തിരുവനന്തപുരം: കൊവിഡ് പ്രതിവാര അവലോകനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. കഴിഞ്ഞ ദിവസം വിദഗ്ധരുടെ യോഗത്തിൽ ഉണ്ടായ നിർദ്ദേശങ്ങളും തദ്ദേശസ്ഥാപനങ്ങളിൽ പ്രസിഡന്‍റുമാര്‍ നൽകിയ നിർദ്ദേശങ്ങളും പരിഗണിക്കും. പ്ലസ് വൺ പരീക്ഷ നടത്തിപ്പിനെക്കുറിച്ചുള്ള കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലെ ആശങ്ക സുപ്രീംകോടതി പ്രകടിപ്പിച്ചിരുന്നു. അതിനാൽ ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കുന്നതുൾപ്പടെ കൂടുതൽ ഇളവുകളിലേക്ക് ഇപ്പോൾ പോകാനുള്ള സാധ്യത കുറവാണ്.
അതേസമയം കോവിഷീൽഡ് സ്റ്റോക്ക് വീണ്ടും ചുരുങ്ങിയതോടെ സംസ്ഥാനത്ത് വാക്സീൻ പ്രതിസന്ധി ഇന്ന് കൂടുതൽ രൂക്ഷമാകും. ആറ് ജില്ലകൾക്ക് പുറമെ ഇന്ന് കൂടുതൽ ജില്ലകളിൽ കോവിഷീൽഡ് പൂർണമായും തീരും. ഇന്നലെ ഒന്നരലക്ഷത്തിൽ താഴെയാണ് ആകെ വാക്സീൻ നൽകാനായത്. മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും പുതിയ സ്റ്റോക്കെത്താതെ ഇനി വിതരണം നടക്കാത്ത സ്ഥിതിയാണ്. അവശേഷിക്കുന്ന കോവാക്സിൻ ഡോസുകൾ സ്വീകരിക്കാൻ വിമുഖതയുള്ളതും വാക്സിനേഷനെ ബാധിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
from Asianet News https://ift.tt/2WUhtRR
via IFTTT
No comments:
Post a Comment