റിയാദ്: സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് (Saudi Ministry of Hajj and Umrah)പുതിയ ലോഗോ(logo) ഡിസൈന്‍ ചെയ്യാം. സൗദിയിലുള്ള ഡിസൈനര്‍മാര്‍ക്കാണ് മത്സരം. പത്ത് ലക്ഷം രൂപയാണ് (50,000 റിയാല്‍) സമ്മാനമെന്ന് മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയുടെ രാജ്യമുദ്രയിലെ രണ്ടു വാളുകളും ഈത്തപ്പനയും ലോഗോയില്‍ ഉണ്ടായിരിക്കണം.
ഹജ്ജിന്റെയും ഉംറയുടെയും പ്രതീകങ്ങള്‍ ഉണ്ടാവണം. ലോഗോയില്‍ പ്രധാന ഭാഗങ്ങള്‍ അറബിയും ഇംഗ്ലീഷും സൂചിപ്പിക്കണം. ലോഗോ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും ദൗത്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോഗോ ലളിതമായിരിക്കണം. സങ്കീര്‍ണ ഘടകങ്ങള്‍ ഉണ്ടാവരുത്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ലക്ഷ്യവും കൃത്യമായ സന്ദേശവും ലോഗോ പ്രതിഫലിപ്പിക്കണം. ഇസ്ലാമിക ലോകത്ത് ഹജ്ജിനും ഉംറക്കുമുള്ള സ്ഥാനത്തെ പുതിയ ലോഗോ പ്രതിനിധീകരിക്കണം. ലോഗോയുടെ ഘടന സമതുല്യമായ ജ്യാമിതീയ അളവുകളായിരിക്കണം. ഡിസൈനുകള്‍ ഡിസംബര്‍ 21ന് മുമ്പായി icd@haj.gov.sa എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം.
സൗദി കിരീടാവകാശിക്ക് യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി
അബുദാബി: സൗദി കിരീടാവകാശിയും മന്ത്രിസഭ വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് ( Muhammad Bin Salman)യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സായിദ്' (Order of Zayed)സമ്മാനിച്ചു. ഖസര്‍ അല്‍ വതനില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം സമ്മാനിച്ചു.
രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെ ലോക നേതാക്കള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ഓര്‍ഡര്‍ ഓഫ് സായിദ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരമായാണ് പുരസ്‌കാരം സമ്മാനിച്ചത്. ജിസിസി പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സല്‍മാന്‍ രാജാവിന്റെ ആശംസ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് കൈമാറി.
from Asianet News https://ift.tt/3oHoX5Q
via IFTTT
No comments:
Post a Comment