നെടുമ്പാശ്ശേരി: പീഡനക്കേസ് പ്രതി (rape case accused) വിദേശത്തു നിന്ന് മടങ്ങിയെത്തിയപ്പോൾ നെടുന്പാശ്ശേരി വിമാനത്താവളത്തിൽ (Nedumbassery Airport) വച്ച് പിടിയിലായി. മലപ്പുറം പള്ളിപ്പാടം കഴുക്കുന്നുമ്മൽ ജംഷീർ ആണ് അറസ്റ്റിലായത്. 2019ൽ കോഴിക്കോട് കക്കൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഢനക്കേസിലെ പ്രതിയാണ് ജംഷീർ. കൃത്യത്തിനു ശേഷം വിദേശത്തേക്കു കടന്ന ഇയാൾ ഖത്തറിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഇമിഗ്രേഷൻ (imigration) വിഭാഗം പിടികൂടുകയായിരുന്നു. പ്രതിയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പൊലീസിന് കൈമാറി.
പിതാവ് പോക്സോ കേസിൽ അറസ്റ്റിൽ
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാത്ത മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റിൽ . പതിനൊന്ന് വയസ് മാത്രം പ്രായമുള്ള മകൾക്ക് അശ്ലീല ചിത്രങ്ങൾ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ സിറ്റി പൊലീസിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈൽ ഫോണിൽ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിരവധി അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എട്ട് വയസുകാരിയെ പീഡിപ്പിച്ചു, മുൻ എസ് ഐ അറസ്റ്റിൽ
റിട്ടേഡ് എസ്ഐ പോക്സോ കേസില്‍ അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഉണ്ണിയെയാണ് ഫറോക്ക് പൊലീസ് (police) അറസ്റ്റ് ചെയ്തത്. സർവീസിലിരിക്കേ പോക്സോ കേസുകളുടെ കേസ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായിരുന്നു ഇയാൾ. കോഴിക്കോട് സൗത്ത് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസില്‍ എസ്ഐ റാങ്കിലിരിക്കേ വിരമിച്ച ഫറോക്ക് സ്വദേശി ഉണ്ണിക്കെതിരായാണ് കേസ്. ദിവസങ്ങൾക്ക് മുമ്പാണ് എട്ടുവയസുകാരിയായ പെൺകുട്ടിയെ പ്രതി പീഡനത്തിരയാക്കിയത്.
പ്രതിയുടെ വീട്ടില്‍വച്ചും വീടിന് സമീപത്തെ ഷെഡില്‍ വച്ചും നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ചൈല്‍ഡ് ലൈനിനോടാണ് പെൺകുട്ടി മൊഴി നല്‍കിയത്. തുടർന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് ഫറോക്ക് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. സർവീസിലിരിക്കെ പോക്സോ കേസുകളടക്കം ജില്ലയില്‍ രജിസ്റ്റർ ചെയ്ത പ്രധാനപ്പെട്ട കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് ഉണ്ണി. കേസുമായി ബന്ധപ്പെട്ട കോടതിയില്‍ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്നത്.
from Asianet News https://ift.tt/3ogZcba
via IFTTT
No comments:
Post a Comment