പറവൂർ : കോൺവെന്റ് റോഡിലെ സെന്റ് പോൾസ് എൽപി സ്കൂളിൽ (St. Paul's LP School) മോഷണം (Theft). സ്കൂളിൽ പണമൊന്നും സൂക്ഷിക്കതാത്തതിനാൽ കാര്യമായൊന്നും കള്ളന് ലഭിച്ചില്ല. അതേസമയം സമീപത്തെ കപ്പേളയിൽ മോഷണം നടന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
സ്കൂളിന്റെ വാതിലുകൾ കുത്തിത്തുറന്ന് ഓഫീസ്, സ്റ്റാഫ് മുറികളിൽ കയറി അലമാരകളുംമേശകളും കുത്തിത്തുറന്നു പരിശോധിച്ച നിലയിലാണ്. ഫയലുകളും ബുക്കുകളുമെല്ലാം വലിച്ചിട്ട നലിയിലും. ഇവിടെ നിന്ന് വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്. പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ സ്കൂളിൽ സക്ഷിക്കാറുണ്ടായിരുന്നില്ല.
സ്കൂളിന് സമീപമുള്ള കപ്പേളയുടെ വാതിലിന്റെ പൂട്ട് അറുത്തുമാറ്റിയാണ് കാണിക്കവഞ്ചി കുത്തിത്തുറന്നത്. കുറച്ച് പണം നഷ്ടപ്പെട്ടിട്ടുണ്ട്. സ്കൂളിലെ മോഷണ വിവരം രാവിലെ അറിഞ്ഞെങ്കിലും കപ്പേള കുത്തി തുറന്ന്ത് ശ്രദ്ധയിൽ പെട്ടിരുന്നില്ല. വൈകുന്നേരത്തോടെ മഠത്തിലെ കന്യാസ്ത്രീൾ കപ്പേളയിൽ എത്തിയ സമയത്തായിരുന്നു സംഭവം ശ്രദ്ധയിൽ പെട്ടത്.
മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോഴിക്കോട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു
ഇൻഫന്റ് കോൺവന്റിന്റെതാണ് സ്കൂളിന് സമീപത്തെ ഈ കപ്പേള. പൊലീസ് സ്ഥലത്തെത്തി തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടതായി കോൺവെന്റ് റോഡ് റസിഡന്റ്‌സ് അസോസിയേഷൻ
from Asianet News https://ift.tt/2YKobLf
via IFTTT
No comments:
Post a Comment