Saturday, September 4, 2021

നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു; അന്തിമ പരിശോധന ഫാലം കാത്ത് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. കുട്ടിക്ക് നിപ ആയിരുന്നു എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ട് റിപ്പോര്‍ട്ട് കൂടി വരണം. അവ ഇന്ന് കിട്ടിയേക്കും. കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. ആരോഗ്യമന്ത്രിയും ദില്ലിയില്‍ നിന്നുള്ള വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.

നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പുണെയില്‍ നടത്തിയ ആദ്യ സ്രവ പരിശോധനാഫലത്തില്‍ കുട്ടി നിപ പോസിറ്റീവാണ്. ഇനി രണ്ട് പരിശോധനാഫലം കൂടി വരാനുണ്ട്. അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. കൊവിഡ് ക്വാറന്‍റീനില്‍ ആയിരുന്നതിനാല്‍ അധികം സമ്പര്‍ക്കമില്ല. പരിശോധനകളുടെ അന്തിമ ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.

Also Read: കേരളത്തിൽ വീണ്ടും നിപ? അറിയാം ലക്ഷണങ്ങള്‍ എന്ത്, എങ്ങനെ, ചികിത്സ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3kXN7pE
via IFTTT

കേരളത്തിൽ വീണ്ടും നിപ? അറിയാം ലക്ഷണങ്ങള്‍ എന്ത്, എങ്ങനെ, ചികിത്സ

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചെന്ന സൂചന നൽക്കുന്ന വാർത്തകൾ വരുകയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 വയസുകാരനാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഔ​​​​ദ്യോ​ഗിക സ്ഥിരീകരണത്തിന് രണ്ട് റിപ്പോർട്ടുകൾ കൂടി വരണം. അവ ഇന്ന് കിട്ടിയേക്കും. ഈ സാഹചര്യത്തിൽ നിപ എന്ത്, എങ്ങനെ, പ്രതിരോധം, ചികിത്സ എന്നിവയെ കുറിച്ച് കൂടുതൽ അറിയാം.

നിപ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

രോഗലക്ഷണങ്ങള്‍

അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

രോഗ സ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

· വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

· വവ്വാലൂകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക

രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

· രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
· വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക

രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും കര്‍ശനമായി എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

നിഷ്‌കര്‍ഷ പുലര്‍ത്തേണ്ട സുരക്ഷാ രിതികള്‍:

· സോപ്പ്/ആള്‍ക്കഹോള്‍ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് എപ്പോഴും കൈ ശുചിയായി വയ്ക്കുക.
· രോഗി, രോഗ ചികില്‍സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച ശേഷം അഴിക്കുമ്പോള്‍ വളരെയധികം ജാഗ്രതയും സുരക്ഷിതത്വവും പാലിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.
· ആശുപത്രികള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഉള്ള പൊതുവായ അണുനശീകരണ മാര്‍ഗങ്ങള്‍ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

രോഗം വന്ന് മരണമടഞ്ഞ ആളില്‍ നിന്നും രോഗം പടരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

· മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരിരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക
· ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
· മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക
· മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
· മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകേണ്ടതാണ്.
· മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി ചുരുക്കുന്നതാണ് നല്ലത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/38HNvTu
via IFTTT

കോടികൾ വിലവരുന്ന സ്വർണ്ണ മിശ്രിതവുമായി രണ്ട് പേ‍ർ പിടിയിൽ, ഒളിപ്പി ച്ചിരുന്നത് സ്വകാര്യഭാ​ഗത്തും സോക്സിലും

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന 2.6 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്ന് 56702 പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണ്ണ മിശ്രിതം പിടികൂടിയത്. 

മലപ്പുറം നിലമ്പൂർ സ്വദേശിയായ അബ്ദുൽ ബാസിത്തി(22)ൽ നിന്ന് 1475 ഗ്രാം സ്വർണമിശ്രിതവും കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിനി(19)ൽ നിന്ന് 1157 ഗ്രാം സ്വർണ മിശ്രിതവും പിടികൂടി. മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും കസ്റ്റംസിന്റെ പിടിയിലായത്. അബ്ദുൽ ബാസിത് ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്തും ഫാസിൻ ധരിച്ചിരുന്ന സോക്സിനുള്ളിലും ആണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ കെ.വി.രാജന്റെ നിർദ്ദേശ പ്രകാരം സൂപ്രണ്ട്മാരായ പ്രവീൺ കുമാർ കെ.കെ. പ്രകാശ് എം ഇൻസ്പെക്ടർമാരായ പ്രതിഷ്.എം, മുഹമ്മദ് ഫൈസൽ ഇ, ഹെഡ് ഹവിൽദാർമാരായ ഇ.വി. മോഹനൻ, എം. സന്തോഷ് കുമാർ, എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്.



from Asianet News https://ift.tt/38FTubk
via IFTTT

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കളരിഗുരുക്കൾ അറസ്റ്റിൽ

കോഴിക്കോട് :  കൊളത്തൂർ അദ്വൈതാശ്രമത്തോട് ചേർന്ന കളരിസംഘത്തിൽ കളരി അഭ്യസിക്കാൻ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ അറസ്റ്റിൽ.

പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രനെ (45) കാക്കൂർ പൊലീസ് അറസ്റ്റുചെയ്‌തത്. പ്രതിയെ പോക്‌സോ കോടതി റിമാൻഡ്‌ ചെയ്‌തു. ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പെൺകുട്ടി പീഡനത്തിനിരയായത്.

2019 ൽ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കൗൺസലിങ്ങിന്‌ വിധേയമാക്കിയതോടെയാണ്‌ പീഡനവിവരം പുറത്തറിയുന്നത്‌. കാക്കൂർ പൊലീസ്‌ കുട്ടിയുടെ മൊഴിയെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3jKNh4w
via IFTTT

ആപ്പിളിനെ ട്രോളി ഗൂഗിളിന്‍റെ പിക്സല്‍ ഫോണ്‍ പരസ്യം.!

പിക്‌സല്‍ 5 എ സ്മാര്‍ട്ട്‌ഫോണിന്റെ പുതിയ പരസ്യത്തില്‍ ആപ്പിളിനെ ട്രോളുകയാണ് ഗൂഗിള്‍. ആപ്പിളിന്റെ തന്നെ പ്രശസ്തമായ പരസ്യങ്ങളുടെ ഒരു സ്പൂഫ് ആണിത്. ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഇല്ലാതാക്കിയതിനെക്കുറിച്ച് വളരെ സരസമായാണ് പരസ്യത്തില്‍ ഗൂഗിള്‍ ട്രോളിയിരിക്കുന്നത്. ആപ്പിളിന്റെ വിപണനത്തിന്റെ ഒരു മികച്ച പാരഡിയാണിത്. ഗൂഗിള്‍ പരസ്യം ലക്ഷക്കണക്കിനാളുകള്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ ഇതിനെതിരേ വ്യാപകമായ എതിര്‍പ്പും ഐഫോണ്‍ ഫാന്‍സ് ഉയര്‍ത്തിയിട്ടുണ്ട്.

ഐഫോണിനെ ട്രോളുന്ന ഗൂഗിളിന്റെ പരസ്യം കാപട്യമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഇല്ലാത്ത ഐഫോണിനെ ട്രോളുമ്പോള്‍ വരാനിരിക്കുന്ന തങ്ങളുടെ മോഡലുകളില്‍ ഇതുണ്ടെന്ന് ഉറപ്പാക്കണമെന്ന് പലരും ഗൂഗിളിനോടു പറയുന്നു. വരാനിരിക്കുന്ന പിക്‌സല്‍ 6 ഉള്‍പ്പെടെയുള്ള പിക്‌സല്‍ ഫോണുകളില്‍ നിന്ന് ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഗൂഗിള്‍ നീക്കം ചെയ്യുമെന്നാണ് സൂചനകള്‍. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ ഈ പരസ്യത്തിനെന്താണ് പ്രസക്തിയെന്നാണ് ചോദ്യം. 

ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഇല്ലാതെ ധാരാളം ഗൂഗിള്‍ ഫോണുകള്‍ ഉണ്ട്. വാസ്തവത്തില്‍, ഗൂഗിള്‍ ആപ്പിളിന്റെ മുന്‍നിര മോഡലുകളില്‍ പോര്‍ട്ട് നീക്കം ചെയ്യുന്നതു പോലും പിന്തുടരുകയാണെന്ന് എതിരാളികള്‍ പറയുന്നു. ഗൂഗിള്‍ പിക്‌സല്‍ ബഡ്‌സിലേക്ക് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനാണിത്തരം പരസ്യങ്ങളെന്നും വാദമുണ്ട്. 

പക്ഷേ, ആപ്പിളിനെ ട്രോളുമ്പോള്‍ ഗൂഗിളിന് ആശ്വസിക്കാം. ഈ വര്‍ഷം ആദ്യം മുതല്‍ ആപ്പിളിന്റെ എം 1 മാക്‌സില്‍ ഇന്റലിന്റെ മോശം പ്രവര്‍ത്തനം ആര്‍ക്കാണ് മറക്കാന്‍ കഴിയുക? അതിനാല്‍, ഇതെല്ലാം ഒരു ഹെഡ്‌ഫോണ്‍ പോര്‍ട്ട് ഇല്ലാത്ത ഒരു ഐഫോണ്‍ വാങ്ങാനുള്ള മാനസികാവസ്ഥയിലാണെങ്കില്‍, ഇപ്പോഴത്തെ മികച്ച ഐഫോണ്‍ 12 ഡീലുകള്‍ സ്വന്തമാക്കുക. അത്രമാത്രം.



from Asianet News https://ift.tt/3zLBetl
via IFTTT

റെഡ്മി 10 പ്രൈം ഇന്ത്യയില്‍ അവതരിപ്പിച്ചു; അത്ഭുതപ്പെടുത്തുന്ന വില

വോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 10 പ്രൈം ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി 10 പ്രൈം റെഡ്മി നോട്ട് 10 ന് താഴെയാണ് ഈ ഫോണ്‍ വരുന്നത്. 90 ഹേര്‍ട്‌സ് ഡിസ്‌പ്ലേ, 6000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ റെഡ്മി അവതരിപ്പിക്കുന്നു. മീഡിയടെക് ഹീലിയോ ഏ88 ചിപ്‌സെറ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണാണിത്.

രണ്ട് റാം കോണ്‍ഫിഗറേഷനുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. റെഡ്മി 10 പ്രൈം അടുത്തിടെ ആഗോള വിപണികളില്‍ അവതരിപ്പിച്ച റെഡ്മി 10 ന്റെ റീബ്രാന്‍ഡഡ് വേരിയന്റാണിത്. എങ്കിലും, ഫോണിന്റെ ഇന്ത്യന്‍ വകഭേദം ആഗോള വേരിയന്റിലെ 5000 എംഎഎച്ച് ബാറ്ററിയെക്കാള്‍ വലിയ 6000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു.

4 ജിബി റാമും 64 ജിബി സ്‌റ്റോറേജ് വേരിയന്റും ഉള്ള അടിസ്ഥാന വേരിയന്റിന് റെഡ്മി 10 പ്രൈം ഇന്ത്യയില്‍ 12,499 രൂപയില്‍ ആരംഭിക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഈ വേരിയന്റിലെ ഇന്റേണല്‍ സ്‌റ്റോറേജ് 1 ടിബിയിലേക്ക് വികസിപ്പിക്കാനാകും. ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്‌റ്റോറേജ് വേരിയന്റിനും 14,499 രൂപയാണ് വില. ഈ മോഡലിലെ സ്‌റ്റോറേജ് 2ജിബി ആയി വികസിപ്പിക്കാവുന്നതാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐയും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 750 രൂപ കിഴിവ് ലഭിക്കും. ആമസോണ്‍ ഇന്ത്യ, ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാര്‍ എന്നിവയില്‍ നിന്ന് സെപ്റ്റംബര്‍ 7 മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

റെഡ്മി 10 പ്രൈമിന് ഒരു പോളികാര്‍ബണേറ്റ് റിയര്‍ പാനലും 192 ഗ്രാം ഭാരവുമുണ്ട്. സ്മാര്‍ട്ട്‌ഫോണില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേയുണ്ട്, അത് 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. ഇത് ഒരു അഡാപ്റ്റീവ് ഡിസ്‌പ്ലേയാണ്, അതായത് സ്‌ക്രീനില്‍ പ്ലേ ചെയ്യുന്നതിനെ ആശ്രയിച്ച് വ്യത്യസ്ത റിഫ്രഷ് റേറ്റുകളിലേക്ക് മാറാന്‍ കഴിയും. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ആണ് ഫോണിന്റെ സംരക്ഷണം. മീഡിയടെക് ഹീലിയോ ജി 88 ടീഇ-യിലാണ് ഇതിന്റെ പ്രവര്‍ത്തനം. 6 ജിബി റാം വരെ തിരഞ്ഞെടുക്കാം, അതേസമയം സ്‌റ്റോറേജ് 2 ടിബി വരെ വര്‍ദ്ധിപ്പിക്കാം. ഓഡിയോയ്ക്കായി ഡ്യുവല്‍ സ്പീക്കര്‍ സജ്ജീകരണവുമുണ്ട്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5-ലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 

റെഡ്മി 10 പ്രൈം 6000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുകയും 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എങ്കിലും, 22.5 വാട്‌സ് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം. 9വാട്‌സ് റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിംഗിനെയും ഇത് പിന്തുണയ്ക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/2WZmDfr
via IFTTT

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന ?

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന  12 വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ ഡോക്ടർമാരുടെ അടിയന്തിര സൂം മീറ്റിംഗ് വിളിച്ചു.
 നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 12 കാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Updating...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/2WWHEY4
via IFTTT

ചന്ദനാക്കാന്പാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വലിയ ക്രമക്കേടെന്ന് ആരോപണം

കണ്ണൂർ: ചന്ദനാക്കാന്പാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വലിയ ക്രമക്കേടെന്ന് ആരോപണം. ക്ഷീര കർഷകർക്കുള്ള ബോണസ് തുക വ്യാജ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി കൈപ്പറ്റുന്നതായാണ് പരാതി. കൃത്യമായി ഓഡിറ്റ് നടത്താതിനാൽ ക്രമക്കേട് പുറത്ത് വരുന്നില്ലെന്നും ആക്ഷേപമുണ്ട്.

അരനൂറ്റാണ്ടായി പശുവിനെ പോറ്റി കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന ജോസഫേട്ടൻ പോലും തന്‍റെ ക്ഷീരോൽപാദക സഹകരണ സംഘത്തിനെതിരെ വലിയ പരാതികളാണ് ഉള്ളത്. അറുപത് കഴിഞ്ഞപ്പോൾ കിട്ടേണ്ട പെൻഷൻ, സംഘം പ്രസിഡന്‍റും സെക്രട്ടറിയും ചേർന്ന് ഏഴ് കൊല്ലം വൈകിപ്പിച്ചു. ഉത്സവ ബത്തയും തട്ടിയെടുത്തു ഇദ്ദേഹം പറയുന്നു.

സഹകരണ സംഘത്തിൽ മുപ്പത് കൊല്ലമായി ഓഡിറ്റ് നടത്തിയിട്ടേ ഇല്ല. വ്യാപക ക്രമക്കേട് നടക്കുന്നതു കൊണ്ടാണ് നിലവിലെ ഭരണ സമിതിയും ഓഡിറ്റ് നടത്താതെന്ന് മുൻ അഡ്മിനിസ്ട്രേറ്റ‍ർ സമ്മതിക്കുന്നു. ആരോപണങ്ങൾ എല്ലാ കെട്ടിചമച്ചതെന്നാണ് സഹകരണ സംഘം സെക്രട്ടറി കുസുമത്തിന്റെ വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3yMrqhl
via IFTTT

പരവൂർ സദാചാര ഗുണ്ടാ ആക്രമണം: സമാന ആക്രമണങ്ങൾ മുമ്പും പ്രതി നടത്തിയെന്ന് സംശയം

കൊല്ലം: പരവൂർ തെക്കുംഭാഗം ബീച്ചിൽ അമ്മയ്ക്കും മകനും നേരെ സദാചാരഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. പ്രതി ആശിഷ് മുമ്പും പലരെയും ആക്രമിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി. അതേസമയം ബീച്ചിൽ രണ്ടാഴ്ച മുമ്പ് നടന്ന മോഷണത്തെ കുറിച്ച് പരാതി നൽകിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന പരാതിയുമായി യുവതി രംഗത്തു വന്നു.

എഴുകോൺ സ്വദേശികളായ അമ്മയെയും മകനെയും ആക്രമിച്ച ആശിഷ് ഷംസുദ്ദീനെ ചോദ്യം ചെയ്യലിനായി രണ്ടു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യം തിങ്കളാഴ്ച ഇയാളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ട് വർഷം മുൻപു പാരിപ്പള്ളി സ്വദേശികളായ ദമ്പതികൾക്കു നേരെയും ആശിഷ് സദാചാര ഗുണ്ടായിസം നടത്തിയെന്ന പരാതി ഉയർന്നിരുന്നു. 

ഇതടക്കമുള്ള പരാതികളുമായി ബന്ധപ്പെട്ടാവും ചോദ്യം ചെയ്യൽ.സദാചാര ഗുണ്ടാ ആക്രമണം ഉണ്ടാകാനുള്ള സാഹചര്യവും ഇതിനെതിരെ സ്വീകരിച്ച നടപടികളും വിശദമാക്കി മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഒരാഴ്ച മുമ്പ് ബീച്ചിൽ വച്ച് പണവും മൊബൈൽ ഫോണും കവർച്ച ചെയ്യപ്പെട്ടെന്ന പരാതിയുമായാണ് വർക്കല സ്വദേശിനികളായ യുവതികൾ രംഗത്തെത്തിയത്. മോഷണം നടത്തിയെന്ന് സംശയിക്കുന്ന ആളെ കുറിച്ച് കൃത്യമായ വിവരം നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും വിമർശനമുണ്ട്. എന്നാൽ‍ സംഭവത്തിൽ കേസെടുത്തെന്നും ഫോണുകൾ കണ്ടെത്താൻ സൈബർ സെല്ലുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിച്ചെന്നും ആണ് പൊലീസ് വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/38HCC4c
via IFTTT

വീട് കുത്തിത്തുറന്ന് കവര്‍ച്ച മുപ്പത് പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു

കാസര്‍കോട്: പടന്നക്കാട് വീട് കുത്തിത്തുറന്ന് കവര്‍ച്ച. മുപ്പത് പവന്‍ സ്വര്‍ണ്ണം നഷ്ടമായി. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. പടന്നക്കാട് കുതിരുമ്മല്‍ റോഡിലെ ഹൈദരലിയുടെ വീട്ടില്‍ ഇന്നലെ രാത്രിയാണ് കവര്‍ച്ച. ഇരുനില വീടിന്‍റെ മുകള്‍ നിലയിലെ വാതില്‍ കുത്തി തുറന്നാണ് കള്ളന്‍ അകത്ത് കയറിയത്. വീടിനോട് ചേര്‍ന്നുള്ള മരത്തിലൂടെയാണ് മുകള്‍ നിലയിലെത്തിയതെന്നാണ് നിഗമനം.

മുകള്‍ നിലയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന മുപ്പത് പവന്‍ സ്വര്‍ണ്ണമാണ് നഷ്ടമായത്. ഈ സമയം ഹൈദരലിയും കുടുംബവും താഴത്തെ നിലയിലുള്ള മുറികളില്‍ കിടന്നുറങ്ങുകയായിരുന്നു. ഉച്ചയോടെയാണ് മോഷണ വിവരം അറിഞ്ഞത്. മുകളിലത്തെ നിലയിലെ അലമാര തുറന്ന് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴായിരുന്നു ഇത്.

ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തി. വീടും പരിസരവും കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/38H8DcC
via IFTTT

കുറ്റ്യാടി ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ജ്വല്ലറി തുറന്ന് പൊലീസിന്‍റെ തെളിവെടുപ്പ്

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പൊലീസ് തെളിവെടുപ്പ്. കുറ്റ്യാടിയിലെ ജ്വല്ലറി തുറന്നാണ് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ മറ്റൊരു പ്രതി വടയം സ്വദേശി റംഷാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഗോൾഡ് പാലസിന്‍റെ കുറ്റ്യാടി ശാഖയിലാണ് കുറ്റ്യാടി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. 

നിക്ഷേപതട്ടിപ്പ് പരാതികൾ ഉയർന്നതിനെ തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസം ഈ ജ്വല്ലറി സീൽ ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ സമീറിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് ആദ്യം പൊലീസ് ശ്രമിച്ചിരുന്നതെങ്കിലും ജ്വല്ലറിയിലേക്ക് പ്രതിഷേധ മാർച്ച് ഉണ്ടായേക്കുമെന്ന സംശയത്തെ തുടർന്ന് പൊലീസ് മാത്രം എത്തി തെളിവെടുപ്പ് നടത്തുകയായിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ സമീറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 

ജ്വല്ലറി പൊളിയാൻ കാരണം താൻ മാത്രമല്ലെന്നും മറ്റ് പങ്കാളികൾക്കും പങ്കുള്ളതായും സമീർ അന്വേഷണ സംഘംത്തിന് മൊഴി നൽകി. കുറ്റ്യാടിയിലെ ഒരു പങ്കാളി വൻ തോതിലുള്ല നിക്ഷേപം പിൻവലിച്ചത് തകർച്ചക്ക് വേഗം കൂട്ടിയെന്നും സമീർ മൊഴി നൽകി. സമീറിന്‍റെ മൊഴിയെ തുടർന്നാണ് നാദാപുരം പൊലീസ് വടയം സ്വദേശിയും കല്ലാച്ചി ബ്രാഞ്ച് മാനേജറുമായ റംഷാദിനെ അറസ്റ്റ് ചെയ്തത്. 

അതേസമയം സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് സ്റ്റേഷനുകളിൽ പരാതി പ്രവാഹമാണ്. മൂന്ന് ജ്വല്ലറികളിലുമായി ഇതുവരെ 450 പരാതികൾ കിട്ടിയതായി അന്വേഷണ സംഘം അറിയിച്ചു. ഇതിൽ കുറ്റ്യാടി സ്റ്റേഷനിലാണ് കൂടുതൽ പരാതികൾ കിട്ടിയത്. 250 പേർ കുറ്റ്യാടി സ്റ്റേഷനിൽ പണവും സ്വർണവും നഷ്ടപ്പെട്ടാതയി പരാതി നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3tdFtvb
via IFTTT

പൃഥ്വിരാജിന്‍റെ 'ഭ്രമ'വും ഡയറക്റ്റ് ഒടിടി റിലീസ്? എത്തുക ആമസോണിലൂടെയെന്ന് റിപ്പോര്‍ട്ട്

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ഒട്ടേറെ മലയാളചിത്രങ്ങളാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്. നിര്‍മ്മാതാക്കള്‍ക്ക് സഹായകരമായി എന്നതിനൊപ്പം ഭാഷാ അതിരുകള്‍ക്കപ്പുറത്ത് മലയാള സിനിമകള്‍ക്ക് പുതിയൊരു വിഭാഗം പ്രേക്ഷകരെ സൃഷ്‍ടിക്കാനും ഈ നീക്കം വഴിവെച്ചു. ഇന്ദ്രന്‍സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റോജിന്‍ തോമസ് ചിത്രം '#ഹോം' ആയിരുന്നു മലയാളത്തില്‍ നിന്നുള്ള അവസാന ഒടിടി റിലീസ്. ഇപ്പോഴിതാ മറ്റൊരു പ്രധാന പ്രോജക്റ്റും ഒടിടിയിലൂടെ എത്തുമെന്ന് അറിയുന്നു. പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ ഒരുക്കിയ 'ഭ്രമ'മാണ് ഇത്തരത്തില്‍ റിലീസ് ചെയ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

ഒടിടി വിവരങ്ങള്‍ നല്‍കുന്ന 'ലെറ്റ്സ് ഒടിടി ഗ്ലോബല്‍' ആണ് ഭ്രമം ഒരു ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം പങ്കുവച്ചിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈമിലൂടെയാവും എത്തുകയെന്നും അവര്‍ പറയുന്നു. ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ഈ ചിത്രം. രവി കെ ചന്ദ്രന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം എ പി ഇന്‍റര്‍നാഷണല്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്‍റെ മലയാളം റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, സുരഭി ലക്ഷ്‍മി, അനന്യ, ശങ്കര്‍, സുധീര്‍ കരമന എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റു താരനിര. കോള്‍ഡ് കേസ്, കുരുതി എന്നിവയാണ് പൃഥ്വിരാജിന്‍റേതായി ഇതിനു മുന്‍പ് ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രങ്ങള്‍. ഇരുചിത്രങ്ങളും ആമസോണ്‍ പ്രൈമിലൂടെയാണ് എത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3kTqXEX
via IFTTT

ബഹ്റൈനില്‍ വാഹനാപകടം; ബൈക്ക് യാത്രക്കാരനായ പ്രവാസി മരിച്ചു

മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ 37 വയസുകാരനായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അല്‍ ഫതഹ്‍ ഹൈവേയിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് ആവശ്യമായ മേല്‍നടപടികള്‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉച്ചയ്‍ക്ക് 1.45നായിരുന്നു അപകടം. ഒരു കാര്‍, ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ അറിയിച്ചത്. സംഭവത്തിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.



from Asianet News https://ift.tt/3BEl3yr
via IFTTT

മദ്യലഹരിയിൽ 11 വയസ്സുകാരനായ മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

കൊല്ലം: മൈനാഗപ്പള്ളിയിൽ പതിനൊന്നു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം  മൈനാഗപ്പള്ളി ഇളയപ്പക്കുറ്റിയിൽ റഷീദാണ് അറസ്റ്റിലായത്. മദ്യപാനിയായ റഷീദ് മകനായ 11 വയസുകാരൻ അൽത്താഫിനെ മർദ്ദിക്കുന്നത് സ്ഥിരം സംഭവമായിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ റഷീദ് മകനെ ആക്രമിച്ചു. മർദ്ദനത്തിൽ മകന് ഗുരുതരമായി പരിക്കേറ്റു. മാതാവ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ശാസ്താം കോട്ട പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ശാസ്താം കോട്ട മുൻസിഫൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/2WSMvtm
via IFTTT

സി രവീന്ദ്രനാഥിന്റെ പുസ്തകം പ്രകാശനം ചെയ്ത് എംടി

മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൻ്റെ പുസ്തകം എം.ടി. വാസുദേവൻ നായർ പ്രകാശനം ചെയ്തു. 'അറിവ് ആധുനികത ജനകീയത' എന്ന പുസ്തകമാണ് എം ടി പ്രകാശനം ചെയ്തത്. സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ശക്തിപ്പെടുത്തിയത് പ്രൊഫ സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള വിദ്യാഭ്യാസ ചരിത്രം, ബദല്‍ വിദ്യാഭ്യാസ നയങ്ങള്‍, പൊതുവിദ്യാഭ്യാസത്തിന്റെ ഡിജിറ്റല്‍ കുതിപ്പ്, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം, എന്നിവയുൾപ്പെടുന്ന വിഷയങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.



from Asianet News https://ift.tt/3jLEdfO
via IFTTT

തിരുവനന്തപുരത്ത് വ്യാജലൈസൻസുള്ള തോക്ക് പിടികൂടിയ കേസിൽ അന്വേഷണം കാശ്മീരിലേക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജ ലൈസൻസുള്ള  തോക്കുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം കാശ്മീരിലേക്ക്. തോക്ക് കൈവശം വച്ചിരുന്ന കാശ്മീരി സ്വദേശികളുമായി കേരളാ പൊലീസ് തെളിവെടുപ്പ് നടത്തും. സംസ്ഥാനത്തെ സ്വകാര്യ സുരക്ഷാ ഏജൻസികളില്‍ തോക്ക് കൈവശം വച്ചിരിക്കുന്നവരുടെ ലൈസൻസ് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു

ഈ മാസം 13-നാണ് കരമന പോലീസ് എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ അഞ്ച് ജീവനക്കാരെ വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. തോക്കിന് പുറമേ 25 വെടിയുണ്ടകളുമായി ആയിരുന്നു ആറ് മാസത്തിലേറെയായി ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചത്. കരമന പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തു. 

വിമാനത്താവളം, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്,ഐഎസ്ആര്‍ഒ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്മീരില്‍ നിന്നുള്ള അഞ്ചുപേര്‍ വ്യാജ തോക്കുകളുമായി എത്തിയത് ഗൗരവത്തോടെയാണ് പോലീസ് സമീപിച്ചത്. തീവ്രവാദ പശ്ചാത്തലം ഇവര്‍ക്ക് ഉണ്ടോയെന്ന് അറിയാനാണ് കാശ്മീരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

ഇവര്‍ക്ക് തോക്കുകള്‍ നല്‍കിയവരെക്കുറിച്ച് അന്വേഷിക്കുകയാണ് ലക്ഷ്യം. ഇതിനായി കാശ്മീര്‍ പൊലീസിന്‍റെ സഹായവും കേരളാ പൊലീസ് തേടി. ഈ സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്ത്  എടിഎം കൗണ്ടറിലുള്‍പ്പടെ ജോലി ചെയ്യുന്ന സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ലൈസൻസ് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. വ്യാജ ലൈസൻസ് കൈവശം വച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 



from Asianet News https://ift.tt/3BFe0Wc
via IFTTT

കനാലിൽ വീണ് തമിഴ്നാട് സ്വദേശി മരിച്ചു

കോഴിക്കോട് മദ്യലഹരിയിൽ വഴക്കിനിടെ തമിഴ്നാട് സ്വദേശി കനോലി കനാലിൽ വീണു മരിച്ചു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 



from Asianet News https://ift.tt/3thdfj9
via IFTTT

അബുദാബിയിലെ പുതിയ ക്വാറന്റീന്‍ നിബന്ധനകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

അബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്ന് അബുദാബിയിലെത്തുന്ന വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് സെപ്‍റ്റംബര്‍ അഞ്ച് മുതല്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമാണ്. ഒരേ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസമെങ്കിലും പൂര്‍ത്തിയാക്കിയവര്‍ക്കാണ് പുതിയ ഇളവ് ബാധകമാവുന്നതെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.

പൂര്‍ണമായി വാക്സിനെടുത്തവര്‍ ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നാണ് എത്തുന്നതെങ്കില്‍ അവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. യുഎഇയില്‍ എത്തുമ്പോഴും പിന്നീട് ആറാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധനയ്‍ക്ക് വിധേയമാവണം. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ക്വാറന്റീന്‍ ബാധകമല്ല. എന്നാല്‍ അബുദാബിയിലെത്തിയ ഉടനെയും പിന്നീട് നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന നടത്തണം.

വാക്സിനെടുക്കാത്ത യാത്രക്കാര്‍ ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരികയാണെങ്കില്‍ അവര്‍ക്കും ക്വാറന്റീന്‍ ഇല്ല. പകരം അബുദാബിയിലെത്തിയ ഉടനെയും പിന്നീട് ആറാം ദിവസവും ഒന്‍പതാം ദിവസവും പരിശോധന നടത്തണം. മറ്റ് രാജ്യങ്ങളില്‍ നിന്നാണ് വാക്സിനെടുക്കാത്തവര്‍ എത്തുന്നതെങ്കില്‍ 10 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തീകരിക്കണം. യുഎഇയിലെത്തിയ ഉടനെയും പിന്നീട് ഒന്‍പതാം ദിവസവും കൊവിഡ് പരിശോധന നടത്തുകയും വേണം.



from Asianet News https://ift.tt/3BClKIk
via IFTTT

വീട് കുത്തിത്തുറന്ന് 30 പവൻ കവർന്നു

കാസർകോട് വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണ്ണം കവർന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.



from Asianet News https://ift.tt/3BKpzLY
via IFTTT

മകനെ മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ

കൊല്ലത്ത് പതിനൊന്നുകാരനെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ച  പിതാവ് അറസ്റ്റിൽ 



from Asianet News https://ift.tt/3h2o4kj
via IFTTT

അറിയാം, ഹൃദയാഘാതം സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍...

ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുകയും തന്മൂലം ഓക്‌സിജന്‍ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തെ ഹൃദയാഘാതമായി കണക്കാക്കാം. മിക്ക കേസുകളിലും ജീവന്‍ നഷ്ടമാകാനുള്ള സാധ്യതകളേറെയാണ് എന്നതിനാല്‍ തന്നെ ഹൃദയാഘാതത്തെ വളരെ ഗുരുതരമായ അവസ്ഥയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എങ്കില്‍ പോലും നേരത്തേ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഹൃദയാഘാതത്തെ മനസിലാക്കുവാന്‍ സാധിച്ചാല്‍ വൈദ്യസഹായം നേടുന്നതിലൂടെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുമുണ്ട്. ഇത്തരത്തില്‍ ഹൃദയാഘാതത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളാണിനി സൂചിപ്പിക്കുന്നത്. 

 

നെഞ്ചിന് നടുഭാഗത്തായി അസ്വസ്ഥത അനുഭവപ്പെടുന്നത ഹൃദയാഘാതത്തിന്റെ ലക്ഷണമായി വരാറുണ്ട്. ഈ അസ്വസ്ഥത വരികയും പോവുകയും ചെയ്യാം.
 

 

 

നെഞ്ചിടിപ്പില്‍ വ്യത്യാസം വരിക, നെഞ്ചില്‍ കനം അനുഭവപ്പെടുക, ഉത്കണ്ഠ തോന്നുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.
 

 

 

ഹൃദയാഘാതം അനുഭവപ്പെടുന്നതിന് അനുബന്ധമായി തലകറക്കം ഉണ്ടാകാം. ചിലര്‍ തലകറങ്ങി വീഴുകയും ചെയ്യാറുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായും തലകറക്കമുണ്ടാകാമെന്ന്  പ്രത്യേകം ഓർമ്മിക്കുക.
 

 

 

ഹൃദയാഘാതത്തിന്റെ മറ്റൊരു പൊതുവായ സൂചനയാണ് ശ്വാസതടസം. ഇതിനൊപ്പം തന്നെ ക്ഷീണവും അനുഭവപ്പെടാം. ശ്വാസകോശരോഗമുള്ളവർ, അലർജിയുള്ളവർ തുടങ്ങിയവരിലെല്ലാം ശ്വാസതടസം ഇടയ്ക്കിടെ അനുഭവപ്പെടുന്ന പ്രശ്നമാണ്. ഇക്കാര്യം ശ്രദ്ധിക്കുക
 

 

 

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്കൊപ്പം തന്നെ ഓക്കാനിക്കാന്‍ വരുന്നതായി തോന്നുന്നതും ഹൃദയാഘാത സൂചനയാകാം. ദഹനപ്രശ്നങ്ങളുടെ ഭാഗമായുണ്ടാകുന്ന ഓക്കാനത്തിൽ നിന്ന് വ്യത്യസ്തമായി അസ്വസ്ഥത മാത്രമായി ഇത് പ്രകടമാകാം. 
 

 

അസാധാരണമായി വിയര്‍ക്കുന്നതും ഹൃദയാഘാതത്തിന്റെ ഒരു പ്രധാന സൂചനയാണ്. ഇത് ഹൃദയാഘാതത്തെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നൊരു ലക്ഷണം കൂടിയാണ്.
 

 

നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥത കഴുത്തിലേക്കും തോളിലേക്കും കൈകളിലേക്കുമെല്ലാം പടരുന്നതും ശ്രദ്ധിക്കുക. ഇതും ഹൃദയാഘാത സൂചനയാകാം.
 

 



from Asianet News https://ift.tt/3BHISWa
via IFTTT

Friday, September 3, 2021

പാഞ്ച്ഷീര്‍ പിടിക്കാന്‍ താലിബാന്‍; നിയന്ത്രണം ഏറ്റെടുത്തെന്ന് അവകാശവാദം

അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷീര്‍ പ്രവിശ്യ പിടിച്ചെടുക്കാനുള്ള പോരാട്ടം കടുപ്പിച്ച് താലിബാന്‍. നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാന്‍ അവകാശപ്പെട്ടു.
 



from Asianet News https://ift.tt/3BFK785
via IFTTT

കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട്? കൊല്ലത്തെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം

ശ്രീലങ്കന്‍ സ്വദേശികളടങ്ങുന്ന സംഘം കേരളതീരത്ത് എത്താന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയുടെ തീരപ്രദേശത്ത് പരിശോധന ശക്തമാക്കി. ഇതര സംസ്ഥാന മത്സ്യബന്ധ ബോട്ടുകള്‍ നിരിക്ഷണത്തില്‍.



from Asianet News https://ift.tt/3DM0Qsl
via IFTTT

ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങി; യുവാവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി

തൃശൂര്‍: തൃശൂരില്‍ ഇറച്ചി അരക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ്  രക്ഷപ്പെടുത്തി. തൃശൂര്‍ എം.ജി റോഡിലെ തസ്‌കിന്‍ റസ്റ്റന്റിലെ ജീവനക്കാരന്‍ ബീഹാര്‍ സ്വദേശി മുഹമ്മദ് മുഷറഫിന്റെ കൈപ്പത്തിയാണ് കട്ട്‌ലെറ്റിനായി ഇറച്ചി അരച്ചെടുക്കുന്ന മെഷിനുള്ളില്‍ കുടുങ്ങിയത്. റസ്‌റ്റോറന്റ് ജീവനക്കാര്‍ ഏറേ നേരം പരിശ്രമിച്ചെങ്കിലും കൈവലിച്ചെടുക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് തൃശൂര്‍ അഗ്‌നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിച്ച ശേഷം ഹൈഡഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്ത് മാറ്റുകയായിരുന്നു. കൈവിരലുകള്‍ക്ക് ക്ഷതമേറ്റ നിലയിലാണ്. വിദഗ്ദ ചികില്‍സക്കായി ജൂബലി മിഷന്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3yDz4uk
via IFTTT

40 വര്‍ഷം പഴക്കം, ലക്ഷങ്ങളുടെ മൂല്യം; ചന്ദനമരം മോഷണം പോയി

കൊച്ചി: എറണാകുളം മൂക്കന്നൂര്‍ ശങ്കരംകുഴിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം മോഷണം പോയതായി പരാതി. സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നിന്ന സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള മരമാണ് അജ്ഞാതര്‍ മുറിച്ചുകടത്തിയത്. ഭൂ ഉടമയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.  

40 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ സംരക്ഷിത ചന്ദനമരമാണ് മാടശ്ശേരി വീട്ടില്‍ ജോസഫ് എന്നയാളുടെ ഭൂമിയില്‍ നിന്നും മോഷണം പോയത്. ജനവാസം കുറഞ്ഞ മേഖലയായതിനാല്‍ എപ്പോഴാണ് മുറിച്ചുകടത്തിയതെന്നതിനെകുറിച്ച് കൃത്യമായ സൂചനകളില്ല. ഇന്നലെ കൃഷിപണിക്കായി സ്ഥലത്തെത്തിയപ്പോള്‍ മരം മുറിച്ചുമാറ്റിയതായി കണ്ടെന്നാണ്  ഭൂവുടമ ജോസഫ് പൊലീസിനെ അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അപരിചിതനായ ഒരാള്‍ വീട്ടിലെത്തി മരങ്ങള്‍ വില്‍ക്കാനുണ്ടോ എന്ന് തിരക്കിയിരുന്നതായും ജോസഫ് മൊഴി നല്‍കി. 

ജോസഫിന്റെ പരാതിയില്‍ അങ്കമാലി പോലീസ് അന്വേഷണം തുടങ്ങി. ചന്ദനകടത്തില്‍ ഭൂ ഉടമക്ക് പങ്കുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് വനംവകുപ്പിന് കൈമാറാനാണ് അങ്കമാലി പൊലീസ് ആലോചിക്കുന്നത്. സംഭവത്തെകുറിച്ച് വനംവകുപ്പും അന്വേഷണം തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3jEPcrc
via IFTTT

പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെ അഞ്ച് ജില്ലകളിലെ കോൺഗ്രസ് അധ്യക്ഷന്മാര്‍ ഇന്ന് ചുമതല ഏൽക്കും

തിരുവനന്തപുരം: ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനത്തെച്ചൊല്ലി പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെ അഞ്ച് ജില്ലകളിലെ കോൺഗ്രസ് അധ്യക്ഷന്മാര്‍ കൂടി ഇന്ന് ചുമതല ഏൽക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി ഇന്ന്
ചുമതല ഏൽക്കും. രാവിലെ 11നാണ് ചടങ്ങ്. കെ മുരളീധരൻ കൊടിക്കുന്നിൽ സുരേഷ് പി.ടി.തോമസ് എന്നിവർ സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.  

ഡിസിസി പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് തുടരുന്നതിനിടെ സ്ഥാനാരോഹണ ചടങ്ങിലെ നേതാക്കളുടെ പ്രതികരണങ്ങൾ
നിർണ്ണായകമാണ്. പാലോട് രവിയുടെ നിയമനത്തിനെതിരെ പ്രതികരിച്ച പി.എസ്.പ്രശാന്ത് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ സിപിഎമ്മിൽ ഇന്നലെ ചേർന്നിരുന്നു.  സ്ഥനാരോഹണചടങ്ങില്‍ ഇക്കാര്യങ്ങൾ ചർച്ചയാകും.

തൃശ്ശൂർ ഡി സി സി പ്രസിഡന്‍റ് ആയി ജോസ് വള്ളൂർ ഇന്ന് ചുമതല എൽക്കും. രാവിലെ 10 മണിക്ക് നിലവിലെ പ്രസിഡന്റ് എം പി വിൻസെന്റിൽ നിന്നു ചുമതല സ്വീകരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുക്കും. ജില്ലയിലെ 
13 നിയമസഭാ സീറ്റുകളിൽ കോണ്ഗ്രസിന് ഒരു സീറ്റ് മാത്രമുള്ള സാഹചര്യത്തിൽ വലിയ വെല്ലുവിളികളാണ് പുതിയ ഡിസിസി പ്രസിഡന്‍റിനെ കാത്തിരിക്കുന്നത്

കാസര്‍കോട് ഡിസിസിയുടെ പുതിയ പ്രസിഡന്‍റായി പി.കെ ഫൈസല്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തിന് ജില്ലാ ഡിസിസി ഓഫീസിലാണ് സ്ഥാനാരോഹണം. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നേല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും

കണ്ണൂർ ഡിസിസി പ്രസിഡന്‍റായി മാർട്ടിൻ ജോർജ് ഇന്ന്ചുമതലയേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോണ്‍ഗ്രസ് ഭവനിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും സ്ഥാനമേൽക്കൽ ചടങ്ങിൽ പങ്കെടുക്കും. നിലവിലെ ഡിസിസി പ്രസിഡന്‍റ് സതീഷൻ പാച്ചേനി അധ്യക്ഷത വഹിക്കും. പ്രധാനപ്പെട്ട ഭാരവാഹികൾ മാത്രമാകും പരിപാടിയിൽ പങ്കെടുക്കുക..

എറണാകുളം ഡിസിസി പ്രസിഡന്‍റായി മുഹമ്മദ് ഷിയാസ്‍ ഇന്ന് ചുമതലയേല്‍ക്കും. വൈകിട്ട് 4 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ സാന്നിധ്യത്തിലാകും ചുമതലയേല്‍ക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, ടിഎച്ച് മുസ്തഫ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കില്ലെന്നാണ് സൂചന. കൊവിഡ് നിയന്ത്രണങ്ങളുള്ള സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമാണ് പ്രവേശനം.

വയനാട് ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനായി എൻഡി അപ്പച്ചൻ നാളെ ചുമതല ഏറ്റെടുക്കും. രാവിലെ 10.30ന് ഡിസിസി ഓഫീസിലാണ് സ്ഥാനാരോഹണം. നിലവിലെ ഡിഡിസി പ്രസിഡന്‍റ് ഐസി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇത് രണ്ടാം തവണയാണ് എൻഡി അപ്പച്ചൻ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്.

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 



from Asianet News https://ift.tt/38ECsKL
via IFTTT

കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല, സംസ്ഥാനത്ത് വാക്സീൻ ക്ഷാമം

തിരുവനന്തപുരം: കൊവിഡ് പ്രതിവാര അവലോകനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തിൽ ഉണ്ടായ നിർദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളിൽ പ്രസിഡന്‍റുമാര്‍ നൽകിയ നിർദ്ദേശങ്ങളും പരിഗണിക്കും. പ്ലസ് വൺ പരീക്ഷ നടത്തിപ്പിനെക്കുറിച്ചുള്ള കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലെ ആശങ്ക സുപ്രീംകോടതി പ്രകടിപ്പിച്ചിരുന്നു. അതിനാൽ ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കുന്നതുൾപ്പടെ കൂടുതൽ ഇളവുകളിലേക്ക് ഇപ്പോൾ പോകാനുള്ള സാധ്യത കുറവാണ്.

അതേസമയം കോവിഷീൽഡ് സ്റ്റോക്ക് വീണ്ടും ചുരുങ്ങിയതോടെ സംസ്ഥാനത്ത് വാക്സീൻ പ്രതിസന്ധി ഇന്ന് കൂടുതൽ രൂക്ഷമാകും. ആറ് ജില്ലകൾക്ക് പുറമെ ഇന്ന് കൂടുതൽ ജില്ലകളിൽ കോവിഷീൽഡ് പൂർണമായും തീരും. ഇന്നലെ ഒന്നരലക്ഷത്തിൽ താഴെയാണ് ആകെ വാക്സീൻ നൽകാനായത്. മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും പുതിയ സ്റ്റോക്കെത്താതെ ഇനി വിതരണം നടക്കാത്ത സ്ഥിതിയാണ്. അവശേഷിക്കുന്ന കോവാക്സിൻ ഡോസുകൾ സ്വീകരിക്കാൻ വിമുഖതയുള്ളതും വാക്സിനേഷനെ ബാധിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.



from Asianet News https://ift.tt/2WUhtRR
via IFTTT

കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട്? കരയിലും കടലിലും പരിശോധന, അതീവ ജാഗ്രതാ നിര്‍ദ്ദേശം

കൊല്ലം: കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ശ്രിലങ്കന്‍ സ്വദേശികളടങ്ങുന്ന സംഘം കേരള തീരത്ത് എത്താന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തീരപ്രദേശത്ത് പരിശോധന ശക്തമാക്കി. കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്.

കരയിലും കടലിലുമായി രാപകലില്ലാതെ പരിശോധന തുടരുകയാണ്. ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേകകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്ന നടപടിയും തുടരുന്നു.കേരളത്തിന്‍റെ തീരത്ത് എത്തിയതിന് ശേഷം ബോട്ട് സംഘടിപ്പിച്ച് പകിസ്ഥാനിലേക്ക് പോകാനാണ് ശ്രീലങ്കന്‍ സംഘത്തിന്‍റെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതോടെയാണ് കോസ്റ്റല്‍ പൊലീസ് ഉള്‍പ്പടെയുള്ള സംഘം കടലും തീരവും അരിച്ചുപെറുക്കി പരിശോധന നടത്തുന്നത്. അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പൊലീസിന്‍റെ രണ്ട് ബോട്ടുകളാണ് നിരിക്ഷണം നടത്തുന്നത്.

കടലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും നിരിക്ഷണത്തിലാണ്. ഇവിടെ താമസിക്കാന്‍ എത്തുന്നവരുടെ പേര് വിവിരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിടുണ്ട്. ഒരോദിവസവും തീരപ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ രഹസ്യഅന്വേഷണ സംഘം വിലയിരുത്തുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.



from Asianet News https://ift.tt/3DLeNqr
via IFTTT

മുത്തങ്ങ പൊലീസ് നടപടി; മര്‍ദ്ദനമേറ്റ അധ്യാപകന് നഷ്ടപരിഹാരം തടയാന്‍ നീക്കം, സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കോഴിക്കോട്: പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ പരാതികള്‍ വ്യാപകമാകുമ്പോഴും അതിക്രമം കാട്ടുന്ന പൊലീസുകാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. മുത്തങ്ങയില്‍ പൊലീസ് നടപടിക്കിരയായ അധ്യാപകന്‍ കെ കെ സുരേന്ദ്രന് നഷ്ടപരിഹാരം നല്‍കാനുളള ബത്തേരി സബ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. അതിക്രം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്നായിരുന്നു കോടതി വിധി.

മുത്തങ്ങ പൊലീസ് നടപടിയില്‍ നിരാലംബരായ ആദിവാസികള്‍ മാത്രമല്ല അവര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കിയവരും അന്നത്തെ പൊലീസ് രാജിനിരകളായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി കേള്‍വിശക്തി തകരാറിലായ ബത്തേരി ഡയറ്റിലെ മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന്‍ അവരില്‍ ഒരാളാണ്. ക്രൂര മര്‍ദ്ദനത്തിന് പുറമെ 30 ദിവസത്തെ ജയില്‍ വാസവും അനുഭവിക്കേണ്ടി വന്ന സുരേന്ദ്രന്‍റെ പേര് പക്ഷേ പൊലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. 

താന്‍ നേരിട്ട മാനഹാനിക്കും ശാരീരിക പീഡകള്‍ക്കും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സുരേന്ദ്രന്‍ ബത്തേരി സബ് കോടതിയെ സമീപിച്ചു. 17 വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ അനുകൂല വിധി വന്നു. സുരേന്ദ്രന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഈ തുക കുറ്റക്കാരായ അന്നത്തെ ബത്തേരി സബ് ഇന്‍സ്പെക്ടറില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍ നിന്നും ഈടാക്കാം. പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ താക്കീതായി കൂടി ഈ വിധി ചര്‍ച്ച ചെയ്യപ്പെട്ടു. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് നടന്ന മുത്തങ്ങ പൊലീസ് നടപടി അന്ന് സര്‍ക്കാരിനെതിരായ സിപിഎമ്മിന്‍റെ പ്രധാന പ്രാചരണ വിഷയമായിരുന്നു. മാത്രമല്ല ഈ കേസില്‍ ബത്തേരി സബ് കോടതി കുറ്റക്കാരായി കണ്ടെത്തിയ അന്നത്തെ ബത്തേരി എസ്ഐ പി വിശ്വഭരനും സിഐ ദേവരാജനും കോടതി വിധിക്കെതിരെ അപ്പീല്‍ പോയിട്ടുമില്ല. എന്നിട്ടും ഈ കേസില്‍ അപ്പീല്‍ നല്‍കാനുളള സര്‍ക്കാര്‍ തീരുമാനം നിയമം കൈയിലെടുക്കുന്ന പൊലീസുകാര്‍ക്കുളള സംരക്ഷണമായി മാറുന്നുവെന്നാണ് വിമര്‍ശനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.



from Asianet News https://ift.tt/3DLPMvq
via IFTTT

മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം കേരളത്തിലെത്തി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയില്‍

നെടുങ്കണ്ടം: മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലെത്തിയ മഹാരാഷ്ട്രാ പൊലീസിനൊപ്പം നടത്തിയ തെരച്ചിലിലാണ് നെടുങ്കണ്ടം പാമ്പാടുംപാടയില്‍ നിന്നും പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. 

രണ്ട് മാസത്തിന് മുമ്പാണ് പെണ്‍കുട്ടി കാമുകനൊപ്പം കേരളത്തിലെത്തിയത്. ഇടുക്കിയല്‍ പെണ്‍കുട്ടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്ഥില്‍  മഹാരാഷ്ട്ര പൊലീസ് വ്യാഴാഴ്ച നെടുങ്കണ്ടത്ത് എത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസിന് കഴിഞ്ഞ ദിവസം പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമെത്തി നിന്നത് കേരളത്തിലാണ്.

തുടര്‍ന്ന് മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കി ഇടുക്കിയിലെത്തിയ  മഹാരാഷ്ട്ര പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുവാന്‍ നെടുങ്കണ്ടം പൊലീസിന്റെ സഹായം തേടി. പാമ്പാടുംപാറയിലെ ഏലത്തോട്ടത്തില്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ജോലി തേടി കമിതാക്കള്‍ എത്തുകയായിരുന്നു.  നെടുങ്കണ്ടം സിഐ ബി.എസ് ബിനുവിന്റെ നേത്യത്വത്തിലുള്ള സംഘം വ്യഴാഴ്ച പാമ്പാടുംപാറ എസ്റ്റേറ്റ് കേന്ദ്രികരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. 

പൊലീസ് എത്തിയ വിവരം അറിഞ്ഞ ഇരുവരും ഇവിടെ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ പെണ്‍കുട്ടിയെ, കോമ്പയാര്‍ ഭാഗത്തെ പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന ഏലത്തോട്ടത്തിന് സമീപം കണ്ടെത്തി. പെണ്‍കുട്ടിയെ പൊലീസ് പിടികൂടുന്നത് കണ്ട് കാമുകന്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് പ്രദീപ്കുമാര്‍, സഞ്ചു സജീവന്‍, ഹോം ഗാര്‍ഡ് തങ്കപ്പന്‍നായര്‍ എന്നിവരാണ് മഹാരാഷ്ട്രക്കാരിയായ പെണ്‍കുട്ടിയെ പിടികൂടുവാന്‍ സഹായിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/2WXOBbo
via IFTTT

'പാഞ്ച്ഷീര്‍ കീഴടങ്ങിയിട്ടില്ല'; യുദ്ധം തുടരുന്നു, നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാ‍നിലെ പാഞ്ച്ഷിർ പ്രവിശ്യ പിടിച്ചെടുക്കാനുള്ള പോരാട്ടം കടുപ്പിച്ച് താലിബാൻ. നൂറുകണക്കിന് പേർ
കൊല്ലപ്പെട്ടതായാണ് റിപ്പോ‍ർട്ടുകൾ. മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തെന്ന് താലിബാൻ അവകാശപ്പെട്ടു. എന്നാൽ ദേശീയ പ്രതിരോധ മുന്നണി നേതാക്കൾ ഇത് തള്ളുകയാണ്. പ്രധാന പാതകളെല്ലാം താലിബാൻ തടഞ്ഞിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കൾക്കടക്കം ക്ഷാമം ഉണ്ടെന്നും ഐക്യരാഷ്ട്രസഭയും വിദേശ രാഷ്ട്രങ്ങളും ഇടപെടണമെന്നും മുൻ അഫ്ഗാൻ വൈസ് പ്രസിഡന്‍റ് അമറുള്ള സലേ ട്വിറ്ററിൽ ആവശ്യപ്പെട്ടു. 

പാഞ്ച്ഷീറിലെ പോരാട്ടം കനത്തതോടെ സർക്കാർ രൂപീകരണത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ് താലിബാൻ. ഇതിനിടെ, പ്രധാന പ്രശ്നങ്ങളിൽ താലിബാനുമായി ചർച്ചയ്ക്കുള്ള വാതിൽ തുറന്നിട്ടതായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി നാളെ ഖത്തറിൽ എത്തുന്നുണ്ട്. സന്ദർശനത്തിനിടെ താലിബാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമോ എന്ന് വ്യക്തമല്ല. ഇതിനിടെ അഫ്ഗാനിലെ മുൻ സർക്കാരുമായി ബന്ധപ്പെട്ട ഇമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ താൽക്കാലികമായി മരവിപ്പിച്ചു.

അതേസമയം താലിബാനുമായി കർശന ഉപാധികളോടെ സഹകരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. എന്നാൽ അത് താലിബാനെ അംഗീകരിക്കൽ അല്ല എന്നും വിദേശനയ മേധാവി ജോസെപ് ബോറെൽ വ്യക്തമാക്കി. അഫ്ഗാൻ ജനതയ്ക്ക് വേണ്ടി ഭരിക്കുന്നവരുമായുള്ള അവശ്യ ആശയവിനിമയം മാത്രമായിരിക്കും നടത്തുക. തീവ്രവാദം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളിലുള്ള താലിബാൻ നയം പരിശോധിച്ച് തുടർനിലപാട് തീരുമാനിക്കുമെന്നും യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.



from Asianet News https://ift.tt/2WLKv6r
via IFTTT

അബദ്ധത്തില്‍ വിഴുങ്ങിയ പല്ല് ശ്വാസകോശത്തില്‍ കുടുങ്ങി; ശസ്ത്രക്രിയയിലൂടെ ആറുവയസ്സുകാരിക്ക് ആശ്വാസം

പരിയാരം: ആറുവയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ റിജിഡ് ബ്രാങ്കോ സ്‌കോപ്പി എന്ന ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ഒന്നരമാസം മുമ്പാണ് കുട്ടി ആദ്യമായി കൊഴിഞ്ഞ പല്ല് അബദ്ധത്തില്‍ വിഴുങ്ങിയത്. പല്ല് ശ്വാസകോശത്തിലെത്തിയതോടെ നിര്‍ത്താത്ത ചുമയും ശ്വാസ തടസ്സവമുണ്ടായി. സാധാരണ ചികിത്സ നടത്തിയിട്ടും മാറ്റമില്ലാതെ വന്നതോടെ പരിശോധിച്ചു.

പരിശോധനയിലാണ് ശ്വാസകോശത്തില്‍ പല്ല് കണ്ടെത്തിയത്. പല്ല് കുടുങ്ങിയതിനെ തുടര്‍ന്ന് അണുബാധയുമുണ്ടായി. മൂന്ന് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലാണ് പല്ല് നീക്കം ചെയ്തത്. പള്‍മനോളജി വിഭാഗത്തിലെ ഡോ. ഡികെ മനോജ്, ഡോ. രാജീവ് റാം, ഡോ. കെ മുഹമ്മദ് ഷഫീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3zNwH9u
via IFTTT

തിരൂരിൽ വൻ കഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്ന് എത്തിച്ച 230 കിലോ കഞ്ചാവ് പിടികൂടി

മലപ്പുറം: മലപ്പുറം തിരൂരിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശമിച്ച 230 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ചമ്രവട്ടം നരിപറമ്പിൽ വച്ചാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. ടോറസ് ലോറിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്. 

സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശി മനോഹരൻ, ചാലക്കുടി സ്വാദേശി ഡിനേഷ്, തൃശ്ശൂർ സ്വദേശി ബിനീത്‌ എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 



from Asianet News https://ift.tt/38EGUsZ
via IFTTT

ലോക്ക്ഡൗണില്‍ ജീവിതം വഴിമുട്ടി; ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ ജീവനൊടുക്കി

തൃശ്ശൂര്‍: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ കൂടി ജീവനൊടുക്കി. തൃപ്രയാർ സ്വദേശി സജീവൻ ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഈ മേഖലയിലെ ഒന്‍പതാമത്തെ ആത്മഹത്യയാണ് ഇതെന്ന്  ലൈറ്റ് ആന്‍റ് സൗണ്ട് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ലൈറ്റ് ആന്‍റ് സൗണ്ട് ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Read More: ലോക്ക്ഡൗണ്‍ ജീവിതം ഇരുട്ടിലാക്കി; ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 



from Asianet News https://ift.tt/3h0O8ME
via IFTTT

ബിഗ് ടിക്കറ്റിലെ ആ 24 കോടി അഞ്ച് സഹപ്രവര്‍ത്തകര്‍ പങ്കുവെയ്‍ക്കും; ഫലം കണ്ടത് ഒന്നര വര്‍ഷത്തെ ഭാഗ്യാന്വേഷണം

അബുദാബി: വെള്ളിയാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം അഞ്ച് സുഹൃത്തുക്കള്‍ക്ക്. ഇന്ത്യക്കാരനായ അബു താഹിര്‍ മുഹമ്മദിന്റെ പേരില്‍ അദ്ദേഹത്തൊടൊപ്പം ജോലി ചെയുന്ന നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ വീതിച്ചെടുക്കും.

ബിഗ് ടിക്കറ്റിന്റെ 231-ാം സീരിസ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പാണ് വെള്ളിയാഴ്‍ച രാത്രി നടന്നത്. ഓഗസ്റ്റ് 30ന് എടുത്ത 027700 നമ്പര്‍ ടിക്കറ്റിലൂടെ നാലാം ദിവസം അഞ്ച് സുഹൃത്തുക്കളും കോടീശ്വരന്മാരായി മാറി. ഭാര്യയും അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം റാസല്‍ഖൈമയിലാണ് താന്‍ താമസിക്കുന്നതെന്ന് അബു താഹിര്‍ മുഹമ്മദ് ബിഗ് ടിക്കറ്റ് അധികൃതരോട് പറഞ്ഞു. ഒരു ഷിപ്പിങ് കമ്പനിയില്‍ ഓപ്പറേഷന്‍ കോഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന അദ്ദേഹം ഇതേ സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞ ഒന്നര വര്‍ഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ്.

സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, ഓരോ തവണയും ടിക്കറ്റെടുക്കുമ്പോള്‍ വിജയിച്ചാല്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നില്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുമ്പോള്‍ അബു താഹിര്‍ തത്സമയ സംപ്രേക്ഷണം കാണുന്നുണ്ടായിരുന്നില്ല. എന്നാല്‍ സംഘത്തിലെ സുഹൃത്തുക്കളിലൊരാള്‍ തങ്ങളുടെ ടിക്കറ്റ് ഒന്നാം സമ്മാനം നേടുന്നത് തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് അദ്ദേഹം വിളിച്ച് സമ്മാനം കിട്ടിയ വിവരം അറിയിച്ചതെന്ന് അബു താഹിര്‍ പറയുന്നു. 'വിജയത്തിന്റെ ആഘാതത്തിലാണ്' ഇപ്പോഴുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഭാവി പരിപാടികളെക്കുറിച്ച് ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും പറഞ്ഞു. 

നറുക്കെടുപ്പില്‍ ആകെയുണ്ടായിരുന്ന ആറ് സമ്മാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാര്‍ തന്നെയാണ് സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ വഴിയെടുത്ത 007943 നമ്പര്‍ ടിക്കറ്റിലൂടെ നിന മുഹമ്മദ് മുഹമ്മദ് റാഫിഖാണ് രണ്ടാം സമ്മാനം നേടിയത്. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) അദ്ദേഹത്തിന് ബിഗ് ടിക്കറ്റിലൂടെ രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനം നേടിയ സജിത് കുമാര്‍ പി.വി ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി. 218228 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്. 

ഇന്ത്യക്കാരനായ ഹരന്‍ ജോഷി 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും (ടിക്കറ്റ് നമ്പര്‍ 024342) അഫ്‍സല്‍ പാറലത്ത് (ടിക്കറ്റ് നമ്പര്‍ 219099) 40,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. അഞ്ചാം സമ്മാനം നേടിയ ഷോങ്‍ദോങ് ഹുവാഗ് മാത്രമാണ് വിജയികളുടെ പട്ടികയില്‍ ഇന്ത്യക്കാരനല്ലാത്ത ഒരേയൊരാള്‍. ചൈനീസ് പൗരനായ അദ്ദേഹത്തിന് 022396 നമ്പര്‍ ടിക്കറ്റിലൂടെ 60,000 ദിര്‍ഹമാണ് സമ്മാനം ലഭിച്ചത്. ഇന്ന് നടന്ന ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ഈജിപ്‍ഷ്യന്‍ പൗരനായ അഹ്‍മദ് ഐഷാണ് വിജയിയാത്. 015598 നമ്പര്‍ ടിക്കറ്റിലൂടെ മെഴ്‍സിഡസ് സി200 കാറാണ് അദ്ദേഹത്തിന് ലഭിച്ചത്. 

ബിഗ് ടിക്കറ്റിലൂടെ 20 കോടി രൂപ (ഒരു കോടി ദിര്‍ഹം) സമ്മാനം നല്‍കുന്ന നറുക്കെടുപ്പാണ് ഇനി വരാനിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹമാണ് ഇതിലെ രണ്ടാം സമ്മാനം. മറ്റ് ആറ് വിജയികള്‍ക്ക് കൂടി തങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ക്യാഷ് പ്രൈസുകള്‍ ലഭിക്കും. ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ ഇവോക് കാറാണ് ഒരു ഭാഗ്യവാനെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. 



from Asianet News https://ift.tt/2WJyzBD
via IFTTT

പഞ്ച്ശീറിൽ പോരാട്ടം കടുപ്പിച്ച് ദേശീയ പ്രതിരോധ മുന്നണി: അഫ്ഗാൻ പൂർണ നിയന്ത്രണത്തിലെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ സർക്കാറിന്റെ പ്രഖ്യാപനം വൈകും. പഞ്ച്ശീർ പ്രവിശ്യയിൽ താലിബാനും ദേശീയ പ്രതിരോധ മുന്നണിയും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. ഇന്ന് വൈകുന്നേരത്തോടെ സർക്കാർ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 

അതേസമയം കടുത്ത പോരാട്ടത്തിനൊടുവിൽ പഞ്ച്‌ ഷീറിലെ ദേശീയ പ്രതിരോധ മുന്നണിയെ താലിബാൻ പരാജയപ്പെടുത്തിയതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ദേശീയ പ്രതിരോധ മുന്നണിയുടെ പ്രതികരണവും ലഭ്യമല്ല. 

അതിനിടെ പുതിയ സർക്കാറിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കാബൂളിലടക്കം സ്ത്രീകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. ഇറാൻ മാതൃകയിൽ സർക്കാർ രൂപീകരിക്കാനാണ് താലിബാൻ നീക്കം. താലിബാൻ സഹ സ്ഥാപകൻ മുല്ല ബരാദറാകും സർക്കാറിനെ നയിക്കുക. ഹിബത്തുല്ല അകുൻസാദ ആയിരിക്കും പരമോന്നത നേതാവ്. മുല്ല ഒമറിന്റെ മകൻ മുഹമ്മദ് യാഖൂബടക്കമുള്ള താലിബാൻ നേതാക്കൾ സർക്കാറിന്റെ ഭാഗമാകും. 

മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ യുഎഇ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിലെത്തും. താലിബാൻ കാബൂൾ കീഴടക്കിയ ശേഷം ആദ്യമായാണ് ഒരു രാജ്യത്തിന്റെ പ്രതിനിധി സംഘം അഫ്ഗാനിലെത്തുന്നത്. താലിബാൻ സർക്കാർ ദോഹ കരാർ പാലിക്കുമെന്ന് ഉറപ്പാക്കുന്നതിനും ഒഴിപ്പിക്കൽ നടപടികൾ തുടരുന്നതിനുമായി അഫ്ഗാനിൽ സാനിധ്യം തുടരാൻ ആഗ്രഹിക്കുന്നതായി യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. താലിബാൻ സർക്കാരുമായി പൂർണ്ണ സഹകരണത്തിന് തെയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/2VjCtAY
via IFTTT

കൂട്ടുകാരന്‍റെ അമ്മയുടെ ചിത്രം മോർഫ് ചെയ്തു, വ്യാജ പ്രൊഫൈലിലൂടെ വിറ്റ് പണം സമ്പാദിച്ചു; യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം പാലായില്‍ വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വിൽപന നടത്തി പണം സമ്പാദിച്ച യുവാവ് പിടിയിൽ. വള്ളിച്ചിറ കച്ചേരിപ്പറമ്പിൽ ജെയ്മോനാണ് അറസ്റ്റിലായത്. സുഹൃത്തിന്‍റെ അമ്മയുടെ ചിത്രങ്ങളാണ് പ്രതി ഇത്തരത്തിൽ ദുരുപയോഗം ചെയ്തത്. ഇയാൾക്കെതിരെ നേരത്തേയും സമാനമായ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇരയായ സ്ത്രീയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകളുണ്ടാക്കിയായിരുന്നു ജെയ്മോന്‍റെ പ്രവൃത്തികൾ. ടെലിഗ്രാമും ഷെയർ ചാറ്റും ഇത്തരത്തിൽ ദുരുപയോഗം ചെയ്തു. സ്ത്രീയുടെ യഥാർഥ ചിത്രങ്ങൾ ഉപയോഗിച്ചിട്ടുള്ളതായിരുന്നു അക്കൗണ്ടുകൾ. വീട്ടമ്മ അറിയാതെ എടുത്ത ചിത്രങ്ങളാണ് ഇതിനായി ജയ്മോൻ ഉപയോഗിച്ചത്. 

പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു. അതിന് ശേഷം പണം വാങ്ങി അവർക്ക് സ്ത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ നൽകി. ഗൂഗിൾ പേ അക്കൗണ്ട് വഴിയായിരുന്നു പണമിടപാടുകൾ. ഇങ്ങനെ ജെയ്മോൻ ആറ് മാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപയാണ് സമ്പാദിച്ചത്. കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനും മദ്യപിക്കാനുമാണ് ഇയാൾ ഈ പണം ചെലവഴിച്ചത്.

വീട്ടമ്മയുടെ ഭർത്താവ് കേസ് നൽകിയതിനെ തുടർന്ന് ജെയ്മോൻ ഒളിവിൽ പോയിരുന്നു. ഒളിവിലായിരുന്ന സമയത്ത് പൊലീസിനെതിരെ ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഇയാൾ വ്യാജ പരാതികളും അയച്ചു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി തെങ്ങണയിലെ ബന്ധുവീട്ടിൽ നിന്നാണ് ജയ്മോനെ പിടികൂടിയത്. പ്രതിക്കെതിരെ കിടങ്ങൂർ പൊലീസ് സ്റ്റേഷനിലും സമാന കേസുണ്ട്. മുണ്ടക്കയത്ത് ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് മറ്റൊരു സ്ത്രീയുടെ ചിത്രം പകർത്താൻ പ്രതി ശ്രമിച്ചതായും പരാതിയുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 



from Asianet News https://ift.tt/3BICTjA
via IFTTT

ബിഗ് ടിക്കറ്റില്‍ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; ഇന്ന് 24 കോടി സ്വന്തമാക്കിയതും ഇന്ത്യക്കാരന്‍

അബുദാബി: വെള്ളിയാഴ്‍ച വൈകുന്നേരം നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ  ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. യുഎഇയില്‍ താമസിക്കുന്ന അബു താഹിര്‍ മുഹമ്മദിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് 30ന് എടുത്ത 027700 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

ഇന്ന് നടന്ന ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ സീരിസ് 231-ാം നറുക്കെടുപ്പില്‍ ആകെയുണ്ടായിരുന്ന ആറ് സമ്മാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാര്‍ തന്നെയാണ് സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ വഴിയെടുത്ത 007943 നമ്പര്‍ ടിക്കറ്റിലൂടെ നിന മുഹമ്മദ് മുഹമ്മദ് റാഫിഖാണ് രണ്ടാം സമ്മാനം നേടിയത്. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) അദ്ദേഹത്തിന് ബിഗ് ടിക്കറ്റിലൂടെ രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനം നേടിയ സജിത് കുമാര്‍ പി.വി ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കി. 218228 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം കടാക്ഷിച്ചത്. 

ഇന്ത്യക്കാരനായ ഹരന്‍ ജോഷി 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും (ടിക്കറ്റ് നമ്പര്‍ 024342) അഫ്‍സല്‍ പാറലത്ത് (ടിക്കറ്റ് നമ്പര്‍ 219099) 40,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. അഞ്ചാം സമ്മാനം നേടിയ ഷോങ്‍ദോങ് ഹുവാഗ് മാത്രമാണ് വിജയികളുടെ പട്ടികയില്‍ ഇന്ത്യക്കാരനല്ലാത്ത ഒരേയൊരാള്‍. ചൈനീസ് പൗരനായ അദ്ദേഹത്തിന് 022396 നമ്പര്‍ ടിക്കറ്റിലൂടെ 60,000 ദിര്‍ഹമാണ് സമ്മാനം ലഭിച്ചത്. 

ഇന്ന് നടന്ന ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ ഈജിപ്‍ഷ്യന്‍ പൗരനായ അഹ്‍മദ് ഐഷാണ് വിജയിയാത്. 015598 നമ്പര്‍ ടിക്കറ്റിലൂടെ മെഴ്‍സിഡസ് സി200 കാറാണ് അദ്ദേഹത്തിന് ലഭിച്ചത്. 20 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പാണ് ഇനി നടക്കാനുള്ളത്. ഒക്ടോബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഈ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യവുമാണ്.



from Asianet News https://ift.tt/3mZw74W
via IFTTT

'നരന്' 16 വയസ്, ചിത്രത്തിന്റെ ഓര്‍മകള്‍ ആഘോഷിച്ച് ആരാധകര്‍

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരൻ. ജോഷിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായ ചിത്രമായ നരൻ തിയറ്ററുകളില്‍ ആളെക്കൂട്ടി.  പ്രേക്ഷകര്‍ എന്നും കാണാൻ ആഗ്രഹിക്കുന്ന ചിത്രവുമാണ് നരൻ. നരൻ തിയറ്ററില്‍ റിലീസ് ചെയ്‍തിട്ട് ഇന്നേക്ക് 16 വര്‍ഷം തികയുകയാണ്.

മോഹൻലാലിന്റെ നരൻ എന്ന ചിത്രം റിലീസ് ചെയ്‍തത് സെപ്‍തംബര്‍ മൂന്നിന് ആണ്. ജോഷിയുടെ സംവിധാനത്തില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

മോഹൻലാലിന്റെ അമാനുഷിക മാനറിസങ്ങളും അഭിനയ വൈഭവും ആവോളം ഉപയോഗപ്പെടുത്തിയാണ് നരൻ ജോഷി സംവിധാനം ചെയ്‍തത്.
 

'മനോഹരമായ ഓര്‍മ്മകളുള്ള മറ്റൊരു ദിവസം. നരന്റെ 16 വര്‍ഷങ്ങള്‍' എന്നാണ് സിനിമയുടെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് കുറിച്ചിരിക്കുന്നത്.
 

ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹൻലാലിനെ നായകനാക്കി ജോഷിയുടെ സംവിധാനത്തില്‍ നരൻ നിര്‍മിച്ചത്.
 

കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് രഞ്‍ജന്‍ പ്രമോദ് ആണ്. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത് കൈതപ്രം ദാമോദരന്‍ നമ്പൂതിയാണ്.സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചന്‍.

മോഹൻലാലിന് പുറമേ ഭാവന, ഇന്നസെന്റ്, ഭാവന, സിദ്ദിഖ്, മധു തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടു. ഓരോ അഭിനേതാവിനും പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു ചിത്രത്തില്‍.

നരൻ എന്ന മോഹൻലാല്‍ ചിത്രം വിതരണത്തിന് എത്തിച്ചത് സെൻട്രല്‍ പിക്ചേഴ്സ് ആയിരുന്നു. സെൻട്രല്‍ പിക്ചേഴ്സിന് ഏറെ ലാഭം നേടിക്കൊടുത്ത ചിത്രമായിരുന്നു നരൻ.
 

മോഹൻലാല്‍- ജോഷി കൂട്ടുകെട്ടിലെ ചിത്രങ്ങളില്‍ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി മാറാൻ നരന് സാധിച്ചിരുന്നു. കാമ്പുള്ള കഥ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന കരുത്ത്.

വെറും അമാനുഷിക കഥാപാത്രമായി മാത്രം മോഹൻലാലിന്റെ കഥാപാത്രം മാറിയില്ല മറിച്ച് അഭിനയമുഹൂര്‍ത്തങ്ങളും ഒരുപാടുള്ളതായിരുന്നു.



from Asianet News https://ift.tt/3jHX8bl
via IFTTT

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് ഉയരത്തിൽ, സ്വർണ ശേഖരത്തിലും വളർച്ച

മുംബൈ: ഓഗസ്റ്റ് 27 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 16.663 ബില്യൺ ഡോളർ ഉയർന്ന് 633.558 ബില്യൺ ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തി. പ്രധാനമായും സ്‍പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആർ) ഹോൾഡിംഗുകളുടെ വർദ്ധനവ് കാരണമാണിതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

2021 ഓഗസ്റ്റ് 23 ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 12.57 ബില്യൺ ഡോളർ (ഏറ്റവും പുതിയ വിനിമയ നിരക്കിൽ ഏകദേശം 17.86 ബില്യൺ ഡോളറിന് തുല്യമാണ്) എസ്ഡിആർ ഇന്ത്യയ്ക്ക് അനുവദിച്ചതായി സെപ്റ്റംബർ ഒന്നിന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 

ഒരു രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ ഭാഗമാണ് എസ്ഡിആർ ഹോൾഡിംഗുകൾ. ഐഎംഎഫ് അതിന്റെ അംഗങ്ങൾക്ക് ഫണ്ടിലെ നിലവിലുള്ള ക്വാട്ടയ്ക്ക് ആനുപാതികമായി പൊതു എസ്ഡിആർ വിഹിതം നൽകുന്നു.

2021 ഓഗസ്റ്റ് 27 ന് അവസാനിച്ച റിപ്പോർട്ടിംഗ് ആഴ്ചയിൽ രാജ്യത്തെ എസ്ഡിആർ വിഹിതം 17.866 ബില്യൺ ഡോളർ ഉയർന്ന് 19.407 ബില്യൺ ഡോളറിലെത്തി. 

മൊത്തം കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികൾ (എഫ്സിഎ) റിപ്പോർട്ടിംഗ് ആഴ്ചയിൽ 1.409 ബില്യൺ ഡോളർ കുറഞ്ഞ് 571.6 ബില്യൺ ഡോളറായി.

ഡോളർ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന വിദേശ കറൻസി ആസ്തികളിൽ, വിദേശ വിനിമയ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ വിലമതിപ്പ് അല്ലെങ്കിൽ മൂല്യത്തകർച്ചയുടെ ഫലം കൂടി ഉൾപ്പെടുന്നു. സ്വർണ്ണ ശേഖരം 192 മില്യൺ ഡോളർ ഉയർന്ന് 37.441 ബില്യൺ ഡോളറിലെത്തി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3tanq9a
via IFTTT

സൗദിക്ക് നേരെയുള്ള ഭീഷണി തങ്ങള്‍ക്ക് നേരെയുള്ള ഭീഷണി പോലെ കണക്കാക്കും; ആക്രമണ ശ്രമത്തെ അപലപിച്ച് യുഎഇ

അബുദാബി: സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രണ ശ്രമത്തെ ശക്തമായി അപലപിച്ച് യുഎഇ. അന്താരാഷ്‍ട്ര സമൂഹത്തെയും അന്താരാഷ്‍ട്ര നിയമങ്ങളെയും വകവെയ്‍ക്കുന്നില്ലെന്നാണ് നിരന്തരമുള്ള ഭീകരാക്രമണങ്ങളിലൂടെ ഹൂതികള്‍ വ്യക്തമാക്കുന്നതെന്ന് യുഎഇ വിദേശകാര്യ - അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ആക്രമങ്ങള്‍ പ്രതിരോധിക്കാന്‍ അന്താരാഷ്‍ട്ര സമൂഹം നിലപാടെടുക്കണം. ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൗദി അറേബ്യക്ക് യുഎഇയുടെ പിന്തുണയും വാഗ്ദാനം ചെയ്‍തു. സൗദി അറേബ്യയുടെയും യുഎഇയുടെയും സുരക്ഷ പരസ്‍പരം വേര്‍തിരിച്ച് നിര്‍ത്താവുന്നതല്ല. സൗദിക്ക് നേരെയുണ്ടാകുന്ന ഏത് ഭീഷണിയും യുഎഇയിക്ക് നേരെയുള്ള ഭീഷണികളായിത്തന്നെ കണക്കാക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു.

വ്യാഴാഴ്ചയാണ് സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തത്. സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അപരിഷ്‌കൃതമാണെന്ന് അറബ് സഖ്യസേന പറഞ്ഞു. സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/38Jfdz6
via IFTTT

ഇംഗ്ലണ്ടിന് മികച്ച ലീഡ്, രണ്ടാം ഇന്നിംഗ്സില്‍ നല്ല തുടക്കമിട്ട് ഇന്ത്യ

ഓവല്‍: ഇന്ത്യക്കെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 99 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 290 റണ്‍സിന് മറുപടിയായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയിലാണ്. 20 റണ്‍സോടെ രോഹിത് ശര്‍മയും 22 റണ്‍സുമായി കെ എല്‍ രാഹുലും ക്രീസില്‍. 10 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 56 റണ്‍സ് കൂടി വേണം.

ഇംഗ്ലണ്ടിനായി തകര്‍ത്തടിച്ച് വോക്സ്

വാലറ്റത്ത് ഇന്ത്യക്കായി തകര്‍ത്തടിച്ച ഷര്‍ദ്ദുല്‍ ഠാക്കൂറിനെപ്പോലെ ക്രിസ് വോക്സ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടാണ് ഇംഗ്ലണ്ടിന് മികച്ച ലീഡ് ഉറപ്പിച്ചത്. 60 പന്തില്‍ 50 റണ്‍സെടുത്ത ക്രിസ് വോക്സും 81 റണ്‍സെടുത്ത ഓലി പോപ്പും മധ്യനിരയില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കിയ മൊയീന്‍ അലിയും(35), ജോണി ബെയര്‍സ്റ്റോയും(37) ചേര്‍ന്നാണ് മൂന്നാം ദിനം ഇംഗ്ലണ്ടിനെ 290ല്‍ എത്തിച്ചത്. 62 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടമായി പതറിയ ഇംഗ്ലണ്ടിനെ പോപ്പ്-ബെയര്‍സ്റ്റോ സഖ്യം ആറാം വിക്കറ്റില്‍ 89 റണ്‍സടിച്ച് കരകയറ്റുകയായിരുന്നു.

ബെയര്‍സ്റ്റോ മടങ്ങിയശേഷം മൊയീന്‍ അലിയെയും ക്രിസ് വോക്സിനെയും കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന പോപ്പ് ഇംഗ്ലണ്ടിനെ 250ല്‍ എത്തിച്ചാണ് മടങ്ങിയത്. പോപ്പ് മടങ്ങിയശേഷം തകര്‍ത്തടിച്ച വോക്സ് ഇംഗ്ലണ്ടിന്‍റെ ലീഡ് 100ന് അടുത്തെത്തിച്ചു. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വോക്സ് റണ്ണൗട്ടയാതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്.

കരുതലോടെ രോഹിത്തും രാഹുലും

രണ്ടാം ഇന്നിംഗ്സില്‍ കരുതലോടെയാണ് രാഹുലും രോഹിത്തും തുടങ്ങിയത്. വിക്കറ്റ് കളയാതെ ഇംഗ്ലണ്ടിന്‍റെ ലീഡ് പരമാവധി കുറക്കാനാണ് ഇരുവരും ശ്രമിച്ചത്. ബാറ്റിംഗിന് അനുകൂലമായി തുടങ്ങിയ പിച്ചില്‍ ഇംഗ്ലീഷ് ബൗളര്‍മാരില്‍ നിന്ന് കാര്യമായ വെല്ലുവിളികളുയരാതിരുന്നതോടെ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ മൂന്നാം ദിനം റണ്‍സിലെത്തിച്ചു. ആന്‍ഡേഴ്സന്‍റെ പന്തില്‍ റോറി ബേണ്‍സ് രോഹിത് ശര്‍മയെ കൈവിട്ടത് ഇന്ത്യക്ക് അനുഗ്രഹമാകുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.



from Asianet News https://ift.tt/3jHcPiQ
via IFTTT

അനുമതിയില്ലാത്തിടത്ത് ബസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ചു

മലപ്പുറം: അനുമതിയില്ലാത്തിടത്ത് ബസ് നിര്‍ത്തണമെന്നാവശ്യപ്പെട്ട്  യാത്രക്കാരന്‍  കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറെ മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ രാജേഷിനാണ് പരിക്കേറ്റത്. രാജേഷിനെ മര്‍ദ്ദിച്ച യാത്രക്കാരന്‍ ജോസഫ് ജോര്‍ജ്ജിനെ കോടതി റിമാന്‍റു ചെയ്തു.

പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപരുത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് കണ്ടക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തൃശൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് ടിക്കറ്റെടുത്ത ജോസഫ് ജോര്‍ജ്ജ് വല്ലം ചൂണ്ടിയില്‍ ഇറക്കണമെന്നാവശ്യപ്പെട്ടതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. 

സൂപ്പര്‍ ഫാസറ്റ്ന് അവിടെ നിര്‍ത്താന്‍  അനുമതിയില്ലെന്ന് കണ്ടക്ടര്‍ രാജേഷ് അറിയിച്ചെങ്കിലും ജോസഫ് ജോര്‍ജ്ജ് അംഗീകരിച്ചില്ല. നിര്ത്താതെ വന്നതോടെ മര്‍ദ്ധനം തുടങ്ങി. ഒടുവില്‍ പെരുമ്പാവൂരിലെത്തിയപ്പോള്‍ സഹയാത്രക്കാര്‍ ജോസഫ് ജോര്‍ജ്ജിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മുഖത്തും കാലിലും പരിക്കേറ്റ കണ്ടക്ടര്‍ രാജേഷ് ആശുപത്രിയില്‍ ചികില്‍സ തേടി. രാജേഷിന്‍റെയും യാത്രക്കാരുടെയും മൊഴി എടുത്തശേഷം പൊലീസ് ജോസഫ് ജോര്‍ജ്ജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 



from Asianet News https://ift.tt/3tl4btx
via IFTTT

Thursday, September 2, 2021

പ്രാതലിന് രുചികരമായ അവൽ ഉപ്പുമാവ് ഉണ്ടാക്കിയാലോ...?

പ്രാതലിന് ദോശയും ഇഡ്ഡ്ലിയും പുട്ടുമൊക്കെ കഴിച്ച് മടുത്തുവോ...? എങ്കിൽ ഇതാ, വ്യത്യസ്തമായ ഒരു പ്രഭാത ഭക്ഷണം തയ്യാറാക്കിയാലോ...അവൽ കൊണ്ടുള്ള ഉപ്പുമാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ..? ആരോഗ്യകരവും രുചികരവും അത് പോലെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് അവൽ ഉപ്പുമാവ്...

വേണ്ട ചേരുവകൾ...

അവൽ                                    1 കപ്പ്
സവാള                                    1/2 കപ്പ്
ഇഞ്ചി                                  1 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
പച്ചമുളക്                              1 എണ്ണം
കറിവേപ്പില                     ആവശ്യത്തിന്
കടുക്                                 1/2 ടീസ്പൂൺ
ഉഴുന്ന്                                  1 ടീസ്പൂൺ
വെള്ളം                                 1/2 കപ്പ്
തേങ്ങാ                                 1/4 കപ്പ്
ഉപ്പും എണ്ണയും               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ചു അതിൽ കടുകും ഉഴുന്നും ഇട്ട് ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം അതിൽ 1/2 കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്ത് അവലും തേങ്ങയും ചേർത്തിളക്കി രണ്ടോ മൂന്നോ മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം ചൂടോടെ പഴം ഉപയോ​ഗിച്ച് കഴിക്കാം...

ഒരേയൊരു വട പാവിന് വില 2000; കാരണമുണ്ട്...



from Asianet News https://ift.tt/3DFZFdT
via IFTTT

ജി മെയിലില്‍ ഒരു പ്രൊഫഷണല്‍ സിഗ്‌നേച്ചര്‍ എങ്ങനെ ചേര്‍ക്കാം?

ജോലിയുടെ ഭാഗമായി പലര്‍ക്കും പതിവായി ഇമെയില്‍ കത്തിടപാടുകള്‍ അയയ്‌ക്കേണ്ടതുണ്ട്. അതു കൊണ്ടു തന്നെ ജിമെയ്ല്‍ അക്കൗണ്ടിലേക്ക് ഒരു പ്രൊഫഷണല്‍ സിഗ്‌നേച്ചര്‍ ചേര്‍ക്കുന്നത് ഉപയോഗപ്രദമായ ഒരു കാര്യമായിരിക്കാം. ഈ രീതിയില്‍ സിഗ്നേച്ചറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന വിവരങ്ങള്‍ നിങ്ങളുടെ പേര്, ജോലി, കമ്പനി, ഫോണ്‍ നമ്പര്‍ എന്നിവ ആയിരിക്കണം, ഒപ്പം നിങ്ങളുടെ കമ്പനിയുടെ വെബ്‌സൈറ്റോ വിലാസമോ ചേര്‍ക്കാം.

ജിമെയില്‍ അക്കൗണ്ടിലേക്ക് ഒരു പ്രൊഫഷണല്‍ സിഗ്‌നേച്ചര്‍ എങ്ങനെ ചേര്‍ക്കാം?

ജിമെയില്‍ അക്കൗണ്ട് തുറന്ന് മുകളില്‍ വലത് കോണിലുള്ള 'സെറ്റിംഗ്' ഐക്കണില്‍ ക്ലിക്ക് ചെയ്യുക
'എല്ലാ സെറ്റിങ്ങുകളും കാണുക' എന്നിട്ട് 'ഒപ്പ്' ക്ലിക്ക് ചെയ്യുക
'പുതിയത് സൃഷ്ടിക്കുക' തിരഞ്ഞെടുത്ത് ഒരു പേര് ചേര്‍ക്കുക
ജിമെയ്ല്‍ സിഗ്‌നേച്ചര്‍ എഡിറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം ഒപ്പ് സൃഷ്ടിക്കുക. നിങ്ങള്‍ക്ക് 10,000 ക്യാരക്ടേഴ്‌സ് വരെ ചേര്‍ക്കാനാകും
നിങ്ങളുടെ ഇമെയിലുകളില്‍ നിങ്ങളുടെ ഒപ്പ് ഓട്ടോമാറ്റിക്കായി ചേര്‍ക്കുന്നതിന് എഡിറ്ററിന് താഴെയുള്ള 'സിഗ്‌നേച്ചര്‍ ഡിഫോള്‍ട്ടുകള്‍' ക്ലിക്ക് ചെയ്യുക
നിങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 'സേവ് ചെയ്ഞ്ചസ്' ക്ലിക്ക് ചെയ്യുക

ഒന്നിലധികം ഒപ്പുകള്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെ:-

ആരെയാണ് ബന്ധപ്പെടുന്നത് എന്നതിനെ ആശ്രയിച്ച് നിങ്ങള്‍ക്ക് നിരവധി വ്യത്യസ്ത ഒപ്പുകള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. അക്കൗണ്ട് ക്രമീകരിക്കാന്‍ കഴിയുന്നതിലൂടെ എല്ലാ പുതിയ ഇമെയിലുകള്‍ക്കും ഒരു സ്ഥിര സിഗ്‌നേച്ചര്‍ ഉപയോഗിക്കാനാകും. ഇതില്‍ നിന്നും എഴുതുന്ന ഓരോ ഇമെയിലിനും വ്യത്യസ്തമായ ഒന്ന് തിരഞ്ഞെടുക്കാനും കഴിയും.

ഒരു ഇമെയില്‍ എഴുതുമ്പോള്‍ നിങ്ങളുടെ ഒപ്പ് മാറ്റാന്‍, വിന്‍ഡോയുടെ ചുവടെയുള്ള 'ആഡ് സിഗ്നേച്ചര്‍' ബട്ടണ്‍ ക്ലിക്കുചെയ്യുക.

സിഗ്നേച്ചര്‍ എഡിറ്റുചെയ്യുന്നു

ജിമെയില്‍ അക്കൗണ്ട് തുറക്കുക
മുകളില്‍ വലതുവശത്തുള്ള 'സെറ്റിങ്ങുകള്‍' ക്ലിക്ക് ചെയ്ത് 'എല്ലാ സെറ്റിങ്ങുകളും കാണുക' തിരഞ്ഞെടുക്കുക
'ജനറല്‍' ക്ലിക്ക് ചെയ്ത് 'സിഗ്‌നേച്ചര്‍' എന്നതിലേക്ക് താഴേക്ക് നീങ്ങുകയും മാറ്റാന്‍ ആഗ്രഹിക്കുന്ന ഒന്ന് തിരഞ്ഞെടുക്കുക.ടെക്സ്റ്റ് ബോക്‌സില്‍ മാറ്റങ്ങള്‍ വരുത്തി പേരുമാറ്റാന്‍ 'എഡിറ്റ്' ക്ലിക്ക് ചെയ്യുക
പൂര്‍ത്തിയാകുമ്പോള്‍, സേവ് ചെയ്ഞ്ചസ് മാറ്റങ്ങള്‍ സംരക്ഷിക്കുക' ക്ലിക്ക് ചെയ്യുക

സിഗ്നേച്ചര്‍ മാറ്റാന്‍

ജിമെയില്‍ അക്കൗണ്ട് തുറക്കുക
മുകളില്‍ വലതുവശത്തുള്ള 'സെറ്റിങ്ങുകള്‍' ക്ലിക്ക് ചെയ്യുക
'ജനറല്‍' തെരഞ്ഞെടുക്കുക എന്നിട്ട് 'സിഗ്നേച്ചര്‍' തിരഞ്ഞെടുക്കുക
നിങ്ങള്‍ നീക്കംചെയ്യാന്‍ ആഗ്രഹിക്കുന്ന ഒപ്പ് ക്ലിക്ക് ചെയ്ത് 'ഡിലീറ്റ്' ബട്ടണില്‍ ക്ലിക്കുചെയ്യുക
പൂര്‍ത്തിയാകുമ്പോള്‍, ചുവടെയുള്ള മാറ്റങ്ങള്‍ സംരക്ഷിക്കുക എന്ന സേവ് ചെയ്ഞ്ചസ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3mWaFhp
via IFTTT

മികച്ച സിനിമ, ഇനിയും തുടരുക; 'ഹോമി'നെ അഭിനന്ദിച്ച് മോഹന്‍ലാല്‍

ന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹോം'. സ്ട്രീമിം​ഗ് ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരു​ഗദോസ് അടക്കമുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. 

സിനിമയിലെ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയാണ് മോഹൻലാലിന്റെ വാട്ട്‌സാപ്പ് സന്ദേശം സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചിരിക്കുന്നത്. ‘ഹോം കണ്ടു. വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മികച്ച സിനിമ. ഇനിയും ഇത് തുടരുക’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

നേരത്തെ സംവിധായകൻ പ്രിയദർശനും ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. 'ഹോം കണ്ടു. വളരെ മികച്ച കഥയാണ് ചിത്രത്തിന്റെത്. ഞാന്‍ കൊവിഡ് കാലത്ത് കണ്ട് മികച്ച അഞ്ച് സിനിമകളില്‍ ഒന്നാണ് ഹോം. ആശംസകള്‍' എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.

നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/38C5zyr
via IFTTT

പാഞ്ച്ഷിര്‍ താഴ്‌വരയില്‍ യുദ്ധം;350 താലിബാന്‍കാരെ കൊലപ്പെടുത്തിയെന്ന് വടക്കന്‍ സഖ്യം

പാഞ്ച്ഷിര്‍ താഴ്‌വരയില്‍ താലിബാനും വടക്കന്‍ സഖ്യവും തമ്മില്‍ പോരാട്ടം രൂക്ഷം; 350 താലിബാന്‍കാരെ കൊലപ്പെടുത്തിയെന്ന് വടക്കന്‍ സഖ്യം
 



from Asianet News https://ift.tt/3BBItEv
via IFTTT

ലോകകപ്പ് യോഗ്യത: സ്‌പെയ്‌ന് തോല്‍വി, ഇറ്റലിക്ക് സമനിലക്കുരുക്ക്, ബെൽജിയത്തിനും ജർമനിക്കും ഇംഗ്ലണ്ടിനും ജയം

ലണ്ടന്‍: ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ സ്‌പെയ്‌ന് തോൽവി. സ്വീഡൻ ഒന്നിനെതിരെ രണ്ട് ഗോളിന് മുൻ ലോക ചാമ്പ്യൻമാരെ ഞെട്ടിച്ചു. സോളറുടെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു സ്‌പെയ്‌ന്‍റെ തോൽവി. ഇസാക്കും ക്ലാസനുമാണ് സ്വീഡന് ജയമൊരുക്കിയ ഗോളുകൾ നേടിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 28 വർഷത്തിനിടെ സ്‌പെയ്‌ന്‍റെ ആദ്യ തോൽവിയാണിത്. 1993ലാണ് സ്‌പെയ്‌ന്‍ ലോകകപ്പ് യോഗ്യതാറൗണ്ടിൽ അവസാനമായി തോറ്റത്. അവസാന 66 മത്സരങ്ങളിൽ 52 ജയവും 14 സമനിലയുമാണ് സ്‌പെയ്‌ന്‍റെ അക്കൗണ്ടിലുള്ളത്.

ഗ്രൂപ്പ് ബിയിൽ മൂന്ന് കളിയിൽ ഒന്‍പത് പോയിന്റുള്ള സ്വീഡനാണ് ഒന്നാം സ്ഥാനത്ത്. ഏഴ് പോയിന്റുമായി സ്‌പെ‌യ്ൻ രണ്ടാം സ്ഥാനത്തും.

ജര്‍മനിക്കും ജയം

അതേസമയം ജർമനി എതിരില്ലാത്ത രണ്ട് ഗോളിന് ലീച്ചൻസ്റ്റെയ്നെ തോൽപിച്ചു. നാൽപ്പത്തിയൊന്നാം മിനിറ്റിൽ തിമോ വെർണറും ഏഴുപത്തിയേഴാം മിനിറ്റിൽ സനെയുമാണ് ഗോളുകൾ നേടിയത്. ഒന്‍പത് പോയിന്റുമായി ഗ്രൂപ്പ് ജെയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ ജർമനി. പോളണ്ട് ഒന്നിനെതിരെ നാല് ഗോളിന് അൽബേനിയയെയും വടക്കൻ അയർലൻഡ് ഒന്നിനെതിരെ നാല് ഗോളിന് ലിത്വാനിയയെയും തോൽപിച്ചു.

ഇംഗ്ലണ്ടിന് ജയം, ഇറ്റലിക്ക് സമനില

അതേസമയം ഇംഗ്ലണ്ട് എതിരില്ലാത്ത നാല് ഗോളിന് ഹംഗറിയെ തകർത്തു. റഹീം സ്റ്റെർലിംഗ്, ഹാരി കെയ്ൻ, ഹാരി മഗ്വയർ, ഡെക്ലാൻ റീസ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. നാല് കളിയിൽ 12 പോയിന്റുമായി ഗ്രൂപ്പ് ഐയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇംഗ്ലണ്ട്. എന്നാല്‍ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ ബൾഗേറിയ സമനിലയിൽ തളച്ചു. ഫെഡറിക്കോ കിയേസയിലൂടെ ഇറ്റലിയാണ് ആദ്യം ഗോൾ നേടിയത്. അറ്റ്നാസിന്റെ ഗോളിലൂടെ ബൾഗേറിയ ഒപ്പമെത്തുകയായിരുന്നു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളും.

അഞ്ചടിച്ച് ബെല്‍ജിയം

ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയം രണ്ടിനെതിരെ അഞ്ച് ഗോളിന് എസ്റ്റോണിയയെ തോൽപിച്ചു. റൊമേലു ലുകാക്കുവിന്റെ ഇരട്ടഗോൾ കരുത്തിലാണ് ബെൽജിയത്തിന്റെ ജയം. ഹാൻസ് വനാകെൻ, ആക്സെൽ വിറ്റ്സൽ, തോമസ് ഫോകറ്റ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. മത്യാസ് കെയ്റ്റ്, എറിക് സോർഗ എന്നിവരാണ് എസ്റ്റോണിയയുടെ സ്‌കോറർമാർ. നാല് കളിയിൽ പത്ത് പോയിന്റുമായി ബെൽജിയം ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

കപിലിന് മാത്രം പിന്നില്‍, ബോത്തമിന് മുകളില്‍! ഓവല്‍ വെടിക്കെട്ടോടെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താക്കൂര്‍

ഷര്‍ദ്ദുലിന്‍റെ വെടിക്കെട്ട്, ബുമ്രയുടെ ഇരട്ടപ്രഹരം, റൂട്ടിളക്കി ഉമേഷ്; ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ തിരിച്ചടി

സന്നാഹമത്സരം, നേപ്പാളിനെതിരെ ഇന്ത്യക്ക് സമനില മാത്രം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 



from Asianet News https://ift.tt/3BHecnZ
via IFTTT

പാഞ്ച്ഷിറിൽ താലിബാനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം; 350 താലിബാൻകാരെ വധിച്ചെന്ന് വടക്കൻ സഖ്യം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം. പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. അതിനിടെ എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിർ നേതാക്കൾക്ക് താലിബാൻ അന്ത്യശാസനം നൽകി.

പാഞ്ച്ഷിറിന്റെ സുപ്രധാന ഭാഗങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു. പാഞ്ച്ഷിറിലേക്കുള്ള എല്ലാ വഴികളും അടച്ച താലിബാൻ വാർത്താവിനിമയ ബന്ധങ്ങൾ അടക്കം വിച്ഛേദിച്ചു. അതിനിടെ കാബൂളിൽ താലിബാന്റെ സർക്കാർ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. 

ഇറാൻ മാതൃകയിൽ പരമോന്നത മത നേതാവുള്ള ഭരണകൂടമാണ് താലിബാൻ പ്രഖ്യാപിക്കുക എന്നാണ് സൂചനകൾ. ഹിബത്തുല്ല അഖുൻസാദാ ആയിരിക്കും പരമോന്നത നേതാവ്. അഫ്ഗാനിസ്ഥാനിൽ താലിബാൻറെ സർക്കാർ രൂപീകരണം ഉടനെന്ന റിപ്പോർട്ടുകൾക്കിടെ സുഹൃദ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ ചർച്ച നടത്തി.

ജനാധിപത്യ രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്ന് ഇന്ത്യ സൂചിപ്പിച്ചു. എംബസി തുറക്കുന്നതിൽ തിടുക്കമില്ലെന്നും വിദേശകാര്യവൃത്തങ്ങൾ പറഞ്ഞു. അതേസമയം ഇന്ത്യയുമായി നടത്തിയ ചർച്ചയെക്കുറിച്ച് ഇതുവരെ താലിബാൻ പ്രതികരിച്ചിട്ടില്ല.



from Asianet News https://ift.tt/3DEC2Tb
via IFTTT

നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും വെള്ളപ്പൊക്കം,45 മരണം

നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും വെള്ളപ്പൊക്കം,45 മരണം



from Asianet News https://ift.tt/3BHMuHH
via IFTTT

മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവും സംഘവും പൊലീസ് സ്‌റ്റേഷനില്‍ അഴിഞ്ഞാടി

ഇടുക്കി: കമ്പംമേട് പൊലീസ് സ്‌റ്റേഷനില്‍ മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് നേതാവിന്റെയും കൂട്ടാളികളുടേയും അഴിഞ്ഞാട്ടം. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് കോണ്‍ഗ്രസ് കരുണാപുരം മണ്ഡലം കമ്മറ്റിയുടെ മുന്‍ പ്രസിഡന്റ് ഷൈജന്‍ ജോര്‍ജും കൂട്ടാളികളായ കുമ്പളന്താനത്ത് റോയിയും ബിനുവും പൊലീസ് കസ്റ്റഡിയിലായത്. കമ്പംമേട് മൂങ്കിപ്പളം സ്വദേശിയായ അപ്പുവിന്റെ വീട്ടിലെത്തിയാണ് ഇവര്‍ ഭീഷണിമുഴക്കിയത്. 

വ്യാജ രേഖ ചമച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറാന്‍ ശ്രമം നടന്നതായും പരാതിയുണ്ട്. അപ്പുവിന്റെ വീട്ടിലെത്തി വധ ഭീഷണി മുഴക്കി. മദ്യലഹരിയിലായിരുന്നു പ്രതികള്‍. മാരകായുധങ്ങളുമായാണ് ഇവര്‍ പരാതിക്കാരന്റെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് കമ്പംമേട് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനില്‍ എത്തിയ ശേഷവും പ്രതികള്‍ അസഭ്യ വര്‍ഷം തുടര്‍ന്നു. 

അപ്പുവിന്റെ ഉടമസ്ഥതിയിലുള്ള ഭൂമി ഷൈജന്‍ പാട്ടത്തിനെടുത്തിരുന്നു. എന്നാല്‍ പാട്ടതുകയോ കരാര്‍ പ്രകാരം ഉള്ള വിളവിന്റെ വിഹിതമോ നല്‍കാന്‍ തയ്യാറായില്ല. അപ്പു ഭൂമി തിരികെ ആവശ്യപെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഭൂമി സ്വന്തമാക്കാനായി ഷൈജന്‍ വ്യാജ രേഖ ചമച്ചതായും പരാതി ഉണ്ട്. വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപെട്ട് അപ്പു കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വധ ഭീഷണി മുഴക്കിയ സംഭവത്തില്‍ കമ്പംമേട് പൊലീസ് കേസെടുത്തു. അതേസമയം പ്രതികളെ സംരക്ഷിയ്ക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നാണ് പരാതിക്കാരന്റെ ആരോപണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/2WH5N4B
via IFTTT

6 ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്‍റുമാർ ഇന്ന് ചുമതലയേൽക്കും; ചടങ്ങിൽ ഉമ്മൻചാണ്ടി പങ്കെടുക്കില്ല

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സംസ്ഥാനത്ത് 6 ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാർ ഇന്ന് ചുമതല ഏൽക്കുന്നത്. എന്നാൽ ചടങ്ങിൽ ഉമ്മൻചാണ്ടി പങ്കെടുക്കില്ല.

കൊല്ലത്തെ പി രാജേന്ദ്രപ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലുമാണ് ഡിസിസി പ്രസിഡന്റുമാരായി ചുമതലയേൽക്കുക. ഇടുക്കിയിൽ സി പി മാത്യു നിലവിലെ പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാറിൽ നിന്നാണ് അധ്യക്ഷ പദവി ഏറ്റെടുക്കും. പാലക്കാട് രാവിലെ 10 മണിക്ക് എ തങ്കപ്പൻ ഡിസിസി അധ്യക്ഷനായി സ്ഥാനമേൽക്കും. എ വി ഗോപിനാഥിനെ മറികടന്നാണ് എ തങ്കപ്പൻ പാലക്കാട് ജില്ലയിലെ കോൺഗ്രസിന്റെ അമരത്ത് എത്തിയത്. കോട്ടയം ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ഇന്ന് ചുമതലയേൽക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3t97ST8
via IFTTT

മാസ്‌ക് പരിശോധനക്കിടെ ജവാന് മര്‍ദ്ദനം; അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി

റാഞ്ചി: കൊവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി ആളുകള്‍ മാസ്‌ക് ധരിക്കുന്നത് പരിശോധിക്കുന്നതിനിടെ ജവാനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടി. മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ട് പേര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. റാഞ്ചിയിലാണ് സംഭവമുണ്ടായത്. ബുധനാഴ്ച മാസ്‌ക് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ ജവാനെ മര്‍ദ്ദിക്കുകയായിരുന്നു. മാസ്‌ക് ധരിക്കാത്തതിന് ജനറല്‍ ഡ്യൂട്ടി സൈനികന്‍ പവന്‍കുമാര്‍ യാദവിനാണ് മര്‍ദ്ദനമേറ്റത്. സംഭവം പുറത്തറിഞ്ഞതോടെ വിവാദമായി. തുടര്‍ന്നാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3jFPm1B
via IFTTT

പയ്യന്നൂർ സുനീഷയുടെ ആത്മഹത്യ; ഭർത്താവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. വിജീഷിനെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി.

Read More: സുനീഷയുടെ കൂടുതൽ ശബ്ദരേഖ പുറത്ത്; വീട്ടിലേക്ക് പോകാൻ ഭർത്താവ് സമ്മതിക്കുന്നില്ലെന്ന് ഉള്ളടക്കം

ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറേക്കാകാലം അകൽച്ചയിലായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച്ച് വൈകീട്ട്  ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചത്. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും,  ഭർത്തൃവീട്ടുകാരുടെ മർദ്ദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.

Read More: സുനീഷയുടെ ആത്മഹത്യ; മരണത്തിന് കാരണം യുവതിയുടെ വീട്ടുകാരെന്ന് ഭര്‍ത്താവ്, പൊലീസിൽ പരാതി നൽകി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3yG1Qui
via IFTTT

കപിലിന് മാത്രം പിന്നില്‍, ബോത്തമിന് മുകളില്‍! ഓവല്‍ വെടിക്കെട്ടോടെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താക്കൂര്‍

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് വാലറ്റത്ത് ഷാര്‍ദുല്‍ താക്കൂര്‍ നടത്തിയ വെടിക്കെട്ടായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ താരം 36 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സെടുത്തു. ഇന്ത്യന്‍ താരങ്ങളില്‍ ടോപ് സ്‌കോറര്‍ താക്കൂറായിരുന്നു. ഇതോടെ ചില തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ താക്കൂറിന് സ്വന്തമായി. 

ഓവലില്‍ വെറും 31 പന്തിലാണ് ഷാര്‍ദുല്‍ താക്കൂര്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ രണ്ടാമത്തെ വേഗമേറിയ അര്‍ധ ശതകമാണിത്. പാകിസ്ഥാനെതിരെ 1982ല്‍ കറാച്ചിയില്‍ 30 പന്തില്‍ അമ്പത് തികച്ച ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിന്‍റെ പേരിലാണ് റെക്കോര്‍ഡ്. 32 പന്തിൽ 50ൽ എത്തിയ വിരേന്ദർ സെവാഗിനെ ഷാർദുൽ മറികടന്നു. സെവാഗ് 2008ൽ ഇംഗ്ലണ്ടിനെതിരെയാണ് 32 പന്തിൽ 50 നേടിയത്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് അടിസ്ഥാനത്തില്‍ നോക്കിയാല്‍ താക്കൂര്‍ 36 പന്തില്‍ നേടിയ 57 റണ്‍സ് ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമത്തെ വേഗമേറിയ 50+ സ്‌കോറാണ്. ലോര്‍ഡ്‌സില്‍ 1982ല്‍ കപില്‍ 55 പന്തില്‍ നേടിയ 89 റണ്‍സാണ് ഒന്നാമത്. 

അതേസമയം ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റുകളിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോര്‍ഡും ഷാര്‍ദുല്‍ താക്കൂര്‍ സ്വന്തമാക്കി. 1986ല്‍ ന്യൂസിലന്‍ഡിനെതിരെ 32 പന്തില്‍ അമ്പത് പിന്നിട്ട ഇയാന്‍ ബോത്തമിനെയാണ് താക്കൂര്‍ മറികടന്നത്. ബോത്തമിന്‍റെ ഇന്നിംഗ്‌സും ഓവലിലായിരുന്നു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡും താക്കൂര്‍ സ്വന്തമാക്കി. 1948ല്‍ ഫോഫി വില്യംസ് 28 പന്തിലും 2008ല്‍ ടിം സൗത്തി 29 പന്തിലും അര്‍ധ സെഞ്ചുറി നേടിയിരുന്നു. 

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 191ന് പുറത്തായിരുന്നു. താക്കൂറിന് പുറമെ നായകന്‍ വിരാട് കോലി(96 പന്തില്‍ 50) മാത്രമാണ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇംഗ്ലണ്ടിന് മറുപടിയായി ഇന്ത്യ ബൗളര്‍മാരിലൂടെ തിരിച്ചടിക്കുകയാണ്. ഒന്നാം ദിനം ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റേതടക്കം മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ പേസര്‍മാര്‍ ഇംഗ്ലണ്ടിനെ 53/3 എന്ന സ്‌കോറിലേക്ക് തള്ളിയിട്ടു. ബുമ്ര രണ്ടും ഉമേഷ് യാദവ് ഒന്നും വിക്കറ്റ് നേടി. 

ഷര്‍ദ്ദുലിന്‍റെ വെടിക്കെട്ട്, ബുമ്രയുടെ ഇരട്ടപ്രഹരം, റൂട്ടിളക്കി ഉമേഷ്; ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ തിരിച്ചടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 



from Asianet News https://ift.tt/3jFpUJp
via IFTTT

പ്രളയക്കെടുതിയിൽ അമേരിക്ക; ന്യൂയോർക്ക് അടക്കം ആറ് സംസ്ഥാനങ്ങൾ വെള്ളത്തിൽ, മരണം 45 ആയി

അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് ജോ ബൈഡൻ പ്രതികരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3BIjLTb
via IFTTT

കേരളത്തിലെ ഉയരുന്ന കൊവിഡ് കേസുകള്‍; ആശങ്ക വേണ്ടെന്ന് ദേശീയതലത്തില്‍ ആരോഗ്യവിദഗ്ധര്‍

കേരളത്തിലെ ഉയരുന്ന കൊവിഡ് കേസുകള്‍; ആശങ്ക വേണ്ടെന്ന് ദേശീയതലത്തില്‍ ആരോഗ്യവിദഗ്ധര്‍.  ഗുരുതര രോഗികളുടെ എണ്ണം താങ്ങാനാവാത്ത തോതിലേക്ക് എത്താത്തതാണ് ആശ്വാസത്തിന് കാരണമെന്നും വിദഗ്ധര്‍



from Asianet News https://ift.tt/3tbl5ut
via IFTTT

പരവൂരിലെ സദാചാര ഗുണ്ടാ ആക്രമണം: പ്രതി മുമ്പും ഇത്തരം ആക്രമണം നടത്തിയാതായി വെളിപ്പെടുത്തൽ

കൊല്ലം: പരവൂരില്‍ അമ്മക്കും മകനും എതിരെ ആക്രമണം നടത്തിയ ആശിഷിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. സമാനമായ രീതിയില്‍ ബാങ്ക് ഉദ്യോഗസ്ഥനെയും ഭാര്യയെയുമാണ് ആശിഷ് ഷംസുദ്ദീന്‍ രണ്ടു വര്‍ഷം മുമ്പ് ആക്രമിച്ചത്. അമ്മയ്ക്കും മകനുമെതിരെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

പാരിപ്പളളി സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥനാണ് രണ്ടു വര്‍ഷം മുമ്പ് ആശിഷ് നടത്തിയ ആക്രമണത്തെ പറ്റി വെളിപ്പെടുത്തിയത്. 2019 ആഗസ്റ്റില്‍ ഭാര്യയ്ക്കൊപ്പം ബീച്ചില്‍ എത്തിയപ്പോള്‍ ആശിഷ് അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും ബാങ്ക് ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്ത്രീത്വത്തെ മനപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശിഷ് കഴിഞ്ഞ ദിവസം എഴുകോണ്‍ സ്വദേശികളായ അമ്മയ്ക്കും മകനുമെതിരെ ആക്രമണം നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

ലൈംഗിക ചുവയുള്ള സംഭാഷണം, കൊല നടത്തുക എന്ന ലക്ഷ്യത്തോടെ ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് റിമാന്‍റ്  റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച്. ഇമാസം പതിനാറാം തീയതി വരെയാണ് റിമാന്‍ഡ് കാലാവധി. എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്‍റെ സാഹചര്യത്തില്‍ ആശിഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.



from Asianet News https://ift.tt/3h0RwqH
via IFTTT

3 വയസ്സുകാരിയെ കാറിലാക്കി താക്കോലൂരിയ സംഭവം; പൊലീസുദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവില്ല, പരാതിയില്ലെന്ന്കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി താക്കോലൂരിയെടുത്ത് ഡോര്‍ അടച്ച പൊലീസുദ്യോഗസ്ഥനെതിരെ ഒരു നടപടിയും ഉണ്ടാകാനിടയില്ല. രക്ഷിതാക്കളുടെ മൊഴിയെടുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരോട് പരാതിയില്ലെന്ന് അറിയിച്ചതോടെ കേസെടുക്കാതെ മടങ്ങി. എന്നാല്‍ ഇത്തരം സംഭവത്തില്‍ ഒരു പരാതിയുടെയും ആവശ്യമില്ലെന്നും പുറത്ത് വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്നുമാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ഭാവിയില്‍ ബുദ്ധിമുട്ടാവരുത് എന്നത് കൊണ്ടാണ് പരാതി കൊടുക്കാത്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ വിശദീകരണം. ഇതൊടെ പൊലീസ് മൊഴിയെടുത്ത് മടങ്ങി. പരാതിയില്ലാത്തതിനാല്‍ കേസോ മറ്റ് നടപടിയോ ഉണ്ടാകാനും സാധ്യതയില്ല. എന്നാല്‍ കവര്‍ച്ചയ്ക്ക് സമാനമായി താക്കോല്‍ ഊരിക്കൊണ്ട് പോവുകയും കുട്ടിയുടെ മാനസീകാവസ്ഥയെ തന്നെ മോശമായി ബാധിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്ത പൊലീസുദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ ധാരാളമാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

സംഭവത്തില്‍ കിട്ടിയാല്‍ നടപടിയാല്‍ ബാലാവകാശ കമ്മീഷന്‍ അറിയിച്ചത്. റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാശം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വീട്ടിലെത്തി കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴി എടുത്തു എന്നതൊഴിച്ചാല്‍ സംഭവത്തില്‍ മറ്റൊന്നുമുണ്ടായില്ലെന്ന് ചുരുക്കം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/3mUSWXH
via IFTTT

13കാരനെ ഡ്രൈവറാക്കി; പിതാവ് റിമാന്‍ഡില്‍

ചാത്തന്നൂര്‍: 13 വയസ്സുകാരനായ മകനെ കാര്‍ ഡ്രൈവിങ് ഏല്‍പ്പിച്ച പിതാവിനെ പൊലീസ് റിമാന്റ് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി സുരേന്ദ്രകുമാറിനെയാണ് റിമാന്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ച് ലക്കുകെട്ടതിന് ശേഷം ദീര്‍ഘദൂര യാത്രക്ക് എട്ടാക്ലാസുകാരനായ മകനെ ഡ്രൈവറാക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്കായിരുന്നു യാത്ര. ചൊവ്വാഴ്ച രാത്രി എട്ടിന് ചാത്തന്നൂര്‍ ജങ്ഷനില്‍വെച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട്, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. കാറിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി.  നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. മലപ്പുറത്താണ് കുട്ടി പഠിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona



from Asianet News https://ift.tt/38zBwrh
via IFTTT

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............