റിയാദ്: പതിനായിരക്കണക്കിന് കാണികളെ ആവേശഭരിതരാക്കി റിയാദില്‍(Riyadh) ബോളിവുഡ് സല്‍മാന്‍ ഖാനും(Salman Khan) സംഘവും ഒരുക്കിയ നൃത്ത സംഗീത മെഗാ ഷോ. ഇന്നലെയാണ് സല്‍മാന്‍ ഖാന്റെയും സംഘത്തിന്റെയും 'ദബാങ് ദി ടൂര്‍' (Da-Bangg tour)മെഗാ ഷോ റിയാദ് സീസണ്‍ ആഘോഷങ്ങളുടെ മുഖ്യവേദിയായ ബോളിവാര്‍ഡ് സിറ്റിയില്‍ അരങ്ങേറിയത്.
ബോളിവാര്‍ഡ് പ്ലസ് ഇന്റര്‍നാഷണല്‍ അരീനയില്‍ വെള്ളിയാഴ്ച വൈകിട്ട് 7.30 മുതല്‍ മൂന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട ഷോയില്‍ പ്രമുഖരായ 10 ബോളിവുഡ് താരങ്ങള്‍ക്കൊപ്പം 150ഓളം കലാകാരന്മാരും വിസ്മയ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. ശില്‍പ ഷെട്ടി, സായി മഞ്ജരേക്കര്‍, ആയുഷ് ശര്‍മ, ഗായകന്‍ ഗുരു രണദേവ് എന്നിവരുള്‍പ്പെടെ വന്‍ താരനിരയാണ് മെഗാ ഷോയില്‍ പരിപാടികള്‍ അവതരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഈ ആഘോഷരാവ് അവിസ്മരണീയമാണെന്നാണ് സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ട്വീറ്റ് ചെയ്തത്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ കൂടിയായ സുഹൈല്‍ ഖാനാണ് ഷോ ഒരുക്കിയത്. ഇത് രണ്ടാം തവണയാണ് സല്‍മാന്‍ ഖാന്‍ സൗദിയിലെത്തുന്നത്. എന്നാല്‍ അദ്ദേഹം ആദ്യമായാണ് റിയാദിലെത്തിയത്.
സല്‍മാന്‍ ഖാനൊപ്പമുള്ള നിമിഷങ്ങളുടെ വീഡിയോ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. സൗദി അറേബ്യയില്‍ വിസ്മയപ്പിക്കുന്ന മാറ്റം സംഭവിക്കുകയാണെന്ന് വ്യാഴാഴ്ച വൈകീട്ട് റിയാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു.
LOVE 😢♥️.#SalmanKhanInSaudiArabia pic.twitter.com/aicdi9fSKR
— َ (@salmankGifs) December 10, 2021
Photos from #BlvdRuhCity page of the unbelievable audience gathering for megastar #SalmanKhan's show in Riyadh at the Blvd! Let us talk about success here to its highest point👌🕺#SalmanKhanInSaudiArabia pic.twitter.com/CLZgvPSw9s
— Ghada Makhoul (@Ghada_Makhoul) December 10, 2021
from Asianet News https://ift.tt/3EOfnnu
via IFTTT
No comments:
Post a Comment