തിരുവനന്തപുരം പോത്തന്‍കോട് (Pothencode) പത്തംഗസംഘം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ (Murder) യുവാവ് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് (Kerala Police). ആറ്റിങ്ങലിലെ വധശ്രമക്കേസില്‍ ഒളിവിലിരിക്കെയാണ് 35കാരനായ സുധീഷ് ആക്രമികളുടെ കണ്ണില്‍ പെടുന്നത്. ഈ കേസില്‍ സുധീഷിന്‍റെ സഹോദരനടക്കം നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സുധീഷിന്‍റെ കൊലയാളികളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് ഭാഷ്യം. ഇന്നലെ ഉച്ചയ്ക്കാണ് ഓട്ടോറിക്ഷയിലും രണ്ട് ബൈക്കിലുമായെത്തിയ സംഘം യുവാവിനെ ആക്രമിച്ചത്.
സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് സുധീഷ് വീണിട്ടും കലിയടങ്ങാതെ സംഘം സുധീഷിന്‍റെ കാല്‍ വെട്ടിമാറ്റി വലിച്ചെറിഞ്ഞിരുന്നു (limb chopped off). സുധീഷിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെട്ടേറ്റു വീണ ശേഷമാണ് സുധീഷിൻ്റെ കാൽ അക്രമിസംഘം വെട്ടിമാറ്റിയത്. സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കിൽ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
വെട്ടിയ കാൽ റോഡിലേക്ക് വലിച്ചെറിയുന്നതിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. ബന്ധുവീട്ടിലേക്ക് ഭയന്ന ഓടിക്കയറിയ യുവാവിനെ വീട്ടിനുള്ളില്‍ ജനലും വാതിലും അടച്ചിട്ടാണ് വെട്ടിയത്. നൂറിലേറെ വെട്ടേറ്റാണ് യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. ഗുണ്ടാപ്പകയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്.
ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; കൊച്ചിയില്‍ യുവാവിനെ മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി, ക്രൂര മര്‍ദ്ദനം
കൊച്ചിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിന് ക്രൂര മർദ്ദനം. മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു. മർദ്ദനത്തിൽ വാരിയെല്ലിന് തകരാർ സംഭവിച്ച യുവാവിനെ ഗുണ്ടാ സംഘം ആശുപത്രിയിൽ തള്ളി. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസൽ അടക്കമുള്ള സംഘം യുവാവിനെ മർദ്ദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്.
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ട് യുവാക്കൾക്ക് വെട്ടേറ്റു
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായി. ഫോർട്ട് ആശുപത്രിക്ക് മുന്നിൽ വച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു.ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. രക്ഷപെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്നാണ് അക്രമികൾ വെട്ടിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു
from Asianet News https://ift.tt/3oKFRAy
via IFTTT
No comments:
Post a Comment