കുവൈത്ത് സിറ്റി: കുവൈത്തിലെ(Kuwait) ശുവൈഖ് ( Shuwaikh)തുറമുഖത്ത് 30 ടണ്‍ നിരോധിത പുകയില (banned tobacco)പിടിച്ചെടുത്തതായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അധികൃതര്‍ ബുധനാഴ്ച അറിയിച്ചു. ഗള്‍ഫ് രാജ്യത്ത് നിന്നെത്തിയ രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നാണ് പുകയില പിടികൂടിയത്.
സാനിറ്ററി ഉപകരണങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകളായിരുന്നു ഇത്. പരിശോധനയില്‍ ഇവയ്‌ക്കൊപ്പം 30 ടണ്‍ നിരോധിത പുകയിലയും കണ്ടെത്തുകയായിരുന്നു. നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തേക്ക് ഏതെങ്കിലും നിരോധിത വസ്തുക്കളോ നാര്‍ക്കോട്ടിക് ഉല്‍പ്പന്നങ്ങളോ കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് കസ്റ്റംസ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പിടിയിലാകുന്നവരെ നിയമനടപടികള്‍ക്ക് വിധേയരാക്കും.
കാര്‍ ഓടിച്ചത് 10 വയസ്സുകാരന്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നടപടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ പത്തു വയസ്സുകാരന്‍ ഓടിച്ച വാഹനം കസ്റ്റഡിയിലെടുത്തു. കുട്ടി എസ് യു വി കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗതാഗത വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.
ജഹ്‌റ ഭാഗത്ത് കൂടിയാണ് കുട്ടി വാഹനമോടിച്ചത്. നിയമനടപടികള്‍ക്കായി കുട്ടിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. കുട്ടിയുടെ രക്ഷിതാവിനെതിരെയും നടപടിയുണ്ടാകും. കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കരുതെന്ന് ഗതാഗത വകുപ്പ് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ലൈസന്‍സില്ലാതെ കുട്ടികള്‍ വാഹനമോടിക്കുന്നതിനിടെ പിടിയിലായാല്‍ ജുവനൈല്‍ നിയമ പ്രകാരം കേസെടുക്കുകയും വാഹന ഉടമയായ രക്ഷിതാവിനെതിരെ പിഴ ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
from Asianet News https://ift.tt/3wKRKsQ
via IFTTT
No comments:
Post a Comment