റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) വാട്ടർ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദി അതിർത്തി പട്ടണമായ നജ്റാനിൽ ആണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് ദാരുണമായ അപകടത്തിൽ മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായ ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നു.
രണ്ട് വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തു വരികയായിരുന്നു ഷഹീദ്. കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടേയും മകനാണ്.
നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം കെ.എം.സി.സി നേതാവ് ലുഖ്മാന്‍ ചേലാമ്പ്രയും രംഗത്തുണ്ട്.
from Asianet News https://ift.tt/3Gg4sDi
via IFTTT
No comments:
Post a Comment