സൗബിന്‍ ഷാഹിര്‍ (Soubin Shahir) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കള്ളന്‍ ഡിസൂസ' (Kallan D'Souza) എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരായിരുന്നു കള്ളന്‍ ഡിസൂസ. ഈ കഥാപാത്രത്തെ നായകനാക്കിക്കൊണ്ടുള്ള സ്‍പിന്‍ ഓഫ് ചിത്രമാണ് പുതിയ ചിത്രം.
ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റാംഷി അഹമ്മദ് ആണ് നിര്‍മ്മാണം. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സജീര്‍ ബാബയുടേതാണ് രചന. ഛായാഗ്രഹണം അരുണ്‍ ചാലില്‍, എഡിറ്റിംഗ് റിസാല്‍ ജയ്‍നി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ, പശ്ചാത്തല സംഗീതം കൈലാസ് മേനോന്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സിലെക്സ് എബ്രഹാം, സനല്‍ വി ദേവന്‍, ഡിസൈന്‍സ് പാലായ്.
from Asianet News https://ift.tt/31D6Uoy
via IFTTT
No comments:
Post a Comment