽ മാത്രം 11 പേർക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇന്നലെ മഹാരാഷ്ട്രയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിരുന്നു ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച 11 പേരിൽ, ഏഴ് പേർ രോഗമുക്തരായി കഴിഞ്ഞു. രണ്ട് പേർ ആശുപത്രി വിടുകയും ചെയ്തു. പുതിയ കേസ് അടക്കം രാജ്യത്ത് ഇതുവരെ 26 പേർക്കാണ് കൊവിഡിൻ്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.

രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ദില്ലി എന്നിവിടങ്ങളിലാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ,കൊവിഡ് വാക്സീന്‍റെ ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധരുടെ നിർദേശമനുസരിച്ചാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ആവർത്തിച്ചു. ലോക്സഭയിൽ എൻ കെ പ്രമേചന്ദ്രൻ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. വാക്സിനേഷനെ കുറിച്ച് പഠിക്കുന്ന സമിതികൾ ഇതുവരെ ബൂസ്റ്റർ ഡോസ് നിർദേശിച്ചിട്ടില്ല എന്ന് മന്ത്രി വ്യക്തമാക്കി.

എന്നാൽ, കൊവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസ് നൽകുന്നതിൽ ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒൻപത് മാസത്തിന് ശേഷം അടുത്ത ഡോസ് നൽകണം എന്ന് പാർലമെന്ററി കമ്മിറ്റിയിൽ ശുപാർശ ചെയ്തതായാണ് വിവരം. അതേസമയം കൊവിഷീൽഡിന്‍റെ ബൂസ്റ്റർ ഡോസിന് അനുമതി തേടിയുള്ള സിറം ഇൻസ്റ്റിറ്റ്യട്ടിന്‍റെ അപേക്ഷ വിദഗ്ധ സമിതി പരിഗണിക്കും.



from Asianet News https://ift.tt/3dFYTBV
via IFTTT

Murder : മദ്യപിച്ച് ഉപദ്രവം പതിവാക്കി; ഭർത്താവനെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി ഭാര്യ കൊലപ്പെടുത്തി

കൊല്ലം: മദ്യപിച്ച് ഉപദ്രവം പതിവാക്കിയ ഭർത്താവിനെ ഭാര്യ (Wife Killed Husband) ശ്വാസം മുട്ടിച്ചു കൊന്നു. കൊല്ലം പട്ടാഴി സ്വദേശി സാബുവിനെ കൊന്ന കേസിൽ ഭാര്യ നിസയാണ് പൊലീസ് പിടിയിലായത്. നാൽപത്തിരണ്ടു വയസുകാരനായ സാബു എന്ന ഷാജഹാൻ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിൽ ബഹളം കേട്ട് എത്തിയ ബന്ധുക്കൾ ഷാജഹാൻ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കഴുത്തില്‍ പാടുകള്‍ കണ്ട സംശയത്തെ തുടര്‍ന്ന് ആശുപത്രി അധിക്യതര്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സാബുവിന്റെ ഭാര്യ നിസയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. മദ്യപിച്ചെത്തിയ സാബു തന്നെ അക്രമിക്കാൻ ശ്രമിച്ചെന്നും ചെറുത്തു നിൽപ്പിനിടെ ഷാൾ കൊണ്ട് കഴുത്തു മുറുക്കി കൊല്ലുകയായിരുന്നെന്നും നിസ പൊലീസിന് മൊഴി നൽകി. മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സാബുവിന്റെ പതിവായിരുന്നുവെന്നും സഹികെട്ടാണ് കടുംകൈ ചെയ്തതെന്നുമാണ് നിസ പൊലീസിനോട് പറഞ്ഞത്.

നിസയെ റിമാൻഡ് ചെയ്തു. ഒറ്റമുറി ഷെഡിൽ ആയിരുന്നു രണ്ടു മക്കളുമൊത്ത് സാബുവിന്റെയും നിസയുടെയും താമസം. അച്ഛൻ മരിക്കുകയും അമ്മ ജയിലിലാവുകയും ചെയ്തതോടെ പതിനാലു വയസുള്ള മകളും ഏഴു വയസുകാരൻ മകനുമാണ് പ്രതിസന്ധിയിലായത്.

വൃദ്ധയെ കൊന്ന് കമ്മൽ മോഷ്ടിച്ച ശേഷം കിണറ്റിലിട്ടു, പൊലീസിനെ വലച്ച കേസിൽ അയൽവാസി പിടിയിൽ

വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അയൽക്കാരനായ പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കരാഴ്മ വലിയ കുളങ്ങര ശവം മാന്തി പള്ളിക്ക് സമീപം ഒറ്റക്ക് താമസിച്ചിരുന്ന ചെന്നിത്തല കാരാഴ്മ കിഴക്കു ഇടയിലെ വീട്ടിൽ ഹരിദാസിന്റെ ഭാര്യ സരസമ്മ (85) യെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ ഇടിയിൽ വീട്ടിൽ രവീന്ദ്രൻ മകൻ രജീഷി(40) നെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28ന് രാവിലെ സരസമ്മ ഒറ്റക്ക് താമസിച്ചിരുന്ന വീടിന്റെ മുൻവശത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്ന സമയം സരസമ്മയുടെ രണ്ട് കാതിലെയും കമ്മൽ പറിച്ചെടുത്തതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്വാഭാവിക മരണം അല്ലെന്നും കൊലപാതകം ആണെന്നുമുള്ള പ്രാഥമിക നിഗമനത്തിലെത്തിയിരുന്നത്.



from Asianet News https://ift.tt/31Mua3M
via IFTTT

Gulf News : സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് പുതിയ ലോഗോ ഡിസൈന്‍ ചെയ്യാം; 10 ലക്ഷം രൂപ സമ്മാനം

റിയാദ്: സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് (Saudi Ministry of Hajj and Umrah)പുതിയ ലോഗോ(logo) ഡിസൈന്‍ ചെയ്യാം. സൗദിയിലുള്ള ഡിസൈനര്‍മാര്‍ക്കാണ് മത്സരം. പത്ത് ലക്ഷം രൂപയാണ് (50,000 റിയാല്‍) സമ്മാനമെന്ന് മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയുടെ രാജ്യമുദ്രയിലെ രണ്ടു വാളുകളും ഈത്തപ്പനയും ലോഗോയില്‍ ഉണ്ടായിരിക്കണം.

ഹജ്ജിന്റെയും ഉംറയുടെയും പ്രതീകങ്ങള്‍ ഉണ്ടാവണം. ലോഗോയില്‍ പ്രധാന ഭാഗങ്ങള്‍ അറബിയും ഇംഗ്ലീഷും സൂചിപ്പിക്കണം. ലോഗോ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും ദൗത്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോഗോ ലളിതമായിരിക്കണം. സങ്കീര്‍ണ ഘടകങ്ങള്‍ ഉണ്ടാവരുത്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ലക്ഷ്യവും കൃത്യമായ സന്ദേശവും ലോഗോ പ്രതിഫലിപ്പിക്കണം. ഇസ്ലാമിക ലോകത്ത് ഹജ്ജിനും ഉംറക്കുമുള്ള സ്ഥാനത്തെ പുതിയ ലോഗോ പ്രതിനിധീകരിക്കണം. ലോഗോയുടെ ഘടന സമതുല്യമായ ജ്യാമിതീയ അളവുകളായിരിക്കണം. ഡിസൈനുകള്‍ ഡിസംബര്‍ 21ന് മുമ്പായി icd@haj.gov.sa എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.

 

സൗദി കിരീടാവകാശിക്ക് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

അബുദാബി: സൗദി കിരീടാവകാശിയും മന്ത്രിസഭ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് ( Muhammad Bin Salman)യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്' (Order of Zayed)സമ്മാനിച്ചു. ഖസര്‍ അല്‍ വതനില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു. 

രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെ ലോക നേതാക്കള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ഓര്‍ഡര്‍ ഓഫ് സായിദ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് പുരസ്‌കാരം സമ്മാനിച്ചത്. ജിസിസി പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സല്‍മാന്‍ രാജാവിന്റെ ആശംസ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കൈമാറി.



from Asianet News https://ift.tt/3oHoX5Q
via IFTTT

Gulf News : സൗദിയില്‍ കര്‍ശന പരിശോധന; നിയമലംഘകരായ 10,424 പേര്‍ക്ക് ശിക്ഷ

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ കഴിഞ്ഞ മാസം 10,424 പേരെ  പിടികൂടി. വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസാത്ത്) (Jawazat)നടത്തിയ സംയുക്ത റെയ്ഡില്‍ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകള്‍ അറസ്റ്റിലായത്.

 ജവാസാത്ത് ഡയറക്ടറേറ്റിന് കീഴില്‍ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റികള്‍ 10,424  പേരെ ശിക്ഷിച്ചതായി ജവാസാത്ത് അറിയിച്ചു. നിയമലംഘകര്‍ക്ക് തടവും പിഴയും നാടുകടത്തലുമാണ് ശിക്ഷ.  ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പരിലും മറ്റ് പ്രവിശ്യകളില്‍ 999 എന്ന നമ്പരിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. 


അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.



from Asianet News https://ift.tt/3DIZNIk
via IFTTT

Gulf News : സൗദി കിരീടാവകാശി കുവൈത്തിലെത്തി

കുവൈത്ത് സിറ്റി: സൗദി കിരീടാവകാശിയും (saudi crown prince) ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് ( Mohammed bin Salman)രാജകുമാരന്‍ കുവൈത്തിലെത്തി(Kuwait). ഈ മാസം നടക്കാനിരിക്കുന്ന ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. 

കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, മറ്റ് മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെയും സൗദി കിരീടാവകാശി സന്ദര്‍ശിച്ചു. ഒമാന്‍, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ചിരുന്നു.

 

സൗദി കിരീടാവകാശിക്ക് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

അബുദാബി: സൗദി കിരീടാവകാശിയും മന്ത്രിസഭ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് ( Muhammad Bin Salman)യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്' (Order of Zayed)സമ്മാനിച്ചു. ഖസര്‍ അല്‍ വതനില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു. 

രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെ ലോക നേതാക്കള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ഓര്‍ഡര്‍ ഓഫ് സായിദ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് പുരസ്‌കാരം സമ്മാനിച്ചത്. ജിസിസി പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സല്‍മാന്‍ രാജാവിന്റെ ആശംസ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കൈമാറി.



from Asianet News https://ift.tt/3oIyDNt
via IFTTT

Thursday, December 9, 2021

Rohini Court : രോഹിണി കോടതിയിൽ പൊട്ടിത്തെറിച്ചത് ലാപ്ടോപ് ബാഗ്, സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്

ദില്ലി: രോഹിണി കോടതിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് നിന്നും സ്ഫോടക വസ്തുക്കളും ചോറ്റുപാത്രവും പൊലീസ് കണ്ടെടുത്തു. കോടതി കെട്ടിടത്തിലെ 102-ാം നമ്പര്‍ ചേംബറിനുള്ളിൽ രാവിലെ പത്തരയോടെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. 

കോടതി നടപടികൾ തുടരുന്നതിനിടെ ചേമ്പറിനുള്ളിലുണ്ടായിരുന്ന ലാപ്ടോപ് ബാഗ് പൊട്ടിത്തെറിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. പൊട്ടിത്തെറിയിൽ കോടതിയുടെ നിലത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പൊലീസും പിന്നാലെ ഫോറൻസിക് എൻഎസ്ജി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തു നിന്ന് സ്ഫോടക വസ്തുക്കളും ചോറ്റുപാത്രവും സംഘം കണ്ടെടുത്തു. ഈ വർഷം രണ്ടാം തവണയാണ് രോഹിണി കോടതിക്കുള്ളിൽ സുരക്ഷാവീഴ്ച്ച ഉണ്ടാകുന്നത്. 

ഒക്ടോബറില്‍ കോടതിക്കുള്ളിൽ മാഫിയ സംഘങ്ങള്‍ തമ്മിൽ വെടിവെപ്പ് നടക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ജിതേന്ദ്ര ഗോഗി എന്ന ഗുണ്ടാ നേതാവും മറ്റു രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാരണ നടത്തുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ടു പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അന്നത്തെ ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു



from Asianet News https://ift.tt/3ydHp9C
via IFTTT

കൊച്ചിയിൽ സൂപ്പര്‍ മാർക്കറ്റുകളിൽ മോഷണം, വിമാനത്തിൽ ബംഗാളിലേക്ക്, തിരികെയെത്തി വീണ്ടും മോഷണം, അറസ്റ്റ്

കൊച്ചി: നഗരത്തില്‍ സൂപ്പര്‍ മാർക്കറ്റുകള്‍ അര്‍ദ്ധ രാത്രിയില്‍ കുത്തിത്തുറന്ന് മോഷണം (burglary of supermarkets)  നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ (Other State Workers Arrested ) പിടിയില്‍. മോഷണം നടത്തിയ ശേഷം വിമാനമാർഗം നാട്ടിലേക്ക് മുങ്ങുന്നതാണ് ഇവരുടെ രീതി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.

വെസ്റ്റ് ബംഗാള്‍ ഉത്തര്‍ ദിനാജ്പൂര്‍ സ്വദേശികളായ മുക്താര്‍ ഉള്‍ഹക്ക് സംസു ജുവാ എന്നിവരാണ് പിടിയിലായത് കൊച്ചി നഗരത്തിലെ സൂപ്പർ മാർക്കറ്റിലെ ഷട്ടറുകളുടെ താഴു പൊട്ടിക്കാതെ ബ്രാക്കറ്റുകള്‍ തകര്‍ത്ത് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ ഓക്ടോബറില്‍ പനമ്പള്ളി നഗറിലെ സൂപ്പര്‍ മാർക്കറ്റില്‍ നിന്നും ആറരലക്ഷം കവര്‍ച്ച ചെയ്തതാണ് തുടക്കം. തുടര്‍ന്ന് മുന്നു മാസത്തിനിടെ അയ്യപ്പന്‍കാവ് കറുകപ്പള്ളി എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലില്‍ മോഷണം നടന്നു.

മോഷണ രീതി ശ്രദ്ധിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടുന്നത്. ഇതര സംസ്ഥാന തോഴിലാളികള്‍ മാത്രം താമസിക്കുന്ന ലോഡ്ജില്‍ വെച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. നഗരത്തില്‍ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. 

മോഷണം നടത്തിയ ശേഷം വിമാനമാര്‍ഗ്ഗം സ്വദേശമായ വെസ്റ്റ് ബംഗാളിലേക്ക് പോയി ആഴ്ച്ചകള്‍ക്കുശേഷം വീണ്ടും കൊച്ചിയിലെത്തി കവര്‍ച്ച തുടരുമെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. ഇരുവരും നഗരത്തില്‍ നടത്തിയ മോഷണങ്ങളെ കുറിച്ച് പോലീസ് വ്യാപകമായ അന്വേഷണം തുടങ്ങി പ്രതികളെ കോടതിയില്‍ ഹാജാരാക്കി റിമാൻഡ് ചെയ്തു.



from Asianet News https://ift.tt/3EC99XE
via IFTTT

Doctor arrested for bribery : തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളേജ് ഡോക്ടർ അറസ്റ്റിൽ

തൃശ്ശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ മെഡിക്കൽ കോളേജ് ഡോക്ടർ അറസ്റ്റിൽ(Doctor arrested for bribery). അസ്ഥിരോഗ വിഭാഗം മേധാവി ഡോ. കെ ബാലഗോപാലിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റ്. തൃശ്ശൂർ സ്വദേശിയായ മുപ്പത്തിരണ്ടുകാരന്റെ പരാതിയെത്തുടന്നാണ് വിജിലൻസിന്റെ നടപടി. 

ഇയാളുടെ അച്ഛന്റെ കാൽമുട്ട് ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർ 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും പണം നൽകാത്തതിനാൽ ഡിസ്ചാർജ് നൽകിയില്ല. തുടച്ചയായി ആവശ്യപ്പെട്ടിട്ടും ഡിസ്ചാർജ് അനുവദിച്ചില്ല. ഇതിനെത്തുടർന്നാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിയ്യൂരിലെ വീട്ടിലെത്തി പണം നൽകാനായിരുന്നു ഡോക്ടറുടെ നിർദേശം. 

ഇത് പ്രകാരം പണം കൈമാറുമ്പോഴാണ് വിജിലൻസ് ഡോ. ബാലഗോപാലിനെ കയ്യോടെ പിടികൂടിയത്.വിജിലൻസ് ഡിവൈഎസ്പി പിഎസ് സുരേഷിന്റെ നേതൃത്ത്വത്തിലായിരുന്നു അറസ്റ്റ്. ഡോ. ബാലഗോപാലിനെതിരെ നേരത്തെയും നിരവധഘി പരാതികൾ ഉള്ളതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ ആക്രമണം; വനിതാ കോൺസ്റ്റബിളിന്റെ നെഞ്ചിൽ ചവിട്ടി

കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കൊല്ലത്ത് അഞ്ചാലുംമൂട് ജങ്ഷനിൽ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിൽ സൂരജ് (23), ശരത്ത് (23) എന്നിവരെ അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രിയോടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അഞ്ചാലുംമൂട് ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുന്നില്‍വെച്ച് പൂക്കട നടത്തുന്ന അജി എന്നയാളുടെ കാറില്‍ ഇടിച്ചതാണ് സംഭവത്തിന് തുടക്കം. വണ്ടി ഇടിച്ചതിനെ ചോദ്യം ചെയ്ത അജിയെ സൂരജും ശരത്തും മർദ്ദിച്ചു.

ഇവരുടെ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് അജിയുടെ തലയടിച്ച് പൊട്ടിച്ചു. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃക്കരുവ സ്വദേശി ഉല്ലാസ് എന്നയാളുടെ കാലിൽ ഇടിച്ചു. ബൈക്കുമായി രക്ഷപ്പെടുന്നതിനിടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയും പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു.

സ്റ്റേഷനിലെത്തിച്ചപ്പോൾ ഇരുവരും അവിടെവച്ചും അക്രമോത്സുകരായി.ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ വനിതാ പൊലീസ് ഓഫീസർ അജിമോളുടെ നെഞ്ചിൽ ചവിട്ടുകയും യൂണിഫോം പിടിച്ച് വലിക്കുകയും ചെയ്തു. സ്റ്റേഷനിൽ 5000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി. തലയ്ക്ക് പരിക്കേറ്റ അജി, കാലിന് പരിക്കേറ്റ ഉല്ലാസ്, നെഞ്ചിൽ ചവിട്ടേറ്റ പൊലീസ് ഓഫീസർ അജിമോൾ എന്നിവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകി.



from Asianet News https://ift.tt/3rPS8pm
via IFTTT

സ്റ്റാർ ഡിസ്നി ഇന്ത്യ മേധാവി കെ മാധവന്റെ അമ്മ അന്തരിച്ചു

കോഴിക്കോട്: സ്റ്റാർ ഡിസ്നി ഇന്ത്യയുടെ കെ മാധവന്റെ അമ്മ സത്യഭാമ അന്തരിച്ചു. 92 വയസായിരുന്നു. പരേതനായ കെ ശങ്കരൻ നമ്പ്യാരാണ് ഭർത്താവ്. ഗൗരി മകളാണ്. സംസ്കാരം നാളെ വടകര വൈക്കിലിശ്ശേരിയിലെ കുന്നിയൂർ വീട്ടുവളപ്പിൽ നടക്കും. 


 



from Asianet News https://ift.tt/3IAwBXJ
via IFTTT

എംടിയുടെ 'ഷെര്‍ലക്ക്'; ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്‍

എംടി (MT Vasudevan Nair) കഥകളുടെ നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ (Netflix Anthology) ഫഹദിനെ (Fahadh Faasil) നായകനാക്കി മഹേഷ് നാരായണന്‍ (Mahesh Narayanan) സംവിധാനം ചെയ്യുക 'ഷെര്‍ലക്ക്' (Shrlock) എന്ന ചെറുകഥ. അമേരിക്കയിലുള്ള ജ്യേഷ്‍ഠത്തിയുടെ അടുക്കലെത്തി അന്നാട്ടില്‍ ഒരു ജോലിക്ക് ശ്രമിക്കുന്ന 'ബാലു' എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വീട്ടിലെ വളര്‍ത്തുപൂച്ചയുടെ പേരാണ് ഷെര്‍ലക്ക്. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ചേച്ചിയായി എത്തുന്നത് നദിയ മൊയ്‍തുവാണ്. 

കഥയുടെ പശ്ചാത്തലം യുഎസിലെ ഫിലാഡെല്‍ഫിയ ആയിരുന്നെങ്കില്‍ സിനിമയുടെ ചിത്രീകരണം കാനഡയില്‍ വച്ചായിരിക്കുമെന്ന് അറിയുന്നു. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. എം ടി വാസുദേവന്‍ നായരുടെ പത്ത് കഥകളെ ആസ്‍പദമാക്കിയാണ് നെറ്റ്ഫ്ളിക്സിന്‍റെ ആന്തോളജി വരുന്നത്. മഹേഷ് നാരായണനെക്കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ് തുടങ്ങിയവരാണ്. 

കടുഗണ്ണാവ ഒരു യാത്ര എന്ന കഥയാണ് ലിജോ സിനിമയാക്കുന്നത്. മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായകന്‍. ആന്തോളജിയില്‍ പ്രിയദര്‍ശന്‍ രണ്ട് ചിത്രങ്ങളാണ് സംവിധാനം ചെയ്യുന്നത്. ബിജു മേനോന്‍ നായകനാവുന്ന ശിലാലിഖിതം, പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത ഓളവും തീരവും സിനിമയുടെ റീമേക്ക് എന്നിവയാണവ. ഓളവും തീരവും റീമേക്കില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. അഭയം തേടി എന്ന കഥയാണ് സന്തോഷ് ശിവന്‍ സിനിമയാക്കുന്നത്. സിദ്ദിഖ് ആണ് നായകന്‍. ജയരാജ് സംവിധാനം ചെയ്യുന്ന ഭാഗത്തില്‍ ഉണ്ണി മുകുന്ദനും നായകനായി എത്തുന്നു. 



from Asianet News https://ift.tt/30arMmy
via IFTTT

Riyadh Season 2021 : സല്‍മാന്‍ ഖാെന്റ 'ഡബാങ്' മെഗാഷോ വെള്ളിയാഴ്ച റിയാദില്‍

റിയാദ്: റിയാദ് സീസണ്‍ (Riyadh Season)ആഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരം സല്‍മാന്‍ ഖാനും(Salman Khan) സംഘവും അവതരിപ്പിക്കുന്ന 'ഡബാങ് ദ ടൂര്‍ റീലോഡഡ്' മെഗാ ഷോ റിയാദില്‍(Riyadh) വെള്ളിയാഴ്ച വൈകീട്ട് അരങ്ങേറും. പരിപാടിക്കായി സല്‍മാന്‍ ഖാനും സഹതാരങ്ങളായ ശില്‍പാ ഷെട്ടി(Shilpa Shetty), സായി മഞ്ജരേക്കര്‍, ആയുഷ് ഷര്‍മ, ഗായകന്‍ ഗുരു രണദേവ് എന്നിവരടങ്ങുന്ന വലിയൊരു സംഘം റിയാദില്‍ എത്തിയിട്ടുണ്ട്.

റിയാദ് ബോളിവാര്‍ഡ് സിറ്റിയിലെ ഇന്റര്‍നാഷണല്‍ അരീനയില്‍ വൈകീട്ട് 7.30 മുതലാണ് ഷോ. ബുധനാഴ്ചയാണ് സംഘം റിയാദിലെത്തിയത്. സൗദി അറേബ്യയില്‍ വിസ്മയപ്പിക്കുന്ന മാറ്റം സംഭവിക്കുകയാണെന്ന് വ്യാഴാഴ്ച വൈകീട്ട് റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞു. 'ഡബാങ് ദ ടൂര്‍ റീലോഡഡ്' എന്ന മെഗാ ഷോ അടുത്തകാലത്തൊന്നും ചെയ്തിട്ടില്ലാത്ത വലിയ പരിപാടിയാണ്. സൗദി അറേബ്യയില്‍ ആദ്യമായാണ് ഒരു ബോളിവുഡ് ഷോ അരങ്ങേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നേകാല്‍ മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ 10 പ്രമുഖ ബോളിവുഡ് താരങ്ങളും മറ്റ് 150 കാലകാരന്മാരും അണിനിരക്കുന്നു.



from Asianet News https://ift.tt/31GbXVv
via IFTTT

Kerala Police : 'അരുത് പൊലീസുകാരെ അരുത്'; 'തരംതാണ' ഭാഷാപ്രയോഗം പാടില്ലെന്ന് നിർദേശിച്ച് ഡിജിപി

തൃശൂർ:  ഇന്ത്യയിലെ മികച്ച പൊലീസ് എന്ന ഖ്യാതിയുള്ള കേരള പൊലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി അനിൽ കാന്ത്.  വിദ്യാഭ്യാസ സമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും  ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. 'തരംതാണ ഭാഷാപ്രയോഗം' പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. കേരള പൊലീസ് അക്കാദമിയിലെ പരിശീലനാർത്ഥികളുമായി സം‌സാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളിൽ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിയ്ക്കുന്നത്. അതുപോലെ നമ്മളും പെരുമാറണം. ജീവിതാവസാനം വരെ കായിക ക്ഷമത നിലനിർത്തണമെന്നും പൊലീസ് പ്രൊഫഷണലിസം പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പൊലീസ് അക്കാദമി ഡയറക്ടർ ഐജി പി വിജയൻ ചടങ്ങിൽ അധ്യക്ഷനായി. ട്രെയിനീസിന്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഡിജിപി മറുപടി നൽകി. ഒരു ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഡിജിപി കേരള പൊലീസ് അക്കാദമിയിലെ പരിശീല സംവിധാനവും സൗകര്യങ്ങളും പരിശോധിച്ചു.   നവീകരിച്ച ബാരക്ക്, ട്രാഫിക്ക് പരിശീല കേന്ദ്രം, ഡോഗ് സ്ക്വാഡ്, വിശ്രാന്തി, ഡിജിറ്റൽ നോളേജ് മാനേജ്മെന്റ് സിസ്റ്റം, കമ്പ്യൂട്ടർ ലാബ്, വെജിറ്റബിൾ ഗാർഡൻ തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഡിജിപി വിലയിരുത്തി. സന്ദർശക ഡയറിയിൽ അക്കാദമിയിലെ പരിശീലന മികവിനെയും, സ്റ്റാഫിനെയും, സംവിധാനത്തെയും അദ്ദേഹം പ്രശംസിച്ചെഴുതി.

അക്കാദമിയുടെ വികസനത്തിനായി പരിശ്രമിക്കുന്ന ഏവരേയും അഭിനന്ദിച്ചു. ആദ്യമായാണ്  സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പൊലീസ് അക്കാദമി സന്ദർശിക്കാൻ എത്തിയത്. ആറ് മണിയോടെ പരിശീലനാർത്ഥികൾക്കൊപ്പം ഓട്ടം തുടങ്ങിയ അദ്ദേഹം എട്ട് മണിയോടെയാണ് അവസാനിപ്പിച്ചത്. ഇതിന് ശേഷം കായിക പരിശീലനത്തിലും ഡിജിപി പങ്കെടുത്തു. ഡിജിപിയുടെ ഓട്ടം കണ്ട് വണ്ടറടിച്ച് നിന്ന് പരിശീലനാർത്ഥികളോട് പിന്നീട് നടന്ന സംവാദത്തിൽ തന്റെ  കായികക്ഷമതയുടെ വിജയരഹസ്യവും അദ്ദേഹം പങ്കുവെച്ചു.

സ്പോർട്സ് താരമായാണ് തുടക്കം, എല്ലാ ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ ഓടും. മനക്കരുത്തും ശാരീരിക ക്ഷമതയും കൈവരിക്കണമെന്നും ഏവരും അത് നിലനിർത്തണമെന്നും ഡിജിപി പറഞ്ഞു. ആയോധനകലകൾ പരിശീലനത്തിൽ ഉൾപ്പെടുത്തുമെന്നും എസ്ഐ കേഡറ്റുകൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ കൂടുതൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിലെ വിവിധ വകുപ്പുകളുടെ പ്രാധാന്യവും അവബോധവും കൂടുതൽ മനസിലാക്കുവാൻ പരിശീലന സിലബസ് പരിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 



from Asianet News https://ift.tt/3yoRaBX
via IFTTT

Doctors : പിജി ഡോക്ടർമാരുടെ പ്രധാന ആവശ്യം പരിഗണിച്ചു, നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം : പിജി ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിച്ച് സർക്കാർ. മെഡിക്കൽ കോളേജുകളിലേക്ക് നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിച്ചു. 45,000 രൂപ പ്രതിമാസ ശമ്പളത്തോടെ 373 പേർക്കാണ് നിയമനം ലഭിച്ചത്. പി.ജി ഡോക്ടർമാരുടെ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം. 

നീറ്റ് പി.ജി പ്രവേശനം നീളുന്നത് മൂലമുള്ള ഡോക്ടർമാരുടെ കുറവ് നികത്താനാണ് നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ഡോക്ടർമാർ ഉയർത്തിയത്. നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സർക്കാർ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെങ്കിലും പിന്നീട് പിന്നോട്ട് പോയി. ആവശ്യങ്ങളോട് സർക്കാർ മുഖം തിരിച്ചതോടെ ഡോക്ടർമാർ നാളെ മുതൽ അനിശ്ചിത കാല സമരത്തിന് തീരുമാനിക്കുകയായിരുന്നു. സമരത്തിൽ പിജി ഡോക്ടമാർ ഉറച്ചതോടെ സർക്കാർ നിയമന ഉത്തരവിറക്കുകയായിരുന്നു. 

അതിനിടെ സമരം ചെയ്യുന്നവർ  ഹോസ്റ്റൽ ഒഴിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടും തിരുവനന്തപുരത്തുമടക്കം മെഡിക്കൽ കേളേജ് പ്രിൻസിപ്പൽമാർ പിജി ഡോക്ടർമാർക്ക് നോട്ടീസ് നൽകി. ഇതോടെ തിരുവനന്തപുരത്തെ പിജി ഡോക്ടർമാർസമരപ്പന്തലിൽ സംഘടിച്ചു പ്രതിഷേധിച്ചു.



from Asianet News https://ift.tt/3y9hVtU
via IFTTT

Gulf News : അഞ്ച് വര്‍ഷമായി നാട്ടില്‍ പോകാത്ത മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: അഞ്ച് വര്‍ഷമായി നാട്ടില്‍ പോകാത്ത മലയാളി സൗദിയില്‍(Saudi Arabia) ഹൃദയാഘാതം(heart attack) മൂലം മരിച്ചു. ദക്ഷിണ സൗദിയിലെ അബഹയില്‍ മലപ്പുറം പൊന്നാനി സ്വദേശി പുല്‍പ്പാറയില്‍ ബാബു (51) ആണ് മരിച്ചത്. ഇവിടെ ഒരു പെട്രോള്‍ പമ്പില്‍ ജീവനക്കാരനായിരുന്നു. പിതാവ്: കുഞ്ഞുമോന്‍, മാതാവ്: സരോജിനി, ഭാര്യ: ശൈന, മക്കള്‍: അഭിഷേക്, അലന്‍. മരണാന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അസീര്‍ പ്രവാസിസംഘം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

വാട്ടർ ടാങ്ക് ദേഹത്ത് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

 പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

റിയാദ്: മലയാളി ജിദ്ദയിൽ (Jeddah) ഹൃദയസ്തംഭനം മൂലം മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് തരിശ് സ്വദേശി പടിപ്പുര അഷ്റഫ് (48) ആണ് മരിച്ചത്. ജിദ്ദയിൽ ഡ്രൈവറായിരുന്നു അഷ്റഫ്. 28 വർമായി സൗദിയിലുണ്ടായിരുന്ന അദ്ദേഹം ഒരു വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വന്നത്. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ ആൽപ്പറ്റ മറിയ, ഭാര്യ: ബുഷ്റ വളരാട്, മക്കൾ: ഹിബ, ഫിദ, ഫാദി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.



from Asianet News https://ift.tt/3IAUyhC
via IFTTT

Gulf News : വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും കവര്‍ന്നു; വിദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

മദീന: സൗദി അറേബ്യയിലെ(Saudi Arabia) മദീനയില്‍ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും കവര്‍ന്ന(theft) മൂന്നുപേര്‍ അറസ്റ്റില്‍(arrest). 50,000 റിയാലും ആഭരണങ്ങളും കവര്‍ന്ന മൂന്നംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് മദീന പ്രവിശ്യ പൊലീസ് അറിയിച്ചു. 

രണ്ട് സൗദി പൗരന്മാരും ഒരു തുര്‍ക്കിസ്ഥാനിയുമാണ് അറസ്റ്റിലായത്. മോഷണ വസ്തുക്കളില്‍ ഒരു ഭാഗം പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പ്രവിശ്യ പൊലീസ് അറിയിച്ചു.

അശ്ലീല വീഡിയോ ചിത്രീകരിച്ച പ്രചരിപ്പിച്ചു; സൗദിയില്‍ കമിതാക്കള്‍ക്കെതിരെ നടപടി

റിയാദ്: അശ്ലീല വീഡിയോ ചിത്രീകരിച്ച് (Indescent video clips) പ്രചരിപ്പിച്ചതിന് സൗദി അറേബ്യയില്‍ (Saudi Arabia) കമിതാക്കള്‍ക്കെതിരെ നടപടി. പൊതു സംസ്‍കാരത്തിന് യോജിക്കാത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് റിയാദ് പൊലീസ് (Riyadh Police) അറിയിച്ചു.

വ്യാപകമായി പ്രചരിച്ച വീഡിയ ക്ലിപ്പുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് റിയാദ് പൊലീസ് അന്വേഷണം നടത്തിയത്. സൗദി യുവാവും വിദേശ യുവതിയുമാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യാനായി അധികൃതര്‍ വിളിപ്പിച്ചു. യുവതി സിറിയക്കാരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റിയാദ് പൊലീസ് അറിയിച്ചു. 



from Asianet News https://ift.tt/3q0lxeb
via IFTTT

Wednesday, December 8, 2021

Theft : മൊബൈൽ ഫോണും പണവും കവർന്ന രണ്ടു പേർ കോഴിക്കോട് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് (Kozhikode) അപ്സര തിയേറ്ററിന് സമീപം വെച്ച് യാത്രക്കാരന്റെ മൊബൈൽ ഫോണും (Mobile Phone) പണവും കവർന്ന (Theft) പ്രതികൾ കോഴിക്കോട് ടൗൺ പൊലീസിന്റെ (Police) പിടിയിലായി. ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്. പി, (25), അരീക്കാട് ബറാമി പളളിക്ക് സമീപം താമസിക്കുന്ന അബ്ദുൾ റാഷിദ് ടി.ടി (24) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ മാസം 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അപ്സര തിയേറ്ററിന് സമീപം വെച്ച് പരാതിക്കാരനേയും കൂടെയുണ്ടായിരുന്ന സുഹൃത്തിനേയും ആക്രമിച്ച് പരാതിക്കാരന്റെ പോക്കറ്റിൽ നിന്ന് 1500 രൂപയും, സുഹൃത്തിന്റെ 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പ്രതികൾ പിടിച്ചു പറിച്ചു കൊണ്ടു പോവുകയായിരുന്നു. 

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസ്സിലെ ഒന്നാം പ്രതിയായ കണ്ണഞ്ചേരി സ്വദേശിയായ അജ്മൽ തൃശ്ശൂർ പുതുക്കാട് സ്റ്റേഷന് പരിധിയിലെ കളവ് കേസ്സിൽ ഉൾപ്പെട്ട് വിയ്യൂർ ജയിലിലാണ്. ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ ഷൈജു സി, അനൂപ് എ പി, സീനിയർ സിപിഒമാരായ സജേഷ് കുമാർ, സഞ്ജീവൻ, രമേഷ്, സിപിഒ മാരായ ഷിജിത്ത്. കെ , ജിതേന്ദ്രൻ എന്നിവരാണ് ഇവരെ പിടികൂടിയത്.



from Asianet News https://ift.tt/3rPZeKI
via IFTTT

Tiger Attack : പുല്ലങ്കോട് എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം: കടുവ തിന്നതെന്ന് നിഗമനം

മലപ്പുറം: ചെങ്കോട് മലവാരത്തിലെ പുല്ലങ്കോട് എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം കണ്ടെത്തി. കഴിഞ്ഞ ദിവസം പുലർച്ചെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പന്നിയുടെ ജഡം കണ്ടെത്തിയത്. കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപാടുകളും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും സമീപത്തുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ ടാപ്പിംഗ് ചെയ്ത് കൊണ്ടിരിക്കുന്ന കൊടിയത്ത് ജയപ്രകാശ്, എടക്കണ്ടൻ ലത്തീഫ് എന്നിവരാണ് കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ശരീര ഭാഗം കണ്ടത്. പുല്ലങ്കോട് എസ്റ്റേറ്റ് സിനിയർ മാനേജറുടെ ബംഗ്ലാവിന് സമീപത്തെ 2006 റീ പ്ലാന്റിംഗ് ഏരിയയിലാണ് സംഭവം. 

കാളികാവ് ടൗണുകളുടേയും മറ്റ് ജനവാസ കേന്ദ്രങ്ങളുടേയും ഏതാനും മീറ്റർ സമീപത്താണ് പന്നിയെ കൊന്ന് തിന്നത്. കഴിഞ്ഞ ഒരാഴ്ച മുമ്പ് പുല്ലങ്കോട് 2013 റീ പ്ലാന്റിംഗ് ഏരിയക്ക് സമീപത്തെ മറ്റൊരു സ്വകാര്യ തോട്ടത്തിൽ വെച്ച് ടാപ്പിംഗ് തൊഴിലാളികൾ കടുവയെ കണ്ടിരുന്നു. പന്നിയെ കൊന്ന് തിന്ന സ്ഥലത്തെ അവസ്ഥകണ്ടതോടെ തൊഴിലാളികൾ ഭീതിയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കരുവാരക്കുണ്ട് മേഖലയിൽ വന്യ മൃഗങ്ങളുടെ അക്രമണവും സാന്നിദ്ധ്യവുമുണ്ട്.



from Asianet News https://ift.tt/3lNtLVx
via IFTTT

Bipin Rawat Death : പടനായകന് വിട; ബിപിൻ റാവത്തിന്‍റെ സംസ്കാരം വെള്ളിയാഴ്ച, മൃതദേഹം നാളെ ദില്ലിയിലെത്തിക്കും

ദില്ലി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ (CDS Bipin Rawat) സംസ്കാരം വെള്ളിയാഴ്ച നടക്കും. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മൃതദേഹം നാളെ വൈകീട്ട് സൈനിക വിമാനത്തിൽ മൃതദേഹം ദില്ലിയിലേക്ക് കൊണ്ടുവരും. ബിപിൻ റാവത്ത് അടക്കമുള്ള 13 പേരുടെ മൃതദേഹം നാളെ ദില്ലിയില്‍ എത്തിക്കും. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. 

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.

Also Read: ധീരനായ സൈനികൻ, രാജ്യത്തെ ആദ്യ സംയുക്ത സേനാ തലവൻ; ബിപിൻ റാവത്തിന് വിട

ദില്ലിയില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്യം ആ ദുരന്ത വാര്‍ത്ത കേട്ടത്. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ഈ സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അതിന് ശേഷമാണ് ബിപിൻ റാവത്തിന്‍റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്.

അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കരവ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണ് ഉള്ളത്. അപകടത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഇന്ന് തന്നെ വിശദമായ പ്രസ്താവന രാജ്നാഥ് നടത്തുമെന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചെങ്കിലും നാളത്തേക്ക് മാറ്റി. ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാനുള്ള സാഹചര്യം പരിഗണിച്ചാണിതെന്ന് സൂചനയുണ്ട്. 

ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളി സൈനികനും ഉള്‍പ്പെടുന്നു. അസി. വാറന്‍റ് ഓഫീസർ എ പ്രദീപ് ആണ് മരിച്ചത്. അറക്കൽ രാധാകൃഷ്‌ണന്‍റെ മകനായ പ്രദീപ് തൃശൂർ സ്വദേശിയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്.  ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിൻ്റെ കുടുംബം.

Also Read: കൂനൂർ ഹെലികോപ്റ്റർ ദുരന്തം; മരിച്ചവരിൽ മലയാളി സൈനികനും

 



from Asianet News https://ift.tt/3IAvya7
via IFTTT

Bipin Rawat Death : പടനായകന് വിട; ബിപിൻ റാവത്തിന്‍റെ സംസ്കാരം നാളെ, മൃതദേഹം ഇന്ന് ദില്ലിയിലെത്തിക്കും

ദില്ലി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ (Army Helicopter crash) അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ (CDS Bipin Rawat) സംസ്കാരം നാളെ നടക്കും. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്‍റെ(Madhulika Rawat) മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തിൽ മൃതദേഹം ദില്ലിയിലേക്ക് കൊണ്ടുവരും.  അപകടത്തില്‍ മരണപ്പെട്ട മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ദില്ലിയില്‍ എത്തിക്കും. 

ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ്  രക്ഷപ്പെട്ടത്. 

ദില്ലിയില്‍ നിന്നും ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് ജനറല്‍ ബിപിന്‍ റാവത്തും സംഘവും പുറപ്പെട്ടത്.  മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തെ നടുക്കി ആ ദുരന്ത വാര്‍ത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റവത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന ആദ്യ ഔദ്യോഗിക വിവരം പുറത്ത് വിട്ടത്. ഈ സമയം പ്രധാനമന്ത്രിയെ കണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. 

Also Read: ധീരനായ സൈനികൻ, രാജ്യത്തെ ആദ്യ സംയുക്ത സേനാ തലവൻ; ബിപിൻ റാവത്തിന് വിട

തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധാവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അതിന് ശേഷമാണ് ബിപിൻ റാവത്തിന്‍റെ വിയോഗ വാര്‍ത്ത സ്ഥിരീകരിച്ചത്. അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കരവ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണ് ഉള്ളത്. അപകടത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഇന്ന തന്നെ വിശദമായ പ്രസ്താവന രാജ്നാഥ് നടത്തുമെന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചെങ്കിലും അത് ഇന്നത്തേക്ക് മാറ്റി  . ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാകാനുള്ള സാഹചര്യം പരിഗണിച്ചാണിതെന്ന് സൂചനയുണ്ട്. 

ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളി സൈനികനും ഉള്‍പ്പെടുന്നു. അസി. വാറന്‍റ് ഓഫീസർ എ പ്രദീപ് ആണ് മരിച്ചത്. അറക്കൽ രാധാകൃഷ്‌ണന്‍റെ മകനായ പ്രദീപ് തൃശൂർ സ്വദേശിയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻറെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്.  ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിൻറെ കുടുംബം.



from Asianet News https://ift.tt/3GqhK01
via IFTTT

Robbery : നഗരമധ്യത്തില്‍ മോഷണം; യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നു, രണ്ടു പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗര മധ്യത്തില്‍ യുവാവിനെ ആക്രമിച്ച് മൊബൈൽഫോണും(Mobile Phone) പണവും കവർന്ന(robbery) സംഭവത്തില്‍ രണ്ട് പേരെ പൊലീസ്(Police) അറസ്റ്റ്(arrest) ചെയ്തു. ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്. പി (25), അരീക്കാട് ബറാമി പളളിക്ക് സമീപം താമസിക്കുന്ന അബ്ദുൾ റാഷിദ് ടി.ടി (24) എന്നിവരെയാണ് കോഴിക്കോട് ടൗൺ പൊലീസ് (Kozhikode town police) അറസ്റ്റ് ചെയ്തത്. അപ്സര തിയേറ്ററിന് സമീപത്തുവെച്ചാണ് പ്രതികള്‍ കാല്‍നട  യാത്രക്കാരന്റെ മൊബൈൽ ഫോണും പണവും കവർന്നത്.  

കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അപ്സര തിയേറ്ററിന് സമീപം വെച്ച് പരാതിക്കാരനേയും കൂടെയുണ്ടായിരുന്ന സുഹ്യത്തിനേയും റാഷിദും സാദിഖും ചേര്‍ന്ന്  ആക്രമിക്കുകയായിരുന്നു. പരാതിക്കാരനായ യുവാവിന്‍റെ   പോക്കറ്റിൽ നിന്ന് 1500 രൂപയും, സുഹൃത്തിന്റെ 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും പ്രതികൾ പിടിച്ചു പറിച്ചു  ഓടി രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ  തിരിച്ചറിയുകയായിരുന്നു. 

തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസ്സിലെ ഒന്നാം പ്രതിയായ കണ്ണഞ്ചേരി സ്വദേശിയായ അജ്മൽ തൃശ്ശൂർ പുതുക്കാട് സ്റ്റേഷന് പരിധിയില്‍ മോഷണ കേസ്സിൽപ്പെട്ട് വിയ്യൂർ ജയിലിലായിരുന്നു. ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ ഷൈജു.സി. അനൂപ്. എ.പി. സീനിയർ സിപിഒമാരായ സജേഷ് കുമാർ, സഞ്ജീവൻ, രമേഷ് സിപിഒ മാരായ ഷിജിത്ത്. കെ , ജിതേന്ദ്രൻ എന്നിവരാണ് ഇവരെ പിടികൂടിയത്.



from Asianet News https://ift.tt/3pCZVnQ
via IFTTT

Covid - 19 : സൗദി അറേബ്യയിൽ 46 പേർക്ക് കൊവിഡ്, 64 പേർക്ക് രോഗമുക്തി

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 64 പേർ രോഗമുക്തി നേടി. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 31,825,816 പി.സി.ആർ പരിശോധന നടന്നു. 

ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,50,043 ആയി. ഇതിൽ 539,205 പേരും സുഖം പ്രാപിച്ചു. ആകെ 8,849 പേർ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,989 പേരിൽ 29 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. 

രാജ്യത്താകെ ഇതുവരെ 47,867,195 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,728,837 എണ്ണം ആദ്യ ഡോസ് ആണ്. 22,702,230 എണ്ണം സെക്കൻഡ് ഡോസും. 1,724,379 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 436,128 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 16, ജിദ്ദ - 10, മക്ക - 2, തബൂക്ക് - 2, ദഹ്‌റാൻ - 2, മറ്റ് 14 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.



from Asianet News https://ift.tt/3DCpGth
via IFTTT

sowbhagya venkitesh : 'സിസേറിയൻ എന്ന് കേട്ടപ്പോൾ തന്നെ ഭയന്നുപോയി'; അനുഭവം പറഞ്ഞ് സൗഭാഗ്യ

താനും ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിനും (Sowbhagya Venkitesh) സീരിയിൽ നടൻ അര്‍ജുൻ സോമശേഖരനും (arjun somashekar) പെണ്‍കുഞ്ഞ് ജനിച്ചത്. സുദർശന എന്നാണ് കുഞ്ഞിന് ഇരുവരും നൽകിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ പ്രസവ സമയത്തെ ചിന്തകളും ആശങ്കകളുമെല്ലാം പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. തന്റേത് ഒരു സാധാരണ പ്രസവം ആയിരുന്നില്ലെന്ന് പറഞ്ഞാണ് സൗഭാഗ്യ തുടങ്ങുന്നത്. തന്റെ പ്രസവം സിസേറിയനായിരുന്നു.  പെട്ടെന്നായിരുന്നു തീരുമാനിച്ചത്. അത് കേട്ടപ്പോഴേ ഭയന്നു വിറയ്ക്കുകയായിരുന്നു. എന്റെ കാർഡിയോളജിസ്റ്റായ രത്നവും ഡോ. ഷിഫാസും മാലാഖയെ പോലുള്ള എന്റെ ഡോക്ടർ അനിതയുമാണ് അത് സുഖകരമായ ഒരു അനുഭവമാക്കി മാറ്റി തന്നത്. സിസേറിയൻ ഞാൻ കരുതിയത് പോലെ അത്ര പേടിക്കേണ്ട ഒന്നല്ല. എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയി- സൗഭാഗ്യ പറയുന്നു.

കുറിപ്പിനൊപ്പം ഡോക്ടർ അനിതയ്ക്കൊപ്പമുള്ള ചിത്രങ്ങളും സൗഭാഗ്യ പങ്കുവച്ചിരുന്നു. ഞാനും എന്റെ സുദർശനയും സുരക്ഷിതമായി സുഖമായും ഇരിക്കുന്നതിന്റെ കാരണം എന്നാണ് കുറിപ്പിന്റെ തുടക്കത്തിൽ തന്നെ സൗഭാഗ്യ പറയുന്നത്. 

ഗർഭകാല വിശേഷങ്ങളെല്ലാം സൗഭാ​ഗ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത തന്റെ വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകൾ മുൻപേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. 

പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.



from Asianet News https://ift.tt/3dzcECs
via IFTTT

Madhulika Rawat : മറയുന്നത് സൈനികരുടെ വിധവകള്‍ക്ക് താങ്ങായ വനിത; സാമൂഹ്യ സേവനത്തിനായി ജീവിച്ച മധുലികാ റാവത്ത്

അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തില്‍ (Chopper Crash) രാജ്യത്തെ ആദ്യ സംയുക്ത സേനാ തലവൻ ബിപിന്‍ റാവത്തിനൊപ്പം (Bipin Rawat) കൊല്ലപ്പെട്ട ഭാര്യ മധുലിക റാവത്ത് (Madhulika Rawat ) സാമൂഹ്യ സേവനത്തിനായി ചെയ്തത് നിരവധി കാര്യങ്ങള്‍. സൈനികരുടെ വിധവകള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കുമായുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏറെ സജീവമായിരുന്നു.  

ദില്ലി സര്‍വ്വകലാശാലയില് നിന്ന സൈക്കോളജി ബിരുദ പഠനത്തിന് ശേഷം ബിപിന് റാവത്തിന്‍റെ രാജ്യസേവനത്തിന് പിന്തുണ നല്‍കിയിരുന്ന വ്യക്തിത്വമായിരുന്നു മധുലികാ റാവത്ത്. ആര്‍മി വൈഫ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയായിരുന്ന അവര്‍ സാമൂഹ്യ സേവനത്തിനായി ഏറെ സമയം കണ്ടെത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ എന്‍ജിഒ കൂടിയാണ്  ആര്‍മി വൈഫ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍. സൈനികരുടെ വിധവകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും അവര്‍ വളരെ സജീവമായിരുന്നു. ശാരീരിക പരിമിതികള്1 നേരിടുന്ന കുട്ടികള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും സേവനങ്ങള്‍ ചെയ്യാന്‍ അവര്‍ മുന്നോട്ട് വന്നിരുന്നു.

സൈനികരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിനും അവരുടെ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും താല്‍പര്യമുള്ള വിഷയങ്ങളില്‍ തുടര്‍ പഠനം നടത്തുന്നതിനും സജീവ പിന്തുണയുമായി എത്തിയിരുന്നു മധുലികാ റാവത്ത്.

ഭര്‍ത്താവ് ബിപിന്‍ റാവത്ത് രാജ്യത്തിന് കാവലായി നില്‍ക്കുമ്പോള്‍ സാമൂഹിക സേവന രംഗത്ത് അവര്‍ ഏറെ സജീവമായിരുന്നു. സൈനികരുടെ ഭാര്യമാര്‍ക്ക് സ്വയം തൊഴില്‍ മേഖലയില്‍ ശോഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും അവര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. രണ്ട് പെണ്‍മക്കളാണ് ബിപിന്‍ റാവത്തിനും മധുലിക റാവത്തിനുമുള്ളത്. മധ്യപ്രദേശ് സ്വദേശിയാണ് മധുലിക റാവത്ത്. അന്തരിച്ച രാഷ്ട്രീയ നേതാവായ മൃഗേന്ദ്ര സിംഗിന്‍റെ മകളാണ് അധുലിക. 



from Asianet News https://ift.tt/3DDKYqm
via IFTTT

Mridula Vijay : വലിയ വിശേഷം ആരാധകർ പറഞ്ഞറിഞ്ഞു, കണ്ണും മനസും നിറഞ്ഞ് മൃദുല

ലയാളികൾക്ക് ഏറെ പ്രയങ്കരിയായ താരമാണ് മൃദുല വിജയ് (mridula vijay). ഭാര്യ എന്ന പരമ്പരയിലെ (serial) രോഹിണിയെ നെഞ്ചിലേറ്റിയതുപോലെ  മൃദുല വിജയ് എന്ന നടിയെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. കുറഞ്ഞ നാളുകള്‍ക്കൊണ്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറാന്‍ മൃദുലയ്ക്ക് സാധിച്ചു. തന്മയത്തത്തോടെയുള്ള അഭിനയ ശൈലിയാണ് മൃദുലയുടേത്. ചില സിനിമകളില്‍ വേഷമിട്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവളായത്. ഭാര്യക്കുശേഷം വിവിധ പ്രൊജക്ടുകളുമായി തിരക്കിലാണ്  മൃദുല. പിന്നീട് മറ്റൊരു സീരിയൽ താരം യുവ കൃഷ്ണയുമായുള്ള(Yuva Krishna) വിവാഹവും തുടർന്നുള്ള വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തുകൊണ്ടിരുന്നു. 

ഇപ്പോഴിതാ തന്റെ വലിയൊരു സന്തോഷം ആരാധകരാൽ തന്നെ അറിഞ്ഞ്, അതിന് നന്ദി പറയാൻ എത്തിയിരിക്കുകായാണ് മൃദുല. സിനിമാ- സീരിയൽ രംഗത്ത് പത്ത് വർഷമായതിന്റെ സന്തോഷമാണ് മൃദുല ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള സീരിയൽ താരങ്ങളിൽ ഒരാളായ മൃദുല  ആരാധകരുടെ സ്നേഹത്തോട് വൈകാരികമായാണ് പ്രതികരിച്ചത്. 

ഞാന്‍ അഭിനയ രംഗത്ത് വന്നിട്ട് പത്ത് വര്‍ഷമായി എന്ന് പറയുന്ന ഒരുപാട് വീഡിയോയും പോസ്റ്റുമൊക്കെ കണ്ടിരുന്നു. ഞാനും അത് കണ്ടിട്ടാണ് പത്ത് വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ വന്നിട്ടെന്ന് അറിയുന്നത്. സീരിയല്‍ മാത്രമല്ല, സിനിമയിലുമായി പത്ത് വര്‍ഷമായി. ഒത്തിരി സന്തോഷമുണ്ട്. ഇപ്പോഴാണ് ഞാന്‍ ആ വീഡിയോ കണ്ടത്. എനിക്ക് വേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടിട്ടാണ് ആ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നതെന്ന് കാണുമ്പോള്‍ മനസിലാവും. അത് കണ്ടിട്ട് എന്റെ കണ്ണും മനസും  നിറഞ്ഞുവെന്നും മൃദുല  പറയുന്നു.

ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ തുടക്കം മുതൽ അഭിനയിച്ച ഭാഗങ്ങൾ കട്ട് ചെയ്ത് എഡിറ്റ് ചെയ്ത് നിങ്ങൾ ഇട്ടിരുന്നു. ഈ വീഡിയോയെങ്കിലും ഇട്ടില്ലെങ്കിൽ അത് കുറഞ്ഞുപോകും എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് എത്തിയത്.  എന്റെ ഓരോ ഫാന്‍സ് പേജും  മെന്‍ഷന്‍ ചെയ്തത് ഞാന്‍ നോക്കുകയായിരുന്നു. പേര് ജസ്റ്റ് വായിച്ച് പോകാനെ എനിക്ക് പറ്റിയിട്ടുള്ളു. 

ഞാന്‍ റിപ്ലേ പോലും ചെയ്യാത്ത ഒരുപാട് ഫാന്‍സ് പേജുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. അതെനിക്കും അറിയാം. എന്റെ അടുത്ത് നിന്ന് ഒന്നും പ്രതീക്ഷിച്ചിട്ടല്ല, നിങ്ങള്‍ ഓരോന്നും ചെയ്യുന്നത്. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് എനിക്കങ്ങനെ സപ്പോര്‍ട്ട് നല്‍കുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത് കണ്ടപ്പോ ഞാൻ ഭയങ്കരമായി ഹാപ്പിയായി.  നന്ദിയല്ലാതെ എനിക്കൊന്നും പറയാനില്ല. എവിടെ പോയാലും, എല്ലാവരും പറയുന്നത് വലിയ ഫാൻ ഫോളോവേഴ്സ് ആണല്ലോ മൃദുലയ്ക്ക് എന്ന് പറയാറുണ്ട്. അതിന് കാരണം നിങ്ങളാണ്. എല്ലാവരും ഇനിയും കൂടെയുണ്ടാകണം, ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി- മൃദുല പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. സിനിമയിൽ സജീവമായിരുന്ന മൃദുല  2015 ല്‍ കല്യാണ സൗഗന്ധികം എന്ന സീരിയലില്‍ ആയിരുന്നു ആദ്യം അഭിനയിക്കുന്നത്. പിന്നീട് കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായ്, തുമ്പപ്പൂ എന്നിങ്ങനെ നിരവധി സീരിയലുകളില്‍ നായികയായി അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു.



from Asianet News https://ift.tt/3rNA0fL
via IFTTT

'ശിവന്‍'എന്താ കല്യാണത്തിന് വരാതിരുന്നത്? ഗോസിപ്പുകൾക്ക് മറുപടിയുമായി അപ്സരയും ആൽബിയും

'സാന്ത്വന'ത്തിലെ ജയന്തിയായെത്തി പ്രേക്ഷകരുടെ കണ്ണിലെ 'കരടായി' മാറുന്ന പ്രകടനം കാഴ്ചവച്ച താരമാണ് അപ്‌സര രത്‌നാകരന്‍ (Apsara Ratnakaran). സ്വല്‍പ്പം വില്ലത്തരവും ഒട്ടും കുറയാത്ത അസൂയയുമുള്ള ജയന്തിയെ പ്രേക്ഷകര്‍ കണ്ടാല്‍ ഇടിക്കുമെന്ന തരത്തിലായിരുന്നു കാര്യങ്ങൾ. അത്രയും തന്മയത്വത്തോടെ അഭിനയിച്ച് കയ്യടി വാങ്ങി അപ്‌സര. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. ചോറ്റാനിക്കരയില്‍ വച്ച് സംവിധായകനും നടനുമായുള്ള ആല്‍ബിയെയാണ് അപ്‌സര വിവാഹം കഴിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുള്ള വിവാഹ ചടങ്ങില്‍ വളരെ കുറച്ച് ആളുകളാണ് ഒത്തുകൂടിയത്. എല്ലാം ഭംഗിയായി കഴിഞ്ഞെങ്കിലും വിവാഹ ശേഷമുണ്ടായ വിവാദങ്ങളും കോലാഹലങ്ങളും ഇതുവരേയും അവസാനിച്ചിട്ടില്ല. 

വിവാഹസമയത്ത് അടുത്തെത്തിയ കുട്ടികളെ കണ്ട് ചില സ്വകാര്യ ഓണ്‍ലൈന്‍ പത്രങ്ങളും, യൂട്യൂബ് ചാനലുകാരും പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയായിരുന്നു വിവാദത്തിന്റെ തുടക്കം. അപ്‌സരയുടെ ആദ്യ വിവാഹത്തിലെ കുട്ടികളാണ് വിവാഹസമയത്ത് കൂടെ നിന്നതെന്നൊക്കെ ആയിരുന്നു പ്രചരിച്ച കഥകള്‍. അപ്‌സരയെ അടുത്തറിയാവുന്നരെല്ലാം ഉടനെതന്നെ പ്രതികരിച്ചെങ്കിലും, തെറ്റായ വാര്‍ത്ത വീണ്ടും പ്രചരിച്ചു. എന്നാൽ അത് സഹോദരങ്ങളുടെ മക്കളാണെന്നും രണ്ടുപേർക്കും മക്കളില്ലെന്നും വിശദീകരിച്ച് അവർ രംഗത്തെത്തുകയും ചെയ്തു.

ഇപ്പോഴിതാ ആരാധകരുടെ മറ്റൊരു കുനിഷ്ട് ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് അപ്സര. അതെന്താ സാന്ത്വനത്തിലെ ശിവനായെത്തുന്ന സജിനും, ഷഫ്നയും വിവാഹത്തിന് എത്താത്തത് എന്നാണ് പലർക്കും അറിയേണ്ടത്. ആരാധകരുടെ ചോദ്യവും ഒപ്പം ഉയർന്നുവന്ന ഗോസിപ്പുകളും എല്ലാം ചേർത്ത് മറുപടി നൽകുകയാണ് അപ്സരയിപ്പോൾ. ബിഹൈൻഡ്വുഡിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരും മനസ് തറന്നത്.

സജിനും  ഷഫ്നയും വരാത്തത് എന്താണെന്ന് താൻ അവരോട് ചോദിച്ചിട്ടില്ല. പെട്ടെന്ന് അവർക്ക് എന്തെങ്കിലും അത്യാവശ്യം വന്നിട്ടുണ്ടായിരിക്കാമെന്നാണ് അപ്സര പറയുന്നത്.  ഇപ്പോൾ വർക്ക് ചെയ്യുന്ന സാന്ത്വനം, സെലിബ്രിറ്റി കിച്ചൺ മാജിക്, കഴിഞ്ഞ പൗർണ്ണമിത്തിങ്കൾ തുടങ്ങിയ സീരിയലിലെ താരങ്ങളെ മാത്രമാണ്  ക്ഷണിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യം അങ്ങനെ ആയതുകൊണ്ടാണത്. പിന്നെ വരാൻ പറ്റാത്തത് അവരുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാവുമെന്ന് അപ്സര പറഞ്ഞു. ആൽബിയും ഇക്കാര്യം വിശദീകരിച്ചു. സജിൻ തങ്ങളുടെ നാട്ടുകാരനാണ്. വേറെ വഴിക്കും അറിയാം. നമുക്ക് ഏറെ ഇഷ്ടമാണ്. സജിൻ വരാത്തത് തിരക്ക് കൊണ്ടായിരിക്കും എന്തായാലും വരാത്തവരെ കുറിച്ച് എന്തിന് സംസാരിക്കണം നമുക്ക് വന്നവരെ കുറിച്ച് സംസാരിക്കാം, സജിനൊക്കെ വരുമെന്നും ആൽബി പറഞ്ഞു.  'സാന്ത്വനത്തിലെ ജയന്തിയോടുള്ള വിരോധം കൊണ്ട് മാത്രമാണ് ശിവന്‍ വരാതിരുന്നത് എന്ന് വേണമെങ്കില്‍ പറയാം'- മറ്റൊരിക്കൽ  തമാശ രൂപേണേ അൽബി പറഞ്ഞിരുന്നു



from Asianet News https://ift.tt/3DzF2yL
via IFTTT

Omicron : കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കൊവിഡ് വൈറസിന്റ ഒമിക്രോണ്‍ വകഭേദം (Omicron varient) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം (ministry of Health) അറിയിച്ചു. ഒരു ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ വ്യക്തിയിലാണ് രാജ്യത്തെ ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് (official spokesman) ഡോ. അബ്‍ദുല്ല അല്‍ സനദ് കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് (Kuwait News Agency) പറഞ്ഞു.

നേരത്തെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തിയിലാണ് ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ മാനദണ്ഡങ്ങള്‍ പ്രകാരം രോഗി ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലാണെന്നും അല്‍ സനദ് പറഞ്ഞു. നേരത്തെ തന്നെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥീരീകരിച്ചിരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രാലയം ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കുവൈത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും രാജ്യത്തെ സ്വദേശികളും പ്രവാസികളും വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹകരിക്കണം. പുതിയ വകഭേദത്തിനെതിരെയും വാക്സിനുകള്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 



from Asianet News https://ift.tt/3Ixufsr
via IFTTT

Tuesday, December 7, 2021

Xiaomi Offer Sale : ഷവോമിയുടെ വെടിക്കെട്ട് വില്‍പ്പന: മിക്ക മോഡലുകള്‍ക്കും വന്‍ ഡിസ്‌ക്കൗണ്ട്

മസോണില്‍ ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് ഡെയ്സ് സെയില്‍ (Xiaomi flagship days sale) വന്‍ ഡിസ്‌ക്കൗണ്ടുകള്‍. ഇവിടെ, നിരവധി പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ കനത്ത കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. നിലവിലുള്ള എംഐ 11 സീരീസ് സ്മാര്‍ട്ട്ഫോണുകളായ ഷവോമി 11 ലൈറ്റ് എന്‍ഇ 5ജി, എംഐ 11എക്‌സ്, എംഐ 11എക്‌സ് പ്രോ എന്നിവയ്ക്ക് ഡീലുകള്‍ ലഭ്യമാണ്. ഇതുകൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് വാങ്ങുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 4,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കും. ചില ഫോണുകള്‍ക്ക് 5,000 രൂപ വരെ ഓഫും ഉണ്ട്.

ഷവോമി ഫ്‌ലാഗ്ഷിപ്പ് ഡെയ്സ് സെയില്‍ ആമസോണില്‍ (Amazon) 2021 ഡിസംബര്‍ 7 മുതല്‍ 11 വരെയുണ്ട്. അടിസ്ഥാന 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റും 26,999 രൂപയ്ക്കാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്, 8 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിന് 28,999 രൂപയുമാണ് വില. ടസ്‌കാനി കോറല്‍, ഡയമണ്ട് ഡാസില്‍, വിനൈല്‍ ബ്ലാക്ക്, ജാസ് ബ്ലൂ എന്നിങ്ങനെ നാല് കളര്‍ വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ വരുന്നു. 6.55 ഇഞ്ച് 10-ബിറ്റ് അമോലെഡ് ഡിസ്പ്ലേ, ഫുള്‍ എച്ച്ഡി+ റെസല്യൂഷനും 20:9 വീക്ഷണാനുപാതവുമാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. പാനല്‍ 90Hz വരെ റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിള്‍ നിരക്കും പിന്തുണയ്ക്കുന്നു.

ട്രിപ്പിള്‍ റിയര്‍ ക്യാമറ സിസ്റ്റത്തില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടര്‍, 5 മെഗാപിക്‌സല്‍ ടെലിമാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നു. മുന്നില്‍ 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറുമായാണ് വരുന്നത്. ഈ വില്‍പ്പന സമയത്ത് ലഭ്യമായ അടുത്ത ഫോണ്‍ എംഐ 11X ആണ്. ഈ വര്‍ഷം ആദ്യം 29,999 രൂപയ്ക്കാണിത് ഷവോമി പുറത്തിറക്കിയത്, അതിനുശേഷം ഒന്നിലധികം തവണ വില്‍പ്പനയ്ക്കെത്തി. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റും നിലവില്‍ 27,999 രൂപയ്ക്ക് ലഭ്യമാണ്. ഇതിനുപുറമെ, ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 4,000 രൂപ കിഴിവും നിങ്ങളുടെ പഴയ ഫോണുകള്‍ക്ക് പകരമായി 5,000 രൂപ കിഴിവും ലഭിക്കും.

120Hz പുതുക്കല്‍ നിരക്കും 360Hz ടച്ച് റെസ്പോണ്‍സും ഉള്ള 6.67 ഇഞ്ച് E4 AMOLED FHD+ ഡിസ്പ്ലേയാണ് സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. ഇത് ഒരു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 എസ്ഒസി ആണ് നല്‍കുന്നത്. കൂടാതെ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ഔട്ട് ദി ബോക്സില്‍ പ്രവര്‍ത്തിക്കുന്നു. 48 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 5 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് എംഐ 11എക്‌സില്‍ സജ്ജീകരിച്ചിരിക്കുന്നത്. മുന്‍വശത്ത് 20 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഉണ്ട്.

പഴയ ഫോണിന് പകരമായി 2,500 രൂപ തല്‍ക്ഷണ കിഴിവും 5,000 രൂപ കിഴിവും സഹിതം സ്നാപ്ഡ്രാഗണ്‍ 888 എസ്ഒസി സഹിതം കൂടുതല്‍ ശക്തമായ എംഐ 11 എക്‌സ് പ്രോ നിങ്ങള്‍ക്ക് ലഭിക്കും. ഈ ഫോണ്‍ അതിന്റെ മിക്ക സവിശേഷതകളും 11 എക്‌സുമായി പങ്കിടുന്നു, എന്നാല്‍ മികച്ച സ്നാപ്ഡ്രാഗണ്‍ 888 SoC, 108 മെഗാപിക്സല്‍ പ്രധാന ക്യാമറ എന്നിവയുമായാണ് ഇത് വരുന്നത്.



from Asianet News https://ift.tt/3IneDbb
via IFTTT

പാലോട് വനാന്തരത്തില്‍ വൈഡൂര്യ ഖനനം നടന്നു; പ്രതികളെ പിടിക്കാന്‍ വനം വകുപ്പ്

തിരുവനന്തപുരം: പാലോട് ഫോറസ്റ്റ് റേഞ്ചിലെ കല്ലാര്‍ സെഷനില്‍പ്പെട്ട മണിച്ചാല വനാന്തരത്തില്‍ വൈഡൂര്യ ഖനനം നടന്നതായി റിപ്പോര്‍ട്ട്.ഖനനത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടടെുത്തു.ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധ നടത്തി.

പാലോട് വനത്തിനുള്ളിലെ മണച്ചാലയിൽ പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തി. ഇവിടെ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു.

വൈഡൂര്യ ഖനനമാണ് നടന്നതെന്ന് വനംവകുപ്പും അറിയിച്ചിട്ടുണ്ട്. ഈ മേഖലയിലാകെ വൈഡൂര്യം ഉൾപ്പെടെയുള്ള രത്‌നങ്ങളുടെ സാന്നിദ്ധ്യമുണ്ട്. ഇത് തേടിയാണ് ഖനനം അറിയാവുന്നവർ എത്തിയത്. തിരുവനന്തപുരം ജില്ലയുടെ വനമേഖലകളിൽ മരതകം, വജ്രം, മാണിക്യം എന്നിവയുടെ സാന്നിദ്ധ്യമുണ്ടെന്ന് ജെമ്മോളജി വിദഗ്ധരും പറഞ്ഞിരുന്നു.

സംരക്ഷിത വനത്തിൽ അതിക്രമിച്ച് കയറി അനധികൃത ഖനനം നടത്തിയതിന്റെ പേരിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ പട്രോളിങ്ങിനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പോകുന്നത് കുറവാണ്. ഇത് മുതലെടുത്താണ് ഖനനം നടന്നതെന്ന് വനംവകുപ്പ് വ്യക്തമാക്കി.



from Asianet News https://ift.tt/3EKz8fq
via IFTTT

കുപ്രസിദ്ധ വേട്ടക്കാരന്‍ 'മൗഗ്ലി' നാരായണന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാട്ടുമൃഗങ്ങളെ വേട്ടയാടി കുപ്രസിദ്ധനായ കാസര്‍കോട് സ്വദേശി നാരായണന്‍ അറസ്റ്റില്‍. പയ്യന്നൂരില്‍ വച്ചാണ് ചിറ്റാരിക്കല്‍ പൊലീസ് ഇയാളെ പൊലീസ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയാണ്.

കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതാണ് നാരായണന്‍റെ വിനോദം. പൊലീസ് അന്വേഷിച്ചെത്തിയാല്‍ ഉള്‍ക്കാട്ടില്‍ ഒളിവില്‍ പോകും. കാലങ്ങളായി പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു ഇയാള്‍. വെള്ളരിക്കുണ്ട്, ചിറ്റാരിക്കല്‍ സ്റ്റേഷനുകളിലായി ഏഴ് കേസുകളാണ് നാരായണനെതിരെയുള്ളത്.

മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വെസ്റ്റ് എളേരിയില്‍ വച്ച് ഒറ്റബാരല്‍ തോക്കും തിരകളുമായി നാരായണനെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അതിവിദഗ്ധമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങളോളം കാട്ടില്‍ താമസിക്കുന്നതിനും വേട്ടയാടുന്നതിനും പ്രത്യേക കഴിവുണ്ട് ഇയാള്‍ക്ക്. അതുകൊണ്ട് തന്നെ നാരായണന്‍ അറിയപ്പെടുന്നത് മൗഗ്ലി നാരായണന്‍ എന്ന്.

തോട്ടപൊട്ടി പരിക്കേറ്റ് നാരായണന്‍റെ ഒരു കൈപ്പത്തി അറ്റുപോയിരുന്നു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.



from Asianet News https://ift.tt/3Graxgr
via IFTTT

KGF Chapter 2: 'അധീര' ഇനി സ്ക്രീനില്‍; കെജിഎഫ് 2 ഡബ്ബിംഗ് പൂര്‍ത്തിയാക്കി സഞ്ജയ് ദത്ത്

സാന്‍ഡല്‍വുഡ് സിനിമയ്ക്ക് ഭാഷയ്ക്കു പുറത്തേക്ക് വഴി വെട്ടുന്നതില്‍ വിജയിച്ച ചിത്രമായിരുന്നു പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ ചിത്രം കെജിഎഫ്. ചിത്രം ഇറങ്ങിയതു മുതല്‍ രണ്ടാംഭാഗത്തിനായുള്ള (KGF Chapter 2) കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോയ ചിത്രം 2022 ഏപ്രിലില്‍ തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്ത് (Sanjay Dutt) ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ അപ്ഡേഷന്‍ അറിയിച്ചിരിക്കുകയാണ് സഞ്ജയ്.

'അധീര' എന്ന പ്രതിനായക കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി തനിക്ക് പൂര്‍ത്തിയാക്കാനുണ്ടായിരുന്ന ഡബ്ബിംഗ് പൂര്‍ത്തിയായെന്ന് ചിത്രങ്ങള്‍ സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്‍തത്. അധിരയുടെ ഡബ്ബിംഗ് പൂര്‍ത്തിയായെന്നും കഥാപാത്രം ഏപ്രില്‍ 14ന് നിങ്ങള്‍ക്ക് അടുത്തുള്ള തിയറ്ററുകളിലെത്തുമെന്നും സഞ്ജയ് ദത്ത് കുറിച്ചു. സംവിധായകന്‍ പ്രശാന്ത് നീലും ചിത്രങ്ങളില്‍ ഒപ്പമുണ്ട്.

90 ശതമാനം ചിത്രീകരണവും കൊവിഡിന്‍റെ ആദ്യ വരവിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രമാണ് ഇത്. 2020 ഒക്ടോബര്‍ 23ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പക്ഷേ നീണ്ടുപോയി. ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുകളും അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കെല്ലാം വന്‍ പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും മികച്ച ഇനിഷ്യല്‍ പ്രതീക്ഷിക്കുന്ന കെജിഎഫ് 2ന്‍റെ ഇവിടുത്തെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തിന്‍റെ തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‍വര്‍ക്കിനാണ്. 



from Asianet News https://ift.tt/3y2HpsI
via IFTTT

Kallan D'Souza: സൗബിന്‍ ഷാഹിറിന്‍റെ 'കള്ളന്‍ ഡിസൂസ'; റിലീസ് തീയതി പ്രഖ്യാപിച്ചു

സൗബിന്‍ ഷാഹിര്‍ (Soubin Shahir) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കള്ളന്‍ ഡിസൂസ' (Kallan D'Souza) എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരായിരുന്നു കള്ളന്‍ ഡിസൂസ. ഈ കഥാപാത്രത്തെ നായകനാക്കിക്കൊണ്ടുള്ള സ്‍പിന്‍ ഓഫ് ചിത്രമാണ് പുതിയ ചിത്രം.

ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റാംഷി അഹമ്മദ് ആണ് നിര്‍മ്മാണം. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സജീര്‍ ബാബയുടേതാണ് രചന. ഛായാഗ്രഹണം അരുണ്‍ ചാലില്‍, എഡിറ്റിംഗ് റിസാല്‍ ജയ്‍നി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ, പശ്ചാത്തല സംഗീതം കൈലാസ് മേനോന്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സിലെക്സ് എബ്രഹാം, സനല്‍ വി ദേവന്‍, ഡിസൈന്‍സ് പാലായ്.



from Asianet News https://ift.tt/31D6Uoy
via IFTTT

BCCI : സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഹര്‍ഭജന്‍; പുതിയ ദൗത്യം അറിയാം

മുംബൈ: 2016ലാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചത്. യുഎഇക്കെതിരെയായിരുന്നു അത്. 2015ലാണ് അവസാന ടെസ്റ്റും ഏകദിനവും കളിക്കുന്നത്. എന്നാല്‍ ഇക്കാലയളവിലെല്ലാം ഐപിഎല്ലില്‍ സജീവമായിരുന്നു താരം. ഈവര്‍ഷം ഏപ്രില്‍ 18ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് അവസാന ഐപിഎല്‍ മത്സരം കളിക്കുന്നത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളിലൊന്നും താരത്തിന് അവസരം ലഭിച്ചതുമില്ല.

ഇപ്പോള്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ് ഹര്‍ഭജന്‍. അടുത്ത ആഴ്ച്ച ഔദ്യോഗിക തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കളിക്കളത്തോട് വിടപറയുന്ന ഹര്‍ഭജന്‍ ഐപിഎല്ലില്‍ പുതിയ ദൗത്യം ഏറ്റെടുത്തേക്കും. കണ്‍സള്‍ട്ടന്റെ, മെന്റര്‍, ഉപദേശക റോളുകളിലേക്ക് ഹര്‍ഭജനെ ചില ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പരിഗണിക്കുന്നുണ്ട്. 

സൂചനകള്‍ പ്രകാരം ഐപിഎല്‍ മെഗാലേലത്തിന് മുമ്പ് തന്നെ ഹര്‍ഭജന്‍ പുതിയ റോള്‍ ഏറ്റെടുക്കാനാണ് സാധ്യത. പരിശീലക സംഘത്തില്‍ അംഗമാകാന്‍ വേണ്ടി ഒന്നുരണ്ട് ടീമുകള്‍ ഹര്‍ഭജനെ സമീപിച്ചതായാണ് വിവരം. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സമയത്ത് യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്ന കാര്യത്തില്‍ ഹര്‍ഭജന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.

ഐപിഎല്‍ രണ്ടാം ഘട്ടം യുഎഇയില്‍ നടന്നപ്പോള്‍ ഒരു മത്സരം പോലും ഹര്‍ഭജന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്്ന്‍ എന്നിവരെയാണ് കൊല്‍ക്കത്ത പരിഗണിച്ചിരുന്നത്.



from Asianet News https://ift.tt/3Exy7aH
via IFTTT

NSS : സാമ്പിൾ സർവേ സ്റ്റേ ചെയ്യണം, എൻ എസ് എസ് ഹൈക്കോടതിയിൽ

കൊച്ചി: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുളള സാമ്പിൾ സർവേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എൻ എസ് എസ് (NSS)ഹൈക്കോടതിയെ (High Court)സമീപിച്ചു. സാമ്പിൾ സ‍ർവേ സമഗ്രമല്ലെന്നും മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ യഥാർഥ ജീവിതാവസ്ഥ പുറത്തുവരില്ലെന്നുമാണ് വാദം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദവാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ഹൈക്കോടതിയിലെ ഹർജിക്കാരൻ. 2019 ൽ ജസ്റ്റിസ് എ വി രാമകൃഷ്ണ പിളള സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാനത്തെ മുഴുവൻ സമുദായങ്ങളുടെയും മുന്നാക്ക, പിന്നാക്കാവസ്ഥയെക്കുറിച്ച് വിശദമായ പഠനം വേണമെന്നായിരുന്നു ശുപാർശ. എന്നാൽ  സർക്കാരിന്‍റെ ഭാഗത്തുനിന്ന് തുടർ നടപടിയുണ്ടായില്ലെന്നാണ് ഹർജിയിലുളളത്. പിന്നീട് വന്ന എം ആർ ഹരിഹരൻ നായർ കമ്മീഷനാണ് നിലവിൽ സാമ്പിൾ സർവേ നടത്തുന്നത്. ഈ കമ്മീഷന്‍റെ കാലാവധി അടുത്ത വർഷം മാർച്ചിൽ അവസാനിക്കുകയുമാണ്. 

നിലവിൽ ഒരു വാർഡിൽ നിന്ന് 5 കുടുംബങ്ങളെയാണ് സ‍ർവേയ്ക്കായി പരിഗണിക്കുന്നത്. ഈ പരിശോധനാ രീതി  മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ യഥാർഥ ജീവിതചിത്രം പുറത്തുകൊണ്ടുവരില്ലെന്നാണ് എൻ എസ് എസിന്‍റെ വാദം. സാമ്പിൾ സർവേയല്ല വിശദമായ പഠനമാണ് ഇക്കാര്യത്തിൽ വേണ്ടത്. സാമ്പിൾ സർവേ തെറ്റായ വിവരങ്ങൾ നൽകിയേക്കുമെന്നും ഭാവിയിൽ അത് സർക്കാർ മാനദണ്ഡമാക്കിയാൽ അർഹതപ്പെട്ടവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്നുമാണ് ഹർജിയിലുളളത്. 



from Asianet News https://ift.tt/3Exetf2
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............