പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഹൃദയം' (Hridayam). വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനാകുന്നുവെന്നതു തന്നെ ആകാംക്ഷയ്ക്ക് കാരണം. പ്രഖ്യാപനം മുതലേ ചിത്രം ചര്‍ച്ചയായിരുന്നു. 'ഹൃദയം' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
വിനീത് ശ്രീനിവാസൻ ചിത്രത്തിലെ 'ദര്‍ശന' (Darshana) എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രണവ് മോഹൻലാല്‍ ചിത്രത്തിലെ 'അരികില്‍ നിന്ന' എന്ന ഗാനമാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്. 'ഹൃദയം' എന്ന ചിത്രത്തിലെ പുതിയ ഗാനവും സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹേഷം അബ്‍ദുള്‍ വഹാബാണ് ( Hesham Abdul Wahab). അരുണ്‍ അലാട്ട് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുമ്പോള്‍ ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്.
മെറിലാൻഡ് സിനിമാസിന്റെ ബാനറിലാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണ്. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ദർശന റിലീസ് ചെയ്‍തിട്ട് ഒരു മാസം കഴിയുമ്പോഴാണ് പുതിയ ഗാനം എത്തിയിരിക്കുന്നത്. അടുത്ത മാസമാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
from Asianet News https://ift.tt/3DygHJE
via IFTTT
No comments:
Post a Comment