കൊച്ചി: ഇന്ത്യയിലെ ലോജിസ്റ്റിക്സ് സേവന ദാതാക്കളിലൊന്നായ മഹീന്ദ്ര ലോജിസ്റ്റിക്സ് ( Mahindra Logistics) രാജ്യത്തെ പ്രമുഖ റൈഡ് ഷെയറിങ് കമ്പനിയായ മേരു ക്യാബ്‍സിനെ (Meru Cabs) ഏറ്റെടുക്കുന്നു. മേരു മൊബിലിറ്റി ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഇക്വിറ്റി ഷെയര്‍ കാപിറ്റലും മേരു ട്രാവല്‍ സൊലുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വി-ലിങ്ക് ഫ്ളിറ്റ് സൊലുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും വി-ലിങ്ക് ഓട്ടോമോട്ടീവ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും ഏറ്റെടുക്കും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മേരു ട്രാവല്‍ സൊലുഷന്‍സിന്റെ 100 ശതമാനം ഓഹരി മൂലധനവും ഏറ്റെടുക്കും. മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡിന്റെ വികസനത്തിനും മൊബിലിറ്റി സംരംഭത്തിലേക്കു കൂടി ബിസിനസ് വ്യാപിപ്പിക്കാനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഏറ്റെടുക്കല്‍.
2006ല്‍ ആരംഭിച്ച റൈഡ് ഷെയറിങ് കമ്പനിയായ മേരു കാബ്സ് ഒറ്റ കോളില്‍ എസി കാബുകള്‍ വീട്ടു പടിക്കല്‍ എത്തിച്ച് ആളുകളുടെ കാബ് യാത്രകളില്‍ വിപ്ലവം കുറിച്ചു. എയര്‍പോര്‍ട്ട് റൈഡ് ഷെയറിങ്ങിലും ഇന്ത്യയിലെ കോര്‍പറേറ്റ് ജീവനക്കാര്‍ക്ക് സേവനങ്ങളെത്തിക്കുന്നതിലും മേരുവിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട്. ഒട്ടേറേ ഇലക്ട്രിക്ക് വാഹനങ്ങളും മേരുവിന്റെ ശ്രേണിയിലുണ്ട്.
മേരുവിനെ കൂടി ബ്രാന്‍ഡിനു കീഴിലാക്കുന്നതോടെ മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ മൊബിലിറ്റി ബിസിനസ് കൂടുതല്‍ ശക്തിപ്പെടും. മൊബിലിറ്റി സര്‍വീസ് സംരംഭ ബിസിനസില്‍ മഹീന്ദ്ര ലോജിസ്റ്റിക്സ് നിലവില്‍ മുന്‍ നിരയില്‍ തന്നെയുണ്ട്. 'അലൈറ്റ്' എന്ന ബ്രാന്‍ഡിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതീകാത്മക ചിത്രം
from Asianet News https://ift.tt/3FnSRlp
via IFTTT
No comments:
Post a Comment