ദില്ലി: മുല്ലപ്പെരിയാര്‍ കേസ് (mullaperiyar case) നാളെ സുപ്രീംകോടതി (supreme court) പരിഗണിക്കില്ല. അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിക്ക് മുകളിലേക്ക് ഉയര്‍ത്തണോ എന്നതിൽ നവംബര്‍ 11ന് തീരുമാനം എടുക്കാം എന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ചയായിരിക്കും കേസ് പരിഗണിക്കുക എന്നാണ് സൂചന.
അണക്കെട്ടിലെ ജലനിരപ്പ് തമിഴ്നാട് നിശ്ചയിച്ച റൂൾകര്‍വ് പ്രകാരം ഈ മാസം അവസാനം 142 അടിയായി ഉയര്‍ത്താം എന്നാണ് മേൽനോട്ട സമിതി കോടതിയെ അറിയിച്ചത്. അതിനെ എതിര്‍ത്ത് കേരളം സത്യവാംങ്മൂലം നൽകിയിരുന്നു. 140 അടിക്ക് മുകളിലേക്ക് ഈമാസം അവസാനം വരെ ജലനിരപ്പ് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്‍റെ ആവശ്യം. പുതിയ അണക്കെട്ട് ആവശ്യവും കേരളം ഉയര്‍ത്തുന്നു.
പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരമെന്നാണ് കേരളം സുപ്രീംകോടതിയില്‍ അറിയിച്ചിരിക്കുന്നത്. തമിഴ്‍നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനഃപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫ് പറഞ്ഞു. സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാംങ്മൂലത്തിലാണ് ഈ ആവശ്യം.
Also Read: 'പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം'; സുപ്രീംകോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം
from Asianet News https://ift.tt/3okezj0
via IFTTT
No comments:
Post a Comment