കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ മൊബൈല്‍ കടയില്‍ മോഷണം (mobile phone robbery) നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശി അരുണ്‍ കുമാര്‍, ഭാര്യ സാമിനി, തിരൂര്‍ സ്വദേശി സഫ്‌വാന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആഞ്ചാം തീയതി പുലര്‍ച്ചെയായയിരുന്നു മോഷണം. 37 മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി അഞ്ച് ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ന്നത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അരുണും സഫ്‌വാനും നിരവധി മോഷണ കേസുകളില്‍ പ്രതികളാണ്. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. പകല്‍ ബൈക്കുകളില്‍ കറങ്ങി നിരീക്ഷണം നടത്തിയ ശേഷം രാത്രി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
from Asianet News https://ift.tt/3GE0ILU
via IFTTT
No comments:
Post a Comment