മദീന: സൗദി അറേബ്യയിലെ(Saudi Arabia) മദീനയില്‍ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും കവര്‍ന്ന(theft) മൂന്നുപേര്‍ അറസ്റ്റില്‍(arrest). 50,000 റിയാലും ആഭരണങ്ങളും കവര്‍ന്ന മൂന്നംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് മദീന പ്രവിശ്യ പൊലീസ് അറിയിച്ചു.
രണ്ട് സൗദി പൗരന്മാരും ഒരു തുര്‍ക്കിസ്ഥാനിയുമാണ് അറസ്റ്റിലായത്. മോഷണ വസ്തുക്കളില്‍ ഒരു ഭാഗം പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പ്രവിശ്യ പൊലീസ് അറിയിച്ചു.
അശ്ലീല വീഡിയോ ചിത്രീകരിച്ച പ്രചരിപ്പിച്ചു; സൗദിയില്‍ കമിതാക്കള്‍ക്കെതിരെ നടപടി
റിയാദ്: അശ്ലീല വീഡിയോ ചിത്രീകരിച്ച് (Indescent video clips) പ്രചരിപ്പിച്ചതിന് സൗദി അറേബ്യയില്‍ (Saudi Arabia) കമിതാക്കള്‍ക്കെതിരെ നടപടി. പൊതു സംസ്‍കാരത്തിന് യോജിക്കാത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് റിയാദ് പൊലീസ് (Riyadh Police) അറിയിച്ചു.
വ്യാപകമായി പ്രചരിച്ച വീഡിയ ക്ലിപ്പുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് റിയാദ് പൊലീസ് അന്വേഷണം നടത്തിയത്. സൗദി യുവാവും വിദേശ യുവതിയുമാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യാനായി അധികൃതര്‍ വിളിപ്പിച്ചു. യുവതി സിറിയക്കാരിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റിയാദ് പൊലീസ് അറിയിച്ചു.
from Asianet News https://ift.tt/3q0lxeb
via IFTTT
No comments:
Post a Comment