ചിറയന്‍കീഴ്: ചിറയന്‍കീഴ് ശാര്‍ക്കര ക്ഷേത്രത്തിലെ ആനകളുടെ ദുരിതത്തിന് ഒടുവില്‍ പരിഹാരമാകുന്നു. ആനകളുടെ വളര്‍ന്ന് മുട്ടാറായ കൊമ്പുകള്‍ ( elephant ivory) മുറിക്കാന്‍ വനം വകുപ്പ് (forest department) നടപടി ആരംഭിച്ചു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ദേവസ്വം ആനകളായ അഞ്ജനേയന്‍റെയും, ചന്ദ്രശേഖരന്‍റെയും കൊമ്പുകള്‍ മുറിക്കാന്‍ നടപടി എടുക്കുന്നത്. കൊമ്പ് മുറിക്കുന്നതിന് വെറ്റിനറി ഡോക്ടറുടെ റിപ്പോര്‍ട്ട് അടക്കം ദേവസ്വം ബോര്‍ഡ് (Dewasom Board) നല്‍കിയ അപേക്ഷ തിരുവനന്തപുരം വനം വകുപ്പ് ഓഫീസില്‍ നിന്നും ആറ്റിങ്ങല്‍ റേഞ്ച് ഓഫീസര്‍ക്ക് അടിയന്തരമായി കൈമാറി.
തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ശാര്‍ക്കര ക്ഷേത്രത്തിലെത്തി ആനകളെ പരിശോധിച്ച അടിയന്തര റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി ഉണ്ടാകും എന്നാണ് വനം ദേവസ്വം വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. ഒരു വര്‍ഷം മുന്‍പെ ദേവസ്വം ബോര്‍ഡ് ആനകളുടെ കൊമ്പ് മുറിക്കുന്നത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും വനം വകുപ്പില്‍ കാര്യങ്ങള്‍ നടക്കാത്തത് അഞ്ജനേയന്‍റെയും, ചന്ദ്രശേഖരന്‍റെയും കാര്യം ദുരിതത്തിലാക്കി. ചങ്ങല ഉറഞ്ഞ് അജ്നേയന്‍റെ കൊമ്പിന് കാര്യമായ കേടുപാടും സംഭവിച്ചു.
അതേ സമയം സംഭവത്തില്‍ ഇടപെട്ട ലീഗല്‍ സര്‍വീസ് അതോറിറ്റി അടിയന്തരമായി പ്രശ്നത്തില്‍ പരിഹാരം കാണുവാന്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയെ തുടര്‍ന്നാണ് അതോററ്റി എത്തി ആനകളെ സന്ദര്‍ശിച്ച് നടപടി ആവശ്യപ്പെട്ടത്. തിരുവനന്തപുരം ജില്ല ലീഗല്‍ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ വിദ്യാധരനാണ് ബുധനാഴ്ച ആനകളെ സന്ദര്‍ശിച്ചത്.
ആനകളുടെ സ്ഥിതി ദുരിതത്തിലാണെന്നും. ദേവസ്വം ബോര്‍ഡിന്‍റ വീഴ്ചയല്ല വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നാണ് വീഴ്ച സംഭവിച്ചത് എന്നും അതോററ്റി നിരീക്ഷിച്ചു. അതേ സമയം നല്‍കിയ അപേക്ഷയിലെ സാങ്കേതിക പിഴവാണ് ആനകളുടെ കൊമ്പ് മുറിക്കാന്‍ വൈകിയതിലേക്ക് നയിച്ചത് എന്നാണ് വനം വകുപ്പ് പറയുന്നത്.
ചിത്രം: പ്രതീകാത്മകം
from Asianet News https://ift.tt/3wAUI2L
via IFTTT
No comments:
Post a Comment