റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞയാഴ്ച ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം അമരമ്പലം അത്താണിക്കൽ സ്വദേശി നെല്ലിപ്പറമ്പൻ പൂഴികുത്ത് സുരേഷ് ബാബുവിന്റെ (50) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. റിയാദിൽ നിന്ന് എയർ ഇന്ത്യാ വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കുടുംബം ഇപ്പോൾ താമസിക്കുന്ന അത്താണിക്കൽ ശാന്തി വീട്ടിൽ പൊതുദർശനത്തിനു ശേഷം സ്വദേശമായ ചെട്ടിപ്പാടത്ത് സംസ്‌കരിച്ചു.
റിയാദ് മൻസൂരിയയിലെ അൽ ഈമാൻ ആശുപത്രിയിലാണ് മരിച്ചത്. 18 വർഷത്തിലധികമായി സൗദിയിലുണ്ടായിരുന്ന സുരേഷ് ബാബു നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിൽ ഏഴ് വർഷത്തോളമായി ജീവനക്കാരനാണ്. ഉടനെ നാട്ടിൽ പോകാനിരിക്കവേയാണ് അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും മരണം സംഭവിച്ചതും.
പിതാവ്: അറമുഖൻ (പരേതൻ), മാതാവ്: നാരായണി, ഭാര്യ: ബബിത, മക്കൾ: അവന്തിക, അവിനാശ്. മൃതദേഹം നാട്ടിൽ എത്തിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.
from Asianet News https://ift.tt/3xWTQpR
via IFTTT
No comments:
Post a Comment