Saturday, November 13, 2021

Murder | ഷൊർണൂരിൽ കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: ഷൊർണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിനെയടക്കം രണ്ട് കുട്ടികളെ കൊലപ്പെടുത്തി (Mother Killed Children) അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദിവ്യയുടെ മക്കളായ അനിരുദ്ധ് (4 വയസ്സ്) അഭിനവ് (1 വയസ്സ്) എന്നിവരാണ് മരിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചാണ് ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ഇത് കണ്ട ദിവ്യയുടെ ഭർത്താവിന്‍റെ അമ്മയുടെ അമ്മയായ അമ്മിണിയമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ഏഷ്യാനെറ്റ് ന്യൂസ് തത്സമയസംപ്രേഷണം കാണാം:

 



from Asianet News https://ift.tt/3HvZVyf
via IFTTT

ഏംഗല്‍സിന്റെ കല്ല്യാണം ഇന്ന്; ചടങ്ങില്‍ പങ്കെടുക്കാന്‍ മാര്‍ക്‌സും ലെനിനും ഹോചിമിനും

തൃശൂര്‍: അതിരപ്പിള്ളിയില്‍ (Athirappilly) ഇന്ന് എംഗല്‍സിന്റെ(Engels) വിവാഹത്തില്‍ (Marriage) പങ്കെടുക്കാന്‍ മാര്‍ക്‌സ് (Marx) വിദേശത്തുനിന്ന് പറന്നെത്തും. മാര്‍ക്‌സിന് പുറമെ, ലെനിനും (Lenin) ഹോചിമിനും (Ho chi minh) വിവാഹത്തില്‍ പങ്കെടുക്കും. സംഭവം ഒരു കഥയായി തോന്നാമെങ്കിലും സത്യമാണ്. സിപിഎം (CPM) അതിരപ്പിള്ളി ലോക്കല്‍ കമ്മിറ്റി അംഗമായ ഏംഗല്‍സിന്റെ വിവാഹമാണ് ഇന്ന് നടക്കുന്നത്. ബിസ്മിതയാണ് വധു. ഏംഗല്‍സിന്റെ സഹോദരന്റെ പേരാണ് ലെനില്‍. ഹോചിമിനും മാര്‍ക്‌സും സുഹൃത്തുക്കള്‍. മാര്‍ക്‌സ് വിദേശത്തുനിന്നാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത്. അതിരപ്പിള്ളി അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളിലാണ് വിവാഹം. 

സിപിഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മുണ്ടന്മാണി ഔസേപ്പാണ് മക്കള്‍ ജനിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കളായ മാര്‍ക്‌സ്, ഹോചിമിന്‍ എന്നിവരുടെ പേര് നല്‍കിയത്. പിന്നീട് സിപിഎം പ്രവര്‍ത്തകനും ഔസേപ്പിന്റെ സുഹൃത്തുമായ കുറ്റിക്കാരന്‍ തോമസും ഇതേ പാത പിന്തുടര്‍ന്ന് മക്കള്‍ക്ക് ഏംഗല്‍സ് എന്നും ലെനിന്‍ എന്നും പേരിട്ടു. ഏംഗല്‍സ് സിപിഎം അതിരപ്പിള്ളി ലോക്കല്‍ കമ്മിറ്റി അംഗമാണ്. മറ്റുള്ളവരെല്ലാം അടിയുറച്ച സിപിഎം അനുഭാവികളും പ്രവര്‍ത്തകരും.

വിവാഹക്ഷണക്കത്തില്‍ ലോക്കല്‍ സെക്രട്ടറി കെ എസ് സതീഷ്‌കുമാര്‍ ക്ഷണിച്ചിരിക്കുന്നത്. ഏരിയാ സെക്രട്ടറി കെഎസ് അശോകനാണ് വിവാഹമാല എടുത്തു നല്‍കുന്നത്. ഏതായാലും ഉന്നത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒത്തുകൂടുന്ന അപൂര്‍വ സംഗമമായി വിവാഹ വേദി മാറുമെന്നതില്‍ സംശയമില്ല.
 



from Asianet News https://ift.tt/3orEQvV
via IFTTT

KIIFBI| 'ഇത് ആന്യൂറ്റി മാതൃക, ഓഫ് ബജറ്റ് കടമെടുപ്പല്ല', സിഎജിക്കെതിരെ കിഫ്ബി

തിരുവനന്തപുരം: ബജറ്റിന് പുറത്ത് വലിയ സാമ്പത്തികബാധ്യത വരുത്തി വയ്ക്കുന്ന സ്ഥാപനമാണ് കിഫ്ബി(KIIFBI)യെന്ന് വീണ്ടും സിഎജി (CAG Report 2020) റിപ്പോർട്ടിൽ രൂക്ഷവിമർശനമുയർത്തിയ സാഹചര്യത്തിൽ മറുപടിയുമായി കിഫ്ബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആന്യൂറ്റി മാതൃകയിൽ പ്രവർത്തിക്കുന്ന കിഫ്ബിക്ക് വളരെ ശക്തമായ വരുമാനസ്രോതസ്സ് ഉണ്ടെന്നും, കാലക്രമേണ വളരുന്ന ആന്യൂറ്റി പേയ്മെന്‍റ് (Growing Annuity Payment) ഉള്ളതിനാൽ കിഫ്ബിയുടെ നിലനിൽപ്പ് സുരക്ഷിതമാണെന്നും ഫേസ്ബുക്ക് പോസ്റ്റ് വിശദീകരിക്കുന്നു.

കിഫ്ബി പുറത്തിറക്കിയ വാർത്താക്കുറിപ്പ് ചുവടെ:

കിഫ്ബിയും ആന്യൂറ്റി മാതൃകയിൽ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു തനത് സാമ്പത്തിക സംവിധാനമാണ്. അല്ലാതെ ബജറ്റിന് പുറത്ത് കടമെടുക്കാൻ ഉണ്ടാക്കിയ ഒരു സംവിധാനമല്ല. ബജറ്റ് പ്രസംഗങ്ങളിൽ പ്രഖ്യാപിച്ച ഏതാണ്ട് 70,000 കോടിയോളം രൂപ വരുന്ന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ കിഫ്ബിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഇതിനു  കാലക്രമേണ വളരുന്ന ആന്യൂറ്റി (growing annuity payment) പേയ്മെന്‍റ് ആയി കിഫ്ബിക്ക്  മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസ്സ് തുകയും നൽകുമെന്ന്  സർക്കാർ നിയമം മൂലം ഉറപ്പ്  നൽകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വളരെ ശക്തമായ സാമ്പത്തിക -അഥവാ -വരുമാന സ്രോതസ്സ് ഉള്ള സ്ഥപനമാണ് കിഫ്ബി. കിഫ്ബി ശാസ്ത്രീയമായി രൂപകല്പന ചെയ്തിരിക്കുന്ന ഒരു വലിയ ആന്യൂറ്റി സ്‌കീം ആണ് എന്ന് ലളിതമായി ഉപസംഹരിക്കാം.

കിഫ്ബിയുടെ കാര്യത്തിൽ ഇരുപത്തഞ്ച് ശതമാനം പദ്ധതി എങ്കിലും വരുമാനദായകമാണ് . വൈദ്യുതി ബോർഡിന്, കെ ഫോണിന്, വ്യവസായ ഭൂമിക്ക്, തുടങ്ങിയവക്ക് നൽകുന്ന വായ്പ മുതലും പലിശയും ചേർന്ന് കിഫ്ബിയിൽ തിരിച്ചെത്തുന്നുണ്ട്. അങ്ങനെ നോക്കിയാൽ ഈ തുകയും നിയമം മൂലം സർക്കാരിൽ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ചേർത്താൽ  കിഫ്ബി ഒരിക്കലും കടക്കെണിയിൽ ആവില്ല. 

ഇതിനു എന്താണ് ഇത്ര ഉറപ്പ് എന്ന് ന്യായമായും ചോദിക്കാം. കാരണം ഓരോ പ്രോജക്ട്  എടുക്കുമ്പോഴും അതിന്‍റെ ബാധ്യതകൾ എന്തെല്ലാമാണ് കൊടുക്കേണ്ടി വരിക എന്ന് കൃത്യമായി ഗണിച്ചെടുക്കാൻ പോന്ന അസെറ്റ്- ലയബിലിറ്റി മാനേജ്‌മെന്‍റ് സോഫ്റ്റ് വെയർ കിഫ്ബി വികസിപ്പിച്ചിട്ടുണ്ട്. 

അതുപോലെ  കിഫ്ബിക്ക് വരും വർഷങ്ങളിൽ  ലഭിക്കുന്ന വരുമാനവും കൃത്യമായി കണക്ക് കൂട്ടാൻ ആവും. ഭാവിയിൽ ഒരു ഘട്ടത്തിലും കിഫ്ബിയുടെ ബാധ്യതകൾ  വരുമാനത്തെ അധികരിക്കില്ല എന്ന് ഉറപ്പു വരുത്തി കൊണ്ട് മാത്രമേ കിഫ്ബി ഡയറക്ടർ ബോർഡ് പ്രോജക്ടുകൾ  അംഗീകരിക്കൂ.  

അസറ്റ് ലയബിലിറ്റി മാച്ചിങ് (ALM) മോഡൽ നടത്താൻ കഴിയുന്ന സോഫ്റ്റ് വെയർ അടിസ്ഥാനത്തിൽ ആണ് കിഫ്ബി പ്രവർത്തിക്കുന്നത്. ഇത് കൊണ്ടാണ് കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകും എന്ന ആരോപണം സാധൂകരിക്കപ്പെടാത്തത്. സംസ്ഥാനത്തെ കടക്കെണിയിലാക്കും എന്നും മറ്റുമുള്ള  ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. അനിയന്ത്രിതമായ കടമെടുപ്പല്ല കിഫ്ബിയിൽ നടക്കുന്നതെന്ന് സാരം.

ബജറ്റിന് പുറത്ത് പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള കുറുക്കുവഴിയായിട്ടല്ല സർക്കാർ കിഫ്ബിയെ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ധനസമാഹരണത്തിനായി രൂപീകൃതമായ ബോഡി കോർപ്പറേറ്റാണ് കിഫ്ബി. അതിനായി സംസ്ഥാന സർക്കാർ ആന്യൂറ്റിക്ക് അടിസ്ഥാനമായ വാർഷിക വിഹിതം ബജറ്റിൽ ഉൾക്കൊള്ളിച്ചു നൽകുന്നു എന്ന് ആവർത്തിച്ചു പറയട്ടെ.

എന്നാൽ സിഎജിയുടെ 2020-ലെ സംസ്ഥാനത്തിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിയുടെ വായ്പകളെ സംബന്ധിച്ച പരാമർശങ്ങൾ ഏകപക്ഷീയവും മേൽപ്പറഞ്ഞ വസ്തുതകൾക്ക് നിരക്കാത്തതുമാണ്. ആന്യൂറ്റി മാതൃകയിലുള്ള കിഫ്ബിയുടെ പ്രവർത്തന രീതിയെ ബജറ്റിന് പുറത്തുള്ള കടമെടുപ്പ് സംവിധാനമായി വ്യാഖ്യാനിക്കുകയാണ് സിഎജി റിപ്പോർട്ടിൽ.

റിപ്പോർട്ടിൽ പറയുന്ന കാലയളവിൽ തന്നെ കേന്ദ്ര സർക്കാരും ആന്യൂറ്റി മാതൃകയിലുള്ള സാമ്പത്തിക ക്രയവിക്രയം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഫണ്ട് കണ്ടെത്തി വിനിയോഗിച്ചിട്ടുണ്ട്. എഴുപത്താറായിരത്തിനാനൂറ്റിമുപ്പത്തഞ്ച്  കോടി (Rs.76,435.45) രൂപയുടെ പദ്ധതികൾ കിഫ്ബി അനുവർത്തിക്കുന്ന രീതിയിൽ ആന്യുറ്റി മാതൃകയിൽ ഫണ്ട് ചെയ്യുന്നതിന് ഉറപ്പ് നൽകിയിട്ടുണ്ട്. ആ സമയത്ത് തന്നെ നാൽപ്പത്തോരായിരം കോടി (Rs.41,292.67) യിലേറെ രൂപയുടെ ആന്യൂറ്റി ബാധ്യത കേന്ദ്രസർക്കാരിന് നിലനിൽക്കുന്നുണ്ട് എന്നതും എടുത്തുപറയണം.

2019 -20 വരെ കിഫ്ബി 5,036.61 കോടി രൂപ കടമെടുക്കുകയും 353.21 കോടി രൂപ പലിശ ഇനത്തിൽ അടച്ചു തീർത്തിട്ടുമുണ്ട്. അതോടൊപ്പം ഈ കാലയളവിൽ വാഹന നികുതി വിഹിതം, പെട്രോൾ സെസ് എന്നീ ഇനങ്ങളിലായി സംസ്ഥാന സർക്കാർ 5,572.85 കോടി രൂപ കിഫ്ബക്ക് നൽകിയിട്ടുമുണ്ട്. 

അതായത്,കിഫ്ബിയുടെ ആ കാലയളവിലെ  ബാധ്യതയേക്കാൾ കൂടുതൽ തുക സർക്കാരിൽ നിന്നും നൽകിയിട്ടുണ്ട്. മേൽപറഞ്ഞ കാരണങ്ങൾ കൊണ്ടുതന്നെ കിഫ്ബി വായ്പകളെ ഓഫ് ബജറ്റ് കടമെടുപ്പായോ സർക്കാരിന്‍റെ നേരിട്ടുള്ള ബാധ്യത ആയോ വ്യാഖ്യാനിക്കേണ്ടതില്ല.

പുതിയ സിഎജി റിപ്പോർട്ടിൽ പറയുന്നതെന്ത്? 

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടിലാണ് വീണ്ടും കിഫ്‌ബിക്കെതിരെ കടുത്ത പരാമർശങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപികരിച്ച കിഫ്ബി വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരമില്ല. കിഫ്ബി വായ്പകള്‍ ബജറ്റിതര വായ്പയല്ലെന്നും ആകസ്മിക ബാധ്യതകളാണെന്നുമുള്ള സര്‍ക്കാര്‍ വാദം സിഎജി തള്ളി. സർക്കാരിൽ നിന്നും ലഭിക്കുന്ന പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയും വിനിയോഗിച്ചാണ് കിഫ്ബി വായ്പകളുടെ പലിശ തിരിച്ചടവ്. സർക്കാരിന്‍റെ സാമ്പത്തിക രേഖകൾ ഈ വായ്പകളെ പ്രതിഫലിപ്പിക്കുന്നില്ല എന്ന് ഓഡിറ്റ് റിപ്പോർട്ട് വിമർശിക്കുന്നു. കിഫ്ബി വായ്പകളുടെ വിശദാംശങ്ങൾ ബജറ്റിലും അക്കൗണ്ടുകളിലും ഉൾപ്പെടുത്തണമെന്ന് സിഎജി നിർദ്ദേശിക്കുന്നു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പദ്ധതി നിശ്ചിത ലക്ഷ്യം നേടിയിട്ടില്ല. ആശങ്ക ഉളവാക്കുന്ന രീതിയിൽ റവന്യൂ വരുമാനത്തിന്‍റെ 21 ശതമാനം പലിശ ചെലവുകൾക്കായി വിനിയോഗിച്ചുവെന്നും സിഎജി കുറ്റപ്പെടുത്തുന്നു. എന്നാൽ 2019 -20 ൽ സംസ്ഥാനത്തിന്റെ വരവ് ചെലവുകളുടെ മാസപ്രസരണം പ്രശംസനീയമാം വിധം സമമായിരുന്നുവെന്നും സിഎജി നിരീക്ഷിക്കുന്നു. 



from Asianet News https://ift.tt/30x0mr4
via IFTTT

ആദിവാസി ഫണ്ട് തട്ടിപ്പ്; അപ്‍സര ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ നടപടി, 70 ലക്ഷം തിരികെ പിടിക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ തയ്യല്‍ പരിശീലനത്തിന്‍റെ പേരില്‍ ആദിവാസി ഫണ്ട് (tribal fund) തട്ടിയെടുത്ത അപ്സര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ നടപടി. തയ്യല്‍ പരിശീലനത്തിന് സര്‍ക്കാര്‍ ഇവര്‍ക്ക് അനുവദിച്ച ഫണ്ട് തിരിച്ചുപിടിക്കും. അപ്സരയ്‍ക്ക് എതിരെ വിശദമായ അന്വേഷണത്തിനും പട്ടികവര്‍ഗ ഡയറക്ടര്‍ ഉത്തരവിട്ടു. ആദിവാസി വിഭാഗങ്ങള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാരില്‍ നിന്ന് രണ്ട് കോടിയാണ് അപ്‍സര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തട്ടിയെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് പരാതിക്കാരായ ആദിവാസി വനിതകളേയും ആരോപണ വിധേയരായ അസ്പര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ വിഷ്ണു പ്രിയയേയും പട്ടികവര്‍ഗ ഡയറക്ടറേറ്റില്‍ വിളിച്ചുവരുത്തി. വിഷ്ണുപ്രിയയുടെ വിശദമായ മൊഴി ഫിനാന്‍സ് ഓഫിസര്‍ രേഖപ്പെടുത്തി. തയ്യല്‍ പരിശീലനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും മലയടിയില്‍ അപ്സര ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ചെയ്തില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. 50 വനിതകള്‍ക്ക് പഠിക്കാൻ 14 തയ്യല്‍ മെഷീനാണുണ്ടായിരുന്നത്. അതില്‍ പലതും  ഉപയോഗശൂന്യമായിരുന്നു. 

അധ്യാപകരുടെ പേരിലും ലക്ഷങ്ങള്‍ തട്ടിയതായും ബോധ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ വിതുര മലയടിയിലും പാലക്കാട് മുതലമടയിലേയും ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളില്‍ നേരിട്ടുപോയി ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തും. മാത്രമല്ല മലയടിയിലെ പരിശീലനത്തിന് അപ്സര സര്‍ക്കാരില്‍ നിന്ന് ഇതുവരെ കൈപ്പറ്റിയ 70 ലക്ഷം രൂപ തിരികെ പിടിക്കും. ബാക്കി നല്‍കാനുള്ള 30 ലക്ഷം ഇനി നല്‍കില്ല.

മറ്റൊരു ഏജൻസിയെ വച്ച് ആദിവാസി വനിതകള്‍ക്ക് ബാക്കിയുള്ള പരിശീലനം നടത്താൻ സാധിക്കുമോ എന്ന് പരിശോധിക്കും. അല്ലെങ്കില്‍ കരാര്‍ റദ്ദാക്കി പുതിയ പ്രോജക്ടിന് അപേക്ഷ ക്ഷണിക്കും. കരിമ്പട്ടികയില്‍പ്പെട്ട അപ്സര ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെ സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളികളായെന്നും നെടുമങ്ങാട് പ്രോജക്ട് ഓഫീസര്‍ക്കടക്കം ഇവര്‍ കൈക്കൂലി നല്‍കി എന്നതടക്കമുള്ള ആരോപണങ്ങളും പട്ടികവര്‍ഗ ഡയറക്ടര്‍ വിശദമായി അന്വേഷിക്കും. പിന്നോക്ക വിഭാഗങ്ങളെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന അപ്സര ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള മാഫിയാ സംഘങ്ങളെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തിയേ മതിയാകു.


 



from Asianet News https://ift.tt/30o4lpt
via IFTTT

Buddhinath Jha| മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍

പട്‌ന: ബിഹാറില്‍ (Bihar) കാണാതായ വിവരാവകാശ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ (Journalist) യുവാവിന്റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍(Journalist killed). പ്രാദേശിക വാര്‍ത്താ ചാനലില്‍ ജോലി ചെയ്യുന്ന ബുധിനാഥ് ജാ (Buddhinath Jha-അവിനാഷ് ജാ) എന്ന മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം മധുബനി ജില്ലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് ഇയാളെ കാണാതായിരുന്നു. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ ക്ലിനിക് വ്യാജമാണെന്ന ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. സമീപ ദിവസങ്ങളില്‍ പ്രദേശത്തെ വ്യാജ ആശുപത്രികളെക്കുറിച്ചും നഴ്‌സിങ് ഹോമുകളെക്കുറിച്ചും ഡോക്ടര്‍മാരുടെ അമിത ഫീസിനെക്കുറിച്ചും ഇയാള്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

ഇയാള്‍ക്ക് ജീവന് ഭീഷണിയും പണം നല്‍കാമെന്നുള്ള പ്രലോഭനവുമുണ്ടായിരുന്നു. എന്നാല്‍ പണം വേണ്ടെന്നും തന്റെ അന്വേഷണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് രണ്ട് ദിവസം മുമ്പ് കാണാതായത്. ബേനിപാട്ടിയിലെ ലോഹ്യ ചൗക്കിലാണ് ഇയാള്‍ താമസം. അവിടെയുള്ള സിസിടിവി പ്രകാരം ചൊവ്വാഴ്ച രാത്രി പത്ത് മണിക്കാണ് അവസാനമായി കണ്ടത്. ഇവിടെനിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ് പൊലീസ് സ്റ്റേഷന്‍. രാത്രി 10.10ന് ഇയാളെ പ്രദേശത്തെ മാര്‍ക്കറ്റില്‍ കണ്ടവരുണ്ട്. പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. പിറ്റേ ദിവസമാണ് ഇയാളെ കാണാനില്ലെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്.

അദ്ദേഹത്തിന്റെ ഇരുചക്ര വാഹനവും ഓഫിസും ലാപ്‌ടോപ്പും തുറന്ന നിലയിലായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫുമായി. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ബന്ധുക്കള്‍ക്കാണ് മൃതദേഹത്തെ സംബന്ധിച്ച് വിവരം ലഭിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് കൈമാറി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 



from Asianet News https://ift.tt/31TN9ch
via IFTTT

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ കരസേന ഉദ്യോഗസ്ഥൻ പാലക്കാട് പിടിയിൽ

പാലക്കാട്: പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ കരസേന ഉദ്യോഗസ്ഥൻ പാലക്കാട് പിടിയിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ളവരുടെ 60 ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി.

ആലത്തൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനീഷ് പിടിയിലായത്. പ്രതി മദ്രാസ് റെജിമെന്റിൽ 10 കൊല്ലം സൈനികനായിരുന്നു. പിന്നീട് സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ പിരിച്ചുവിട്ടു. സൈനികനായുള്ള പ്രവൃപരിചയം മുതലെടുത്താണ് ഇയാൾ സാധാരണക്കാരെ കുടുക്കിയത്. 

പട്ടാളത്തിൽ ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്ത് അഞ്ച് മുതൽ ഏഴ് ലക്ഷം രൂപ വരെ പലരിൽ നിന്നും തട്ടിയെടുത്തു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയത്. തട്ടിയെടുത്ത പണം ആര്‍ഭാട ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചത്. കൂടുതൽ പേര്‍ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.

Read more: Manipur terror attack| മണിപ്പൂരിലെ ഭീകരാക്രമണം; വനമേഖലയില്‍ തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന

അധ്യാപകന്‍റെ ലൈംഗിക പീഡനത്തെ തുടർന്നുള്ള വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ശക്തമായ പ്രതിഷേധം 

കോയമ്പത്തൂർ: അധ്യാപകന്‍റെ ലൈംഗിക പീഡനത്തെ തുടർന്ന്  കോയമ്പത്തൂരിൽ പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം തുടരുന്നു. പീഡനവിവരം പരാതിപെട്ടിട്ടും നടപടിയെടുക്കാതിരുന്ന സ്വകാര്യ സ്കൂൾ  പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന്  ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി , വനിതാ സംഘടനകളുടെ നേതൃത്വത്തിൽ രാപ്പകൽ സമരം തുടരുകയാണ്.

പ്രിൻസിപ്പൽ അറസ്റ്റിലായ ശേഷമേ  മകളുടെ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് രക്ഷിതാക്കൾ. ഇന്നലെ രാത്രി കളക്ടർ ബന്ധുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രിൻസിപ്പലിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി നിരന്തരം ലൈംഗികചൂഷണം നടത്തിയതിനെത്തുടർന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. സംഭവം മൂടിവയ്ക്കാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പലിനേയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥി, വനിതാ സംഘടനകളുടെ പ്രതിഷേധം തുടരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കിയത്. വാട്സാപ്പ് മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്. മാസങ്ങളോളം കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തു. 

ലൈംഗിക ചൂഷണ വിവരം പുറത്തുവന്നതോടെ അധ്യാപകൻ്റെ അറസ്റ്റിനായി വിദ്യാർത്ഥി, വനിതാ സംഘടനകൾ പ്രക്ഷോഭം തുടങ്ങി. കസ്റ്റഡിയിലായ അധ്യാപകന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോയമ്പത്തൂ‍ർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. 

പീഡനവിവരം പ്രിൻസിപ്പലിനെ അറിയിച്ചെങ്കിലും പ്രിൻസിപ്പൽ കുട്ടിയെയാണ് കുറ്റപ്പെടുത്തിയതെന്ന് മരിച്ച പെൺകുട്ടിയുടെ അമ്മ പറയുന്നു. വിവരം പുറത്തുവിടരുതെന്നും പ്രിൻസിപ്പൽ നി‍ർദേശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പലിനേയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിഷേധം നടക്കുന്നത്.

 എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, ദ്രാവിഡർവിടുതലൈ കഴകം, തന്തൈ പെരിയാർ ദ്രാവിഡർ കഴകം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.   സംഭവം ഞെട്ടിക്കുന്നതെന്ന് നടൻ കമൽ ഹാസൻ പ്രതികരിച്ചു. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവ‍ർ ശിക്ഷിക്കപ്പെടണമെന്നും കമൽ ഹാസൻ ആവശ്യപ്പെട്ടു.



from Asianet News https://ift.tt/3c7mMBy
via IFTTT

അധ്യാപകന്‍റെ ലൈംഗിക പീഡനത്തെ തുടർന്നുള്ള വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ശക്തമായ പ്രതിഷേധം

കോയമ്പത്തൂർ: അധ്യാപകന്‍റെ ലൈംഗിക പീഡനത്തെ തുടർന്ന്  കോയമ്പത്തൂരിൽ പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം തുടരുന്നു. പീഡനവിവരം പരാതിപെട്ടിട്ടും നടപടിയെടുക്കാതിരുന്ന സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന്  ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി , വനിതാ സംഘടനകളുടെ നേതൃത്വത്തിൽ രാപ്പകൽ സമരം തുടരുകയാണ്.

പ്രിൻസിപ്പൽ അറസ്റ്റിലായ ശേഷമേ  മകളുടെ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് രക്ഷിതാക്കൾ. ഇന്നലെ രാത്രി കളക്ടർ ബന്ധുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകനെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രിൻസിപ്പലിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി നിരന്തരം ലൈംഗികചൂഷണം നടത്തിയതിനെത്തുടർന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. സംഭവം മൂടിവയ്ക്കാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പലിനേയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥി, വനിതാ സംഘടനകളുടെ പ്രതിഷേധം തുടരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനസിക സമ്മർദ്ദം താങ്ങാനാകാതെ കുട്ടി ജീവനൊടുക്കിയത്. വാട്സാപ്പ് മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം സ്പെഷ്യൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തിയാണ് അധ്യാപകൻ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തത്. മാസങ്ങളോളം കുട്ടിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തു. 

ലൈംഗിക ചൂഷണ വിവരം പുറത്തുവന്നതോടെ അധ്യാപകൻ്റെ അറസ്റ്റിനായി വിദ്യാർത്ഥി, വനിതാ സംഘടനകൾ പ്രക്ഷോഭം തുടങ്ങി. കസ്റ്റഡിയിലായ അധ്യാപകന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ കോയമ്പത്തൂ‍ർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. 

പീഡനവിവരം പ്രിൻസിപ്പലിനെ അറിയിച്ചെങ്കിലും പ്രിൻസിപ്പൽ കുട്ടിയെയാണ് കുറ്റപ്പെടുത്തിയതെന്ന് മരിച്ച പെൺകുട്ടിയുടെ അമ്മ പറയുന്നു. വിവരം പുറത്തുവിടരുതെന്നും പ്രിൻസിപ്പൽ നി‍ർദേശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പലിനേയും അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിഷേധം നടക്കുന്നത്.

മാധ്യമപ്രവ‍ർത്തകരെ ആക്രമിച്ച സംഭവത്തിൽ കോഴിക്കോട്ട് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, ദ്രാവിഡർവിടുതലൈ കഴകം, തന്തൈ പെരിയാർ ദ്രാവിഡർ കഴകം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.   സംഭവം ഞെട്ടിക്കുന്നതെന്ന് നടൻ കമൽ ഹാസൻ പ്രതികരിച്ചു. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവ‍ർ ശിക്ഷിക്കപ്പെടണമെന്നും കമൽ ഹാസൻ ആവശ്യപ്പെട്ടു.



from Asianet News https://ift.tt/3ccmU2S
via IFTTT

COP26 | ആഗോളതാപനം പിടിച്ചു നിര്‍ത്തണം; കാലാവസ്ഥാ ഉച്ചകോടിയിൽ ധാരണ

സ്കോട്‍ലാന്‍ഡ്: ആഗോള താപനിലയിലെ(Global warming) വർധന  1.5 ഡിഗ്രി സെൽഷ്യസിന് താഴെ പിടിച്ചു നിർത്താൻ കാലാവസ്ഥാ ഉച്ചകോടിയിൽ(Climate change conference) ധാരണ. ഇതല്ലാതെ കാലവസ്ഥാ വ്യതിയാനം തടയാൻ മറ്റ് മാർഗങ്ങളില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ആഗോള താപനിലയിലെ വർധന വ്യവസായവൽക്കരണത്തിനു മുൻപുള്ള കാലത്തെക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനു താഴെ നിർത്തണം എന്ന് നിർദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥാ ഉച്ചകോടിയിൽ അവതരിപ്പിച്ചു. ആതിഥേയ രാജ്യമായ ബ്രിട്ടനാണ് പ്രമേയം അവതരിപ്പിച്ചത്. മറ്റു രാജ്യങ്ങള്‍ കൂടി അംഗീകരിച്ചാല്‍ പ്രമേയം ഔദ്യോഗികമായി പുറത്തിറക്കും.

Read Moreആഗോളതാപനം: ആര്‍ട്ടിക് സമുദ്രത്തില്‍  2050 ഓടെ മഞ്ഞുപാളികള്‍ ഇല്ലാതാവുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം തടയാൻ വികസിത രാജ്യങ്ങൾ വ്ഗാദനം ചെയ്ത പണം ഉറപ്പാക്കണമെന്നും ഗ്ലാസ്കോ ഉച്ചകോടി ആവശ്യപ്പെട്ടു. കൽക്കരി അടക്കം ഫോസിൽ ഇന്ധനങ്ങൾക്കുള്ള ഇളവ് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇന്ത്യയടക്കം രാജ്യങ്ങൾ ഇതിനോട് എതിർപ്പ് അറിയിച്ചിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന കലാവസ്ഥാ ഉച്ചക്കോടി സമാപിച്ചു. ഉച്ചക്കോടിയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം.

Read More: ആഗോളതാപനം വില്ലനാകുന്നു; ധ്രുവക്കരടികളെല്ലാം ചത്തൊടുങ്ങും, ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് !



from Asianet News https://ift.tt/3DeG83L
via IFTTT

കാഞ്ഞങ്ങാട് പട്ടാപ്പകൽ കത്തികാട്ടി സ്വർണവും പണവും കവർന്നു, ക്വട്ടേഷൻ ആക്രമണമെന്ന് സംശയം

കാസർകോട്:  കാഞ്ഞങ്ങാട് ദമ്പതികൾക്ക് നേരെ പട്ടാപ്പകൽ ക്വട്ടേഷൻ ആക്രമണം. കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച ശേഷം സ്വർണവും പണവും കവർന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. 

വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന ദേവദാസിന്റെ വീട്ടിലാണ് ക്വട്ടേഷൻ സംഘം ആക്രമണം നടത്തിയത്. ഇദ്ദേഹത്തേയും ഭാര്യ ലളിതയേയും കത്തി കാട്ടി ഭീഷണിപ്പെടുത്തി അടിച്ച് വീഴ്ത്തി ആഭരണങ്ങൾ ഊരി വാങ്ങി.

40 പവൻ സ്വർണ്ണവും 20,000 രൂപയും സംഘം കവർനെന്ന് ദേവദാസ് പറയുന്നു. വീട്ടിലെ കാറുമായാണ് സംഘം കടന്നത്. സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആക്രമത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളുടെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഴുവൻ സംഘാംഗങ്ങളേയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. രണ്ടു മാസം മുമ്പ് വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറും സംഘം കൊണ്ടുപോയതായും പരാതിയിൽ പറയുന്നു.  

Kerala Rain| ഇന്നും അതിതീവ്രമഴ സാധ്യത; തിരുവനന്തപുരത്ത് അതീവ ജാഗ്രത; ഇടുക്കി ഡാം തുറക്കുന്നതിൽ തീരുമാനം ഇന്ന്

കാറിൽ ഇരുപതിനായിരം രൂപയുണ്ടായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഹൊ​സ്ദു​ര്‍ഗ് പ്രി​ന്‍സി​പ്പ​ല്‍ എ​സ്ഐ കെപി സ​തീ​ഷ്, എഎ​സ്ഐ രാ​മ​കൃ​ഷ്ണ​ന്‍ ചാ​ലി​ങ്കാ​ല്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍  അ​ന്വേ​ഷ​ണം തു​ട​ങ്ങി.



from Asianet News https://ift.tt/3otxCHW
via IFTTT

Farmers Protest|ലംഖിംപൂർ ഖേരി കർഷക കൊലപാതകക്കേസ്;നീതി തേടി കർഷകരുടെ മഹാ പഞ്ചായത്ത്

ഉത്തർപ്രദേശ്: ലഖിംപൂർ ഖേരി കർഷക (farmers)കൊലപാതക കേസിൽ നീതി തേടി യുപിയിലെ പിലിഭിത്ത് പുരൻപൂരിൽ ഇന്ന് കർഷകരുടെ മഹാ പഞ്ചായത്ത്(maha panchayath). ഒരു മാസം പിന്നിട്ടിട്ടും കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മഹാ പഞ്ചായത്ത്.

സംഘർഷത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത കർഷകരെ വിട്ടയക്കണം ,കർഷകർക്കെ തിരായ കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

ബിജെപി നേതാവ് വരുൺ ഗാന്ധിയുടെ മണ്ഡലമാണ് പിലി ഭിത്ത്. കാർഷിക നിയമങ്ങൾക്കെതിരെയും ലഖിം പുർ ഖേരി സംഘർഷത്തിലും സർക്കാരിനെയും ബി ജെ പി യെയും രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് വരുൺ ഗാന്ധിയെ ബി.ജെ.പി നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വരുൺ ഗാന്ധിയുടെ മണ്ഡത്തിൽ തന്നെ മഹാ പഞ്ചായത്ത് ചേരുന്നത്

ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിച്ചിരുന്നു
 



from Asianet News https://ift.tt/3cbzVtu
via IFTTT

Media Attack|കോഴിക്കോട് മാധ്യമ പ്രവർത്തകർക്ക് നേരെ കോൺ​ഗ്രസ് ആക്രമണം; പൊലീസ് അന്വേഷണം തുടരുന്നു

കോഴിക്കോട്: എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം (group meeting)റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ (media persons)ആക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ആണ് പൊലീസ് കേസെടുത്തത്. പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ നല്‍കിയ പരാതിയും കൈരളി ,ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ പരാതികളും ചേര്‍ത്ത് ഒറ്റ കേസായാവും അന്വേഷണം‍.നിലവിൽ ‍ഡിസിസി മുന്‍ പ്രസിഡണ്ട് യു.രാജീവന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

‍അക്രമം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍ കുമാറും അറിയിച്ചു.പത്തൊന്‍പതാം തിയ്യതി റിപ്പോര്‍ട്ട് കിട്ടിയ ശേഷം കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു

 എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺ​ഗ്രസ് നേതാക്കൾക്കും  പ്രവ‍ർത്തക‍‌ർക്കുമെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഐപിസി 143,147,342,323,427 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഇന്നലെ രാവിലെയാണ് കോഴിക്കോട്ടെ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റമുണ്ടായത്. മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ മാസ്റ്ററുടെ നേതൃത്ത്വത്തിൽ ടി.സിദ്ദീഖ് അനുയായികളാണ് യോഗം ചേർന്നത്. യോഗം ചേരുന്ന വിവരമറിഞ്ഞ് ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്. 

കോഴിക്കോട് കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. യാതൊരു പ്രകോപനമില്ലാതെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് മർദ്ദത്തിനിരയായ മാധ്യമപ്രവർത്തകർ പറയുന്നു. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് ആദ്യം മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആർ. രാജേഷ്, കൈരളി ടി വിയിലെ മേഘ എന്നിവരെയും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു വച്ചു. മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച സംഘം വനിത മാധ്യമ പ്രവര്‍ത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.  



from Asianet News https://ift.tt/3De2ySw
via IFTTT

Delhi pollution | 'ദില്ലിക്ക് ശ്വാസം മുട്ടുന്നു'; സ്കൂളുകൾ അടച്ചു, ലോക്ക്ഡൌണിൽ ഇന്ന് തീരുമാനം

ദില്ലി: ദില്ലിയിൽ (Delhi) വായു മലിനീകരണം  (Air Pollution) അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ വായു നിലവാര സൂചിക 471 ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണം തടയാൻ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ ഇന്നലെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. 

സ്കൂളുകൾ ഒരാഴ്ചത്തേക്ക് ഇന്നുമുതൽ അടച്ചിടും. മുഴുവൻ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. ലോക് ഡൗണ്‍ പ്രഖ്യാപിക്കണോ എന്നത് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കാനാണ് ദില്ലി സര്‍ക്കാരിന്‍റെ ആലോചന. ഇന്ന് അക്കാര്യത്തിൽതീരുമാനം ഉണ്ടായേക്കും. വായു മലിനീകരണം തടയാൻ ദില്ലിയിൽ  രണ്ട് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് സുപ്രീംകോടതി (Supreme Court)വ്യക്തമാക്കയിരുന്നു. 

ഉടൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും കോടതി അറിയിച്ചു. വീടിനുള്ളിൽ പോലും മാസ്ക് ധരിച്ചിരിക്കേണ്ട അവസ്ഥയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ അടിയന്തിര യോഗം വിളിച്ചിരുന്നു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടൽ. അടിയന്തര സാഹചര്യമാണ് ദില്ലിയിലെന്നും ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടു. 

വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല, മലിനീകരണത്തിന് കാരണം. വീടിനുള്ളിൽ പോലും മാസ്ക് ധരിച്ച് ഇരിക്കേണ്ടിവരുന്നു. ഈ അവസ്ഥയ്ക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തവാദിത്തമുണ്ടെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടുന്നത്. മലിനീകരണം തടയാൻ സര്‍ക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. വായു നിലവാര സൂചിക 200ൽ താഴെയെത്തിക്കാൻ രണ്ട് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകണം. അതിനായി ലോക്ഡൗണ്‍ വരെ ആലോചിക്കണമെന്നുമായിരുന്നു കോടതി നിര്‍ദ്ദേശം.

Covid - 19 | പ്രവാസി ജീവനക്കാരനില്‍ നിന്ന് കൊവിഡ് പരന്നത് ഒപ്പം ജോലി ചെയ്‍ത 14 പേര്‍ക്ക്

വായു നിലവാര സൂചിക 50-ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 471ന് മുകളിലാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ. അന്തരീക്ഷ മലിനീകരണം ദില്ലിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശം. 



from Asianet News https://ift.tt/3DdQhxC
via IFTTT

Manipur terror attack| മണിപ്പൂരിലെ ഭീകരാക്രമണം; വനമേഖലയില്‍ തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന

ചുരാചന്ദ്പ്പൂർ: മണിപ്പൂരിൽ(Manipur) അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ(Terror attack) കമാൻഡിംഗ് ഓഫീസറും കുടുംബവും ഉൾപ്പെടെ ഏഴ് പേർ മരിച്ചതിന് പിന്നാലെ ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന(indian army). ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വനമേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്.

ആക്രമണത്തിന് ശേഷം ഭീകരർ ഇന്ത്യാ- മ്യാൻമർ അതിർത്തിയിലെ വന മേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് വിവരം. പ്രദേശത്തെ സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് കരസേന മേധാവി ജനറൽ എം.എം.നരവാനെ അറിയിച്ചു. അതേസമയം ആക്രമണത്തിന്‍രെ ഉത്തരവാദിത്വം പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും, മണിപ്പൂർ നാഗാപീപ്പിൾസ് ഫ്രണ്ടും ഏറ്റെടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്ന് ജവാന്മാരെ വിദഗ്ധ ചികിത്സക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റി. വീരമൃത്യു വരിച്ച ജവാന്മാർ അടക്കമുള്ളവരുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. 

മണിപ്പൂരിലെ ചുരാചന്ദ്പ്പൂർ മേഖലയിൽ കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയുണ്ടായ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ അസം റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാൻമാരും അടക്കം ഏഴ്  പേർ കൊല്ലപ്പെട്ടിരുന്നു.  അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിൻറെ ഭാര്യ, ഏട്ട് വയസുള്ള മകൻ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാർ, വാഹനത്തിൻറെ ഡ്രൈവർ എന്നിവർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്.

Read More: മണിപ്പൂര്‍ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് രണ്ട് സംഘടനകള്‍

വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഭീകരർ സ്ഥാപിച്ച് കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ ഒളിഞ്ഞിരുന്ന ഭീകരർ ജവാന്മാർക്ക് നേരെ വെടിവച്ചു. വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂരപ്രദേശമാണിത്. 

Read More:  മണിപ്പൂരിൽ ഭീകരാക്രമണം : ഉന്നത സൈനിക ഉദ്യോഗസ്ഥനും കുടുംബവും മൂന്ന് ജവാൻമാരും കൊല്ലപ്പെട്ടു



from Asianet News https://ift.tt/3qvwS7M
via IFTTT

Congress|കോൺ​ഗ്രസിന്റെ ജൻ ജാഗ്രൻ അഭിയാൻ സമരത്തിന് തുടക്കം;പ്രതിഷേധം ഇന്ധനവില വർധനക്കും വിലക്കയറ്റത്തിനുമെതിരെ

ദില്ലി: കേന്ദ്ര സർക്കാരിനെതിരെയുള്ള കോൺ​ഗ്രസിന്റെ (congress)രാജ്യവ്യാപക പ്രതിഷേധ സമരത്തിന്(protest) ഇന്ന് തുടക്കം. ജൻ ജാഗ്രൻ അഭിയാൻ എന്ന പേരിൽ രണ്ടാഴ്ച നീളുന്ന സമരപരിപാടികൾ ആണ് സം​ഘടിപ്പിച്ചിട്ടുള്ളത്. ഇന്ധന വില വർധനയ്ക്കും വിലക്കയറ്റത്തിനുമെതിരെയാണ് 
കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം.

ജൻ ജാഗ്രൻ അഭിയാൻ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധത്തിൽ പാർട്ടി പ്രവർത്തകരും നേതാക്കളും അണിനിരക്കുന്ന പദയാത്രകൾ ഉൾപ്പെടെയുള്ള പരിപാടികളാണ് നടത്തുന്നത്. രാജ്ഭവനുകൾക്കും, പെട്രോൾ പാമ്പുകൾക്കും മുന്നിൽ നടത്തിയ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ജൻ ജാഗ്രൻ അഭിയാൻ സംഘടിപ്പിച്ചിട്ടുള്ളത്. എന്നും രാവിലെ പരിസര പ്രദേശങ്ങൾ വൃത്തിയാക്കിയ ശേഷമാകും പദയാത്ര ആരംഭിക്കുക. 29 വരെയാണ് പ്രതിഷേധം

ഇന്ധനവിലമുതൽ മുല്ലപ്പെരിയാർ വരെയുള്ള വിഷയങ്ങളിൽ കേരളത്തിലെ കോൺ​ഗ്രസും സമരത്തിനൊരുങ്ങുകയാണ്. ‌ഈ മാസം 18ന് 140 നിയോജക മണ്ഡലങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല പിടിക്കും. 



from Asianet News https://ift.tt/3wIzbp3
via IFTTT

പറവൂർ സെന്റ് പോൾസ് എൽപി സ്‌കൂളിൽ മോഷണം

പറവൂർ : കോൺവെന്റ് റോഡിലെ സെന്റ് പോൾസ് എൽപി സ്കൂളിൽ (St. Paul's LP School) മോഷണം (Theft). സ്കൂളിൽ പണമൊന്നും സൂക്ഷിക്കതാത്തതിനാൽ കാര്യമായൊന്നും കള്ളന് ലഭിച്ചില്ല. അതേസമയം  സമീപത്തെ കപ്പേളയിൽ മോഷണം നടന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 

സ്കൂളിന്റെ വാതിലുകൾ കുത്തിത്തുറന്ന് ഓഫീസ്‌,  സ്റ്റാഫ് മുറികളിൽ  കയറി അലമാരകളുംമേശകളും കുത്തിത്തുറന്നു പരിശോധിച്ച നിലയിലാണ്. ഫയലുകളും ബുക്കുകളുമെല്ലാം വലിച്ചിട്ട നലിയിലും. ഇവിടെ നിന്ന് വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്. പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ സ്കൂളിൽ സക്ഷിക്കാറുണ്ടായിരുന്നില്ല.

 സ്കൂളിന് സമീപമുള്ള കപ്പേളയുടെ വാതിലിന്റെ പൂട്ട് അറുത്തുമാറ്റിയാണ് കാണിക്കവഞ്ചി കുത്തിത്തുറന്നത്. കുറച്ച് പണം നഷ്ടപ്പെട്ടിട്ടുണ്ട്.  സ്കൂളിലെ മോഷണ വിവരം രാവിലെ അറിഞ്ഞെങ്കിലും കപ്പേള കുത്തി തുറന്ന്ത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. വൈകുന്നേരത്തോടെ മഠത്തിലെ കന്യാസ്ത്രീൾ കപ്പേളയിൽ എത്തിയ സമയത്തായിരുന്നു സംഭവം ശ്രദ്ധയിൽ പെട്ടത്. 

മാധ്യമപ്രവ‍ർത്തകരെ ആക്രമിച്ച സംഭവത്തിൽ കോഴിക്കോട്ട് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

ഇൻഫന്റ് കോൺവന്റിന്റെതാണ് സ്കൂളിന് സമീപത്തെ ഈ കപ്പേള.  പൊലീസ് സ്ഥലത്തെത്തി തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി  കോൺവെന്റ് റോഡ് റസിഡന്റ്‌സ് അസോസിയേഷൻ 



from Asianet News https://ift.tt/2YKobLf
via IFTTT

Kerala Rain|ഇന്നും അതിതീവ്രമഴ സാധ്യത;തിരുവനന്തപുരത്ത് അതീവജാഗ്രത;ഇടുക്കി ഡാം തുറക്കുന്നതിൽ ഇന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക്(heavy rain) സാധ്യത. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് (red alert)സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. 

ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

നെയ്യാറിൽ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. നെയ്യാറ്റിൻകര പാലക്കടവിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേ​ഹം കിട്ടിയത്. ഒഴുക്കിൽപെട്ടതാകാമെന്നാണ് പ്രാഥമിക നി​​ഗമനം.

കനത്ത മഴമൂലം ഇന്നലെ മണ്ണ് വീണ് മൂടി പാറശാല റെയിൽവേ പാളത്തിലെ മണ്ണ് പൂർണ്ണമായും നീക്കാൻ കഴിഞ്ഞില്ല. ശക്തമായ മഴയിൽ മണ്ണ് വീണ്ടും വീഴുകയാണ്. നെയ്യാറ്റിൻകര ദേശീയപാതയിലെ മരുത്തൂർപാലം തകർന്നതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും നിർത്തിയിട്ടുണ്ട്.
അറ്റകുറ്റപണിക്ക് ശേഷം ഇന്ന് ഗതാഗതം പുന:സ്ഥാപിക്കാൻ ആണ് ശ്രമം 
 

കൊല്ലത്തും മഴ തുടരുകയാണ്. കുളത്തൂപ്പുഴ ആര്യങ്കാവ് അടക്കം കിഴക്കൻ മേഖലകളിൽ ശക്തമായ മഴയാണ്. പുനലൂരിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കല്ലടയാറ്റിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങൾ ഇല്ല.മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ ആര്യങ്കാവ് , അച്ചൻകോവിൽ , കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു.മണ്ണിടിച്ചിലും മരങ്ങൾ വീണുള്ള അപകട സാധ്യതയും കണക്കിലെടുത്താണ് തീരുമാനം 

ഇതിനിടെ  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.68 അടിയായി ഉയർന്നു. 2399.03 അടി എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. മഴ തുടർന്നാൽ അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ കെ എസ് ഇ ബി ഇന്ന് തീരുമാനം എടുത്തേക്കും. മുല്ലപ്പെരിയാർ ജലനിരപ്പ് 139.85 അടിയായും ഉയർന്നിട്ടുണ്ട്. 
 



from Asianet News https://ift.tt/3cbeFnC
via IFTTT

Crime News| ചികിത്സാ സഹായം വാഗ്ദാനം നൽകി പണം പിരിച്ച് മുങ്ങി: ഒരാൾ അറസ്റ്റിൽ

കോഴിക്കോട്:  ചികിത്സാ സഹായം വാഗ്ദാനം നൽകി  നിരവധിയാളുകളില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ എടക്കര കൂവ്വക്കൂട്ട് കെ. കുഞ്ഞുമോനാണ് അറസ്റ്റിലായത്.  പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായം നൽകാമെന്നും,  വിവാഹത്തിന് ആവശ്യമായ സ്വർണ്ണം വാങ്ങി , ബില്ലും സ്വർണ്ണവും കാണിച്ചാൽ മുഴുവൻ തുകയും നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ആളുകളിൽ നിന്ന് പണം തട്ടിയിരുന്നത്..

കഴിഞ്ഞ ഒക്ടോബറില്‍ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം വെച്ച്  ഫൈസൽ എന്ന ഓട്ടോ ഡ്രെവറുടെ കയ്യിൽ നിന്നും കുഞ്ഞുമോന്‍ മൂന്നര  പവൻ സ്വർണ്ണം തട്ടിയെടുത്തിരുന്നു.  ഫൈസലിന്‍റെ പരാതിയില്‍  നടക്കാവ് പൊലീസ്  കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് മെഡിക്കൽ കോളേജിന് സമീപമുള്ള ലോഡ്ജിൽ വെച്ച് കുഞ്ഞിമോനെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്, ഒറ്റപ്പാലം കുറ്റിപ്പുറം, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തതായി പരാതിയുണ്ട്. സലീം, ബഷീർ, റിയാസ് എന്നീ വ്യാജപേരുകളാണ് ഇയാൾ ആളുകളോട് പറയാറുണ്ടായിരുന്നത്.  തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര്‍ വരും ദിവസങ്ങളിൽ പൊലീസിനെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞുമോനെ കോഴിക്കോട് ജെ.എഫ്.സി.എം 4 കോടതിയിൽ ഹാജരാക്കി,  14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

 



from Asianet News https://ift.tt/3DgntEv
via IFTTT

Crime News| ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണം വാഗ്ദാനം ചെയ്ത് 1.5 കോടി രൂപ തട്ടിയെടുത്തു; അമൃതം റെജി പിടിയില്‍

നിലമ്പൂര്‍: മലപ്പുറം(malappuram) ജില്ലയിലെ പോത്തുകല്ലില്‍(pothukallu) പുതുതായി തുടങ്ങിയ ജ്വല്ലറിയിലേക്ക്(jewelry) സ്വര്‍ണ്ണാഭരണങ്ങള്‍(gold ornaments) എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത്  ഒന്നര കോടി രൂപയിലേറെ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയെ പൊലീസ്(police) അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരനായ മലയാളി അമൃതം റെജി എന്ന റെജി ജോസഫിനെയാണ് പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ശംഭു നാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പൊക്കിയത്.

2019 ഓക്ടോബറിലാണ് പ്രതി മലപ്പുറം ജില്ലയിലെ പോത്തുകല്ല് മുരുകാഞ്ഞിരം വിജയഭവനിലെ സുഭാഷ് എന്ന ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ഒരു കോടി അറുപത് ലക്ഷം രൂപ തട്ടിയെടുത്തത്. സുഭാഷ് ആനക്കല്ലില്‍ പുതുതായി ആരംഭിച്ച ഡിഎസ് ജ്വല്ലറിയിലേക്ക് ആഭരണമെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം  റെജി ജോസഫ് പണം തട്ടിയത്. ജ്വല്ലറിയുടെ ഉദ്ഘാടന ദിവസവും സ്വര്‍ണ്ണം എത്താതായതോടെയാണ് പറ്റിക്കപ്പെട്ടന്ന് ജ്വല്ലറി ഉടമയ്ക്ക് മനസിലായത്. തമിഴ്നാട്ടില്‍ വലിയ വ്യാപാര ബന്ധങ്ങളുണ്ടെന്നും എഡിഎംകെയുടെ കേരള ഘടകം സംസ്ഥാന കോ ഓഡിനേറ്ററുമാണെന്ന് പരിചയപ്പെടുത്തിയാണ് റെജി സ്വര്‍ണ്ണ ഇടപാട് നടത്തിയത്. ഇയാളുടെ ഫേസ്ബുക്കില്‍ തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

2019 ഡിസംബറിലാണ് ജ്വല്ലറി ഉടമ സുഭാഷ് റെജി ജോസഫും ഇയാളുടെ ഭാര്യ മഞ്ജു ആന്‍റണിയും ഡയറക്ടറായ കമ്പനിയിലേക്ക് പണമയച്ചത്. ആദ്യം 20 ലക്ഷവും പിന്നീട് യഥാക്രമം 40, 60, 30, 6 ലക്ഷം വീതവും ബാങ്ക് വഴി അയക്കുകയായിരുന്നു. എന്നാല്‍ ജ്വല്ലറി ഉദ്ഘാടനം ചെയ്യാനുള്ള ദിവസമെത്തിയിട്ടും ഒരു തരി സ്വര്‍ണ്ണം പോലും റെജി ജോസഫ് എത്തിച്ചില്ല. തുടര്‍ന്ന് സുഭാഷ് പോത്തുകല്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കേസിലെ മൂന്നാം പ്രതി കോയമ്പത്തൂര്‍ പൊള്ളാച്ചി സ്വദേശി ജോണ്‍സണ്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് റെജി ജോസഫിന്‍റെ ഡ്രൈവറായ ജോണ്‍സണ്‍. ബാങ്കിലെത്തിയ പണം റെജി ജോസഫ് ഡ്രൈവര്‍ ജോണ്‍സനെ ഉപയോഗിച്ചാണ് പിന്‍വലിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയും റെജിയുടെ ഭാര്യയുമായ മഞ്ജു ആന്‍റണി ഒളിവിലാണ്. 



from Asianet News https://ift.tt/3kBgVsN
via IFTTT

Crime News| വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമം; ചന്ദനമര മോഷ്ടാക്കളെ സാഹസികമായ പിടികൂടി

കൽപ്പറ്റ: സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വന ഭാഗത്തു നിന്നും ചന്ദന മരങ്ങൾ(Sandal wood) മുറിച്ചു കടത്താൻ(theft) ശ്രമിച്ച കേസിലെ  പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ(forest officer) പിടികൂടി. മലപ്പുറം പുല്ലാറ കുന്നുമ്മൽ മുഹമ്മദ് അക്ബർ (30) മൊയ്ക്കൽ അബൂബക്കർ, (30), ചുണ്ടേൽ ആനപ്പാറ കുന്നത്ത് ഫർഷാദ് (28) എന്നിവരെയാണ് വനം വകുപ്പുദ്യോഗസ്ഥർ പിടികൂടിയത്. 
മരങ്ങൾ മുറിച്ച് കടത്തുന്നതിനുപയോഗിച്ച് കെ.എൽ 52 ഡി 2044 നമ്പർ സ്വിഫ്റ്റ് കാറും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.  

ചന്ദനത്തടികൾക്ക് ഏകദേശം 150 കിലോയോളം തൂക്കം വരുമെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ഹരിലാൽ അറിയിച്ചു.
മേപ്പാടി റെയ്ഞ്ചിനു കീഴിൽ ചന്ദന മരങ്ങൾ സ്ഥിതി ചെയ്യുന്ന മുഴുവൻ പ്രദേശങ്ങളും ശക്തമായ കാവലും നൈറ്റ് പട്രോളിംഗും ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രാത്രിയിൽ വൈത്തിരി സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ രാത്രി പരിശോധനക്കിടെയാണ് പ്രതികൾ വലയിലായത്.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ കടന്നു പോവാതിരിക്കുന്നതിന് വേണ്ടി എല്ലാ റോഡുകളിലും വാഹന പരിശോധന ശക്തിപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുകയും ചെയ്തിരുന്നു. ചന്ദനം കയറ്റി വന്ന വാഹനം കൈ നീട്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. അമിത വേഗതയിലെത്തിയ വാഹനവും പ്രതികളെയും വനം വകുപ്പുദ്യോഗസ്ഥരും വാച്ചർമാരും  സാഹസികമായാണ് പിടികൂടിയത്. 

പിടിയിലായ പ്രതികൾ സ്ഥിരം  ചന്ദന മോഷണ സംഘത്തിലുൾപ്പെട്ടരാണോ എന്നതും ഇവർക്ക് അന്തർ സംസ്ഥാന ചന്ദന മാഫിയയുമായി ബന്ധങ്ങൾ ഉണ്ടോയെന്നുള്ളതും അന്വേഷണത്തിലാണെന്നും ഇത്തരത്തിലുളള കുറ്റ കൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും, കസ്റ്റഡിയിലെടുത്ത വാഹനം സർക്കാരിലേക്ക് കണ്ടു കെട്ടുമെന്നും സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്ന പറഞ്ഞു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ ഹരിലാൽ.ഡി, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. സനിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ആർ. വിജയനാഥ്, എൻ.ആർ. ഗണേഷ് ബാബു, സുരേഷ്.വി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആൻസൺ ജോസ്, ദീപ്തി.എസ്, ഫോറസ്റ്റ് വാച്ചർമാരായ കെ.സി. ബാബു, എസ്. രമ എന്നിവരും താൽക്കാലിക വാച്ചർമാരുമാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
 



from Asianet News https://ift.tt/3Hn4ACf
via IFTTT

സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ ഇനി എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്ക് അനുമതി

റിയാദ്: സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ (City buses in Saudi Arabia) ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗത അതോരിറ്റിയാണ് (Public transport Authority) ഇക്കാര്യം അറിയിച്ചത്. അതേസമയം യാത്രക്കാര്‍ സൗദി ആരോഗ്യ മന്ത്രാലയം (Saudi Health Ministry) അംഗീകരിച്ച കൊവിഡ് വാക്സിന്‍ ഡോസുകള്‍ (covid vaccine doses) പൂര്‍ണമായി സ്വീകരിച്ചവരായിരിക്കണമെന്ന് നിബന്ധനയുണ്ട്.

യാത്രയില്‍ ഉടനീളം മാസ്‍ക് ധരിക്കണം, കൈകള്‍ അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. രാജ്യത്തെ സ്‍കൂള്‍ ബസുകള്‍, ഹജ്ജ്, ഉംറ, ടൂറിസ്റ്റ് ബസുകള്‍, ഫെസ്റ്റിവലുകളും പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്ന വകുപ്പുകള്‍ക്ക് കീഴിലുള്ള ബസുകള്‍ എന്നിങ്ങനെ നഗര സര്‍വീസുകള്‍ നടത്തുന്ന എല്ലാ ബസുകള്‍ക്കും പുതിയ ഇളവ് ബാധകമാണെന്നും പൊതു ഗതാഗത അതോരിറ്റി അറിയിച്ചിട്ടുണ്ട്.

സൗദി അറേബ്യയിൽ ഇന്ന് 41 പേർ കൊവിഡ് മുക്തരായി, ഒരു മരണം
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിതരിൽ 41 പേർ സുഖം പ്രാപിച്ചു (covid recovries). ചികിത്സയിൽ കഴിഞ്ഞവരിൽ ഒരാൾ മരിച്ചു (covid death). പുതുതായി 45 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. വിവിധ ഭാഗങ്ങളിലായി 40,461 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,192 ആയി. ഇതിൽ 5,37,201 പേരും സുഖം പ്രാപിച്ചു. ആകെ 8,811 പേർ മരിച്ചു. കൊവിഡ് ബാധിതരിൽ 51 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്താകെ ഇതുവരെ 46,637,027 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,379,243 എണ്ണം ആദ്യ ഡോസ് ആണ്. 21,953,463 എണ്ണം സെക്കൻഡ് ഡോസും. 1,709,164 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 304,321 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ - 12, റിയാദ് - 11, മഹായിൽ - 3, ബത്ഹ - 2, മക്ക - 2, യാംബു - 2, ജുബൈൽ - 2, മറ്റ് 10 സ്ഥലങ്ങളിൽ ഓരോ രോഗികൾ  വീതം. 



from Asianet News https://ift.tt/3FbA2Sa
via IFTTT

Covid - 19 | പ്രവാസി ജീവനക്കാരനില്‍ നിന്ന് കൊവിഡ് പരന്നത് ഒപ്പം ജോലി ചെയ്‍ത 14 പേര്‍ക്ക്

മനാമ: 38 വയസുകാരനായ പ്രവാസി ജീവനക്കാരനില്‍ നിന്ന് 14 പേര്‍ക്ക് കൊവിഡ് വൈറസ് പിടിപെട്ടതായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം (Bahrain Health ministry). രോഗികള്‍ എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുകയും ഒരേ സ്ഥലത്ത് താമസിക്കുകയും ചെയ്‍തിരുന്നവരാണ്. രാജ്യത്തെ കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പരിശോധന സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിവാര കണക്കിലാണ് (contact tracing report) ഈ വിവരമുള്ളത്.

നവംബര്‍ നാല് മുതല്‍ 10 വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്തെ ശരാശരി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. നേരത്തെ ശരാശരി പ്രതിദിന കേസുകള്‍ 39 ആയിരുന്നെങ്കില്‍ അത് 26 ആയാണ് കുറഞ്ഞത്. ഇക്കാലയളവില്‍ ആകെ 182 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 107 പേര്‍ സ്വദേശികളും 75 പേര്‍ പ്രവാസികളുമാണ്. 160 പേര്‍ക്കും മറ്റ് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെ കൊവിഡ് പിടിപെട്ടതാണെന്നും കണ്ടെത്തി. 22 പേര്‍ക്ക് യാത്രകള്‍ക്ക് ശേഷം രോഗം കണ്ടെത്തുകയായിരുന്നു.

രോഗ ലക്ഷണങ്ങളില്ലാത്തവരെ പരിശോധനയ്‍ക്ക് വിധേയമാക്കിയപ്പോള്‍ രോഗബാധ കണ്ടെത്തിയത് 35 പേര്‍ക്കാണ്. 42 പേര്‍ക്ക് ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. 29 പേരാണ് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്‍തത്. 



from Asianet News https://ift.tt/3ChWfvY
via IFTTT

Friday, November 12, 2021

Guava hair pack| കരുത്തുള്ള മുടിയ്ക്കായി പേരയില കൊണ്ടുള്ള ഹെയർ പാക്കുകൾ

ആരോ​ഗ്യമുള്ള ശിരോചർമവും നീണ്ട കരുത്തുള്ള മുടിയും സ്വന്തമാക്കണമെങ്കിൽ പേരയില കൊണ്ടുള്ള ഹെയർ മാസ്കുകൾ (Guava hair pack) പതിവാക്കുക. പോഷകങ്ങളാൽ സമൃദ്ധമാണ് പേരയില. ഇവയിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശിരോചർമത്തെ ബാധിക്കുന്ന സൗന്ദര്യപ്രശ്നങ്ങൾ അകറ്റി മുടി കരുത്തോടെ (strong hair) വളരാൻ സഹായിക്കും. 

പേരയിലയിൽ അടങ്ങിയിരിക്കുന്ന വെെറ്റമിൻ സി(vitamin c) ശിരോചർമത്തിലെ ഫോളിക്കിളിനെ പരിപോഷിപ്പിക്കുകയും മുടി പെട്ടെന്ന് വളരാൻ സഹായിക്കുകയും ചെയ്യുന്നു. പേരയിൽ അടങ്ങിയ ആന്റിഓക്സിഡന്റ് ഘടകങ്ങൾ താരൻ (dandruff) അകറ്റുന്നതിനും അണുബാധയുണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു. 

പേരയിലെ വെെറ്റമിൻ ബി കോംപ്ലക്സ് സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചിൽ തടയുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും. മുടിയുടെ ആരോ​ഗ്യത്തിന് പേരയില കൊണ്ടുള്ള ചില ഹെയർ പാക്കുകൾ പരിചയപ്പെടാം...

ഒന്ന്...

ഒരു പിടി പേരയില അരച്ചെടുത്തതിൽ മൂന്ന് വലിയ സ്പൂൺ തെെര് ചേർത്ത് ശിരോചർമ്മത്തിൽ പുരട്ടുക.  അരമണിക്കൂറിന് ശേഷം താളിയോ ഷാംപൂവോ ഉപയോ​ഗിച്ച് കഴുകി കളയുക. ഈ പാക്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോ​ഗിക്കാം.

രണ്ട്...

പത്ത് പേരയില അരച്ചെടുത്ത് അതിലേക്ക് കറ്റാർവാഴ ജെലും കൂടി മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക.15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.

മൂന്ന്...

ഒരു കെെ നിറയെ പേരയില നാലോ അഞ്ചോ തുളസിയില, ഒരു പിടി ആര്യവേപ്പില എന്നിവ അരച്ച് മിശ്രിതമാക്കുക. ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം. താരൻ അകറ്റാൻ മികച്ചൊരു പാക്കാണിത്.

വയറിലെ സ്ട്രെച്ച് മാർക്ക് മാറാൻ വീട്ടില്‍ പരീക്ഷിക്കാം ഈ 12 വഴികൾ...



from Asianet News https://ift.tt/3c5CkWD
via IFTTT

FIFA World Cup Qualifiers | ഹാരി കെയ്‌ന് ഹാട്രിക്, ജയത്തോടെ ഇംഗ്ലണ്ട് യോഗ്യതയ്‌ക്ക് അരികെ; ഇറ്റലിക്ക് സമനില

വെംബ്ലി: ഖത്തര്‍ ലോകകപ്പിനുള്ള(2022 FIFA World Cup) യൂറോപ്യന്‍ ക്വാളിഫയറില്‍(2022 FIFA World Cup Qualification UEFA) അൽബേനിയയെ തകർത്ത് ഇംഗ്ലണ്ട്(England vs Albania) യോഗ്യതയ്ക്ക് തൊട്ടടുത്തെത്തി. ക്യാപ്റ്റൻ ഹാരി കെയ്‌ന്‍റെ(Harry Kane) ഹാട്രിക് കരുത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ഹാരി മഗ്വെയർ, ജോർദാൻ ഹെൻഡേഴ്സൻ എന്നിവരും ഗോൾ നേടി. ആദ്യ പകുതിയിലായിരുന്നു ഇംഗ്ലണ്ടിന്‍റെ അഞ്ച് ഗോളുകളും. ഗ്രൂപ്പ് ഐയിൽ 23 പോയിന്‍റുമായി മുന്നിലുള്ള ഇംഗ്ലണ്ടിന് ഒരു പോയിന്‍റ് കൂടി നേടിയാൽ യോഗ്യത ഉറപ്പാക്കാം.

അതേസമയം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി സമനിലക്കുരുക്കിലായി. സ്വിറ്റ്സർലൻഡാണ് ഇറ്റലിയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ നേടി. സിൽവാൻ വിഡ്മർ 11-ാം മിനുറ്റിൽ സ്വിറ്റ്സർലൻഡിനെ മുന്നിലെത്തിച്ചു. ലോറെൻസോയാണ് ഇറ്റലിയുടെ സമനില ഗോൾ നേടിയത്. ഇരു ടീമിനും 15പോയിന്‍റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗ്രൂപ്പ് സിയിൽ ഇറ്റലിയാണ് ഒന്നാമത്.

മറ്റ് മത്സരങ്ങളിൽ പോളണ്ട് ഒന്നിനെതിരെ 4 ഗോളിന് അൻഡോറയെയും ഡെൻമാർക്ക് ഒന്നിനെതിരെ 3 ഗോളിന് ഫറോ ദ്വീപിനെയും തോൽപ്പിച്ചു. ഡെൻമാർക്ക് നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു.

FIFA World Cup Qualifiers | ഏഞ്ചൽ ഡി മരിയയുടെ മഴവില്ലില്‍ അര്‍ജന്‍റീനക്ക് ജയം; ലോകകപ്പ് യോഗ്യതയ്‌ക്ക് അരികെ



from Asianet News https://ift.tt/3qCHNMT
via IFTTT

ക്രെറ്റയ്ക്ക് എതിരാളി, പുതിയ മോഡലുമായി ഹോണ്ട

ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ഹോണ്ട (Honda) പുതിയ മിഡ്‍ സൈസ് എസ്‌യുവിയെ കൺസെപ്റ്റിനെ (Midsize SUV concept) അവതരിപ്പിച്ചു. ഇൻഡോനേഷ്യയിൽ (Indonesia) നടക്കുന്ന GIIAS 2021 ഓട്ടോ ഷോയിലാണ് ഹോണ്ട RS (Honda RS) എന്ന കൺസെപ്റ്റ് എസ്‍‍യുവി (SUV Concept) കമ്പനി അവതരിപ്പിച്ചതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹ്യുണ്ടായി ക്രെറ്റയുടെ എതിരാളിയായിട്ടാണ് ഈ വാഹനം വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ക്രെറ്റയിൽ നിന്ന് വ്യത്യസ്‍തമായി, ഹോണ്ട RS കൺസെപ്റ്റ് എസ്‌യുവിക്ക് പുതിയ ഡിസൈൻ സൂചനകളോടെ സ്‌പോർട്ടിയർ സ്റ്റൈലിംഗ് ലഭിക്കുന്നു. RS കൺസെപ്റ്റ് എസ്‌യുവിയുടെ അളവുകൾ ഹോണ്ട പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, സിറ്റി സെഡാന് സമാനമായ വീൽബേസുള്ള ഇതിന്റെ നീളം 4.3 മീറ്ററിൽ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, പുതിയ ഹോണ്ട RS കൺസെപ്റ്റ് എസ്‌യുവിക്ക് വലിയ ഹോണ്ട HR-V പോലുള്ള പുതിയ ഹോണ്ട മോഡലുകളിൽ നിന്നുള്ള ഏറ്റവും പുതിയ സ്റ്റൈലിംഗ് സൂചനകൾ ലഭിക്കുന്നു. ബ്രാൻഡിന്റെ ഗ്ലോബൽ ലൈനപ്പിൽ എച്ച്ആർ-വിക്ക് താഴെ സ്ഥാനമുള്ള അഞ്ച് സീറ്റർ എസ്‌യുവിയായിരിക്കും RS കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് എന്നാണ് കരുതുന്നത്. മാത്രമല്ല, ഇത് ഹോണ്ടയുടെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും.

മുൻവശത്ത്, പുതിയ RS കൺസെപ്റ്റിന് ഗ്രില്ലിനൊപ്പം ഫ്രണ്ട് ബമ്പറുമായി വൃത്തിയായി സംയോജിപ്പിച്ച് സ്റ്റൈലിഷ് ആംഗുലാർ റാപ്പറൗണ്ട് ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു. വിശാലമായ എയർഡാം, ഫോക്‌സ് സ്‌കിഡ്‌പ്ലേറ്റ്, ഫോഗ്ലാമ്പുകൾക്കുള്ള ലംബ സ്ലാറ്റുകൾ എന്നിവയുള്ള ലളിതമായ രൂപകൽപ്പനയാണ് ബമ്പറിന്റെ സവിശേഷത.

RS കൺസെപ്റ്റ് എസ്‌യുവിയുടെ മൊത്തത്തിലുള്ള ഡിസൈൻ കൂപ്പെ എസ്‌യുവി പോലെയാണ്. കുത്തനെയുള്ള ടാപ്പറിംഗ് റൂഫ്‌ലൈനും ആംഗുലാർ ടെയിൽഗേറ്റ് ഡിസൈനും കൂപ്പെ രൂപത്തെ ഓര്‍മ്മിപ്പിക്കുന്നു. മാറ്റ് കറുപ്പിൽ തീർത്ത വലിയ അലോയ് വീലുകൾ ഉൾക്കൊള്ളുന്ന വീൽ ആർച്ചുകളുള്ള വാതിലുകളുടെ താഴത്തെ ഭാഗത്ത് ഒരു പ്രമുഖ ഷോൾഡർ ലൈനും ചങ്കി ബോഡി ക്ലാഡിംഗും ഇതിന് ലഭിക്കുന്നു. 

ഹോണ്ടയുടെ ഈ പുതിയ എസ്‌യുവി കൺസെപ്റ്റിന് ഒരു പ്രമുഖ സി-പില്ലർ ലഭിക്കുന്നു, അത് അതിന്റെ പിൻഭാഗത്തെ ടെയിൽ‌ഗേറ്റ് രൂപകൽപ്പനയെ പൂർത്തീകരിക്കുന്നു. പിൻഭാഗത്ത്, എസ്‌യുവിയിൽ മെലിഞ്ഞ തിരശ്ചീന സ്ഥാനമുള്ള എൽഇഡി ടെയിൽ ലാമ്പുകൾ ഉണ്ട്, അവ ഒരു ഫോക്സ് ലൈറ്റ് ബാറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബമ്പർ വലുതാണെന്ന് മാത്രമല്ല,  ലൈസൻസ് പ്ലേറ്റ് എൻക്ലോഷറും ഒരു ഫോക്സ് സ്കിഡ് പ്ലേറ്റും ഉണ്ട്.

RS കൺസെപ്റ്റ് എസ്‌യുവിയുടെ എഞ്ചിൻ അല്ലെങ്കിൽ പവർട്രെയിൻ വിശദാംശങ്ങൾ ഹോണ്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, വിദേശത്ത് വിൽക്കുന്ന ഹോണ്ട സിറ്റിയുടെ അതേ പവർട്രെയിൻ ഓപ്ഷനുമായാണ് പ്രൊഡക്ഷൻ-സ്പെക്ക് എസ്‌യുവിയും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.  1.5 ലിറ്റർ പെട്രോളും ഹോണ്ടയുടെ ഇ:എച്ച്ഇവി മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയാക്കിയ എഞ്ചിന്‍ ആണിത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഉൾപ്പെടാം.

ഇന്ത്യയുടെ മിഡ് സൈസ് എസ്‌യുവിയാകാൻ ഉള്ള ചേരുവകൾ ഈ കണ്‍സെപ്റ്റിന് ഉണ്ടെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഇന്തോനേഷ്യയിൽ ഹോണ്ട പ്രിവ്യൂ ചെയ്‌ത ഹോണ്ട RS എസ്‌യുവി കൺസെപ്‌റ്റ് ഇന്ത്യയില്‍ എത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. അതേസമയം ഇന്ത്യന്‍ വിപണിക്ക് വേണ്ടിയുള്ള ഒരു എസ്‍യുവിയുടെ പണിപ്പുരയിലാണ് ഹോണ്ട എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഈ മോഡലിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. പക്ഷേ, ഇന്ത്യയ്‌ക്കായുള്ള ഈ പുതിയ എസ്‌യുവി സിറ്റി സെഡാനുമായി അതിന്റെ അടിത്തറ പങ്കിടും എന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 



from Asianet News https://ift.tt/3wF1Efi
via IFTTT

Kerala Rains | മഴ കുറഞ്ഞു, ഇടുക്കി ഡാം ഉടൻ തുറക്കില്ല, ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇടുക്കി: മഴ കുറഞ്ഞതിനാൽ ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചു. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ മഴ പെയ്യുന്നില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139.40 അടിയുമാണ്. ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്ത് കനത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. 

ഇനി മഴ പെയ്താൽ  മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂ എന്ന് കെഎസ്ഇബി വ്യക്തമാക്കി. മഴ കുറഞ്ഞതിനാൽ നാല് മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു. 

റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ്  അനുസരിച്ച് അണക്കെട്ടിൽ 141 അടി വെള്ളം സംഭരിക്കാം. 

ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നത് തമിഴ്നാട്ടിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചത്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച്  അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ തമിഴ്നാട്‌ തീരത്തുള്ള ന്യൂനമർദ്ദത്തിന്‍റെയും ബംഗാൾ ഉൾക്കടലിൽ  പുതിയ ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനഫലമായാണ് ശക്തമായ മഴ തുടരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. 

തെക്കൻ കേരളത്തിൽ കനത്ത മഴ

കനത്ത മഴയാണ് തിരുവനന്തപുരത്തും തെക്കൻ കേരളത്തിലും അനുഭവപ്പെടുന്നത്. ശക്തമായ മഴയിൽ നെയ്യാറ്റിൻകരയ്ക്കും ബാലരാമപുരത്തിനും ഇടയിലുള്ള റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു.  നെയ്യാറ്റിൻകര മൂന്നുകല്ല്മൂട്ടിലാണ് സംഭവം. ഇവിടെയുള്ള പാലത്തിന്‍റെ സ്ഥിതിയും അപകടാവസ്ഥയിലാണെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

തിരുവനന്തപുരത്ത് മലയോരമേഖലകളായ വിതുര, പൊൻമുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുകയാണ്. കോവളം വാഴമുട്ടത്തു വീടുകൾക്ക് സമീപം മണ്ണിടിഞ്ഞത് ജനങ്ങൾക്കിടയിൽ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. 

അതേസമയം, അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ നിലവിൽ 220 സെ. മീ ഉയർത്തിയിട്ടുണ്ട്. ഇന്ന് (നവംബർ-13) രാവിലെ 09:00 ന് 60 സെ.മീ. കൂടി ഉയർത്തുമെന്നും (മൊത്തം 280 സെ.മീ) സമീപവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കൊച്ചിയിലും കനത്ത മഴ തുടരുകയാണ്. എന്നാൽ വടക്കൻ കേരളത്തിൽ, കോഴിക്കോട്ടടക്കം രാവിലെ മഴയില്ല. 



from Asianet News https://ift.tt/3qyXMvt
via IFTTT

FIFA World Cup Qualifiers | ഏഞ്ചൽ ഡി മരിയയുടെ മഴവില്ലില്‍ അര്‍ജന്‍റീനക്ക് ജയം; ലോകകപ്പ് യോഗ്യതയ്‌ക്ക് അരികെ

മൊണ്ടേവീഡിയോ: ലാറ്റിനമേരിക്കൻ മേഖലയിലെ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ(FIFA World Cup Qualifiers- CONMEBOL) അർജന്‍റീനയ്ക്ക്(Argentina Football Team) ജയം. ഉറുഗ്വെയെ(Uruguay Football Team) എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്‍റീന തോൽപ്പിച്ചത്. ഏഴാം മിനുറ്റിൽ ഡിബാലയുടെ(Paulo Dybala) പാസിൽ നിന്ന് ഏഞ്ചൽ ഡി മരിയയാണ്(Angel di Maria) ഗോൾ നേടിയത്. ഇതോടെ തോൽവിയറിയാതെ 26 മത്സരങ്ങൾ അർജന്‍റീന പൂർത്തിയാക്കി. ജയത്തോടെ 28 പോയിന്‍റായ അർജന്‍റീന ലോകകപ്പ് യോഗ്യതയ്ക്ക്(2022 FIFA World Cup) അടുത്തെത്തി. 

അടുത്ത അഞ്ച് മത്സരങ്ങളിൽ ഒരു ജയം നേടുകയോ അല്ലെങ്കിൽ കൊളംബിയ, ചിലെ, ഉറുഗ്വെ ടീമുകൾ ഒരു മത്സരം തോൽക്കുകയോ ചെയ്‌താൽ തന്നെ അർജന്‍റീനയ്ക്ക് യോഗ്യത ഉറപ്പാക്കാം. 17ന് ബ്രസീലിനെതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം. 

പരിക്കിൽ നിന്ന് മോചിതനായ ലിയോണൽ മെസിയെ ഉൾപ്പെടുത്താതെയാണ് കോച്ച് ലിയോണൽ സ്‌കലോണി ആദ്യ ഇലവനെ ഇറക്കിയത്. 76-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയെങ്കിലും മെസിക്ക് ഗോൾ നേടാനായില്ല. മെസിക്ക് പകരം പൗളോ ഡിബാലയാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. പൂർണകായികക്ഷമത നേടിയാൽ മെസി ബ്രസീലിനെതിരെ മുഴുവൻ സമയവും കളിച്ചേക്കുമെന്നാണ് സൂചന. 

ബ്രസീലിന് യോഗ്യത

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ നാല് സ്ഥാനത്തെത്തുന്നവർക്കാണ് ലാറ്റിനമേരിക്കൻ മേഖലയിൽ നിന്ന് നേരിട്ട് യോഗ്യത നേടുക. 12 കളിയിൽ 34 പോയിന്‍റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തും 12 കളിയിൽ 28 പോയിന്‍റുമായി അർജന്‍റീന രണ്ടാം സ്ഥാനത്തുമാണ്. ഇക്വഡോർ 20 പോയിന്‍റുമായി മൂന്നും ചിലെ 16 പോയിന്‍റുമായി നാലും സ്ഥാനത്തുണ്ട്. കൊളംബിയയാണ് അഞ്ചാം സ്ഥാനത്ത്. അർജന്‍റീനയോട് തോറ്റ ഉറുഗ്വെ ആറാം സ്ഥാനത്താണ്. 

ഇന്നലെ നടന്ന മത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. 72-ാം മിനുറ്റില്‍ ലൂക്കാസ് പക്വേറ്റയാണ് കാനറികളുടെ വിജയഗോള്‍ നേടിയത്. ഖത്തര്‍ ലോകകപ്പിന് ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ഇതോടെ മാറി ടിറ്റെയുടെ ബ്രസീല്‍.

Sergio Aguero‌|സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്



from Asianet News https://ift.tt/3FsfNQv
via IFTTT

ഇനിയില്ല ഈ പള്‍സര്‍? നിര്‍മ്മാണം നിർത്തിയതായി അഭ്യൂഹം!

ഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്‍റെ ജനപ്രിയ മോഡലാണ് ബജാജ് പൾസർ 220F (Bajaj Pulsar 220F). ഈ മോട്ടോര്‍ സൈക്കിളിന്‍റെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. 

ബജാജ് അടുത്തിടെ അതിന്റെ പുതിയ പൾസർ 250 മോഡലുകളായ പൾസർ N250, ബജാജ് F250 എന്നിവ അവതരിപ്പിച്ചതിനാൽ ഈ നിർത്തലാക്കൽ പ്രതീക്ഷിച്ചിരുന്നതായും ഈ മോട്ടോർസൈക്കിളിന്റെ അവസാന ബാച്ച്  പുറത്തിറങ്ങിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2007-ൽ ആണ് ആദ്യ ബജാജ് പൾസർ 220Fനെ പുറത്തിറക്കുന്നത്. കരുത്തുറ്റ എഞ്ചിനും ആധുനിക ഡിസൈനും മോട്ടോർസൈക്കിളിനെ യുവ ബൈക്ക് യാത്രക്കാർക്കിടയില്‍ ആരാധകരെ നേടിക്കൊടുത്തിരുന്നു.  220 സിസി, സിംഗിൾ സിലിണ്ടർ ഓയിൽ-കൂൾഡ് എഞ്ചിൻ കരുത്ത് പകര്‍ന്നിരുന്ന പൾസർ 220 എഫിന്‍റെ ഹൃദയം 8500 ആർപിഎമ്മിൽ 20.4 ബിഎച്ച്പി പവർ ഔട്ട്‌പുട്ടും 7000 ആർപിഎമ്മിൽ 18.55 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിച്ചിരുന്നു. പൾസർ 220F യൂണിറ്റുകളുടെ അവസാന ബാച്ച് പുറത്തായതിനാൽ, ഡീലർഷിപ്പുകളിൽ സ്റ്റോക്കുകൾ അവസാനിക്കുന്നതോടെ ഈ ബൈക്കുകള്‍ പുറത്തിറങ്ങില്ലെന്നാണ് അഭ്യൂഹങ്ങള്‍. നിലവിൽ , 133,907 രൂപയായിരുന്നു  പൾസർ 220F ന്‍റെ ദില്ലി എക്സ്-ഷോറൂം വില. 

അതേസമയം അടുത്തിടെയാണ് ജനപ്രിയ പള്‍സര്‍ ശ്രേണിയിലേക്ക് പുതിയ പൾസർ 250 ട്വിൻ  (പൾസർ എഫ്250, പൾസർ എൻ250 എന്നിവയെ ബജാജ് പുറത്തിറക്കിയത്. ഏറ്റവും വലിയ പൾസർ എന്ന നിലയിലാണ് പുതിയ ബൈക്ക് എത്തുന്നത്. നേരത്തെ പൾസർ ബൈക്കുകളുടെ കുടുംബത്തിന് ലഭിച്ച അതേ വിജയം പുതിയ ലോഞ്ചിലൂടെ ആവർത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.    220F പിൻഗാമിയായി എത്തുന്ന പുതിയ പൾസർ F250 ബജാജിന്റെ ഏറ്റവും വലിയ പൾസർ മോഡലായി കമ്പനി അവകാശപ്പെടുന്നു. 250 സിസി DTS-i 4 സ്ട്രോക്ക് ഓയിൽ കൂൾഡ് ബിഎസ്6 എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.  8750 ആർപിഎമ്മിൽ 24.5 പിഎസ് കരുത്തും 6500 ആർപിഎമ്മിൽ 21.5 എൻഎം ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന സിംഗിൾ സിലിണ്ടർ ഓയിൽ കൂൾഡ് എഞ്ചിൻ ആണിത്. പുതിയ ട്യൂബുലാർ ഫ്രെയിം ഷാസിയിലാണ് ഈ ബൈക്ക് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. അഞ്ച് സ്‍പീഡാണ് ട്രാൻസ്‍മിഷന്‍. ഒരു സെമി-ഡിജിറ്റൽ മീറ്ററും നൽകിയിട്ടുണ്ട്, അതോടൊപ്പം ടാക്കോമീറ്റർ സൂചിയും നിലനിർത്തിയിട്ടുണ്ട്.

ഇരു മോട്ടോർസൈക്കിളുകളിലും അഞ്ച് സ്പീഡ് ട്രാൻസ്മിഷൻ സംവിധാനവും സമാനമായ വീൽബേസ് നീളവും ഉണ്ട്. സ്റ്റാൻഡേർഡ് സ്ലിപ്പർ ക്ലച്ച്, ഇൻഫിനിറ്റി ഡിസ്‌പ്ലേ, എൽഇഡി പ്രൊജക്ടർ യൂണിപോഡ് ഹെഡ്‌ലാമ്പ്, യുഎസ്ബി മൊബൈൽ ചാർജിംഗ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകളും പുതിയ പൾസർ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നു. 140,000 രൂപയാണ് പള്‍സര്‍ 250ന്‍റെ ദില്ലി എക്സ് ഷോറൂം വില.   ബജാജ് ഓട്ടോ അതിന്റെ പുതിയ ബജാജ് പൾസർ 250 യുടെ രണ്ട് മോഡലുകളും പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. സ്‌പോർട്‌സ് ബൈക്ക് സെഗ്‌മെന്റിൽ ശക്തമായ സാന്നിധ്യമുള്ള ഈ ബൈക്ക് പുതിയ ട്യൂബുലാർ ഫ്രെയിം ഷാസിയിലാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ ഫോർക്ക് ലഭിക്കുന്നു. പിൻഭാഗത്ത്, കമ്പനി ഒരു പുതിയ മോണോഷോക്ക് സസ്പെൻഷൻ യൂണിറ്റ് നൽകിയിട്ടുണ്ട്.

പുതിയ ബജാജ് പൾസർ 250 യിൽ കമ്പനി പ്രൊജക്ടർ യൂണിപോഡ് ഹെഡ്‌ലാമ്പുകൾ നൽകിയിട്ടുണ്ട്. ഇതിൽ ഉപഭോക്താക്കൾക്ക് ബജാജ് പൾസർ F250 ന് അരികിലുള്ള റിവേഴ്സ് ബൂമറാംഗ് LED DRL ലഭിക്കും. ഇത് റോഡിൽ മികച്ച ദൃശ്യപരത നൽകുന്നു, ഇത് ബൈക്ക് നന്നായി നിയന്ത്രിക്കാൻ ഡ്രൈവറെ സഹായിക്കുന്നു. ഇതിനുപുറമെ 300എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും 230എംഎം പിൻ ഡിസ്‌ക് ബ്രേക്കും ഈ ബൈക്കുകളിൽ നൽകിയിട്ടുണ്ട്. . മുൻവശത്ത് ടെലിസ്‌കോപ്പിക് സസ്പെൻഷനാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്ത്, കമ്പനി ഒരു പുതിയ മോണോഷോക്ക് സസ്പെൻഷൻ യൂണിറ്റ് നൽകിയിട്ടുണ്ട്.

പൾസർ 250-ന്റെയും പൾസർ 250F-ന്റെയും സവിശേഷതകൾ തമ്മിൽ വലിയ വ്യത്യാസം ഇല്ല. എന്നിരുന്നാലും, രണ്ടിന്റെയും ബാഹ്യ രൂപത്തിൽ വലിയ വ്യത്യാസമുണ്ട്. പൾസർ 250 ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ശൈലി പോലെയാണെങ്കിലും, പൾസർ 250F ഒരു സെമി-ഫെയർഡ് സെറ്റപ്പ് പോലെയാണ് കാണപ്പെടുന്നത്. റേസിംഗ് റെഡ്,  ടെക്നോ ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് പുതിയ പൾസർ 250 വിപണിയില്‍ എത്തുക. ഇന്ത്യയിൽ കെടിഎം 200 ഡ്യൂക്ക്, സുസുക്കി ജിക്‌സർ 250, യമഹ എഫ്‌സെഡ് 25 തുടങ്ങിയവരാണ് പുതിയ ബജാജ് പൾസർ 250ന്‍റെ എതിരാളികള്‍. 



from Asianet News https://ift.tt/3qz4FNe
via IFTTT

Kasaragod|എന്‍ഡോസള്‍ഫാന്‍ ഇര; മകളെ വീട്ടിനുള്ളില്‍ തടവിലിട്ടിരിക്കുന്ന അമ്മയുടെ സങ്കടങ്ങള്‍ക്ക് പരിഹാരമാകുന്നു

കാസര്‍കോട്(Kasaragod) വിദ്യാനഗറിലെ രാജേശ്വരിയുടേയും മകളുടേയും സങ്കടങ്ങള്‍ക്ക് പരിഹാരമാകുന്നു. ഇരുമ്പ് വാതില്‍ മുറിയില്‍ കഴിയുന്ന അഞ്ജലിയുടെ ചികിത്സയ്ക്കും കുടുംബത്തിന് വീടൊരുക്കുന്നതിനുമാണ് ജില്ലാ ഭരണകൂടം നടപടി തുടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ ഇരയായ (Endosulfan) മകളെ കഴിഞ്ഞ എട്ട് വര്‍ഷമായി ഇരുമ്പ് കമ്പികള്‍ കൊണ്ട് വാതില്‍ തീര്‍ത്ത് അടച്ചിട്ടിരിക്കുന്ന അമ്മയുടെ ദുഖം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനോനില തെറ്റുമ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ആയതോടെയാണ് മകള്‍ അഞ്ജലിയെ രാജേശ്വരി അടച്ചിട്ടത്.

എട്ട് വര്‍ഷമായി ഇരുമ്പ് വാതില്‍ മുറിയില്‍ ജീവിക്കുന്ന ഇരുപത് വയസുകാരിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറംലോകമറിഞ്ഞു.വാര്‍ത്തയെ തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ് കഴിഞ്ഞ ദിവസം രാജേശ്വരിയുടെ വീട്ടിലെത്തി. വിദഗ്ധ ഡോക്ടരെക്കൊണ്ട് അഞ്ജലിയെ പരിശോധിപ്പിച്ച് ചികിത്സിക്കുന്നതിന് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വീടിനുള്ള സംവിധാനവും ഒരുക്കുമെന്നും ഡെപ്യൂട്ടി കളക്ടര്‍ വിശദമാക്കി.മകളെ പരിചരിക്കേണ്ടതിനാല്‍ രാജേശ്വരിക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കാന‍് കഴിയില്ല. അതുകൊണ്ട് തന്നെ ജോലിക്ക് പോകാനാകില്ല. കുടുംബത്തിന്‍റെ ജീവിതച്ചെലവിനുള്ള തുകയ്ക്കായി ഒരു സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമം ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

കാസർഗോട് നിരവധി കുട്ടികളെ പോലെ അഞ്ജലിയും എന്‍ഡോസള്‍ഫാന്‍ വിതച്ച മഹാദുരിതത്തിന്റെ ഇരയാണ്. ഓട്ടിസം ബാധിച്ചതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ചെറിയ പ്രായത്തില്‍ അമ്മയ്ക്ക് നിയന്ത്രിക്കാന്‍ ആവുമായിരുന്നെങ്കിലും ഇപ്പോള്‍ അഞ്ജലി അടുത്തുചെല്ലുന്നവരെയെല്ലാം ഉപദ്രവിക്കും. ആരെയും കിട്ടിയില്ലെങ്കിൽ സ്വയം ശരീരത്തിൽ കടിച്ച് മുറിവാക്കും. കുളിപ്പിക്കാനും കക്കൂസിൽ കൊണ്ടുപോകാനും ആഹാരം നൽകാനുമൊക്കെ പുറത്തേക്ക് കൊണ്ടുവരും. അപ്പോഴെല്ലാം സഹായം വേണം. കുളിപ്പിക്കിക്കുമ്പോഴൊക്കെ ഉപദ്രവിക്കും. അങ്ങനെ പലതവണ താൻ താഴെ തറയിൽ വീണിട്ടുണ്ടെന്നും അഞ്ജലിയുടെ അമ്മ പറയുന്നു.

ബെംഗളുരുവിൽ നിന്ന് കൊണ്ടുവരുന്ന മരുന്നാണ് ഇപ്പോൾ കഴിക്കുന്നത്. ആ മരുനന് കഴിച്ച് തുടങ്ങിയതിൽ പിന്നെ കുറച്ച് ആശ്വാസമുണ്ട്, മകളെ ചൂണ്ടി അമ്മ പറഞ്ഞു. 1700 രൂപ പെൻഷൻ കിട്ടുന്നുണ്ട്. വികലാംഗ പെൻഷനുമുണ്ട്. എന്നാൽ ഈ അമ്മയും വീട്ടിനുള്ളിലടയ്ക്കപ്പെട്ട ഈ മകളും താമസിക്കുന്നത് ഇവരുടെ സ്വന്തം വീട്ടിലല്ല, അഞ്ജലിയുടെ അമ്മാവന്റെ വീട്ടിലാണ്. 

അക്കൌണ്ട് വിവരങ്ങൾ

RAJESHWARI

AC NO: 42042010108320

IFSC: CNRB0014204

CANARA BANK

KASARAGOD BRANCH



from Asianet News https://ift.tt/3Dc5hvR
via IFTTT

kerala Rains | സംസ്ഥാനത്ത് വീണ്ടും മഴ കനത്തു; ആറ് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ (heavy rain) മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു (orange alert). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ തമിഴ്നാട്‌ തീരത്തുള്ള ന്യൂനമർദ്ദതിന്‍റെയും ബംഗാൾ ഉൾക്കടലിൽ  പുതിയ ന്യൂനമർദ്ദതിന്‍റെയും സ്വാധീന ഫലമായാണ് ശക്തമായ മഴ തുടരുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് ആയിരിക്കും. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പുതിയ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ  64.5 എംഎം മുതൽ 115 എംഎം വരെ മഴ പ്രതീക്ഷിക്കണം.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്. 

ചുമരിലോ മറ്റോ ചാരി വെച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നംബറില്‍) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ട് റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്. 

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക. 

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക. 

നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം. അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ mausam.imd.gov.in/thiruvananthapuram/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.



from Asianet News https://ift.tt/3Cbi7Jt
via IFTTT

Ansi kabeer| മിസ് കേരളയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; ഓഡി കാർ പിന്തുടർന്നതാണ് അപകടകാരണമെന്ന് മൊഴി

കൊച്ചി: മുൻ മിസ് കേരളയടക്കം (Former Miss Kerala) മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്ദുൽ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കി. ഓഡി കാർ പിറകെ പായുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. ഇരു സംഘവും മത്സരയോട്ടം നടത്തിയതാണോ എന്ന് പൊലീസിന് സംശയിക്കുന്നു.

മിസ് കേരള അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടത് അപകട മരണം ആണെന്ന കാര്യത്തില്‍ പൊലീസിന് സംശയമില്ല. പക്ഷെ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോള്‍ പൊലീസിന്‍റെ പ്രധാന അന്വേഷണ വിഷയം. ഇതിനിടെയാണ് കേസില്‍ വഴിത്തിരിവിന് ഇടയാക്കിയേക്കാവുന്ന അബ്ദുള്‍ റഹ്മാന്‍റെ മൊഴി. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത് മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ്. ഗുരുതരമായി പരിക്കേറ്റ് റഹ്മാന്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന് റഹ്മാന്‍ മൊഴിനല്‍കിയത്. അപകട ശേഷം നിമിഷങ്ങൾക്ക് ഓഡി കാര്‍ തിരികെ അപകടസ്ഥലത്തെത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്.

കാറിൽ നിന്ന് ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. സിസിടി വി പരിശോധനയില്‍ തേവര ഭാഗത്ത് ഓഡി കാര്‍, അപകടം സംഭവിച്ച കാറിന് പിറകെ പായുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരു സംഘങ്ങളും മത്സരയോട്ടം നടത്തിയോ എന്ന സംശയം പൊലീസിനുണ്ട്. ഗുരുതരമായ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനാണോ റഹ്മാന്‍ കാര്‍ ചേസിന്‍റെ കാര്യം പറയുന്നതെന്ന സംശയവും പൊലീസിനുണ്ട്. ഓഡി കാറിലുണ്ടായിരുന്ന റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. ചികിത്സയില്‍ കഴിയുന്നതിനാല്‍ പൊലീസിന് ഇത് വരെ റഹ്മാനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നിശാ പാര്‍ട്ടി നടന്ന ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ റോയ് ഉള്‍പ്പെടെ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടി നടന്ന രാത്രിയിലെ ഹോട്ടലിലെ ചില സിസിടിവി ദൃശ്യങ്ങള്‍ കാണാതായതിലും പൊലീസിന് ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.



from Asianet News https://ift.tt/3qx4H8o
via IFTTT

Kerala Rains| ജലനിരപ്പ് 2399 അടിയിലേക്ക്; ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും

ഇടുക്കി: ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി അണക്കെട്ട് (idukki dam) വീണ്ടും തുറന്നേക്കും. ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാനാണ് കെഎസ്ഇബിയുടെ (kseb) ആലോചന. 2398.46 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൻ്റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയുന്നത് സാവധാനത്തിലായിട്ടുണ്ട്.

അണക്കെട്ടില്‍ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിലെ റൂൾ കർവ് അനുസരിച്ച് 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ ലവലായ 2400.03 അടിയിലേക്ക് ജലനിരപ്പ് അടുത്താൽ മാത്രം തുറക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. തുറക്കേണ്ടി വന്നാൽ ചെറുതോണി അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി സെക്കൻ്റിൽ  ഒരു ലക്ഷം ലിറ്ററോളം  വെള്ളം പുറത്തേക്ക് ഒഴുക്കും.

പെരിയാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.25 അടിയിലെത്തി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് ഗണ്യമായി കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.

ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ മുന്നറിയിപ്പാണ് ഉള്ളത്. ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Also Read: ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട്

 



from Asianet News https://ift.tt/3qzfFdM
via IFTTT

Sukumara Kurup| സുകുമാരക്കുറുപ്പ് കോട്ടയത്തെന്ന് പ്രചാരണം; തേടിയെത്തി ക്രൈംബ്രാഞ്ചും

ചാക്കോവധക്കേസിലെ (Chacko Murder case) പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ്(Sukumara Kurup) കോട്ടയത്തെന്ന് പ്രചാരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായതോടെ അന്വേഷിച്ചെത്തി ക്രൈബ്രാഞ്ച്. കോട്ടയം ആർപ്പൂക്കര നവജീവനില്‍ (Navajeevan Trust) സുകുമാരക്കുറുപ്പ് ചികിത്സയില്‍ കഴിയുന്നതായാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടന്ന പ്രചാരണം. ഇതോടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നവജീവനിലെത്തുകയായിരുന്നു. 2017ല്‍ ലക്നൈവ്വില്‍ നിന്ന് നവജീവനിലെത്തിയ അന്തേവാസിയാണ് സംശയത്തിന്‍റെ നിഴലിലായത്. അടൂര്‍ സ്വദേശിയാണെന്നും വ്യോമസേന ജീവനക്കാരനായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ രോഗി സുകുമാരക്കുറുപ്പ് അല്ലെന്ന് വ്യക്തമായി.

ഇയാളുടെ ബന്ധുക്കള്‍ ഇടയ്ക്ക് നവജീവനിലെത്തി രോഗിയെ സന്ദര്‍ശിക്കാറുണ്ടെന്നും നവജീവന്‍ അധികൃതര്‍ വിശദമാക്കി. മൂന്നര പതിറ്റാണ്ടിലേറെയായി കേരള പൊലീസിന് തലവേദനയായി തുടരുന്ന കൊലപാതക കേസാണ് ചാക്കോ വധക്കേസ്. പ്രതി സുകുമാരക്കുറുപ്പ് ആണെന്ന് പകൽ പോലെ വ്യക്തമായെങ്കിലും സുകുമാരക്കുറുപ്പിന്‍റെ ഫോട്ടോ വരെ കിട്ടിയെങ്കിലും പിടികൂടാൻ കഴിയാത്തത് കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ നാണക്കേടായ സംഭവം ആയിരുന്നു. ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടെ 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ കൊന്ന് ശവശരീരം ചുട്ടുകരിച്ച ക്രിമിനലാണ് സുകുമാരക്കുറുപ്പ്.

ചാക്കോയുടെ മൃതദേഹം സുകുമാരക്കുറുപ്പിന്‍റേതെന്ന് കമ്പനിയെ തെറ്റിധരിപ്പിക്കുകയായിരുന്നു കുറുപ്പിന്‍റെ പദ്ധതി. സുകുമാരക്കുറുപ്പിന്റെ അളിയനും വിശ്വസ്‍തനായ ഡ്രൈവറും അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണും പണം തട്ടാനുള്ള പദ്ധതിയില്‍ പങ്കാളികളായിരുന്നു.സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭാസ്‌കരപിള്ളയുടെയും സഹായിയായിരുന്ന പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പൊന്നപ്പനെയും ഭാസ്‌കരപിള്ളയെയും കോടതി ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി. കാര്‍ ഡ്രൈവര്‍ ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി. വിലപിടിപ്പുള്ള ആദ്യ ദിവസങ്ങള്‍ പൊലീസ് പാഴാക്കിയതാണ് സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാകാന്‍ സഹായിച്ചതെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. ചാക്കോ കൊല്ലപ്പെടുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഭാര്യ ശാന്തമ്മ പ്രസവിച്ചു. മകന്‍ ജിതിന്‍ വിവാഹിതനായി. സര്‍ക്കാര്‍ നല്‍കിയ ജോലിയില്‍ നിന്ന് ശാന്തമ്മ റിട്ടയര്‍ ചെയ്തു. 



from Asianet News https://ift.tt/3c5KfmD
via IFTTT

Covid 19| കൊവിഡ് രോഗികളുടെ എണ്ണം 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ യോഗങ്ങള്‍ റദ്ദാക്കി ബീജിംഗ്

ബീജിംഗില്‍(Beijing) കൊവിഡ് രോഗികളുടെ (Covid 19)എണ്ണം കഴിഞ്ഞ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബീജിംഗിലുണ്ടായിട്ടുള്ള കൊവിഡ് കേസുകളുടെ വര്‍ധന ആശങ്കപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. ഇതോടെ ചടങ്ങുകള്‍ റദ്ദാക്കാനും ഓണ്‍ലൈനിലേക്ക് മാറാനും(Cancels Events) നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ബീജിംഗ്. ആളുകളുമായി സമ്പര്‍ക്കം ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കാത്ത എല്ലാ യോഗങ്ങളും റദ്ദാക്കാനാണ് കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച വൈകി നടന്ന പത്ര സമ്മേളനത്തിലാണ് മഹാമാരിയുടെ ഭീകരത സര്‍ക്കാര്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് ഇനിയും വര്‍ധിക്കുകയാണെങ്കില്‍ മീറ്റിംഗുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുന്നവര്‍ ഉത്തരവാദികള്‍ ആവുമെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവുമൊടുവിലായി 45 കേസുകളാണ് ബീജിംഗില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2020 ജൂണിന് ശേഷം ഇത്രയും കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. കഴിഞ്ഞ അഞ്ച് മാസമായി കൊവിഡിന്‍റെ അഞ്ചാം തരംഗത്തോട് മല്ലിടുകയാണ് രാജ്യം. 21 പ്രവിശ്യകളിലായി ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് ആദ്യം പുറപ്പെട്ട വുഹാനിലും വൈറസ് ബാധ വീണ്ടും രൂക്ഷമായതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ വിന്‍റര്‍ ഒളിംപിക്സിന് വേദിയാവാനിരിക്കെയാണ് പുതിയ വെല്ലുവിളി നേരിടുന്നത്. നിലവിലെ പെട്ടന്നുണ്ടായ രോഗബാധ തടയാന്‍ സാധിച്ചില്ലെങ്കില്‍ അത് രാഷ്ട്രീയപരമായും ആരോഗ്യ രംഗത്തും ചൈനയ്ക്ക് കടുത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. ലോകത്ത് 5 മില്യണ്‍ ആളുകളുടെ ജീവന്‍ അപകരിച്ച മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിച്ചതിനേക്കുറിച്ച് രാജ്യത്തിന്‍റെ നേതാക്കാള്‍ വലിയ  രീതിയില്‍ വീമ്പിളക്കുമ്പോഴാണ് പുതിയ തരംഗം രാജ്യത്തെ വലയ്ക്കുന്നതെന്നും ശ്രദ്ധേയമാണ്. ലോകത്തിലെ തന്നെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യത്ത് 5000ല്‍ താഴെ ആളുകള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ചൈനീസ് നേതാക്കള്‍ അടുത്തിടെ അവകാശപ്പെട്ടത്. ഇതിന് പിന്നാലെയാണ് പുതിയ ഡെല്‍റ്റ വകഭേദം വ്യാപകമായി പടരാന്‍ തുടങ്ങിയതും.

കൊവിഡിനെ തുടക്കത്തില്‍ വളരെ വിജയകരമായി നേരിട്ട സിംഗപ്പൂരും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങളിലും ഇപ്പോള്‍ ഡെല്‍റ്റ വകഭേദത്തിന്‍റെ ഭീഷണിയിലാണ്. നിലവിലെ വൈറസ് തരംഗത്തില്‍ നിരവധിപ്പേര്‍ ബാധിക്കപ്പെട്ടതായാണ് ബിജിംഗിലെ വിലയിരുത്തല്‍. സമ്പര്‍ത്തിലെത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ബീജിംഗിലെ ആശുപത്രിയും ഷോപ്പിംഗ് മാളും ഇതിനോടകം അടച്ച് പൂട്ടിയിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരും ലോക്ക്ഡൌണിലാണുള്ളത്. തീരദേശ പ്രദേശമായ ഡാലിയനാണ് നിരവിലെ തരംഗത്തില്‍ കൊവിഡ് ഹോട്ട് സ്പോട്ട് ആയിട്ടുള്ളത്. 52 പുതിയ കേസുകളും അഞ്ച് പേര്‍ക്ക് ലക്ഷണങ്ങളുമാണ് വെള്ളിയാഴ്ച ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 



from Asianet News https://ift.tt/3qDXd3H
via IFTTT

Chennai Flood | മഴ ശമിച്ചിട്ടും വെള്ളക്കെട്ട് ദുരിതം മാറാതെ ചെന്നൈ

ചെന്നൈ: മഴയ്ക്ക് (Chennai Rain) ശമനമായെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ട് ദുരിതം (Chennai Flood) തുടരുകയാണ്. ചെന്നൈ നഗരത്തിലും നഗരത്തിന് പുറത്തെ മുടിച്ചൂർ, പെരുമ്പാക്കം, സെമ്മഞ്ചേരി തുടങ്ങിയ മേഖലകളിലും ഇപ്പോഴും വലിയ വെള്ളക്കെട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ വെള്ളക്കെട്ട് (Waterlogging in Chennai ) പൂർണമായും ഒഴിവാക്കുമെന്ന് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ അറിയിച്ചു. സെൻട്രൽ ചെന്നൈ ( Chennai )അടക്കം 534 മേഖലകൾ കനത്ത വെള്ളക്കെട്ടിലായിരുന്നു. 204 ഇടങ്ങളിലെ വെള്ളം പൂർണമായി വറ്റിച്ചെങ്കിലും 330 മേഖലകൾ ഇപ്പോഴും വെള്ളത്തിലാണ്.

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ മടങ്ങിത്തുടങ്ങി.  2,888 പേരാണു ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്.  പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നുണ്ട്. നീലഗിരി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. 

വെള്ളക്കെട്ട് ഒഴിവാക്കാന്‍ പലയിടത്തും മോട്ടോറുകള്‍ രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുകയാണ്. ഇന്നലെ വൈകീട്ട് മഴ മാറിയതുമുതല്‍ 570 മോട്ടറുകളാണ് വെള്ളം ഒഴുക്കിവിടാനായി പ്രവര്‍ത്തിക്കുന്നത്. വാണിജ്യകേന്ദ്രങ്ങളായ ടി.നഗര്‍ ഒ.എം.ആര്‍. ആല്‍വാര്‍പേട്ട് എന്നിവടങ്ങളിലെല്ലാം റോഡുകളില്‍ ഇപ്പോഴും വെള്ളം കെട്ടിനില്‍ക്കുകയാണ്. പ്രധാനപ്പെട്ട സബ് വേകളെങ്കിലും വേഗത്തില്‍ തുറക്കാനുള്ള ശ്രമത്തിലാണ് ചെന്നൈ കോര്‍പ്പറേഷന്‍. ചെന്നൈയിലെ 22 അടിപ്പാതകളിൽ 17 ലും ഗതാഗതം പുനഃസ്ഥാപിച്ചു. 23 റോഡുകളിൽ വെള്ളക്കെട്ടുള്ളതിനാൽ റോഡ് ഗതാഗതം ഭാഗികമാണ്.വിമാന സർവീസുകൾ, ദീർഘ ദൂര –സബേർബൻ –മെട്രോ ട്രെയിനുകൾ എന്നിവ തടസ്സപ്പെട്ടില്ല. 

അതിനിടെ, കഴിഞ്ഞദിവസം മരം വീണു ബോധരഹിതനായതിനെ തുടർന്നു വനിതാ പൊലീസ് ഇൻസ്പെക്ടർ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിക്കാൻ സഹായിച്ച ഉദയകുമാർ (23) ചികിത്സയ്ക്കിടെ മരിച്ചു. ഇതുൾപ്പെടെ മഴമരണം 17 ആയി. 

വെള്ളം കയറിയ കെ.കെ നഗറിലെ ഇഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ക്രോംപേട്ടിലെ ആശുപത്രിയിലെയും ടി.ബി ആശുപത്രിയിലെയും രോഗികളെ ഇന്നലെ വൈകീട്ടോടെ ഒഴിപ്പിച്ചു. ശുചീകരണം പൂര്‍ത്തിയാക്കിതിനുശേഷമെ ആശുപത്രികള്‍ തുറക്കൂ. 

അതേ സമയം ആന്ധ്രയുടെ തീരമേഖലയിൽ കനത്ത മഴ തുടരുന്നു. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം സജ്ജീകരിച്ചു. ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങൾക്ക് ആയിരം രൂപയുടെ വീതം ധനസഹായം മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയിൽ വിന്യസിച്ചു.
 



from Asianet News https://ift.tt/3wL6RCC
via IFTTT

രാജ്യത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്; കൊവിഡിന് മുമ്പുള്ള നിരക്കുകൾ പുനഃസ്ഥാപിക്കും

ദില്ലി: രാജ്യത്തെ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്താൻ റെയിൽവേ. ലോക് ഡൗണിന് പിന്നാലെ സർവീസ് പുനസ്ഥാപിച്ചപ്പോൾ ഏ‌ർപ്പെടുത്തിയ സ്പെഷ്യൽ എന്ന ടാഗും പ്രത്യേക നമ്പറും ഒഴിവാക്കും. ട്രെയിനുകളുടെ പേരുകളും നമ്പറുകളും പഴയ പടിയാക്കാൻ സോണൽ റെയി‌ൽവേകൾക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകി.

കൊവിഡിനെ തുടർന്ന് ഈ ട്രെയിനുകളിൽ ഏർപ്പെടുത്തിയ നിരക്ക് വ‌‍‍ർധനയും ഒഴിവാക്കും. ഇതിനായി സോഫ്റ്റ്‍വെയറിലും ഡാറ്റ ബേസിലും മാറ്റം വരുത്തണമെന്ന് റെയിൽവേ മന്ത്രാലയം നിർദേശം നൽകി. അതേസമയം പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂട്ടിയത് പിൻവലിക്കുമോ എന്ന കാര്യത്തിലും പാൻട്രി സർവീസ്, സ്ലീപ്പർ, എസി കോച്ചുകളിൽ നൽകിയിരുന്ന ബ്ലാങ്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ എന്നിവ പഴയ രീതിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് റെയിൽവേ ഉത്തരവിൽ പരാമർശമില്ല.



from Asianet News https://ift.tt/3ca4eR4
via IFTTT

Punjab Election | പഞ്ചാബില്‍ അഭിപ്രായ സര്‍വേ: ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചനം

ചണ്ഡിഗഡ്: പഞ്ചാബില്‍  (Punjab) ആംആദ്മി പാര്‍ട്ടി (AAP) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ പ്രവചനം. എബിപി സി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ഈ കാര്യം പറയുന്നത്. 2022 ലാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് (Punjab Election 2022) നടക്കുന്നത്. നവംബര്‍ ആദ്യമാണ് സര്‍വേ സംഘടിപ്പിച്ചത് (ABP C-Voter Survey for Punjab Election 2022). 2017നെ അപേക്ഷിച്ച് ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ വോട്ട് വിഹിതവും, സീറ്റുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും എന്നാണ് സര്‍വേ പറയുന്നത്.

47 മുതല്‍ 53 വരെ സീറ്റാണ് ആംആദ്മി പാര്‍ട്ടിക്ക് വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സര്‍വേ പ്രവചിക്കുന്നത്. 117 അംഗ സഭയാണ് പഞ്ചാബില്‍ ഉള്ളത്. രണ്ടാമത് ഭരണകക്ഷിയായ കോണ്‍ഗ്രസ് എത്തുമെന്ന് സര്‍വേ പറയുന്നു, 42 മുതല്‍ 50 സീറ്റുവരെയാണ് പ്രവചനം. മൂന്നാമത് ശിരോമണി അകാലിദള്‍ ആണ് ഇവര്‍ക്ക് 16 മുതല്‍ 24 സീറ്റുവരെ പ്രവചിക്കപ്പെടുന്നു. 

അതേ സമയം സമീപകാലത്ത് ഏറ്റവും മോശം പ്രകടനമായിരിക്കും പഞ്ചാബില്‍ ബിജെപിക്ക് സംഭവിക്കുക എന്നാണ് സര്‍വേ നല്‍കുന്ന സൂചന. പരമാവധി ഒരു സീറ്റ് വരെ ബിജെപിക്ക് ലഭിച്ചേക്കുമെന്നാണ് സര്‍വേ പറയുന്നത്. ശിരോമണി അകാലിദളുമായി പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന സഖ്യം തകര്‍ന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ സര്‍വേ പറയുന്നത്. 

2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 23.7 ശതമാനം ആയിരുന്നു ആംആദ്മിയുടെ വോട്ട് വിഹിതമെങ്കില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ അത് 36.5 ആയി വര്‍ധിക്കുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന്‍റെ വോട്ട് ശതമാനം 34.9 ശതമാനമായി കുറയും. സെപ്തംബര്‍ ഒക്ടോബര്‍‍ മാസങ്ങളില്‍ നത്തിയ സര്‍വേകളിലും ആംആദ്മി പാര്‍ട്ടിക്ക് തന്നെയാണ് പഞ്ചാബില്‍ മുന്‍തൂക്കം എന്നാണ് സര്‍വേ ഫലം വന്നത്.



from Asianet News https://ift.tt/30g9ikg
via IFTTT

പുറത്തുള്ളവര്‍ക്ക് ബീഡിക്കമ്പനി: അകത്ത് ഹാൻസ് നിർമാണം; പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ

മലപ്പുറം: പുറത്തുള്ളവരോട് ബീഡിക്കമ്പനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹാൻസ് നിർമാണം നടത്തിയ സംഘത്തെ പോലീസ് (Police) പിടികൂടി. കണ്ണമംഗലത്താണ് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് (Pan masala) നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി പിടികൂടിയത്. പരിശോധനയിൽ അരക്കോടി വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. 

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര കച്ചേരിപ്പടി സ്വദേശി കാങ്കടക്കടവൻ അഫ്‌സൽ(30), ഏ ആർ നഗർ  കൊളപ്പുറം സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25), ഇതര സംസ്ഥാന തൊഴിലാളിയായ ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പി പി പ്രതീപ്  അസ്റ്റ് ചെയ്തു. വേങ്ങര കണ്ണമംഗലം വട്ടപ്പൊന്തയിലെ എം ഇ എസ് സെന്ററൽ സ്‌ക്കൂളിനു സമീപത്തെ റബ്ബർ തോട്ടത്തിനു നടുവിലെ വാടകക്കെടുത്ത  ഇരുനില വീട്ടിലാണ് ഫാക്ടറിയാണ് പ്രവർത്തിച്ചിരുന്നത്. 

അഞ്ച് ലക്ഷം രൂപ വില വരുന്ന മൂന്ന് പാക്കിംങ്ങ് യൂണിറ്റുകളാണ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയത്. അഞ്ച് മാസത്തോളമായി രാപകലില്ലാതെയാണ് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പുകയില ഉൽപന്നങ്ങളും മറ്റും ഇവിടെ എത്തിച്ചശേഷം സംയോജിപ്പിച്ച് ഹാൻസിന്റെ പ്രിന്റ് ചെയ്ത റാപ്പറുകളിലാക്കുന്ന പ്രവൃത്തിയാണ് ഇവിടെ നടന്നിരുന്നത്.

ബാംഗ്ലൂരിൽ നിന്നും ഉണക്ക മത്സ്യവും മറ്റും കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്തുക്കൾ ഇവിടെ എത്തിച്ചിരുന്നത്. ഡൽഹിയിൽ നിന്നാണ്  പാക്കിംങ് സാമഗ്രികൾ എത്തിച്ചത്. രാത്രിയിൽ ഫാക്ടറിയിൽ എത്തുന്ന സംഘം ആഢംഭര വാഹനങ്ങളിലാണ്  വിവിധ ഭാഗങ്ങളിലേക്ക് പാക്ക് ചെയ്ത ഉത്്പന്നങ്ങൾ കടത്തികൊണ്ടു പോയിരുന്നത്. ചെന്നൈ, പെരുമ്പാവൂര്, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും സാധനം മൊത്ത വിതരണത്തിന് എത്തിച്ചിരുന്നത്. 

ഇവിടെ  ബീഡി നിർമ്മാണമെന്നാണ്  പ്രതികൾ  നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പോലീസ് കേന്ദ്രത്തിലെത്തിയപ്പോഴും ഫാക്ടറി പ്രവർത്തിക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്ത് ഇത്തരം ഒരു നിർമ്മാണ കേന്ദ്രം ആദ്യമായാണ് പിടികൂടുന്നതെന്ന് അന്വേഷണ ഉദ്വോഗസ്ഥർ പറഞ്ഞു.   പിടികൂടിയ ഹംസക്ക് പട്ടാമ്പിയിൽ 100 ചാക്കോളം ഹാൻസ് പിടികൂടിയതിന് കേസുണ്ട്.



from Asianet News https://ift.tt/3c4U1p5
via IFTTT

സി.പി.എം കൊടിനാട്ടിയത് കോടതി ഉത്തരവിലൂടെ ഒഴിവാക്കി; പിന്നാലെ നാട്ടിയത് ഡിവൈഎഫ്ഐ കൊടി

മലപ്പുറം: സിപിഎം നാട്ടിയ കൊടി കോടതി ഉത്തരവിലൂടെ ഒഴിവാക്കിയപ്പോൾ, പറന്പിൽ ഡിവൈഎഫ്ഐ കൊടി നാട്ടി. പറന്പിൽ നിന്നും കൊടി ഒഴിവാക്കിക്കിട്ടാൻ കോടതികൾ കയറിയിറങ്ങുകയാണ് മലപ്പുറം പള്ളിക്കലിലെ രാജൻ എന്ന എഴുപതുകാരൻ.രാജന്റെ പരാതിയിൽ ലോക്കൽ സെക്രട്ടറി മുതൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വരെയുള്ള സി.പി.എം നേതാക്കൾക്ക് ഹൈക്കോടതി നോട്ടീസ് നൽകി.

വീഡിയോ സ്റ്റോറി



from Asianet News https://ift.tt/30lpWyM
via IFTTT

Covid-19 | ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ പാലിക്കാത്തതിന് 152 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ (Qatar) മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് (Not wearing masks) 150 പേര്‍ക്കെതിരെ നടപടി. ഇതിന് പുറമെ മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു. 

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്നാണ് നിലവിലെ നിര്‍ദേശം. അതേസമയം തുറസായ പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധവുമില്ല. എന്നാല്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെടുന്ന പരിപാടികളില്‍ മാസ്‌ക് ധരിക്കണം. ഇതിന് പുറമെ പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.

മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സമൂഹത്തിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹകരിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.



from Asianet News https://ift.tt/3oneeMG
via IFTTT

സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ജിദ്ദ - മക്ക എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ (Jeddah - Makkah Express way) രണ്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. എക്സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

അപകടമുണ്ടായ ഉടന്‍ തന്നെ റെഡ് ക്രസന്റ് ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റയാളെ നാഷണല്‍ ഗാര്‍ഡ് ആശുപത്രിയിലേക്കാണ് മാറ്റിയത്. പരിക്കേറ്റ ഏഴ് പേരെ മക്ക അല്‍നൂര്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രി, മക്ക അല്‍ സാഹിര്‍ കിങ് അബ്‍ദുല്‍ അസീസ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. ഒരാള്‍ക്ക് സംഭവ സ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ചെയ്‍തു. 

സൗദി അറബ്യയിൽ 45 പേർക്ക് കൊവിഡ്, ഇന്ന് 60 പേർ സുഖം പ്രാപിച്ചു
റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 45 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 60 പേർ സുഖം പ്രാപിച്ചു. ചികിത്സയിലായിരുന്ന രോഗികളിൽ ഒരാൾ മരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40,461 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗ ബാധിതരുടെ എണ്ണം 5,49,148 ആയി. ഇതിൽ 5,37,160 പേരും ഇതിനോടകം സുഖം പ്രാപിച്ചു. ആകെ 8,810 പേർക്കാണ് കൊവിഡ് കാരണം സൗദി അറബ്യയിൽ ജീവന്‍ നഷ്‍ടമായത്. കൊവിഡ് ബാധിതരിൽ 53 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്താകെ ഇതുവരെ 46,624,368 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,376,257 എണ്ണം ആദ്യ ഡോസ് ആണ്. 21,944,548 എണ്ണം സെക്കൻഡ് ഡോസും. 1,709,037 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 303,563 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ - 13, റിയാദ് - 10, ത്വാഇഫ് - 3, മദീന - 2, മക്ക - 2, ഹുഫൂഫ് - 2, മറ്റ് 11 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.



from Asianet News https://ift.tt/3qu2CKx
via IFTTT

Train Service| കൊവിഡ് കാലത്ത് 'സ്പെഷ്യൽ' ആക്കിയ ട്രെയിൻ സർവ്വീസുകൾ വീണ്ടും പഴയ പടി, ടിക്കറ്റ് നിരക്കും മാറും

ദില്ലി: രാജ്യത്തെ ട്രെയിൻ സർവീസുകൾ (Train Services) സാധാരണ നിലയിലേക്ക്. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കുള്ള സ്പെഷ്യൽ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ (indian railway) ഉത്തരവ് ഇറക്കി. കൊവിഡിന്റെ (Covid) പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഇളവ് ചെയ്തതിന് ശേഷം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ (special services) മാത്രമാണ് റെയിൽവേ നടത്തിയിരുന്നത്. ആദ്യം ദീർഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചർ തീവണ്ടികൾ പോലും ഇത്തരത്തിൽ സ്പെഷ്യൽ ടാഗോടെയാണ് ഓടിച്ചിരുന്നത്. ഇവ സാധാരണ നമ്പറിൽ തന്നെ പ്രവർത്തിപ്പിക്കാമെന്നും കൊവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണൽ ഓഫീസർമാർക്ക് റെയിൽവേ ബോർഡ് അയച്ച കത്തിൽ അറിയിച്ചു. 

അതേ സമയം നിലവിൽ സെക്കൻഡ് ക്ലാസുകളിലടക്കം റിസർവ് ചെയ്യുന്ന ട്രെയിനുകൾ മറ്റിളവുകൾ നൽകുന്നത് വരെ അതേ പടി നിലനിൽക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. സോഫ്റ്റ്‍വെയറിലും ഡാറ്റ ബേസിലും മാറ്റം വരുത്തണമെന്ന് റെയിൽവേ മന്ത്രാലയം നിർദേശം നൽകി. അൺറിസർവ്ഡ് യാത്ര പുനഃസ്ഥാപിക്കുക രോഗവ്യാപനം കുറഞ്ഞ ഇടങ്ങളിൽ മാത്രമാകും. 

അതേ സമയം കൂട്ടിയ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക്, കൊവിഡോടെ നിർത്തലാക്കിയ പാൻട്രി സർവീസ്, സ്ലീപ്പർ, എസി കോച്ചുകളിൽ നൽകിയിരുന്ന മറ്റു സേവനങ്ങൾ എന്നിവ പഴയ രീതിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് റെയിൽവേ ഉത്തരവിൽ പരാമർശമില്ല .



from Asianet News https://ift.tt/3kxsLEd
via IFTTT

രണ്ടാഴ്‍ച മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‍കത്ത്: മലയാളി യുവതിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബി (29) ആണ് മരിച്ചത്. മസ്‍കത്ത് അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ജോണ്‍ കോശി ഒമാനിലെ പ്രമുഖ കമ്പനിയില്‍ ഓട്ടോമോട്ടീവ് വിഭാഗം ജീവനക്കാരനാണ്. രണ്ടാഴ്‍ച മുമ്പാണ് ബിജിലി ബേബി നാട്ടില്‍ നിന്ന് ഒമാനിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് തൊയക്കാവ് അമ്പലത്ത് വീട്ടില്‍ നിയാസ് (32) ആണ് മരിച്ചത്. വ്യാഴാഴ്‍ച വൈകുന്നേരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ ഷഫിയും ആറും മൂന്നും വയസുള്ള മക്കളും നിയാസിനൊപ്പം ഖത്തറിലുണ്ട്. 10 വര്‍ഷമായി പ്രവാസിയായ അദ്ദേഹം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു. പിതാവ് - അബ്‍ദുല്‍ അസീസ്. മാതാവ് - നൂര്‍ജഹാന്‍. സഹോദരങ്ങള്‍ - നവാസ്, നസീമ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.



from Asianet News https://ift.tt/2YESva4
via IFTTT

Thursday, November 11, 2021

MotorVehicle|വകുപ്പിൽ അടിമുടി അഴിമതിയെന്ന് ഗതാഗത കമ്മിഷണർ; പലരേയും ചെക്പോസ്റ്റുകളിൽ നിയമിക്കാനാകില്ല

തിരുവനന്തപുരം:മോട്ടോർവാഹന വകുപ്പിലെ (motor vehicle department)അഴിമതി (corruption)തുറന്ന് സമ്മതിച്ച് ഗതാഗത കമ്മിഷണർ(transport commissioner).ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടികൾ നേരിടുന്നതിനാൽ ചെക്പോസ്റ്റുകളിൽ നിയമിക്കാൻ കഴിയില്ലെന്ന് ഗതാഗതകമ്മിഷണർ സര്‍ക്കാരിന് കത്ത് നല്‍കി.ഈ സാഹചര്യത്തില്‍ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്പോസ്റ്റുകളില്‍ നിയമിക്കാൻ സര്‍ക്കാര്‍ അനുവാദം നല്‍കി

ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ കൈക്കൂലിയും അഴിമതിയും പുതിയ കഥയല്ല.കഴിഞ്ഞ വര്‍ഷം ചെക്പോസ്റ്റുപോസ്റ്റുകളില്‍ അഴിമതി നടത്തിയതിന് 27 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായി.ഈ സാഹചര്യത്തിലാണ് ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അഴിമതി മുക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.ചെക്പോസ്റ്റുകളില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന നിര്‍ദേശം സര്‍ക്കാര്‍ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കി.ഉത്തരവ് പ്രകാരം മികവുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താൻ കണക്കെടുപ്പ് നടത്തി.അപ്പോഴാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്ക നടപടി നേരിടുന്നവരോ ചെക്പോസ്റ്റില്‍ നിയമിക്കരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളവരോ ആണെന്ന് ഗതാഗത കമ്മീഷണര്‍ കണ്ടെത്തിയത്.

വകുപ്പിലെ അഴിമതി തുറന്ന് സമ്മതിക്കുന്ന റിപ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കാരിന് നല്‍കി.അങ്ങനെയെങ്കില്‍ അത്തരക്കാരെ ഇനി ചെക്പോസ്റ്റില്‍ വയ്ക്കേണ്ടെന്നും ഉദ്യോഗസ്ഥരുടെ ക്ഷാമം ഉണ്ടെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിലെ തന്നെ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ചെക്പോസ്റ്റില്‍ നിയമിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.അഴിമതി മുക്ത ചെക്പോസ്റ്റുകളെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ട് പോകാൻ സര്‍ക്കാര്‍ തയ്യാറല്ല.



from Asianet News https://ift.tt/3omjiAP
via IFTTT

Rain|മഴപ്പേടിയൊഴിഞ്ഞ് ചെന്നൈ,ന്യൂനമർദ്ദം ദുർബലമായി;കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അല‍ർട്ട്

ചെന്നൈ/തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് തമിഴ്നാട്ടിലും ആന്ധ്രയുടെ കിഴക്കൻ തീരങ്ങളിലും കനത്ത മഴയ്ക്ക്(heavy rain) കാരണമായ ന്യൂനമർദം(low pressure) തീർത്തും ദുർബലമായി. ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാടിന്റെ വടക്കൻ തീരത്ത് ന്യൂനമർദ്ദം കരതൊട്ടതോടെ മഴയ്ക്ക് ശമനമായി. പക്ഷേ ചെന്നൈയിലും തീരദേശ ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗത സൗകര്യങ്ങളും തകരാറിലായ വൈദ്യുതി വിതരണവും പുന:സ്ഥാപിച്ചുവരുന്നു. കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളുണ്ടായ കടലൂരിൽ ഇന്നും സ്കൂളുകൾക്ക് അവധിയാണ്. എവിടെയും റെഡ് അലേർട്ട് ഇല്ല. വരും ദിവസങ്ങളിൽ ചെന്നൈയിൽ സാധാരണ മൺസൂൺ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ പ്രഭാവം തുടരുന്ന കാഞ്ചീപുരം, വെല്ലൂർ, റാണിപേട്ട് ജില്ലകളിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്

ആന്ധ്രയുടെ തീരമേഖലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ അടക്കം സജ്ജീകരിച്ചു. ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങൾക്ക് ആയിരം രൂപയുടെ വീതം ധനസഹായം മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയിൽ വിന്യസിച്ചു

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടേക്കും



from Asianet News https://ift.tt/3oo5uG8
via IFTTT

Mullapperiyar|ബേബി ഡാമിലെ മരംമുറി നീക്കം; ഫയൽ നീക്കം അഞ്ചുമാസം മുമ്പ് തുടങ്ങി; ഇ ഫയൽ രേഖകൾ തെളിവ്

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ (mullapperiyar)മരം മുറിയ്ക്കാനുള്ള(tree cut) ഫയൽ നീക്കം അഞ്ചു മാസം മുമ്പേ തുടങ്ങിയെന്ന് രേഖകൾ. തമിഴ്നാടിന്‍റെ മരംമുറി ആവശ്യത്തിൽ തീരുമെടുക്കാൻ മെയ് മാസത്തിലാണ് വനംവകുപ്പിൽ നിന്ന് ഫയൽ ജലവിഭവകുപ്പിലെത്തുന്നതെന്ന് ഇ ഫയൽ( e file) രേഖകള്‍ വ്യക്തമാക്കുന്നു.മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രിമാർ പറയുമ്പോഴാണ് ഫയലുകളിൽ ചർച്ചകള്‍ നടന്നിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്.

ബേബി ഡാം ശക്തപ്പെടുത്താൻ 23 മരങ്ങള്‍ മുറിക്കണമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറിതല ചർച്ചകളിലും പല പ്രാവശ്യം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അന്തർസംസ്ഥാന തകർക്കമായതിനാൽ തീരുമാനമെടുക്കാൻ ജലവിഭവ വകുപ്പിലേക്ക് വനംവകുപ്പ് ഫയൽ നൽകി.മെയ് 23ന് ഫയൽ ജലവിഭവ വകുപ്പിൽ എത്തുന്നു. പിന്നീട് വകുകളിലെ പല ഉദ്യോഗസ്ഥരും ഈ ഫയൽ കാണുന്നുണ്ട്. ഇത്ര സജീവമായി ചർച്ച ചെയ്ത ഫയലുകള്‍ പക്ഷെ കണ്ടില്ലെന്നാണ് മന്ത്രിമാർ പറയുന്നത്. 

നയപരമായ തീരുമായതിനാൽ മന്ത്രിമാർ ഫയലിൽ അഭിപ്രായം രേഖപ്പെടുത്തണം. പക്ഷെ ഈ നീക്കങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് വനം- ജലവിഭവമന്ത്രിമാർ ആവർത്തിക്കുന്നത്. മരംമുറിയിൽ നി‍ർണായക തീരുമാനമെടുത്ത സെപ്തംബർ 17ലെ തമിഴ്നാട്-കേരള സെക്രട്ടരി തല യോഗത്തിൻെറ സംഘാടകരും ജലവിഭവ വകുപ്പായിരുന്നു. ഈ യോഗത്തിലാണ് 13 മരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് വനം സെക്രട്ടറി തമിഴ്നാടിനെ അറിയിക്കുന്നത്. യോഗം വിജയകരമായി നടത്തിയതിന് ചീഫ് എഞ്ചിനിയർ അലക്സ് വർഗീസിന് ജലവിഭവകുപ്പ് അഡീഷണൽ സെക്രട്ടറി ഗുഡ് സർ‍വ്വീസും നൽകി. ഇത്രയൊക്കം വകുപ്പിൽ നടന്നിട്ടും ഒന്നുമറിഞ്ഞില്ലെന്ന മന്ത്രിമാരുടെ വാദമാണ് പ്രതിപക്ഷവും ചോദ്യം ചെയ്യുന്നത്. 

നയമപരമായ ഈ തീരുമാനങ്ങള്‍ സെക്രട്ടറിമാർ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്ന ചോദ്യമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥരും ഉയർത്തുന്നത്. ഉത്തരവിറക്കിയതിൻെറ പേരിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനെ സസ്പെൻ് ചെയ്തിനെതിരെ വനംവകുപ്പിലെ വിവിധ സംഘടനകളെ നിസഹരണ സമരത്തിനും ആലോചിക്കുന്നുണ്ട്. സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യവുമായി ബെന്നിച്ചൻ തോമസ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമപിച്ചാൽ സർക്കാ‍ർ എന്തു നിലപാടെടുക്കുന്നുവെന്നതും നിർണായകമാകും.



from Asianet News https://ift.tt/3F5LCyf
via IFTTT

കോഴിക്കോട്ടെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

കോഴിക്കോട്: ജില്ലയിലെ  സബ്‌ രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ്‌ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം  പിടിച്ചെടുത്തു. കക്കോടി സബ്‌ രജിസ്‌ട്രാർ ഓഫീസിൽ നിന്ന്‌ 1.84 ലക്ഷം രൂപയും മുക്കം സബ്‌ രജിസ്‌ട്രാർ ഓഫീസിൽ നിന്ന്‌ 10910 രൂപയും ചാത്തമംഗലം സബ്‌ രജിസ്‌ട്രാർ ഓഫീസിൽ നിന്ന്‌ 3770 രൂപയുമാണ്‌ പിടിച്ചത്‌.

സബ്‌രജിസ്‌ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക്‌ ആധാരമെഴുത്തുകാർ പണം എത്തിച്ച്‌ നൽകുന്നു എന്ന വിവരത്തെ തുടർന്നാണ്‌ സംസ്ഥാന വ്യാപകമായി വിജിലൻസ്‌ പരിശോധന നടത്തിയത്‌. ഭൂമി രജിസ്‌ട്രേഷൻ നടത്താൻ കൂടുതൽ ആധാരമെഴുത്തുകാർ നിശ്ചിത തുകയിലുമധികം ഈടാക്കി വൈകിട്ടോടെ ഉദ്യോഗസ്ഥർക്ക്‌ എത്തിച്ച്‌ നൽകുന്നുവെന്നായിരുന്നു വിജിലൻസിന്‌ ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പകൽ മുന്നരയ്‌ക്ക്‌ ശേഷമായിരുന്നു പരിശോധന നടത്തിയത്.

കോഴിക്കോട് ജില്ലയിലെ മൂന്നിടത്ത്‌ നടത്തിയ പരിശോധനയിലും ക്രമക്കേട്‌ കണ്ടെത്തി. മുക്കത്ത്‌ ആധാരം എഴുത്തുകാരൻ കൊണ്ടുവന്ന 1.84 ലക്ഷം രൂപയാണ്‌ പിടിച്ചത്‌. ചാത്തമംഗലത്ത്‌ ആധാരമെഴുത്തുകാരനിൽ നിന്ന്‌ 3770 രൂപയും പിടിച്ചു. മുക്കത്ത്‌ കണക്കിൽ കാണിക്കാത്ത 7410 രൂപയും അനധികൃതമായി സൂക്ഷിച്ച 3500 രൂപയും കണ്ടെടുത്തു. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച്‌ അടുത്ത ദിവസങ്ങളിൽ വിശദമായ പരിശോധന നടത്തിയ ശേഷമാകും തുടർനടപടികളെന്ന് വിജിലൻസ്.

വിജിലൻസ്‌ നോർത്ത്‌ റേഞ്ച്‌ എസ്‌പി പി.സി. സജീവന്റെ നിർദേശപ്രകാരം യൂണിറ്റ്‌ ഡിവൈഎസ്‌പി സുനിൽകുമാർ, ഇൻസ്‌പെക്ടർമാരായ ശിവപ്രസാദ്‌, ജയൻ, മനോജ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു 
റജിസ്ട്രാർ ഓഫീസുകളിൽ പരിശോധന നടത്തിയത്.



from Asianet News https://ift.tt/3HdCUzK
via IFTTT

Medical Colleges|സർക്കാർ മെഡി.കോളജുകളിൽ തരംതാഴ്ത്തൽ;അസോസിയേറ്റ് പ്രൊഫസർമാരെ അസിസ്റ്റന്റ് പ്രൊഫസറാക്കി


തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ (govt medical colleges)അസോസിയേറ്റ് പ്രൊഫസർ(associate professor) തസ്തികയെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയാക്കി തരംതാഴ്ത്തി(degraded). ഇതോടെ സർക്കാർ മെഡിക്കൽ കോളജുകളിലെ അസോസിയേറ്റ് പ്രഫസർ തസ്തിക ഇല്ലാതാകുകയാണ്. താൽകാലികമായാണ് ഈ നടപടിയെന്ന് ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. 

ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, റേഡിയോ ഡയ​ഗ്നോസിസ്, മെഡിക്കൽ ​ഗ്യാസ്ട്രോ എൻട്രോളജി, പീഡിയാട്രിക്  സർജറി, ജനറൽ സർജറി 
വിഭാ​ഗങ്ങളിലെ 31 അസോസിയേറ്റ് പ്രൊഫസർ തസ്തികകളെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയാക്കി തരംതാഴ്ത്തി ഉത്തരവിറങ്ങി. ജനറൽ സർജറി വിഭാ​ഗത്തിലെ 15 ഡോക്ടർമാരെയാണ് തസ്തികയിൽ തരംതാഴ്ത്തിയത്. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, റേഡിയോ 
ഡയ​ഗ്നോസിസ് വിഭാ​ഗങ്ങളിലെ ആറ് വീതം ഡോക്ടർമാർക്ക് അസോസിയേറ്റ് പ്രൊഫസർ സ്ഥാനം നഷ്ടമായി. മെഡിക്കൽ ​ഗ്യാസ്ട്രോ എൻട്രോളജിയിലെ മൂന്ന് ഡോക്ടർമാർക്കും പീഡിയാട്രിക്  സർജറിയിലെ ഒരു ഡോക്ടർക്കും തസ്തിക ഡൗൺ​ഗ്രേഡ് ചെയ്തു. അനസ്തേഷ്യ,ന്യൂറോളജി വിഭാ​ഗങ്ങളിലെ തസ്തിക നേരത്തെ തരംതാഴ്ത്തിയിരുന്നു.

സീനിയോറിറ്റി നിർണയിക്കുന്നതിലടക്കം കേസുകൾ ഉള്ളതിനാൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക്  പ്രമോഷൻ നടപടികൾ തടസപ്പെട്ടിരിക്കുകയാണെന്നും ഇതൊഴിവാക്കാനാണ് തരംതാഴ്ത്തൽ എന്നാണ് സർക്കാർ വിശദീകരിക്കുന്നത്. മാത്രവുമല്ല പ്രമോഷൻ വൈകുന്നതിനാൽ എൻട്രികേഡറായ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയനമം നടക്കുന്നില്ലെന്നും സർക്കാർ പറയുന്നു. 

തരംതാഴ്ത്തിയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകൾ ഉടൻ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാനുള്ള നിർദേശവും സർക്കാർ നൽകി. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നടത്താനുള്ള നിയമ തടസം ഒഴിവാകുന്ന മുറയ്ക്ക് തസ്തിക വീണ്ടും ഉയർത്തുമെന്നാണ് സർക്കാർ പറയുന്നത്

എന്നാൽ കാര്യങ്ങൾ അത്ര പന്തിയല്ല. നിലവിൽ തന്നെ 23 വർഷമായിട്ടും അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിന്ന് പ്രമോഷൻ ലഭിക്കാത്ത ഡോക്ടർമാരുണ്ട് . ഇവർക്ക് ഇതേ തസ്തികയിലിരുന്ന് വിരമിക്കേണ്ട അവസ്ഥയും വരും . സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലംമാറ്റം ഉണ്ടായാലും അത് അം​ഗീകരിക്കാൻ തയാറാണെന്ന് ഇവർ പറയുന്നു. വർഷങ്ങളുടെ സർവീസ് ഉള്ളവരെയാണിപ്പോൾ തരംതാഴ്ത്തിയിരിക്കുന്നത്.
സർക്കാരിന്റെ ഈ നടപടി ഭാവിയിൽ മെഡിക്കൽ കോളജുകളുെടെ അം​ഗീകാരത്തെ വരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. 

പി ജി യോ​ഗ്യതയുമായി സർവീസിൽ കയറിയവരും സർവീസീലിരുന്ന് പി ജി എടുത്തവരും തമ്മിലുള്ള സീനിയോരിറ്റി തർക്കമാണ് കോടതി വ്യവ‌ഹാരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ ഇത് ചില വിഭാ​ഗങ്ങളിൽ മാത്രമാണെന്നും ഇതിന്റെ പേരിൽ എല്ലാ വിഭാ​ഗങ്ങളിലേയും പ്രമോഷൻ തടഞ്ഞുവച്ചിരിക്കുകയാണെന്നുമാണ് അധ്യാപക സംഘടനകളുടെ നിലപാട്. 

തസ്തിക തരംതാഴ്ത്തിയ നടപടി പിൻവലിക്കണമെന്ന് മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കെ ജി എം സി ടി എ ആവശ്യപ്പെടുന്നു. പിൻവലിക്കാത്ത പക്ഷം സമരത്തിലേക്ക് നീങ്ങുമെന്നാണ് നിലപാട്. നിലവിൽ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിലാണ് ഡോക്ടർമാർ. 



from Asianet News https://ift.tt/3kuDhMG
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............